ചിരിക്കാൻ വകയുണ്ടെങ്കിലും ഇതൊരു ഗുണപാഠവുമുണ്ട്, പണം ആരെങ്കിലും കൊണ്ടു ത്തരുന്നുണ്ടെങ്കിൽ അത് വാങ്ങി വെക്കുന്നു വർ തിരിച്ചു കൊടുക്കാനുള്ള മാന്യത കാണിച്ചിരിക്കണം. പിന്നെ പാവപെട്ടവർക്ക് നാം സഹായം ചെയ്യണം കഴിയുമെങ്കിൾ.തിരിച്ച് പ്രതീക്ഷിക്കാതെ കൊടുക്കുന്നതാണ് ഉത്തമം. ദൈവത്തെ മുൻനിർത്തി പാവപ്പെട്ടവരെ സഹായിക്കേണ്ടത് നമ്മുടെ ബാദ്ധ്യതയുണെ ന്ന് കരുതി സഹായിക്കുക, ഭൂമിയിൽ നിന്ന് തന്നെ നമുക്ക് പല സന്ദർഭങ്ങളായി അത്തരം സഹായത്തിൻ്റെ പ്രതിഫലം പല സന്ദർഭങ്ങളിലായി നമ്മുടെ ജീവിതത്തിൽ പ്രതിഫലിച്ചിരിക്കും . പാവപ്പെട്ടവരെ സഹായിക്കാനുള്ള നല്ലൊരു മനസ്സുണ്ടാവുക എന്നതാണ് മുഖ്യം
Dr Anil Muhammad ഇത് മുൻപ് കാലങ്ങളിൽ ഒരുപാട് കല്യാണത്തിന് കണ്ടിട്ടുണ്ട് താങ്കളുടെ അവതരണമാണ് എനിക്കേറ്റവും ഇഷ്ടം. താങ്കളുടെ എല്ലാ പ്രോഗ്രാകുകളും വളരെ നന്നാവുന്നു നന്ദി നമസ്കാരം
ഞങ്ങൾ മലപ്പുറത്ത് ഇതിന് കുറിക്കല്യാണം എന്ന് പറയും. ഇത് ഒരു തരത്തിൽ കടം കൊടുക്കലാണ്. But, 500 നമ്മൾ കൊടുത്താൽ 1000 രൂപ നമ്മൾക്ക് പിന്നീട് തിരിച്ച് തരും.... സന്തോഷത്തോടെ.
ഞങ്ങൾ നാദാപുരക്കാർ പണപ്പയറ്റ് എന്ന പേരിൽ ഒരു ദിവസം വീട്ടിൽ വെച്ചോ അടുത്ത കടയിൽ വെച്ചോ നടത്താറുണ്ട്, പലിശയില്ലാത്ത ഇടപാട് ആയതിനാൽ വലിയ സഹായം ആണിത്, but ippo 10വർഷം കൊണ്ട് കുറഞ്ഞു വരുന്നു, 💕ഇന്നും ഓർമയുണ്ട്
മധ്യ കേരളത്തിൽ ജനിച്ച എനിക്കും കൊല്ലം ജില്ലയിൽ വച്ച് ഈ അനുഭവം ഉണ്ടായി. മേശയും കസേരയും ഇട്ട് എന്നെ പിരിവ് ഏഴുതാൻ ഇരുത്തി.എനിക്ക് സത്യത്തിൽ നാണക്കേട് തോന്നി.
പാവം എന്റെ പിതാവിനെ എത്രപേര് ഞാൻ കാരണം ശപിച്ചു കാണും...എന്റെ പിതാവ് കല്യാണചടങ്ങിൽ പങ്കെടുക്കാൻ എന്നെ പൈസ തന്നു വിടുമായിരുന്നു പക്ഷെ ഞാൻ ആ പൈസ അവിടെ കൊടുക്കാതെ മുങ്ങി സിനിമ കാണുവാൻപോകുമായിരുന്നു..... എന്റെ പിതാവിനെ ഓർമ്മിക്കാൻ നല്ലൊരു വീഡിയോ നന്ദി.. നന്ദി 🙏
ഞാൻ അഞ്ചോ പത്തോ രൂപ എടുത്തിട്ടാണ് കൊടുത്തിരുന്നത് 😂പിന്നീട് നമ്മുടെവീട്ടിൽ കല്യാണം വന്നപ്പോൾ ഞാൻ തന്നെ വാപ്പനോട് പറഞ്ഞു 😂😂 വാപ്പ എഴുതി വെച്ചതിൽ ചിലളുകൾ അഞ്ചോ പത്തോ കുറച്ചിട്ടായിരിക്കും തരിക അപ്പോൾ അവരെ ചീത്ത പറയരുത് അധോക്കെ ഞാനെടുത്തദാന് 😘😘 അന്നെന്റെ വാപ്പ ചിരിച്ച പൊഠിച്ചിരി ഇന്നും എന്റെ മനസ്സിലുണ്ട് 😂😘😘😘😘, പാവം വാപ്പ 😂😂😂😘
@@modernmedea3845 പിതാവിനെ മറക്കാൻ പറ്റാത്ത വീഡിയോ അവർക്കുവേണ്ടി പ്രാത്ഥിക്കു....... നമ്മുടെ വയർ നിറക്കുവാൻവേണ്ടി അവർ അരവയറു നടന്നുകാണും...., മാതാപിതാക്കളാണ് നമ്മുടെ സ്വത്ത്..... 😭
അനിൽ സാറെ ഞാൻ 60 വയസ്സ് പ്രായമുള്ള ഒരാളാണ് ഞാൻ മദ്രസ്സിലും സ്കൂളിലും പോകുന്ന സമയത്ത് തിരിച്ച് കിട്ടാൻ വേണ്ടി എഴുതിവെക്കലുണ്ടായിരുന്നു . (1975-1985 )ഇപ്പോൾ എഴുതി വെക്കലുണ്ട് എന്തിനി വേണ്ടി എന്ന് ഞാൻപറയാം.ആരൊക്കെ സഹായിച്ചിട്ടുണ്ട് എന്ന് അറിയാനും എത്ര കിട്ടി എന്ന് അറിയാനും വേണ്ടി അതും പാവങ്ങളോടെ മാത്രമേ ഉള്ളൂ അതിൽ പാവപ്പെട്ടവരുണ്ടെങ്കിൽ അവർക്കും തരാത്ത വരുണ്ടെങ്കിൽ അവർക്കുംഇവന്റെ കഴിവിന് അനുസരിച്ച് തിരിച്ച്കൊടുക്കും ഇത് മലപ്പുറം ജില്ലയുടെ കാര്യമാണ് പറഞ്ഞത്
ഞാൻ മലപ്പുറം മഞ്ചേരി സ്വദേശിയാണ് ഞങ്ങളുടെ നാട്ടിൽ സാമ്പത്തികമായി വളരെ പിന്നിൽ നിൽക്കുന്ന ആളുകൾക്ക് ഒരു കവറിൽ ഇട്ട് സന്തോഷ പൂർവ്വം കൊടുക്കാറുണ്ട് എഴുതാറുമില്ല. തിരിച്ചു വാങ്ങാറുമില്ല. ഒരു സഹായം അത്ര മാത്രം
പണ പയറ്റ്, ചെങ്ങാതി കുറി എന്നീ പേരുകളിൽ എന്റെ നാട്ടിലും ഈ സമ്പ്രദായം നിലനിന്നിരുന്നതായി ഓർക്കുന്നു. ബാങ്കുകളും മറ്റു പണ നിക്ഷേപസൗകര്യ ങ്ങളൊന്നും ഇല്ലാതിരുന്ന ഒരു കാല ഘട്ടത്തിലായിരുന്നു ഇത്.
ഇത് ഞങ്ങളുടെ നാട്ടിൽ ( മലബാർ) ഗൃഹപ്രവേശനമോ കല്യാണമോ നടക്കുമ്പോൾ മാത്രമല്ല പൈസക്ക് അത്യാവിശ്യം നേരിടുമ്പോൾ കടകളിൽ വെച്ച് ടി പാർട്ടി. പണം പയറ്റ് എന്ന പേരിൽ നടത്താറുണ്ട് ഇപ്പോൾ ഈ പരിപാടി വളരെ കുറവാണ് ആ കാലത്ത് ഇത് വളരെ ഉപകാര പ്രതവും സാഹായ കവുമായിരുന്നു പിൽക്കാലത്ത് ഇതിന്ന് വിശ്വാസത ധാർമികത എല്ലാം നഷ്ടപ്പെട്ടു ജനങ്ങൾ തമ്മിൽ വെക്തികൾ തമ്മിൽ പരസ്പരബെ ന്‌ധത്തിന് ഒരു കരുതൽ കൂടിയായിരുന്നു ഇപ്പോൾ എല്ലാം പേരിനു മാത്രം
ഞാൻ മലപ്പുറം ജില്ലയിൽ തീരദേശ പ്രദേശത്തുള്ളതാണ് ഞങ്ങൾ നാട്ടിൽ പണ്ടുമുതലേ മേശ ഇട്ട് എഴുതൽ ഉള്ളതാണ് ഇപ്പോഴും നടക്കുന്നുണ്ട് എൻറെ ഒരു അഭിപ്രായത്തിൽ അത് നല്ലൊരു കാര്യമാണ്
ഞാൻ 4 വീടിന്റെ പാല് കാച്ചു,2പെൺ മക്കളുടെ കല്ല്യാണം നടത്തി, ആരോടും സംഭാവന വാങ്ഗിയില്ല, എന്റ അയൽ വീട്ടുകാർ പുതിയ വീടിന്റെ പാല് കാച്ചു ന് സംഭാവന ഞാൻ കൊടുത്തില്ല എന്ന കാരണത്താൽ വഴക്ക് ഉണ്ടാക്കി, ശത്രു വായി, കാശു കാരും ഉദ്യോഗസ്ഥരും ആണ്, കക്ഷികൾ,👿
സത്യം പറഞ്ഞാൽ ഒരു കോമഡി ചിത്രം കണ്ട പ്രതീതി ഒരുപാട് ഒരുപാട് ചിരിച്ചു 😂😂😂 താങ്കളുടെ അവതരണം അദ്ദേഹത്തിന്റെ വോയിസ് ക്ലിപ്പ് എല്ലാംകൊണ്ടും നല്ല രസമായിരുന്നു 🤣🤣🤣
പാവങ്ങളുടെ കല്യാണത്തിനാണ് ഞങ്ങളുടെ നാട്ടിൽ ഈ പിരിവ് ഉണ്ടാകാറ് (മലപ്പുറത്ത്) പഴയ കാലത്ത് സഹായം എന്ന നിലയിലും തിരിച്ചു കിട്ടണം എന്ന നിലയിലും കൊടുക്കാറുണ്ട് ഇപ്പോൾ ഭൂരിപക്ഷം സഹായം എന്ന നിലയിലാണ് കൊടുക്കാർ
ഞങ്ങൾ മലപ്പുറം ജില്ലക്കാർ സാമ്പത്തികമായി കഷ്ടതയുള്ള കുടുംബത്തെ സഹായിക്കുക എന്നതിലുപരി ഈ ഏർപാട് ഒരിടപാടായി കണക്കാക്കറില്ല വർത്തമാന കാലത്ത്. കഴിവുണ്ടായിരിക്കെ ക്ഷണിക്കപ്പെട്ട അതിഥിയിൽ നിന്നും ആതിത്യൻ സാമ്പത്തികം സ്വീകരിക്കു മാമൂലിനോട് ഞങ്ങൾക്ക് യോജിപ്പില.
ഞാനും ഒരു കൊല്ലക്കാരൻ ആണ് പറഞ്ഞതിൽ 70 ശരിയാണ്, പക്ഷേ പാവപ്പെട്ട കുംടുംബങ്ങളെ സഹായ്ക്കാൻ ഈ ഏർപ്പാട് സഹായം ആയിട്ടുണ്ട്, ഞാൻ തിരിച്ചു കിട്ടുമെന്ന് കരുതി കൊടുക്കാറില്ല, മാത്രമല്ല പണക്കാരായിട്ടുള്ള ആളുകളുടെ വീട്ടിൽ പോകുമ്പോൾ ആ ചടങ്ങിൽ പങ്കെടുത്ത് തിരിച്ചു പോകും,
അവതാരകനായ താങ്കളുടെ. ജനനത്തിന് മുൻപുള്ള കാലങ്ങളിൽ. ഇത്തരം സമ്പ്രദായം നിലവിലുണ്ട്. 🙏 താങ്കളെപ്പോലുള്ളവർ . ഇതിനെ മറ്റൊരു. രീതിയിൽ തെറ്റിദ്ധരിപ്പിക്കരുത്. 🙏 ഇത്തരം കൊടുക്കലുകൾ സാധാരണക്കാരായ ഒരുപാട് ആളുകൾക്ക് . സാമ്പത്തിക ബാധ്യതയിൽ നിന്നും അല്പം ആശ്വാസം. കിട്ടാനിടയുണ്ട് . 🙏
സത്യത്തിൽഇതൊരു comedy ആയി കാണരുത്, ആ പാവത്തിന് കിട്ടാനുള്ളത്അല്ലെ ഇത്രയുംപൈസ. ഗതികേട് കൊണ്ട് പറയുന്നതല്ലേ എന്തെല്ലാം കാര്യങ്ങൾ പ്ലാൻ ചെയ്തിട്ടുണ്ടാകും പൈസ ഇല്ലെങ്കിൽ എല്ലാം മുടങ്ങില്ലേ?
ഞാൻ ജില്ല പാലക്കാട് . എന്റെ കുട്ടിക്കാലത്ത - ഇതുണ്ടായിരുന്നു. ഞങ്ങളുടെ വീട്ടിൽ ഒരു പരിപാടിക്ക് വാങ്ങിയ പകുതിപ്പേരേ തന്നുള്ളു പുതിയ കുറേ ആളുകൾ തരികയും ചെയ്തു. കിട്ടാനുള്ളത് കിട്ടിയില്ലെന്നു മാത്രമല്ല പുതിയ കടവും .പിന്നെ ആ പരിപാടി നടത്തിയിട്ടില്ല. ഇപ്പോൾ സാധു പെൺകുട്ടികളുടെ വിവാഹത്തിന് എല്ലാവരും സഹായിക്കു o. തിരിച്ചു വാങ്ങാത്ത വിധത്തിൽ . എന്നാൽ ഹരിജൻസ് ഇപ്പോഴും നടത്താറുണ്ട്.
പാലക്കാട് തൃശൂർ മലപ്പുറം ജില്ലകളിലും കോയമ്പത്തൂരും ഇപ്പോഴും ഈ സമ്പ്രദായം നിലവിലുണ്ട് മലപ്പുറം കോഴിക്കോട് ജില്ലകളിൽ കല്യാണപ്പയറ്റ് പണപ്പയറ്റ് എന്നൊക്കെ അറിയപ്പെടുന്നു ഞാൻ പത്തിലധികം പ്രാവശ്യം ഇങ്ങനെ എഴുതാനിരിന്നിട്ടുണ്ട് പണം വാങ്ങി പേരും വിലാസവും എഴുതി റോജാപാക് വെറ്റില പഴം ബീഡി സിഗരറ്റ് എന്നിവ നൽകുന്നു പഴയ കണക്കുപുസ്തകവും ഇവിടെ പ്രദർശിപ്പിക്കും ചിലപ്പോൾ ഇവ പരിശോധിക്കാറുമുണ്ട് പണയപ്പയറ്റു നടക്കുമ്പോൾ പണം കുറഞ്ഞാൽ ഉറക്കെ വിളിച്ചു പറയുന്ന പതിവുമുണ്ട്
ഞാൻ മലപ്പുറത്താണ് ഞാൻ ഇത് വരെ കണ്ടിട്ടില്ല പൈസസ കുറഞാൽ വിളിച്ച് പറയുന്നത് ഞങ്ങൾ ഇതിനെ കുറികല്ല്യാണം എന്നാണ് പറയുന്നത് അതും ഇപ്പോൾ ഇവിടെ ഇതൊന്നും കാണാനില്ല സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വീട്ടുകാരെ എല്ലാവരും സഹായിക്കും വളരെ ബുദ്ധിമുട്ടുന്ന കുടുംബം ആണെങ്കിൽ കൂടുതൽ ആളെ വിളിച്ച് വലിയ കല്ല്യാണമായി നടത്തും വരുന്നവരൊക്കെ സംഭാവനയായ് പല സംഖ്യകൾ നൽകും ഇതൊന്നും തിരിച്ച് കൊടുക്കുകയും വേണ്ട എത്ര കിട്ടി എന്ന് അറിയാൻ വേണ്ടി മാത്രമാണ് എഴുതി വെക്കുന്നത്
@@happymood5971 ഞാൻ എറണാകുളം ജില്ലക്കാരനാണ് 1995 സെപ്റ്റംബർ മാസം പെരിന്തൽമണ്ണ മേലാറ്റൂർ ഉച്ചാരക്കടവ് പാലത്തിനടുത്തു ഞാൻ കുറിക്കല്യാണത്തിൽ പങ്കെടുത്തിരുന്നു അന്നവിടെ വിളിച്ചുപറയലും എല്ലാം ഉണ്ടായിരുന്നു രണ്ടായിരത്തി പന്ത്രണ്ടിൽ കൂട്ടിലങ്ങാടിയിലും ഞാൻ പങ്കെടുത്തിരുന്നു കോഴിക്കോട് കൊടിയത്തൂരിലും രാമനാട്ടുകര പുളിക്കൽ ഐക്കരപ്പടി എന്നിവിടങ്ങളിലും ഞാൻ കണ്ടിട്ടുണ്ട് അവിടെ മിക്കയിടത്തും വിളിച്ചുപറയലും കൊടുത്ത കണക്കു പറയുന്നതും ഞാൻ കണ്ടിട്ടുണ്ട് കൊപ്പം പട്ടാമ്പി ഒറ്റപ്പാലം എന്നിവിടങ്ങളിലും ഞാൻ പങ്കെടുത്തിട്ടുണ്ട് ഏപ്രിൽ മാസം കാട്ടിപ്പരുത്തി എന്ന സ്ഥലത്തു വച്ച് ഒരു പണപ്പയറ്റു കുറിക്കല്യാണം കല്യാണപ്പയറ്റു എന്നെ ക്ഷണിച്ചിട്ടുണ്ട് ഇന്ഷാ അല്ലാഹ് ഞാൻ അതിന്റെ വീഡിയോ ഷൂട്ട് ചെയ്തു പോസ്റ്റ് ചെയ്യുന്നതായിരിക്കും
ഞാൻ കോട്ടക്കൽ (മലപ്പുറം ) സ്വദേശിയാണ്. ഇവിടെ ഇങ്ങനെ ഒരു പരിപാടി ഇല്ല. പാവപെട്ടവർക്ക് സഹായിക്കും, കവറിലിട്ട് ആരും കാണാതെ കൊടുക്കും. അത് തിരിച്ചു വാങ്ങില്ല.
...... അനിൽ സാറെ... ഇങ്ങനെയൊക്കെ ഞാനും ചിന്തിച്ചു.... ഇന്നും... ഇത് തെക്കൻ കേരളത്തിലെ മാത്രം പ്രത്യേകതയാണ് നാട്ടുകാരുടെ ... ബലത്തിൽ മോളെ ക്കെട്ടിക്കുക......... ഞാനതങ്ങു... വേണ്ടാന്നു വച്ചു ഒരുത്തൻ ....ദേ.... വരുന്നു ... ഒരു ... rice... കുക്കറും വാങ്ങിക്കോണ്ട് ..... ആ ചങ്ങായി .... 1800.... രൂവായുടെ .... ബലത്തിൽ ഉണ്ടാക്കിയ.... ഉണ്ടായ... trafic... Blok.... ചില്ലറയല്ല..... ...... ഇന്നും തലവേദന......
കോട്ടയം ജില്ലയിലെ എരുമേലി ഭാഗങ്ങളിൽ അത്യാവശ്യം സാമ്പത്തികം ഉള്ള വീട്ടുകാർ പണം വാങ്ങില്ല. ഞാൻ കൊല്ലം കാരൻ ആണ്. ഇവിടെ 100ഉം,200 ഉം പവൻ സ്വാർണം കൊടുക്കുന്ന വൻ പണക്കാർ പോലും പാവം കൂലിപ്പണിക്കാരന്റെ കൈയിൽ നിന്ന് പോലും വാങ്ങും.. കൂടാതെ 500s f വീടും വച്ചിട്ട് ബുക്കുമായി ഇരിക്കുന്നവരെയും കാണാം വളരെ നാണം കെട്ട ഏർപാട്
ഇത് പോലൊരു ഏർപ്പാട് പണ്ട് എൻ്റെ നാട്ടിലുമുണ്ടായിരുന്നു "കുറിക്കല്യാണം" എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് .പാവപ്പെട്ടവർക്കിടയിലെ പലിശയില്ലാത്ത സാമ്പത്തിക സഹായ പരിപാടി . പിന്നെ കല്യാണങ്ങൾക്കും ഇതുപോലെ ടാബിളിട്ട് തിരിച്ച് കിട്ടാനാഗ്രഹിക്കുന്നവർ പേരെഴുതിയും അല്ലാത്തവർ പേരെഴുതാതെയും സഹായം കൊടുക്കുന്നത് കണ്ടിട്ടുണ്ട് .പാവപ്പെട്ടവർക്ക് ഇത് പലിശയിലാത്ത സഹായവും നിക്ഷേപവുമാണ് .ഇപ്പോൾ എവിടെയും കാണാറില്ല
ഞങ്ങൾ ഓണാട്ടുകരക്കാർക്ക് ഇതൊരാശ്വാസം ആണ് .... എല്ലാവർക്കും അങ്ങോട്ടും ഇങ്ങോട്ടും സഹായകരമാണ്: ചിലർക്ക് ഇതൊരു ബിസ്നസാണെങ്കിൽ ..... മറ്റ് ചിലർക്ക് വലിയ ആശ്വാസമാണ്: പിന്നെ മേടിച്ചിട്ട് തിരിച്ച് തരാത്തവരെ തിരഞ്ഞ് പിടിച്ച് 3 ദിവസത്തിനു ശേഷം പിരുവുകാർ തിരക്കി വരും...... നാണക്കേട് കാരണം എല്ലവരും തിരികെ കൊടുക്കും
👍👍👏👏👏അയ്യോ എനിക്ക് വയ്യ . ഇത് എൻതൊക്കെയാണ് ഈ കേൾക്കുന്നത്... കുറച്ചു ദിവസം മുൻപ് ഒരാൾ കടബാദ്ധ്യത തീർക്കാൻ ഉണ്ട് എന്ന് പറഞ്ഞു പത്രത്തിൽ പരസ്യം കൊടുത്തു..ദേ ഇപ്പോൾ ഒരാൾ കൊടുത്തത് തിരിച്ചു കിട്ടാൻ വേണ്ടി പത്രത്തിൽ പരസ്യം കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു.😂. എന്തായാലും കേൾക്കാൻ രസം ഉണ്ട്.😂😂
ഞങ്ങളുടെ നാട്ടിൽ പെരിന്തൽമണ്ണ (മലപ്പുറം ) ഇതു ഉണ്ടായിരുന്നു... ഇപ്പോൾ ഇതു കുറവാണു... പാവപ്പെട്ടവരുടെ കല്യാണത്തിനാണ് ഇങ്ങനെ കാണാറുള്ളത്... ഇതു യഥാർത്ഥത്തിൽ നല്ല ഒരു കാര്യം അല്ല... കൊടുത്തവർ തിരിച്ചു കിട്ടും എന്ന പ്രതീക്ഷയിൽ ആണ് കൊടുക്കുന്നത്.. അതു തിരിച്ചു കൊടുക്കുന്നത് വരെ അവൻ കടക്കാരനാണ്.. സ്ത്രീധനവും കല്യാണ ആർഭാടങ്ങളും ഒഴിവാക്കിയാൽ ആർക്കും വലിയ ചിലവില്ലാതെ നടത്താൻ പറ്റുന്ന കാര്യങ്ങൾ ആണ് വിവാഹങ്ങൾ... കൊറോണ കാലത്ത് ചെയ്തത് പോലെ.. ഏതായാലും പുള്ളിയുടെ കാര്യം 😃
പാവപ്പെട്ടവൻ 1000മൊ രണ്ടായിരമോ കൊടുത്താൽ 12കൊല്ലം കഴിഞ്ഞിട്ടായാലും ചിലപ്പോൾ 1000മെങ്കിലും കിട്ടിയാലായി, അല്ലാത്തവർ എത്ര കാലം കഴിഞ്ഞാലും ആയിരത്തിനു മുകളിൽ ഒരു നൂറ് രൂപക്കൂടിവെച്ചു കൊടുത്തിട്ട് ഒരുകുടുംബത്തിലെ നാലുപേരും വന്നു മൃഷ്ട്ടാന്നം ഉണ്ടിട്ട് എമ്പക്കവും വിട്ടിട്ട് പോകും 🇮🇳
കേരളത്തിൽ കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതൽ സ്ത്രീധനം വാങ്ങുന്നത്. സ്വർണ്ണമായിട്ടും സ്ത്രീധനമായിട്ടും അച്ചാരമായിട്ടും ലക്ഷങ്ങളാണ് വാങ്ങുന്നത്. ഇക്കാര്യത്തിൽ അവർക്ക് ഒരു ദാക്ഷണ്യവുമില്ല. പിന്നെ കരുനാഗപ്പള്ളി ഓച്ചിറ ഭാഗങ്ങളിലാണ് മേശയിട്ട് "പിരിവ് " നടത്തുന്നത്. വേറെ എവിടെയും ഇങ്ങനെ ഞാൻ കണ്ടിട്ടില്ല. ഒരു നാണംകെട്ട പരിപാടിയാണ് ഇത്. ഡോക്ടർ ചിരിക്കണ്ട. താങ്കമുടെ നാട്ടിലാണ് ഇത് നടക്കുന്നത് ''
ആരു തന്നാലും അവരല്ല ദൈവമാണ് തരുന്നതു അവരു തരണം ഇവരു തരണം എന്നു പറയാതെ ദൈവമേ തരണേ ദൈവമേ തരണേ എന്നു പറ 1ലക്ഷ൦ രൂപ തരണേ ദൈവം തരും ഞാൻ കൊടുത്തു എന്നു പറയരുത് നിങ്ങളല്ല ദൈവമാണ് കൊടുത്തത് അവരല്ല തരാഞ്ഞത് ദൈവമാണ് തരാഞ്ഞത്
എൻറെ നാട് പെരുമ്പാവൂരാണ് ഞങ്ങളുടെ നാട്ടിൽ ഇങ്ങനെയൊരു സമ്പ്രദായം ഇല്ലആരെങ്കിലും എന്തെങ്കിലും തന്നാൽ അത് വാങ്ങും അതുപോലെ തിരിച്ചു കൊടുക്കുകയും ചെയ്യും എഴുതിവെക്കുന്ന സമ്പ്രദായം ഇല്ല
ഇങ്ങനെയുമുണ്ട് സുഖമില്ലാത്ത കുറെ വിഭാഗങ്ങൾ പാവങ്ങൾക്ക് കൊടുക്കാറുണ്ട് അവരെ കടങ്ങളും വീടെടുത്ത് കടങ്ങളും മറ്റും തീർക്കാൻ വേണ്ടി പെൺകുട്ടികളെ കല്യാണത്തിന് ഒക്കെ സാധാരണ കൊടുക്കാറുണ്ട് ആളുകൾ ഇവിടെ കണ്ണൂർ ഭാഗത്ത് പുരുഷന്മാർ പേടിക്കാറില്ല സ്ത്രീകൾക്ക് പ്രത്യേകിച്ച് പെൺകുട്ടികൾക്ക് കണ്ടറിഞ്ഞ് എല്ലാവരും എന്തെങ്കിലും കൊടുക്കും
Aruthanne ആയിക്കോട്ടെ thannal തിരിച്ചു kodukkanam .മേശ ഇടട്ടെ, idathirikkattey.കാശ് വാങ്ങുമ്പോള്‍ പരസ്പരം സഹായിക്കാന്‍ മറക്കരുത്. അയാള്‍ പറഞ്ഞത് ശരിയാണ്. പിന്നെ ആരോട് ചോദിക്കും. Anilsar kodukkumo?kaliyakkallu.palishayillatha സഹായം. കൂടുതല്‍ എന്തു പറയാന്‍,
ഞങ്ങളുടെ വേളത്ത് ഇത് സർവ സാധാരണമാണ്. കല്യാണത്തിന്ന് കവറായിട്ടും അല്ലാത്തപ്പോൾ പണപ്പായറ്റായും... പക്ഷെ കൊടുത്തില്ലെങ്കിൽ പരാതിയില്ല. പൊതുവെ ആരും കൊടുക്കാതിരിക്കില്ല. നിങ്ങൾ ഇയാളെ കളിയാക്കിയത് തീരെ ശെരിയായില്ല.
ഞാൻ പണ്ട് വേളത്ത് ഒരു കല്യാണത്തിന് പങ്കെടുത്തിരുന്നു,, നേരം വെളുക്കുന്നത് വരെ പയറ്റ് പൈസ കിട്ടാൻ കാത്തിരുന്നു ( ഞങ്ങൾ പുതിയാപ്പിളന്റെ കൂടെ പോയതായിരുന്നു. ഈ പൈസ ഒപ്പിച്ച് ആണ കയ്യിൽ കൊടുത്തത് ) തലേന്ന് രാത്രി എത്തിയ ഞങ്ങൾ പിറ്റേന്ന് രാവിലെയാണ് മടങ്ങിയത്
🤣🤣🤣🤣ചിരിക്കാൻ ഉള്ള വക ഉണ്ട് . ഒപ്പം അദ്ദേഹം പറഞ്ഞത് കാര്യം ആണ് . അദ്ദേഹം കഷ്ടപ്പെട്ട പൈസ തിരിച്ചു കിട്ടും എന്ന് വിചാരിച്ചു അദ്ദേഹം കൊടുത്തത് . അദ്ദേഹം തിരിച്ചു ചോദിച്ച സ്ഥിതിക്ക് വാങ്ങിയവർ തിരിച്ചു കൊടുക്കാൻ ബാധ്യസ്താരാണ് .ഇങ്ങനെ ഉള്ള ബാധ്യത കൾ പൊരുത്തപ്പെട്ടു കൊടുക്കുന്നതല്ലേ നല്ലത് .
കൊട്ടാരക്കരയിൽ കുറച്ച് വർഷത്തിന് മുൻപ് മുല്ലക്കര രത്നാകരൻ കൃഷി മന്ത്രി ആയിരിക്കെ മന്ത്രി ഒരു കല്യാണത്തിന്റെ തലേ ദിവസം വന്നു റിസപ്ഷനിൽ പങ്കെടുത്തു . മന്ത്രി തിരിച്ചു പോകുന്ന സമയം 1000 രൂപ കൊടുത്തു .പൈസ വാങ്ങിയാൽ വിളിച്ചു പറയുന്ന ഏർപ്പാട് ഉണ്ട് . മുല്ലക്കര വരവ് 1000രൂപ .🤣🤣🤣🤣.
ഇത് കൊച്ചിയിലൊക്കെ ഉണ്ട് വിളിക്കുമ്പോതന്നെ എല്ലാർക്കും അറിയാം കാശിനു ആയിരിക്കുമെന്ന് സംഗതി പരസ്പരമുള്ള ഒരു സഹായമാണ്......അത്യാവശ്യ സമയത്ത് വല്യ ചിലവില്ലാതെ ഒരു ചായ സൽക്കാരമൊക്ക നടത്തും ഒരു ചിട്ടി കൂടുന്നത് പോലെ പലിശഇല്ലാതെ കാര്യങ്ങൾ നടന്നുപോകും
തെക്കൻ കേരളം എന്നുപറയുമ്പോൾ തിരുവനന്തപുരം ഉൾപ്പെടുമോയെന്നറിഞ്ഞാൽ കൊള്ളാം. ഞാൻ തിരുവനന്തപുരം കാരനാണ് ഇവിടെ താങ്കൾ പറയുന്ന തരത്തിൽ എഴുതിവാക്കലൊന്നും ഇല്ല, മാത്രമല്ല എന്നെപ്പോലുള്ളവർ പോയാൽ കൊടുക്കാനുള്ളത് കൊടുത്തിട്ട് ഭക്ഷണം പോലും കഴിക്കാതെ പലരും മടങ്ങുകയും ചെയ്യുന്നവരുണ്ട്
ഒരു കാര്യം സംബന്ധിച്ചു ഒരു വീഡിയോ ചെയ്യണം മഹല്ലിൽ മാസവരി കുടിശിക ഉളുഹ്യത് വാങ്ങിക്കുന്നതിനു മുൻപ് തീർക്കണം എന്ന് ചില മഹല്ലുകളിൽ വ്യവസ്ഥ ഉണ്ട് ഉളുഹ്യത്തും കുടിശികയും എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കണം
ഒരു കഥ ഓർത്തുപോയി പണ്ട് ഒരു ഗ്രാമത്തിൽ ഒരു കള്ളൻ അല്ലറചില്ലറ മോഷണങ്ങളുമായി ജീവിച്ചു മുന്നോട്ടുപോയ്കൊണ്ടിരുന്നു. നാട്ടുകാർക്ക് മുഴുവനും ഈ കള്ളനെയും അവന്റെ കുണ്ടുമ്പപശ്ചാതലവും ഒക്കെ നല്ലപോലെ അറിയാമായിരുന്നു. അപരന്റെ വാഴതാപ്പിൽ പോയി വാഴകുലയും, തേങ്ങയും കോഴിയും ഒക്കെ യായിരുന്നു പുള്ളിക്കാരന്റെ ഇഷ്ട ചെയ്തികൾ. ഇവന്റെ മോഷ്ണത്തെ ആരും കാര്യമായ ഗൗരവമൊന്നും ഗ്രാമവാസികൾ കൊടുക്കാറില്ലായിരുന്നു, പാവം ജീവിച്ചുപോയിക്കോട്ടെ എന്ന ലാഘവത്തോടെ. ഒരുനാൾ നാട്ടിലെ ജന്മിയുടെ തെങ്ങിൽ കയറി രാത്രി തേങ്ങയിട്ടു, കയ്യോടെ ജന്മി പിടികൂടി, കെട്ടിയിട്ടു, നാട്ടുകാരെ മുഴുവനും വിളിച്ചുകൂട്ടി, ചെണ്ടക്കാരനെയും, വിളംബരം പുറപ്പെടിയിക്കാൻ ആളെയും തയ്യാറാക്കി, ചെരുപ്പൂമാലയും തലയിൽ ചൂടൻ ഇലതൊപ്പിയും അണിയിച്ചു. റോഡിലൂടെ നടത്തി നടത്തി അടുത്തഗ്രാമങ്ങളിലും അതിയാനെ പദ്രശന വസ്തു കണക്കെ കൊണ്ടുപോയി. അവസാനം വെള്ളവും ഭക്ഷണവുമില്ലാതെ അവശനായപ്പോൾ കള്ളൻ ജന്മിയുടെ നേരെത്തിരിഞ്ഞുനിന്ന് മുഖത്തുനോക്കി പറഞ്ഞുപോലും "ഞാൻ പലനാറികളുടെയും മോഷ്ടിച്ചിട്ടുണ്ട്, എന്നാൽ ഇതുപോലുള്ള ഒരു നാറിയുടേത് മോഷ്ടിക്കുന്നത് ജീവിതത്തിൽ ആദ്യമായാണ് ".
പാവപ്പെട്ട വന്‍ രക്ഷ പെട്ടത് എങ്ങനെയാണ്. ഗൾഫ് ജോലി, വിവാഹം, വീട്, അങ്ങിനെ പലതും, എല്ലായിടത്തും ഈ പിരിവ് തുടങ്ങണം. Ullavan തിരിച്ചു കൊടുക്കണം ,eillathavane prayasappedutharuth.
അവരുടെ ആവശ്യങ്ങൾക്ക് അദ്ദേഹം സഹായിച്ചിട്ടുണ്ടങ്കിൽ അദ്ദേഹത്തിന് ഒരു ആവശ്യം വരുമ്പോൾ തിരിച്ചും സഹായിക്കണം അദ്ദേഹത്തിന്റെ മാനസ്സിക വിഷമം കൊണ്ടാണ് ആ വോയ്സ് ഇട്ടത്
ഇത് മലപ്പുറത്ത് പാവങ്ങളുടെ കല്യാണത്തിന്ന് കുറി കല്യാണം എന്ന പേരിൽ ജാതിഭേതമന്യേ നടത്തിയിരുന്നു ഇപ്പോൾ ഒരു കവറിലിട്ട് ഗ്രഹനാഥന്റെ കയ്യിൽ കൊടുക്കാറാണ് പതിവ്. ആ കവറിൽ ചിലർ തങ്ങളുടെ പേരെഴുതും ചിലർ എഴുതില്ല. തിരിച്ചു കിട്ടുന്നതിനെ പറ്റി ചിന്തിക്കാറില്ല.
ചിരിക്കാൻ വകയുണ്ടെങ്കിലും ഇതൊരു ഗുണപാഠവുമുണ്ട്, പണം ആരെങ്കിലും കൊണ്ടു ത്തരുന്നുണ്ടെങ്കിൽ അത് വാങ്ങി വെക്കുന്നു വർ തിരിച്ചു കൊടുക്കാനുള്ള മാന്യത കാണിച്ചിരിക്കണം. പിന്നെ പാവപെട്ടവർക്ക് നാം സഹായം ചെയ്യണം കഴിയുമെങ്കിൾ.തിരിച്ച് പ്രതീക്ഷിക്കാതെ കൊടുക്കുന്നതാണ് ഉത്തമം. ദൈവത്തെ മുൻനിർത്തി പാവപ്പെട്ടവരെ സഹായിക്കേണ്ടത് നമ്മുടെ ബാദ്ധ്യതയുണെ ന്ന് കരുതി സഹായിക്കുക, ഭൂമിയിൽ നിന്ന് തന്നെ നമുക്ക് പല സന്ദർഭങ്ങളായി അത്തരം സഹായത്തിൻ്റെ പ്രതിഫലം പല സന്ദർഭങ്ങളിലായി നമ്മുടെ ജീവിതത്തിൽ പ്രതിഫലിച്ചിരിക്കും . പാവപ്പെട്ടവരെ സഹായിക്കാനുള്ള നല്ലൊരു മനസ്സുണ്ടാവുക എന്നതാണ് മുഖ്യം
Salute sir
സമൂഹത്തിലെ
ഇത്തരം ഒരു വിഷയമെടുത്ത് അവതരിപ്പിച്ചതിന്
ഇത്തരം കൗതുകം നിറഞ്ഞ ഹൃദയത്തിൽ തൊടുന്ന വാർത്താ ശകലങ്ങൾ ഇനിയും ഇട നേ.
നന്ദി സർ
മലപ്പുറത്ത് സാമ്പത്തികമായി ബുദ്ധി മുട്ട് ഉണ്ട് എന്ന്തോന്നുന്നപക്ഷം അയാളെ മറ്റ് ഉള്ളവർ സഹായിക്കാറുണ്ട് അത് തിരിച്ചു ചോദിക്കാറില്ല 👏
Dr Anil Muhammad ഇത് മുൻപ് കാലങ്ങളിൽ ഒരുപാട് കല്യാണത്തിന് കണ്ടിട്ടുണ്ട് താങ്കളുടെ അവതരണമാണ് എനിക്കേറ്റവും ഇഷ്ടം. താങ്കളുടെ എല്ലാ പ്രോഗ്രാകുകളും വളരെ നന്നാവുന്നു നന്ദി നമസ്കാരം
ഞങ്ങൾ മലപ്പുറത്ത് ഇതിന് കുറിക്കല്യാണം എന്ന് പറയും. ഇത് ഒരു തരത്തിൽ കടം കൊടുക്കലാണ്. But, 500 നമ്മൾ കൊടുത്താൽ 1000 രൂപ നമ്മൾക്ക് പിന്നീട് തിരിച്ച് തരും.... സന്തോഷത്തോടെ.
അത് പഴയ കാലത്ത്
@@ashrafabdulla.ponnani ഇപ്പോഴും ഉണ്ട് ബ്രോ. പക്ഷേ പഴയ പോലെ ഇല്ല
ഞങ്ങൾ നാദാപുരക്കാർ പണപ്പയറ്റ് എന്ന പേരിൽ ഒരു ദിവസം വീട്ടിൽ വെച്ചോ അടുത്ത കടയിൽ വെച്ചോ നടത്താറുണ്ട്, പലിശയില്ലാത്ത ഇടപാട് ആയതിനാൽ വലിയ സഹായം ആണിത്, but ippo 10വർഷം കൊണ്ട് കുറഞ്ഞു വരുന്നു, 💕ഇന്നും ഓർമയുണ്ട്
പണ പയറ്റ്, തേയില സൽക്കാരം, സദ്ർ
മധ്യ കേരളത്തിൽ ജനിച്ച എനിക്കും കൊല്ലം ജില്ലയിൽ വച്ച് ഈ അനുഭവം ഉണ്ടായി. മേശയും കസേരയും ഇട്ട് എന്നെ പിരിവ് ഏഴുതാൻ ഇരുത്തി.എനിക്ക് സത്യത്തിൽ നാണക്കേട് തോന്നി.
പാവം എന്റെ പിതാവിനെ എത്രപേര് ഞാൻ കാരണം ശപിച്ചു കാണും...എന്റെ പിതാവ് കല്യാണചടങ്ങിൽ പങ്കെടുക്കാൻ എന്നെ പൈസ തന്നു വിടുമായിരുന്നു പക്ഷെ ഞാൻ ആ പൈസ അവിടെ കൊടുക്കാതെ മുങ്ങി സിനിമ കാണുവാൻപോകുമായിരുന്നു..... എന്റെ പിതാവിനെ ഓർമ്മിക്കാൻ നല്ലൊരു വീഡിയോ നന്ദി.. നന്ദി 🙏
സുഹൃത്തെ സമസ്തക്കാരുടെ ജാറ ഭണ്ഡാരത്തിൽ ഇടാനേൽപ്പിച്ച പൈസ ഇടാത്തെ ജാറത്തിലേക്കുള്ള കേഴിയെയും ചന്തയിൽ വിറ്റ് വിലസിയ വിരുതന്മാരുണ്ട്.
അമ്പട സണ്ണികുട്ടാ 😜സെയിം പിച് 😍
പൈസ കൊടുക്കാനുള്ള എല്ലാവരെയും കണ്ട് കാര്യം പറഞ്ഞു ഒന്ന് പൊരുത്ത പ്പെടുവിക്കുന്നത് നല്ലതാണ് 🙏
ഞാൻ അഞ്ചോ പത്തോ രൂപ എടുത്തിട്ടാണ് കൊടുത്തിരുന്നത് 😂പിന്നീട് നമ്മുടെവീട്ടിൽ കല്യാണം വന്നപ്പോൾ ഞാൻ തന്നെ വാപ്പനോട് പറഞ്ഞു 😂😂 വാപ്പ എഴുതി വെച്ചതിൽ ചിലളുകൾ അഞ്ചോ പത്തോ കുറച്ചിട്ടായിരിക്കും തരിക അപ്പോൾ അവരെ ചീത്ത പറയരുത് അധോക്കെ ഞാനെടുത്തദാന് 😘😘 അന്നെന്റെ വാപ്പ ചിരിച്ച പൊഠിച്ചിരി ഇന്നും എന്റെ മനസ്സിലുണ്ട് 😂😘😘😘😘, പാവം വാപ്പ 😂😂😂😘
@@modernmedea3845 പിതാവിനെ മറക്കാൻ പറ്റാത്ത വീഡിയോ അവർക്കുവേണ്ടി പ്രാത്ഥിക്കു....... നമ്മുടെ വയർ നിറക്കുവാൻവേണ്ടി അവർ അരവയറു നടന്നുകാണും...., മാതാപിതാക്കളാണ് നമ്മുടെ സ്വത്ത്..... 😭
അനിൽ സാറെ ഞാൻ 60 വയസ്സ് പ്രായമുള്ള ഒരാളാണ് ഞാൻ മദ്രസ്സിലും സ്കൂളിലും പോകുന്ന സമയത്ത് തിരിച്ച് കിട്ടാൻ വേണ്ടി എഴുതിവെക്കലുണ്ടായിരുന്നു . (1975-1985 )ഇപ്പോൾ എഴുതി വെക്കലുണ്ട് എന്തിനി വേണ്ടി എന്ന് ഞാൻപറയാം.ആരൊക്കെ സഹായിച്ചിട്ടുണ്ട് എന്ന് അറിയാനും എത്ര കിട്ടി എന്ന് അറിയാനും വേണ്ടി അതും പാവങ്ങളോടെ മാത്രമേ ഉള്ളൂ അതിൽ പാവപ്പെട്ടവരുണ്ടെങ്കിൽ അവർക്കും തരാത്ത വരുണ്ടെങ്കിൽ അവർക്കുംഇവന്റെ കഴിവിന് അനുസരിച്ച് തിരിച്ച്കൊടുക്കും ഇത് മലപ്പുറം ജില്ലയുടെ കാര്യമാണ് പറഞ്ഞത്
പുതിയ വീടെല്ലാം വെച്ച്,മക്കളെയെല്ലാം കെട്ടിച്ചയച്ച് സുഖമായി ഇരിക്കുന്നവരായിക്കും വരാതെ മുങ്ങി നടക്കുന്നവർ...
Saadhukkalude കഷ്ടപ്പാട് കാണുമ്പോൾ ഉള്ള അങ്ങയുടെ ആ ചിരി ഉണ്ടല്ലോ shole ഫിലിമിൽ ഗബ്ബർ സിംഗ്ൻ്റെ കൊലച്ചിരി പോലെ ഉണ്ട് keep it up
🤭🤭🤭
@@vishnusworldhealthandwealt9620 Correct 👍
Correct 👍
ഇത് ശരിക്കും സംഭവിച്ചതാണോ ജീവിതത്തിൽ ഇത് പോലെ മനസറിഞ്ഞു ചിരിച്ചിട്ടില്ല നന്ദി
ഞാൻ മലപ്പുറം മഞ്ചേരി സ്വദേശിയാണ് ഞങ്ങളുടെ നാട്ടിൽ സാമ്പത്തികമായി വളരെ പിന്നിൽ നിൽക്കുന്ന ആളുകൾക്ക് ഒരു കവറിൽ ഇട്ട് സന്തോഷ പൂർവ്വം കൊടുക്കാറുണ്ട് എഴുതാറുമില്ല. തിരിച്ചു വാങ്ങാറുമില്ല. ഒരു സഹായം അത്ര മാത്രം
മാനസികവിശമം അനുഭവിക്കുന്ന ഈ സമയത്ത് ഒന്ന് മനസ് തുറന്നു ചിരിക്കാൻ😂😂😂😂
Thanks Sir🥰👏
70കാലഘട്ടത്തിൽ ഇതു പരെക്കെ ഉണ്ടായിരുന്നു അന്ന് പലിശ ഒഴിവാക്കാൻ അതു നല്ലകാര്യ മായിരുന്നു. ഞാൻ ധാരാളം ഇതു പോലെയുള്ള പരിപാടികളിൽ പോയിട്ടുണ്ട്.
ശരിയായ ഒരു നടപടി അല്ല.
ഞങ്ങളുടെ നാട്ടിൽ മുമ്പൊക്കെ ഈ സമ്പ്രദായം ഉണ്ടായിരുന്നു. പക്ഷെ ആത്മാർത്ഥമായി കൊടുക്കലും വാങ്ങലും ഉണ്ടെങ്കിൽ ഇതൊരു റോളിങ് aanu
പണ പയറ്റ്, ചെങ്ങാതി കുറി എന്നീ പേരുകളിൽ എന്റെ നാട്ടിലും ഈ സമ്പ്രദായം നിലനിന്നിരുന്നതായി ഓർക്കുന്നു. ബാങ്കുകളും മറ്റു പണ നിക്ഷേപസൗകര്യ ങ്ങളൊന്നും ഇല്ലാതിരുന്ന ഒരു കാല ഘട്ടത്തിലായിരുന്നു ഇത്.
ഇത് ഞങ്ങളുടെ നാട്ടിൽ ( മലബാർ) ഗൃഹപ്രവേശനമോ കല്യാണമോ നടക്കുമ്പോൾ മാത്രമല്ല പൈസക്ക് അത്യാവിശ്യം നേരിടുമ്പോൾ കടകളിൽ വെച്ച് ടി പാർട്ടി. പണം പയറ്റ് എന്ന പേരിൽ നടത്താറുണ്ട്
ഇപ്പോൾ ഈ പരിപാടി വളരെ കുറവാണ്
ആ കാലത്ത് ഇത് വളരെ ഉപകാര പ്രതവും സാഹായ കവുമായിരുന്നു
പിൽക്കാലത്ത് ഇതിന്ന് വിശ്വാസത ധാർമികത എല്ലാം നഷ്ടപ്പെട്ടു
ജനങ്ങൾ തമ്മിൽ വെക്തികൾ തമ്മിൽ പരസ്പരബെ ന്‌ധത്തിന് ഒരു കരുതൽ കൂടിയായിരുന്നു
ഇപ്പോൾ എല്ലാം പേരിനു മാത്രം
ഞാൻ മലപ്പുറം ജില്ലയിൽ തീരദേശ പ്രദേശത്തുള്ളതാണ് ഞങ്ങൾ നാട്ടിൽ പണ്ടുമുതലേ മേശ ഇട്ട് എഴുതൽ ഉള്ളതാണ് ഇപ്പോഴും നടക്കുന്നുണ്ട് എൻറെ ഒരു അഭിപ്രായത്തിൽ അത് നല്ലൊരു കാര്യമാണ്
ഞാൻ 4 വീടിന്റെ പാല് കാച്ചു,2പെൺ മക്കളുടെ കല്ല്യാണം നടത്തി, ആരോടും സംഭാവന വാങ്ഗിയില്ല, എന്റ അയൽ വീട്ടുകാർ പുതിയ വീടിന്റെ പാല് കാച്ചു ന് സംഭാവന ഞാൻ കൊടുത്തില്ല എന്ന കാരണത്താൽ വഴക്ക് ഉണ്ടാക്കി, ശത്രു വായി, കാശു കാരും ഉദ്യോഗസ്ഥരും ആണ്, കക്ഷികൾ,👿
സത്യം പറഞ്ഞാൽ ഒരു കോമഡി ചിത്രം കണ്ട പ്രതീതി ഒരുപാട് ഒരുപാട് ചിരിച്ചു 😂😂😂 താങ്കളുടെ അവതരണം അദ്ദേഹത്തിന്റെ വോയിസ് ക്ലിപ്പ് എല്ലാംകൊണ്ടും നല്ല രസമായിരുന്നു 🤣🤣🤣
കുറച്ചു മുൻപ് വരെ മലപ്പുറം ഭാഗത്തൊക്കെ ഈ സംഭവമുണ്ടായിരുന്നു. ഇപ്പോൾ കാണാറില്ല. പാവപ്പെട്ട ആളുകൾക്ക് ഇതൊരു സഹായകമായിരിക്കും
ഇത് കായംകുളം ഏരിയയിൽ ഇഷ്ടം പോലെ നടക്കുന്നുണ്ട്
എന്റെ സാറെ ചിരിച്ചു മരിക്കും 😂😂😂😂😂😂
പാവങ്ങളുടെ കല്യാണത്തിനാണ് ഞങ്ങളുടെ നാട്ടിൽ ഈ പിരിവ് ഉണ്ടാകാറ് (മലപ്പുറത്ത്) പഴയ കാലത്ത് സഹായം എന്ന നിലയിലും തിരിച്ചു കിട്ടണം എന്ന നിലയിലും കൊടുക്കാറുണ്ട് ഇപ്പോൾ ഭൂരിപക്ഷം സഹായം എന്ന നിലയിലാണ് കൊടുക്കാർ
ഞങ്ങൾ മലപ്പുറം ജില്ലക്കാർ സാമ്പത്തികമായി കഷ്ടതയുള്ള കുടുംബത്തെ സഹായിക്കുക എന്നതിലുപരി ഈ ഏർപാട് ഒരിടപാടായി കണക്കാക്കറില്ല വർത്തമാന കാലത്ത്.
കഴിവുണ്ടായിരിക്കെ ക്ഷണിക്കപ്പെട്ട അതിഥിയിൽ നിന്നും ആതിത്യൻ സാമ്പത്തികം സ്വീകരിക്കു മാമൂലിനോട് ഞങ്ങൾക്ക് യോജിപ്പില.
തിരുവനന്തപുരം ജില്ലയിൽ ഇത്തരത്തിൽ കാണാറില്ല. കൊല്ലം ആലപ്പുഴ ജില്ലയിലാണ് ഇങ്ങനെ കണ്ടു വരുന്നത്.
Malappuram th paavangal kk kodukkum. Paavangal thirichu kodukkenda
ഞാനും ഒരു കൊല്ലക്കാരൻ ആണ് പറഞ്ഞതിൽ 70 ശരിയാണ്, പക്ഷേ പാവപ്പെട്ട കുംടുംബങ്ങളെ സഹായ്ക്കാൻ ഈ ഏർപ്പാട് സഹായം ആയിട്ടുണ്ട്, ഞാൻ തിരിച്ചു കിട്ടുമെന്ന് കരുതി കൊടുക്കാറില്ല, മാത്രമല്ല പണക്കാരായിട്ടുള്ള ആളുകളുടെ വീട്ടിൽ പോകുമ്പോൾ ആ ചടങ്ങിൽ പങ്കെടുത്ത് തിരിച്ചു പോകും,
അവതാരകനായ താങ്കളുടെ. ജനനത്തിന് മുൻപുള്ള കാലങ്ങളിൽ.
ഇത്തരം സമ്പ്രദായം നിലവിലുണ്ട്. 🙏 താങ്കളെപ്പോലുള്ളവർ .
ഇതിനെ മറ്റൊരു. രീതിയിൽ തെറ്റിദ്ധരിപ്പിക്കരുത്. 🙏
ഇത്തരം കൊടുക്കലുകൾ സാധാരണക്കാരായ ഒരുപാട് ആളുകൾക്ക് .
സാമ്പത്തിക ബാധ്യതയിൽ നിന്നും അല്പം ആശ്വാസം. കിട്ടാനിടയുണ്ട് . 🙏
❤👍. കൊടുത്തത് തിരിച്ചു പ്രതീക്ഷിക്കുന്നതിനെ😂😂 സഹായം എന്ന് പറയില്ല കടം എന്നാണ് പറയാറ്. Thanks
കടം കൊടുത്തു സഹായിക്കലും സഹായം തന്നെ അല്ലെ?
100%ശരിയാണ്
സത്യത്തിൽഇതൊരു comedy ആയി കാണരുത്, ആ പാവത്തിന് കിട്ടാനുള്ളത്അല്ലെ ഇത്രയുംപൈസ. ഗതികേട് കൊണ്ട് പറയുന്നതല്ലേ എന്തെല്ലാം കാര്യങ്ങൾ പ്ലാൻ ചെയ്തിട്ടുണ്ടാകും പൈസ ഇല്ലെങ്കിൽ എല്ലാം മുടങ്ങില്ലേ?
മലപ്പുറത്ത് കഷ്ടപ്പാടുള്ളവർ വിവാഹ സൽക്കാരങ്ങൾ നടത്തുമ്പോൾ ജാതിയും മതവും നോക്കാതെ എല്ലാവരും സഹായിക്കും🥰
ഞാൻ ജില്ല പാലക്കാട് . എന്റെ കുട്ടിക്കാലത്ത - ഇതുണ്ടായിരുന്നു.
ഞങ്ങളുടെ വീട്ടിൽ ഒരു പരിപാടിക്ക്
വാങ്ങിയ പകുതിപ്പേരേ തന്നുള്ളു പുതിയ കുറേ ആളുകൾ തരികയും ചെയ്തു. കിട്ടാനുള്ളത് കിട്ടിയില്ലെന്നു മാത്രമല്ല പുതിയ കടവും .പിന്നെ ആ പരിപാടി നടത്തിയിട്ടില്ല. ഇപ്പോൾ സാധു പെൺകുട്ടികളുടെ വിവാഹത്തിന് എല്ലാവരും സഹായിക്കു o. തിരിച്ചു വാങ്ങാത്ത വിധത്തിൽ .
എന്നാൽ ഹരിജൻസ് ഇപ്പോഴും നടത്താറുണ്ട്.
ചോദിക്കുന്നവന് നാണോംമാനോം ഇല്ലെങ്കിലും കൊടുക്കാനുള്ളവർക്ക് കയ്യിൽ കാശില്ലെങ്കിലും എന്തായിരിക്കും
അവസ്ഥ 😂
മലപ്പുറത്ത് മുമ്പുണ്ടായിരുന്നു. 'കുറിക്കല്യാണം' എന്നായിരുന്നു പേര്. ഇതൊരു പരസ്പര സഹായ സഹകരണമായിരുന്നു.
പാലക്കാട് തൃശൂർ മലപ്പുറം ജില്ലകളിലും കോയമ്പത്തൂരും ഇപ്പോഴും ഈ സമ്പ്രദായം നിലവിലുണ്ട് മലപ്പുറം കോഴിക്കോട് ജില്ലകളിൽ കല്യാണപ്പയറ്റ് പണപ്പയറ്റ് എന്നൊക്കെ അറിയപ്പെടുന്നു ഞാൻ പത്തിലധികം പ്രാവശ്യം ഇങ്ങനെ എഴുതാനിരിന്നിട്ടുണ്ട് പണം വാങ്ങി പേരും വിലാസവും എഴുതി റോജാപാക് വെറ്റില പഴം ബീഡി സിഗരറ്റ് എന്നിവ നൽകുന്നു പഴയ കണക്കുപുസ്തകവും ഇവിടെ പ്രദർശിപ്പിക്കും ചിലപ്പോൾ ഇവ പരിശോധിക്കാറുമുണ്ട് പണയപ്പയറ്റു നടക്കുമ്പോൾ പണം കുറഞ്ഞാൽ ഉറക്കെ വിളിച്ചു പറയുന്ന പതിവുമുണ്ട്
ഞാൻ മലപ്പുറത്താണ് ഞാൻ ഇത് വരെ കണ്ടിട്ടില്ല പൈസസ കുറഞാൽ വിളിച്ച് പറയുന്നത് ഞങ്ങൾ ഇതിനെ കുറികല്ല്യാണം എന്നാണ് പറയുന്നത് അതും ഇപ്പോൾ ഇവിടെ ഇതൊന്നും കാണാനില്ല സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വീട്ടുകാരെ എല്ലാവരും സഹായിക്കും വളരെ ബുദ്ധിമുട്ടുന്ന കുടുംബം ആണെങ്കിൽ കൂടുതൽ ആളെ വിളിച്ച് വലിയ കല്ല്യാണമായി നടത്തും വരുന്നവരൊക്കെ സംഭാവനയായ് പല സംഖ്യകൾ നൽകും ഇതൊന്നും തിരിച്ച് കൊടുക്കുകയും വേണ്ട എത്ര കിട്ടി എന്ന് അറിയാൻ വേണ്ടി മാത്രമാണ് എഴുതി വെക്കുന്നത്
@@happymood5971 ഞാൻ എറണാകുളം ജില്ലക്കാരനാണ് 1995 സെപ്റ്റംബർ മാസം പെരിന്തൽമണ്ണ മേലാറ്റൂർ ഉച്ചാരക്കടവ് പാലത്തിനടുത്തു ഞാൻ കുറിക്കല്യാണത്തിൽ പങ്കെടുത്തിരുന്നു അന്നവിടെ വിളിച്ചുപറയലും എല്ലാം ഉണ്ടായിരുന്നു രണ്ടായിരത്തി പന്ത്രണ്ടിൽ കൂട്ടിലങ്ങാടിയിലും ഞാൻ പങ്കെടുത്തിരുന്നു കോഴിക്കോട് കൊടിയത്തൂരിലും രാമനാട്ടുകര പുളിക്കൽ ഐക്കരപ്പടി എന്നിവിടങ്ങളിലും ഞാൻ കണ്ടിട്ടുണ്ട് അവിടെ മിക്കയിടത്തും വിളിച്ചുപറയലും കൊടുത്ത കണക്കു പറയുന്നതും ഞാൻ കണ്ടിട്ടുണ്ട് കൊപ്പം പട്ടാമ്പി ഒറ്റപ്പാലം എന്നിവിടങ്ങളിലും ഞാൻ പങ്കെടുത്തിട്ടുണ്ട് ഏപ്രിൽ മാസം കാട്ടിപ്പരുത്തി എന്ന സ്ഥലത്തു വച്ച് ഒരു പണപ്പയറ്റു കുറിക്കല്യാണം കല്യാണപ്പയറ്റു എന്നെ ക്ഷണിച്ചിട്ടുണ്ട് ഇന്ഷാ അല്ലാഹ് ഞാൻ അതിന്റെ വീഡിയോ ഷൂട്ട് ചെയ്തു പോസ്റ്റ് ചെയ്യുന്നതായിരിക്കും
@@cocomaksindia3801 ശരി
ഞാൻ കോട്ടക്കൽ (മലപ്പുറം ) സ്വദേശിയാണ്.
ഇവിടെ ഇങ്ങനെ ഒരു പരിപാടി ഇല്ല. പാവപെട്ടവർക്ക് സഹായിക്കും, കവറിലിട്ട് ആരും കാണാതെ കൊടുക്കും. അത് തിരിച്ചു വാങ്ങില്ല.
ഇത് ഒരു പരസ്പര സഹായം ആയിരുന്നു eപ്പോൾ ആളുടെ കയ്യിൽ കാശ് വന്നപ്പോൾ ഈ ആചാരം കുറച്ചിലായി
പാവം തിരിച്ചു കിട്ടും എന്ന് വിചാരിച്ചിട്ടാ കൊടുക്കുന്നത് തിരിച്ച് നൽകാതെ നിൽക്കുന്നത് വളരെ തെറ്റാണ് നമ്മൾ മരിച്ചു പോയാൽ അത് ഹറാമാണ്
ഇത് കൂടുതൽ കൊല്ലം ജില്ലയിൽ ആകുന്നു. നടക്കുന്നത്
Kollam. Eye. Parupade. Illa
Ente palakkadu engane oru chadangu undu.athine babdhuma ennanu rural areayil parayunnathu
Nammude nattil kandittillaezhuthunna paripadi munkalangalil ithinoru Nalla vasam undairunnu parasparam sahayam palisakkeduthu mudiyanda ???
...... അനിൽ സാറെ... ഇങ്ങനെയൊക്കെ ഞാനും ചിന്തിച്ചു.... ഇന്നും... ഇത് തെക്കൻ കേരളത്തിലെ മാത്രം പ്രത്യേകതയാണ് നാട്ടുകാരുടെ ... ബലത്തിൽ മോളെ ക്കെട്ടിക്കുക......... ഞാനതങ്ങു... വേണ്ടാന്നു വച്ചു ഒരുത്തൻ ....ദേ.... വരുന്നു ... ഒരു ... rice... കുക്കറും വാങ്ങിക്കോണ്ട് ..... ആ ചങ്ങായി .... 1800.... രൂവായുടെ .... ബലത്തിൽ ഉണ്ടാക്കിയ.... ഉണ്ടായ... trafic... Blok.... ചില്ലറയല്ല.....
...... ഇന്നും തലവേദന......
കോട്ടയം ജില്ലയിലെ എരുമേലി ഭാഗങ്ങളിൽ അത്യാവശ്യം സാമ്പത്തികം ഉള്ള വീട്ടുകാർ പണം വാങ്ങില്ല. ഞാൻ കൊല്ലം കാരൻ ആണ്. ഇവിടെ 100ഉം,200 ഉം പവൻ സ്വാർണം കൊടുക്കുന്ന വൻ പണക്കാർ പോലും പാവം കൂലിപ്പണിക്കാരന്റെ കൈയിൽ നിന്ന് പോലും വാങ്ങും.. കൂടാതെ 500s f വീടും വച്ചിട്ട് ബുക്കുമായി ഇരിക്കുന്നവരെയും കാണാം വളരെ നാണം കെട്ട ഏർപാട്
ഇത് പോലൊരു ഏർപ്പാട് പണ്ട് എൻ്റെ നാട്ടിലുമുണ്ടായിരുന്നു "കുറിക്കല്യാണം" എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് .പാവപ്പെട്ടവർക്കിടയിലെ പലിശയില്ലാത്ത സാമ്പത്തിക സഹായ പരിപാടി . പിന്നെ കല്യാണങ്ങൾക്കും ഇതുപോലെ ടാബിളിട്ട് തിരിച്ച് കിട്ടാനാഗ്രഹിക്കുന്നവർ പേരെഴുതിയും അല്ലാത്തവർ പേരെഴുതാതെയും സഹായം കൊടുക്കുന്നത് കണ്ടിട്ടുണ്ട് .പാവപ്പെട്ടവർക്ക് ഇത് പലിശയിലാത്ത സഹായവും നിക്ഷേപവുമാണ് .ഇപ്പോൾ എവിടെയും കാണാറില്ല
Ithu ningalude kollamkaarude kaaryam, ee paripaadivachu thekkan thiruvithaamkoor kaare muzhuvanum aakshepikkaathe
Kurikalyanam... njan poyettu ndu...nalla Oru sahayam annu...samuhika kythangu...
ഞങ്ങൾ ഓണാട്ടുകരക്കാർക്ക് ഇതൊരാശ്വാസം ആണ് .... എല്ലാവർക്കും അങ്ങോട്ടും ഇങ്ങോട്ടും സഹായകരമാണ്: ചിലർക്ക് ഇതൊരു ബിസ്നസാണെങ്കിൽ ..... മറ്റ് ചിലർക്ക് വലിയ ആശ്വാസമാണ്: പിന്നെ മേടിച്ചിട്ട് തിരിച്ച് തരാത്തവരെ തിരഞ്ഞ് പിടിച്ച് 3 ദിവസത്തിനു ശേഷം പിരുവുകാർ തിരക്കി വരും...... നാണക്കേട് കാരണം എല്ലവരും തിരികെ കൊടുക്കും
ആളെ എനിക്ക് നേരിൽ അറിയാം, ഞാനും പോയിരുന്നു 😜
കണ്ണൂർ kozikode ജില്ലകളിൽ നേരത്തെ ഉണ്ടായിരുന്നു. ഇതിന് പയറ്റു കല്യാണം എന്ന് പറയും
ഞാനിപ്പോൾ കോമഡി കാണാറില്ല,, സാറിന്റെ ഇടക്കിടക്കുള്ള വീഡിയോ കാണാൻ ആണ് പതിവ്!!!!
Sooranad ഈ പരിപാടി ഉണ്ട് ഞങ്ങടെ പ്രദേശങ്ങളിലും താമരക്കുളം poru വഴി പ്രദേശങ്ങളൊക്കെ ഉണ്ട് കേട്ടോ അനിൽ സാറേ
👍👍👏👏👏അയ്യോ എനിക്ക് വയ്യ . ഇത് എൻതൊക്കെയാണ് ഈ കേൾക്കുന്നത്... കുറച്ചു ദിവസം മുൻപ് ഒരാൾ കടബാദ്ധ്യത തീർക്കാൻ ഉണ്ട് എന്ന് പറഞ്ഞു പത്രത്തിൽ പരസ്യം കൊടുത്തു..ദേ ഇപ്പോൾ ഒരാൾ കൊടുത്തത് തിരിച്ചു കിട്ടാൻ വേണ്ടി പത്രത്തിൽ പരസ്യം കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു.😂. എന്തായാലും കേൾക്കാൻ രസം ഉണ്ട്.😂😂
Ernakulam no much problems ...but Ippoyum vaangunnavar undu... pandokkke parakke undarnnu... Ippol vaangarumilla kodukkaarumilla...saambathikamayi pinnottulla aalukal aanenkil angottu kodukkum thirichu venam Enna oraagrahavumillaathe..
തിരുവനന്തപുരം ജില്ലയിൽ ഈ ഏർപ്പാട് ഇല്ല
തിരുവനന്തപുരം ജില്ലയിൽ അങ്ങനെ ഒരു ഏർപ്പാട് കാണുന്നില്ല.
ഞങ്ങളുടെ നാട്ടിൽ പെരിന്തൽമണ്ണ (മലപ്പുറം ) ഇതു ഉണ്ടായിരുന്നു... ഇപ്പോൾ ഇതു കുറവാണു... പാവപ്പെട്ടവരുടെ കല്യാണത്തിനാണ് ഇങ്ങനെ കാണാറുള്ളത്...
ഇതു യഥാർത്ഥത്തിൽ നല്ല ഒരു കാര്യം അല്ല... കൊടുത്തവർ തിരിച്ചു കിട്ടും എന്ന പ്രതീക്ഷയിൽ ആണ് കൊടുക്കുന്നത്.. അതു തിരിച്ചു കൊടുക്കുന്നത് വരെ അവൻ കടക്കാരനാണ്..
സ്ത്രീധനവും കല്യാണ ആർഭാടങ്ങളും ഒഴിവാക്കിയാൽ ആർക്കും വലിയ ചിലവില്ലാതെ നടത്താൻ പറ്റുന്ന കാര്യങ്ങൾ ആണ് വിവാഹങ്ങൾ... കൊറോണ കാലത്ത് ചെയ്തത് പോലെ..
ഏതായാലും പുള്ളിയുടെ കാര്യം 😃
Good observation.
പാവപ്പെട്ടവൻ 1000മൊ രണ്ടായിരമോ കൊടുത്താൽ 12കൊല്ലം കഴിഞ്ഞിട്ടായാലും ചിലപ്പോൾ 1000മെങ്കിലും കിട്ടിയാലായി, അല്ലാത്തവർ എത്ര കാലം കഴിഞ്ഞാലും ആയിരത്തിനു മുകളിൽ ഒരു നൂറ് രൂപക്കൂടിവെച്ചു കൊടുത്തിട്ട് ഒരുകുടുംബത്തിലെ നാലുപേരും വന്നു മൃഷ്ട്ടാന്നം ഉണ്ടിട്ട് എമ്പക്കവും വിട്ടിട്ട് പോകും 🇮🇳
തീർച്ചയായും തീർച്ചയായും നിങ്ങൾ പറഞ്ഞത് ശരിയാണ് 👍👍👍
കേരളത്തിൽ കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതൽ സ്ത്രീധനം വാങ്ങുന്നത്. സ്വർണ്ണമായിട്ടും സ്ത്രീധനമായിട്ടും അച്ചാരമായിട്ടും ലക്ഷങ്ങളാണ് വാങ്ങുന്നത്. ഇക്കാര്യത്തിൽ അവർക്ക് ഒരു ദാക്ഷണ്യവുമില്ല. പിന്നെ കരുനാഗപ്പള്ളി ഓച്ചിറ ഭാഗങ്ങളിലാണ് മേശയിട്ട് "പിരിവ് " നടത്തുന്നത്. വേറെ എവിടെയും ഇങ്ങനെ ഞാൻ കണ്ടിട്ടില്ല. ഒരു നാണംകെട്ട പരിപാടിയാണ് ഇത്. ഡോക്ടർ ചിരിക്കണ്ട. താങ്കമുടെ നാട്ടിലാണ് ഇത് നടക്കുന്നത് ''
Sathyam nammude keralathile ella jillayilekkalum sthreethanam kuduthal aanu anacharaghalum
ആരു തന്നാലും അവരല്ല ദൈവമാണ് തരുന്നതു അവരു തരണം ഇവരു തരണം എന്നു പറയാതെ ദൈവമേ തരണേ ദൈവമേ തരണേ എന്നു പറ 1ലക്ഷ൦ രൂപ തരണേ ദൈവം തരും ഞാൻ കൊടുത്തു എന്നു പറയരുത് നിങ്ങളല്ല ദൈവമാണ് കൊടുത്തത് അവരല്ല തരാഞ്ഞത് ദൈവമാണ് തരാഞ്ഞത്
ആലപ്പുഴയെന്ന് മഴുവനായി പറഞ്ഞ് ഞങ്ങളെ നാണം കെടുത്തല്ലേ സാറേ,
ഏകദേശം കായംകുളം മുതൽ തെക്കോട്ട് ആണ്
ഈ സമ്പ്രദായം ഉള്ളത്,
ആലപ്പുഴ ടൗണിൽ തീരെയില്ല ഈ പരിപാടി
Correct
വാങ്ങിച്ചിട്ട് തിരികെകൊടുക്കാത്തവർക്ക് ഇതൊരു പാഠമാകട്ടെ::
എൻറെ നാട് പെരുമ്പാവൂരാണ് ഞങ്ങളുടെ നാട്ടിൽ ഇങ്ങനെയൊരു സമ്പ്രദായം ഇല്ലആരെങ്കിലും എന്തെങ്കിലും തന്നാൽ അത് വാങ്ങും അതുപോലെ തിരിച്ചു കൊടുക്കുകയും ചെയ്യും എഴുതിവെക്കുന്ന സമ്പ്രദായം ഇല്ല
Mumb vadakkum ee erpad undaynu,Panam Payett ennu parayum
ഇങ്ങനെയുമുണ്ട് സുഖമില്ലാത്ത കുറെ വിഭാഗങ്ങൾ പാവങ്ങൾക്ക് കൊടുക്കാറുണ്ട് അവരെ കടങ്ങളും വീടെടുത്ത് കടങ്ങളും മറ്റും തീർക്കാൻ വേണ്ടി പെൺകുട്ടികളെ കല്യാണത്തിന് ഒക്കെ സാധാരണ കൊടുക്കാറുണ്ട് ആളുകൾ ഇവിടെ കണ്ണൂർ ഭാഗത്ത് പുരുഷന്മാർ പേടിക്കാറില്ല സ്ത്രീകൾക്ക് പ്രത്യേകിച്ച് പെൺകുട്ടികൾക്ക് കണ്ടറിഞ്ഞ് എല്ലാവരും എന്തെങ്കിലും കൊടുക്കും
Aruthanne ആയിക്കോട്ടെ thannal തിരിച്ചു kodukkanam .മേശ ഇടട്ടെ, idathirikkattey.കാശ് വാങ്ങുമ്പോള്‍ പരസ്പരം സഹായിക്കാന്‍ മറക്കരുത്. അയാള്‍ പറഞ്ഞത് ശരിയാണ്. പിന്നെ ആരോട് ചോദിക്കും. Anilsar kodukkumo?kaliyakkallu.palishayillatha സഹായം. കൂടുതല്‍ എന്തു പറയാന്‍,
Polichu super
ഞങ്ങളുടെ വേളത്ത് ഇത് സർവ സാധാരണമാണ്. കല്യാണത്തിന്ന് കവറായിട്ടും അല്ലാത്തപ്പോൾ പണപ്പായറ്റായും... പക്ഷെ കൊടുത്തില്ലെങ്കിൽ പരാതിയില്ല. പൊതുവെ ആരും കൊടുക്കാതിരിക്കില്ല. നിങ്ങൾ ഇയാളെ കളിയാക്കിയത് തീരെ ശെരിയായില്ല.
ഞാൻ പണ്ട് വേളത്ത് ഒരു കല്യാണത്തിന് പങ്കെടുത്തിരുന്നു,, നേരം വെളുക്കുന്നത് വരെ പയറ്റ് പൈസ കിട്ടാൻ കാത്തിരുന്നു ( ഞങ്ങൾ പുതിയാപ്പിളന്റെ കൂടെ പോയതായിരുന്നു. ഈ പൈസ ഒപ്പിച്ച് ആണ കയ്യിൽ കൊടുത്തത് ) തലേന്ന് രാത്രി എത്തിയ ഞങ്ങൾ പിറ്റേന്ന് രാവിലെയാണ് മടങ്ങിയത്
ഞങളുടെ പ്രദേശങളില്‍ ഈ പരിപാടി ഇല്ല ----- പണ്ട് ഉണ്ടായിരുന്നു --
കൊല്ലത്തു കാരുടെ അവസ്ഥ ദയനീയേം
Ethayalum pulliye sahayikkooo
🤣🤣🤣🤣ചിരിക്കാൻ ഉള്ള വക ഉണ്ട് . ഒപ്പം അദ്ദേഹം പറഞ്ഞത് കാര്യം ആണ് . അദ്ദേഹം കഷ്ടപ്പെട്ട പൈസ തിരിച്ചു കിട്ടും എന്ന് വിചാരിച്ചു അദ്ദേഹം കൊടുത്തത് . അദ്ദേഹം തിരിച്ചു ചോദിച്ച സ്ഥിതിക്ക് വാങ്ങിയവർ തിരിച്ചു കൊടുക്കാൻ ബാധ്യസ്താരാണ് .ഇങ്ങനെ ഉള്ള ബാധ്യത കൾ പൊരുത്തപ്പെട്ടു കൊടുക്കുന്നതല്ലേ നല്ലത് .
കൊട്ടാരക്കരയിൽ കുറച്ച് വർഷത്തിന് മുൻപ് മുല്ലക്കര രത്നാകരൻ കൃഷി മന്ത്രി ആയിരിക്കെ മന്ത്രി ഒരു കല്യാണത്തിന്റെ തലേ ദിവസം വന്നു റിസപ്ഷനിൽ പങ്കെടുത്തു . മന്ത്രി തിരിച്ചു പോകുന്ന സമയം 1000 രൂപ കൊടുത്തു .പൈസ വാങ്ങിയാൽ വിളിച്ചു പറയുന്ന ഏർപ്പാട് ഉണ്ട് . മുല്ലക്കര വരവ് 1000രൂപ .🤣🤣🤣🤣.
ഇത് കൊച്ചിയിലൊക്കെ ഉണ്ട് വിളിക്കുമ്പോതന്നെ എല്ലാർക്കും അറിയാം കാശിനു ആയിരിക്കുമെന്ന് സംഗതി പരസ്പരമുള്ള ഒരു സഹായമാണ്......അത്യാവശ്യ സമയത്ത് വല്യ ചിലവില്ലാതെ ഒരു ചായ സൽക്കാരമൊക്ക നടത്തും ഒരു ചിട്ടി കൂടുന്നത് പോലെ പലിശഇല്ലാതെ കാര്യങ്ങൾ നടന്നുപോകും
Karunagapalley people's are very smart. 😃 Should be returned back his Cash on Top Urgent Basis. ♐♐
Sir karunagapply anu kuduthal
തിരിച്ച് തന്നില്ലെങ്കിൽ നടപടികൾ ഉണ്ടാവും...
അല്ല പിന്നെ 😂😂😂
തെക്കൻ കേരളം എന്നുപറയുമ്പോൾ തിരുവനന്തപുരം ഉൾപ്പെടുമോയെന്നറിഞ്ഞാൽ കൊള്ളാം. ഞാൻ തിരുവനന്തപുരം കാരനാണ് ഇവിടെ താങ്കൾ പറയുന്ന തരത്തിൽ എഴുതിവാക്കലൊന്നും ഇല്ല, മാത്രമല്ല എന്നെപ്പോലുള്ളവർ പോയാൽ കൊടുക്കാനുള്ളത് കൊടുത്തിട്ട് ഭക്ഷണം പോലും കഴിക്കാതെ പലരും മടങ്ങുകയും ചെയ്യുന്നവരുണ്ട്
Karyamthurannuparanju,sathyamanu,ayalude,avesta,Maruvasham,Idoruhalakiletheppum,thamashayumayipoyi,chirichupadakeduvannu,nallaorukomadifilimkandu
ഒരു കാര്യം സംബന്ധിച്ചു ഒരു വീഡിയോ ചെയ്യണം മഹല്ലിൽ
മാസവരി കുടിശിക ഉളുഹ്യത്
വാങ്ങിക്കുന്നതിനു മുൻപ് തീർക്കണം എന്ന് ചില മഹല്ലുകളിൽ വ്യവസ്ഥ ഉണ്ട്
ഉളുഹ്യത്തും കുടിശികയും എന്ന
വിഷയത്തെ ആസ്പദമാക്കി
സംസാരിക്കണം
തലശ്ശേരിയിലും ഉണ്ടു ഇത് നിർബന്ധം ഇല്ല തിരിച്ചു കൊടുക്കാം കൊടുക്കാതിരിക്കാതിരിക്കാം, പേര് എഴുതാറും ഉണ്ടു
Nalla oru comedy film kanda pradeedi
ഞങ്ങളുടെ നാട്ടിൽ മുമ്പുണ്ടായിരുന്നു. ഇപ്പോൾ പാവപ്പെട്ട ആൾക്കാരുടെ കല്യാണത്തിന് ഉണ്ട് പക്ഷേ എഴുതി വെക്കാറില്ല.
ഒരു കഥ ഓർത്തുപോയി
പണ്ട് ഒരു ഗ്രാമത്തിൽ ഒരു കള്ളൻ അല്ലറചില്ലറ മോഷണങ്ങളുമായി ജീവിച്ചു മുന്നോട്ടുപോയ്കൊണ്ടിരുന്നു. നാട്ടുകാർക്ക് മുഴുവനും ഈ കള്ളനെയും അവന്റെ കുണ്ടുമ്പപശ്ചാതലവും ഒക്കെ നല്ലപോലെ അറിയാമായിരുന്നു. അപരന്റെ വാഴതാപ്പിൽ പോയി വാഴകുലയും, തേങ്ങയും കോഴിയും ഒക്കെ യായിരുന്നു പുള്ളിക്കാരന്റെ ഇഷ്ട ചെയ്തികൾ. ഇവന്റെ മോഷ്ണത്തെ ആരും കാര്യമായ ഗൗരവമൊന്നും ഗ്രാമവാസികൾ കൊടുക്കാറില്ലായിരുന്നു, പാവം ജീവിച്ചുപോയിക്കോട്ടെ എന്ന ലാഘവത്തോടെ. ഒരുനാൾ നാട്ടിലെ ജന്മിയുടെ തെങ്ങിൽ കയറി രാത്രി തേങ്ങയിട്ടു, കയ്യോടെ ജന്മി പിടികൂടി, കെട്ടിയിട്ടു, നാട്ടുകാരെ മുഴുവനും വിളിച്ചുകൂട്ടി, ചെണ്ടക്കാരനെയും, വിളംബരം പുറപ്പെടിയിക്കാൻ ആളെയും തയ്യാറാക്കി, ചെരുപ്പൂമാലയും തലയിൽ ചൂടൻ ഇലതൊപ്പിയും അണിയിച്ചു. റോഡിലൂടെ നടത്തി നടത്തി അടുത്തഗ്രാമങ്ങളിലും അതിയാനെ പദ്രശന വസ്തു കണക്കെ കൊണ്ടുപോയി. അവസാനം വെള്ളവും ഭക്ഷണവുമില്ലാതെ അവശനായപ്പോൾ കള്ളൻ ജന്മിയുടെ നേരെത്തിരിഞ്ഞുനിന്ന് മുഖത്തുനോക്കി പറഞ്ഞുപോലും "ഞാൻ പലനാറികളുടെയും മോഷ്ടിച്ചിട്ടുണ്ട്, എന്നാൽ ഇതുപോലുള്ള ഒരു നാറിയുടേത് മോഷ്ടിക്കുന്നത് ജീവിതത്തിൽ ആദ്യമായാണ് ".
പാവപ്പെട്ട വന്‍ രക്ഷ പെട്ടത് എങ്ങനെയാണ്. ഗൾഫ് ജോലി, വിവാഹം, വീട്, അങ്ങിനെ പലതും, എല്ലായിടത്തും ഈ പിരിവ് തുടങ്ങണം. Ullavan തിരിച്ചു കൊടുക്കണം ,eillathavane prayasappedutharuth.
Kure. Munb. Ente. Naattil um. Undaazirunnu. Eppol. Ella
വടകരയിൽ ഞാൻ കണ്ടിട്ടുണ്ട്
ഒരു കോമഡി ഫിലിം സിനിമ കണ്ട് .... 🤣🤣
ബല്ലാത്ത ജാതി
സഹായം 😆😆😆😆
അവരുടെ ആവശ്യങ്ങൾക്ക് അദ്ദേഹം സഹായിച്ചിട്ടുണ്ടങ്കിൽ അദ്ദേഹത്തിന് ഒരു ആവശ്യം വരുമ്പോൾ തിരിച്ചും സഹായിക്കണം അദ്ദേഹത്തിന്റെ മാനസ്സിക വിഷമം കൊണ്ടാണ് ആ വോയ്സ് ഇട്ടത്
തീരെ പാവപെട്ടവർക്ക് കൊടുക്കുക... ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ പറ്റില്ലെങ്കിൽ വിളിക്കരുത്.........
കൊടുക്കാറുണ്ട് . തിരിച്ച് chothikkaarill
Vadakke malabaril oru housewarming poyapol avide kandathaanu..front wallil thane phonepay scan cheyaan pathipich vechirikunath .cash aayitu ilenkil ingane
Enkilum kittiye theeru enu nalla nirbandhabudhi aa veetukark ullathpole😁😁😁😁😁
ഇത് മലപ്പുറത്ത് പാവങ്ങളുടെ കല്യാണത്തിന്ന് കുറി കല്യാണം എന്ന പേരിൽ ജാതിഭേതമന്യേ നടത്തിയിരുന്നു
ഇപ്പോൾ ഒരു കവറിലിട്ട് ഗ്രഹനാഥന്റെ കയ്യിൽ കൊടുക്കാറാണ് പതിവ്.
ആ കവറിൽ ചിലർ തങ്ങളുടെ പേരെഴുതും ചിലർ എഴുതില്ല.
തിരിച്ചു കിട്ടുന്നതിനെ പറ്റി ചിന്തിക്കാറില്ല.
തെക്കൻ കേരളത്തിലെ അനിലിന്റെ നാടായ കരുനാഗപ്പള്ളി . മൈനാഗപ്പള്ളി കായംകുളം തുടങ്ങിയ ഭാഗങ്ങളിലാണ് ഔദ്യോദികമായി ഇതുള്ളത്
ഞാൻ ഇത്തരം കാശു നൽകുമ്പോൾ സക്കാത്തിന്റെ മുതലിൽ നിന്നാണെന്ന് നീയത് വക്കാറുണ്ട്. അതുകൊണ്ട് ഒരു ടെൻഷനും ഇല്ല.
കൊല്ലം ജില്ല ഇതിൻ്റെ തറവാട്.