ചെറുപയർ കൊണ്ട് നല്ലൊരു കറി.പുട്ടിനൊരു കൂട്ട്.

Поделиться
HTML-код
  • Опубликовано: 25 авг 2024
  • 1.ചെറുപയർ ഒരു ഗ്ളാസ്
    2.സവാള ഒരെണ്ണം ചെറുത്
    3.കാരറ്റ് ഒരെണ്ണം ചെറുത്
    4.തക്കാളി ഒരെണ്ണം ചെറുത്
    5.ഇഞ്ചി. ഒരു ചെറിയ കഷണം
    6.വെളുത്തുള്ളി നാല് ചുള
    7.പച്ചമുളക് മൂന്ന് എണ്ണം
    8.കറിവേപ്പില രണ്ട് ഇതൾ
    9.ഉപ്പ് ആവശ്യത്തിന്
    10.മുളകുപൊടി രണ്ട് ടീസ്പൂൺ
    11.മല്ലിപ്പൊടി ഒരു ടീസ്പൂൺ
    12.മഞ്ഞൾപൊടി അര ടീസ്പൂൺ
    13.വെളിച്ചെണ്ണ ഒരു ടേബിൾ സ്പൂൺ
    പച്ചക്കറികൾ എല്ലാം ചെറുതായി അരിഞ്ഞു വക്കുക.ഒരു ഗ്ളാസ് ചെറുപയർ കഴുകി വൃത്തിയാക്കി പ്രെഷർകുക്കറിൽ ഇട്ട്, രണ്ടര ഗ്ളാസ് വെള്ളം ഒഴിച്ച് വേവിക്കുക.ചീനച്ചട്ടി ചൂടാവുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചു, ചൂടാവുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന സവാള തുടങ്ങിയവ ഓരോന്നായി ഇട്ട് നന്നായി വഴറ്റുക. മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ഓരോന്നായി ചീനച്ചട്ടിയിൽ വഴന്നു വന്ന പച്ചക്കറിയിലേക്ക് ചേർത്ത് ,പൊടികളുടെ പച്ച മണം മാറുന്നതു വരെഇളക്കി, അതിലേക്ക് വേവിച്ച ചെറുപയർ ചേർത്ത്, ആവശ്യത്തിന് ഉപ്പും, ചൂടുവെള്ളവും ചേർത്ത് നന്നായി ഇളക്കുക. ഒന്ന് തിളച്ചാൽ, മല്ലിയില ചെറുതായി അരിഞ്ഞ് കറിയിൽ ഇട്ട്
    അടച്ചു വക്കുക. അല്പം കഴിഞ്ഞു വിളമ്പാം.

Комментарии • 119