കേരളത്തിൽ മഴ പെയ്യാത്തതിൻ്റെ കാരണം | Reason for no rain in Kerala

Поделиться
HTML-код
  • Опубликовано: 12 июн 2024
  • Santhosh VLR
    കേരളത്തിൽ മഴ പെയ്യാത്തതിൻ്റെ കാരണം | Reason for no rain in Kerala
    മഴ
    സൂര്യന്റെ ചൂടേറ്റ് ഭൗമോപരിതലത്തിലെ ജലം നീരാവിയായി അന്തരീക്ഷത്തിലേയ്ക്ക് ഉയർന്ന് മേഘങ്ങളാവുന്നു. ഈ മേഘങ്ങൾ ഘനീഭവിച്ച് വെള്ളത്തുള്ളികളായി ഭൗമോപരിതലത്തിൽ പതിക്കുന്നതാണ് മഴ. കൂടുതൽ തണുപ്പുള്ള പ്രദേശങ്ങളിൽ ജലമായിട്ടല്ലാതെ ഐസായും മഴയുണ്ടാകാം. ഉഷ്ണമേഖലാപ്രദേശങ്ങളിലും അതിനോട് ചേർന്നുകിടക്കുന്നയിടങ്ങളിലും മഴയോടൊപ്പം ചിലസമയത്ത് ഐസ് കഷ്ണങ്ങളും വീഴാം. ഇവയെയാണ് ആലിപ്പഴം എന്നു വിളിക്കാറുള്ളത്.
    മഴ മുഴുവനായും ഭൗമോപരിതലത്തിൽ എത്താത്ത സാഹചര്യങ്ങളുണ്ട് . ചിലപ്പോൾ താഴേക്ക് പതിക്കുന്ന മഴത്തുള്ളികൾ അന്തരീക്ഷത്തിലെ വരണ്ട വായുവിലൂടെ സഞ്ചരിക്കുമ്പോൾ അവിടെ വച്ചു തന്നെ നീരാവിയായി മാറുന്നു. ഇങ്ങനെ ഒരു തുള്ളിപോലും താഴേയ്ക്കു വീഴാത്ത മഴയെ വിർഗ എന്നുവിളിക്കുന്നു. ചൂടുള്ള, വരണ്ട, മരുപ്രദേശങ്ങളിലാണ് ഈ പ്രതിഭാസം കാണപ്പെടുന്നത്. മരങ്ങൾ മഴ പെയ്യുന്നതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നു. മരങ്ങളും മറ്റ് ഉയരമുള്ള സസ്യങ്ങളും മേഘങ്ങളെ തടഞ്ഞുനിർത്താൻ സഹായിക്കുന്നു. തീരപ്രദേശങ്ങളിൽ സമുദ്രത്തിൽ നിന്നും വീശുന്ന കാറ്റ് കരയിലെ നീരാവിയുമായി ചേർന്ന് മഴ പെയ്യിക്കാറുണ്ട്. എന്നാൽ സമുദ്രതീരത്തിൽ നിന്നും അകലെയുള്ള പ്രദേശങ്ങളിൽ മഴയ്ക്കുള്ള കാരണം ഇതല്ല.
    ഏഷ്യയിലെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ചിറാപുഞ്ചിയിലാണ് ശരാശരി 11,430 മി.മീ മഴ രേഖപ്പെടുത്തുന്നു. ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് 1861ൽ 22,987 മി.മീ.
    മഴയുണ്ടാകുന്നത് എങ്ങനെ
    അന്തരീക്ഷത്തിലെ ഈർപ്പമുള്ള വായു മുകളിലേക്കുയരുമ്പോൾ വികസിക്കുകയും തൽഫലമായി തണുക്കുകയും ചെയ്യും. തണുക്കുമ്പോൾ ഈർപ്പം ഉൾക്കൊള്ളാനുള്ള വായുവിന്റെ ശേഷി കുറയുന്നു. ഉൾക്കൊള്ളാനാവാതെവരുന്ന നീരാവി ഘനീഭവിച്ച് ജലകണികങ്ങളുണ്ടാകും. ഈ ജലകണികകളുടെ കൂട്ടത്തേയാണ്‌ നമ്മൾ മേഘങ്ങളായി കാണുന്നത്. മേഘങ്ങളിലെ ഇത്തരം ജലകണികകളുടെ വ്യാസം 0.01 മില്ലിമീറ്ററിൽ താഴെ മാത്രമേ വരൂ. അത്ര ചെറിയ കണികകൾ വായുവിൽ നിഷ്‌പ്രയാസം തങ്ങിനിൽക്കും. ഈ കണികകൾ കൂടുതൽ നീരാവി പിടിച്ചെടുത്ത് വലിപ്പം വെക്കാൻ വളരെയധികം സമയമെടുക്കും. മഴത്തുള്ളികളായി ഇവ താഴോട്ടു വീഴണമെങ്കിൽ അവയുടെ വലിപ്പം ഏതാണ്ട് ഒരു മില്ലിമീറ്ററിന്റെ പത്തിലൊന്നെങ്കിലും ആകണം.
    ശക്തമായ മഴയത്ത് വീഴുന്ന തുള്ളികൾക്ക് അഞ്ചോ അതിലധികമോ മില്ലിമീറ്റർ വ്യാസമുണ്ടാകാം. വ്യാസം നൂറിരട്ടി ആകണമെങ്കിൽ അതിലടങ്ങിയിരിക്കുന്ന ജലം പത്തുലക്ഷം ഇരട്ടി ആകേണ്ടതുണ്ട്. ഇതെങ്ങനെ സംഭവിക്കാമെന്നു് വിശദീകരിക്കുന്ന സിദ്ധാന്തം ആദ്യമായി മുന്നോട്ടുവച്ചത് വെഗനർ, ബർജറോൺ, ഫിൻഡൈസെൻ എന്നിവരാണ്. ഇത് ബർജറോൺ പ്രക്രിയ, വെഗനർ-ബർജറോൺ-ഫിൻഡൈസെൻ പ്രക്രിയ എന്നീ പേരുകളിൽ അറിയപ്പെടുന്നു. ജലം ഖരാവസ്ഥയിൽ നിലനില്ക്കുന്ന മേഘങ്ങളിൽ മാത്രമെ ഇത് പ്രാവർത്തികമാകൂ, കാരണം ഐസ് തരികളുടെ സാന്നിദ്ധ്യം അതിന് ആവശ്യമാണ്. മിക്ക മേഘങ്ങളിലും ഐസ് തരികളുണ്ടാകും എന്നാണ് കരുതുന്നത്. അങ്ങനെയല്ലാത്ത മേഘങ്ങളിൽ ജലകണങ്ങൾ കൂട്ടിമുട്ടി ഒന്നിച്ചു ചേർന്ന് വലുതാകും എന്നാണ് കരുതുന്നത്. ഇതിന് കൊളിഷൻ-കൊയാലസെൻസ് പ്രക്രിയ (collision-coalescence process) എന്നു പറയുന്നു.
    മഴയുടെ തീവ്രത
    വളരെ നേരിയതു മുതൽ അതീവ ശക്തമായ മഴ വരെ ഉണ്ടാകാം. മഴയുടെ തീവ്രത അളക്കുന്നത് മി.മീ./മണിക്കൂർ (mm/h) എന്ന ഏകകമുപയോഗിച്ചാണ്. 0.1 mm/h മുതൽ 100 mm/h ലധികം വരെ തീവ്രതയോടെയുള്ള മഴ ഉണ്ടാകാം. സാധാരണഗതിയിൽ ഏറ്റവും തീവ്രത കുറഞ്ഞ മഴയാണ് ഏറ്റവുമധികം നേരം പെയ്യുന്നത്. തീവ്രത കൂടിയ മഴ പെയ്യുന്നത് ക്യുമുലസും ക്യമുലോനിംബസും പോലെ ഉയരമുള്ള മേഘങ്ങളിൽനിന്നാണ്. സ്റ്റ്രാറ്റസും സ്റ്റ്രാറ്റോക്യുമുലസും പോലെയുള്ള പരന്ന മേഘങ്ങളിൽനിന്ന് മണിക്കൂറിൽ 10-15 മില്ലിമീറ്ററിൽ കൂടുതൽ തീവ്രതയുള്ള മഴ ഉണ്ടാകാറില്ല.
    മഴയിൽനിന്നു ലഭിക്കുന്ന ജലത്തിന് എന്തു സംഭവിക്കുന്നു എന്ന് തീരുമാനിക്കുന്നതിൽ മഴയുടെ തീവ്രതയ്ക്ക് വലിയ പങ്കുണ്ട്. തീവ്രത കുറഞ്ഞ മഴയിൽനിന്നുള്ള ജലം ഏതാണ്ട് മുഴുവനും തന്നെ മണ്ണിലേക്ക് ഇറങ്ങിച്ചെല്ലുന്നു. എന്നാൽ ശക്തമായ മഴയുള്ളപ്പോൾ ജലത്തിൽ നല്ലൊരു ഭാഗം ഒലിച്ചുപോകാനാണ് സാദ്ധ്യത. മാത്രമല്ല, അത് മേൽമണ്ണിന്റെ ഒരു ഭാഗം എടുത്തുകൊണ്ടു പോകുകയും ചെയ്യുന്നു. അതുകൊണ്ട് ചെടികൾ ധാരാളം ഇല്ലാത്ത ഇടങ്ങളിൽ ശക്തമായ മഴ മണ്ണൊലിപ്പിനു കാരണമാകുന്നു.
    മഴയുടെ തീവ്രത (വിഭാഗം തിരിച്ച്)
    മഴയെ അതിന്റെ അളവനുസരിച്ച് കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രം 6 വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.
    1. വളരെ നേരിയ മഴ (Very light rainfall).
    മഴ മാപിനിയിൽ 0.1 mm മുതൽ 2.4 mm വരെ രേഖപെടുത്തുന്ന മഴയെയാണ് ഈ വിഭാഗത്തിൽ പെടുത്തുന്നത്.
    2. ചാറ്റൽ മഴ (Light rainfall).
    2.5 mm മുതൽ 15.5 mm വരെ മഴ മാപിനിയിൽ രേഖപ്പെടുത്തുന്ന മഴയാണിത്.
    3. മിതമായ മഴ(Moderate)
    15.6 mm മുതൽ 64.4 mm വരെ പെയ്യുന്ന മഴ
    4. ശക്തമായ മഴ (Heavy rainfall)
    64.5 mm മുതൽ 115.5 mm വരെ മഴ മാപിനിയിൽ രേഖപ്പെടുത്തുന്ന മഴയാണ് heavy rainfall എന്ന് കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രം നിർവചിക്കുന്നത്.
    5. അതി ശക്തമായ മഴ (Very heavy rainfall).
    115.6 mm മുതൽ 204.4 mm വരെ പെയ്യുന്ന മഴയാണ് very heavy rainfall കാറ്റഗറിയിൽ വരുന്നത്.
    6. അതിതീവ്ര മഴ (Etxremely heavy rainfal)
    ഏറ്റവും വില്ലനായ ഈ മഴയുടെ അളവ് എന്ന് പറയുന്നത് 204.4 mm മുകളിൽ പെയ്യുന്ന മഴയെന്നാണ്. Flash flood ഉറപ്പിക്കാവുന്ന തരത്തിലുള്ള മഴയാണിത്. 2018 ലെ പ്രളയക്കെടുതിക്ക് കാരണമായത് പലയിടങ്ങളിലും പെയ്ത 300 mm മുതൽ 400 mm വരെ മഴയായിരുന്നു.

Комментарии • 54

  • @geethuchittur1427
    @geethuchittur1427 23 дня назад +1

    വീഡിയോ അടിപൊളിയായിട്ടുണ്ട് പക്ഷെ മഴയെ കുറിച്ച് Descriptionil കൊടുത്തിട്ടുള്ള കാര്യം വീഡിയോയിൽ ഉള്ള്പെടുതായിരുന്നു.

    • @SanthoshVLR
      @SanthoshVLR  23 дня назад

      മഴയെ കുറിച്ച് മാത്രമായി ഒരു വീഡിയോ വീഡിയോ തയാറാക്കാം ok

  • @mkstravelogs
    @mkstravelogs 6 дней назад +1

    Good 👍

  • @babithababi1210
    @babithababi1210 23 дня назад +1

    സന്തോഷേട്ടന്റെ നിരീക്ഷണം കൊള്ളാം

  • @Alan-mu3up
    @Alan-mu3up 8 дней назад +1

    Nice

  • @user-ve5jf7zo6k
    @user-ve5jf7zo6k 6 дней назад +1

    Super

  • @WalkWithNila
    @WalkWithNila 8 дней назад +1

    👏🙌

  • @abaloveloveandlove
    @abaloveloveandlove 19 дней назад +1

    Good

  • @albinmathew6718
    @albinmathew6718 19 дней назад +1

    Nice 👍

  • @shlcvd
    @shlcvd 20 дней назад +1

    ❤❤

  • @sunilkp4117
    @sunilkp4117 23 дня назад +1

    👍👍

  • @satheeshadeepaadyasatheesh115
    @satheeshadeepaadyasatheesh115 23 дня назад +1

    Super 💐🥰💐

  • @Liza_audio_lab
    @Liza_audio_lab 17 дней назад +1

    ഗുഡ് ന്യൂസ്

  • @srirama9888
    @srirama9888 20 дней назад +1

    Good video

  • @krishnapriya3870
    @krishnapriya3870 23 дня назад +1

    Adipoli video 🌹

  • @Lukogamingyt
    @Lukogamingyt 19 дней назад +1

    Yes😢😢😢

    • @SanthoshVLR
      @SanthoshVLR  19 дней назад

      Thank you for watching 🙏🏻

  • @sachins7660
    @sachins7660 12 дней назад

    Adipowli 👌🏻🥰

    • @SanthoshVLR
      @SanthoshVLR  12 дней назад

      Thank you for watching ❤️

  • @akivascorner1
    @akivascorner1 22 дня назад +1

    Adipoli 😂😂

    • @SanthoshVLR
      @SanthoshVLR  22 дня назад

      😂🤣 വീഡിയോ കണ്ടതിന് നന്ദി

  • @sachins7660
    @sachins7660 11 дней назад

    Powli 🥰 evide heavy raining ..

    • @SanthoshVLR
      @SanthoshVLR  11 дней назад

      ഇപ്പോൾ ഇവിടെയും മഴയുണ്ട്

  • @user-kd5ww6gm1o
    @user-kd5ww6gm1o 23 дня назад +1

    കാലാവസ്ഥ നിരീക്ഷണകാർ തന്നെ ആയിരിക്കും മഴ വരാത്തതിന് കാരണം

    • @SanthoshVLR
      @SanthoshVLR  23 дня назад

      😂🤣 വീഡിയോ കണ്ടതിന് നന്ദി

    • @krishnapriya3870
      @krishnapriya3870 11 дней назад

      😂

  • @KrishnankuttyKrishnankut-qw4ln
    @KrishnankuttyKrishnankut-qw4ln 23 дня назад +1

    സിംപിൾ ആയി ഒരു വാർത്ത ചാനൽ തുടങ്ങുന്നത് നന്നായിരിക്കും😀

    • @SanthoshVLR
      @SanthoshVLR  23 дня назад

      ജനങ്ങൾ ജീവനും കൊണ്ടോടും 😂

  • @NJs-SnackSafari
    @NJs-SnackSafari 21 день назад +1

    Ivide nalla mazhaya.....

    • @SanthoshVLR
      @SanthoshVLR  21 день назад

      എവിടെയ നിങ്ങളുടെ സ്ഥലം

    • @NJs-SnackSafari
      @NJs-SnackSafari 21 день назад

      @@SanthoshVLR Ekm....

    • @SanthoshVLR
      @SanthoshVLR  21 день назад

      @@NJs-SnackSafari ഭാഗ്യം ചെയ്തവർ

    • @SanthoshVLR
      @SanthoshVLR  21 день назад +1

      @@NJs-SnackSafari പാലക്കാട് മഴ വളരെ കുറവാണ്

  • @vinybinu2231
    @vinybinu2231 19 дней назад +1

    Chilappol pravachanam shariyakilla😂😂

    • @SanthoshVLR
      @SanthoshVLR  19 дней назад

      ചിലപ്പോഴല്ല അവരുടെ പ്രവചനം ഒരിക്കലും ശരിയാകില്ല

  • @AlanLinson-e7n
    @AlanLinson-e7n 8 дней назад +1

    Nice

  • @user-dv6vp9mk6w
    @user-dv6vp9mk6w 22 дня назад +1

    Super

  • @shiminasajin786
    @shiminasajin786 21 день назад +1

    Nice