കൊച്ചി അമൃത ആശുപത്രിയിൽ ഹോം കെയർ സേവനങ്ങൾ ആരംഭിച്ചു

Поделиться
HTML-код
  • Опубликовано: 10 сен 2024
  • കൊച്ചി അമൃത ആശുപത്രിയിൽ ആരംഭിച്ച ഹോം കെയർ സേവനങ്ങളുടെ ഉദ്ഘാടനം നടൻ സലിംകുമാർ നിർവഹിച്ചു. കിടപ്പുരോഗികൾക്കും ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ആശുപത്രിയിലെത്താൻ കഴിയാത്തവർക്കും വീടുകളിലെത്തി പരിചരണം ലഭ്യമാക്കുന്നതാണ് അമൃത ആശുപത്രിയുടെ ഹോം കെയർ പദ്ധതി. ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനങ്ങൾക്ക് പുറമെ രോഗികൾക്ക് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ, സ്ലീപ് സ്റ്റഡി ടെസ്റ്റ്, ഫിസിയോതെറാപ്പി സേവനങ്ങളും വീടുകളിലെത്തി ലഭ്യമാക്കുന്നതാണ്. ഒരു ഡോക്ടറും നഴ്സും ഹെൽത്ത് അസിസ്റ്റന്റും ഓരോ ഹോം കെയർ ടീമിലുമുണ്ടാകും. അമൃത ആശുപത്രിയുടെ 10 കിലോമീറ്റർ ചുറ്റളവിലുള്ള രോഗികൾക്കാണ് ഹോം കെയർ സേവനങ്ങൾ ലഭ്യമാകുക. തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മണി മുതൽ വൈകീട്ട് 5 വരെ ഈ സേവനം ലഭിക്കും. വിവരങ്ങൾക്ക്: 7994999843, 0484-2854377

Комментарии • 1