കരൾ മാറ്റിവയ്ക്കാൻ റോബോട്ടിക് സർജറി - Dr. S. Sudhindran | Amrita Hospitals

Поделиться
HTML-код
  • Опубликовано: 3 ноя 2021
  • "കടുത്ത വേദനയും വലിയ മുറിവുകളുമുള്ള ശസ്ത്രക്രിയയോ, ഇതിനു ശേഷമുള്ള ദീർഘനാളത്തെ വിശ്രമമോ ഒന്നും കൂടാതെ തന്നെ കരൾ ദാനം ചെയ്യാൻ റോബോട്ടിക് സഹായത്തോടെയുള്ള ശസ്ത്രക്രിയയിലൂടെ സാധിക്കും. ശസ്ത്രക്രിയയിൽ വളരെ കുറച്ച് മുറിവുകൾ മാത്രമേ ഉണ്ടാകുന്നുള്ളൂ എന്നതാണ് റോബോട്ടിക് സഹായത്തോടെയുള്ള കീഹോൾ ശസ്ത്രക്രിയയുടെ പ്രധാന സവിശേഷത. മറ്റ് ശസ്ത്രക്രിയകളെ അപേക്ഷിച്ച് ഇതിൽ പേശികളിലുണ്ടാകുന്ന മുറിവ് പൂർണമായും ഒഴിവാക്കാനുമാകും. ഈ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ശസ്ത്രക്രിയയുടെ നേട്ടങ്ങളെപ്പറ്റിയാണ് കൊച്ചി അമൃത ആശുപത്രിയിലെ ഗ്യാസ്ട്രോഇൻടെസ്റ്റൈനൽ സർജറി ആൻഡ് സോളിഡ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ വിഭാഗം പ്രൊഫസറും ചീഫ് ട്രാൻസ്പ്ലാന്റ് സർജനുമായ ഡോ. എസ്. സുധീന്ദ്രൻ പ്രേക്ഷകരോട് വിശദീകരിക്കുന്നത്.
    കൃത്യതയും സൂക്ഷ്മതയുമാണ് റോബോട്ടിക് ശസ്ത്രക്രിയകളുടെ നേട്ടങ്ങളിലൊന്ന്. മനുഷ്യന്റെ കൈ കൊണ്ട് ചെയ്യുന്നതിനേക്കാൾ സൂക്ഷ്മതയോടെയും കൃത്യതയോടെയും പ്രവർത്തിക്കാൻ റോബോട്ട് സഹായിക്കുന്നു. വീഡിയോ ഗെയിമുകൾ കളിക്കാൻ ഉപയോഗിക്കുന്ന കൺസോളിന്റെ മാതൃകയിലുള്ള ഒരു കൺട്രോളർ വഴിയാണ് ശസ്ത്രക്രിയ ചെയ്യുന്ന സർജൻ റോബോട്ടിന്റെ ചലനങ്ങൾ നിയന്ത്രിക്കുക. ശസ്ത്രക്രിയയ്്ക്ക് ശേഷവും വേദന കുറവായിരിക്കുമെന്നതിനാൽ പെട്ടെന്നു തന്നെ ദാതാവിന് സുഖം പ്രാപിക്കാമെന്നതും നേട്ടമാണ്. മാത്രമല്ല ശരീരത്തിലുണ്ടാകുന്ന മുറിവ് കാലക്രമേണ അപ്രത്യക്ഷമാകുകയും ചെയ്യുന്നു.
    മറ്റൊരാൾക്ക് ദാനം ചെയ്താലും പിന്നെയും വളരുന്ന അവയവമാണ് കരൾ. ശസ്ത്രക്രിയ കഴിഞ്ഞ് 3 ആഴ്ചകൾക്കുള്ളിൽ തന്നെ കരൾ സാധാരണ വലുപ്പത്തിലേക്ക് വളർച്ചയെത്തും. കരളിന്റെ പ്രവർത്തനം തകരാറിലായ ഒരു രോഗിക്ക് വേണ്ടി ദാതാവിന്റെ കരളിന്റെ 60 ശതമാനം വരെയാണ് മാറ്റി വെയ്ക്കാൻ കഴിയുക. മുതിർന്ന ഒരു ദാതാവിൽ 5 മുതൽ 8 മണിക്കൂറിനുള്ളിൽ തന്നെ ശസ്ത്രക്രിയ പൂർത്തിയാക്കാനാകും. "
    "A person can donate liver by undergoing robot-assisted surgery without having severe pain, major surgical wounds, or prolonged bed rest. The main feature of robot-assisted keyhole surgery is that it leaves very few surgical wounds. Dr. S. Sudhindran, Clinical Professor and Chief Transplant Surgeon, Department of Gastrointestinal Surgery and Solid Organ Transplantation, Amrita Hospitals, Kochi is discussing the advantages of robot-assisted surgeries.
    Among many advantages, accuracy and precision are the greatest advantages of robot-assisted surgery. The robot is more efficient and precise when compared to humans. The surgeon controls the robot's movements through a controller similar to a console used to play video games. The benefit is that the donor can recover quickly as the pain will be less after the surgery. Moreover, the surgical wound on the body disappears over time.
    The liver is an organ that can grow back to size even after donating it. It is capable of growing back to normal size within three weeks after surgery. Up to 60 percent of a person’s liver can be transplanted for a patient with impaired liver function. In an adult donor, the surgery can be completed within 5 to 8 hours.
    "
    #RoboticSurgery #LiverTransplantation #AmritaHospitals #OrganTransplantation

Комментарии • 11

  • @adithavani9414
    @adithavani9414 Год назад +13

    ഡോക്ടർ സുധീന്ദ്രൻ സാർഎനിക്ക് എന്നും കാണപ്പെട്ട ദൈവം ആണ് കാരണം കിഡ്നി ട്രാൻസ്.. ശേഷം ഏകദേശം 8 വർഷം കഴിഞ്ഞ് എന്റെ ഫിസ്റ്റു ലയുളള കൈ വേദന വേദന എന്ന് പറ പറഞ്ഞാൽ പോര ഞാൻ എന്റെ കൈ ഞാൻ തന്നെ മുറിച്ച് കളഞ്ഞാലൊ എന്ന് വിച്ചാരിച്ചു അതു പൊലെത്തെ വേദന യായിരുന്നു നെഫ്രോ ഓപിയിൽ പോയി കാര്യം പറഞ്ഞു അപ്പോൾ പറഞ്ഞു ഇജക്ഷൻ വെക്കണം എന്ന് പക്ഷെ ചിലപ്പോൾ ക്രിയാറ്റിന് മാറ്റങ്ങൾ വരാം ഞാൻ ആകെ പേടിച്ചു കിഡ്നിയുടെ ഓപ്റേഷൻ തന്നെ ഒരുപാട് നാളത്തെ കാത്തിരിപ്പിന് ഉടുവിൽ നടന്നതാണ് ഇത്തേല്ലാം ഞാൻ ഒരു നിമിഷം ആലോച്ചിച്ചു അപ്പോഴേക്കു സമയം . അഞ്ചരമണി . ഞാൻ നേരേ ഗ്രാസ്ട്രോ . ടിപ്പാർട്ട്മെന്റി ലോക്ക് പാഞ്ഞു ഞാൻ ചോദിച്ചു ഡോക്ടർ സുധീ ന്ദ്രനെ ഒന്ന് കണാൻ പറ്റു മേ അപ്പോൾ ഒപിയിൽ ഉള്ള സ്റ്റാഫ് പറഞ്ഞു സാറിന്റെ ട്ടോക്കൺ കിട്ടണമെങ്കിൽ മുന്ന് മാസം മുമ്പ് ബുക്ക് ചെയ്യണം മെന്ന് അപ്പോൾ ഞാൻ ആക്കെ വിഷമത്തിലായി ഞാൻ ഇനി എന്ത് ചെയ്യും എന്ന് വിഷമിച്ച് നിൽകുമ്പോൾ എന്റെ പ്രിയപ്പെട്ട ഡോക്ട്ടർ പാഞ്ഞ് സാറിന്റെ റൂമിൽ കയറി ഞാൻ ട്ടേക്കൺ പോലും എടുക്കാതെ . സാറിന്റെ റുമിലേക്ക് ഞാൻ പറഞ്ഞു സാറിന്റെ ട്ടോക്കൺ എടുത്തില്ല കാരണം എനിക്ക് അവർ ട്ടോക്കൺ തരുന്നില്ല. സാർ എന്റെ ഫിസ്റ്റുലയുള്ള കൈ എനിക്ക് മുറിച്ച് കളയ കളയണം എന്ന് തോന്നും വിധം വേദനയാണ് എനിക്ക് എന്തക്കിലും മരുന്ന് തരണം അപ്പോൾ എനിക്ക് . രണ്ട് . തരം മരുന്ന് ഒരാഴ്ച്ചത്തേക്ക് പിന്നെ ഇപ്പോൾ 10 വർഷമായി ഇതുവരെ ഉണ്ടായിട്ടില്ല ഉണ്ടാക്കാതെതിരിക്കട്ടെ . . അപ്പോൾ ഡോ: സുധിന്ദ്രൻ സർ എനിക്ക് ദൈവം ആണ്

  • @rahulmohandas2510
    @rahulmohandas2510 2 года назад +3

    Genuine and humble human being

  • @unnikrishnannair4039
    @unnikrishnannair4039 2 месяца назад

    Great personality 🎉❤ great doctor 🎉❤

  • @jineshkrishna173
    @jineshkrishna173 Месяц назад

    ❤ sudheedran sir

  • @SakeerVm-xb1ss
    @SakeerVm-xb1ss 2 месяца назад

    Thanks sar

  • @Ritureshranjith88
    @Ritureshranjith88 2 года назад +4

    Thank you Sir...You are an amazing person and a great Doctor.
    To all prospective donors. I can vouch for the efficiency of the system as i myself had gone through the donor surgery robotic procedure 8 months ago and recovery was smooth.

  • @febithafebi4786
    @febithafebi4786 2 года назад

    നമ്പർ plz

    • @kirandaskd120
      @kirandaskd120 5 месяцев назад

      അമൃത ഹോസ്പിറ്റലലേക്ക് കാൾ ചെയ്ത് ഗ്യാസ്ട്രോ ഡിപ്പാർട്മെന്റ് ഇൽ കണക്ട് ചെയ്യാൻ പറഞ്ഞിട്ടു ഡോക്ടറ്‍ന്റെ പേര് പറയുക

  • @nivinnivin8788
    @nivinnivin8788 4 месяца назад

    Doctor contact number plz

    • @amritahospitals
      @amritahospitals  4 месяца назад

      amritahospitals.org/kochi/contact-us
      Phone: 0484 6682100, 0484 2852100

  • @SakeerVm-xb1ss
    @SakeerVm-xb1ss 2 месяца назад

    Thanks sar