നന്ദി.... സുഗത കുമാരിയമ്മയ്ക്കും അയ്യപ്പ പണിക്കർക്കും... കൃഷ്ണാ നീ എന്നെ അറിയുമോ... എന്ന് ഏറ്റവും ദുഃഖത്തോട് കൂടി ചോദിക്കുന്ന ഗോപികയക്ക് നിന്നെ ഞാൻ അറിയുന്നു ഗോപികേ.... എന്ന് ഇത്ര മധുരമായി മൊഴിയുന്നത് കേൾക്കാൻ നിങൾ രണ്ടുപേര് ഉള്ളത് കൊണ്ടാണല്ലോ എനിക്ക് സാധിച്ചു... നന്ദി 🙏
ആദ്യമായി പല കവിതകളും ആസ്വദിച്ചത് വേണുഗോപാലിന്റെ ശബ്ദത്തിലൂടെയാണെന്ന് എപ്പോഴും ഓർക്കുന്നു. ഒ. ൻ. വി യുടെ ബാംസൂരി, N. N. കക്കാടിന്റെ സഫലമീയാത്ര,സുഗതകുമാരി ടീച്ചറിന്റെ കൃഷ്ണ നീ എന്നെ അറിയില്ല, നന്ദി അങ്ങനെ അങ്ങനെ എത്രയോ കവിതകൾ ഈ ശബ്ദത്തിലൂടെ മലയാളികൾ ആസ്വദിച്ചിരുന്നു. 🌹🌹🌹🌹🌹🌹
പ്രിയ കാവ്യം. എന്തു മനോഹരമായാണ് വേന്നു സാർ ആപിക്കുന്നത്. ഇത്ര മൃതുവായി നമ്മുടെ മനസ്സിനെ സന്തോഷിപ്പിക്കും വിധ മറ്റാർക്കു കഴിയും. ചില വാക്കുകൾ ഹൃദദേദമാക്കിയിരിക്കുന്നു. കണ്ണിരു വീഴാതിരിക്കാൻ എത്ര ശ്രമിചാലും കഴിയുന്നില്ല. ഹൃദ്യം മനോഹരം. പ്രിയ കാവ്യം..നന്ദി സാർ.
നിങ്ങൾ കുമ്പിടിയാണല്ലോ😂 സുഗതകുമാരി എഴുതി ചിത്ര ആലപിച്ച കൃഷ്ണാ നീ അറിയുമോ എന്നെ എന്ന കവിയുടെ ചുവട്ടിലും കണ്ടല്ലോ😂 ഈ കവിത കൂടെ ആലപിച്ച് ഒരു പ്രൈസ് കൂടെ നേടാമായിരുന്നു❤
പ്രിയഗായക :::കൃഷ്ണാ നീയെന്നെ അറിയില്ലായെന്ന ഗോപിക പറയുന്ന കാര്യത്തിന് മറുപടിയായി കൃഷ്ണൻ പറയുന്നു. അറിയുന്നു ഗോപികേ ..... അറിയുന്നു ഗോപികേ ...... എന്തൊരത്ഭുതമാണി രണ്ടു കാര്യങ്ങൾ' എന്തൊ മാത്രം ശ്രവണ സുന്ദരമായി ഹൃദ്യമായി ആലപിച്ചങ്ങ് ശോഭനമാക്കി. ഇപ്പഴും പറഞ്ഞു പോകുന്നു ഈ പ്രിയ ഗായകനെ ഇത്രയും പിറകിലാക്കിയതെന്തേന്നറിയപ്പെടുന്നവർ. സ്നേഹ ഗായക ഇനിയും കാലങ്ങൾ ബാക്കിയുണ്ടേ കാത്തിരിക്കാം ആ വലിയൊരു അംഗീകാരത്തിനായി.ആരാധകരുടെ ഹൃദയത്തിൽ നിങ്ങളെ വലുതായി തന്നെ പ്രതിഷ്ഠിച്ചുവെങ്കിലും കൊതിച്ചു പോകുന്നു ഞാൻ പ്രിയഗായക ഇനി പിരികേണ്ട കാലത്തു പീരിയേണമെന്നറിയുന്നു ഗോപികേ ......ഹൃദത്തിൽ കുറിച്ചിട്ട വാക്കുകൾ കാപ്പമായി പൊഴിയുന്നു എന്നിലും. നന്ദി സർ.
മദകളിയൻ വിഷം ചീറ്റുന്ന പത്തികളിൽ അലിവോടെ കേറി അടവ് അറുപത്തി നാലും കൊരുക്കുന്ന കാലുകളും... എത്ര മനോഹര വരികൾ 🙏 കാളിയനോട് പോലും അലിവ് കാണിക്കുന്ന ആ കൃഷ്ണ ലീല.. ഇതിലും മനോഹരമായി എങ്ങനെ വിവരിക്കാൻ കഴിയും?
വരികളുടെ ഭാവമുൾക്കൊണ്ട ആലാപനം. മധുരം, മനോഹരം.
അയ്യപ്പ പണിക്കരും സുഗത കുമാരി യും അവർ പറയാനുള്ളത് പരസ്പരം പറഞ്ഞു. നമ്മൾ അത് മനോഹരങ്ങളായ രണ്ട് കവിതകളായി ആസ്വദിക്കുന്നു. 😍😍❤️
നന്ദി.... സുഗത കുമാരിയമ്മയ്ക്കും അയ്യപ്പ പണിക്കർക്കും... കൃഷ്ണാ നീ എന്നെ അറിയുമോ... എന്ന് ഏറ്റവും ദുഃഖത്തോട് കൂടി ചോദിക്കുന്ന ഗോപികയക്ക് നിന്നെ ഞാൻ അറിയുന്നു ഗോപികേ.... എന്ന് ഇത്ര മധുരമായി മൊഴിയുന്നത് കേൾക്കാൻ നിങൾ രണ്ടുപേര് ഉള്ളത് കൊണ്ടാണല്ലോ എനിക്ക് സാധിച്ചു... നന്ദി 🙏
Orupad parasparam snehichu vazhi pirinjavarann randu perum enu kettittund..
ആദ്യമായി പല കവിതകളും ആസ്വദിച്ചത് വേണുഗോപാലിന്റെ ശബ്ദത്തിലൂടെയാണെന്ന് എപ്പോഴും ഓർക്കുന്നു. ഒ. ൻ. വി യുടെ ബാംസൂരി, N. N. കക്കാടിന്റെ സഫലമീയാത്ര,സുഗതകുമാരി ടീച്ചറിന്റെ കൃഷ്ണ നീ എന്നെ അറിയില്ല, നന്ദി അങ്ങനെ അങ്ങനെ എത്രയോ കവിതകൾ ഈ ശബ്ദത്തിലൂടെ മലയാളികൾ ആസ്വദിച്ചിരുന്നു. 🌹🌹🌹🌹🌹🌹
ഞാനും❤
അയ്യപ്പപണിക്കർ സാറിൻ്റെ വരികളും വേണുഗോപാൽ സാറിൻ്റെ മധുരമായ ശബ്ദവും,, കവിതയുടെ സമ്പുർണത,, 👌
ഈ കവിതകളൊക്കെ ഞങ്ങൾക്ക് ആസ്വദിക്കാൻ അവസരം തന്നവർക്ക് ആശംസകൾ,,😊🤝
L
ഈ കവിത എഴുതിയപ്പോൾ കവിയുടെ മനസ്സിൽ എന്തായിരുന്നിരിക്കാം '??!!!! സൂപ്പർ രചനയും..... സൂപ്പർ ആലാപനവും '....
സുഗതകുമാരി ടീച്ചറുടെ കൃഷ്ണ നീയെന്നെ അറിയില്ല എന്ന കവിതയ്ക്ക് മറുപടി ആണ് .
എത്രയോ മധുരശബ്ദം.....ഇതിലും മനോഹരമായി ഈ വരികള്‍ക്കു .......ജീവന്‍ നല്‍കാന്‍ സാധിക്കുമോ?..ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടം
സത്യം. ഇങ്ങനെ ലയിച്ചിരിക്കും 😍😍
P🌹
പ്രിയ കാവ്യം. എന്തു മനോഹരമായാണ് വേന്നു സാർ ആപിക്കുന്നത്. ഇത്ര മൃതുവായി നമ്മുടെ മനസ്സിനെ സന്തോഷിപ്പിക്കും വിധ മറ്റാർക്കു കഴിയും. ചില വാക്കുകൾ ഹൃദദേദമാക്കിയിരിക്കുന്നു. കണ്ണിരു വീഴാതിരിക്കാൻ എത്ര ശ്രമിചാലും കഴിയുന്നില്ല. ഹൃദ്യം മനോഹരം. പ്രിയ കാവ്യം..നന്ദി സാർ.
എൻ്റെ എക്കാലത്തെയും പ്രിയപ്പെട്ട ശബ്ദം!!!!!!!❤️❤️❤️❤️❤️
Venuchettan....,.🙏🙏ഭഗവാൻ അനുഗ്രഹിക്കട്ടെ......🙏🙏🙏
അറിയുന്നു ഗോപികേ നിന്നെ ഞാനെന്റെ .. വരളുന്ന ചുണ്ടിലെ
നനവാർന്നൊരോർമ്മതൻ...
മധുവായ്മധുരമായ് അറിയുന്നുനിന്നെഞാൻ.....👌👌♥️♥️ മനസ്സലേക്കുപെയ്തിറങ്ങിയ
ഹിമകണങ്ങൾ പോലെ കുളിരുള്ള
ഓർമ്മകൾ നൽകുന്നതായി... ഈ
മധുരമായ കാവ്യം..🙏🙏 👍👍😍😍💕
ഒരുപാട് ഒരുപാട് ഇഷ്ടം എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല എല്ലാം മറന്ന് അലിഞ്ഞിരുന്നുവോ കൃഷ്ണാ നീ എന്നെ അറിയില്ല🥰🥰🥰
ശ്രീ.അയ്യപ്പപ്പണിക്കർ സാറിൻ്റെ മനോഹര കവിത.ശ്രീ.വേണുഗോപാൽ സാറിൻ്റെ ഹൃദ്യമായ ആലാപനം
അറിയുന്നു ഗോപികേ നിന്നെ ഞാനെന്റെയീ
വരളുന്ന ചുണ്ടിലെ നനവാര്‍ന്നൊരോര്‍മ്മതന്‍
മധുവായ് മധുരമായ് അറിയുന്നു നിന്നെ ഞാന്‍... ❤
കവിതകൾ വേണുനാദത്തിൽ മധുരോദാരം ----...
. " അറിയുന്നു ഗോപികേ നിന്നെ ഞാൻ നീ നിന്നെ അറിയുവതേക്കാളുമധികമായെങ്കിലും " .
നിങ്ങൾ കുമ്പിടിയാണല്ലോ😂
സുഗതകുമാരി എഴുതി ചിത്ര ആലപിച്ച കൃഷ്ണാ നീ അറിയുമോ എന്നെ എന്ന കവിയുടെ ചുവട്ടിലും കണ്ടല്ലോ😂
ഈ കവിത കൂടെ ആലപിച്ച് ഒരു പ്രൈസ് കൂടെ നേടാമായിരുന്നു❤
നിങ്ങൾ നല്ലൊരു കാര്യമാണ് ചെയ്യുന്നത്..തുടരുക..ആശംസകൾ
Sathyam
My most favourite Malayalam singer singing one of the best Malayalam poem .just awesome 😍🤗
പറയാൻ വാക്കുകളില്ല 😍😍😍😍🙏🏻🙏🏻🙏🏻
ആലാപനത്തിന്റെ ഭാവഭംഗി പറയാൻ വാക്കുകളില്ല
Manoharam...👌🙏🙏💐💐
❤❤❤ഒരുപാട് ഇഷ്ടം
Parayan vakkugalilla eshtam sneham ❤❤❤❤😘😘😘🙏🙏🙏
Super Sir
👌👌👌varikalkk Jeevan nalkunna shabtham❤💖kettukonde irikkan thonnunnu😇🥰
Great ❣️
ഹരേ കൃഷ്ണ 💞 🙏
പ്രിയഗായക :::കൃഷ്ണാ നീയെന്നെ അറിയില്ലായെന്ന ഗോപിക പറയുന്ന കാര്യത്തിന് മറുപടിയായി കൃഷ്ണൻ പറയുന്നു. അറിയുന്നു ഗോപികേ ..... അറിയുന്നു ഗോപികേ ...... എന്തൊരത്ഭുതമാണി രണ്ടു കാര്യങ്ങൾ' എന്തൊ മാത്രം ശ്രവണ സുന്ദരമായി ഹൃദ്യമായി ആലപിച്ചങ്ങ് ശോഭനമാക്കി. ഇപ്പഴും പറഞ്ഞു പോകുന്നു ഈ പ്രിയ ഗായകനെ ഇത്രയും പിറകിലാക്കിയതെന്തേന്നറിയപ്പെടുന്നവർ. സ്നേഹ ഗായക ഇനിയും കാലങ്ങൾ ബാക്കിയുണ്ടേ കാത്തിരിക്കാം ആ വലിയൊരു അംഗീകാരത്തിനായി.ആരാധകരുടെ ഹൃദയത്തിൽ നിങ്ങളെ വലുതായി തന്നെ പ്രതിഷ്ഠിച്ചുവെങ്കിലും കൊതിച്ചു പോകുന്നു ഞാൻ പ്രിയഗായക ഇനി പിരികേണ്ട കാലത്തു പീരിയേണമെന്നറിയുന്നു ഗോപികേ ......ഹൃദത്തിൽ കുറിച്ചിട്ട വാക്കുകൾ കാപ്പമായി പൊഴിയുന്നു എന്നിലും. നന്ദി സർ.
Ee 2 kavithakalude srashttaakkaleyum ithrayum bhangiyode namme kelppicha venugi kkum ithinu pinnil. Pravarthichavarkkum pra aamam
അതി മനോഹരം.. വരികളും ആ ആലാപനവും 🙏🙏🙏🙏
Hare krishna ❤❤❤❤❤🙏🙏🙏🙏🙏
🥰🥰🥰
Beautiful
Great
Heart touching lyrics
'Great'. No other words 🙏🌹❤️
❤️❤️❤️❤️🥰🥰
“ചതിയനാണ് എന്റെ ദൈവം”
ചതിയനോ..,അതെന്താ...?
“ജന്മങ്ങൾക്കിപ്പുറവും നമ്മളെ
കൃഷ്ണനും ഗോപികയുമായ്ത്തന്നെ
സൃഷ്ടിച്ചില്ലേ....”
അതിനെന്താ...?
“കൃഷ്ണൻ കാമുകനാണ്,എന്നാൽ
ഗോപിക പ്രണയിനിയാണെന്ന്
എവിടെയും പറഞ്ഞിട്ടില്ല....”
😪
Beautifull Commnt,no....poem
കൃഷ്ണൻ നമ്മൾ ഓരോരുത്തരോടൊപ്പവുമുണ്ട്.. നിശബ്ദതയിൽ കാതോർത്താൽ ആ ശബ്ദം കേൾക്കാം.. വേണുനാദം കേൾക്കാം.. 😍
🎉🎉🎉🎉🎉🎉
🙏🙏🙏
എൻ പ്രിയനെ ഞാനറിയുന്നു
kavithayanen thonnukaye ella , oru ganam pole madhuram.
🙏🙏💕
😍♥️
ദിവസവും ഇത് കേട്ട് കരയുന്ന ഞാൻ
❤️❤️❤️❤️
👌
👉the teacher is like the 🌞🤔 others🕵️
❤ ❤🙏🥰👏🏻👏
Ee kavitha full illallo
ഒരുപാട് പേര്‍ കവിത ചൊല്ലിയതിനെ പുകഴ്തി കമന്‍റിട്ടത് കണ്ടു..ഏറെ വിഷമത്തോടെ ഒരു വിയോജനം.
പ്രിയഗായകന്‍ വേണുഗോപാലിന്‍റ മധുരശബ്ദത്തെ ആദരിച്ചുകൊണ്ട്,പറയട്ടെ ..
കവിത അര്‍ഹിക്കുന്ന ഭാവതീവ്രത ഇതില്‍ ഉള്‍ച്ചേര്‍ന്ന് കാണുന്നില്ല ..
ക്ഷമിക്കുക..
👌👌💐💐💐💐💐
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️😢
👌👌👌❤❤🥰🥰
മറ്റോരു രീതിയിൽ ആർക്കെങ്കിലും ചൊല്ലാൻ കഴിയുമോ
👍👌😴❤
അറിയുന്നു ഗോപികേ നിന്നെ ഞാനെന്റെയീ
വരളുന്ന ചുണ്ടിലെ നനവാര്‍ന്നൊരോര്‍മ്മതന്‍
മധുവായി മധുരമായ് അറിയുന്നു നിന്നെ ഞാന്‍
ഗോപികേ നിന്റെയീ ചിരകാല വിരഹത്തില്‍
ഒരുനാളിലുറയുന്ന കനിവായി കാവ്യമായ്
അറിയുന്നു ഗോപികേ നിന്നെ ഞാന്‍
അറിയുന്നു ഗോപികേ
നിന്നെ ഞാന്‍ തിരയുന്നു തിരകോതി നിറയുന്ന
കാളിന്ദിയുണരുന്ന പുതുമോഹ യാമങ്ങളില്‍
ഗോക്കളലയുന്ന വൃന്ദാവനത്തിന്റെ വൃക്ഷത്തണല്‍പറ്റി
എന്തോ കളഞ്ഞത് തേടുന്ന കാറ്റായി
കാറ്റിലെ നവപുഷ്പ രാഗാര്‍ദ്ര സുസ്മേരമായെന്റെ
ഗതകാല വിസ്മൃതി തിരമാലചാര്‍ത്തുന്നൊര-
ഴലായഴല്‍ ചേര്‍ന്നൊരഴകായി നിന്നെ ഞാന്‍
അറിയുന്നു ഗോപികേ
അറിയുന്നു ഗോപികേ
വിജനത്തിലേകാന്ത ഭവനത്തിലൊറ്റയ് ക്ക്
തഴുതിട്ട കതകിന്റെ പിറകില്‍ തളര്‍ന്നിരു
ന്നിടറുന്ന മിഴികളാല്‍ സ്വന്തം മനസ്സിനെ
മുകരുന്ന ഗോപികേ
വിരലാല്‍ മനസ്സിന്റെ ഇതളുകള്‍ തടവുമ്പോൾ
ഇടനെഞ്ചിലിടിവെട്ടും ഏകാന്ത ശോകത്തിൽ
ഇടയുന്ന കണ്‍പോള നനയുന്ന ഗോപികേ
ഇടയുന്ന കണ്‍പോള നനയുന്ന ഗോപികേ
ഇടയനെ കാണുവാന്‍ ഓടിക്കിതയ്ക്കാതെ
ഓടക്കുഴല്‍ വിളി കാതോര്‍ത്തു നില്‍ക്കാതെ
എവിടെയാണവിടെ നിന്നിവനെ സ്മരിച്ചു-
കൊണ്ടഴലും പരാതിയും കൈമലര്‍ക്കുമ്പിളിൽ
തൂവാതെ നിര്‍ത്തി നുകരുന്ന ഗോപികേ
തഴുതിട്ട വാതില്‍ തുറന്നാലുമോമല്‍
തളരാതെ കൈയെത്തി നീട്ടിപിടിയ്‌ക്കൂ
തഴുകൂ തടം തല്ലിയാര്‍ക്കുന്ന യമുനതന്‍
തിരമാല പുല്‍കുന്ന തീരമാമിവനെ നീ തഴുകൂ
തഴുകൂ തണുപ്പിന്റെ ചൂടും ചൂടിന്‍ തണുപ്പും
പകരുന്ന ഹേമന്തമായിപ്പടരൂ
പടരുന്ന തീനാളമായിപ്പിടയൂ
പിടയുന്ന ചോരക്കുഴലൊത്തൊരോടക്കുഴലായി
വന്നെന്റെ ചുണ്ടില്‍ തുടിയ്‌ക്കൂ
തുടുത്തു തുടം ചേര്‍ന്നൊരോമല്‍ പശുവിന്റെ
മുലപോലെ മാര്‍ദ്ദവം വിങ്ങി ചുരത്തൂ
മധുമാസ വധുവിന്റെ സമ്മാനമാകുമീ
വനമാല പങ്കിട്ടെടുക്കൂ
ചിരിയ്ക്കൂ.. ചിരിയ്ക്കൂ മൃദുവായി മിഴിനീരില്‍
ഉലയുന്ന മഴവില്ലുപോല്‍ പുഞ്ചിരിയ്ക്കൂ
തളകെട്ടി വളയിട്ടു താളം ചവിട്ടി
തളിരൊത്ത പാവാട വട്ടം ചുഴറ്റി
പദപാദ മേളം മയക്കും നികുഞ്ജങ്ങള്‍
അവിടെത്ര ഗോപിമാര്‍ അവിടെ നീ പോകേണ്ട
അവിടെ നീ പോകേണ്ടതവരുടെ മാര്‍ഗ്ഗമെന്നറിയൂ
നിനക്കു നിന്‍ മാര്‍ഗ്ഗം വിഭിന്നമാണതുഞാനറിഞ്ഞെന്നുമറിയൂ
ഗോപികേ വീണ്ടുമിന്നറിയുന്നു നിന്നെ ഞാന്‍
ഗോപികേ വീണ്ടുമിന്നറിയുന്നു നിന്നെ ഞാന്‍
നിന്റെ പരിദേവനം നിറയാതെ നിറയുന്ന
കാടും അമ്പാടിയും ജലമെങ്ങുതിരയുന്ന പുല്ലും
പുല്ലെങ്ങു തിരയുന്ന പശുവും
പശുവെങ്ങു തിരയുന്നൊരിടയക്കിടാങ്ങളും
വനരാജി പതയുന്ന നറുവെണ്‍നിലാവും
രസരാസ കേളിയും മഴവന്ന കാലത്ത്
മലയേന്തി നില്‍ക്കുന്ന നിലയും
മദകാളിയന്‍ വിഷം ചീറ്റുന്ന പത്തികളില്‍
അലിവോടെ കേറിയടവറുപത്തിനാലും
കൊരുക്കുന്ന കാലുകളും
ഉടയാട കിട്ടുവാന്‍ കൈകൂപ്പി നില്‍ക്കുന്ന സഖികളും
ശൂന്യമായ് ഒരു തേങ്ങലായ്
നിഴല്‍ വീശും കടമ്പിന്റെ മുരടിച്ച കൊമ്പും
ഇന്നവയോര്‍മ്മമാത്രമെന്നറിയുന്നു ഞാന്‍
ഇനി പിരിയേണ്ട കാലത്തു പിരിയുന്നതും-
വേണ്ടതറിയുന്നു ഗോപികേ
അറിയുന്നു ഗോപികേ
ഇനി പിരിയേണ്ട കാലത്തു പിരിയുന്നതും-
വേണ്ടതറിയുന്നു ഗോപികേ
അറിയുന്നു ഗോപികേ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥
നന്ദി♥️
👍
👍
❤️
🤔😔👌
Singer g venugopal
Pls correct
👍👍
👍
♥️
ഈ കവിത 34 വര്ഷങ്ങള്ക്കു മുൻപ് state യുവജനോത്സവത്തിൽ ഞാൻ ചൊല്ലി A graide കിട്ടിയതാണ്. വേണുഗോപാൽ ജി വലിയ ഗായകനാണ്,ചൊല്ലിയത് ഇഷ്ടമായില്ല.
ഒത്തിരി ഇഷ്ടമുള്ള കവിത. താങ്കളുടെ ശബ്ദത്തിൽ അതൊന്നു കേൾക്കാൻ താത്പര്യമുണ്ട്.
അമിത സംഗീതം നൽകി കവിതാലാപനത്തിന്റെ സൗന്ദര്യം നഷ്ടമാക്കുന്നു. കവിതാലാപനം ഈ നിലയിലാകരുത്. ഇത് പാട്ട് പാടും പോലെ മാത്രം.
@@josepauljohn1366 I will
കാവ്യം അമൃതം
മദകളിയൻ വിഷം ചീറ്റുന്ന പത്തികളിൽ അലിവോടെ കേറി അടവ് അറുപത്തി നാലും കൊരുക്കുന്ന കാലുകളും...
എത്ര മനോഹര വരികൾ 🙏
കാളിയനോട് പോലും അലിവ് കാണിക്കുന്ന ആ കൃഷ്ണ ലീല.. ഇതിലും മനോഹരമായി എങ്ങനെ വിവരിക്കാൻ കഴിയും?
അറിയുന്നു ഗോപികേ നിന്നെ ഞാനെന്റെയീ
വരളുന്ന ചുണ്ടിലെ നനവാര്‍ന്നൊരോര്‍മ്മതന്‍
മധുവായ് മധുരമായ് അറിയുന്നു നിന്നെ ഞാന്‍
ഗോപികേ നിന്റെയീ ചിരകാല വിരഹത്തില്‍
ഒരുനാളിലുറയുന്ന കനിവായ് കാവ്യമായ്
അറിയുന്നു ഗോപികേ നിന്നെ ഞാന്‍
അറിയുന്നു ഗോപികേ..
നിന്നെ ഞാന്‍ തിരയുന്നു തിരകോതി നിറയുന്ന
കാളിന്ദിയുണരുന്ന പുതുമോഹ യാമങ്ങളില്‍
ഗോക്കളലയുന്ന വൃന്ദാവനത്തിന്റെ വൃക്ഷതണല്‍പറ്റി
യെന്തോ കളഞ്ഞത് തേടുന്ന കാറ്റായ്
കാറ്റിലെ നവപുഷ്പ രാഗാര്‍ദ്ര സുസ്മേരമായെന്റെ
ഗതകാല വിസ്മൃതി തിരമാലചാര്‍ത്തുന്നൊര-
ഴലായഴല്‍ ചേര്‍ന്നൊരാഴകായി നിന്നെ ഞാന്‍
അറിയുന്നു ഗോപികേ..
അറിയുന്നു ഗോപികേ..
വിജനത്തിലേകാന്ത ഭവനത്തിലൊറ്റയ്ക്ക്
തഴുതിട്ട കതകിന്റെ പിറകില്‍ തളര്‍ന്നിരു
ന്നിടറുന്ന മിഴികളാല്‍ സ്വന്തം മനസ്സിനെ
മുകരുന്ന ഗോപികേ..
വിരലാല്‍ മനസ്സിന്റെ ഇതളുകള്‍ തടവുമ്പോള്‍
ഇടനെഞ്ചിലിടിവെട്ടും ഏകാന്ത ശോകത്തിന്‍
ഇടയുന്ന കണ്‍പോള നനയുന്ന ഗോപികേ
ഇടയുന്ന കണ്‍പോള നനയുന്ന ഗോപികേ
ഇടയനെ കാണുവാന്‍ ഓടിക്കിതയ്ക്കാതെ
ഓടക്കുഴല്‍ വിളി കാതോര്‍ത്തു നില്‍ക്കാതെ
എവിടെയാണവിടെ നീ ഇവനെ സ്മരിച്ചു-
കൊണ്ടഴലും പരാതിയും കൈമലര്‍ക്കുമ്പിളില്‍
തൂവാതെ നിര്‍ത്തി നുകരുന്ന ഗോപികേ
തഴുതിട്ട വാതില്‍ തുറന്നാലുമോമല്‍
തളരാതെ കൈയ്യെത്തി നീട്ടിപിടിയ്ക്കൂ
തഴുകൂ തടം തല്ലിയാര്‍ക്കുന്ന യമുനതന്‍
തിരമാല പുല്‍കുന്ന തീരമാമിവനെ നീ തഴുകൂ
തഴുകൂ തണുപ്പിന്റെ ചൂടും ചൂടിന്‍ തണുപ്പും
പകരുന്ന ഹേമന്തമായി പടരൂ
പടരൂ തീനാളമായി പിടയൂ
പിടയുന്ന ചോരക്കുഴലൊത്തൊരോടക്കുഴലായ്
വന്നെന്റെ ചുണ്ടില്‍ തുടിയ്ക്കൂ..
തൊടുക്കൂ തുടം ചേര്‍ന്നൊരോമല്‍ പശുവിന്റെ
മുലപോലെ മാര്‍ദ്ധവം വിങ്ങി ചുരത്തൂ
മധുമാസ വധുവിന്റെ സമ്മാനമാകുമീ
വനമാല പങ്കിട്ടെടുക്കൂ
ചിരിയ്ക്കൂ.. ചിരിയ്ക്കൂ മൃദുവായി മിഴിനീരില്‍
ഉലയുന്ന മഴവില്ലുപോല്‍ പുഞ്ചിരിയ്ക്കൂ..
തളകെട്ടി വളയിട്ടു താളം ചവിട്ടി
തളിരൊത്ത പാവാട വട്ടം ചുഴറ്റി
പദപാദ മേളം മയക്കും നികുഞ്ജങ്ങള്‍
അവിടത്ര ഗോപിമാര്‍ അവിടെ നീ പോകേണ്ട
അവിടെ നീ പോകേണ്ടതവരുടെ മാര്‍ഗ്ഗമെന്നറിയൂ
നിനക്കു നിന്‍ മാര്‍ഗ്ഗം വിഭിന്നമാണതുഞാനെന്നറിഞ്ഞെന്നറിയൂ
ഗോപികേ വീണ്ടുമിന്നറിയുന്നു ഞാന്‍
ഗോപികേ വീണ്ടുമിന്നറിയുന്നു ഞാന്‍
നിന്റെ പരിദേവനം നിറയാതെ നിറയുന്ന
കാടുമമ്പാടിയും ജലമെങ്ങുതിരയുന്ന പുല്ലും
പുല്ലെങ്ങു തിരയുന്ന പശുവും
പശുവെങ്ങ് തിരയുന്നൊരിടയക്കിടാങ്ങളും
വനരാജി പതയുന്ന നറുവെണ്‍നിലാവും
രസരാസ കേളിയും മഴവന്ന കാലത്ത്
മലയേന്തി നില്‍ക്കുന്ന നിലയും
മദകാളിയന്‍ വിഷം ചീറ്റുന്ന പത്തികളില്‍
അലിവോടെ കേറിയടവറുപത്തിനാലും
കൊരുക്കുന്ന കാലുകളും
ഉടയാട കിട്ടുവാന്‍ കൈകൂപ്പി നില്‍ക്കുന്ന സഖികളും
ശൂന്യമായ് ഒരു തേങ്ങലായ്
നിഴല്‍ വീശും കടമ്പിന്റെ മുരടിച്ച കൊമ്പും
ഇന്നവയോര്‍മ്മമാത്രമെന്നറിയുന്നു ഞാന്‍
ഇനി പിരിയേണ്ട കാലത്തു പിരിയുന്നതും-
വേണ്ടതറിയുന്നു ഗോപികേ…
അറിയുന്നു ഗോപികേ..
ഇനി പിരിയേണ്ട കാലത്തു പിരിയുന്നതും-
വേണ്ടതറിയുന്നു ഗോപികേ…
അറിയുന്നു ഗോപികേ..
അറിയുന്നു ഗോപികേ..
🥰
Thank you dear
🙏🏻
Thank you 🙏💞
❤thank u....
👌
👍
❤️
❤️
❤❤
❤️❤️❤️❤️
❤❤❤