കുട്ടി എന്റെ അച്ഛനേം അമ്മയേം നോക്കില്ലേ ?| LOVE| RELATIONSHIPS | RETIREMENT

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 340

  • @ammu_jyothi
    @ammu_jyothi Год назад +139

    എനിക്ക് കുറച്ച് നാൾ മുന്നേ ഒരു കല്യാണാലോചന വന്നു. ചെക്കന് ജോലി ഉണ്ട് വീട് ഉണ്ട് സ്ത്രീധനം വേണ്ട എന്നൊക്കെ ഓരോന്ന് പറഞ്ഞു വന്നപ്പോ എന്തോ ഒരു കുഴപ്പം തോന്നി. ചോദിച്ചപ്പോ പറയാ പുള്ളിടെ അമ്മ കിടപ്പ് രോഗി ആണ്. ടോയ്‌ലെറ്റിൽ പോകാൻ ഒക്കെ ഹെൽപ് ചെയ്ത് കൊടുക്കണം എന്നു. ഞാൻ പറഞ്ഞു ഹോം നഴ്‌സിനെ വെയ്ക്കാൻ. പലരും കല്യാണം കഴിക്കുന്നത് അവരുടെ parents നെ നോക്കാൻ ആണെന്ന് അന്നാണ് മനസിലായെ. പല സ്ത്രീകളും ഇങ്ങനെ ഉള്ള situation ൽ husband ന്റെ parents നെ നോക്കാൻ ജോലി ഒക്കെ വേണ്ടാന്ന് വയ്‌ക്കേണ്ട വരും. സ്വന്തം വീട്ടിൽ പോകാനും parents നോക്കാനും ഇവരുടെ ഒക്കെ permission വേണം. നിനക്ക് ഈ വീട്ടിൽ എന്താ ജോലി എന്നൊക്കെ ഉള്ള കുറ്റപ്പെടുത്തലുകൾ ഒക്കെ കേൾക്കേണ്ടി വരും. ഇതൊക്കെ ആലോചിച്ചാൽ കല്യാണം കഴിക്കാൻ നല്ല പേടി തോന്നും.

  • @aswanathv
    @aswanathv Год назад +167

    എനിക്ക് personally അറിയാവുന്ന കാര്യമാണ് സ്വന്തം അച്ഛനെയും അമ്മയെയും നോക്കാൻ വേണ്ടി സ്വന്തം ഭാര്യമാരുടെ ജോലി കളഞ്ഞു അവരെ സ്വന്തം വീട്ടിൽ അച്ഛനമ്മമാരെ നോക്കാൻ നിർത്തുന്നത് കണ്ടിട്ടുണ്ട്. എനിക്ക് അതിശയം തോന്നിയിട്ടുണ്ട് സ്വന്തം parents നെ നോക്കണമെങ്കിൽ സ്വയം ജോലി resign ചെയ്ത് പോയാ പോരെ. അപ്പൊ അത് പറ്റില്ല.. ഇങ്ങനെ ഉള്ളവരാ ഈ അഭിപ്രായം പറയുന്നത്. പലരും സ്വന്തം ഭാര്യമാരോട് ചോദിക്കട്ടെ നീ happy ആണോ എന്ന്. അപ്പൊ മനസ്സിലാവും. എനിക്ക് അടുത്തറിയാവുന്ന ഒരു വീട്ടിൽ. അമ്മായിഅമ്മയെ നോക്കി ഒടുവിൽ depression ആയി hospitalised ആയ ഒരു അമ്മയെ എനിക്കറിയാം.. എല്ലാവർക്കും പറയാൻ എളുപ്പമാണ് ഒരു കിടപ്പുരോഗിയെ കുറച്ചേറെ നാൾ നോക്കുമ്പോളറിയാം physically and mentally ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ. എല്ലാർക്കും പറ്റുന്ന കാര്യമല്ല അത്. ഞാൻ ഒരു single mother ആണ് എന്റെ മോൻ 8yrs ആയിട്ടേ ഒള്ളു. വയസ്സാവുമ്പോൾ നിന്നെ ഒറ്റയ്ക്കു വളർത്തി വലുതാക്കിയ സഹതാപ കണക്കുകൾ പറഞ്ഞ് അവന്റെ ജീവിതത്തിലെ നല്ലൊരു സമയം എന്റെ അവസാന സമയത്ത് എന്നെ നോക്കി ഇല്ലാതാക്കാൻ എനിക്ക് താല്പര്യമില്ല. അത് pure selfishness ആണ്. എന്നെങ്കിലും നിവർത്തി ഉള്ളപ്പോ ഞാൻ ഒരു retirement scheme il join ചെയ്ത് അവനെ ബുദ്ധിമുട്ടിക്കല്ലെന്നാണ് എന്റെ ആഗ്രഹം

    • @adilcp235
      @adilcp235 Год назад +4

      സ്വന്തം പേരെന്റ്സ് നെ നോക്കുന്നത് ഒരു ബുദ്ധി മുട്ട് ഒന്നും അല്ല.....
      വയസ്സാകുമ്പോൾ ഈ ഇപ്പറയുന്ന ഗമ ഒന്നും ഉണ്ടാകില്ല old home നില്കാൻ

    • @Zachia5767
      @Zachia5767 Год назад +1

      ​@@adilcp235😢 sathyam..avde poi kaandavar swantham parentsine angotek vidilla.....swath bagam.vekkumbol makkal varum share pattan aayt..18 years kazhinjaal makkal.thaniye joli cheyth jeevikanam..

    • @aswanathv
      @aswanathv Год назад

      @@adilcp235 ente karyam than ano parayune. Pinne ningal kandekunathu mathramalla old age homes. Invest cheythal swantham veedinekal soukaryathil nilkan patuna sthalangal ondu. Adyam lokam onnu kaanu. Manassilaku enitu matullavarude karyathil abhipraayam parayu

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Год назад +8

      ​​​​@@adilcp235Swantham parentsine nokkunnath budhimutt alla.But anmakkal adikam ath baryaye muzhuvan ayi elppikkunnu.Chilar kalyanam kazhikkumnath polum ammaykkoru koottinn ennokke paranjann.Avanavanu oru life partner athinavanam kalyanam. Ee responsibility avarum ettedukkanam.Penmakkalkk swantham parentsine nokkano kanano vallappozhum avum pattunne.Baryakk joli a to z manage cheyyan nalla stress avum.Allenkil avar ishtam ulla joli kalayendi varum.Ithilum nallath husband koode avare sahayikkunnathann

    • @adilcp235
      @adilcp235 Год назад

      @@DreamCatcher-kg4lu m

  • @Suji-muthu069
    @Suji-muthu069 Год назад +94

    താങ്കൾ പറഞ്ഞത് ശെരിയാണ്..എന്റെ അമ്മ ഇതുപോലെ ആയിരുന്നു അച്ഛമ്മയെ പരിപാലിക്കുന്നത് കണ്ട് എനിക്ക് സങ്കടം തോന്നിട്ടുണ്ട് പിന്നെ എന്റെ അച്ഛനും അതുപോലെ ആയോണ്ട് അമ്മക്ക് പോകേണ്ട സ്ഥലങ്ങളിൽ ഒകെ പോകാൻ പറ്റിയിട്ടുണ്ട്. ചില നേരങ്ങളിൽ അച്ഛമ്മ അമ്മയെ തല്ലും കടിക്കും അങ്ങനെ ഒക്കെ ചെയ്യും കുളിപ്പിക്കാൻ കൊണ്ടു പോകുമ്പോ ആണ് കൂടുതലും ഉപദ്രവിക്കാറുള്ളത്. എന്നാലും അമ്മ എന്നും കുളിപ്പിക്കും നല്ല വൃത്തിയായി നോക്കിയിരുന്നു. അതൊക്കെ കണ്ടു വളർന്നോണ്ട് എനിക്ക് ഒരു പാഠം പോലെ ആയിരുന്നു.. അതേ അവസ്ഥ എനിക്കും ഉണ്ടായി ഞാൻ കല്യാണം കഴിഞ്ഞു വന്ന് കുറച്ച് വർഷം കഴിഞ്ഞപ്പോൾ ഭർത്താവിന്റെ അച്ഛൻ പെട്ടന്ന് കിടപ്പിലായി വീട്ടിൽ ഉള്ള അമ്മയും നാത്തൂനും അവരുടെ മകളും എന്തിനു എന്റെ ഭർത്താവ് പോലും അച്ഛനെ നോക്കാൻ തയ്യാറായില്ല പിന്നെ ഞാൻ ഒറ്റക്ക് നോക്കേണ്ടി വന്നു. അന്ന് ഞാൻ ഗർഭിണിയും ആയിരുന്നു എല്ലാ കാര്യങ്ങളും ഒറ്റക്ക് നോക്കി ഒരു ദിവസം ഞാൻ തന്നെ ഓർത്തുപോയി ഏതു ജന്മത്തിൽ ചെയ്ത പാപം ആണെന്ന്... കാരണം കിടപ്പിലായവരേക്കാൾ കഷ്ടം അവരെ നോക്കുന്നവർക്കാണ്.. 🙏

  • @ragitha-mp6wx
    @ragitha-mp6wx Год назад +172

    ഞാൻ കല്യാണം കഴിക്കുന്നില്ല എന്ന് പറഞ്ഞപ്പോ എന്നോട് നിന്നെ വയസ്സാകുമ്പോൾ ആരെങ്കിലും നോക്കാൻ വേണ്ടെ എന്ന് ചോദിച്ചത് ഓർമ വന്നു. കല്യാണം, കുട്ടികൾ ഒക്കെ ഇവിടെ റിട്ടയർമെൻ്റ് പ്ലാൻ ആണ്.

    • @Gopika-dp5nz
      @Gopika-dp5nz Год назад +32

      ഇവിടെ കല്യാണം കഴിക്കുന്ന system ആണ് മാറേണ്ടത്..ഇവിടെ പേടിച്ചിട്ടാണ് പലരും കല്യാണം കഴിക്കാൻ മടിക്കുന്നത്..നമുക്ക് നല്ലൊരു partner നെ കണ്ടുപിടിക്കാനുള്ള അവസരം ലഭിച്ചാൽ പിന്നെ പ്രശ്നമില്ല..

    • @alansaji9562
      @alansaji9562 Год назад +2

      Same here bro😅

    • @ifrathmkifru8357
      @ifrathmkifru8357 Год назад

      0

    • @Zachia5767
      @Zachia5767 Год назад +3

      Kaalathinte poku engane aanengil kettathe prasivikathe erikunnathanu nallath..aarkum aarem nokaano edukaano patila.. now days people are becoming more selfish...parents nokunnath kadama aanenn enn alla..namude samdhosham aayt ane kaanendath..avar life pru makkal vendi sacrifice cheyumbol oru limitation illa .but..makkal valuth aakumbol...ithe ellam varunu...apo eni varuna generation kettathe erikunna nallath..

    • @Devika..
      @Devika.. Год назад

      Ennodum ith thanneya chodikkunne

  • @krishnasunil8266
    @krishnasunil8266 Год назад +26

    Yes.... പൂർണ്ണമായും യോജിക്കുന്നു. ഞാൻ എപ്പോഴും എന്റെ ഹസ്ബന്റിനോട്‌ പറയാറുള്ള കാര്യമാണ് നമുക്കൊരു റിട്ടയർമെന്റ് പ്ലാൻ സെറ്റ് ചെയ്യണം. ഒരുപാട് യാത്രകൾ ചെയ്യണം. മക്കളേ ആശ്രയിക്കാതെ ഒരു അടിപൊളി ഓൾഡ് ഏയ്ജ് ഹോം സെറ്റാക്കി അടിച്ചു പൊളിക്കാം എന്നൊക്കെ... അതിനു വേണ്ടി നമുക്ക് സമ്പാദിക്കാമെന്നു... എന്തവസ്ഥയിൽ ആയിരിക്കും അന്ന് നമ്മൾ.. ചിലപ്പോൾ ഓർമ്മകൾ ഇല്ലാതെ, ചിലപ്പോൾ കിടപ്പു രോഗി, ആ സാഹചര്യങ്ങളിൽ നമ്മുടെ മക്കൾ അവരുടെ ജീവിതത്തിലെ സന്തോഷങ്ങളും വിലപ്പെട്ട സമയവും കളഞ്ഞ് നമ്മളെ നോക്കണമെന്ന് ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകാനും അവരുടെ ഇഷ്ടങ്ങൾക്ക് കൂട്ടാകാനും മാത്രമേ ആഗ്രഹിക്കുന്നുള്ളു. അവർക്ക് അവരുടേതായ ജീവിതവും നമുക്ക് നമ്മുടേതായ ജീവിതവും ഉണ്ടെന്നു മനസിലാക്കിയാൽ തന്നെ ഈ വക പണ്ടപരപ്പ് പരാദീനതകൾ ഇല്ലാതാകും എന്നാ തോന്നുന്നേ 😊

  • @sarajoseph3297
    @sarajoseph3297 Год назад +340

    Jaiby പറഞ്ഞതിനോട് തികച്ചും യോജിക്കുന്നു..നല്ല നിലവാരം ഉള്ള Old age home കൾ കൂടുതൽ വരേണ്ട കാലം അതിക്രമിച്ചു..

    • @jbitv
      @jbitv  Год назад +15

      Yes sara

    • @MushroomGod-go6qy
      @MushroomGod-go6qy Год назад +4

      What if they want to live with their kids.

    • @MushroomGod-go6qy
      @MushroomGod-go6qy Год назад

      ​@@jbitvsorry you know I am just curious😅

    • @user-kq5qu3lv7r
      @user-kq5qu3lv7r Год назад +41

      @@MushroomGod-go6qydo you think a normal family can afford both their parents and their kids? It is okay to stay with kids for a short time. But when you want stay with them forever, its a bit selfish thought. Your kids are not your property. They have their own life. I’ll never ask my kids to look after me. They have to live their life. I should make enough money to be able to survive after retirement. Otherwise I ll become a burden to my kids financially.

    • @dilshad4885
      @dilshad4885 Год назад +7

      ​@@user-kq5qu3lv7rനിനക്ക് അസുഗം വന്നു കിടപിലാവുമ്പോൾ മനസിലാവും..

  • @angelgeorge.
    @angelgeorge. Год назад +143

    Old age home orikalum oru mosham karyamayi thonniyitilla. Eniku prayam akumbol oru nilavaram ulla old age homeil pokanam ennanu ente agraham. Areyum budhimuttikkan eniku thalparyam illa. Ella masavum athinayi oru amount mati vakkunnathum nallathanu ❤️

    • @jbitv
      @jbitv  Год назад +6

      ❤️

    • @subhathonakkod9825
      @subhathonakkod9825 Год назад +9

      Naatil okke aalukal ipol retirement community undakkunnund... Independent villas with medical supervision angine okke... Loneliness aanu vayassamkalathu anubhavikkan povunna ettom valye prasnam.... Aarenkilum okke mindipparanjirikkan undenkil emotionally okay aayirikkam... It is a so sas phase... Vayyathe okke aavumbo kaanan pattunna doorathenkilum makkal undavanm nnu karutharund...

    • @angelgeorge.
      @angelgeorge. Год назад

      @@subhathonakkod9825 😍 ❤️

  • @jissebastian6459
    @jissebastian6459 Год назад +20

    സ്ത്രീ തന്നെ പുരുഷൻ്റെ അപ്പനേം അമ്മേം നോക്കണം, അതിനിടക്ക് സ്വന്തം അമ്മേം അപ്പനെം പോയി നോക്കണം, അവസാനം കെട്ടിയവനെ നോക്കണം (കല്യാണം തന്നെ അവസാനകാലത്ത് സ്ത്രീയുടെ പരിചരണം കിട്ടനത്രെ!) ...
    എല്ല സ്ത്രീകളും കുറച്ചു പണം സമ്പാദിച്ചു ഏതെങ്കിലും നല്ല കമ്മ്യൂണിറ്റി lifilekku, 65 കഴിഞ്ഞു ഓടി രക്ഷപെട്ടു പോവട്ടേ!

  • @VK-307
    @VK-307 Год назад +37

    Agree with you!👍
    നമ്മുടെ നാട്ടിൽ മിക്കപുരുഷന്മാരും വിവാഹം കഴിക്കുന്നത് പോലും വീട്ടിലെ അച്ഛനും അമ്മയ്ക്കും കൂട്ടയിട്ടോ അല്ലെങ്കിൽ അവരെ നോക്കുവാനോ വേണ്ടിയാണെന്ന് തോന്നിയിട്ടുണ്ട്.... പെൺകുട്ടികൾ മാത്രം ഉള്ള ഫാമിലിയിലെ പേരെന്റ്സ്നെ അപ്പോൾ ആരാണ് നോക്കാറുള്ളത്...? അത് നൈസ് ആയിട്ട് സൊസൈറ്റി അങ്ങു അവഗണിച്ചു വിടും...
    ചിലപ്പോൾ ജോലിയുള്ള പെൺകുട്ടിയാവാം വിദ്യാഭ്യാസം ഉള്ള പെൺകുട്ടിയാവാം എങ്കിൽ പോലും ഭർത്താവിന്റെ വീട്ടിലെ grand പേരെന്റ്സ് ന്റെ അടക്കം മലമൂത്രവിസർജനം പോലും
    മടികൂടാതെ ചെയ്യാൻ ശ്രെമിച്ചു ഒരു വീട്ടിലെ കാര്യങ്ങൾ ഭംഗി ആയി കൊണ്ടുപോകുന്നു... But അവര് ഹാപ്പി ആണോ.. മാനസികസംഘർഷം അനുഭവിക്കുന്നില്ലേ എല്ലാം ഇട്ടെറിഞ്ഞു എങ്ങോട്ടെങ്കിലും ഓടിപ്പോകാൻ ആഗ്രഹിക്കുന്നില്ലേ... അതേ സമയം.. മകൻ ഒരു good സർട്ടിഫിക്കറ്റ് ഓട് കൂടി നടക്കും "" അവൻ അവന്റെ പേരെന്റ്സ് നെ പൊന്നുപോലെ നോക്കുന്നുണ്ട് ""!!! സത്യത്തിൽ ആരാണ് നോക്കുന്നത് ആ വീട്ടിലെ അവന്റെ ഭാര്യ ആയിരിക്കില്ലേ...?
    കമന്റ്സ് ഇടാനും പരിഹസിക്കാനും എന്തെളുപ്പം ആണ് പലർക്കും.. അതുപോലെ മറ്റു ചിലരുടെ ധാരണ വയസ്സും പ്രായവും ആയാൽ പേരെന്റ്സ് തങ്ങളുടെ കുട്ടികളെ നോക്കി വീട്ടിൽ ഇരിക്കണം എന്നാണ്... കൊച്ചുമക്കളെ കിടത്തി ഉറക്കുന്നത് പോലും ഈ പ്രായമായവരെ രണ്ടിടത്താക്കിയാണ്... എത്ര പ്രായമായാലും സന്തോഷപൂർവ്വം പേരെന്റ്സ് ഒന്നിച്ചുറങ്ങട്ടെ അവർക്ക് അവരുടെ ലോകം തീർക്കാൻ കഴിയട്ടെ.. അവരുടേതായ പ്രൈവസി നമ്മൾ കൊടുക്കാൻ പഠിക്കണം... പ്രായം ആയി കഴിഞ്ഞാൽ.. സ്നേഹവും പ്രണയവും ഒക്കെ ശിഥിലം ആകണം ന്ന നിർബന്ധം പോലെ ആണ് ചെറുപ്പക്കാർക്ക്.. പ്രായം കൂടുമ്പോഴാണ് തുണയുടെയും സമ പ്രയക്കാരുടെയും സാമീപ്യം കൂടുതൽ ആഗ്രഹിക്കുന്നതെന്നു മനസിലാക്കുക..
    അല്ല ഈ കുറ്റം പറയുന്നവരിൽ എത്രപേര് പേരെന്റ്സ് ന്റെ ഇഷ്ടവും താല്പര്യം വും അറിഞ്ഞു അതിനനുസരിച്ചു അവരെ നോക്കുന്നുണ്ട്... എന്തൊക്കെ പറഞ്ഞാലും അപ്പോഴും നിങ്ങൾ അവരെ നോക്കുന്നത് നിങ്ങളുടെ ഇഷ്ടത്തിനും താല്പര്യങ്ങൾക്കും അനുസരിച്ചല്ലേ..??
    നല്ല മാറ്റങ്ങളാണ് സമൂഹത്തിനു ആവിശ്യം.. അത് അങ്ങനെ തന്നെ സംഭവിക്കട്ടെ!!!

    • @manjut484
      @manjut484 Год назад +6

      90%അച്ഛനമ്മമാരും മക്കളെ വളർത്തുന്നത് സ്വന്തം ഇഷ്ടം നോക്കിയാണ് അല്ലാതെ മക്കളുടെ ഇഷ്ടം നോക്കിയല്ല അപ്പോൾ പിന്നെ മക്കൾ അത് തിരിച്ചു ചെയ്യുമ്പോൾ എങ്ങനെ കുറ്റപ്പെടുത്താൻ കഴിയും? നമ്മൾ ചെയ്യുന്നത് തന്നെ നമുക്ക് തിരിച്ചു കിട്ടും. നല്ല അച്ഛനമ്മമാർ ഉണ്ട് അവർക്ക് മക്കളിൽ നിന്നും നല്ലത് തന്നെ കിട്ടും.

    • @parvathi2525
      @parvathi2525 Год назад

      ​@@manjut484looking after your parents and parenting are two different things...

    • @manjut484
      @manjut484 Год назад +6

      @@parvathi2525 no, both are connected. 90% people are the victims of toxic parenting. So they have no emotional attachment with their parents. Good parenting is the most important thing. Kids are not the slaves of parents. They are also human beings and have the right to live their life in their own way.

  • @Ann1990ify
    @Ann1990ify Год назад +12

    എനിക്ക് ഒരു 13- 14 വയസ് ഒക്കെ ആയപ്പോളേ തോന്നിയിട്ടുള്ള doubt ആണ്; എന്റെ ഭർത്താവിന്റെ വീട്ടിൽ അരി വെക്കാനും അയാളുടെ parents-നെ നോക്കാനും ആണ് ഞാൻ കല്യാണം കഴിക്കേണ്ടതെങ്കിൽ, എന്റെ വീട്ടിൽ ഇതൊക്കെ ആര് ചെയ്യും? ഞങ്ങൾ 2 പെൺകുട്ടികൾ ആന്നേ.
    I would rather sacrifice my life for my own parents, than for someone else’s, if that’s the logic society wants me to apply.
    അതൊക്കെ പണ്ടത്തെ കഥ. 😅 ഇഷ്ടപെട്ട ആളെ കല്യാണം കഴിച്ചു, ഞങ്ങളുടെ ഇഷ്ടത്തിന് (നാട്ടുകാരുടെ അല്ല) ഒരു കുഞ്ഞിനെ ജനിപ്പിച്ചു, husband മരിച്ചു പോയി. കുഞ്ഞിനെ നോക്കി ജീവിക്കുന്നു. ഇവിടെ പലരും പറഞ്ഞ പോലെ എന്നെ വയസ്സ് ആവുമ്പൊ നോക്കാൻ അല്ല അവളെ വളർത്തുന്നതെന്ന് മാത്രം.
    ചില സമയത്തു എങ്കിലും ജീവിതം ഒരു failure ആണെന്ന് തോന്നുമ്പോ ആണ് ഇങ്ങനെ ഉള്ളവരുടെ comments വായിക്കുന്നത്. അപ്പോ ഒരു സമാധാനം ഉണ്ടാവും 😂

  • @rajasreeellath9825
    @rajasreeellath9825 Год назад +13

    മാതൃഭൂമിയിൽ ആ ആർട്ടിക്കിൾ വന്ന ശേഷം ഒരു പാട് നെഗറ്റീവും പോസിറ്റീവും കമൻറുകൾ വന്നു. സ്വയം ന്യായീകരിക്കാനോ നാട്ടുകാരുടെ സർട്ടിഫിക്കറ്റിനോ വേണ്ടിയല്ല ഞാനാ ആർട്ടിക്കിൾ എഴുതിയത്. സാമൂഹിക പ്രസക്തി ഉള്ള ഈ വിഷയത്തിൽ കൂടുതൽ ചർച്ചകൾ വരണം എന്ന ഉദ്ദേശത്തിലാണ്.

    • @jbitv
      @jbitv  Год назад +5

      ഞാൻ സ്ഥിരമായി ഇത്തരത്തിലുള്ള കാര്യങ്ങൾ പറയാൻ ശ്രെമിക്കാറുണ്ട് . last kg george sir ന്റെ കാര്യം ഉൾപ്പെടെ but ഇന്നാട്ടിൽ പ്രെഹസനം മാത്രം മതി

  • @vijiviyagparambil7038
    @vijiviyagparambil7038 Год назад +93

    നമ്മൾ ഫിനാൻഷ്യലി ഇൻഡിപെൻഡന്റ് ആവുമ്പോൾ ഒരു retirement plan സെറ്റ് ചെയ്തു വെക്കുക എന്നതാണ് പ്രധാന കാര്യം

  • @minnu2111
    @minnu2111 Год назад +106

    സത്യം... ഞാൻ വയസാകുമ്പോൾ എന്നെ നോക്കാൻ എന്ന ചിന്തയിൽ ആകരുത് ഒരാളും മക്കളെ വളർത്തേണ്ടത്.... കേരളത്തിൽ നടക്കുന്നത് അച്ഛനും അമ്മയ്ക്കും വയസാകുമ്പോൾ പെണ്ണ് കെട്ടും.... അവരെ നോക്കാൻ വേണ്ടി..... നല്ല ജോലി ഉള്ള പെണ്ണാണെങ്കിൽ കൂടി അതിനൊന്നും പോകാൻ വിടാതെ നിർബന്ധ പൂർവ്വം മാതാപിതാക്കളെ നോക്കി വീട്ടിൽ ഇരുത്തും....

    • @jbitv
      @jbitv  Год назад +5

      Yes

    • @swapnaraj3939
      @swapnaraj3939 Год назад

      👍🏼👍🏼👍🏼....

    • @athirajoy7823
      @athirajoy7823 Год назад

      ​@@aravindr740Athilum worst aanu kaanunne. The multitasking and stress

  • @VJSN21
    @VJSN21 Год назад +92

    No son in laws are interested to take care of their in laws..majority not even let their wife to visit them..but when it comes to their own parents they expect their wife to take care of them..my parents are my responsibility not my partner's. I am going through the same situation..my husband force me to do everything for his parents..starting from morning tea..😅

    • @COVID-ye7sf
      @COVID-ye7sf Год назад +12

      Leave the loser. You and every single person deserve so much better.

    • @parvathyp4152
      @parvathyp4152 Год назад

      Leave him

    • @VJSN21
      @VJSN21 Год назад +3

      ​@@aravindr740you are right. Men I know are all the same..but I am happy to know that good ones are also there..but my bad , I haven't seen anyone like this in ma life😊

    • @fathimairfan7254
      @fathimairfan7254 Год назад +2

      ​@@VJSN21Do less for man and be ruthlessly selfish about you and your life. Men will start respecting you.

    • @AyeshaEk
      @AyeshaEk Год назад

      ​@@fathimairfan7254stop giving falss and toxic advices to strangers on the internet. There is nothing wrong in a women taking care of her man and the men taking care of his women. Being ruthlessly selfish wont make a man appreciate or respect you rather it will only go in the downfall

  • @manjuajith822
    @manjuajith822 Год назад +30

    Eniku 32 വയസുണ്ട് എന്റെ hus നു 37.. ഞാൻ എപ്പോഴും പറയും.. നമുക്ക് റിട്ടേയർ ആകുമ്പോ ഇതു പോലെ ulla care ഹോം പോയി thamasikanm ennu... കുട്ടികളെ conditn cheyn പാടില്ല... എല്ലാവർക്കും oru ritermnt plne ഉണ്ടാകണം..വയസുകാലത്തു നോക്കാൻ വേണ്ടി ആകരുത് പിള്ളേരെ valarthandathu

    • @01_r25
      @01_r25 Год назад

      ​@@aravindr740 annaakkil😂😂😂

    • @athirajoy7823
      @athirajoy7823 Год назад +2

      ​​@@aravindr740Nalla budhi aanallo! 😂 life partnerum parentsum 2um 2 aanennu ithuvare manassilaayille! Also kuttikalkk oru lifund. Avar avar avarde life partnere kandethi aa vazhikk pokum. Ngine saadhikkunnu😂

  • @mimosa_1824
    @mimosa_1824 Год назад +14

    ചേട്ടൻ പറഞ്ഞത് ശെരി ആണ്. നമ്മൾ അവരെ വൃദ്ധസദനം ഉപേക്ഷിച്ചു പോകാതെ proper care കിട്ടാനും സമപ്രായക്കാരുമായുള്ള റിട്ടയർമെന്റ് ലൈഫ് enjoy ചെയ്യാനും ഇങ്ങനെ ഉള്ള options നോക്കാം. അവരെ മൊത്തമായി ഉപേക്ഷിച്ച് പോകുന്നതല്ലല്ലോ അവരെ കാണാനും അവരുടെ കാര്യങ്ങൾ നമ്മൾ അന്വേഷിക്കും ചെയ്യണം. അല്ലാതെ പണ്ടത്തെ കാലത്ത് അമ്മയെ അച്ഛനും ഭാരമാണെന്നും പറഞ്ഞ് വൃദ്ധസദനത്തിൽ ഉപേക്ഷിക്കുന്ന പോലെയല്ല ഇത്.
    സ്കൂളിൽ പഠിക്കുന്ന സമയം,എന്റെ അച്ഛൻ ഷാർജ il ജോലി ചെയ്യുന്ന time il ആണ് അച്ചച്ഛൻ(90 ഒക്കെ ഇണ്ടായിരുന്നു age ആ time il ) വയ്യാതെ കിടപ്പിലാക്കുന്നത് അച്ഛമ്മക്ക് ഒറ്റക്ക് നോക്കാൻ പറ്റില്ലായിരുന്നു. അവര് ത്രിശൂർ ആണ് ഞങ്ങൾ എറണാകുളം. തൊട്ട് അടുത്ത് മകളും ഒരു മകനും(വല്യച്ഛന് സുഖം ഇല്ല, വല്യമ്മ നോക്കും ഇല്ല ) ഉണ്ടായിട്ടും ekm ഉള്ള എന്റെ അമ്മ എല്ലാ week um എന്നേം എന്റെ അനിയനെയും കൈ കുഞ്ഞു ആയ അനിയത്തിയെയും കൊണ്ട് പോകും എന്നിട്ട് sunday തിരിച്ചു വരും. കുറെ കാലം അമ്മ കുറെ കഷ്ടപ്പെട്ട്. പിന്നെ തീരെ കിടപ്പിൽ ആയപ്പോൾ അച്ഛൻ ഷാർജ ലെ ജോലി കളഞ്ഞു വന്നു കാരണം ekm il പഠിക്കുന്ന ഞങ്ങളെ കൊണ്ട് അങ്ങോട്ട് മാറുന്നത് പറ്റില്ലായിരുന്നു. So ഞങ്ങളുടെ education important ആയത് കൊണ്ട് അന്ന് parents അങ്ങനെ ചെയ്ത്. അച്ചച്ചൻ കുറെ കാലം കിടന്ന് മരിച്ചു, പിന്നെ അച്ഛമ്മ stroke വന്നു one side paralyzed ആയി കിടന്നു 1 yr പിന്നെ മരിച്ചു ഈ കാലം മൊത്തം അച്ഛൻ അവരെ നോക്കി ഇടക്ക് ekm വരും അല്ലെങ്കിൽ ഞങ്ങൾ അങ്ങോട്ട് പോകും.
    ഈ time il അച്ഛന്റെ job പോയി നന്നായി earn ചെയ്യേണ്ട time പോയി, but അച്ഛന് അവരെ നോക്കി എന്ന സമാദാനം.
    അടുത്തുള്ള മകൾ വല്ലപ്പോഴും വന്നു പോകുമായിരുന്നു പിന്നീട് അച്ഛമ്മയെ നോക്കാൻ daytime വന്നു അച്ഛനെ help ചെയ്തു പോകും ആ time അച്ഛൻ work ന് പോകും. അത്രേം അന്ന് struggle ചെയ്യേണ്ടി വന്നു. ഇന്ന് ഇപ്പോൾ അങ്ങനെ ഇരുന്നാൽ നമുക്ക് ജീവിക്കാൻ പറ്റില്ല.
    പിന്നെ ekm ഞങ്ങളുടെ വീട്ടിൽ അമ്മയുടെ grandmother ഇണ്ടായിരുന്നു.8വർഷം കൂടെ ഇണ്ടായി അതിൽ ഒരു 3yrs കിടപ്പിലായി. നന്നായി തന്നെ നോക്കി അമ്മയെ വളർത്തിയത് അമൂമ്മ ആണ്. എന്നാൽ സ്വന്തം മക്കൾ including എന്റെ grandmother ഉണ്ട് അവര് ഇടക്ക് വന്നു പോകും. ഈ കാലയളവിലും ഞങ്ങൾക്ക് ഒരുമിച്ച് അങ്ങോട്ടും പോകാനും ഒന്നിനും പറ്റില്ലായിരുന്നു, പഠനാവശ്യത്തിനു ജോലി ആവശ്യത്തിന് എന്തിനു പോയാലും ഒരാളെ വീട്ടിൽ എപ്പോഴാ അമ്മൂമ്മയ്ക്ക് ഒപ്പം ഉണ്ടാവുമായിരുന്നു. ഞങ്ങൾക്ക് അത് ചെയ്യാൻ സന്തോഷമായിരുന്നു, പക്ഷേ നഷ്ടങ്ങൾ നോക്കുമ്പോൾ വേറെയും കുറെയുണ്ട്. പിന്നെ നോക്കാനുള്ള ബുദ്ധിമുട്ടുകളും എടുക്കാനും കുളിപ്പിക്കാനും അങ്ങനെയൊക്കെ.. സ്നേഹത്തിന്റെയും കടപ്പാടിന്റെയും പേരിൽ നമ്മൾ അത് ചെയ്യും എന്നാലും നമ്മളെ കൊണ്ട് 100% prefect ആയി ചെയ്യാൻ സാധിക്കില്ല.ഇതൊക്ക ഓരോരുത്തരുടേം സാഹചര്യം അനുസരിച്ചും മറ്റു കാര്യങ്ങളൊക്കെ അനുസരിച്ച് മാത്രമേ നമുക്ക് ചെയ്യാൻ പറ്റുള്ളൂ.
    ഇന്നിപ്പോൾ 10 days നോക്കിയാൽ പിന്നെ കണക്ക് പറച്ചിലായി, സ്നേഹം ഒക്കെ ദേഷ്യം ആയി അങ്ങനെ പോകും.
    എല്ലാവർക്കും പണ്ടത്തെ ക്ഷമ ഒന്നും കാണില്ല പിന്നെ ഈ ജീവിക്കാൻ ഉള്ള നെട്ടോട്ടത്തിൽ അങ്ങോട്ട് ഇങ്ങോട്ട് വേദനിപ്പോക്കേണ്ടി വരും. അങ്ങനെ ഓക്കേ നോക്കുമ്പോൾ റിട്ടയർമെന്റ് ഹോംസ് ഒക്കെ ഒരു നല്ല കാര്യം ആണ്. അവർക്ക് വേണ്ട മെഡിക്കൽ facilities ഒക്കെ proper ആയി കിട്ടും ചെയ്യും.

  • @ansiya6660
    @ansiya6660 Год назад +36

    മക്കളുള്ളവരുടെ കാര്യം പോട്ടേ...അതേ മക്കളില്ലാത്തവരെയും ആര് നോക്കും... ഓരോരുത്തരും സ്വയമേ ചിന്തിച്ചു നല്ല ഓൾഡേജ് ഹോംമിൽ സമാധാനത്തോടെ മരിക്കാൻ തയ്യാർ എടുക്കേണ്ടിയിരിക്കുന്നു..... കിടപ്പിലാകാതെ ആരെയും ബുദ്ധിമുട്ടിക്കാതെ മരിക്കാൻ സാധിച്ചാൽ അത് ഒരു അനുഗ്രഹം തന്നെ... JB ചേട്ടാ ഹോ ഉള്ള മനസമാധാനം പോയി....

  • @dolan63
    @dolan63 Год назад +11

    കഴിഞ്ഞ ദിവസം ലോക വയോജൻ ദിനത്തിന്റെ ഭാഗമായി നമ്മുടെ സാമൂഹിക ക്ഷേമ വകുപ് നടത്തിയ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയിരുന്നു.. അവിടെ പ്രസംഗിച്ചവരുടെ പ്രസംഗം കേട്ടു ചിരിക്കണോ കരയണോ എന്ന അവസ്ഥയായി.. പണ്ടൊക്കെ 10 11 പിള്ളേരൊക്കെ ഉണ്ടായിരുന്ന സമയത്ത് വയോജനങ്ങൾക് ഒക്കെ ഭയങ്കര സന്തോഷമായിരുന്നു കുടുംബങ്ങൾ ഒക്കെ സ്വർഗമായിരുന്നു..മൂത്ത പിള്ളേർ ഇളയ പിള്ളേർക്ക് പേരെന്റ്സ് ആകുമായിരുന്നു എന്നൊക്കെ.. 🙄 എണീറ്റു പോയി ചോദിക്കണം എന്നുണ്ടാർന്നു മൂത്ത പിളർ പറഞ്ഞിട്ടാണോ പത്തു പതിനൊന്നെണം പ്രസവിച്ചേ അവരെ കൊണ്ട് പേരെന്റ് ചെയ്യ്ക്കാൻ എന്നു.. ഇന്ന് രണ്ടുപേർക്കും ജോലിയായി പുറത്തേക്കു പോകുമ്പോൾ അവരുടെ കാര്യം കഷ്ടമാണ് അതിനു മാറ്റം വരണം, എലാം മക്കളുടെ തെറ്റാണു എന്ന മട്ടിൽ പറയുമ്പോൾ ഏതു നൂറ്റാണ്ടിൽ ആണ് നമ്മുടെ നാടെന്നു ഓർത്തു പോകും.. ഇത്രേം ബോധമില്ലാത്തവർ അന്നു ഇങ്ങനത്തെ പൊസിഷനിൽ ഇരുന്നു സമൂഹത്തെ മാറ്റാൻ നോക്കുനെ എന്നു ഓർക്കുമ്പോൾ ആണ് സങ്കടം..

  • @fexeyxavier5998
    @fexeyxavier5998 Год назад +24

    Old age homes ഒരു dumping place ആണെന്നുള്ള concept മാറണം.. അതിന് നല്ല നിലവാരത്തിലുള്ള retirement homes വരണം... With all amneties..

  • @_Lazy.Mom_
    @_Lazy.Mom_ Год назад +21

    എന്നെകൊണ്ട് കമെന്റ് ഇടീപ്പിച്ചേ അടങ്ങു ലെ😁വളരട്ടെ ചാനൽ വളരട്ടെ, നല്ല വ്യത്യസ്ത കണ്ടെന്റ്സ് ഒക്കെ ആണ് ഇപ്പൊ ഡെയിലി ❤

    • @jbitv
      @jbitv  Год назад +4

      🤗❤️

  • @lintumk998
    @lintumk998 Год назад +14

    I married a person who is working abroad. Never stayed at his home when he is not around. When he comes, we stay at my home and his home equally. I said the same thing to him. His parents have two sons and they are supposed to take care of their parents. My parents have three daughters and I decided to stay with them and look after them. Luckily my husband is like you. He understands everything and he also has the same point of view. But unfortunately he is under extreme pressure from his family due to all these actions. I feel so pity for them. They are still not understanding that daughter in law is not someone who is supposed to stay with them forever. I don’t want to follow the majority of the society and spoil my life….I m following my own ethics. A suggestion for all girls is that please don’t do something just because the society is following something….do what you want to do..

  • @Back-to-life360
    @Back-to-life360 Год назад +12

    സാന്ത്വനം സീരിയൽ.🤣🤣🤣.. അമ്മ തളർന്ന് കിടക്കുന്നത് കൊണ്ട്,അനിയന്മാരെ നോക്കാൻ ചേട്ടൻ കല്യാണം കഴിച്ച് കുഞ്ഞുങ്ങളും വേണ്ടാന്ന് വച്ചു...അത് ഇതിന് ഉദാഹരണം...അത് fans ആയ old gen അമ്മമാര് മരുമക്കൾ ആയാല് അത്പോലെ ആവണം എന്നൊക്കെ മനസിനേം മോനേം ഒക്കെ അടിച്ചേൽപ്പിച്ചോണ്ടിരിക്കും...😝😝😝

  • @_Lazy.Mom_
    @_Lazy.Mom_ Год назад +58

    നമുക്കുള്ള പെണ്മക്കൾ (അവർ അവരുടെ ഭർത്താവിന്റെ ചെലവിലും കൂടെ കഴിയുന്ന വീട്ടമ്മമാർ) ആണെങ്കിൽ ആ ഒരു ചെറുപ്പക്കാരന്റെ dependency ഇൽ ഞങ്ങളും പോയി ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് ഏത് ലോജിക് ആണ്.. അതുപോലെ മകന്റെ ജീവിതത്തിലേക്ക് വരുന്ന പെണ്ണ് നമ്മൾക്കു ചായ വെച്ച് തരാൻ നമ്മളെന്താ റോബോട് ആണോ.. നമുക് കൈ കാൽ ആരോഗ്യം ഉള്ളത് പിന്നെന്തിനാണ്.. എന്തായാലും മറ്റൊള്ളോരേ മാറ്റാൻ പറ്റില്ല, നമ്മളാണ് ഇനി മാറേണ്ടത്..

  • @riyaskt8003
    @riyaskt8003 Год назад +24

    എന്നെ കൊണ്ട് കഴിയുന്ന പോലെ ente അച്ഛനെയും അമ്മയെയും ബുദ്ധിമുട്ടിക്കാതെ നോക്കണം എന്ന് ആഗ്രഹിക്കുന്നു.
    എനിക്ക് ഒരു കുഞ്ഞായപ്പോൾ മനസ്സിലായി നമ്മളെ വളർത്തിയത് ഇതുപോലെ തന്നെ അല്ലേ എന്ന്.
    മറ്റുള്ളവരുടെ അറപ്പും വെറുപ്പും സമ്പാദിച്ചു ക്യാഷ് കൊടുത്തെങ്കിലും എത്രത്തോളം ആത്മാർത്ഥ ഉണ്ടാകും..
    ഇത് ente മാത്രം അഭിപ്രായം.
    ദൈവം അവർക്കു ആരോഗ്യവും ആയുസ്സും കൊടുക്കട്ടെ

    • @veenapeter6870
      @veenapeter6870 Год назад +12

      ningal nokkumenkil valare nallath. But mikkavarum bharyaye free home nurse aakkum.

    • @thulasideva9410
      @thulasideva9410 Год назад +2

      But there are sometimes we will have certain situations, if you are not qualified to to do so. If your Parents need 24 hours care, for example have a PEG ,and need Suction and Oxigentherapy etc. It's better the parents get qualified persons or Geriatrie Hospitals to take there care.

  • @fathimasemeera3741
    @fathimasemeera3741 Год назад +8

    പൈസ ഉള്ളവർക്കു അത് നല്ലൊരു ഓപ്ഷൻ ആണ് . ഇടത്തരം ആളുകൾക്കു അത് എളുപ്പം ആകില്ല പിന്നെ ചെയാവുന്നത് ഒരാളുടെ മേൽ വെച്ച കൊടുക്കാതെ എല്ലാവരും കഴിയുന്നത് ചെയ്തു കൊടുക്കുക . പലപ്പോളും വരുന്ന മരുമകൾക് ആണ് ഇതൊക്കെ വരിക അതും ഒരാൾക്കു ആയിരിക്കും ചിലർ പരെന്റ്സ് ആരുടെ കൂടെ ആണോ അവരുടെ ബാധ്യത ആണെന് പറഞ്ഞു എസ്‌കേപ്പ് അടിക്കും . എന്റെ പരെന്റ്സ് നു വയ്യതെ ആയാൽ എനിക്ക് പറ്റുന്നത് ചെയ്തു കൊടുക്കും . എന്റെ ബ്രദർ നു ചെയേണ്ടി വരും . ആളുടെ വൈഫ് നു അവര്ക് പറ്റുന്ന പോലെ ചെയാം ചെയ്യാതെ ഇരിക്കാം പിന്നെ husband പരെന്റ്സ് നും എനിക്ക് കഴിയുന്ന പോലെ ഹെൽപ് ചെയ്യും . husband ഉം ആളുടെ siblings ഉം ചെയേണ്ടത് ചെയ്യണം maari ninnit ഉള്ള പരിപാടി എന്തായാലും സമ്മതിക്കില്ല .

  • @muhsinajasir7073
    @muhsinajasir7073 Год назад +40

    👍 swantham achanem ammem nokkendathu makkal aanu marumakkal alla

    • @jbitv
      @jbitv  Год назад +5

      Yes ❤️

    • @albinantony4998
      @albinantony4998 Год назад +2

      Makkalum alla marumakkalum alla.. swayam nokan pattanam.. athinu anu retirement plan venam ennu paryunthu.. allandu makkalude thalayil ketti vaikuka alla vendathu

  • @Liberty5024
    @Liberty5024 Год назад +14

    മക്കളുടെയല്ല പ്രായമായ മാതാപിതാക്കളുടെ ചിന്താഗതി ആണ് മാറേണ്ടത്. വയസുകാലത്ത് മക്കളെ ബുദ്ധിമുട്ടിച്ച് 4 ചുമരിനുള്ളിൽ ആരും സംസാരിക്കാൻ പോലുമില്ലാതെ ഒതുങ്ങിക്കൂടി കഷ്ടപ്പെടാതെ മര്യാദക്ക് care കിട്ടുന്ന നല്ല രീതിയിൽ സമയം പങ്കിടാൻ ആവശ്യത്തിന് സമപ്രായക്കാരുള്ള ഒരു വൃദ്ധസദനത്തിലേക്ക് മാറണം എന്ന തീരുമാനം എടുക്കണം. വൃദ്ധസദനങ്ങളിൽ ആണ് അവസാനകാലത്ത് കുറെയൊക്കെ സന്തോഷത്തോടെ ജീവിക്കാൻ ആവുന്നത്. സ്വന്തം വീട് അവസാനകാലത്ത് നരകതുല്യം ആയിരിക്കും. പക്ഷെ സമൂഹം ഇതിനെയൊക്കെ സംസ്കാരം പറഞ്ഞ് വികാരപരം ആയി നേരിട്ട് വൃദ്ധസദനങ്ങളെ ചെകുത്താനെ കാണുന്നത് പോലെയാണ് കാണുന്നത്. വിദേശരാജ്യങ്ങളിക്കൊക്കെ സ്വയം ഇഷ്ടത്തോടെ ആണ് ആൾക്കാർ വൃദ്ധസദനത്തിലേക്ക് പോകുന്നത്. നമ്മുടെ ഈ വികലചിന്താഗതികൾ ഒക്കെ മാറേണ്ടതുണ്ട്.

  • @aryavnair4100
    @aryavnair4100 Год назад +9

    Ee videos okke sharikkum udheshikkunne nammade achanem ammayeyum oldage home l akkanam ennalla karanam avarkk athu accepted akanamnnilla especially middle class anel avar ithine vaikarikamayit okke edukkan chance ind , kurachu uyarnna chinthagathi anel anganullavark manasilakum but most of the people angane akanamnnilla . Sharikkum ithokke kandum kettum nammal anu marendathu future l arkkum burden akand ithu pole ulla place lekk maruka, nammude kuttikalk um nammalod ulla respect koodukaye ullu😊 .

  • @veenaramakrishna7808
    @veenaramakrishna7808 Год назад +61

    Want to add one more thing to what JB said about parents relocating to abroad. After a certain age nobody likes to leave the premise they grew up. Relocating to a new country and adapting to the weather will be a challenge for the old parents. I do not think anybody likes to sit at home watching thier sons or daughters life and no social interactions. Parents who does that only do so out of their love for their kids. Everyone likes the comfort of their own home.

    • @subhathonakkod9825
      @subhathonakkod9825 Год назад +5

      എന്റെ അമ്മൂമ്മ അമ്മൂമ്മയുടെ വീടും നാടും വിട്ട് 75 വയസ്സിൽ എന്റെ കൂടെ കൊച്ചിയിൽ ഒരു ഫ്ലാറ്റ് ലേക്ക് വന്നു. Mostly because I wanted a company for my little baby. എന്റെ കുഞ്ഞിനെ അമ്മൂമ്മ ആണ് ഏറ്റവും കൂടുതൽ സ്നേഹിച്ചിരുന്നത്. അവര് 2 പേരും ഒരുമിച്ചിരിക്കുന്നത് 2 പേർക്കും സന്തോഷം ആയിരുന്നു... And my grandma passed away 2 yrs back. 😞 I am so proud of her that she didn't care about her house when it was about her kid... And I always want to copy that quality of her in my life... To consider home as where our loved ones are...

    • @wallflower126
      @wallflower126 Год назад +1

      here to say that I just loved both the perspectives and have seen both versions in my life.they all are beautiful in their own ways❤️

    • @ashishjoseph07
      @ashishjoseph07 Год назад

      ​@@subhathonakkod9825changing countries is much more challenging

  • @anoop7005
    @anoop7005 3 месяца назад +2

    very true vridha sadanagale negative aayi kaanunna paripadi nirthanam... let old ppl enjoy instead of suffering in homes...

  • @NayanaSaji-ce8st
    @NayanaSaji-ce8st Год назад +8

    എനിക്ക് ഒരു ചെറു പുഞ്ചിരി സിനിമ ഓർമ്മ വന്നു.. പ്രായമുള്ളവർക്കും അവരുടേതായ പേർസണൽ ലൈഫ് ഉണ്ട് അല്ലാതെ കൊച്ചുമക്കളെ വളർത്തിയും വീട്ടിലെ തിരക്കുകൾക്കിടയിലും അവർ ഹാപ്പി ആണെന്ന് ചിന്തിക്കരുത്

  • @sarangi712
    @sarangi712 Год назад +7

    Single girl child ayal problem aanu kure. Most of the guys want the girls to live in their home and take care of their parents. Girls num parents undennu oru chinthayum illa. Ithoke orkumpol marriage is a nightmare.

  • @nicysaju5680
    @nicysaju5680 Год назад +15

    I agree 💯
    We can't make our children to stay with us for our own selfishness.... they've their opportunities... let them fly and live their lives

  • @javadabdulla2802
    @javadabdulla2802 Год назад +9

    എനിക്ക് അറിയുന്ന ഒരാളുണ്ട് തൃശൂർകാരൻ ആണ്. അദ്ദേഹം ദുബായിൽ ഒരു കമ്പനിയുടെ ceo ആയിരുന്നു. luxury lifestyle. മാതാവിനെ നോക്കാൻ വേണ്ടി അതെല്ലാം രാജിവെച്ച് നാട്ടിലേക്ക് വന്നു. ഇപ്പൊ മാതാവിനെയും പരിചരിച്ച് ബിസിനസുമായി കഴിഞ്ഞുകൂടുന്നു.😊

  • @Vanajaschannel
    @Vanajaschannel Год назад +21

    Jaiby, a very well balanced discussion. Many old parents I know, staying with their children in India are just surviving without much choice. Of course the society might applaud the kids for keeping the parents with them without considering the quality of life of these parents. Here in Australia, there are various levels of retirement homes and people choose what they like. As an older person, that is what I would opt. I want to be around like minded people and in an environment which provides a good medical care. Kids can come and visit. India has to adopt this concept and not cling to false expectations. In fact everyone should save towards this goal instead of giving their hard earned money to kids and then stay with them in their final days.

  • @fightforjustice5472
    @fightforjustice5472 Год назад +4

    ഒന്നും പറയാൻ ഇല്ല
    താങ്കൾ പറഞ്ഞതിനോട് 100 ശതമാനവും യോജിക്കുന്നു.....

  • @gireeshchandra123
    @gireeshchandra123 Год назад +14

    100% agree to your point.. Let me say my example..I am working in cochin and my parents are in Alappuzha..When they had started old age ailments I had asked them to stay with me so that I can give better care.. But my mom gold this " This is our home , we know the people here and we are having lots of friends here spending time here is not a problem for us.. but If we come to your home we don't know anyone and nobody will come to visit us also, once you, wife gone to work and kid gone to school from 9 am To 6 pm we don't have anything to do..our health will be deteriorating more if we come with you.."..
    They are happily living thier life..

  • @ajipet
    @ajipet Год назад +12

    Jaiby this is apt topic. Me working in US has the same concerns. Your viewpoint aligns with mine.

    • @Musabetsugakko
      @Musabetsugakko Год назад +1

      ​@@aravindr740 kuttikal cheruthayirunna kalath parents avarde soukaryam anusarich avarde viewpoints kuttikalde mele adichelpikkuvalle cheythittulle😂 appo parents prayam avumbol kuttikalde soukaryam noki avarde viewpoints sammathich kodukkendi varunnathil thettonnumilla...

  • @jes5814
    @jes5814 Год назад +4

    Thumbnail ഇരിക്കട്ടെ ഒരു കിടിലൻ ലൈക്‌, ഇപ്പോഴും നേരം വെളുക്കാത്ത കുറെ മനുഷ്യർ 😇

  • @Sun.Shine-
    @Sun.Shine- Год назад +41

    ഞാൻ എനിക്ക് വേണ്ടി ഒരു retirement home കണ്ടുപിടിക്കണം ✌️

    • @jbitv
      @jbitv  Год назад +3

      ❤️

  • @itsme-sy7tm
    @itsme-sy7tm Год назад +7

    Jb u remember Big boss Cerena once said her father left she for grand parent. So she suffered a lot in child hood.

    • @jbitv
      @jbitv  Год назад +1

      Yes njn ath orthirunnu..😊

  • @devikrishna7805
    @devikrishna7805 Год назад +6

    Nammukku Ella karyangalum cheyan patunna situation aane theerchayayum nammude koode thanne nirthanam allel avare kidannu narakikkan vidaruthu care homes athra mosha karyamalla they will get enough care and treatment ,maravi ullavarude palarkum makkale innum manasikathu polulilla . . At least proper care enkilum kittatte. . .

  • @santhoshpjohn
    @santhoshpjohn Год назад +5

    ചെറിയ ഒരു doubt ആ പെൺകുട്ടിയുടെ മാതാപിതാക്കളെ ആരു നോക്കും.. എന്തായാലും പെൺകുട്ടി ഭർത്താവിന്റെ വീട്ടിൽ ആകുമല്ലോ..
    മാതാപിതാക്കളെ നോക്കണം എന്ന് നിയമം പോലും ഉണ്ട് ok

  • @devikrishna7805
    @devikrishna7805 Год назад +8

    E dementia or Alzheimer's okke valare serious condition aanu namukku bhayankara vishamam thonum so Nalla care venam experienced aayavarude aduthu nirthunnathanu nallathu

  • @cocopunk
    @cocopunk Год назад +32

    Ee dialogue parayunna bloody fools swantham parents nu oru chaya undakki koduthittundavilla. Mattullavare judge cheyyan entha miduk

    • @jbitv
      @jbitv  Год назад +10

      Yea. Nannayi nokkunnavar vannu dialogue adikarilla

  • @SherlypaulAlookaran
    @SherlypaulAlookaran 4 дня назад

    നിങ്ങൾ പറഞ്ഞത് വളരെ ശരി ആണ്.എല്ലാം എല്ലാം.

  • @LuckyGoldu-yg6wo
    @LuckyGoldu-yg6wo Год назад +7

    Ini nammale nammlude makkal nokkyalum.. ethengilum oru pointel avru nammalodu moshamayi perumariyal (may be arinjondakam allemgil ariyathe akam, but still...) namukku athu sahikkan patyennu varilla.. nammalokk oru prayam ethumbol helpless ayi pokum... pinne oru ottapedalum swayam oru badyatha anennu thonukayum cheyyamm..angane vedanichum ottapettum jeevikkunel kalum ingane ulla retirement homes thaneya.. insightful...

  • @theone98
    @theone98 Год назад +5

    എൻ്റെ അച്ഛനും അമ്മയും ഇതുവരെ അവർക്ക് വേണ്ടി ഒന്നും save ചെയ്തട്ടില്ല.. they prioritized their kids education,life and independency. അത് അവരെ നോക്കാനോ paricharikaano വേണ്ടി അല്ല. ചോതിക്കാനും പോണില്ല.
    പക്ഷേ still നമ്മൾക്ക് consider ചെയ്യാം, forcefully Old age home ലു വിടണം എന്നില്ല, പക്ഷേ നമ്മളെക്കാൾ ഏറെ അവർ സ്ട്രെസ്സ് ഫ്രീ ആയിരിക്കും നല്ലൊരു home care ലു.
    ഇഷ്ടം കൊണ്ട് ആലോചിക്കുമ്പോൾ വിഷമവും സഹധാഭവും കുറ്റബോധവും തോന്നും. പക്ഷെ ലോജിക്? അവർക്ക് നല്ലൊരു ഇടം...
    Or അവരെ ബുദ്ധിമുട്ടിക്കാതെ നമ്മലുണ്ടാകിയ മക്കളെ കഷ്ടപ്പെട്ട് നോക്കാൻ നിർത്താതെ അവരെ നല്ലൊരു സാഹചര്യത്തിൽ സ്വന്തം വീട്ടിൽ accommodate um ചെയ്യാം.
    Medicaly needed ആണെങ്കിൽ home nurse and care etc..
    അതിനു നമ്മൾക്ക് എക്സ്ട്രാ savings കാണണം. അല്ലാതെ എല്ലാം കൂടെ കൂട്ടി കുഴച്ചാലു problem ഉണ്ടാവുകയുള്ളൂ..
    എന്ത് ചെയ്താലും നോവിക്കാതെ ചെയ്യുക. U know wt i meant.... ❤

    • @athirajoy7823
      @athirajoy7823 Год назад

      Athu ippolathe kaaryam. Bhaaviyil we havd to change this scenario. Athaanu videoyil paranjath. Nammal change aakanam with future retirement plans. Namukk nammale care cheyyanam. Nammude parentsinu pattiyilla. Nammalum aa abadham kaanikkaathirikkuka. Athre ollu.

    • @theone98
      @theone98 Год назад

      @@athirajoy7823 അതു അത്രേ ഒള്ളൂ.... നമ്മളെ നമ്മള് തന്നെ നോക്കുക.... ഇപ്പൊൾ ആണേലും പിന്നീട് ആണേലും.

  • @Sunshine-ly6sc
    @Sunshine-ly6sc Год назад +4

    Really i wish peopels will understand what you are talking . Kids are not parents property ... all are individuals.
    Excellent Topic ...
    Retirement plan is best thing to do .... ❤

  • @vsv638
    @vsv638 3 месяца назад

    പറയുന്നവർക്ക് കുറ്റം പറയാൻ എപ്പോഴും കാരണം കാണും...നോക്കിയാലും ഇല്ലെങ്കിലും പുറമെ കൊണ്ടുപോയാലും, കൊണ്ടുപോയില്ലേലും എല്ലാം...

  • @nivedithabalakrishnan5766
    @nivedithabalakrishnan5766 Год назад +2

    എന്നെ പോലെ ഒറ്റ മോൾ ആയിട്ട് മറ്റൊരു വീട്ടിലെ ഒറ്റ മോനെ കെട്ടിയിട്ടു പെട്ട് ഇരിക്കുന്ന ആരെങ്കിലും ഉണ്ടാകുമോ😂😂😂???.. എന്ത് ചെയ്യണം.എന്ന് ഇത് വരെ ഒരു വഴിയും തെളിഞ്ഞിട്ടില്ല. മറ്റുള്ളവരുടെ കാര്യത്തിൽ old age home suggest ചെയ്യാം.. അച്ഛനും അമ്മയും ഉണ്ടായിരുന്നു എങ്കിൽ പോലും ഒകെ. എന്നെ പോലെ അമ്മ മാത്രം ഉള്ളൂ എങ്കിൽ. Financialy എനിക്കും ഭർത്താവിനും ഇപ്പൊ ഒരു വീടും സ്ഥലവും afford ചെയ്യാൻ പറ്റില്ല. പറ്റും ആയിരുന്നു എങ്കിൽ ഞങൾ ഒരു circular irakkiyene.. ഞാങൾ വീട് പണിതിരിക്കുന്നു. നിങൾ ഇരു കൂട്ടരും നിങ്ങൾക്ക് ഞങ്ങളുടെ സേവനം ആവശ്യം എങ്കിൽ വന്നു താമസിക്കുക എന്ന്😂😂😂. രണ്ട് parents varanel, 2 room extra vende?. Pinne njanaglkkum kutti ക്കും 2 room. 1 cr ഇല്ലണ്ട് നിലവിൽ ഇപ്പൊ ഒന്നും നടക്കില്ല..😂😂😂

  • @deviii10
    @deviii10 Год назад +36

    ഇത് വീട്ടിൽ എങ്ങനെ കാണിക്കും എന്ന് ഓർത്ത് ടെൻഷൻ അടിക്കുന്ന ഞാൻ (ഏക മകൾ) 😂

    • @vineethkrishnan.k.k
      @vineethkrishnan.k.k Год назад +3

      😂😂🤣

    • @Athiyaran
      @Athiyaran Год назад +1

      😂😂

    • @vidyaAkrishna93
      @vidyaAkrishna93 Год назад +1

      😂😂 beekari😅😅

    • @dreamhunt8024
      @dreamhunt8024 Год назад +9

      അവരെ അടിച്ച് ഏൽപിക്കണ്ട ഒന്നല്ല ഇത് . ജീവിതത്തെ നമ്മൾ നോക്കി കാണുന്നതുമായി ബന്ധപ്പെട്ട്‌ കിടക്കുന്ന ഒരു വൈകാരിക പരിസരമുണ്ട്‌ അതിന്‌.
      ഇൻഡിവിജ്വലുകളെ വേർത്തിരിച്ച്‌ കണ്ട്‌ ജീവിതത്തെ മുന്നോട്ട്‌ കൊണ്ട്‌ പോകുന്ന ഒരു രീതിയല്ല നമ്മുടേത്‌.നമ്മുടെ ബേസിക്‌ യൂണിറ്റ്‌ എന്ന് പറയുന്നത്‌ കുടുംബമാണ്‌.ഒരു വ്യക്തിയുടെ ഗ്രോത്തിനേക്കാൾ ഈ കാഴ്ചപ്പാടിൽ പ്രധാനം ഒരു കുടുംബത്തിന്റെ ഗ്രോത്തും വെൽ ബീയിങ്ങുമാണ്‌.അതൊരു മോശം കാര്യമാണോ?.എല്ലാത്തിനും അതിന്റേതായ ഗുണങ്ങളും പ്രശ്നങ്ങളുമുണ്ട്‌.
      മക്കളുടെ വളർച്ചയിൽ,അതിന്റെ എല്ലാ ഫേസിലും,ആക്റ്റീവ്‌ ആയിട്ടുള്ള ഒരു ഇന്വോൾവ്‌മന്റ്‌ നാട്ടിൽ മാതാപിതാക്കൾക്കുണ്ട്‌ ഫിനാൻഷ്യൽ ഇൻവെസ്റ്റ്മെന്റ് മാത്രം അല്ല ഇമോഷണൽ ഇൻവെസ്റ്റമെന്റും അതിൽ ഉണ്ട് അവിടെ അവർ കാണുന്ന ഒരു അദ്യശ്യമായ കാരാർ ഉണ്ട് ചെറുപത്തിലെ അവരെ എങ്ങനെ നോക്കിയോ അത് പോലെ അവരെയും അവരുടെ വാരദ്ധ്യക കാലത്ത് നോക്കണം എന്ന് അവിടെ നമ്മളും അവരുടെ ഇൻഡിവിജ്വലിറ്റിയെ റെസ്പക്ട് ചെയ്യണം അവർ അത് അഗ്രിഹിക്കണെങ്കിൽ അത് ചെയ്യണം അല്ല മറിച്ച് ഇൻഡിപെൻഡന്റ് ആയി ജീവിക്കാൻ ആണെങ്കിൽ അങ്ങനെ . മക്കളും കൊച് മക്കൾക്ക് ഒപ്പം നിൽക്കാൻ ആണെങ്കിൽ അങ്ങനെ . അവരുടെ തീരുമാനങ്ങളെ റെസ്പെക്ട് ചെയ്യാൻ പഠിക്കണം എന്തിനാണ് നിങ്ങളുടെ താത്പര്യങ്ങൾ അടിച്ച് എൽപിക്കണത് എവിടെ പോയി അപ്പോൾ നിങ്ങളുടെ പുരോഗമനവാദം അവർക്ക് അത്തരം കെയർ ഹോം ഇഷ്ടം ആണങ്കിൽ അവർ തന്നെ സെലക്ട ചെയ്യണ്ട ഒന്നല്ലേ ഇത് കാരണം അവരും വെക്തികൾ അല്ലേ ? ഇന്നത്ത പോലെ റെട്ടയർമെന്റ് പ്ലാൻ ചെയ്യാനോന്നും അവർക്ക് പറ്റിയിട്ട് ഉണ്ടാവില്ല നിങ്ങളെ വളർത്തുന്ന തിരക്കിൽ . അച്ഛൻ അമ്മ അതൊക്കെ ഒരു കടുബത്തിന്റെ ഭാഗം ആണ് അവരെ നോക്കണത് കടമ തീർക്കൽ മാത്രം ആയി പോകുന്നത് എങ്ങനെ ആണെന്നാണ് എനിക്ക് മനസിലാവാത്തത് . പുരോഗമനം നല്ലത് തന്നെ മറേണ്ട ഒരു പാട് കാര്യങ്ങൾ നമ്മുക്ക് ചുറ്റും ഉണ്ട് അതൊക്കെ മാറട്ടെ ആ കൂട്ടത്തിൽ നമ്മുടെ മാതാപിതാക്കളെ കൂടി കൂട്ടുന്നത് കഷ്ടം തന്നെ ആണ് എന്റെ അഭിപ്രയത്തിൽ ആ വരുടെ റിട്ടയർമെന്റ ലൈഫ് യാത്രകൾ ചെയ്യാനും,സുഹൃത്തുക്കൾക്കൊപ്പം സമയം ചിലവഴിക്കാനും,സെക്സ്‌ ചെയ്യാനും,ഇഷ്ടമുള്ള ആക്റ്റിവിറ്റീസ്‌ ചെയ്യാനുമെല്ലാം സാധിക്കണം.20 നും 50 നും ഇടയ്ക്കുള്ള ഒരു ജനറേഷൻ മാത്രം ആസ്വദിക്കേണ്ട കാര്യങ്ങളല്ല ഇതൊന്നും അവർ അവരുടെ താത്പര്യങ്ങളിലും സന്തോഷത്തിലും ജീവിക്കട്ടെ അതല്ലേ േവണ്ട അവിടെ ഒക്കെ എന്തിനാണ് പുരോഗമനം കൊണ്ട വരുന്നത് ആവശ്യം ഉള്ളിടത്തും ഇല്ലാത്തിടത്തും എല്ലാം പുരോഗമനം കൊണ്ടെ കുത്തി കയറ്റി വെറുപ്പിക്കരുത്. നിങ്ങൾ നിങ്ങളുടെ റിട്ടയർമെന്റ് പ്ലാൻ ചെയ്യു ഇന്റവിജിലകളെ ബനമാനിക്കണ രീതിയിൽ പ്രതിജ്ഞ ചെയ്തോളൂ നിങ്ങളുടെ ലൈഫ് അടുത്ത തലമുറയുടെ ത്യാഗങ്ങളുടെ മേൽ കെട്ടി പൊക്കാൻ പോകുന്ന ഒന്നായിരിക്കില്ല നിങ്ങളുടെ റിട്ടയർമ്മെന്റ്‌ പ്ലാൻ എന്ന് നല്ലത് തന്നെ അതാണ് വേണ്ടതും. പക്ഷെ ഇവിടെ ഈ തലമുറയിൽ അവരുടെ ഇഷ്ടത്തിന പ്രാധാന്യം കൊടുക്കൂ അതല്ലേ നല്ത്

    • @shehzadansilaansi1147
      @shehzadansilaansi1147 Год назад

      ​@@dreamhunt8024kandathil ettavum sensible aaya comment

  • @soul9143
    @soul9143 Год назад +8

    Kuttikale anadhalayathil alla boarding schools il aaki parents pokuvallo athupole alle makkalum vridha sadhanam enn kelkkumbol thonnunna bhudimutt aan
    Care home il care cheyyanulla aalukal ind. Avarkk friends ind, chill aayitt irukkam
    Makkal leave nn varumbo avarde koode adipoli aayitt adich polikkam.

  • @lijiprasad1810
    @lijiprasad1810 Год назад +1

    5:35 correct.becoz NJn Kure pere kanditund achaneyum ammayeyum nokkunathu avarde kaalashesham valla property kittum ennulla pretheekshayil aayirikum

  • @getsetgo25-f9s
    @getsetgo25-f9s Год назад +32

    Ningal ith enthinulla purappaad aan, ennum ingne thee sadhanam okke kond vann. ❤❤❤

    • @jbitv
      @jbitv  Год назад +8

      Njn konduvarunna allaa ithoke ningaloke ayachu tharunnatha 😅 kootathil oreenam select cheyth onnu prepare cheytha mathi…

  • @AbhijithSivakumar007
    @AbhijithSivakumar007 Год назад +6

    10:04 അത് ഉടൽ സിനിമയല്ലേ ✌🏻😊

  • @shejakuriangeorge1582
    @shejakuriangeorge1582 Год назад +1

    കൃത്യം ആയി വെക്തമായി കാര്യങ്ങൾ പറഞ്ഞു 👍🏻

  • @priyanka8582
    @priyanka8582 Год назад +6

    Well said Jaiby, this prahasana Kumarans, if those guys were supposed to take care of his wife’s parents and stay with them apo ariyam avarude parents sneham

  • @rb483
    @rb483 Год назад +3

    👌👌👌.. Well said and great topic

  • @MrMhupk
    @MrMhupk Месяц назад

    Very well said!

  • @allwindavid1739
    @allwindavid1739 Год назад +25

    The family you create is more important than the family you come from.

  • @anuraganurang2238
    @anuraganurang2238 Месяц назад

    എനിക്ക് തോന്നിയ ഒരു കാര്യം എന്റെ അച്ഛനും അമ്മയും എന്റെ ഏട്ടന്റെ മോൾ വീട്ടിൽ വന്നതിനു ശേഷം എന്നോട് ഉള്ള ഒരു സ്നേഹം സംസാരം എല്ലാം മാറി അതുവരെ ഉള്ള ഒരു രീതി മാറി അപ്പോൾ ഞാനും കുറച്ചൊക്കെ അങ്ങനെ നിന്നു എനിക്ക് സങ്കടം വരും but അത് കാര്യം ആകില്ല അങ്ങോട്ടും അങ്ങനെ നിന്ന്

  • @Annuammu1234
    @Annuammu1234 День назад

    സത്യം എന്റെ അച്ഛമ്മയെ ഇങ്ങനെ എല്ലാരും തട്ടി കളിച്ചു.. Last എന്റെ അച്ഛൻ ഇല്ലാത്തപ്പോൾ വീട്ടിൽ ഇട്ടേച്ചു പോയി 😢.. Last അച്ഛന് irritation ആണ് അച്ഛമ്മ ഒന്നു toilet കൊണ്ടുപോകാൻ പറയുന്നത് വരെ.. വീട്ടിലെ ജോലി ക്കാരി ആണ് അച്ഛമ്മയെ കുളിപ്പിച്ച് പല്ല് തേപ്പിച്ചു food കൊടുക്കുന്നത്.. അച്ഛന് വൃദ്ധസദനത്തിൽ കൊണ്ടുപോകാൻ മടിയാണ് നാട്ടുകാരെ പേടിച്ചു

  • @jijujohn3679
    @jijujohn3679 Год назад +13

    Hi Jaiby, I've a small suggestion for yoy. Please put english subtitles in your videos so that i can share them with my friend who doesn't understand malayalam. This would help her to know how things work over here.

  • @naturediaries8853
    @naturediaries8853 Год назад +3

    Marriage ചെയ്യാനോ കുട്ടികൾ വേണമെന്ന് തീരുമാനം എടുക്കാനോ പോലും രണ്ടു വട്ടം ആലോചിക്കുന്ന ഒരു generation ആണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്. അവരോട് പോയി sacrifice ചെയ്തു ജോലി കളഞ്ഞു വീട്ടുകാരെ നോക്കി ഇരിക്കണം എന്ന് പറഞ്ഞാൽ നടക്കും എന്ന് തോന്നുന്നുണ്ടോ? ചിലർ guilt trip അടിപ്പിക്കാൻ വേണ്ടി ആണ് ആളുകളോട് ഇതു പറയുന്നത്. ആരെയും depend ചെയ്യാതെ അഭിമാനത്തോടെ ജീവിക്കാൻ ഇതു പോലെ ഉള്ള old age homes കൂടുതൽ ഉണ്ടാവുന്നതല്ലേ നല്ലത്. അപ്പോൾ പിന്നെ വയസ്സാവുമ്പോൾ മക്കൾ നോക്കാനില്ലെങ്കിലും നമ്മൾ ഇവിടെ സന്തോഷവും സമാധാനവും ആയി ഇരിക്കുന്നു എന്ന് പറയാൻ പറ്റുമല്ലോ. അതിനുള്ള money നമ്മൾ ഉണ്ടാക്കിയാൽ നല്ലത്. ആ money മക്കൾ help ചെയ്താൽ parents more happy ആകണം. നാട്ടുകാർ ഇത്ര വിഷമിക്കേണ്ട ആവശ്യം ഇല്ല

  • @nissysamkutty4834
    @nissysamkutty4834 8 дней назад

    Correct evaluation, but our age old mentality will not change.

  • @hadiyamuhammed448
    @hadiyamuhammed448 Год назад +2

    Nope, aardem achanem ammenem നോക്കാൻ ഉദ്ദേശം ഇല്ല. ഇടക്ക് help in short while vallom close relationship ulla ആൾക്കാരെ help cheyyaam, അതും വല്ലപ്പോഴും മാത്രം

  • @anoopps-f1b
    @anoopps-f1b Год назад +12

    Everything depends on individuals.

  • @ambilyjayakumar8113
    @ambilyjayakumar8113 Год назад +25

    Get education and job, save money, make kids, educate them well and do good parenting, make them independent and let them live their life, book your retirement space. Keep in touch with kids. Everyone happy.

  • @VB12.
    @VB12. Год назад +1

    Broyude video kandu kariyangal njan manasilakunnu😊🙌🏻

  • @homosapien-sapien
    @homosapien-sapien Год назад +8

    Ente achaneyum ammayeyum njn nookum... Wifeinu ishtam allengil nookanda... Enne thadayathirikkuka... That's all..

  • @Murukesh325
    @Murukesh325 Год назад +42

    പ്രഹസന കുമാരൻ കുമാരി ,അത് ഇഷ്ടപ്പെട്ടു , jaiby പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു

    • @jbitv
      @jbitv  Год назад +2

      ❤️

  • @kv7282
    @kv7282 11 месяцев назад

    Very genuine and well said!

  • @noranora59477
    @noranora59477 Год назад +1

    valid content👍

  • @remya8296
    @remya8296 Год назад

    അടിപൊളി jaibi. ഇതുപോലെ ഒരു വിഡിയോയിൽ ഞാൻ കമന്റ്‌ ഇട്ടപ്പോൾ എല്ലാരും കൂടി എന്നെ പൊങ്കാലക് ഇട്ടു. ഇതുപോലെ ചിന്തിക്കുന്നത് കുറ്റം ആയിട്ടാണ് എല്ലാരും കരുതുന്നത്

  • @fathima_6_5_7
    @fathima_6_5_7 Год назад +5

    കുറെ മുൻപ് മറിമായം പ്രോഗ്രാമിൽ ഇതിനെ കുറിച്ച് പറഞ്ഞിരുന്നു. ഇനിയുള്ള തലമുറയെങ്കിലും റിട്ടയർമെന്റ് ഹോംസിനെ കുറിച്ച് ചിന്തിക്കണം എന്ന രീതിയിൽ ഒരു കമന്റ്‌ ഇട്ടു.. കുറെ മുൻപ് നടന്നതാണ്.. ഇപ്പോഴും ആ കമന്റ്‌ ന്റെ താഴെ തെറിവിളി ഇടക്ക് വരാറുണ്ട് 😂
    ചിലർ ഉപദേശവും,
    "നിങ്ങൾ കഴിക്കുന്നതിൽ ഒരു പ്ലേറ്റ് എക്സ്ട്രാ കൊടുത്താൽ മതി അവർക്ക്😢," എന്നൊക്കെയാ ഓരോരുത്തർ പറയുന്നത്. വയസ്സായാൽ പിന്നെ കുറച്ചു ചോറ് കഴിച്ചു മൂലയിൽ ഇരുന്നോണം എന്നാണ് ഇവറ്റകൾ ചിന്തിച്ച് വെച്ചിരിക്കുന്നത്.. അപ്പോയുള്ള സോഷ്യൽ ലൈഫിനെ കുറിച്ചൊന്നും ഇവർ ചിന്തിക്കാറ് പോലുമില്ല എന്ന് തോന്നുന്നു

    • @athirajoy7823
      @athirajoy7823 Год назад

      Kettittile prayam aaya ethelum moolel adangi irunnonam ennu. Pinne swathil aayirikkum ipparayunnorde okke kannnum.

  • @gayathrigopalakrishnan2825
    @gayathrigopalakrishnan2825 Год назад

    💯 % true. Reality. Vivaram ullavarokke undalle!

  • @jenarts3130
    @jenarts3130 Год назад +2

    9:37 I think the movie was udal u were talking about

  • @priyagni
    @priyagni Год назад +6

    As you said people who say these comments are mostly men and they will be forcing their wife to take care of their parents.. those who have actually took care of old people with illness will always appreciate such facilities and having the capability to utilise those.!!

  • @devikrishna7805
    @devikrishna7805 Год назад +3

    Job undenkil mathrame jeevikan pattullu ennu ullavarude avastha ,veruthe comment parayunnavarku ariyillallo. .

  • @munduscognitus
    @munduscognitus Год назад +2

    Ukyil okke angane aan oru care homilokke avarde prayakarodukoode happy aan nursing assistance psychologist athupole tanne , makkalkum vannu kaanm, doctorsine kanan appointment kittanum nalla paadanu..

  • @1stimpression271
    @1stimpression271 Год назад +8

    Funny thing is even if they know everything they still want to stay with their children

  • @BeatsofLifewithRAJATH
    @BeatsofLifewithRAJATH Год назад +1

    Enikk kore nalay ulla chindhayarnnu ithu... thnkui❤❤

  • @anjanamohan760
    @anjanamohan760 Год назад

    Very relevant topic and excellent presentation.

  • @braveheart_1027
    @braveheart_1027 Год назад +1

    Pension undenkil eluppam... ellarum oru Pension plan se cheyyanam

  • @sarithaashok5166
    @sarithaashok5166 Год назад +1

    Thank u brother for this video 🙏

  • @akhil738
    @akhil738 Год назад +8

    We both are 32 and did not create children for this reason. We are investing in an old age plan and we will use this fund for old age. Children are not retirement plans. If we have money we can afford old age homes. Don’t create children and make them ur unpaid old age servants.

  • @love_yourself2804
    @love_yourself2804 Год назад +1

    Prayam aakum thoorum enthokke chinthikanam brother 🥺. Enik ente achanteyum ammayeyum pattavunna samayam vare nokanam ennund.
    Njangal Randy penmakkal aanu, ath enne vallathe altunnund. Ellam nallathayi avasanikkum ennu vishvasikkunnu.

  • @AhalyaP-wu5gt
    @AhalyaP-wu5gt 26 дней назад

    Enthoru soft ayi kariyam parayunnu .... enikoke katta kalippakum

  • @Anjali-yx6vt
    @Anjali-yx6vt Год назад +3

    Vayasakumbol old age home il pokam enn vech kuttikal polum venden theerumanichirikunna le njan.

  • @nices5581
    @nices5581 Год назад +39

    അങ്ങനെയാണേൽ parents ന്റെ സ്വത്തിൽ മക്കൾക്ക് അവകാശം കൊടുക്കാൻ പാടില്ല. അവർ ഉണ്ടാക്കിയ സ്വത്ത്‌ അവർ മാത്രം അനുഭവിക്കണം, അവരുടെ മരുന്നിനും മറ്റവശ്യങ്ങൾക്കും വേണ്ടി മാത്രം. അല്ലാതെ ഒരു ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ടുണ്ടാക്കിയ assets വാങ്ങിയെടുത്തിട്ട് അവരെ ഓൾഡ് age ഹോമിൽ കൊണ്ടുപോയി വിടുന്നത് ശുദ്ധ തെണ്ടിത്തരമാണ്. പ്രായപൂർത്തിയി കഴിഞ്ഞ ഉടനെ മക്കളെ വീട്ടിൽനിന്നും മാറ്റിനിർത്തണം സ്വന്തമായി ക്യാഷ് ഉണ്ടാക്കി പഠിക്കുകയും ബെറ്റർ ജോബ് കണ്ടെത്തുകയും കല്യാണം കഴിക്കുകയും ചെയ്യട്ടെ.. അതായത് പ്രായപൂർത്തിയാകുമ്പോൾ മക്കൾ മാതാപിതാക്കളിൽനിന്ന് മാറി പോകട്ടെ അപ്പോൾ ഓൾഡ് age ഹോംസിന്റെ ആവിശ്യം വരുന്നില്ലല്ലോ

    • @theone98
      @theone98 Год назад +22

      ഒന്നും അങ്ങട് മനസ്സിലായില്ല അല്ലേ, കുഴപ്പമില്ല ഇനി അവാനും പോണില്ല...😂😂😂

    • @naturediaries8853
      @naturediaries8853 Год назад

      മെഡിക്കൽ കെയർ ആവശ്യം ഉള്ളവരുടെ കാര്യം ആണ് പറയുന്നത്. കൃത്യസമയത്തു മരുന്ന് കഴിക്കേണ്ടവരും കിടപ്പുരോഗികളും അതു പോലെ dementia, alzheimers പോലെ അസുഖം ഉള്ളവരും ഉണ്ടാകില്ലേ. അവർക്കു better care കിട്ടും. If they are healthy they will be able to take care of themselves.I dont think they have to give properties to kids .But there will be scammers to take advantage of these parents if they don't plan it properly. അതു കൊണ്ടു old age homes ഇനെ shame ചെയ്യുന്നതിന് പകരം നല്ലത് നോക്കി select ചെയ്യുന്നതിൽ കൂടുതൽ ശ്രദ്ധിക്കുക. നാട്ടുകാർ അവരുടെ പണി നോക്കുക.

    • @nices5581
      @nices5581 Год назад +7

      @@theone98 ഞാൻ പറഞ്ഞത് നിങ്ങൾക്കാണ് മനസിലാകാത്തത്. ഇപ്പോൾ നമ്മുടെ പേരെന്റ്സിന്റെ ക്യാഷ് & assets അവരുടെ പ്രായപൂർത്തിയായ മക്കൾക്ക് കൊടുക്കേണ്ട ആവിശ്യം ഇല്ലല്ലോ, അവരുടെ വീട് അവർക്ക് താമസിക്കാനും ക്യാഷ് അവരുടെ മരുന്നിനും, ഭാവിയിൽ ഒട്ടും വയ്യാതയാൽ ഒരു നേഴ്സ്സിനെ വെക്കാനും യൂസ് ചെയ്യല്ലോ, അങ്ങനെയുള്ളപ്പോൾ എന്തിനാണ് ഓൾഡ് age ഹോംയിന്റ് ആവിശ്യം.

    • @googleuser-fe3ou
      @googleuser-fe3ou Год назад +1

      1000000......% correct I agree with you

    • @googleuser-fe3ou
      @googleuser-fe3ou Год назад

      100000000.....% correct.... I agree with you bro

  • @laijukhan8018
    @laijukhan8018 4 месяца назад

    All can say without worries if it is others problem. And there are also some selfish parents who feels that children's are their investments. Also public feels the children are bad if they cant support them. The real problem is children could not care when there face so many problems especially when they are financially backward.

  • @denilpt1999
    @denilpt1999 Год назад +2

    Crystal clear✨

  • @remyaprasad131
    @remyaprasad131 Год назад

    Well said 🎉🎉🎉 my opinion too 👌👍👍👍

  • @savithaantony2670
    @savithaantony2670 Год назад +3

    Ente monu 6 yr aanu. Njan oru divasam avanod chothichu, ni valuthavumbo ammeye nokiledanu. Avan apo thane paraju, njan ammeye nokila enik Europil ponam, ammak joli elle pine nthina njan nokanenu.. 😂

    • @athirajoy7823
      @athirajoy7823 Год назад

      Vivaram ulla kutti. So, we have to save for our future.

  • @neethishsanchal6526
    @neethishsanchal6526 Год назад

    ഈ വീഡിയോ ചേട്ടന്റെ parents കേൾക്കുമ്പോ അവർക്ക് എന്തായാലും കുറച്ചു വിഷമം കാണും..

  • @sujithavs9476
    @sujithavs9476 Год назад

    Well said...

  • @rahulcs1501
    @rahulcs1501 Год назад

    ശരിയായ നിരീക്ഷണം...good 👍👍

  • @anithaalex3323
    @anithaalex3323 Год назад +3

    Ee old age home okke penkuttikal mathramulla parentsinalle? Aan pillar mathramulla parentsinu enthu confidence aanu.. Ente monu vellorudeyum parentsine nokkanullavaralla ennu parayunna muthashimarund

  • @busharaashraf3177
    @busharaashraf3177 Год назад +1

    Nalla presentation ❤❤❤