ആശയവാദം, ഭൌതികവാദം, വൈരുദ്ധ്യാത്മക ഭൌതികവാദം - ഭാഗം#2 യാന്ത്രിക ഭൌതികവാദം: സുരേഷ് കോടൂര്‍

Поделиться
HTML-код
  • Опубликовано: 10 сен 2024
  • FIST Video: Idealism, Materialism, Dialectics - Part#2 : Suresh Kodoor
    നമുക്ക് ചുറ്റുമുള്ള ഭൌതികപ്രപഞ്ച൦ യഥാര്ത്ഥമാണെന്ന് അംഗീകരിക്കുന്ന, പ്രപഞ്ചനിയമങ്ങളെ മനസ്സിലാക്കുന്നതിലൂടെ യാതൊരു പ്രകൃത്യാതീത ശക്തികളെയും ആശ്രയിക്കാതെ തന്നെ പ്രപഞ്ചത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം തേടുന്ന ദർശനമാണ് ഭൌതികവാദം. ബോധം, ചിന്ത, മനസ്സ് എന്നിങ്ങനെ നാം ആത്മീയ൦ എന്ന് വിശേഷിപ്പിക്കുന്ന എല്ലാം പദാർത്ഥത്തിൽനിന്നുണ്ടാവുന്നതും, പദാർത്ഥം നിര്ണിയിക്കുന്നതും ആണെന്ന് നിഷ്കര്ഷി്ക്കുന്ന പ്രപഞ്ചവീക്ഷണമാണ് ഭൌതികവാദം.
    സ്വതന്ത്രാസ്തിത്വമുള്ള, ഒറ്റക്ക് നില്ക്കുന്ന, പാർട്സ് കളായ ദ്രവ്യകണങ്ങൾ യാന്ത്രിക ചലന നിയമങ്ങളെ അനുസരിച്ച് പ്രവര്ത്തി ക്കുന്ന വലിയൊരു യന്ത്രമായി പ്രപഞ്ചത്തെ വീക്ഷിക്കുന്ന യാന്ത്രിക ഭൌതികവാദത്തിന് അതുകൊണ്ട് തന്നെ ഗൌരവതരമായ പരിമിതികളും ഉണ്ട്.
    FIST Video: Idealism, Materialism, Dialectics - Part#1 : Suresh Kodoor
    ആശയവാദം, ഭൌതികവാദം, വൈരുദ്ധ്യാത്മക ഭൌതികവാദം - ഭാഗം#1 ആശയവാദം : സുരേഷ് കോടൂര്‍
    • ആശയവാദം, ഭൌതികവാദം, വൈ...
    FIST Video: Idealism, Materialism, Dialectics - Part#3 : Suresh Kodoor
    ആശയവാദം, ഭൌതികവാദം, വൈരുദ്ധ്യാത്മക ഭൌതികവാദം - ഭാഗം#3 വൈരുദ്ധ്യാത്മക ഭൌതികവാദം : സുരേഷ് കോടൂര്‍
    • വൈരുദ്ധ്യാത്മക ഭൌതികവാ...

Комментарии • 8

  • @binoydmpanicker2968
    @binoydmpanicker2968 2 месяца назад

    ❤️ super. Simple explanation.

  • @sureshkodoor
    @sureshkodoor  4 года назад +1

    ഭാഗം#1 ആശയവാദം
    ruclips.net/video/BJtrLwYpR_M/видео.html
    ഭാഗം#2 യാന്ത്രിക ഭൌതികവാദം
    ruclips.net/video/DfcTbtdRE9U/видео.html
    ഭാഗം#3 വൈരുദ്ധ്യാത്മക ഭൌതികവാദം
    ruclips.net/video/6-9tTf0v8Tk/видео.html

  • @padmakumar6081
    @padmakumar6081 4 года назад +2

    ഗംഭീരമായി. ഇതു തുടരണം എന്നു മാത്രമല്ല ഇടതുസംഘടനാ പ്രവർത്തകർ ഇതു കേട്ടു പഠിക്കുവാനുള്ള ഇടപെടൽ നടത്തുകയും വേണം

  • @sivaprasadsiva3373
    @sivaprasadsiva3373 4 года назад

    Sir pls upload next part..

    • @sureshkodoor
      @sureshkodoor  4 года назад +2

      As your other question is not visible somehow (I only received on email), I am copying your question here and my response for the same:
      സർ യാന്ത്രിക ഭൗതികവാദം പറയുന്നത് മാറ്റമുണ്ടാകുന്നത് സ്വതന്ത്രമായി നിലനില്ക്കുന്ന മാറ്റമില്ലാത്ത പദാർത്ഥത്തിന്റെ അടിസ്ഥാന കണികയായ പരമാണുവിന്റെ ചലനവും അവ തമ്മിലുള്ള പരസ്പര ഇടപെടലും മൂലമാണ് എന്നാണ്. പിന്നെ പറയുന്നു ഇങ്ങനെ വസ്തുക്കളേയും പ്രതിഭാസങ്ങളേയും ഒക്കെ പരസ്പര ബന്ധമില്ലാത്തതും ഒറ്റപ്പെട്ടതുമായ് കാണുന്ന രീതിയെ കേവലവാദ രീതി എന്ന് വിശേഷിപ്പിക്കാം.. സർ ആദ്യം പറഞ്ഞു പരസ്പര ഇടപെടലുകൾ എന്ന്..പിന്നെ പറയുന്നു പരസ്പര ബന്ധമില്ലെന്നും ഒറ്റപ്പെട്ടതാണെന്നും.. സർ മറുപടി മലയാളത്തിൽ ഒന്ന് താരാമോ..
      My Response:
      രണ്ടാമത്തെ പ്രസ്താവന ഒരു കാര്യത്തെ വിശകലനം ചെയ്യുന്നതിന് ഉപയോഗിക്കുന്ന രീതിയെക്കുറിച്ചുള്ളതാണ്. ഒരു കാര്യത്തെ (വസ്തുവിനെയോ, പ്രതിഭാസത്തെയോ ഒക്കെ) അത് മാത്രെമെടുത്ത്, അല്ലെങ്കില്‍ ഒറ്റക്കെടുത്ത് (അതിനു ചുറ്റുമുള്ള മറ്റു വസ്തുക്കളുടെയോ പ്രതിഭാസങ്ങളുടെയോ സ്വാധീനം കണക്കിലെടുക്കാതെ) നിഗമനങ്ങളില്‍ എത്തുന്നതിനെ ആണ് കേവലവാദം എന്ന് പറയുന്നത്.
      ഉദാഹരണത്തിന് നമ്മുടെ അടുത്തുള്ള കടയില്‍ തക്കാളിക്ക് ഒരു ആഴ്ച കിലോവിന് 50 രൂപ ആയിരുന്നു എന്നും അത് പിറ്റെത്തെ ആഴ്ച 80 രൂപ ആയി എന്നും തൊട്ടടുത്ത ആഴ്ച 40 രൂപ ആയി എന്നും കരുതുക. തക്കാളിക്ക് വിലകൂടിയത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് നാം ഉത്തരം തേടുകയാണെന്ന് വിചാരിക്കുക. നാം ആ കട മാത്രം ഒറ്റക്ക്‌ (മറ്റൊന്നുമായും ബന്ധമില്ലാത്ത) എടുത്തു പരിശോധിച്ചാല്‍ എന്ത് നിഗമനത്തിലാണ് എത്തുക? മിക്കവാറും നാം എത്തിച്ചേരുന്ന നിഗമനം “അയാള്ക്ക് ‌ തോന്നിയ പോലെ വിലകൂട്ടും. കഴിഞ്ഞാഴ്ച 50, പിന്നെ 80, ഇപ്പൊ 40. എന്തായാലും നമ്മള്‍ വാങ്ങുമല്ലോ” എന്നായിരിക്കും. എന്നാല്‍ ഈ തക്കാളി അന്യ സംസ്ഥാനത്ത് നിന്നാണ് വരുന്നത് എന്ന് കരുതുക. അവിടെ ചരക്കുവാഹനങ്ങള്‍ സമരത്തിലായത് കാരണം തക്കാളി ഒരാഴ്ച എത്തിയില്ല. അതുകൊണ്ട് വില 80 രൂപയായി. സമരം തീര്ന്ന പ്പോൾ പഴയ സ്റ്റോക്ക്‌ കൂടി ചേര്ത്ത് അധികം തക്കാളി മാര്ക്കെുറ്റിൽ എത്തി. അപ്പോള്‍ വില 40 ആയി. അതായത് കടയിലെ തക്കാളിക്ക് അന്യസംസ്ഥാനത്തെ ചരക്കുവാഹനങ്ങളുടെ പോക്കുവരവുമായുള്ള പരസ്പരബന്ധം പരിഗണിച്ചപ്പോഴാണ് നമ്മൾ ശരിയായ ഉത്തരത്തില്‍ എത്തി ചേര്ന്നഥത്‌. ആ ബന്ധം പരിഗണിക്കാതിരുന്നപ്പോൾ തെറ്റായ നിഗമനമാണ് നമുക്ക് ലഭിച്ചത്. എല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്നും, ഈ പരസ്പര ബന്ധം കണക്കിലെടുത്ത് മാത്രമേ ഏതൊരു പ്രതിഭാസത്തെയും ശരിയായി വിശകലനം ചെയ്യാ൯ കഴിയൂ എന്നാണു വൈരുദ്ധ്യാത്മക ഭൌതികവാടത്ത്തിന്റെെ നിരീക്ഷണം. ഈ തരത്തില്‍ പരസ്പര ബന്ധത്തെ കണക്കിലെടുക്കാത്തെ ഓരോന്നിനെയും ഒറ്റക്കൊറ്റക്ക്‌ പരിശോധിച്ച് വിലയിരുത്തുന്ന രീതി ആണ് കേവലവാദം (പെട്ടെന്ന് മനസ്സിലാവുന്ന ഒരു കാര്യം എന്ന നിലക്കാന് തക്കാളിയുടെ ഉദാഹരണം പറഞ്ഞത്. പലപ്പോഴും പല പ്രകൃതി പ്രതിഭാസങ്ങളുടെയും, സാമൂഹ്യ പ്രതിഭാസങ്ങളുടെയും ഒക്കെ കാര്യത്തില്‍ ഈ പരസ്പരബന്ധം ഇത്രയും വ്യക്തമായിരിക്കുകയില്ല. അതുകൊണ്ട് കേവലവാദ രീതി പലപ്പോഴും നമ്മളെ തെറ്റായ ഉത്തരങ്ങളിലേക്ക്‌ നയിക്കും)

    • @sivaprasadsiva3373
      @sivaprasadsiva3373 4 года назад

      @@sureshkodoor
      Thanks..Pls upload the next part

    • @sureshkodoor
      @sureshkodoor  4 года назад +1

      @@sivaprasadsiva3373 Thank you for the interest. Sure. Got tied up with a couple of other projects. Part#3 is the next on the list :)