ചൈനയുടെ കോവിഡ് വാക്‌സിൻ സുരക്ഷിതമെന്ന് ഗവേഷകർ;കാര്യമായ പ്രതികൂല ഫലങ്ങളില്ലെന്നും പഠനം 🙌🏻

Поделиться
HTML-код
  • Опубликовано: 19 окт 2020
  • ചൈനീസ് അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന് കീഴിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ബയോളജി വികസിപ്പിച്ചെടുക്കുന്ന പരീക്ഷണാത്മക കൊറോണ വൈറസ് വാക്സിൻ ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണത്തിൽ സുരക്ഷിതമാണെന്ന് കണ്ടെത്തിയതായി ഗവേഷകർ. ഒന്നാം ഘട്ട പരീക്ഷണത്തില്‍ 18നും 59നും ഇടയിലുള്ള 191 പേരാണ് പ​െങ്കടുത്തത്​. വാക്‌സിന്‍ ഡോസെടുത്ത ശേഷം ഇവരില്‍ കാര്യമായ പ്രതികൂല ഫലങ്ങളില്ലെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി.
    പരീക്ഷണത്തിൽ പ​െങ്കടുത്തവരിൽ പൊതുവായി നേരിയ വേദനയും ക്ഷീണവും കുത്തിവെപ്പ്​ നടത്തിയ സ്ഥലത്ത് അൽപ്പം​ ചൊറിച്ചിൽ, വീക്കം എന്നിവ മാത്രമാണ്​ റിപ്പോർട്ട്​ ചെയ്​തത്​. എന്നാൽ, എല്ലാവരിലും രോഗപ്രതിരോധ ശേഷി കണ്ടെത്തുകയും ചെയ്​തു. പരീക്ഷണ ഫലങ്ങള്‍ ആരോഗ്യ വെബ്‌ജേണലായ മെഡ്ക്‌സിവില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാലു വാക്‌സിനുകളുടെ പരീക്ഷണങ്ങളാണ് ചൈനയില്‍ അന്തിമ ഘട്ടത്തിലുള്ളത്. അമേരിക്ക, ബ്രിട്ടൻ, റഷ്യ, ഇന്ത്യ തുടങ്ങി നിരവധി രാജ്യങ്ങളിൽ പരീക്ഷണം പുരോഗമിക്കുന്നുണ്ട്​.
    ലോകത്തിന്റെ പല ഭാഗങ്ങളിലായി നടക്കുന്ന പരീക്ഷണങ്ങളിൽ ഒരുപാടുപേർ ഭാഗമാവുന്നുണ്ട് . അഭിമാനത്തോടുകൂടെ തന്നെ പറയാം ഒരുപാട് മലയാളികളും ..!! ബഹ്‌റൈനിൽ നടന്നുകൊണ്ടിരിക്കുന്ന വാക്‌സിൻ ട്രയൽസിൽ പങ്കെടുക്കുന്ന തലശ്ശേരിക്കാരൻ ജുനൈദ്‌ എന്നയാൾ അദ്ദേഹത്തിന്റെ വാക്‌സിൻ അനുഭവങ്ങളും പ്രതീക്ഷകളും പങ്കുവെക്കുകയാണ് ഈ വിഡിയോയിൽ ..!!

Комментарии • 7