Rajashilpi Malayalam Full Movie | Mohanlal & Bhanupriya | Malayalam HD Movie

Поделиться
HTML-код
  • Опубликовано: 16 окт 2024

Комментарии • 521

  • @jamesmathew1880
    @jamesmathew1880 Год назад +43

    ലാലേട്ടൻ അഭിനയിക്കുക അല്ല കഥാപാത്രമായി ജീവിക്കുകയാണ് ഈ സിനിമയിലൂടെ ഭാനുപ്രിയ തകർത്ത് അഭിനയിച്ചു ലാലേട്ടൻ ഫാൻസ് ഉണ്ടോ ഭാനുപ്രിയയുടെ ഫാൻസ് ഉണ്ടോ❤❤❤❤❤❤❤❤❤❤❤

  • @നിഖിൽഗീതനടരാജൻ

    *ഗായകൻ* *നർത്തകൻ* *ശില്പി..* *കഥാപാത്രം* *കലാകാരനാണെങ്കിൽ* *അഭിനേതാവ്* *മോഹൻ* *ലാൽ* *ആയിരിക്കും..* ❤

  • @vijeeshvijayan5658
    @vijeeshvijayan5658 3 года назад +106

    രാജശിൽപ്പി സിനിമയെ പറ്റി അറിയാം പക്ഷെ കഥയെന്തെന്നു പോലും അറിഞ്ഞത് ഇന്ന് കണ്ടപ്പോഴാണ് എന്തെ ഇത്ര കാലം ലാലേട്ടന്റെ ഈ ക്ലാസിക്ക് സിനിമ കണ്ടില്ല എന്ന ചോദ്യത്തിന് ഉത്തരമില്ല ഇപ്പോഴായിരിക്കും കാണാൻ വിധി .
    ലാലേട്ടൻ ,ഭാനുപ്രിയ ,നെടുമുടി ഒരു രക്ഷയുമില്ല തകർത്തു പിന്നെ ലാലേട്ടന്റെ കണ്ണ് എന്തോ ദൈവീകം പോലെ ശരിക്കും ശിവൻ

    • @stupidthumbs
      @stupidthumbs 2 года назад +2

      അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത് 🔥

    • @minimathew7572
      @minimathew7572 Год назад

      ഈ സിനിമയിൽ ലാലേട്ടന്റെ കണ്ണുകളിലെ ഭാവാഭിനയം അതിഗംഭീരം... 👍

  • @dhaneeshanandhan4906
    @dhaneeshanandhan4906 3 года назад +159

    സതി നഷ്ടപെട്ട ശിവൻ വിരോധിയും കോപിഷ്ഠനും ഏകാകിയായും അലഞ്ഞു.
    ഇത് തന്നെയല്ലേ ശംഭുവിന്റെ ആദ്യ ഭാഗത്തെ കഥ. മോഹൻലാലിന്റെ അഭിനയം തകർത്തു

  • @pradeepkumarramachandran7649
    @pradeepkumarramachandran7649 3 года назад +49

    ഓരോതവണ കാണുബോഴും ഓരോ ഭാവമാണ് ഇതൊരു അത്ഭുതമാണ് കാച്ചിക്കുറുക്കിയ സംഭാഷണങ്ങൾ പാട്ടുകൾ ശിൽപങ്ങൾ വസ്ത്രംങ്ങൾ അഭിനേതാക്കൾ ഇനിനുമുൻപോ ശേഷമോ ഈ രീതിയിൽ അഭിനയിച്ചിട്ടുണ്ടാവുമോ മനോഹരം

  • @sreedevikb3593
    @sreedevikb3593 3 года назад +54

    എത്ര തവണ ഈ മികച്ച പടം കണ്ടു എന്നറിയില്ല. എല്ലാ അഭിനേതാക്കളും വളരെ മികവ് പുലർത്തി, പക്ഷേ ഞാൻ ഈ film repeat ആയി കാണുന്നത് എനിക്ക് ഏറെ ഇഷ്ടമുള്ള നടിയും നൃത്തകിയുമായ smt. Bhanupriya mam നെ കാണാൻ വേണ്ടി. അവരുടെ ദേവി തുല്ല്യ മായ രൂപവും അഴകും വൈദഗ്ദ്യമാർന്ന നടനവും നാട്ട്യവും വളരെ ഭംഗിയും expressive ആയ ആ കണ്ണുകളിലെ ഭാവങ്ങളും എല്ലാം കൂടി കണ്ണിനും മനസിനും കുളിർമയുള്ള നല്ലൊരു അരങ്ങു തന്നെ smt. Bhanu mam. A versatile perfect legendary actress+dancer in our indian film industry. 💯☀️

    • @shinilp9346
      @shinilp9346 3 года назад

      Shambuvinde Uma endinanu Aathmahatya cheydadhu???

    • @pradeepkumarramachandran7649
      @pradeepkumarramachandran7649 3 года назад +3

      ഭാനുപ്രയ ജീവിക്കുകയായിരുന്നു ഇങ്ങനെ അഭിനയിച്ച വേറെ ചലചിത്രം ഉണ്ടാവില്ല

    • @vineeshvinu1597
      @vineeshvinu1597 2 года назад +1

      സത്യം....... നാട്യം + നടനം = ഭാനുമാം

    • @bhavyamanu3104
      @bhavyamanu3104 2 месяца назад

      ನೀವು ಭಾನುಪ್ರಿಯ ಅವರನ್ನು ಭೇಟಿ ಮಾಡಿದಿರ

  • @VKremixstudio
    @VKremixstudio 2 года назад +67

    ഒരു യുഗം കണ്ട മഹാനായ നടൻ..
    What an acting!!❤️👌🏾

  • @sreeshyam96
    @sreeshyam96 3 года назад +59

    ശക്തിയില്ലെങ്കിൽ ശിവൻ അപൂർണനാണ്..., ഗൗരീശങ്കരൻ.... ❤❤❤ ശിവ താണ്ഡവം ohh ഒരു രക്ഷേം ഇല്ല..... 👏👏❤❤😍😍👌👌👌ലാലേട്ടനും ഭാനുപ്രിയേച്ചിയും തകർത്തഭിനയിച്ചു..... 👏👏❤❤🔥🔥🔥❤❤ പാട്ടുകളാങ്കിൽ പിന്നെ പറയണ്ട എല്ലാം ഒന്നിനൊന്നിന് മെച്ചം..... 💯💯💯💯🔥🔥🔥🔥❤❤

  • @tkr914
    @tkr914 3 года назад +81

    മലയാളത്തിന്റെ എക്കാലത്തെയും നാട്യ കല്ലോലിനി.. ഭാനുപ്രിയ ♥️♥️♥️

  • @VikasSonnad
    @VikasSonnad 4 года назад +78

    ഇതൊക്ക ആണ് നടി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏എത്ര കാലം കഴിഞ്ഞാലും ജനങ്ങൾ ഓർത്തിരിക്കും ഭാനുപ്രിയ എന്ന വിസ്മയത്തെ 💯💯

    • @sreedevikb3593
      @sreedevikb3593 3 года назад +15

      Correct sir, വളരെ കുറച്ചു സിനിമകളെ malayalam ത്തിൽ ചെയ്തിട്ടുള്ളുവെങ്കിൽ കൂടി നമ്മൾ മലയാളികൾ എന്നും മനസ്സാൽ ഏറ്റെടുത്ത ഒരു കലാ വിസ്മയം തന്നെയാണ് smt. Bhanupriya. എൻഡിനാണ് ഒരുപാട് വലിച്ചു വാരി അഭിനയിക്കുന്നത്, ഇങ്ങനെ 1 or 2 ഓ മതി ലോകം ഉള്ളിടത്തോളം കാലം മനുഷ്യര്ക് ഓർമ്മിക്കാൻ. അങ്ങനെയാണ് അവർ ചെയ്തു വച്ചിരിക്കുന്നത്. ഇനി ഉണ്ടാകുമോ വീണ്ടും ഒരു bhanupriya സിനിമയിൽ.

    • @VikasSonnad
      @VikasSonnad 3 года назад +5

      @@sreedevikb3593 ഒരിക്കലും ഉണ്ടാവില്ല

    • @sreedevikb3593
      @sreedevikb3593 3 года назад +7

      Sir please watch her telegu mainly swarnakamalam, sitara, anveshana, alapana... n several amazing. In tamil also lots of hits like in female oriented roles. An adorable extraordinary wonderful artist.

    • @VikasSonnad
      @VikasSonnad 3 года назад +6

      @@sreedevikb3593 ഞാൻ കണ്ടിട്ടുണ്ട്.. മുൻപ് ദൂരദർശനിൽ ഒരു സീരിയൽ ഉണ്ടാരുന്നു വിശ്വാമിത്ര അങ്ങനെ എന്തോ പേരിൽ... അതിൽ മേനക ആയി അഭിനയിച്ച ഇതിഹാസം അല്ലെ ഭാനുപ്രിയ

    • @sreedevikb3593
      @sreedevikb3593 3 года назад +7

      @@VikasSonnad i didn't got any chance to watch her in big screen which is my loss, but i watched her almost telugu, tamil, hindi, kannada n all malayalam movies including her vishwamitra n vazhkai tamil srl through net. watch her this tamil sl. ഈ സീരിയൽ അവരുടെ വിവാഹത്തിന് ശേഷം ഉള്ളതാണ്. ഓ.... എന്തോരു അഭിനയ മികവാണ് ആ സൗന്ദര്യത്തിനൊപ്പo.ഞാൻ ഇതുവരെ ഒരു srl. ലും watch ചെയ്തിട്ടില്ല except this only bcoz of Bhanupriya ആയതു കൊണ്ട് മാത്രം. Fantastic.

  • @sajeeshsajeesh5208
    @sajeeshsajeesh5208 3 года назад +41

    മോഹൻലാൽ ശംഭു എന്ന കഥാപാത്രത്തിൽ മഹാദേവൻതന്നെ സതിയുടെ മഹാദേവൻ ❤️❤️❤️❤️❤️

  • @nikhilkbhaskaran9551
    @nikhilkbhaskaran9551 Год назад +11

    ശിൽപ്പതന്ത്രം വര പ്രസാദം....
    രൂപങ്ങൾ കൊത്തിയെടുക്കുകയല്ല.. കല്ലിൽ നിന്ന് ആവാഹിച്ചെടുക്കുകയാണ് വേണ്ടത്.... എല്ലാ ശിലകളിലും ശില്പങ്ങൾ കാത്തിരിക്കുന്നു ഒരു ശില്പിയുടെ കര സ്പർശമേൽക്കാൻ..... ❤️

  • @rahultr4383
    @rahultr4383 3 года назад +143

    മോഹൻലാലിൻറെ കണ്ണിൽ എന്തോ ഒരു ദൈവിക ഭാവം പോലെ, അപാര acting

  • @binut.v.5140
    @binut.v.5140 4 года назад +66

    ജന്മാന്തരങ്ങളിലൂടെ സംക്രമിച്ച് ജനിമൃതികളില്ലാതെ അനന്തമായ കാലത്തിന്റെ കൈവഴികളിലൂടെ പരന്നൊഴുകുന്ന പ്രണയത്തിന്റെ രാജശില്പി മധുരമുള്ള ഒരു നൊമ്പരം പോലെ ഹൃദയത്തിലെവിടെയോ ഒരു തേങ്ങലായി മാറുന്നു അതിനോടൊപ്പം യഥാർത്ഥ പ്രണയം ഒരിക്കലും അവസാനിക്കാത്ത ജീവിതത്തിലൂടെ അനശ്വരമായി കടന്നു പോകുന്നു എന്ന തിരിച്ചറിവ് ആഹ്ലാദവും പകരുന്നു.

  • @vishnurajeevchavara685
    @vishnurajeevchavara685 2 года назад +22

    ഇത്രയും നളായിട്ടും ഞാൻ first time ആണ് കാണുന്നത് (2022)എനിക്ക് കലാകാരന്മാരെ ഇഷ്ടമാണ് പാട്ട് ഇഷ്ടമാണ് ലാലേട്ടൻ കിടു ഒരു രക്ഷയും ഇല്ല എല്ലാം നന്നായിട്ടുണ്ട് 😜

  • @sreekanth.g.achari4803
    @sreekanth.g.achari4803 Год назад +15

    ശിവ പുരാണം
    ശിവനുവേണ്ടി ശിവയായി പുനർജനിച്ച പാർവതിമാതാവിന്റെ, ഹൈമവതിയായി സതിയുടെ പുനർജന്മത്തിനുവേണ്ടി കല്പാന്തങ്ങൾ
    കാത്തിരുന്ന എന്റെ മഹാദേവന്റെ പുരാണം, പ്രണയം അല്പമാത്രം ഇതിലുണ്ട് 🙏🙏🙏

  • @vimallalv1594
    @vimallalv1594 4 года назад +61

    The theme of this movie is based on Shiva - Parvathy love.......Great and osm acting, dancing by lalettannn.....love u lalettaa....Bhanupriyas acting also fantastic....No word one of the great movies of Indian Cinema....

    • @abhijithkrishnan4243
      @abhijithkrishnan4243 4 года назад

      ruclips.net/video/r1qq-OuiAYs/видео.html&feature=share
      yes please watch it

  • @anujurajan5716
    @anujurajan5716 3 года назад +67

    കമലദളം
    രാജശില്പി
    ഗുരു
    ഒരുപാട് ഇഷ്ടമുള്ള സിനിമകൾ

    • @ॐnama_shivayaॐ
      @ॐnama_shivayaॐ 3 года назад +2

      സദയം
      ഭ്രമരം
      തന്മാത്ര

    • @ajoyfrancis9534
      @ajoyfrancis9534 3 года назад +1

      @@ॐnama_shivayaॐ
      കിരീടം
      ചെങ്കോൽ

    • @akhilp5089
      @akhilp5089 7 месяцев назад

      Jailer
      ചുരുളി

  • @Shivam88886
    @Shivam88886 8 месяцев назад +31

    2024 il kaanunnavarundo❤

  • @abhijithmani1565
    @abhijithmani1565 4 года назад +132

    നെടുമുടി വേണു അതിമനോഹരമായി അഭിനയിച്ചു

    • @abhijithkrishnan4243
      @abhijithkrishnan4243 4 года назад

      ruclips.net/video/r1qq-OuiAYs/видео.html&feature=share
      രാജശിൽപ്പി Trailer

    • @Critique007
      @Critique007 4 года назад

      😂

    • @rahultr4383
      @rahultr4383 3 года назад +1

      പുള്ളിക്ക് അഭിനയിക്കാൻ ഇതിൽ ഒന്നും ഇല്ലല്ലോ

    • @sruthybinu9612
      @sruthybinu9612 3 года назад +14

      @@rahultr4383 കണ്ണ് എവിടെയാ സഹോദരാ... സ്ത്രൈണത നിറഞ്ഞ പൗരുഷം... നെടുമുടി തകർത്തു ✌️

    • @MANIYAN73679
      @MANIYAN73679 3 года назад +1

      @@sruthybinu9612 sthrynatha niranja paurushamo athenthu sadhanam 😂😂😂😂😂

  • @prasoonsruthi3134
    @prasoonsruthi3134 4 года назад +79

    ഞാൻ കാണാത്ത ഒരു മോഹൻലാൽ സിനിമ ആയിരുന്നു ഇപ്പോൾ ഈ കൊറോണ കാലത്ത് അതും കണ്ടു

    • @abhijithkrishnan4243
      @abhijithkrishnan4243 4 года назад +1

      ruclips.net/video/r1qq-OuiAYs/видео.html&feature=share
      my edit രാജശിൽപ്പി trailer

    • @revathyrevu1865
      @revathyrevu1865 3 года назад +1

      ഞാനും

    • @anuharidas8886
      @anuharidas8886 3 года назад

      Congratulations

  • @rahulvishnu933
    @rahulvishnu933 3 года назад +47

    കമലദളം❤️
    രാജശില്പി❤️
    വാനപ്രസ്ഥം❤️

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 Год назад +7

    R സുകുമാരൻ സാറിന്റെ ഭാവനയിൽ നിന്നും ഉതിർന്നു വന്ന അഭ്ര കാവ്യം, മോഹൻലാൽ എന്ന നടന്റെ സ്‌പെഷ്യലി പ്രകടനം 💪 ഒപ്പം ഭാനുപ്രിയ എന്ന നാട്യ കലാകാരിയുടെ മികച്ച അഭിനയം, ക്യാപ്റ്റൻ രാജു, T R ഓമന, നരേന്ദ്ര പ്രസാദ്, ശ്രീവിദ്യ, നെടുമുടി, ശ്യാമ, ജഗന്നാഥൻ, അഗസ്റ്റിൻ, എന്നിവരും നന്നായിട്ടുണ്ട് ❤️
    O N V സാറിന്റെ അതുല്യമായ വരികൾക്ക് രവീന്ദ്ര സംഗീതവും ദാസേട്ടന്റെ യും ചിത്ര ചേച്ചിയുടെയും ശബ്ദ മാധുര്യവും ഒത്തു ചേർന്നപ്പോൾ മനസ്സും ശരീരവും സംഗീത സാന്ദ്രമായി ❤️❤️❤️
    2023 ആഗസ്ത് 25 വെള്ളിയാഴ്ച രാത്രി 10:12

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 Год назад +6

    എത്ര കണ്ടാലും മടുക്കാത്ത സിനിമ 💪
    മോഹൻലാൽ, എന്ന നടന്റെ വിസ്മയ നടനം 💪
    ഭാനുപ്രിയ എന്ന അഴക് റാണി, നൃത്ത റാണി യുടെ ചേതോഹരമായ അഭിനയം 💪 സംഗീത ഡിപ്പാർട്മെന്റ് സൂപ്പർബ് 💪 കാച്ചി കുറുക്കിയ ഓരോ സംഭാഷണം നമ്മുടെ ഹൃദയങ്ങളെ ത്രസിപ്പിക്കുന്നു ❤️ R സുകുമാരൻ സാറിന്റെ മാസ്മരിക സംവിധാനം 👍 ശംഭുവിന്റെ ആത്മ സംഘർഷം നമുക്കും കൂടി അനുഭവിക്കുന്നത് പോലെ ഉള്ള അനുഭവം ❤️👍❤️❤️❤️
    2023 ആഗസ്ത് 22 ചൊവ്വ രാത്രി 10:12

  • @Anoop..
    @Anoop.. 4 года назад +58

    Both Lalettan & Banupriya were absolutely awesome. What a graceful dancing by both artists. Shivathandavam at its best. Om Namah Shivay 🙏🕉️

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 года назад +30

    അറിവിൻ നിലാവേ....
    കാവേരി പാടാമിനി...
    അമ്പിളി കല ചൂടും....
    പൊയ്കയിൽ കുളിർ പൊയ്കയിൽ.... എന്നീ പാട്ടുകൾ മനോഹരമാണ്

  • @arunmohan7320
    @arunmohan7320 7 месяцев назад +2

    01:49:41 When the artist lost the human in him and the divine took charge.. When performance went out of this world and touched the Supernatural.. WoW!

  • @shemeerkb4504
    @shemeerkb4504 5 лет назад +254

    Laalettante itharam character valare ishtamullavar like

    • @arunradhakrishnana4715
      @arunradhakrishnana4715 3 года назад +2

      Aaa nayikayude opam ethan laletan budhimutunna pole

    • @comedyraja7319
      @comedyraja7319 3 года назад +4

      Ee kathapatrathinu Pattiya nadan ML

    • @MANIYAN73679
      @MANIYAN73679 3 года назад +2

      @@arunradhakrishnana4715 podo nayika athinu enthabhinayichitt

    • @PR0FESS0R_zz
      @PR0FESS0R_zz 3 года назад +1

      Illa.enikk lalettante devasuram polulla movies aanu ishtam

  • @vaishnav_k_d
    @vaishnav_k_d 2 года назад +15

    2022 ൽ വീണ്ടും വന്നു ഞാൻ ഏട്ടന്റെ പെർഫോമൻസ് കാണാൻ😘വെറുതെയാണോ മൂപ്പരെ കംപ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്നത് 💪🏼🔥

  • @daya-KTH
    @daya-KTH 3 года назад +15

    വിസ്മയം ആയിരിക്കുന്നു ആ നടനം... താണ്ഡവം 😇😊👌

  • @Prasiprasi-q9g
    @Prasiprasi-q9g 3 года назад +221

    2021 ൽ ആണ് ഈ സിനിമ കാണാൻ തോന്നിയത്

    • @thusharapradeesh3857
      @thusharapradeesh3857 3 года назад +3

      ഞാനും ഇപ്പോഴാ കാണുന്നത്

    • @anoopchirakkal1572
      @anoopchirakkal1572 3 года назад +1

      ഞാനുണ്ട്

    • @vn5533
      @vn5533 3 года назад

      Njaan ഉണ്ട്

    • @shyammohan4635
      @shyammohan4635 3 года назад +1

      Me to 👍

    • @anoopanu3294
      @anoopanu3294 3 года назад +2

      ᴇʟʟᴀᴠᴀʀꜱʜᴀᴠᴜᴍ ᴋᴀɴᴜɴɴᴀ ɴᴊᴀɴ

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 года назад +24

    O N V സാറിന്റെ വരികളും രവീന്ദ്ര സംഗീതവും മോഹൻലാലിന്റെയും ഭാനുപ്രിയയുടെയും അഭിനയവും ചേർത്ത് R സുകുമാരൻ സാർ അഭ്രപാളിയിൽ കൊത്തിയെടുത്ത മനോഹര കാവ്യം ആണ് ഈ സിനിമ, 👍🙏♥️
    2021 ജൂൺ 6: 10:20 pm

  • @sarathsarathsasankan3331
    @sarathsarathsasankan3331 3 года назад +33

    ആഹ് കണ്ണുകൾ ലാലേട്ടാ പറയാൻ പറ്റുന്നില്ല നിങ്ങളേത് മനുഷ്യനാണ് 🥰🥰🥰❤️❤️

  • @devikripajyothisham4542
    @devikripajyothisham4542 3 года назад +21

    ശംഭു രാജാവല്ല, ചക്രവർത്തിയാണ് 👌👌🔥🔥🔥

  • @rajeevshanthi9354
    @rajeevshanthi9354 3 года назад +47

    ഇനി. .ഇത്തരം. സിനിമകൾ. വരില്ല. കാലം മാറി. കേരളത്തിൽ

    • @abhilashanandan3096
      @abhilashanandan3096 5 месяцев назад

      കഥ എഴുതാൻ ആരും ഇല്ല

  • @sandeepkr9079
    @sandeepkr9079 7 месяцев назад +9

    2024..any one here?

  • @sreedevikb3593
    @sreedevikb3593 5 лет назад +47

    What a movie and casting. lots of time i watched this mve only bcoz of expression/beauty queen bhanumam. wonderful actress/dancer. her eyes r enough to convey everything and change her expressions vthin a moment very naturaly/beautifuly nd easily. a complete nd legendary heroine. hats off u mam. vth love.

    • @vanidasvijayaraghavan2580
      @vanidasvijayaraghavan2580 4 года назад

      Ada mwonosee

    • @sreedevikb3593
      @sreedevikb3593 3 года назад +4

      @@rohitbabu3427 that is a fake news. അങ്ങനെ ഒരു കേസ് bhanupriya യുടെ പേരിൽ ഉണ്ടായില്ല എന്ന് tamil n telugu police വ്യക്തമാക്കിയ ന്യൂസ്‌ അറിഞ്ഞില്ല അല്ലെ. നല്ല വെക്തി കളെ മോശമായി കാണിച്ച പൈസ ഉണ്ടാകുന്ന channels നെ എന്തിനാണു sir watch ചെയുന്നത്. Before commenting anyone personal matter, u should aware the truth otherwise don't spread this types fake news. U better remember that they r also human n family like us. അവർ ഒരു പാവം ആയത് കാരണം ഈ channels എതിരെ കേസ് ഒന്നും ചെയ്തില്ല.

    • @rohitbabu3427
      @rohitbabu3427 3 года назад

      @@sreedevikb3593 Hello, ഞാൻ ഓൺലൈൻ ന്യുസുകൾ വിശ്വസിക്കാറില്ല... പക്ഷെ ഫ്ളേഷ് പോലുള്ള ഒരു പത്രത്തിൽ കണ്ടതാണ്.... ഇവരുടെ ഡാൻസിൻ SKill , classical, semi classical ഇതിലെല്ലാം talent വേറെയാണ്....personally ഞാൻ ഇവരുടെ ആരാധികനായിരുന്നു.... ഇപ്പം നമ്മൾ തന്നെ ഭാഗ്യലക്ഷ്മിയെ വിലയിരിത്തിരുന്നത് വളരെ വലുതായിട്ടാണ്, അവരുടെ ശബ്ദം divine എന്നു വരെ കരുതിട്ടുണ്ട്.... യാഥാർത്യം ഇപ്പോഴല്ലെ മനസ്സിലായത്....ഇവരുടെ പേരിലുള്ള ആരോപണം തമിഴ് പത്രങ്ങളിലാണ് ആദ്യം വന്നത്... personality ൽ down to earth പോലെയാണ് നിൽക്കുന്നത്... പക്ഷേ എത്ര ആരാധനായാലും, അവരുടെ വ്യക്തിത്വം നോക്കിയെ personally ഞാൻ ഇഷ്ടപ്പെടാറുള്ളു.... പ്രത്യേകിച്ച് കുട്ടികളുടെ പേരിൽ '.... ഞാൻ classical dance ആരാധകനാണ്.... ഇങ്ങനെ ഒരു ആരോപണം വന്നപ്പോൾ ഇവരോടുള്ള ആരാധന നഷ്ടപ്പെട്ടു

    • @sreedevikb3593
      @sreedevikb3593 3 года назад +3

      @@rohitbabu3427അനിയാ എല്ലാവരെയും ഒരേ തട്ടിൽ തൂക്കാൻ പറ്റില്ല ല്ലോ. Bhagyachecy is a bold n reacting women. പ്രതികരിച്ചു എന്നുള്ളത് ചേച്ചി ചെയ്തത് തെറ്റൊന്നുമല്ല. എന്നാൽ react ചെയ്ത രീതി യാണ് വിഷയമായത്. ഇവിടെ ഭാനു അതേപോലെ ചെയ്തില്ല അതാണ് അവരുടെ രീതി. എനിക്ക് അവരെ നല്ലത് പോലെ അറിയ്യാം ആ ഉറപ്പിലാണ് അനിയന് reply തന്നത്. As per ur observation she is such an innocent, very sensitive, calm, simple, downtoearth n leading a normal family life with her daughter. Police how many times confirmed in media n news paper also as there is nothing any case like agaist bhanuji. Its true that one child labour case was there, but ie also made by that child parents for money bcoz that girl was an adolescent, lastly case filed agaist that girl's parents. ഇന്നത്തെ yellow medias r creating n spreadings bundles of fakes for fame n ratings, especially agaist famous figures. അപ്പോൾ പിന്നെ എന്ടെങ്കിലും ചെറുത് കിട്ടിയാൽ പറയണോ എന്താണ് പുകിൽ അവർക്ക് ആഘോഷിക്കാൻ. അതിനുശേഷം അവർ കൈകഴുകി രക്ഷപെടും ഒന്നും അറിഞ്ഞില്ല എന്നപോലെ. പക്ഷേ ഈ പറയുന്നവർക് ഒന്നും നഷ്ടപ്പെടാൻ ഇല്ലല്ലോ. ഇവിടെയും നഷ്ടം സംഭവിച്ചത് bhanu വിനെ അല്ലെ. Bcoz her only faulty is a famous figure.
      അവർക്ക് സിനിമയിൽ മാത്രമേ അഭിനയിക്കാൻ അറിയൂ ജീവിതത്തിൽ വെറും പാവം. ഇത്രയും കഴിവും ഭംഗിയും എല്ലാം ഒത്തിണങ്ങിയ ഒരു നടി ആയിട്ടുകൂടി മറ്റുള്ള film artists കളിൽ നിന്നും വ്യത്യസ്തമായി ഒരു ജാടയും മേക്കപ്പ്‌ പോലും ഇല്ലാതെ rare ആയി മാത്രം വേദി കളിൽ വരുന്ന, വളരെ ഒതുങ്ങിയ ജീവിതം നയിക്കുന്ന ഒരു nadi. അവർ തന്നെ പറയാറുണ്ട് ഒരുപാട് പ്രേശ്നങ്ങൾ തരണം ചെയ്തു. She overcome all n lost her husband on 2018, just after 2019 this case. ഇന്ന് ആർക്കും എന്തും ചെയ്യാം, ഉള്ളതിനെ ഇല്ലാതാക്കാം ഇല്ലാത്തതിനെ ഉണ്ടാക്കകി വിശ്വസിപ്പിക്കാം അങ്ങനെ ഒരു ഇര ആണ് smt. Bhanupriya. തെറ്റ് ചെയ്തവരെ ശിഷിക്കണം അല്ലാത്തവരെ പറ്റി ഓർക്കുക അവർക്കും കുടുംബം ഉണ്ട് നമ്മുടേതുപോലെ തന്നെ.

    • @rohitbabu3427
      @rohitbabu3427 3 года назад

      @@sreedevikb3593 സഹോദരി, എനിക്ക് അവരുടെ personal life നെപ്പറ്റി അറിയില്ല... ഞാൻ ചെന്നൈയിൽ ആയിരുന്നപ്പോൾ ഒരു Newspaper ൽ ഒരു gossip കണ്ടു... പിന്നെ Tvm ൽ വന്നപ്പോൾ അതേ പോലെ ഇവിടെയും കണ്ടു.... സത്യത്തിൽ കൊച്ചു കുട്ടികളെ വച്ചൊക്കെ gosp പറയുമ്പോൾ മനുഷ്യനായിട്ടുള്ള ആർക്കാണ് ദേഷ്യം വരാത്തത്?... എനിക്ക് അങ്ങനെ ദേഷ്യം തോന്നി... പക്ഷെ, താങ്കൾക്ക് ഇത്രയും അറിവുന്നത് കൊണ്ട് ആ തെറ്റ് ധാരണമാറി... നമ്മുടെ ഒക്കൊ കുട്ടിക്കാലത്ത് ഈ കലാകാരിയെ ഒരു പാട് ഇഷ്ട്മായി രുന്നു... ഈ കലാകാരി ടെ dancing perfomance ... Awesome ആണ് ... സത്യാവസ്ഥ എനിക്കറിയില്ലായിരുന്നു.... എന്തായാലും ഇത്ര വലിയൊരു കലാകാരിയെ മാധ്യമങ്ങൾ വഴി misunderstand chaiythathil.... ഞാൻ ഖേതിക്കുന്നു... പിന്നെ ഭാഗ്യലക്ഷ്മി ആ സ്ത്രീടെ വായിൽ നിന്നും വന്ന അസഭ്യം സ്ത്രീത്വത്തിന് ചേർന്നതല്ല',...

  • @krishnaprasad9128
    @krishnaprasad9128 8 месяцев назад +4

    ലാലേട്ടൻ ശീവനായി ....❤❤❤
    ഭാനുപ്രിയ പാർവ്വതിയുടെ രൂപത്തിൽ❤❤❤❤❤

  • @maheshtk4599
    @maheshtk4599 3 года назад +34

    ഓരോ പ്രായത്തിൽ കാണുമ്പോഴും ഒരു പ്രത്യേക സിനിമ . നന്ദി ലാലേട്ടാ

  • @deepukv2799
    @deepukv2799 4 года назад +20

    Fvrt movie casting adipoli ,Lalettan😍😚.പാട്ടുകൾ എല്ലാം മനോഹരം

  • @parvanchandran6581
    @parvanchandran6581 3 года назад +23

    Excellent film അഭിനയിച്ച എല്ലാവരും തങ്ങളുടെ കഥാപാത്രങ്ങളെ പൂർണതയിലെത്തിച്ചു എന്ന് തന്നെ പറയാം.🙏🙏🙏

  • @mayavinu8256
    @mayavinu8256 5 лет назад +64

    A beautiful movie and awesome performances by each of the artists...

    • @abhijithkrishnan4243
      @abhijithkrishnan4243 4 года назад

      ruclips.net/video/r1qq-OuiAYs/видео.html&feature=share
      രാജശിൽപ്പി Trailer

    • @RoseMary-yk5eu
      @RoseMary-yk5eu 4 года назад

      3 v

    • @manikyavelu8190
      @manikyavelu8190 2 года назад +2

      The similarity between Sivaji Ganesan and Mohan Lal is they enter into the soul of the Character they portray and become the absolute persons of the story. The beauty is even the viewers forget what they see on the screen are Sivaji or Lal but only the story Charecter.

  • @vineeshvinu1597
    @vineeshvinu1597 3 года назад +26

    നാട്യാ നടന വിസ്മയം ഭാനുജി മനോഹരി......

  • @manikyavelu8190
    @manikyavelu8190 2 года назад +12

    Both Sivaji Ganesan and Mohan Lal on the set would see no Director or other guiding people but become the role they play forgetting the whole world. The beauty is even they make the viewers to see and feel only the story charecter not them as performers.

  • @vivekkv7165
    @vivekkv7165 Год назад +4

    ഇന്ന് പകലും പാതിരാവും എന്ന തല്ലിപ്പൊളി പടം കണ്ടു സമയം പോയി. യാദൃശ്ചികമായാണ് ' കാവേരി പാടാമിനി' എന്ന ഗാനം മൂളിയത്. ഞാൻ ഏഴിൽ പഠിക്കുമ്പോഴാണ് ഇത് റിലീസാവുന്നത്.അതോടൊപ്പം തന്നെ പത്തിൽ പഠിക്കുമ്പോൾ ഈ സിനിമ ദൂരദർശനിൽ കണ്ട ഓർമ്മയും.. കൂടാതെ കഴിഞ്ഞ ആഴ്ച്ച തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രം സമ്മാനിച്ച അനുഭവവും.... മരണമുണ്ടെങ്കിലല്ലേ പുനർജൻമുള്ളൂ.. മരണമില്ലാത്ത സിനിമ അതാണ് രാജശിൽപി.. പുനർജൻമം സത്യമാണ്. ഡോ. ബ്രയാൻ വീൽസിൻ്റെ പുസ്തകം വായിച്ചിട്ടുണ്ട്...മോഹൻലാൽ, ഭാനുപ്രിയ പകരം വെയ്ക്കാനില്ലാത്ത പ്രതിഭകൾ... ശരിക്കും ഉമാമഹേശ്വരന്മാരെ കണ്ട ഫീൽ.. കഴിഞ്ഞ ജൻമത്തിലും ഇവർ തമ്മിൽ ബന്ധമുണ്ടായിരിക്കാം.. അതാണ് ഈ സിനിമ ഇത്രയ്ക്ക് ഗംഭീരമായത്. സിനിമയാണ് എന്ന തോന്നലേ ഉണ്ടാക്കിയില്ല എന്നതാണ് സത്യം.. പിന്നെ ദാസേട്ടൻ, ചിത്ര ചേച്ചി..❤❤❤ സംവിധായകൻ ,ബാക്കി ഈ ഗംഭീര സിനിമയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും സാഷ്ടാംഗ പ്രണാമം❤

  • @ashokanch1100
    @ashokanch1100 2 года назад +8

    1992ജനുവരി സദയം മാർച്ച്‌ കമലദളം മെയ് അഹം ജൂലൈ രാജാശില്പി. സെക്റ്റംബർ.. അദ്വൈതം.. യോദ്ധ.. നവംബർ സൂര്യഗായത്രി.. ഡിസംബർ വിയറ്റ്നാം കോളനി.. നാടോടി..9ഫിലിം 1992

  • @melvinabraham1515
    @melvinabraham1515 Год назад +4

    ഒരിക്കൽ മാത്രം ഉണ്ടാകുന്ന ഒരു കലാ സൃഷ്ടി. അവിസ്മരണീയം

  • @ശ്രീ-ത2ഖ
    @ശ്രീ-ത2ഖ 6 месяцев назад +2

    ഒത്തിരി ഇഷ്ടം 😍😍😍ഈ ചിത്രവും ഈ തഞ്ചാവൂർ ക്ഷേത്രവും 😍😍😍😍

  • @punalurvishnu3029
    @punalurvishnu3029 2 года назад +7

    എത്ര തവണ കണ്ടു എന്നറിയില്ല.... ഇന്ന് വീണ്ടും കണ്ടു... ജീവിതത്തിൽ ഏറ്റവും കൂടുതൽ കണ്ട സിനിമ... (2021ഡിസംബർ 28)

  • @babeeshkaladi
    @babeeshkaladi Год назад +3

    ചില കഥാപാത്രങ്ങൾ ഉണ്ട് മോഹൻലാൽ എന്ന വിസ്മയത്തിന് വേണ്ടി മാത്രം പിറന്നത്. അതിൽ ഒന്നാണ് രാജശിൽപ്പി

  • @anjuappukuttan7882
    @anjuappukuttan7882 3 года назад +43

    2021 il kanunnavar undallo🎉🎉

  • @iammuttan
    @iammuttan 3 года назад +13

    കാലത്തിന്റെ കടൽത്തിരകൾ ഇട്ടെറിഞ്ഞ ശംഖു പോലെ ഏത് ആഴത്തിൽ നിന്നും, ഏത് നിഗൂഢതയിൽ നിന്നും നീ വന്നു.. ? ഇത്രയും കാലം നീ എവിടെയായിരുന്നു... എവിടെയായിരുന്നു...
    ഞാൻ.. ഞാൻ...

  • @dishithdivakar9035
    @dishithdivakar9035 4 года назад +160

    2020il vann kandavare undengill like adi

    • @Rosh102
      @Rosh102 3 года назад +3

      Njan und 😀✌🏻

    • @saneeraa952
      @saneeraa952 3 года назад +4

      2021 l kanunnavar undo

  • @anananu4284
    @anananu4284 4 года назад +27

    Lalettan is the best actor in India

  • @prasanthnarayanan1213
    @prasanthnarayanan1213 Год назад +8

    ഭാ൹ പ്രിയക്ക് പകരം ഭാനുപ്രിയ മാത്രം❤

  • @swarajswargam7889
    @swarajswargam7889 Год назад +3

    നല്ല പടം.നൃത്തമെല്ലാം പൊളി.ടീവിയിൽ അധികം കാണാനുമില്ല ഈ പടം

  • @_jayesh__
    @_jayesh__ 4 года назад +86

    ലോക്ക്ഡൗണിൽ കാണാൻ വന്നവരുണ്ടോ....

  • @roshankl1697
    @roshankl1697 3 года назад +20

    കൈയ്യിൽ കലയും നെഞ്ചിൽ ഭക്തിയും മാത്രം പോരാ മനസ്സിൽ രൂപം കൂടി വേണം ശിൽപ്പിക്ക് (പെരുംതച്ചൻ)ശിൽപ്പങ്ങളെ കണികണ്ടുണരുന്നവനാണ് ഞാൻ ശിൽപ്പങ്ങളെ തഴുകിവരുന്ന കാറ്റ് നിത്യവും ശ്വസിക്കുന്നവനാണ് ഞാൻ ആ എനിക്ക് ഒരു കുപ്പി ചാരായം കുടിച്ചാൽ കൈ വിറക്കില്ല. എന്ത് കൊണ്ട് ഇന്നത്തെ സമൂഹം, ശില്പി, വസ്തുവിദ്യ, കരകൗശല വിധക്തർ എന്നിവരെ വളർത്തിയെടുക്കുന്നില്ല. കേരളത്തിന്റെ പൈതൃകം സംസ്കാരം എന്നിവയെല്ലാം നമുക്ക് നഷ്ട്ടപെട്ടു പോവുന്നു..

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 3 года назад

      യെസ് ബ്രോ

    • @orchardinn4828
      @orchardinn4828 3 года назад

      Lokame tharavadu exhibition in alappuzha

    • @vishnupmpmvishnu4545
      @vishnupmpmvishnu4545 3 года назад +3

      എല്ലാമുണ്ട്..... എന്നും... നശിക്കില്ല ഒരിക്കലും.🙏

    • @ET-lr4zw
      @ET-lr4zw 3 года назад

      ആ രൂപത്തെ ആണ് ശില്പി വിഗ്രഹത്തിൽ പ്രതിഷ്ഠിക്കുന്നത് .എന്നിട്ടു അതിനെ പുനഃ പ്രതിഷ്ഠ നടത്തി ആരുഷേയന്മാർ ജനങ്ങളെ പറ്റിക്കുന്നു ,തന്ത്രത്തിന്റെ പേരുപറഞ് . ദേവിയുടെയും ദേവൻറെയും പിതൃത്വം തട്ടിയെടുക്കുന്ന പ്രക്രിയ .😂😂

  • @jyothiganesh967
    @jyothiganesh967 3 года назад +8

    Nrithavum ,Narthakiyum oru albhuthamayi thonniya oreoru vyakthi ! Bhanupriya !! Narthakiyude angalavanyangal ithrayum krithyamaya oru narthakiye njan kandittilla ...nritham cheyyumbol chithrashalabhathepole parakkukayanennu thonnum.Bhanupriya Madathinte nritham kaanan vendimathram ee movie veendum kaananam ennu thonnipokunnu !

  • @sanjaysan1971
    @sanjaysan1971 3 года назад +13

    Lalettante long hair look kidu...

  • @akhilp5089
    @akhilp5089 7 месяцев назад +1

    തകർക്കും ഞാൻ... വിളയാട്ടം ഈ കൊട്ടാരത്തിൽ മുമ്പും കണ്ടവനാ... ക്യാപ്റ്റൺ രാജു സൂപ്പർ

  • @krmoli6751
    @krmoli6751 3 года назад +19

    അഭിനയ ശിൽപ്പി
    ലാലേട്ടൻ ❤❤❤❤

  • @vidyashibu3139
    @vidyashibu3139 Год назад +7

    ഭാനുപ്രിയ, ലാലേട്ടൻ ♥️

  • @MrRidhun
    @MrRidhun 4 года назад +6

    Ethra kandalum madukatha oru Film.Lalletan range veraya Captain Raj Nedumudi venu Bhanupriya... ho entha oru acting.Oru spiritual vibe unde ee filminu.Shiva Tandavam enthoru ugram thanne.

  • @rajammaraji3276
    @rajammaraji3276 4 месяца назад +1

    Mohanlal and bhanupriya dance ,atmakkalude punasankamam oh,,excellent ,mohanlals sivathandavam very good❤🎉

  • @homedept1762
    @homedept1762 3 года назад +27

    ഇതിന്റെ ഗാനരചന ഒ എൻ വി സാറും സംഗീതം നമ്മുടെ എല്ലാമായ രവീന്ദ്രൻ മാഷുമാണ്.

  • @prasanthm1510
    @prasanthm1510 3 года назад +9

    ടി ആർ ഓമന എന്താ ഡയലോഗ് പ്രസന്റേഷൻ? Voice modulation superb

  • @eduguidekeerthana24
    @eduguidekeerthana24 3 года назад +15

    Mohanlal dance movemnts beyond words

  • @sreelakshmishalu4016
    @sreelakshmishalu4016 Год назад +4

    Ee chithrathile paatukalanu sherikkum kadhapathrangalk jeevan nalkiyath.. chithra chechi and das ettan with raveendran mash😇

  • @rockingreels
    @rockingreels 4 года назад +28

    Wow what a performance banupriya.
    Unbelievable beauti and dance

  • @rahulregimon111
    @rahulregimon111 3 года назад +19

    hoo ithokke nthoru film aanu...alla ithokkee film thanne aanoo......evidayo ingane okke original aayi sambhavichappo director and camera man oru camera aayittu purake nadann shoot cheyuthathaayirikkum...❤️❤️❤️

  • @Vanaja-h6u
    @Vanaja-h6u Год назад +1

    ഞാൻ കുറെ പ്രാവശ്യം കണ്ട പദമാണിത്.ഓരോ പ്രാവശ്യം കാണുമ്പോഴും ആദ്യമായി കാണുന്നപോലെ.പൊയ്കയിൽ song എത്ര കേട്ടാലും കണ്ടാലും മതിവരില്ല .🎉🎉🎉🎉🎉

  • @deepakm.n7625
    @deepakm.n7625 2 месяца назад +1

    ഭാനുപ്രിയ maam ന്റെതീക്ഷ്ണ സൗന്ദര്യം... ✨✨✨✨✨🌹❤️❤️🎻💧🎼

  • @abhishekjayaraj8710
    @abhishekjayaraj8710 4 года назад +13

    Thoonilundu Thurumbil nee undu Mahesa....... Ennu Paadiyathu ithaanu🔥🔥🔥 THE COMPLETE ACTOR🔥🔥🔥

  • @Aju_077
    @Aju_077 3 года назад +22

    Corona time adyamayi kanunnavar undo???

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 года назад +15

    53: 12 -മോഹൻലാൽ : വാദിക്കാനും സ്ഥാപിക്കാനും സ്ത്രീ സമര്തഥയാണെന്ന് ഞാൻ അറിഞ്ഞിട്ടുണ്ട്... 👍🙏

  • @anandhuvs9768
    @anandhuvs9768 3 года назад +14

    Raveendran mash
    രവീന്ദ്രസംഗീതം
    നൂറു കോടി പ്രണാമം

  • @scorpionhacks7511
    @scorpionhacks7511 2 года назад +8

    Emotions just poured out, this is classic

  • @chackomd
    @chackomd 4 года назад +15

    Hats off to P Sukumaran......What a perfection in each and every frame.....🙏🙏

    • @igp1706
      @igp1706 4 года назад

      ആർ സുകുമാരൻ.

    • @sreedevikb3593
      @sreedevikb3593 3 года назад

      Yes xelnt director.

    • @prabhash26
      @prabhash26 Год назад

      R sukumaran in thengamam, adoor

  • @gincychinnappan4863
    @gincychinnappan4863 3 дня назад

    2024 ഒക്ടോബർ 14
    ലാലേട്ടൻ + ഭാനുപ്രിയ ❤️❤️❤️എക്കാലത്തെയും മികച്ച സൃഷ്ടി ❤️❤️

  • @bilhageorge394
    @bilhageorge394 3 года назад +20

    Banupriya ❤️ extremely beautiful woman ever ❤️❤️❤️❤️

  • @faseelayousaf5135
    @faseelayousaf5135 3 года назад +19

    ഡാൻസ് രണ്ടു പേരും സൂപ്പർ.

  • @vishnusnayar6123
    @vishnusnayar6123 Год назад +9

    2023ൽ ഈ സിനിമ കാണു൬വർ.

  • @vishnubr4063
    @vishnubr4063 3 года назад +9

    പാദമുദ്ര കണ്ടതിനു ശേഷം രാജശില്പി കാണാൻ വന്ന ഞാൻ ❤️❤️❤️

  • @homedept1762
    @homedept1762 3 года назад +10

    ശിവ ശിവ ഉമാമഹേശ്വരായ നമോ നമഃ 🙏

  • @VineeshVinu-uu2tz
    @VineeshVinu-uu2tz 2 месяца назад

    കൊതിവെച്ച സൗന്ദര്യം, നാട്യമായൂരി ഭാനുപ്രിയ ❤️❤️

  • @Critique007
    @Critique007 4 года назад +8

    Shiva Thandavam 🔥🔥🔥
    #LALETTAN chumma Pwolichadukki...
    Allelum Lalettan Cheyuna perfectionil Arkum cheyan patilallo...
    (Myamankam Fans please step back)

  • @sinchut7724
    @sinchut7724 2 года назад +4

    ലാലേട്ടന്റെ ജന്മദിനത്തിൽ കാണുന്നു 🤩🥰 21/05/2022

  • @akhilraj7547
    @akhilraj7547 2 года назад +7

    മോഹൻലാൽ അത്ഭുതങ്ങളുടെ ഒരു നിലക്കാത്ത കലവറ ആണെന്ന് ഞാൻ വിശ്വസിക്കുന്നു

  • @aravindap7863
    @aravindap7863 3 года назад +6

    Rip nedumudi 🙏🏻. Enthoru abhinayam 👌

  • @ajoyfrancis9534
    @ajoyfrancis9534 3 года назад +10

    🙏 ശംബു രാജാവ് അല്ല ചക്രവർത്തി 👑

  • @anithadevi2920
    @anithadevi2920 Год назад +6

    2023 kanunnavarundo..???

  • @BertRussie
    @BertRussie 4 года назад +23

    Bhanupriya is unbelievably beautiful

    • @abhijithkrishnan4243
      @abhijithkrishnan4243 4 года назад

      ruclips.net/video/r1qq-OuiAYs/видео.html&feature=share രാജ ശിൽപ്പി trailer my edit

    • @sreedevikb3593
      @sreedevikb3593 3 года назад

      U watch her telugu n tamil. A rare combo of beauty meets extraordinary talents. Pl. Watch her kulam move in malayalam.

  • @nibinchandran123
    @nibinchandran123 4 года назад +121

    ഈ കൊറോണ കാലത്ത്

  • @sevu007
    @sevu007 20 дней назад

    Any one on the face of earth to reprise this role to perfection .....

  • @RIJO168
    @RIJO168 2 года назад +8

    *ലാലേട്ടൻ* 💓

  • @tamannadutt686
    @tamannadutt686 6 лет назад +10

    plz upload movie with English subtitle, so that all people can enjoy movies!

    • @abhijithkrishnan4243
      @abhijithkrishnan4243 4 года назад

      ruclips.net/video/r1qq-OuiAYs/видео.html&feature=share
      watch trailer of this movie

  • @winit1186
    @winit1186 Год назад +1

    ലാൽ സാർ കരിയറിൻ്റെ ഏറ്റവും പീക്കിൽ നിൽക്കുന്ന സമയത്ത് റീലീസ് ചെയ്ത സിനിമയാണെങ്കിലും രാജശിൽപ്പി വൻ പരാജയമായി മാറി.... അവാർഡ് പടമാണെന്ന് പറഞ്ഞ് ആരും ഈ സിനിമ അന്ന് കണ്ടില്ല.... പോരാത്തതിന് ഒരേ ദിവസം റിലീസ് ചെയ്ത മക്കൾ മഹാത്മ്യം, ആയുഷ്കാലം എന്നീ കോമഡി സിനിമകളുടെ കൂടെ പ്രേക്ഷകർ കൂടി....

  • @ശിവന്റെപാർവ്വതി

    "ഞാൻ... ഞാൻ...
    നിന്നിൽത്തന്നെ ജനിച്ചും നിന്നിൽത്തന്നെ മരിച്ചും."

  • @kavyapoovathingal3305
    @kavyapoovathingal3305 2 года назад +2

    Super film beautiful 🥰👌 thankyou so much laletta God bless you 👌🥰🌹😁🙏❤️😎👍