Thacholi Othena Kuruppu Legend of Kerala | വീരശൂരപരാക്രമി തച്ചോളി ഒതേനക്കുറുപ്പിന്റെ വീട്ടിൽ | MV 31

Поделиться
HTML-код
  • Опубликовано: 7 фев 2025
  • #vadakkan #thacholi #vadakara #navy_george
    Malayanma_Vision
    History | Folk | Culture
    Channel Link
    / @malayanma_vision
    Face Book: / malayanmavision
    Instagram: / malayanma_vision
    Twitter: / malayanma_vision
    Email
    malayanmavision@gmail.com
    Telegram telegram.org/dl
    +91 94952 00006 @malayanmavision
    Whatsapp wa.me/message/...
    VLOG Presented by
    Mr. Navy George
    navygk@gmail.com
    He is residing at Teekoy in Meenachil Taluk, Kottayam District, Kerala
    Gadgets used for this video
    DJI Osmo Pocket 2 creator combo
    DJI Osmo Action Camera
    Nikon D5600
    Thacholi Manikkoth Temple
    goo.gl/maps/fT...
    Total Video length 22 : 45 minutes
    CAMERA BY
    Er. Toji Antony
    EDITED BY
    Mr. Vishnu M.P Pala
    Courtesy: Dr K Sreekumar Vadakkanpattukal Trichur: Kerala Sahithya Academy
    Music credits:
    Coco Islands by Scandinavianz / scandinavianz
    Creative Commons - Attribution 3.0 Unported - CC BY 3.0
    Free Download / Stream: bit.ly/3hEhxNp
    Music promoted by Audio Library • Coco Islands - Scandin...
    തച്ചോളി മാണിക്കോത്ത് കാവ്‌
    പഴക്കം കൊണ്ടും പെരുമകൊണ്ടും മലബാറിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ഒന്നാണ് തച്ചോളി മാണിക്കോത്ത് ക്ഷേത്രം.
    കടത്തനാടിന്‍റെ (ഇന്നത്തെ വടകര )
    പേരും പ്രശസ്തിയും വാനോളമുയർത്തിയ വീരയോദ്ധാവായ ഒതേനൻ ജനിച്ചു വളർന്ന തച്ചോളി മാണിക്കോത്ത് തറവാട് കാലാന്തരത്തിൽ ക്ഷേത്രമായി മാറുകയായിരുന്നു.
    അനേകം വീരയോദ്ധാക്കൾക്ക് പിറവി നൽകിയ "തച്ചോളി മാണിക്കോത്ത്
    കളരി" നൂറ്റാണ്ടുകളുടെ പാരമ്പര്യവുമായി ക്ഷേത്ര സമുച്ചയത്തിൽ അതീവ പ്രാധാന്യത്തോടെ നില കൊള്ളുന്നു.
    കളരിചുവടുകലാ വായ്ത്താരിയാലും
    കളരി ഇന്നും സജീവമാണ്.
    ചെറിയ കുട്ടികളടക്കം നിരവധിപ്പേർ ഇന്നും പൈതൃക കളരിയിൽ പഠനം നടത്തുന്നു.
    ഏതു കളരികളിൽ നിന്നും കളരി അഭ്യസിച്ചാലും കടത്തനാടൻ കളരികളുടെ ആരൂഢ സ്ഥാനമായ തച്ചോളി മാണിക്കോത്ത് സന്ദർശിക്കാനായി എത്താറുണ്ട് ,
    അഭ്യാസ കളരികളിൽ നിന്നും തച്ചോളി മാണിക്കോത്ത് കളരിയെ വ്യത്യസ്തമാക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്.
    ക്ഷേത്ര ശ്രീകോവിലിണ് തുല്യമായാണ് കളരിയെ പരിഗണിച്ചു പോരുന്നത്. പരാശക്തി സ്വയംഭൂവായി കുടികൊളളുന്ന ഇവിടെ 5 ഭാവങ്ങളിൽ ദേവിയെ പൂജിച്ച് വരുന്നു.
    ഒപ്പം മൃത്യുഞ്ജയനായി മഹാദേവനും.
    നൂറ്റാണ്ടുകൾ പഴക്കമുള്ള
    കളരിയിലെ പൂജാധി കാര്യങ്ങൾ മഹാ ക്ഷേത്രങ്ങളിലെ പൂജകളുമായി ബന്ധപ്പെട്ടു കിടക്കുന്നു.
    ഉത്സവനാളിലും , വിശേഷ അവസരങ്ങളിലും മാത്രമാണ് കളരിയിൽ പൂജ നടക്കുക.
    മറ്റു കളരികളുമായും , ക്ഷേത്രങ്ങളുമായും ബന്ധപ്പെട്ട പരിഹാരകാര്യങ്ങൾക്കായും . ഭക്തർ ഇവിടേക്ക് എത്തിച്ചേരുന്നു.
    കളരിയിലെ സങ്കല്പങ്ങളും പൂജകളും താഴെ പറയും വിധമാണ്.
    1. ഭദ്രകാളി
    മറ്റു കളരികളിൽ നിന്നും വ്യത്യസ്തമായി പൂത്തറയിൽ ജീവൽ പ്രതിഷ്ഠയായാണ് ഭദ്രകാളി പരിവാരങ്ങളോടെ കുടികൊള്ളുന്നത്.
    2. കൊടുങ്ങല്ലൂരമ്മ
    കേരളത്തിലെ കാളീക്ഷേത്രങ്ങളുടെ മൂലസ്ഥാനമായി കൊടുങ്ങല്ലൂർ ക്ഷേത്രത്തെ സങ്കല്പിച്ച് പോരുന്നു.
    കൊടുങ്ങല്ലൂർ ക്ഷേത്രവുമായി തച്ചോളി മാണിക്കോത്ത് ബന്ധപ്പെട്ട് കിടക്കുന്നു.
    3. ലോകനാർ കാവിലമ്മ
    തച്ചോളി ഒതേനന് ലോകനാർ കാവിലെ ദേവി പെറ്റമ്മ തന്നെയായിരുന്നെന്ന് പറയാം
    അവർ തമ്മിലുള്ള ആത്മ ബന്ധം വടക്കൻ പാട്ടുകളിൽ മനോഹരമായി വർണിച്ചിരിക്കുന്നതായി കാണാവുന്നതാണ്.
    ഏതൊരു കാര്യത്തിന് ഇറങ്ങുമ്പോഴും ഒതേനൻ ലോകനാർ കാവിൽ അമ്മയെ വന്ദിച്ച ശേഷം മാത്രമേ മുൻപോട്ട് പോകാറുണ്ടായിരുന്നുള്ളൂ .
    4 . ശ്രീ പോർക്കലി
    അത്യുഗ്ര ഭാവത്തിൽ കുടികൊള്ളുന്ന ദേവതയാണ് ശ്രീപോർക്കലി. രൗദ്രതയുടെ മൂർത്തിമത് രൂപമായ ദേവി
    കളരിയിൽ കുടികൊള്ളുന്നു. M
    5. സരസ്വതി (ബാലാ പരമേശ്വരി)
    ഒൻപതു വയസ്സുള്ള കുട്ടിയുടെ രൂപത്തിലാണ് ദേവിയെ പൂജിക്കുന്നത് , ദേവിയെ
    മൃത്യുഞ്ജയൻ
    കളരിയിൽ ശിവനെ മൃത്യുഞ്ജയനായി പൂജിക്കുന്നു.
    ഉത്സവനാളുകളില് പുലർച്ചെ മഹാ മൃത്യുഞ്ജയ ഹോമം നടക്കുന്നു. പൂജാവേളയിൽ ഭക്തർക്ക് ഒപ്പം ഇരുന്നു പൂജയിലും ഹോമത്തിലും നേരിട്ട് പങ്കുചേരാൻ അവസരം ലഭിക്കുന്നതാണ്,
    ആചാര അനുഷ്ടാനങ്ങൾ പാലിക്കുന്ന ഏതൊരാൾക്കും കളരിയിൽ പ്രവേശിക്കാവുന്നതും പൂജകളിൽ പങ്കെടുക്കാവുന്നതുമാണ്.
    മേൽപ്പറഞ്ഞ ദേവതകളെ കൂടാതെ ഗുരുവായി ഒതേനക്കുറുപ്പും , ഗണപതിയും , ഹനുമാനും , നാഗദൈവങ്ങളും കളരിയിൽ ആരാധിക്കപ്പെടുന്നു.
    ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട പുണ്യ പുരാതനമായ ഒരിടം തന്നെയാണ് തച്ചോളി മാണിക്കോത്ത് ക്ഷേത്രവും കളരിയും,
    ഈ ക്ഷേത്ര സങ്കേതത്തിലെ ഉത്സവം നടക്കുന്നത്
    കുംഭം 10 ,11 തിയ്യതികളിലാണ്,
    അന്ന് ഒതേനക്കുറുപ്പിന്റെ തെയ്യം ഉറഞ്ഞാടി കളരി അഭ്യാസം നടത്തുമ്പോൾ അത് കാണാനായി ദൂരെ ദേശങ്ങളിൽ നിന്ന് പോലും നിരവധിപ്പേർ എത്തിച്ചേരുന്നു ,
    സംക്രമ നാളിൽ ക്ഷേത്ര നട തുറന്നു പൂജ നടക്കുന്നു.
    കോഴിക്കോട് ജില്ലയിലെ വടകരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
    വടകര റെയിൽവേ സ്റ്റേഷനിൽ നിന്നും , ബസ് സ്റ്റാൻഡിൽ നിന്നും വളരെ അടുത്തായാണ് ക്ഷേത്രം.
    നായർ സർവീസ് സൊസൈറ്റി വടകര യൂണിയൻ ആണ് ക്ഷേത്രം ഇപ്പൊൾ പരിപാലിച്ചു പോരുന്നത്.
    കടപ്പാട് അശ്വിൻ തച്ചോളി കോയമ്പറത്ത് ആചാര്യൻ aaമാണിക്കോത്ത് ക്ഷേത്രം

Комментарии •

  • @viswanathankg6792
    @viswanathankg6792 2 года назад +50

    438 വർഷം മുമ്പുള്ള സ്ഥലവും ചരിത്രവും എല്ലാം ഇപ്പോഴും കാണാനും അതെപ്പറ്റി ഭംഗിയായി പറഞ്ഞുകേൾപ്പിച്ചതിനും സന്തോഷം, നന്ദി.🌹🌹🌹🌹

  • @AbdulLatheefKanam
    @AbdulLatheefKanam 10 месяцев назад +31

    തച്ചോളി ഓതേനൻ, ആ പേര് കേൾക്കുമ്പോൾ എനിക്ക് ചിരി ആണ് വരുന്നത് കാരണം, ഞാൻ വളരെ ചെറുത് ആയിരുന്നപ്പോൾ ആയിരുന്നു തച്ചോളി ഓതേനൻ സിനിമ കാസറഗോഡ് മിലൻ തീയേറിൽ വന്നത്, എന്റെ ഉമ്മയും ഞാനും കാസറഗോഡ് ടൗണിൽ എന്തോ ആവശ്യത്തിന് പോയത് ആയിരുന്നു, എന്റെ ഉമ്മ അക്ഷര അഭ്യാസം തീരെ ഇല്ലാത്ത ആളായിരുന്നു ടൗണിൽ നിന്നും തിരിച്ചു വരുമ്പോൾ മിലൻ തിയേറ്ററിന്റെ അടുത്ത് ബസ് നിർത്തി, ഉമ്മയുടെ ഒരു പരിജയകാരിയെ കണ്ടപ്പോൾ എവിടെ പോയിരുന്നെടീ എന്ന് ഉച്ചത്തിൽ ചോദിച്ചു, കൂട്ടുകാരിയും ഉച്ചത്തിൽ പറഞ്ഞു തച്ചോളി ഓതേനൻ കാണാൻ പോയി എന്ന്, ഉമ്മ വലിയ ബേജാറോടെ "ഓന് എന്തു പറ്റി? ഏതു ഹോസ്പിറ്റലിൽ ഉള്ളത്? ഇത് കേട്ട് ബസിൽ ഉണ്ടായിരുന്നവർ എല്ലാം ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു.... ഉമ്മാക്ക് ഒന്നും മനസ്സിലായിരുന്നില്ല എന്തിനാണ് എല്ലാവരും ചിരിച്ചത് എന്ന്....

    • @syam6171
      @syam6171 6 месяцев назад +1

      😂😂😂😂

    • @Chekkanmar
      @Chekkanmar 3 месяца назад +1

      😂😂😂😂

  • @sasidharana716
    @sasidharana716 11 месяцев назад +15

    കേരളചരിത്രത്തിൽ നിന്നും ഒരിക്കലും പിഴുതു മാറ്റാൻ കഴിയാത്ത ഒരു സ്ഥാനമായിരുന്നു തച്ചോളി തരവാട്ടിനും പുത്തൂരം തറവാട്ടിനും.❤നന്നായിട്ടുണ്ട് സുഹൃത്തെ❤

  • @Keraleeyan-v4l
    @Keraleeyan-v4l 2 года назад +26

    നമുക്ക് ഒന്നും ഇവിടെ പോയി കാണാൻ കഴിയില്ല, വീഡിയോ കണ്ടു കഴിഞപ്പോൾ അവിടെ പോയ പോലത്തെ പ്രതീതി, നന്ദി സഹോദരാ

  • @udayakumar7884
    @udayakumar7884 2 года назад +56

    നല്ല അവതരണം
    ചരിത്രം താളിലേക്ക് ഒരു എത്തിനോട്ടം
    തച്ചോളി ഒതേനൻ ഞാൻ കണ്ട്
    സത്യമാഷിന് മാത്രം ആസിനിമ
    ഭംഗിയാക്കൻ കഴിഞ്ഞു
    വേറോരു നടനും ഒതേനൻ ആവുകാൻ കഴിയില്ല അത്രക്ക്
    ഉഗ്രൻ അഭിനയം

    • @haridasvarrier4907
      @haridasvarrier4907 2 года назад +2

      അടിപൊളി സൂപ്പർ

    • @akhilsudhinam
      @akhilsudhinam 2 года назад +7

      തച്ചോളി ഓതേനായും പളനിയായും യക്ഷി സിനിമയിലെ അദ്ധ്യാപകൻ ആയും റിക്ഷക്കാരനായും വേഷപകർച്ച നടത്തിയ മഹാ പ്രതിഭ

    • @Malayanma_Vision
      @Malayanma_Vision  2 года назад +3

      🎉🎉🎉🎉🎉🎉🎉🎉💐

    • @muhammedcp6293
      @muhammedcp6293 Год назад

      Ada thacholy odanan aye noori shadamanam satheyan thana 1965 l njan shornurel jawahacotayeni kadu abeka kungeyaye nanaye

  • @raivig.poyakkalpoyakkal6184
    @raivig.poyakkalpoyakkal6184 2 года назад +29

    മലയാളി മനസ്സിൽ എന്നും മയാത്തഈണം പകരുന്ന ഉജ്ജ്വല അവതരണം.അഭീനന്ദനീയം!

  • @hakkimm2565
    @hakkimm2565 2 года назад +27

    തച്ചോളിക്കൂടുമ്പം പേരുകേട്ട ഒരു കുടുംബം തന്നെ. പുത്തൂരം കുടുംബവും അതുപോലെ തന്നെ.പുത്തൂരം വീട് വളരെ പ്രസിദ്ധമാണ്.എത്രയെത്ര സിനിമ
    കൾ!♥️♥️♥️♥️

  • @mohandaspkolath6874
    @mohandaspkolath6874 2 года назад +20

    തച്ചോളി ഒതേനൻ എന്ന് കേൾക്കുംമ്പോൾ സത്യൻ എന്ന നടന്റെ മുഖമാണ് കുട്ടിക്കാലം മുതൽ മനസ്സിൽ
    കോട്ടയം ചെല്ലപ്പൻ, ഗോവിന്ദൻ കുട്ടി, പ്രേംജി - ഇവരെല്ലാം ഈ സിനിമകളെ അനശ്വരമാക്കി. ഇന്നും ഒരു മടുപ്പും കൂടാതെ വടക്കൻപാട്ട് സിനിമകൾ കാണാറുണ്ട്. അല്ലിമലർക്കാവ്, നാദാപുരത്തങ്ങാടി, ലോ കനാർക്കാവ് - ഗൃഹാതുരമായ ഓർമ്മകളാണ്. നല്ല പാട്ടുകളും. ഈ പോരാട്ട വീര്യമായിരിക്കാം കാലത്തിന്റെ പോക്കിൽ മറ്റൊരു രീതിയിൽ വന്യമായ രാഷ്ട്രീയ വൈരം, വെട്ടിന് വെട്ട് എന്ന രീതിയിൽ നടക്കുന്നത്.

  • @unnikrishnanmv6286
    @unnikrishnanmv6286 2 года назад +22

    വളരെ നല്ല ചാനൽ. കൃത്യമായ വിവരണങ്ങൾ തികച്ചും ഉന്നത നിലവാരം തന്നെ. ഓതേന കുറുപ്പിന്റെ പാരമ്പര്യമുള്ള വള്ളുവനാട്ടിലെ കുടുംബാഗം എന്ന നിലക്കും ഓതേനകുറുപ് സ്ഥാപിച്ച (അര കളരി എന്നു പറഞ്ഞുകേട്ടിട്ടുണ്ട്
    ) കുടുംബക്ഷേത്രമുള്ള തറവാട് പാരമ്പര്യവും ചെറിയതോതിലെങ്കിലും ഈ കളരിയിൽ എന്റെ തറവാടിൽ നിന്ന് അഭ്യസിക്കാനുള്ള സൗഭാഗ്യവും ഉണ്ടായിട്ടുള്ള വ്യക്തി എന്ന നിലക്കും വളരെ സന്തോഷം തോന്നിക്കുന്ന വിവരണങ്ങളും നന്നായി ഇഷ്ടപ്പെട്ടു

  • @sarathlalraghuvamshi3834
    @sarathlalraghuvamshi3834 2 года назад +91

    എട്ട് വർഷം മുൻപ് ഞാൻ ഇവിടെ പോയിരുന്നു .അന്നത്തെ അവസ്ഥ കണ്ട് വളരെ വിഷമം തോന്നി .ഈ രീതിയിൽ പുനരുദ്ധാരണം നടത്തിയവർക്ക് അഭിനന്ദനം 🙏❤️🙏

  • @k.sasidharansasthamkotta9578
    @k.sasidharansasthamkotta9578 2 года назад +12

    മനോഹരം... എത്രകേട്ടാലും മതിവരാത്ത കഥ..... കഥയായി കേട്ടു ... പക്ഷേ യഥാർത്ഥ സംഭവമാണെന്നറിയുമ്പോൾ അൽഭുതം'

  • @chandrikv9702
    @chandrikv9702 2 года назад +12

    തച്ചോളി ഒതേനക്കുറുപ്പിനെപ്പറ്റിയുള്ള വീഡിയോ വളരെ ഇഷ്ടപ്പെട്ടു. സത്യൻ മാഷിന്റെ സിനിമയിലൂടെ മനസ്സു സഞ്ചരിച്ചപ്പോൾഅക്കാലത്തു അവരോടൊപ്പം ജീവിച്ചു എന്ന താദാത്മ്യത്തിൽ കുറേനേരം ലയിച്ചിരുന്നുപോയി

  • @thomasca3017
    @thomasca3017 2 года назад +28

    ഇതു ഇത്ര ആധികാര്യമായി ഈ ചരിത്രം പറഞ്ഞിട്ടില്ല. അഭിനന്ദനങ്ങൾ.

  • @anoopantony4745
    @anoopantony4745 2 года назад +9

    ഒരുകാലത്തെ സവർണ മേധാവിത്വവും കാരണം ചരിത്രത്തിൽ നിന്ന് ബോധപൂർവം മാറ്റപ്പെട്ട ഒട്ടനവധി വീര യോദ്ധാക്കൾ കേരളത്തിൽ ഉണ്ട്... തച്ചോളി ഓതാനനെ നേരിട്ട് പോരിൽ തോൽപിച്ച തേവർ വള്ളൊന്റെ ചരിത്രം പോലെ...

  • @gopalank2339
    @gopalank2339 2 года назад +14

    നല്ല അവതരണം! മൺമറഞ്ഞുപോകുന്ന ഈ ചരിത്രം പുതു തലമുറക്ക് പ്രചോദനമാകട്ടെ ! നമ്മുടെ പാഠ്യപദ്ധതിയിൽ അവശ്യം ഇടം തേടേണ്ട ഒന്നാണ് വടക്കൻ വീരകഥകൾ..

  • @bobanmathew2640
    @bobanmathew2640 2 года назад +16

    സത്യം പറഞ്ഞാൽ ഈ വീഡിയോ കണ്ടപ്പോൾ നവോദയയുടെയും ഉദയായുടേയുമൊക്ക സത്യൻ,പ്രേം നസീർ രംഗങ്ങൾ ആണ് മനസിലൂടെ കടന്നുപോയത്. the vedio was really informative and beautifully narrated. ആശംസകൾ 👍

  • @baburajanraghavan5440
    @baburajanraghavan5440 2 года назад +95

    കോഴിക്കോട്ടെ പ്രമുഖ നായർ തറവാട് ആയ തച്ചോളി തറവാട്ടിൽ ജന്മം കൊണ്ട തച്ചോളി ഒതേനൻ, തച്ചോളി അമ്പു, കടത്താനാട്ട് മാക്കം തുടങ്ങിയ വീര ശൂരരുടെ ത്രസിപ്പിക്കുന്ന കഥകൾ....... വടകരയിലെ പ്രമുഖ ഈഴവ തറവാട് ആയിരുന്ന പുത്തൂരം വീട്ടിൽ ജന്മം കൊണ്ട കണ്ണപ്പനുണ്ണി, ആരോമൽ ചേകവർ, ഉണ്ണിയാർച്ച, തുമ്പോലാർച്ച, തുടങ്ങി ഒരു വടക്കൻ വീരഗാഥ വരെ നീളുന്ന മോഹിപ്പിക്കുന്ന കഥകൾ... വടക്കൻ കഥകൾ നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും മോഹിപ്പിച്ചുകൊണ്ടേയിരിക്കുന്നു... ❤️

    • @Malayanma_Vision
      @Malayanma_Vision  2 года назад +4

      💐💐💐💐💐💐💐💐💐

    • @rrassociates8711
      @rrassociates8711 2 года назад +13

      they are theyaz not ezhavas ............ ezhavas lived in south kerala

    • @Malayanma_Vision
      @Malayanma_Vision  2 года назад +3

      🙏🙏🙏

    • @PISHARODY
      @PISHARODY Год назад +12

      ഈഴവ അല്ല തിയ്യ സമുദായം

    • @ribinch5883
      @ribinch5883 Год назад +3

      വടകര

  • @babunarayanan6492
    @babunarayanan6492 2 года назад +16

    വളരെ മനോഹരമായിരിക്കുന്നു. വളരെ കാലം മുൻപ് തന്നെ കേട്ടുപരിചയമുള്ള തച്ചോളിമാണി ക്കൊത്തു തറവാട്ടിനെയും ഓതേനകുറുപ്പിനെ പറ്റിയുള്ള വിശദീകരണവും, നേർകാഴ്ചകളും എക്കാലവും സ്മൃതി പദ ത്തി ൽ നിലനിൽക്കും. വളരെ നന്നായി. Babu, Purameri, Kadathanadu.

    • @Malayanma_Vision
      @Malayanma_Vision  2 года назад +1

      🙏🙏🙏🙏🎉🎉🎉🎉

    • @vasudevanvk6423
      @vasudevanvk6423 2 года назад +2

      പുതുപ്പണത്ത് മേപ്പയിൽ തച്ചോളി മാണിക്കോത്ത് എന്നും പറയാറുണ്ട്

    • @Malayanma_Vision
      @Malayanma_Vision  2 года назад +1

      🙏🙏🙏🙏🙏🙏

    • @velayudhanakkarammal2262
      @velayudhanakkarammal2262 Год назад

      ​@@vasudevanvk6423😊

  • @satheeshankr7823
    @satheeshankr7823 2 года назад +27

    സന്കല്പത്തിലുള്ള ഒതേനന് സത്യൻ മാഷിന്റെ മുഖമാണ്.❣️👍

  • @gireeshkumarkuttathgkkutta6685
    @gireeshkumarkuttathgkkutta6685 2 года назад +19

    നേരിൽ പോയി കണ്ടിട്ടുണ്ട്.. വാളും കട്ടിലും തൊട്ടു വന്ദിക്കാനുള്ള ഭാഗ്യവും ഉണ്ടായി 🥰

  • @kannadasklm200
    @kannadasklm200 2 года назад +11

    വളരെ ഭംഗിയായി അവതരിപ്പിച്ചു : സൂപ്പർ👌👌👌👌👌

  • @et.raj500
    @et.raj500 2 года назад +50

    തച്ചോളി ഒതേനനെ തോൽപിച്ച ഒരു വീരയോദ്ധാവ് കടത്തനാടിൽ തന്നെയുണ്ടായിരുന്നു. അത് ആരും പറയില്ല കാരണം അദ്ദേഹത്തെ തോൽപ്പിച്ചത് തിരുവള്ളുരിലെ ചാനിയംകടവ് എന്ന സ്ഥലത്തെ ഒരു പുലയ യോദ്ധാവായിരുന്നു തേവർ മഠത്തിലെ പണിക്കാരനായ തേവർ വെളളൻ ആയിരുന്നു അത് അവസാനം തോറ്റ ഒതേനൻ വെളളനെ ഗുരുവായി സ്വീകരിച്ച് വെളളന്റെ കൈവശമുണ്ടായിരുന്ന മാന്ത്രിക വിദ്യ പഠിച്ചെടുത്തു സുഹൃത്തായി തുടർന്നു. ഒതേനന്റെ നിർദ്ദേശപ്രകാരം ഓരോ വർഷവും കുംഭം 10, 11 തിയ്യതികളിൽ ഇവരുടെ ഉത്സവം നടത്തി വരുന്നു ചാനിയംകടവിലെ പുലയർ കണ്ടി ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ തേവർ വെള്ളനെ പ്രതിഷ്ഠിച്ച് ആരാധിച്ചു വരുന്നു ഒതേനക്കുറുപ്പ് വെള്ളന് നൽകിയ വാൾ ഇപ്പോഴും ഈ ക്ഷേത്രത്തിൽ എഴുന്നള്ളിക്കാറുണ്ട് (വെളളൻ ഒരു അയിത്തജാതിക്കാരനായത് കൊണ്ട് ആരും അംഗീകരിക്കില്ല അതാണ് യാഥാർത്ഥ്യം.)

    • @Malayanma_Vision
      @Malayanma_Vision  2 года назад +1

      🙏🙏🙏🙏

    • @YusufKhan-l9e
      @YusufKhan-l9e 10 месяцев назад +1

      ചരിത്രം മുഴുവൻ അഥവാ സത്യാവസ്ഥ അറിയില്ലെങ്കിൽ ഒരു ഈഴവൻ ആയത്കൊണ്ട് ഇങ്ങനെ പറയരുതേ........ തെറ്റാണ് നിങ്ങൾ പഠിച്ചുവെച്ചിരിക്കുന്നത് യഥാർത്ഥ ചരിത്രം ചോദിച്ചാൽ പറയാം

    • @shr1293
      @shr1293 10 месяцев назад +1

      വെള്ളൻ പുലയൻ അല്ല ചെറുമനാണ്

  • @sebastianc4776
    @sebastianc4776 2 года назад +50

    തച്ചോളി ഓതേനാ കുറുപ്പിന് പ്രണാമം 🙏🙏🙏

    • @Malayanma_Vision
      @Malayanma_Vision  2 года назад +1

      🙏🙏🙏🙏🙏🙏

    • @muhammedcp6293
      @muhammedcp6293 2 года назад +2

      Thacholi odanan 1964 l shoranur javahar takeesel nenu kadu namudanatela ormayullakada kadirur koorara vadakara edalam anda vetenda adutha

    • @Malayanma_Vision
      @Malayanma_Vision  2 года назад +1

      🙏🙏🙏🙏🙏🙏

    • @Malayanma_Vision
      @Malayanma_Vision  2 года назад +1

      💐💐💐💐💐💐💐💐

  • @gangadharan.v.p.gangadhara2788
    @gangadharan.v.p.gangadhara2788 2 года назад +16

    വടക്കൻപാട്ട് പ്റകാരം മായൻകുട്ടിയെ
    വധിച്ചത് ഒതേൻതന്നെയാണ് . ശബ്ദം കേട്ടദിക്കിലേക്ക് ഉറുമി ചുഴറ്റിയെറിഞ്ഞു . ആ ഉറുമികൊണ്ടാണ് മായൻകുട്ടി മരിക്കുന്നത് .
    വീഡിയോ വളരെ നന്നായിരിക്കുന്നു .
    Thank you very much .

  • @krishnannambeesan3330
    @krishnannambeesan3330 2 года назад +6

    മനോഹരമായിരിക്കുന്നു വിവരണം അവതരണം. വടക്കൻ പാട്ടിലെ സിനിമകളെ പറ്റി പറയുമ്പോൾ ഓർമ്മിക്കേണ്ട പേരാണ് "ഗോവിന്ദൻകുട്ടി" യുടേത്.

    • @Malayanma_Vision
      @Malayanma_Vision  2 года назад

      അതെ തീർച്ചയായും അനശ്വരനായ കലാകാരന് ആദരം

    • @Malayanma_Vision
      @Malayanma_Vision  2 года назад

      ruclips.net/video/DYIe0kIHsI4/видео.html

  • @dr.selvyxavier7275
    @dr.selvyxavier7275 2 года назад +71

    തച്ചോളി ഒതേനന്റെ ജീവിതം ഭംഗിയായി വിശദീകരിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ

  • @sislysiro
    @sislysiro 2 года назад +17

    എനിക്ക് കൊച്ചിൻ ഹനീഫയുടെ ഡയലോഗ് ഓർമ്മ വരുന്നു . തച്ചോളി ഒതേനനും ഞാനും ഒരുമിച്ച് പഠിച്ചതാ.

  • @sibiluzzsibiluzz5774
    @sibiluzzsibiluzz5774 2 года назад +60

    എന്റെ വീടിനടുത്താണ്❤️❤️ കടത്താനാട്ടു കാരനായതിൽ അഭിമാനം . കളരിയുടെ ഈറ്റില്ലം❤️❤️❤️❤️❤️❤️

  • @sudeertv7479
    @sudeertv7479 2 года назад +11

    വടക്കൻ പാട്ട് സിനിമകളുടെ സിനിമകളുടെ കാര്യം പറയുമ്പോൾ നടൻ ജയന് വലിയ സ്ഥാനം ഉണ്ട് : മെയ്‌വഴക്കം ഒന്ന് വേറെ തന്നെയാണ്!!!

    • @Malayanma_Vision
      @Malayanma_Vision  2 года назад +1

      🙏🙏🙏🙏🎉🎉🙏

    • @Malayanma_Vision
      @Malayanma_Vision  2 года назад +1

      ruclips.net/video/DYIe0kIHsI4/видео.html

    • @mdeyanandan2621
      @mdeyanandan2621 Год назад +3

      വടക്കൻ സിനിമ കഥകൾ കേൾക്കുമ്പോൾ രണ്ടു നടന്മാരെ ആണ് ഓർമ്മ വരുന്നത് സത്യൻ നസീർ അല്ലാതെ ജയനെ അല്ല മസിൽ അല്ല അഭിനയം ആണ് പ്രധാനം അഭിനയത്തിൽ ജയൻ വളരെ പിറകിലാണ്

    • @sudeertv7479
      @sudeertv7479 Год назад +4

      സത്യനും, പ്രേം നസീറിനും പ്രഥമ സ്‌ഥനമുണ്ട് എന്നതിൽ പൊതുവെ ആർക്കും തർക്കമില്ല. ജയന്റെ ആകാരഭംഗിയും ഒരു ഘടകമാവാമല്ലോ? പ്രത്യേകിച്ച്, വടക്കാൻപ്പാട്ട് ചിത്രങ്ങളിൽ!!! പിന്നെ, ജയന്റെ അഭിനയം നല്ലതാണെന്ന് വിലയിരുത്താൻ അന്നത്തെ ഭൂരിപക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്. മഹാനടന്മാരായ രണ്ട് നടന്മാരുമായും ജയനെ താരതമ്യം ചെയ്യപ്പെടണമെന്നില്ല.

    • @sasim-i3i
      @sasim-i3i 10 месяцев назад +2

      Jayatten living. But premnazir acting

  • @roypjohno8118
    @roypjohno8118 2 месяца назад +1

    Hai Good Evening Super video we se Avery things Super 👌👌👍👍❤️🌹💯

  • @Santhosh-my8nu
    @Santhosh-my8nu 2 года назад +4

    നന്നായി പഠിച്ച് അവതരിപ്പിച്ചു സർ. ശരിക്കും effort എടുത്തിട്ടുണ്ട്, ഇ ചരിത്രത്തിന്റെ എല്ലാ വശങ്ങളും നന്നായി പഠിച്ച് നന്നായി അവതരിപ്പിച്ചു.👍👍👍👍

    • @Malayanma_Vision
      @Malayanma_Vision  2 года назад +1

      🎉🎉🎉🎉Thank you very much for your support

  • @mariogo4702
    @mariogo4702 2 года назад +24

    1979 ഡിസംബർ മുതൽ ഒരു സർക്കാർ ജീവനക്കാരൻ(എക്‌സൈസ്)ആയിരുന്ന ഞാൻ,സഹ ജീവനക്കാരനായിരുന്ന പതിമൂന്നു പേരോടൊപ്പം ഒരു വർഷത്തിലേറെ ഈ ക്ഷേത്രത്തിന്റെ സമീപത്ത് വാടകയ്ക്ക് താമസിച്ചിരുന്നു.തദ്ദേശവാസിയായ കുമാരൻ മാസ്റ്റ(റിട്ടയേർഡ്)റുടേതായിരുന്നു ആ വീട്.1980-ൽ തച്ചോളി മാണിക്കോത്ത് ക്ഷേത്രത്തിൽ നടന്ന ഉത്സവത്തിൽ പങ്കെടുത്തിട്ടുണ്ടു്‌.

    • @Malayanma_Vision
      @Malayanma_Vision  2 года назад

      🙏🙏🙏🎉🎉🎉🎉🎉💕💕🙏🙏

    • @indian6346
      @indian6346 2 года назад +2

      സാറിന് അവിടെ താമസിക്കുവാനുള്ള ഭാഗ്യമുണ്ടായല്ലോ..

    • @Malayanma_Vision
      @Malayanma_Vision  2 года назад

      🎉🎉🎉🎉🎉🎉🎉

    • @sunnyvarghese9652
      @sunnyvarghese9652 2 года назад +1

      Njan vadakarayil joli nokkumbol evide gaveshanam nadathiyittundu....

    • @Malayanma_Vision
      @Malayanma_Vision  2 года назад

      🙏🙏🙏🙏🙏

  • @bkc7329
    @bkc7329 2 года назад +20

    My mother is from Chathoth family
    I am proud of that.

    • @Malayanma_Vision
      @Malayanma_Vision  2 года назад +1

      💐💐💐💐

    • @o..o5030
      @o..o5030 Год назад

      Insta ID bro... I'm from Krisnapuram family 🤍

  • @sunilkc3040
    @sunilkc3040 10 месяцев назад +4

    വളരെ നന്നായിട്ടുണ്ട്... ഇതിൽ നാലാം കുഞ്ഞാലിമരയ്ക്കാറുമായുള്ള കൊതേനന്റെ സൗഹൃദവും അവിചാരിത അംഗത്തിൽ ഒതേനനെ പരാജയപ്പെടുത്തിയ വടകരക്കാരനായ പുലയ യോദ്ധാവ് വെള്ളന്റെ ചരിത്രവും കൂടി പറയണമായിരുന്നു...

  • @rejigobinath650
    @rejigobinath650 2 года назад +12

    വടക്കൻ പാട്ടു സിനിമകളുടെ റിവ്യൂ പോലെയുണ്ട്... ഇത്രയും ചരിത്ര പ്രധാന്യമുള്ള സ്ഥലത്തെ പരിചയ പ്പെടുത്തുമ്പോൾ ചെയ്യേണ്ട ഒരുകാര്യവും ഇതിൽ ഇല്ല... മാണിക്കോത്തു കുടുംബത്തിന്റെ താവഴിയിലുള്ളവർ പ്രദേശത്തുണ്ടങ്കിൽ അവരെ പരിചയ പെടുത്തണ്ടതല്ലേ.. ചരിത്രം അറിയാവുന്ന നാട്ടുകാരോട് വിവരങ്ങൾ തിരക്കേണ്ടതല്ലേ... ക്ഷേത്രം എന്ന് സ്ഥാപിച്ചു ആരാണ് സ്ഥാപിച്ചത്...? ഓതേനന്റെ പിൻ തലമുറക്കാർ ആരെങ്കിലും ആ നാട്ടിൽ ഇപ്പോഴുണ്ടോ..? അങ്ങിനെ ചരിത്രകുതുകികൾക്ക് ആവശ്യമുള്ള ഏതെല്ലാം കാര്യങ്ങൾക്ക് ഉത്തരം നൽകാമായിരുന്നു...

    • @Malayanma_Vision
      @Malayanma_Vision  2 года назад +4

      ഒരു രണ്ട്‍ മാസം മുമ്പ് അവിടെ ഉള്ള പലരുമായി ബന്ധപ്പെട്ടിരുന്നു അവർ അവിടം കാണിക്കാൻ സഹായിക്കാമെന്നും ഏറ്റിരുന്നതാണ് പക്ഷെ ഞങ്ങൾ ചെന്ന സമയത്ത് അവരെല്ലാം ഒഴിവായി പിന്നെ ആരോടാണ് ഒരു പരിചയവുമില്ലാത്ത ഞാൻ ചോദിക്കുന്നത് എന്ന് ഓർക്കുമല്ലോ പിന്നെ ഈ വീഡിയോ ഇഷ്ടമായവരും ഉണ്ട് അപ്പോൾ ഏതെങ്കിലും വീക്ഷണത്തിൽ ഇത് നല്ലതാവുമല്ലോ തീർച്ചയായും പോരായ്മകളുണ്ട് എങ്കിലും ഒരു വീഡിയോ എടുക്കുന്നതും അത് പ്രസിദ്ദികരിക്കുന്നതും അത്ര എളുപ്പമല്ല എന്ന് മനസ്സിലാവാൻ ഈ മറുപടി സഹായിക്കുമല്ലോ ? ഇതിന്റെ ഒരു തുടർ വീഡിയോ സമീപ ഭാവിയിൽ ഉണ്ടാവും . അപ്പോൾ താങ്കളുടെ നിർദേശങ്ങൾ പ്രാവർത്തികമാക്കാൻ പരിശ്രമിക്കും

    • @aranmulamohandas429
      @aranmulamohandas429 7 месяцев назад

      ഈ വീഡിയോ മുഴുവനും കണ്ടുകഴിഞ്ഞപ്പോൾ എൻ്റെ മനസ്സിലും തോന്നിയതാണ് മുകളിൽ പറഞ്ഞ ചോദ്യങ്ങൾ പക്ഷേ കുട്ടിക്കാലം തൊട്ടേ ആരാധനയോടെ മാത്രം കേട്ടിട്ടുള്ള വടക്കൻ പാട്ടുകഥകൾ ഇന്ന് ലഭ്യമായ അറിവുകൾ നിരത്തി വിവരിച്ചത് വളരെ ഹൃദ്യമായി തോന്നി. ഇതുവരെയും ആ വീര പുരുഷൻ ജീവിച്ചു മരിച്ച തച്ചോളി തറവാടും പരിസരങ്ങളും നേരിട്ടു കാണാൻ കഴിയാത്തതിൽ വളരെ ദുഖമുണ്ടായിരുന്നു. ഇന്ന് ഈ വീഡിയോയിലൂടെ അത്രയും കാണാനും അറിയാനും കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്.

  • @joychan6
    @joychan6 2 года назад +4

    വളരെ മനോഹരമായിട്ടുണ്ട് ഈ വീഡിയോ ഇനിയും ഇതുപോലുള്ള ചരിത്രപരമായ ഒരുപാട് വീഡിയോകൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു ആശംസകൾ 🌹

  • @shajisha7565
    @shajisha7565 2 года назад +7

    മാഷേ ഇതുപോലുള്ള ചരിത്ര കഥകൾ വീണ്ടും. വീണ്ടും ഇട്ട് പുതു തലമുറയ്ക്ക്. പഴയകാല ചരിത്ര കഥകൾ എത്തിച്ചു കൊടുക്കുക. ആയിരം അഭിനന്ദനങ്ങൾ വിശദമായി ഇതുപോലെ അവതരിപ്പിക്കുക മാഷേ ഓക്കേ

  • @vbalachandran7610
    @vbalachandran7610 2 года назад +6

    ഈ ചരിത്ര സംഭവങ്ങൾ ആരും ഇപ്പോൾ ഓർമിക്കില്ല. ഇത് ഇന്നും ഉണ്ട് എന്ന് കാണിച്ചുതന്നതിനു ഒത്തിരി സന്തോഷം. ഇതിലെ കഥയും കഥാപാത്രങ്ങളെയും അതുപോലെ തന്നെ കേട്ടാലും കേട്ടാലും മതിവരാത്ത ഒത്തിരി പാട്ടുകൾ ഇന്നും ഓർമയിൽ ചലച്ചിത്രാവിഷ്‌കരുതയിൽ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒരു കാലം.

  • @sabukk7469
    @sabukk7469 2 года назад +9

    വളരെ നല്ല അവതരണം ❤️🙏

  • @AneeshBabu-j6b
    @AneeshBabu-j6b 3 месяца назад +1

    നല്ല അവതരണം ❤

  • @melbyjacob9473
    @melbyjacob9473 2 года назад +21

    ചരിത്രം വിശദമായി പറഞ്ഞിട്ടുണ്ടല്ലോ .congrats

  • @ragavanmatummal4753
    @ragavanmatummal4753 2 года назад +7

    വളരെ നന്നായി ട്ടണ്ട്. മാറ്റുമ്മൽ രാഘവൻ കയ്യൂർ കാസറഗോഡ്.

  • @vimalrah8613
    @vimalrah8613 2 года назад +12

    നല്ല അവതരണം.വടക്കന്‍ പാട്ടിലെ പ്രധാനപ്പെട്ട വരികളും ഇടയ്ക്കിടെ പാടുന്നത് നന്നായിരിക്കും.

  • @prasanthpanicker5588
    @prasanthpanicker5588 2 года назад +7

    Very good simplistic presentation. നല്ല മലയാള ഭാഷ.

  • @ratheeshvelumani3391
    @ratheeshvelumani3391 3 месяца назад +1

    Othiri ormakal undakkunna kadhakalil kettarinja sthalam 🙏🙏🙏🙏

  • @nythikaek8037
    @nythikaek8037 2 года назад +4

    ഒരു പ്രാവശ്യം പോയിരുന്നു.. നല്ല അവതരണം ഒരിക്കൽക്കൂടി പോകാൻ തോനുന്നു

  • @KanchanaAP
    @KanchanaAP Месяц назад +1

    കോഴിക്കോട് ജില്ലയിൽ ചേളന്നൂർ കണ്ണങ്കര എന്ന സ്ഥലത്ത് യുദ്ധത്തിന് ഒതേനക്കു രുപ്പ് വന്നു താമസിച്ചിരുന്നു തച്ചോളി എന്നു പേരുള്ള വീട് ഇവിടെയുണ്ട് അതിന്റെ അടുത്ത് കളരി ഉണ്ടായിരുന്നു. ആ സ്ഥാനം ഇപ്പോഴും കാണാൻ കഴിയും യുദ്ധത്തിൽ മരിച്ചവരെ അടക്കം ചെയ്തി തന്ന മണിക്കിണറും അതിന്റെ അടുത്ത് ഉണ്ട്. ഒതേന ക്കുറുപ്പിന്റെ ആത്മാവ് ഇപ്പോഴും ഈ പ്രദേശത്ത് ഉണ്ട് എന്ന് അതിന്റെ അടുത്തുള്ള ക്ഷേത് ത്തിൽ പ്രശ്നം വച്ചപ്പോൾ പറഞ്ഞിരുന്നു.

  • @mechamart960
    @mechamart960 2 года назад +19

    തച്ചോളി ഓതേനൻ എന്നു കേൾക്കുമ്പോൾ മനസ്സിൽ തെളിയുന്ന മുഖം സത്യൻ മാഷിന്റെതാണ്...വടക്കൻ പാട്ട് സിനിമകളിൽ ഇത്രയും റീയലൈസ്റ്റി ക്കായി,ഭംഗിയായി മറ്റൊരു സിനിമ ഉണ്ടായിട്ടില്ല. ഈ പ്രോഗ്രാം നന്നായിട്ടുണ്ട്.👍🏻

  • @Girilalgangadharan
    @Girilalgangadharan 10 месяцев назад +1

    വളരെ നല്ല വിവരണം 👌അവധാരകന് അഭിനന്ദനങ്ങൾ 🙏🌹🌹🌹

  • @jayakrishnanbalakrishnan4646
    @jayakrishnanbalakrishnan4646 2 года назад +2

    വീഡിയോ വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങൾ

  • @StoriesbyVishnuMP
    @StoriesbyVishnuMP 2 года назад +20

    മനോഹരമായ അവതരണം

  • @gireeshanvk4095
    @gireeshanvk4095 Год назад +1

    വളരേ നന്നായി അവതരിപ്പിച്ചു.❤️❤️❤️🙏❤️❤️❤️

  • @babuar9592
    @babuar9592 2 года назад +6

    എല്ലാം ഉൾക്കൊള്ളിച്ചിട്ടുള്ള ഈ ഉദ്യമത്തിന് അഭിനന്ദനങ്ങൾ

  • @kader783
    @kader783 2 года назад +2

    ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു....അഭിനന്ദനങ്ങൾ.....

  • @kkanandan5649
    @kkanandan5649 2 года назад +5

    തച്ചോളി ഒതേനൻ തലശ്ശേരിക്കടുത്ത് കതിരൂർ എന്നറിയപ്പെടുന്നിടത്തെ പൊന്ന്യം ചുണ്ടങ്ങാപ്പൊയിൽ എന്നിടത്ത് വെച്ച് കതിരൂർ ഗുരുക്കൾ മായിൻ പക്കിയുമയേററുമുട്ടി മായൻ പക്കിയെ വധിച്ചു എന്നത് ചരിത്റം,പൊന്ന്യത്തങ്കക്കളരി ഇന്നും നിലനിൽക്കുന്നു എന്നത് യാഥാർത്യം.

    • @Malayanma_Vision
      @Malayanma_Vision  2 года назад

      🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @VINODKUMARGANDHARWA
      @VINODKUMARGANDHARWA 11 месяцев назад +1

      കതിരുർ ഗുരുക്കളുടെ ശിഷ്യൻ മായിൻകുട്ടി .

  • @subhadrag6731
    @subhadrag6731 2 года назад +2

    Thsnk you verymuch❤❤❤🌹🌹🌹🙏🙏🙏

  • @yoosufpayyil5702
    @yoosufpayyil5702 2 года назад +8

    വരെ നല്ല അവതരണം നേരിൽ കാണണമെന്ന് അതിയായ ആഗ്രഹമുണ്ട്

  • @akhilsudhinam
    @akhilsudhinam 2 года назад +2

    Very good ഈ വിഷയം ഇത്രയും deep ആയി ആരും പറഞ്ഞത് ഇതുവരെ കേട്ടിട്ടില്ല good ഞാൻ കളരിപടിക്കുന്ന ആളാണ് ലോകനർകാവിലമ്മേ

  • @AbdulLatheefKanam
    @AbdulLatheefKanam 10 месяцев назад +2

    മാഹിൻ കുട്ടി അരിങ്ങോടരുടെ അരുമ ശിഷ്യൻ ആയിരുന്നു.... മാഹിൻ കുട്ടിയുടെ പിന്നിലും അതി ഗംഭീരം ആയ ഒരു സ്റ്റോറി ഉണ്ടായിരിക്കണം...

  • @kuttyvk4082
    @kuttyvk4082 2 года назад +11

    കേൾക്കാൻ അതിയായി ആഗ്രഹിച്ച വിഷയം. വളരെ നന്നായി അവതരിപ്പിച്ചു. വീഡിയോ വിന്റെ തുടക്കത്തിൽ, പറഞ്ഞത് പ്രധാനമായും രണ്ടു സമുദായത്തിൽ പെട്ട യോദ്ധാക്കളുടെ പാരമ്പര്യമാണ് ഈ നാട്ടിൽ ഉള്ളത് എന്നും. അതിലൊന്ന് തച്ചോളി ഒതേനൻ അടങ്ങുന്ന നായർ സമുദായം, രണ്ടാമത്തെ സമുദായം ഏതാണെന്ന് പറഞ്ഞില്ല പറയാൻ വിട്ടു പോയതാണോ. ആകാംക്ഷ കൊണ്ട് ചോദിച്ചതാണ് 👌👍🙏 നന്ദി നമസ്കാരം 🌹🌹🌹

    • @Malayanma_Vision
      @Malayanma_Vision  2 года назад +3

      പറഞ്ഞു വന്നപ്പോൾ വിട്ടുപോയതാണ് . പുത്തൂരം വീടിന്റെ പാരമ്പര്യം ഉടൻ ചെയ്യും

    • @Malayanma_Vision
      @Malayanma_Vision  2 года назад

      ruclips.net/video/DYIe0kIHsI4/видео.html

    • @philipantony7522
      @philipantony7522 2 года назад +1

      The other community was - Theeyya (equilant to the "Ezhava" community of Travancore) community of Malabar - to which Puthooram veettil Aromal chekavar,Aromalunni and Unniyarcha belongs- they were more ancient than The Thacholi Theravad.

    • @Malayanma_Vision
      @Malayanma_Vision  2 года назад

      🙏🙏🙏🙏🙏🙏

  • @pramodkumar2851
    @pramodkumar2851 10 месяцев назад +2

    Super Super

  • @kalathilasokan752
    @kalathilasokan752 2 года назад +2

    Super...Pazhaya eppozhum madhuarmanu..Nalla avatharanam

  • @c.t.tomtom4727
    @c.t.tomtom4727 2 года назад +21

    Very nice presentation. It took me back to the memories of the time when I worked at Vatakara during early 90s

    • @Malayanma_Vision
      @Malayanma_Vision  2 года назад +1

      അത് കൊള്ളാല്ലോ അങ്കിൾ അവിടെ ഉണ്ടായിരുന്നോ ? നാദാപുരം എന്റെ ഓർമ്മയിൽ ഉണ്ട്

    • @ngpanicker1003
      @ngpanicker1003 2 года назад +3

      വാളും കട്ടിലും കാണിക്കാമായിരുന്നു

    • @Malayanma_Vision
      @Malayanma_Vision  2 года назад

      🙏🙏🙏🙏🙏🙏

  • @abbasparakkad6719
    @abbasparakkad6719 10 месяцев назад +1

    ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന സിനിമകളാണ് വടക്കൻ പാട്ട് സിനിമകൾ... അതിലെ ഭാഷകൾ... വേഷങ്ങൾ... പാട്ടുകൾ...സെറ്റുകൾ എല്ലാം മനോഹരമാണ്... സത്യനും, നസീറും, തിക്കുറുശ്ശിയും ഗോവിന്ദൻ കുട്ടിയും എസ് പി പിള്ളയും പ്രേംജിയും കെ. പി. ഉമ്മറും അടൂർ ഭാസിയും ഒക്കെ ഒക്കെ അനശ്വരമാക്കിയ എത്ര കഥാപാത്രങ്ങൾ... ശത്രുവിനോട് പോലും വരിൻ... പോവിൻ.. എന്ന പ്രയോഗമാണതിൽ... എന്തായാലും ഇത്തരത്തിൽ ഒരു വീഡിയോ ചിത്രീകരിച്ചതിൽ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്...

  • @zaiftechtalks7839
    @zaiftechtalks7839 2 года назад +4

    സത്യൻമാഷ് നസീർ സാർ എന്നിവരെയൊക്കെയാണ് വടക്കൻ പാട്ട് നായകന്മാരായി മലയാളികളുടെ മനസ്സിൽ ആദ്യം വരുന്നത്

  • @shabeerk24
    @shabeerk24 11 месяцев назад +1

    വളരെ മനോഹരമായ അവതരണം ❤

  • @Aowlslspa
    @Aowlslspa 2 года назад +9

    Super👍🏻

  • @dileepkottoordileepkottoor3149
    @dileepkottoordileepkottoor3149 Год назад +2

    Excellent💯👍

  • @Titan_karnan_ff
    @Titan_karnan_ff 2 года назад +11

    Super💪💪💪

  • @prathaptitus6665
    @prathaptitus6665 2 года назад +2

    Very thanks sir very memorable valuable information

  • @narayanan4293
    @narayanan4293 2 года назад +13

    നല്ല അവതരണം 🙏. തച്ചോളി തറവാട്ടിൽപ്പെട്ട ആരെങ്കിലും ഇന്ന് ജീവിച്ചിരിപ്പുണ്ടോ.

  • @harinarayanan8170
    @harinarayanan8170 10 месяцев назад +2

    എന്റെ നാടിന്റെ(കടത്തനാട്)എക്കാലത്തെയും അഭിമാനമാണ് തച്ചോളി ഓതേനക്കുറുപ്പും മേപ്പയിൽ തറവാടും ലോകനാർകാവ് ക്ഷേത്രവും. 🙏

  • @Lesnar7036
    @Lesnar7036 2 года назад +4

    Super 👏👏 നല്ല അവതരണം

  • @leelapt8189
    @leelapt8189 2 года назад +2

    KananAgarahichaSthalam..valareaThnks

  • @ROOPESHPULLUVANVR
    @ROOPESHPULLUVANVR 2 года назад +3

    വളരെ നല്ല അവതരണം,
    അഭിനന്ദനങ്ങൾ

  • @babualoor4491
    @babualoor4491 2 года назад +2

    ഒരു വടക്കൻ പാട്ടിന്റെ ഈണം പോലും ഇല്ലാതെ എങ്ങിനെ ഈ വീഡിയോ ഉണ്ടാക്കി.... അദ്ഭുതം....

    • @Malayanma_Vision
      @Malayanma_Vision  2 года назад

      കോപ്പിറൈറ്റ് ഇഷ്യു വരും

  • @sarithaedavana8458
    @sarithaedavana8458 2 года назад +3

    വളരെ നല്ല അവതരണം.

  • @nbknamnbks6210
    @nbknamnbks6210 2 года назад +2

    നന്നായിട്ടുണ്ട് നന്ദി

  • @baburajnair5304
    @baburajnair5304 2 года назад +6

    നന്നായിട്ടുണ്ട് ❣️

  • @purushothamanmp2779
    @purushothamanmp2779 8 месяцев назад +1

    Very good

  • @cheruveettilrasheedalimanz4560
    @cheruveettilrasheedalimanz4560 Год назад +1

    Good effort tnx 👍

  • @vijayannairvijayannair8890
    @vijayannairvijayannair8890 2 года назад +4

    Excellent description anout othenan.thank u

  • @jyothirajtv2245
    @jyothirajtv2245 3 месяца назад +1

    Fine

  • @user-wl6fx1gq8x
    @user-wl6fx1gq8x 2 года назад +4

    ഗംഭീരം.... ഇനി കുറച്ചു മരങ്ങൾ കൂടെ വച്ചുപിടിപ്പിക്കണം.... ആ മരുപ്പറമ്പിന്റെ ബുദ്ധിമുട്ട് അങ്ങ് മാറട്ടെ

  • @haridaskc6875
    @haridaskc6875 2 года назад +17

    കളരി പയറ്റു അഭ്യാസം കാണണം എങ്കിൽ ഉത്സവ സമയത്തുള്ള തച്ചോളി ഓതേനന്റെ "തിറ " കാണണം.
    🙏🏻🙏🏻

  • @sajeenash7656
    @sajeenash7656 2 года назад +1

    Very very Thanks bro.

    • @Malayanma_Vision
      @Malayanma_Vision  2 года назад

      💐💐💐💐💐💐💐💐💐🎉🎉🎉🎉🎉🙏🙏🙏

  • @lincygeorge4347
    @lincygeorge4347 2 года назад +10

    Good explanation

  • @vineethakalarikkal7680
    @vineethakalarikkal7680 2 года назад +2

    Fantastic description,nice,very lucid
    Style.l like very much

    • @Malayanma_Vision
      @Malayanma_Vision  2 года назад

      Thank You very much for your valuable response 🎉🎉🎉🎉

  • @kdrmakkah5510
    @kdrmakkah5510 2 года назад +4

    Excellent 👌🏻 presentation

  • @indian6346
    @indian6346 2 года назад +2

    വളരെ നന്നായിരിക്കുന്നു.

  • @prasannaprasanna1872
    @prasannaprasanna1872 2 года назад +7

    വളരെ നന്ദി സാർ.. ഒതേന് കുറുപ്പ് കുറുപ്പ് ഉപരിപഠനത്തിനായി. അയോധന കല പഠിക്കാൻ വന്ന ഒരു കളരിയിൽ ആണ് ഞാൻ . പുന്നയൂർക്കുളം ചെറായി എന്ന ദേശത്ത്..

    • @Malayanma_Vision
      @Malayanma_Vision  2 года назад

      🎉🎉♥️♥️♥️🎉🎉🎉🎉🎉🙏🙏🙏🙏

    • @vasudevanvk6423
      @vasudevanvk6423 2 года назад +4

      ഒതേന കുറുപ്പ് പതിനെട്ടടവും പരുന്ത് റാവലും പഠിച്ച തുളു കുറ്റം തീർക്കാൻ തുളു നാട്ടിലേക്ക് പോയത് അദ്ദേഹം കളരി അഭ്യസിക്കാൻ കടത്തനാട്ടിൽ നിന്ന് തെക്കോട്ട് യാത്ര ചെയ്തിട്ടില്ല ഇത് ചരിത്രസത്യം കടത്തനാട്ടിൽ നിന്ന് ചെറായി ലേക്ക് വന്നത് അരി അല്ലി മാക എന്നാ ഒരു തികഞ്ഞ അഭ്യാസിയായ ഇരുന്നു അയാൾ പിന്നീട് ഇസ്‌ലാം മതം സ്വീകരിച്ച് അരുളി മാതാ രി എന്ന പേരിൽ അറിയപ്പെട്ടു തച്ചോളി ഒതേനൻ ചെറായിൽ വന്നു പഠിച്ചു എന്നത് ചെറായി പണിക്കൻ മാരുടെയും ആ നാട്ടുകാരുടെയും പ്രീതി നേടാൻ കാട്ടുമാടം എഴുതിയ നുണയാണ്

    • @Malayanma_Vision
      @Malayanma_Vision  2 года назад +1

      🎉🎉🎉🎉🎉

  • @raviRavi-os2nt
    @raviRavi-os2nt 2 года назад +4

    വളരെ നന്നായിട്ടുണ്ട് ഇതുപോലുള്ള വീഡിയോ ചെയ്യുമ്പോൾ അതിനടുത്തുള്ള ആ തറവാടിനെ പറ്റി ആധികാരികമായി പറയാൻ കഴിയുന്ന ഒരാളെ ബന്ധപ്പെട്ട് അവരെ കൂടി കൂട്ടമായിരുന്നു എന്നാൽ അവരുടെ ഇപ്പോഴുള്ള തലമുറകളെപ്പറ്റിയും അറിയാമായിരുന്നു കൂടുതൽ വിവരങ്ങളും കിട്ടിയേനെ

    • @Malayanma_Vision
      @Malayanma_Vision  2 года назад +3

      അന്ന് സഹായങ്ങൾ ഒന്നും കിട്ടിയില്ല ഏറ്റ പലരും അസൗകാര്യങ്ങൾ മൂലം ഒഴിവായി ഇനി നന്നായി മറ്റൊരു വീഡിയോ ചെയ്യും

    • @raviRavi-os2nt
      @raviRavi-os2nt 2 года назад +1

      @@Malayanma_Vision തീർച്ചയായും ചെയ്യാൻ കഴിയട്ടെ

  • @sudhinarayanan2656
    @sudhinarayanan2656 2 года назад +6

    സൂപ്പർ അവതരണം. ഇതിൽ പുള്ളുവൻ ഒതേന കുറുപ്പിൻ്റെ കൂട്ടാളിയായിരുന്നു എങ്കിൽ ആ പുള്ളുവൻ്റെ പേരും കൂടി വിവരിക്കാമായിരുന്നു...

  • @mukundankuruvath5152
    @mukundankuruvath5152 2 года назад +5

    അഭിനന്ദനങ്ങൾ

  • @gopalakrishnannair4742
    @gopalakrishnannair4742 6 месяцев назад +2

    Thacholi udhayankuruppu half Moopil Nair Half Thiyyar cast. Puthuppanath Cheenam Veettilu Thangal kottakkadu kovilakam Moopil Nair Vazhunnovar. Amma Uppatti Amma Thiyyar caste. Engane Uppatti Amma Enna Stree engane thacholi kuruppan Thatavattilu vannu

  • @sawthyvinod4719
    @sawthyvinod4719 2 года назад +6

    നല്ല വിശദീകരണം. ...

  • @raveendrantharavattath9620
    @raveendrantharavattath9620 2 года назад +2

    good Presentation Thank you

  • @hitheshyogi3630
    @hitheshyogi3630 2 года назад +3

    ജ്ഞാൻ വടകരക്കാരനാണ്. കരാട്ടേയിൽ ബ്ലാക്ക് ബെൽറ്റ്‌ നേടി. ഷാവോലിൻ കുങ് ഫു പ്രാക്ടീസ് ചെയ്യുന്നു. കളരിയുടെ തത്വശാസ്ത്രത്തെ പറ്റി പഠിക്കുന്നു. പുരാതനമായ ക്രിയ യോഗ പഠിച്ചു ദീക്ഷ എടുത്തിട്ടുണ്ട്.

    • @Malayanma_Vision
      @Malayanma_Vision  2 года назад +1

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @jishnurajrnandu
      @jishnurajrnandu 2 года назад +3

      Bro evideyanu njan maniyur aanu

    • @hitheshyogi3630
      @hitheshyogi3630 2 года назад +2

      @@jishnurajrnandu വില്ലിയപ്പള്ളി അയഞ്ചേരി റോഡ്. വടകരയിൽ നിന്നും 8 കിലോമീറ്റർ

    • @Malayanma_Vision
      @Malayanma_Vision  2 года назад +1

      🎉🎉🎉🎉🙏

    • @jishnurajrnandu
      @jishnurajrnandu 2 года назад +3

      @@hitheshyogi3630 ohh ok nice

  • @mohammedvaliyat2875
    @mohammedvaliyat2875 2 года назад +2

    നല്ല അവതരണം 👍

  • @bhargaviamma7273
    @bhargaviamma7273 2 года назад +7

    Super !🌹