ഞാനിപ്പോൾ ഖത്തറിലാണ്, 10 വർഷങ്ങൾക്ക് മുൻപ് സൗദിയിലുള്ളപ്പോൾ ഞാൻ സ്ഥിരമായി ഭക്ഷണം കഴിച്ചിരുന്ന ഹോട്ടൽ, ഫുഡിൻ്റെ കാര്യം പറയാനില്ല, വേറെ ലെവലാണ്, ഞാനൊരിക്കൽ കൈയ്യിൽ ക്യാഷില്ലാതെ ഭക്ഷണം കഴിക്കാൻ ചെന്നപ്പോൾ സ്ഥിരമായി വന്ന് കഴിച്ചോ ശമ്പളം കിട്ടുമ്പോൾ പൈസ തന്നാൽ മതി എന്നു പറഞ്ഞു. Mess card തന്നു. ഇക്കാടെ ഹോട്ടലിലെ നെയ് വട വേറെ ലെവലാണ്😍😄 വളരെ നല്ല മനുഷ്യനാണ്, അള്ളാഹു ഇരുലോക വിജയം നൽകി അനുഗ്രഹിക്കട്ടെ ആമീൻ❤❤❤😘😘😘
നോവൽ വായിച്ചപ്പോൾ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും വേണ്ടി ഞാൻ പ്രാർത്ഥിച്ചിരുന്നു... അതേപോലെ ആ കാർ ഓടിച്ചിരുന്ന വ്യക്തിക്കു വേണ്ടിയും... ഞാൻ മാത്രമല്ല ലക്ഷക്കണക്കിന് ആൾക്കാർ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ടാവണം... അതുമതി നിങ്ങൾക്ക് ഈ ലോകത്തും പരലോകത്തും സ്വർഗം കിട്ടാൻ ❤❤❤❤
ഇതാണ് നബിയുടെ പാത പിന്തുടരുന്ന യഥാർത്ഥ മുസൽമാൻ വലം കൈ കൊടുക്കുന്നത് ഇടം കൈ അറിയരുതെന്നുള്ള വലിയ തത്വം കാത്തു സൂക്ഷിക്കുന്ന ദീനി ബോധം ഉള്ള മനുഷ്യ സ്നേഹിക്കു ആയുരാരോഗ്യ സൗഭാഗ്യങ്ങൾ നൽകി അള്ളാഹു കാത്തുരക്ഷിക്കുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
റിയാദിൽ ആയിരുന്ന സമയത്ത് ഞാൻ സ്ഥിരമായിട്ട് ഭക്ഷണം കഴിച്ചിരുന്ന ഹോട്ടൽ മലബാർ അന്ന് നോമ്പിനു നോമ്പ് തുറ ഹോട്ടലിൽ ഫ്രീ ആയിരുന്നു ഞാൻ കണ്ടതിൽ നല്ലൊരു മനുഷ്യസ്നേഹിയാണ് ഈകുഞ്ഞാക്ക നല്ലൊരു മനുഷ്യസ്‌നേഹി അതുപോലെയാണ് മകൻ ഷമീറും അന്ന് മലബാർ ഹോട്ടലിൽ പോയാൽ വയറും നിറയും മനസ്സും നിറയും പ്രവാസത്തിന്റെ നല്ല ഓർമ്മകൾ
ഞാൻ ജോലി അന്വേഷിച്ച് ദുബായിൽ ചെന്നപ്പോൾ കോഴിക്കോട്ടുകാരായ ആളുടെ ഫ്ലാറ്റിലായിരുന്നു താമസിച്ചത്. എൻ്റെ കയ്യിൽ നിന്നും വേറെ 2 പേരുടെ കൈയിൽ നിന്നും ജോലി ആവുന്നത് വരെ room rent മാത്രമേ വാങ്ങിച്ചുള്ളൂ. ഭക്ഷണത്തിന് പണം മേടിച്ചില്ല. അവരുണ്ടാക്കുന്ന മുന്തിയ ഭക്ഷണങ്ങൾ , ഫ്രൂട്ട്സ് എല്ലാം . വലിയ ധനികരൊന്നുമല്ല. പക്ഷേ ധനം തോറ്റുപോകുന്ന മനസുകൾ. ദൈവം അദ്ദേഹത്തിന് എല്ലാക്കാലവും രക്ഷയാകട്ടെ ! തുണയാകടെ
നശിച്ച രാഷ്ട്രീയ കാരല്ലേ മനുഷ്യനെ ജാതിയുടെ യും മതത്തിന്റെ പേരിൽ വേർതിരിച്ചു നിർത്തുന്ന തും ഇലക്ഷൻ വരുബോൾ നാടകാഭിനയവുമായി വരും നല്ലവരായ ജനങ്ങളെ ഇനിയെങ്കിലും നമ്മൾ ഒത്തൊരുമയോടെ ജീവിക്കണമെങ്കിൽ ആലോചിച്ചു നന്മ യുടെ ഇൻഡ്യ ക്കു വേണ്ടി വോട്ടു ചെയ്യുക
ഞാൻ ഇപ്പോൾ ന്യൂയോർക് എന്ന സ്ഥലത്താണ്, ഞാനും 8 വർഷകലം ഗൾഫ് രാജ്യത്ത് ജോലി ചെയ്തിട്ടുണ്ട്, ഗൾഫിൽ നമ്മളെ കണ്ടാൽ മറ്റൊരു മലയാളി ഓടി വന്നു മിണ്ടും, 2 വർഷങ്ങൾ ജോലി ഒന്നും ഇല്ലാതെ ഞാൻ കഷ്ടപ്പെട്ടിട്ടുണ്ട് evide. ഒരാൾ മിണ്ടുക പോലും ഇല്ല കണ്ടാൽ. വലിയ ചെറിയ ഭേദം ഇല്ലാതെ മനുഷ്യർ സഹായിക്കും ഗൾഫ് നാട്ടിൽ.❤❤. എനിക്ക് ഒത്തിരി സഹായങ്ങൾ കിട്ടിട്ടുണ്ട് ഗൾഫ് ജീവിത ത്തിൽ.
നാൻ മിനസോട്ട സ്റ്റേറ്റ് ആണ് , നമ്മ മലയാളികൾ എന്നും ഒറ്റക്കെട്ടാണ്, പക്ഷെ ഇന്ത്യക്കാർ എന്ന് പറയാ എന്നല്ലാടെ നമ്മ മലയാളികളുടെ ആ സ്നേഹം ഒന്നും ഇല്ല, അതിനേക്കാൾ നല്ലത് മറ്റു ദേശക്കാർ ആണ്.
@@ThreeAre-x5s അതെ അതൊക്കെ ഗൾഫ് നാടുകളിൽ കാണാം. ജോലി പോയാൽ കൂടെ ഉള്ളവർ തന്നെ കണ്ടു പിടിക്കും. ഹെല്പ് ചോദിക്കാതെ കിട്ടും. എല്ലാവരും ജോലി എടുത്തു നാട്ടിലേക്കു money ഉണ്ടാക്കുന്നു.
ഈ മുസൽമാനു അള്ളാഹു നല്ലതു മാത്രമേ കൊടുക്കുള്ളു. ഇത്രയും നല്ല ഒരു മനുഷ്യൻ എവിടെ കിട്ടും.😢ദാഹമാസകലം ചെളി പിടിച്ചിരിക്കുന്ന ആളെ സ്വന്തം കടയിൽ കയറ്റി ഭക്ഷണം കൊടുക്കാൻ ആ നിമിഷം കാണിച്ച ആ നല്ല മനസ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏സിനിമ കണ്ടു കുറെ കരഞ്ഞു 😪😪😪സാറേ സാർ ചെയ്ത ഇത്തരം നല്ല പ്രവർത്തികൾക്ക് ഇനിയുള്ള 10 തലമുറ വരെ നിങ്ങളെയും കുടുംബത്തെയും അള്ളാഹു കാക്കട്ടെ 🙏🙏🙏
അവശരെ സഹായിക്കുന്നത് കൊട്ടിഘോഷിച്ച് നടക്കുന്നവരിൽ നിന്ന് തികച്ചും വ്യത്യസ്തനായ സ്നേഹനിധിയായ കുഞ്ഞിക്ക ....❤❤❤ പരമകാരുണ്യവാൻ താങ്കൾക്കും കുടുംബത്തിനും നല്ലത് മാത്രം നൽകി അനുഗ്രഹിക്കട്ടെ ...🙏🙏
ഇത് മുസ്ലിം മത വിശ്വാസം ഇത് കണ്ട് കേട്ട് പഠിച്ച മലപ്പുറം ജില്ലയിലെ ആളുകള്‍ സ്നേഹം കൊണ്ട് പൊതിഞ്ഞ നിലയില്‍ മാത്രം മേ കുഞ്ഞാക്കാ നെയും മലപ്പുറം ജില്ലക്കാരനെയും കാണാൻ കഴിയും നന്മകൾ മാത്രം നേരുന്നു❤❤
Ella manushyarilum ee vikaram,sneham,manushyathwam ellam daivadatham aanu.chilar ath jeevithathil ella kaalathum kond nadakkum.matt chilar swarthathayilek maarum.avide mathathinu oru sthanavumilla
രണ്ടര വർഷത്തെ ഉണക്കകുബ്ബൂസ് നരക ജീവിതത്തിന് ശേഷം ആദ്യമായി നമ്മളുടെ പൊന്നുനജീബിക്കക്ക് വയർ നിറച്ച് രുചിയുള്ള ഭക്ഷണം കൊടുത്ത് സൽക്കരിക്കാൻ കഴിഞ്ഞ ഭാഗ്യവാനാണ് കുഞ്ഞാക്ക ❤
കുഞ്ഞാക്കയുടെ മനസ്സിലെ കാരുണ്യം കൂടിയാണ് നജീബ്ക്കയുടെ ജീവിതത്തിന്റെ തുടർച്ച എന്ന് കൂടി നമ്മൾ ആലോചിക്കേണ്ടിയിരിക്കുന്നു. റബ്ബ് , കുഞ്ഞിക്കക്കും കുടുംബത്തിനും, എപ്പോഴും പടച്ചോന്റെ അനുഗ്രഹം കിട്ടും. 🙏🙏🙏
അള്ളാഹുവിൽ പരിപൂർണ സമർപ്പണ അർപ്പിച്ച വിശ്വസികളിൽ നിന്നല്ലാം കുഞ്ഞാക്കമാർ ഉണ്ട്. അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ഇത് പോലെ നമ്മുടെ എല്ലാവരുടെ ജീവിതത്തിൽ പകർത്താൻ പടച്ചതമ്പുരാൻ നമുക്ക് അവസരം നൽകി അനുഗ്രഹിക്കട്ടെ.
ഇദ്ദേഹത്തെ പോലെ പുതുതായി ഗൾഫിൽ എത്തുന്ന നിരാലംബരായ മലയാളികളെ ഭക്ഷണവും താമസ സൗകര്യവും സൗജന്യമായി കൊടുത്ത മലയാളി ഹോട്ടലുകാർ ദുബായിലും ഉണ്ടായിരുന്നു. നല്ല മനസ്സിൻ്റെ ഉടമകൾ !
നല്ല പ്രവർത്തനങ്ങൾ ആര് ചെയ്താലും പ്രശംസിക്കപ്പെടണം.. എല്ലാത്തിനും ജാതിയും മതവും നോക്കി വിമർശിക്കുന്നത് എന്തിനാണ്. ഇന്ന് ഞാൻ ഒരു പ്രവാസിയാണ് സൗദിയിൽ ഒരു റൂമിൽ ഞാനടക്കം 2പേർ. ഒപ്പം ഉള്ളത് ഒരു ഹിന്ദു സഹോദരൻ. നല്ല സന്തോഷമായി നല്ല സ്നേഹത്തോടെ ഇവിടെ ജീവിക്കുന്നു. രാഷ്ട്രീയമില്ല മതമില്ല. സ്നേഹവും ബഹുമാനവും മാത്രം
@@SalihvadakkepparambilHam-cg5owഎൻ്റെ സഹോദരാ..ഇവിടെ കേരളത്തിൽ നമ്മളെ പോലെ ചിന്തിക്കുന്നവരെ കല്ലെറിയുന്നത് ആണ് ഇപ്പൊൾ fashion😢😢😢😢..tirur Malappuram ❤❤❤❤❤❤
ഇന്ന് സിനിമ കണ്ട് വന്നെ ഉള്ളൂ നജീബിനെ രക്ഷ പെടുത്തിയ ആളെ ഒന്ന് കാണണമെന്ന്. വിചാരിച്ചു അപോൾ അണ് u tubil കാണുന്നത് ദൈവത്തിൻ്റെ എല്ലാ അനുഗ്രഹങ്ങളും താങ്കൾക്കും കുടുംബത്തിനും എപ്പോഴും undakum 🎉🎉🎉
മലബാറിന്റെ മാപ്പിളമക്കൾ ലോകത്തിന്റെ നാനാ ഭാഗത്തും ഇതുപോലെ *മലബാർ ഹോട്ടൽ* നടത്തുന്നുണ്ട്. ജാതിയും മതവും നോക്കാതെ വിശന്നു വരുന്ന മനുഷ്യർക്ക് അവർ ഭക്ഷണം നൽകും.... സ്നേഹത്തിന്റെ ആൾരൂപങ്ങൾ...പ്രവാസികൾക്ക് ഒരുപാട് അനുഭവ ങ്ങൾ ഉണ്ടാകും ഉള്ളവർ അനുഭവം പങ്ക് വെക്കൂ...1990 മുൻപ് ഒരുപാട് കഥകൾ പറയാനുണ്ടാകും
പ്രവാസിയായിരുന്ന എനിയ്ക്ക് നജീബുമാരെയും ഇത്തരം കുഞ്ഞാക്കകളെയും ഒത്തിരി ഒത്തിരി കണ്ടിട്ടുണ്ട്. മനുഷ്യ സ്നേഹമുള്ള കുഞ്ഞാക്കകൾ. മലബാർ ഹോട്ടലു കൾ ഒരു പുത്തരി അല്ല.
വീഡിയോ കാണുകയായിരുന്നില്ല.. കമന്റ് വായിക്കുകയായിരുന്നു.. ഒരുപക്ഷെ, കുഞ്ഞിക്കക്ക് വേണ്ടി ഏറ്റവും കൂടുതൽ പ്രാർത്ഥിച്ചത് ഹൈന്ദവ സഹോദരങ്ങളാണ്.. നജീബും കുഞ്ഞിക്കയും ഒരേ മതത്തിൽ പെട്ടവർ ആയിട്ട് പോലും.. ഇത് തന്നെയാണ് യഥാർത്ഥ ഹിന്ദു മതവും മത വിശ്വാസികളും.. ഒരു മുസ്ലിം പോലും ഇല്ലാതിരുന്ന മലയാളക്കരയിൽ അവനു ഭക്ഷണം നൽകിയും പ്രാർത്ഥിക്കാൻ ഇടം നൽകിയും ജീവിക്കാൻ സാഹചര്യം ഒരുക്കിയും കൂട്ടിനു പങ്കാളിയെ നൽകിയും മുസ്ലിമിന്റെ ജീവിതത്തെ ചേർത്ത് പിടിച്ച ഹൈന്ദവ സമൂഹം.. ❤️ ഇന്നത്തെ മുസ്ലിം -ഹിന്ദു വർഗീയവാദികൾക്ക് ഈ നന്മകൾ കാണാൻ കഴിയുമോ എന്നറിയില്ല...
കുഞ്ഞാക്കയുടെ അടുത്തേക്ക് കൂട്ടികൊണ്ടുവന്ന ആളിനേയും കാണാൻ ആഗ്രഹമുണ്ട് അയാളും പടച്ചതമ്പുരാൻ പറഞ്ഞയച്ച ഒരു ഇടനിലക്കാരൻ ആണ് അയാൾ കൂട്ടികൊണ്ട് വന്നത് കൊണ്ടുമാത്രമാണ് ഇദ്ദേഹത്തിന് ഇത്രയേറെ സഹായിക്കാൻ കഴിഞ്ഞത് 😢 ❤
നജീബിക്ക അന്ന് വിശപ്പോടെ കഴിച്ച ആ ഭക്ഷണത്തിന്റെ മൂല്യം വിലമതിക്കാത്തതാണ്... ഒരു പക്ഷെ അദ്ദേഹം കഴിച്ച ഭക്ഷണത്തിൽ ഏറ്റവും രുചിയുള്ള ആഹാരവും അതു തന്നെയായിരിക്കും
ഞാനും ബത്തയിൽ പോകുമ്പോൾ ഇദ്ദേഹത്തിന്റെ മലബാർ ഹോട്ടലിൽ നിന്നായിരുന്നു ഫുഡ് കഴിച്ചിരുന്നത്. തനി നാടൻ കേരള ഫുഡ്. കാശ് കൌണ്ടറിൽ ഇരിക്കുന്ന ഇദ്ദേഹത്തെ ഇപ്പോൾ ഓർത്തെടുക്കുന്നു. അന്നിത്ര നരച്ചിരുന്നില്ല.2002 to 2013 വരെ ഇദ്ദേഹത്തെ അവിടെ കണ്ടത് ഓർക്കുന്നു. പിന്നെ ഇദ്ദേഹം ആ ഹോട്ടൽ കൊടുത്തപ്പോൾ വേറെ മാനേജ്മെന്റ് വന്നെന്ന് അറിഞ്ഞു. പിന്നെയും അവിടെ നിന്ന് ഭക്ഷണം കഴിച്ചിരുന്നു 2019 വരെ......❤
ഏറെ സ്നേഹം മാത്രം കുഞ്ഞിക്ക..... അങ്ങാണ് മനുഷ്യൻ... നോവൽ കുറേ മുമ്പ് വായിച്ചതാണ്.... അന്നേ കുഞ്ഞിക്ക ആരാണ് എന്നറിയാൻ ഒരു ആകാംക്ഷ ഉണ്ടായിരുന്നു... സിനിമ കണ്ടപ്പോഴും അങ്ങയെ അറിയാൻ ആഗ്രഹം തോന്നി... സന്തോഷം... സഹജീവികളെ സഹായിക്കാൻ ഉള്ള ആ നല്ല മനസ്സിന്.... ഏറെ ആദരവ്.. ഏറെ സ്നേഹം 🥰🥰🥰
ഞാനൊരു ഹിന്ദുവാണ് പക്ഷെ നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ മുസ്ലിം ഗൾഫിൽ ചെല്ലുമ്പോൾ നായരും പുലയനും ഈഴവനും ഇരു മുറിയിൽ കിടന്നുറങ്ങും കേരളത്തിൽ വിമാനമിറങ്ങിയാൽ പിന്നെ ഞാൻ കൂടിയ ജാതി കുറഞ്ഞ ജാതി ഈ സ്ഥിതി മാറണം കേരളത്തിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽ പോകുന്നവർ പിന്നെ ഇങ്ങോട്ട് വരുന്നില്ല എന്താ കാരണം ഇവിടെ ജോലി കിട്ടാൻ പ്രയാസം സർക്കാർ ജീവനക്കാർ ഇവിടത്തെ സാധാരണ ജനങ്ങളെ കാണുന്നത് അന്യഗ്രഹ ജീവികളെപ്പോലെ കൈക്കൂലി തെരുവ് നായ്ക്കൾ ഗുണ്ടകൾ കപട ഭരണാധികാരികൾ അടുത്ത കാലത്ത് നടത്തിയ സർവ്വേയിൽ സമാധാനമുള്ള രാജ്യങ്ങളിൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ സ്ഥാനം എത്രയെന്നറിയാമോ 126 ഈ സത്യങ്ങൾ മനസിലാക്കിയവരാണ്ഇവിടുന്നു പോയാൽ പിന്നെ ഇങ്ങോട്ട് വരാത്തത് കുഞ്ഞിക്ക് എന്റെ അഭിനന്ദനങ്ങൾ
കഥയുടെ അവസാനം നജീബ് flight ൽ കയറുന്നത് മുമ്പ് പറഞ്ഞത് പോലെ ഒരു നന്ദി വാക്ക് പോലും കുഞ്ഞിക്കയോട് പറയാൻ സാധിച്ചില്ല. ആ അപരാധത്തിന് അദ്ദേഹം ഭൂമിയിലെ ഏതെങ്കിലും കോണിൽ നിന്ന് ഇത് വായിക്കുകയാണെങ്കിൽ എന്നോട് പൊറുക്കട്ടെ. ❤
മറ്റൊരാളെ നമ്മളെ കണ്ടു കഴിയുന്ന സഹായം വളരെ ചെറുത് ആണെന്ഗിലും ശെരി... അത് സഹായം അഭ്യർത്ഥിച്ചു വരുന്ന ആളുടെ life തന്നെ ചിലപ്പോ മാറ്റിയേക്കാം ആരെയും പുച്ഛിച്ചു കാണരുത്.. നമുക്കും ഇതേ ഗതി വരാൻ വലിയ കാലം ഒന്നും വേണ്ട.... മനുഷ്യ snehi അയി ജീവിക്കുക എന്ന ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാവും...❤❤
ഇദ്ദേഹത്തെ മലബ >ർഹോട്ടലിൽ വെച്ച് ധാരാളം കണ്ടിട്ടുണ്ട് ഞാനo ആ ആ ഹോട്ടലിൽ സ്ഥിരമായി ഭക്ഷണം കഴിച്ചിരുന്നു ആയുസ്റ്റും അരോഗ്യവും അല്ലാഹു കൊട്ത്ത് അനുഗ്രഹിക്കട്ടെ ആമീൻ
ഇതാണ് നമ്മുടെ കേരളം ഇതാവണം നമ്മുടെ കേരളം മനുഷ്യന്മാർ തമ്മിൽ സ്നേഹിക്കുകയും പരസ്പരം സഹായിക്കുകയും നമ്മുടെ കേരളത്തിന്റെ നന്മകളും വാനോളം ഉയരട്ടെ അല്ലാഹു ഇക്കാക്കും കുടുംബത്തിനും എല്ലാവിധ അനുഗ്രഹവും നൽകട്ടെ🤲🏼
ആടു ജീവിതം വായിച്ചു മനസ്സും ഹൃദയവും വിങ്ങി പൊട്ടി നിൽക്കുമ്പോൾ ..,അവസാനം നജീബ് ഈ നല്ല മനുഷ്യന്റെ കയ്യിലെ ത്തുമ്പോഴാണ് വരണ്ട മരുഭൂമിയിൽ ഒരു ഇറ്റ് നീരുറവ കണ്ട സന്തോഷം നമുക്കും ഉണ്ടാകുന്നത് .!👍
ഒരുപാട് മുസ്ലിം സഹോദരങ്ങളെ കണ്ടിട്ടുണ്ട്. നിങൾ ഒരു മനുഷ്യൻ ആണ്. എൻ്റെ ഡൽഹി ജീവിതത്തിൻ്റെ ആദ്യ ഘട്ടത്തിൽ ബൈബിളും ഖുർആനും ഭാഗവത് ഗീതയും ഒരുമിച്ച് വെച്ച് പ്രാർത്ഥിച്ച വ്യക്തി ആണ്. ഇന്ന് കൊരോണക്കു ശേഷം ഒരു വിഭാഗത്തെ മാത്രം തള്ളി പറയുന്നു. പേര് നോക്കി സഹായിക്കുന്ന വ്യക്തികൾ...... അനുഭവം ...
നജീബ് ചാടി പോന്ന ശേഷം ആ കാട്ടറബി വേറെ ആരെയെങ്കിലും ഇത് പോലെ എയർ പോർട്ടിൽ നിന്നും പിടിച്ച് കൊണ്ട് പോയി ജോലി ചെയ്യിക്കുന്നുണ്ടാകും ഇന്ത്യ ഗവർമെണ്ട് ഇടപെട്ട് ആ കാട്ടറബിയെ കണ്ട് പിടിച്ച് തക്കശിക്ഷ വാങ്ങി കൊടുക്കണം പത്രക്കാരും ചാനൽ കാരും അതിന് ശ്രമിക്കുക
നോവൽ വായിക്കുമ്പോൾ കുഞ്ഞിക്ക പടച്ചോൻ ആണോന്നു തോന്നിപോയി.. ഇബ്രാഹിം വന്നു കഴിഞ്ഞ് അവതരിക്കുന്ന രണ്ടാം ദൈവം.. ഒരുപാട് സ്നേഹം നജീബ് ഇക്ക യുടെ നാട്ടിൽ നിന്നും.. ഹരിപ്പാട് ❤
ഇദ്ദേഹത്തെ പോലെ തന്നെ ആണ് 90% മുസ്ലിങ്ങളും അത് താങ്കൾ കാണാത്തത് കൊണ്ടാണ്... ബാക്കി വരുന്നത് വെറും മുസ്ലിം നമ്മധാരികൾ മാത്രം. . ഈ ബാക്കി വരുന്നവർ എല്ലാ മുസ്ലിങ്ങളെയും പറയിപ്പിക്കും
അന്യനാട്ടിൽ ഒരഗതിക്ക് പലരും ഒരിറ്റ് വെള്ളം പോലും കൊടുക്കില്ല. അറിയാത്ത ആളിനോട് സഹകരിച്ചാൽ പിന്നെ അത് വല്ല കേസോ കൂട്ടാമോ ആകും എന്ന് ഭയക്കും. അലിവ് ഇല്ലാത്ത മനസ്സ് ഉള്ള ധാരാളം പേർ ഉണ്ട്. താങ്കളെ കണ്ടതിൽ ഒത്തിരി സന്തോഷം.
കാറിൽ രക്ഷപ്പെടുത്തിയത് ഇവിടുത്തെ അറബി ടാക്സി ഓടിക്കുന്ന ആൾ ആണ്.. അവർ ഇത് അവരുടെ ജോലിയുടെ ഭാഗമായി ചെയുന്നു.. കുഞ്ഞിക്ക അങ്ങിനെയല്ല.. മനുഷ്യ സ്നേഹിയായ കാരുണ്യത്തിന്റെ നിറ കുടം 💗💗
20 വർഷത്തോളമായി പ്രവാസ ജീവിതം ജീവിക്കുന്നു,മലബാർnമേഖലയിൽ ഉള്ള കാക്കമാരുടെ ഹോട്ടിലുകളിലിൽ കഷ്ട്ടപെടുന്നവനിക്ക് ഭക്ഷണം കൊടുക്കുന്ന കാഴ്ചകൾ നിരവതി കണ്ടിട്ടുണ്ട്,ഒരുപാട് സൂപ്പർ മാർക്കറ്റ് ഉള്ള ഒരു മലപ്പുറം കാക്ക എല്ലാമാസവും നാട്ടിലുള്ള ജാതി ബേധമന്യ പാവങ്ങളെ സഹായിക്കുന്നത് ഇന്നും എനിക്ക് അറിയാം, അങ്ങിനെ നിരവതി ബിസ്സിനെസ്സുകാർ ആരും അറിയേപ്പെടാൻ ആഗ്രഹിക്കാതെ ഇന്നും സഹായം ചെയ്ത് കൊണ്ടിരിക്കുന്നു.. 🙏
ഒന്നും ചെയ്യാതെ സോഷ്യൽ മീഡിയയിൽ ഫേമസ് ആവാൻ മനുഷ്യൻ കിടന്ന് ചാവുമ്പോൾ ഒരു മനുഷ്യൻ ❤ അതും ഇങ്ങനെ ഒരു കൂടി കാഴ്ചക്ക് വേറെ ഒരാൾ വഴി മൂന്ന് പ്രാവിശ്യം വിളിപ്പിച്ചു ഒന്ന് സമ്മതിക്കാൻ ❤ യൂട്യൂബർമാർ വരുമാനം പ്രതീക്ഷിച്ച് പുള്ളിയെ കാണാനാണ് പോവേണ്ട 😂 ഓടിക്കും
ഇദ്ദേഹത്തെ പോലുള്ള നല്ല മനുഷ്യരുടെ സഹായത്തിൽ താമസവും ഭക്ഷണവും മാത്രമല്ല, ഒരു ജോലിയും കരസ്ഥമാക്കി, ജീവിതം കരക്ക് എത്തിച്ച നിരവധി ആളുകൾ ദുബായിലും ധാരാളം ഉണ്ടായിരുന്നു. അതൊക്കെ ഇന്നത്തെ കാലത്ത് പറഞ്ഞാല് ,ഒരു കെട്ട് കഥ പോലെ മാത്രം ഇന്നത്തെ തലമുറ മനസ്സിൽ ആക്കുകയുളു.
ഞാൻ ഇപ്പോഴും സൗദിയിൽ trailor ഡ്രൈവർ ആണ് വർഷങ്ങൾക് മുൻപ് ഒരു മലയാളിയെ ഞാൻ രാത്രി രണ്ട് മണിക്ക് രക്ഷപ്പെടുത്തിയുട്ടുണ്ട് മാവേലിക്കര ആണ് എന്നാണ് എന്റെ ഓർമ ന്ഹാൻ ഞാൻ കുവൈത്തിൽ നിന്ന് വരുമ്പോൾ ബോർഡർ കഴിഞ്ഞ് ഹാഫർ ബത്തിൽ നിന്നാണ് കണ്ടത് മലയാളി ആണെന്ന് അറിഞ്ഞു റിയാദിൽ വന്നു സുഹൃത്തുക്കൾ എല്ലാവരും കൂടി എംബസി യിൽ കൂടി കയറ്റി വിട്ടു ഒരു പാട് നജീബ് മാർ ഇപ്പോഴും മരുഭൂമിയിൽ ഉണ്ട്.
ഒരു മുസൽമാൻ നോമ്പ്കാലത്ത് നോമ്പെടുക്കുമ്പോൾ വിശപ്പിൻ്റെ വിലമനസ്സിലാക്കാൻ ഇസ്ലാം പഠിപ്പിക്കുന്നു. സക്കാത്ത് കൊടുക്കാൻ പഠിപ്പിച്ചത് കൊണ്ട് ഏതൊരാൾക്കും കയ്യഴിഞ്ഞ് സഹായിക്കാനും മടിയുണ്ടാവില്ല. ഹൃദയത്തിൽ നിന്നും നിങ്ങൾക്കൊരു ബിഗ് സല്യൂട്ട്❤❤❤
നോവൽ വായിച്ചപ്പോൾ തന്നെ ഇദ്ദേഹം മനസ്സിൽ കയറിയിരുന്നു. സിനിമ കണ്ടപ്പോൾ ഒന്ന് നേരിട്ട് കാണണം എന്ന് തോന്നി. ഇതിലൂടെ കാണാനായപ്പോൾ ഒരുപാട് സന്തോഷം. ഇതുപോലുള്ള മനുഷ്യരിലൂടെയാണ് ദൈവസ്പർശം അനുഭവപ്പെടുന്നത്.❤❤❤😊
അസ്സലാമു അലൈക്കും ദീർഘായുസ്സും ആരോഗ്യവും ആഗ്രഹവും നൽകട്ടെ കുഞ്ഞിക്കായുടെ അല്ലാഹുവുമായിട്ടുള്ള രാജ്യബന്ധം കുഞ്ഞിക്കയുടെ ജീവിതാവസാനം വരെ നിലനിർത്തുമാറാകട്ടെ അത് തന്നെയാണ് അതുതന്നെയാണ് നാഥനുമായുള്ള എരുമയും പ്രസക്തിയും പ്രോത്സാഹനവും എല്ലാം ദുനിയാവിൽ അല്ലെങ്കിൽ ആഖിറത്തിൽ നാഥൻ കൊടുക്കും കുഞ്ഞിക്കയുടെ ഏറ്റവും അടുത്ത ബന്ധം
രാവും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ ധനം ചെലവഴിക്കുന്നവര്‍ക്ക് അവരുടെ നാഥന്റെ അടുക്കല്‍ അവരര്‍ഹിക്കുന്ന പ്രതിഫലമുണ്ട്. അവര്‍ക്കൊന്നും പേടിക്കാനില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല. (ഖുർആൻ-2:274)
നിങ്ങള്‍ ദാനധര്‍മങ്ങള്‍ പരസ്യമായി ചെയ്യുന്നുവെങ്കില്‍ അതു വളരെ നല്ലതുതന്നെ. എന്നാല്‍ നിങ്ങളത് രഹസ്യമാക്കുകയും പാവങ്ങള്‍ക്ക് നല്‍കുകയുമാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് കൂടുതലുത്തമം. അത് നിങ്ങളുടെ പല പിഴവുകളെയും മായ്ച്ചുകളയും. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു. (ഖുർആൻ-2:271)
എല്ലാവരും നജീബിനെ കുറിച് മാത്രം ചിന്ദിക്കുമ്പോൾ എന്റെ ചിന്ത മുഴുവൻ ആ ഭീകര രൂപീയെ ആണ് നജീബ് ഇന് മുൻപേ അവിടെ പെട്ടുപോയ അവസാനം രക്ഷപ്പെടാനുള്ള വെപ്രാളത്തിൽ ജീവൻ നഷ്ടമായ ഭീകര രൂപം നജീബ് ഇന് ശേഷവും അതിന് മുൻപും ആ അറബി എത്ര പേരെ കൊണ്ടുപോയി ഉപദ്രവിച്ചു കാണും
ആട് ജീവിതം സിനിമയിലെ കഥാപാത്രങ്ങളോടൊപ്പം, യഥാർത്ഥ കഥാപാത്രങ്ങൾ കൂടി ഒരുമിച്ചു കൂടുന്ന ഒരു വേദി ഉണ്ടാവണം എന്നാഗ്രഹിക്കുന്നു. കാരണം വായിച്ചും,സിനിമ നടന്മാരിലൂടെ കണ്ടും, സങ്കൽപ്പിച്ചും ഉള്ള കഥാപാത്രങ്ങളെ, നേരിൽ കാണാലോ എല്ലാവർക്കും...
ഞാനിപ്പോൾ ഖത്തറിലാണ്, 10 വർഷങ്ങൾക്ക് മുൻപ് സൗദിയിലുള്ളപ്പോൾ ഞാൻ സ്ഥിരമായി ഭക്ഷണം കഴിച്ചിരുന്ന ഹോട്ടൽ, ഫുഡിൻ്റെ കാര്യം പറയാനില്ല, വേറെ ലെവലാണ്, ഞാനൊരിക്കൽ കൈയ്യിൽ ക്യാഷില്ലാതെ ഭക്ഷണം കഴിക്കാൻ ചെന്നപ്പോൾ സ്ഥിരമായി വന്ന് കഴിച്ചോ ശമ്പളം കിട്ടുമ്പോൾ പൈസ തന്നാൽ മതി എന്നു പറഞ്ഞു. Mess card തന്നു. ഇക്കാടെ ഹോട്ടലിലെ നെയ് വട വേറെ ലെവലാണ്😍😄 വളരെ നല്ല മനുഷ്യനാണ്, അള്ളാഹു ഇരുലോക വിജയം നൽകി അനുഗ്രഹിക്കട്ടെ ആമീൻ❤❤❤😘😘😘
മഹാനായ Kunhikka
റിയാദിൽ എവിടെയാണ് ഈ ഇക്കയുടെ ഹോട്ടൽ
❤❤
ആമിൻ
Aameen
നോവൽ വായിച്ചപ്പോൾ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും വേണ്ടി ഞാൻ പ്രാർത്ഥിച്ചിരുന്നു... അതേപോലെ ആ കാർ ഓടിച്ചിരുന്ന വ്യക്തിക്കു വേണ്ടിയും... ഞാൻ മാത്രമല്ല ലക്ഷക്കണക്കിന് ആൾക്കാർ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ടാവണം... അതുമതി നിങ്ങൾക്ക് ഈ ലോകത്തും പരലോകത്തും സ്വർഗം കിട്ടാൻ ❤❤❤❤
Athe...sathyam...
നല്ല മനുഷ്യൻ. ഈശ്വരൻ അങ്ങേയ്ക്കും കുടുംബത്തിനും നന്മ മാത്രം നൽകട്ടെ....🙏🏻
ദൈവം സ്വീകരിക്കട്ടെ 🤲
ദൈവം ആണ് മോന്റെ ഉപ്പ,.
🤲🤲🤲🤲🤲🤲
@@nissarbadar5007😢
എത്ര പേരെ സഹായിക്കുന്ന ഇക്ക അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
ഇതാണ് നബിയുടെ പാത പിന്തുടരുന്ന യഥാർത്ഥ മുസൽമാൻ വലം കൈ കൊടുക്കുന്നത് ഇടം കൈ അറിയരുതെന്നുള്ള വലിയ തത്വം കാത്തു സൂക്ഷിക്കുന്ന ദീനി ബോധം ഉള്ള മനുഷ്യ സ്നേഹിക്കു ആയുരാരോഗ്യ സൗഭാഗ്യങ്ങൾ നൽകി അള്ളാഹു കാത്തുരക്ഷിക്കുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
Ameeen
ആമീൻ
ആമീൻ ആമീൻ യാറബൽ ആലമീൻ😢😢😢😢😢
آمين يارب العالمين
ആമീൻ
റിയാദിൽ ആയിരുന്ന സമയത്ത് ഞാൻ സ്ഥിരമായിട്ട് ഭക്ഷണം കഴിച്ചിരുന്ന ഹോട്ടൽ മലബാർ അന്ന് നോമ്പിനു നോമ്പ് തുറ ഹോട്ടലിൽ ഫ്രീ ആയിരുന്നു ഞാൻ കണ്ടതിൽ നല്ലൊരു മനുഷ്യസ്നേഹിയാണ് ഈകുഞ്ഞാക്ക നല്ലൊരു മനുഷ്യസ്‌നേഹി അതുപോലെയാണ് മകൻ ഷമീറും അന്ന് മലബാർ ഹോട്ടലിൽ പോയാൽ വയറും നിറയും മനസ്സും നിറയും പ്രവാസത്തിന്റെ നല്ല ഓർമ്മകൾ
👍👍🥰🥰
Big salute,eikha
💝 ഇവരൊക്കെ ദൈവാംശം ഉള്ള നല്ല മനുഷ്യരാണ്
May the almighty shower his blessings
❤
ഞാൻ ജോലി അന്വേഷിച്ച് ദുബായിൽ ചെന്നപ്പോൾ കോഴിക്കോട്ടുകാരായ ആളുടെ ഫ്ലാറ്റിലായിരുന്നു താമസിച്ചത്. എൻ്റെ കയ്യിൽ നിന്നും വേറെ 2 പേരുടെ കൈയിൽ നിന്നും ജോലി ആവുന്നത് വരെ room rent മാത്രമേ വാങ്ങിച്ചുള്ളൂ. ഭക്ഷണത്തിന് പണം മേടിച്ചില്ല. അവരുണ്ടാക്കുന്ന മുന്തിയ ഭക്ഷണങ്ങൾ , ഫ്രൂട്ട്സ് എല്ലാം . വലിയ ധനികരൊന്നുമല്ല. പക്ഷേ ധനം തോറ്റുപോകുന്ന മനസുകൾ. ദൈവം അദ്ദേഹത്തിന് എല്ലാക്കാലവും രക്ഷയാകട്ടെ ! തുണയാകടെ
They are very loving people
താങ്കൾ നന്നായി വന്നപ്പോൾ അവരെ കാണാൻ പോയോ??
ഇല്ലെങ്കിൽ അവിടെ പോയി നന്ദി പറയണം കേട്ടോ
നശിച്ച രാഷ്ട്രീയ കാരല്ലേ മനുഷ്യനെ ജാതിയുടെ യും മതത്തിന്റെ പേരിൽ വേർതിരിച്ചു നിർത്തുന്ന തും ഇലക്ഷൻ വരുബോൾ നാടകാഭിനയവുമായി വരും നല്ലവരായ ജനങ്ങളെ ഇനിയെങ്കിലും നമ്മൾ ഒത്തൊരുമയോടെ ജീവിക്കണമെങ്കിൽ ആലോചിച്ചു നന്മ യുടെ ഇൻഡ്യ ക്കു വേണ്ടി വോട്ടു ചെയ്യുക
@@annievarghese6 oru nalla naalayku veendi kay koorkanam... Onnay koodanam...❤❤❤❤ Thammil Sneehichu bhahumaanichum thudaranm
@@annievarghese6athe sathyam..
ഈ വ്യക്തിയെ കാണണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു കാണിച്ചുതന്നത് റിപ്പോർട്ടർ ചാനൽ അഭിനന്ദനങ്ങൾ
❤❤
Enikkum
Allah Allah Allah Allah Allah ❤
Mashallah ❤
Asha Allah
ന്റെ ഉപ്പ യാണ് ❤️❤️❤️
Uppayaano nalloru manushiyan
ഭാഗ്യവാൻ
Iji uppane pole avatte.
ബാപ്പയെ പോലെ ആവുക ❤
Tirur aano
ഞാൻ ഇപ്പോൾ ന്യൂയോർക് എന്ന സ്ഥലത്താണ്, ഞാനും 8 വർഷകലം ഗൾഫ് രാജ്യത്ത് ജോലി ചെയ്തിട്ടുണ്ട്, ഗൾഫിൽ നമ്മളെ കണ്ടാൽ മറ്റൊരു മലയാളി ഓടി വന്നു മിണ്ടും, 2 വർഷങ്ങൾ ജോലി ഒന്നും ഇല്ലാതെ ഞാൻ കഷ്ടപ്പെട്ടിട്ടുണ്ട് evide. ഒരാൾ മിണ്ടുക പോലും ഇല്ല കണ്ടാൽ. വലിയ ചെറിയ ഭേദം ഇല്ലാതെ മനുഷ്യർ സഹായിക്കും ഗൾഫ് നാട്ടിൽ.❤❤. എനിക്ക് ഒത്തിരി സഹായങ്ങൾ കിട്ടിട്ടുണ്ട് ഗൾഫ് ജീവിത ത്തിൽ.
😊
AvideyanuNammal*SathiyamKandethunnathum*EnthanuOruManushiyaJeevithaLakshiyangalumEnnariyanullaOccation*GULF(splySAUDI)therthumNalgunnu!!Allathey**KannuKali**Jeevitham**!!ManasilakitharunnaIdamallividam*!!
Newyorkl nthelm joli kittuo😢
നാൻ മിനസോട്ട സ്റ്റേറ്റ് ആണ് , നമ്മ മലയാളികൾ എന്നും ഒറ്റക്കെട്ടാണ്, പക്ഷെ ഇന്ത്യക്കാർ എന്ന് പറയാ എന്നല്ലാടെ നമ്മ മലയാളികളുടെ ആ സ്നേഹം ഒന്നും ഇല്ല, അതിനേക്കാൾ നല്ലത് മറ്റു ദേശക്കാർ ആണ്.
@@ThreeAre-x5s അതെ അതൊക്കെ ഗൾഫ് നാടുകളിൽ കാണാം. ജോലി പോയാൽ കൂടെ ഉള്ളവർ തന്നെ കണ്ടു പിടിക്കും. ഹെല്പ് ചോദിക്കാതെ കിട്ടും. എല്ലാവരും ജോലി എടുത്തു നാട്ടിലേക്കു money ഉണ്ടാക്കുന്നു.
ഈ മുസൽമാനു അള്ളാഹു നല്ലതു മാത്രമേ കൊടുക്കുള്ളു. ഇത്രയും നല്ല ഒരു മനുഷ്യൻ എവിടെ കിട്ടും.😢ദാഹമാസകലം ചെളി പിടിച്ചിരിക്കുന്ന ആളെ സ്വന്തം കടയിൽ കയറ്റി ഭക്ഷണം കൊടുക്കാൻ ആ നിമിഷം കാണിച്ച ആ നല്ല മനസ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏സിനിമ കണ്ടു കുറെ കരഞ്ഞു 😪😪😪സാറേ സാർ ചെയ്ത ഇത്തരം നല്ല പ്രവർത്തികൾക്ക് ഇനിയുള്ള 10 തലമുറ വരെ നിങ്ങളെയും കുടുംബത്തെയും അള്ളാഹു കാക്കട്ടെ 🙏🙏🙏
അവശരെ സഹായിക്കുന്നത് കൊട്ടിഘോഷിച്ച് നടക്കുന്നവരിൽ നിന്ന് തികച്ചും വ്യത്യസ്തനായ സ്നേഹനിധിയായ കുഞ്ഞിക്ക ....❤❤❤
പരമകാരുണ്യവാൻ താങ്കൾക്കും കുടുംബത്തിനും നല്ലത് മാത്രം നൽകി അനുഗ്രഹിക്കട്ടെ ...🙏🙏
ആമീൻ
ആമീൻ
Ameen
കൊട്ടിയാഘോഷിക്കുന്നവരുടെ കമന്റ്സ് ലും സെയിം കമന്റ്സ് കാണാം. രണ്ടും ഒന്ന് തന്നെ ആണോ.???????
ആമീൻ 🤲❤️
കുഞ്ഞാക്കയെ പോലുള്ള മനുഷ്യ സ്നേഹികളാണ് നമ്മുടെ സമൂഹത്തെ മുന്നോട്ടു നയിക്കുന്നത്. കുഞ്ഞാക്കക്കു ഒരു ബിഗ് സല്യൂട്ട്
Proud to be a Keralite. We face life together irrespective of the religion we follow.
ഇദ്ദേഹം അല്ലാഹുവിനെ ഭയന്ന് ചെയ്ത ഒരു കർമ്മം ഒരു മനുഷ്യന്റെ ജീവൻ തിരിച്ചു പിടിച്ചു ഈമാന്നുള്ള ആളുകൾ ഇങ്ങനെയാണ് അള്ളാഹു ഹയ്റും ബർകതും നൽകട്ടെ ആമീൻ
Aameen 🤲🏻
ആമീന്‍
ആമീൻ 🤲🤲🤲🤲
ആമീൻ 🌹🌹🌹
Ameen🤲🏻
ഇത് മുസ്ലിം മത വിശ്വാസം ഇത് കണ്ട് കേട്ട് പഠിച്ച മലപ്പുറം ജില്ലയിലെ ആളുകള്‍ സ്നേഹം കൊണ്ട് പൊതിഞ്ഞ നിലയില്‍ മാത്രം മേ കുഞ്ഞാക്കാ നെയും മലപ്പുറം ജില്ലക്കാരനെയും കാണാൻ കഴിയും നന്മകൾ മാത്രം നേരുന്നു❤❤
കുഞ്ഞിക്കയ്ക് എല്ലാനന്മയും നേരുന്നു.
Proud my KL10
Ella manushyarilum ee vikaram,sneham,manushyathwam ellam daivadatham aanu.chilar ath jeevithathil ella kaalathum kond nadakkum.matt chilar swarthathayilek maarum.avide mathathinu oru sthanavumilla
ബത്ഹയിലെ വരണ്ട മരുഭൂമി താണ്ടിവന്ന നജീബിനെ വിനയംകൊണ്ട് തലതാഴ്ന്നു പോകുന്ന മരുപ്പച്ച പോലൊരു മനുഷ്യൻ്റെ മടിയിലെത്തിച്ച ദൈവം എത്ര കാരുണ്യവാൻ..
സത്യം
Sathyam
അൽഹംദുലില്ലാഹ്
1@@bubblesblasting8473
Hakkemo
രണ്ടര വർഷത്തെ ഉണക്കകുബ്ബൂസ് നരക ജീവിതത്തിന് ശേഷം ആദ്യമായി നമ്മളുടെ പൊന്നുനജീബിക്കക്ക് വയർ നിറച്ച് രുചിയുള്ള ഭക്ഷണം കൊടുത്ത് സൽക്കരിക്കാൻ കഴിഞ്ഞ ഭാഗ്യവാനാണ് കുഞ്ഞാക്ക ❤
നമസ്ത്കാരം കഞ്ഞാക്കക്ക് എപ്പോഴും നല്ലത് വരട്ടെ
കുഞ്ഞാക്കയുടെ മനസ്സിലെ കാരുണ്യം കൂടിയാണ് നജീബ്ക്കയുടെ ജീവിതത്തിന്റെ തുടർച്ച എന്ന് കൂടി നമ്മൾ ആലോചിക്കേണ്ടിയിരിക്കുന്നു. റബ്ബ് , കുഞ്ഞിക്കക്കും കുടുംബത്തിനും, എപ്പോഴും പടച്ചോന്റെ അനുഗ്രഹം കിട്ടും. 🙏🙏🙏
അള്ളാഹുവിൽ പരിപൂർണ സമർപ്പണ അർപ്പിച്ച വിശ്വസികളിൽ നിന്നല്ലാം കുഞ്ഞാക്കമാർ ഉണ്ട്. അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ഇത് പോലെ നമ്മുടെ എല്ലാവരുടെ ജീവിതത്തിൽ പകർത്താൻ പടച്ചതമ്പുരാൻ നമുക്ക് അവസരം നൽകി അനുഗ്രഹിക്കട്ടെ.
ചെയ്യാവുന്ന സഹായം സഹജീവികൾക്ക് ചെയുക ❤❤❤
Yes..love you Kunhikka & Najeebka
ഇക്ക.... നിങ്ങൾ വലിയ മനസിന്റെ ഉടമയാണ്... അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ താങ്കൾക്കും കുടുംബത്തിനും എന്നും ഉണ്ടാവട്ടെ.. 🙏🙏🙏🙏
ആമീന്‍
ഇദ്ദേഹത്തെ പോലെ പുതുതായി ഗൾഫിൽ എത്തുന്ന നിരാലംബരായ മലയാളികളെ ഭക്ഷണവും താമസ സൗകര്യവും സൗജന്യമായി കൊടുത്ത മലയാളി ഹോട്ടലുകാർ ദുബായിലും ഉണ്ടായിരുന്നു. നല്ല മനസ്സിൻ്റെ ഉടമകൾ !
നല്ല പ്രവർത്തനങ്ങൾ ആര് ചെയ്താലും പ്രശംസിക്കപ്പെടണം.. എല്ലാത്തിനും ജാതിയും മതവും നോക്കി വിമർശിക്കുന്നത് എന്തിനാണ്. ഇന്ന് ഞാൻ ഒരു പ്രവാസിയാണ് സൗദിയിൽ ഒരു റൂമിൽ ഞാനടക്കം 2പേർ. ഒപ്പം ഉള്ളത് ഒരു ഹിന്ദു സഹോദരൻ. നല്ല സന്തോഷമായി നല്ല സ്നേഹത്തോടെ ഇവിടെ ജീവിക്കുന്നു. രാഷ്ട്രീയമില്ല മതമില്ല. സ്നേഹവും ബഹുമാനവും മാത്രം
@@SalihvadakkepparambilHam-cg5owഎൻ്റെ സഹോദരാ..ഇവിടെ കേരളത്തിൽ നമ്മളെ പോലെ ചിന്തിക്കുന്നവരെ കല്ലെറിയുന്നത് ആണ് ഇപ്പൊൾ fashion😢😢😢😢..tirur Malappuram ❤❤❤❤❤❤
കാദർ ഹോട്ടൽ അദ്ദേഹം അവസാനം രാജ്യം വിട്ടു ഓടേണ്ടതായി വന്നെന്നു കെട്ട്
ദൈരകാദർ ഹോട്ടൽ എന്നാണ്
ജിദ്ദയിലെ റുവൈസ് ഹോട്ടൽ ഉടമയും
ഏതാവണം അതാണ് മനുഷ്യൻ 🙏🌹
ഇന്ന് സിനിമ കണ്ട് വന്നെ ഉള്ളൂ നജീബിനെ രക്ഷ പെടുത്തിയ ആളെ ഒന്ന് കാണണമെന്ന്. വിചാരിച്ചു അപോൾ അണ് u tubil കാണുന്നത് ദൈവത്തിൻ്റെ എല്ലാ അനുഗ്രഹങ്ങളും താങ്കൾക്കും കുടുംബത്തിനും എപ്പോഴും undakum 🎉🎉🎉
Lg r
കുഞ്ഞിക്കക്ക് റിയാദിൽ നിന്നും ഒത്തിരി സ്നേഹത്തോടെ ഒരു ഹൗസ് ഡ്രൈവർ
😊😊
മയമാലി അല്ലെ? മനസ്സിലായി😄
@@v4victory546 അല്ലല്ലോ
അല്പം മുമ്പു വരെ ആ നല്ല മനുഷ്യസ്നേഹിയെ കാണണമെന്ന് ആഗ്രഹിച്ചിരുന്നു. റിപ്പോർട്ടർ ചാനലിന് അഭിവാദ്യങ്ങൾ !!!
മലബാറിന്റെ മാപ്പിളമക്കൾ ലോകത്തിന്റെ നാനാ ഭാഗത്തും ഇതുപോലെ *മലബാർ ഹോട്ടൽ* നടത്തുന്നുണ്ട്. ജാതിയും മതവും നോക്കാതെ വിശന്നു വരുന്ന മനുഷ്യർക്ക് അവർ ഭക്ഷണം നൽകും.... സ്നേഹത്തിന്റെ ആൾരൂപങ്ങൾ...പ്രവാസികൾക്ക് ഒരുപാട് അനുഭവ ങ്ങൾ ഉണ്ടാകും ഉള്ളവർ അനുഭവം പങ്ക് വെക്കൂ...1990 മുൻപ് ഒരുപാട് കഥകൾ പറയാനുണ്ടാകും
പ്രവാസിയായിരുന്ന എനിയ്ക്ക് നജീബുമാരെയും ഇത്തരം കുഞ്ഞാക്കകളെയും ഒത്തിരി ഒത്തിരി കണ്ടിട്ടുണ്ട്. മനുഷ്യ സ്നേഹമുള്ള കുഞ്ഞാക്കകൾ. മലബാർ ഹോട്ടലു കൾ ഒരു പുത്തരി അല്ല.
അദ്ദേഹം publicity തീരെ ആഗ്രഹിക്കുന്നില്ല എന്നതാണ് ഇതിലെ highlight. തീരെ ഒഴിവാക്കാൻ പറ്റാത്ത ആരോ പറഞ്ഞത് കാരണം നൽകിയ interview.❤❤❤😊😊
Sheriyaa
Nalla manushyan
🙏🏻🙏🏻🙏🏻🙏🏻
വീഡിയോ കാണുകയായിരുന്നില്ല.. കമന്റ് വായിക്കുകയായിരുന്നു..
ഒരുപക്ഷെ, കുഞ്ഞിക്കക്ക് വേണ്ടി ഏറ്റവും കൂടുതൽ പ്രാർത്ഥിച്ചത് ഹൈന്ദവ സഹോദരങ്ങളാണ്.. നജീബും കുഞ്ഞിക്കയും ഒരേ മതത്തിൽ പെട്ടവർ ആയിട്ട് പോലും..
ഇത് തന്നെയാണ് യഥാർത്ഥ ഹിന്ദു മതവും മത വിശ്വാസികളും..
ഒരു മുസ്ലിം പോലും ഇല്ലാതിരുന്ന മലയാളക്കരയിൽ അവനു ഭക്ഷണം നൽകിയും പ്രാർത്ഥിക്കാൻ ഇടം നൽകിയും ജീവിക്കാൻ സാഹചര്യം ഒരുക്കിയും കൂട്ടിനു പങ്കാളിയെ നൽകിയും മുസ്ലിമിന്റെ ജീവിതത്തെ ചേർത്ത് പിടിച്ച ഹൈന്ദവ സമൂഹം.. ❤️
ഇന്നത്തെ മുസ്ലിം -ഹിന്ദു വർഗീയവാദികൾക്ക് ഈ നന്മകൾ കാണാൻ കഴിയുമോ എന്നറിയില്ല...
കുഞ്ഞാക്കയുടെ അടുത്തേക്ക് കൂട്ടികൊണ്ടുവന്ന ആളിനേയും കാണാൻ ആഗ്രഹമുണ്ട് അയാളും പടച്ചതമ്പുരാൻ പറഞ്ഞയച്ച ഒരു ഇടനിലക്കാരൻ ആണ് അയാൾ കൂട്ടികൊണ്ട് വന്നത് കൊണ്ടുമാത്രമാണ് ഇദ്ദേഹത്തിന് ഇത്രയേറെ സഹായിക്കാൻ കഴിഞ്ഞത് 😢 ❤
❤
നജീബിക്ക അന്ന് വിശപ്പോടെ കഴിച്ച ആ ഭക്ഷണത്തിന്റെ മൂല്യം വിലമതിക്കാത്തതാണ്... ഒരു പക്ഷെ അദ്ദേഹം കഴിച്ച ഭക്ഷണത്തിൽ ഏറ്റവും രുചിയുള്ള ആഹാരവും അതു തന്നെയായിരിക്കും
സത്യം
👍
എൻ്റെ അറിവിൽ ബത്തയിലെ തന്നെ ഏറ്റവും രുചിയും വൃത്തിയുമുള്ള ഭക്ഷണം ഇവിടെ തന്നെയായിരുന്നു. ഹോട്ടൽ പൂട്ടി എന്നറിഞ്ഞതിൽ വളരെയധികം സങ്കടം തോന്നുന്നു.😢
സത്യം
😊@@bubblesblasting8473
ഞാനും ബത്തയിൽ പോകുമ്പോൾ ഇദ്ദേഹത്തിന്റെ മലബാർ ഹോട്ടലിൽ നിന്നായിരുന്നു ഫുഡ് കഴിച്ചിരുന്നത്.
തനി നാടൻ കേരള ഫുഡ്. കാശ് കൌണ്ടറിൽ ഇരിക്കുന്ന ഇദ്ദേഹത്തെ ഇപ്പോൾ ഓർത്തെടുക്കുന്നു.
അന്നിത്ര നരച്ചിരുന്നില്ല.2002 to 2013 വരെ ഇദ്ദേഹത്തെ അവിടെ കണ്ടത് ഓർക്കുന്നു.
പിന്നെ ഇദ്ദേഹം ആ ഹോട്ടൽ കൊടുത്തപ്പോൾ വേറെ മാനേജ്മെന്റ് വന്നെന്ന് അറിഞ്ഞു. പിന്നെയും അവിടെ നിന്ന് ഭക്ഷണം കഴിച്ചിരുന്നു 2019 വരെ......❤
Mi l😊😊😊
ഇപ്പോഴും മലബാർ ഹോട്ടൽ തന്നെ ആണോ പേര്
@@muhammadsemeelmp1713
ഇപ്പോൾ മലാസ് ഹോട്ടലാണ്
ഞാൻ മലബാർ ഹോട്ടലിൻ്റെ നേരെ മുമ്പിലുള്ള മീൻ കടയിൽ 7 വർഷം ജോലി എടുത്തിരിന്നു. എൻ്റെ നാട്ടുകാരനാണ് കുഞ്ഞാക്ക
@@muhammedrafi2878 spot evide
എനിക്ക് ഇദ്ദേഹത്ത കണ്ടപ്പോൾ തോന്നിയെ ഒരു കാര്യം ഈ കഥ യിൽ നജീബ് ബെന്യമൻ കുഞ്ഞിക്ക എല്ലാരും വളരെ സാദാരണ കാരയാ ആളുകൾ ആണ്. എന്നു നന്മ വരട്ടെ. ❤️
ഏറെ സ്നേഹം മാത്രം കുഞ്ഞിക്ക..... അങ്ങാണ് മനുഷ്യൻ... നോവൽ കുറേ മുമ്പ് വായിച്ചതാണ്.... അന്നേ കുഞ്ഞിക്ക ആരാണ് എന്നറിയാൻ ഒരു ആകാംക്ഷ ഉണ്ടായിരുന്നു... സിനിമ കണ്ടപ്പോഴും അങ്ങയെ അറിയാൻ ആഗ്രഹം തോന്നി... സന്തോഷം... സഹജീവികളെ സഹായിക്കാൻ ഉള്ള ആ നല്ല മനസ്സിന്.... ഏറെ ആദരവ്.. ഏറെ സ്നേഹം 🥰🥰🥰
ഞാനൊരു ഹിന്ദുവാണ് പക്ഷെ നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ മുസ്ലിം ഗൾഫിൽ ചെല്ലുമ്പോൾ നായരും പുലയനും ഈഴവനും ഇരു മുറിയിൽ കിടന്നുറങ്ങും കേരളത്തിൽ വിമാനമിറങ്ങിയാൽ പിന്നെ ഞാൻ കൂടിയ ജാതി കുറഞ്ഞ ജാതി ഈ സ്ഥിതി മാറണം കേരളത്തിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽ പോകുന്നവർ പിന്നെ ഇങ്ങോട്ട് വരുന്നില്ല എന്താ കാരണം ഇവിടെ ജോലി കിട്ടാൻ പ്രയാസം സർക്കാർ ജീവനക്കാർ ഇവിടത്തെ സാധാരണ ജനങ്ങളെ കാണുന്നത് അന്യഗ്രഹ ജീവികളെപ്പോലെ കൈക്കൂലി തെരുവ് നായ്ക്കൾ ഗുണ്ടകൾ
കപട ഭരണാധികാരികൾ അടുത്ത കാലത്ത് നടത്തിയ സർവ്വേയിൽ സമാധാനമുള്ള രാജ്യങ്ങളിൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ
രാജ്യത്തിന്റെ സ്ഥാനം എത്രയെന്നറിയാമോ 126 ഈ സത്യങ്ങൾ മനസിലാക്കിയവരാണ്ഇവിടുന്നു പോയാൽ പിന്നെ ഇങ്ങോട്ട് വരാത്തത്
കുഞ്ഞിക്ക് എന്റെ അഭിനന്ദനങ്ങൾ
🙏
ഇതൊക്കെ ആരോട് പറയാൻ ആര് കേൾക്കാൻ
🎉🎉
🙏
ആദ്യമേ മതം പറഞ്ഞപ്പോൾ മനസ്സിലായി 😄😄
എന്റെ അയൽവാസി കഞ്ഞുകാക്ക
ഞങ്ങളുടെ പ്രിയ സുഹൃത്ത് സമീർക്കാന്റെ ഉപ്പ 🥰🥰🥰
തിരൂരിൽ എവിടെ യാണ്
Sameerkka U have great uppa❤
Tirur evide
Niramaruthoor aano?
തീരുർ പത്തമ്പാട്
ഇസ്ലാം എന്താണ് എന്ന് ജീവിച്ചു കാണിച്ചു കൊടുക്കുന്ന ഇത്തരം ആളുകളാണ് മഹാന്മാർ ❤
ഇതിൽ എന്ത് മതം ? അയാൾ നല്ലൊരു മനുഷ്യൻ ആണ്
എല്ലാ മതത്തിലും ഇത് തന്നെയാണ് പറയുന്നത്
ഇസ്ലാമും ഹിന്ദുവും മാങ്ങാത്തൊലിയുമൊന്നുമല്ല മനുഷ്യത്വം എന്ന ഒന്നാണ് അത് അയാൾക്കുണ്ടായി അത്രേ ഒള്ളു
Yes.true
@@Fatemamalik657😂😂😂 ellathilum nee ninte sangitharavum Muslim vidhweshavum kuthikayattano maire??
Nallathu evide kandalum angeekarikkan padikku maire..
കഥയുടെ അവസാനം നജീബ് flight ൽ കയറുന്നത് മുമ്പ് പറഞ്ഞത് പോലെ ഒരു നന്ദി വാക്ക് പോലും കുഞ്ഞിക്കയോട് പറയാൻ സാധിച്ചില്ല. ആ അപരാധത്തിന് അദ്ദേഹം ഭൂമിയിലെ ഏതെങ്കിലും കോണിൽ നിന്ന് ഇത് വായിക്കുകയാണെങ്കിൽ എന്നോട് പൊറുക്കട്ടെ. ❤
മറ്റൊരാളെ നമ്മളെ കണ്ടു കഴിയുന്ന സഹായം വളരെ ചെറുത് ആണെന്ഗിലും ശെരി... അത് സഹായം അഭ്യർത്ഥിച്ചു വരുന്ന ആളുടെ life തന്നെ ചിലപ്പോ മാറ്റിയേക്കാം ആരെയും പുച്ഛിച്ചു കാണരുത്.. നമുക്കും ഇതേ ഗതി വരാൻ വലിയ കാലം ഒന്നും വേണ്ട.... മനുഷ്യ snehi അയി ജീവിക്കുക എന്ന ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാവും...❤❤
ഇദ്ദേഹത്തെ മലബ >ർഹോട്ടലിൽ വെച്ച് ധാരാളം കണ്ടിട്ടുണ്ട് ഞാനo ആ ആ ഹോട്ടലിൽ സ്ഥിരമായി ഭക്ഷണം കഴിച്ചിരുന്നു ആയുസ്റ്റും അരോഗ്യവും അല്ലാഹു കൊട്ത്ത് അനുഗ്രഹിക്കട്ടെ ആമീൻ
ബത്ഹയിൽ എവിടെയാണ് മലബാർ ഹോട്ടൽ?
Ipo ath malaz hotel aanu.
Riyadh bankinte purakiloode poyal kanam
Riyadh bankinte purakil almas hotel alle
Correct location evide aanu
Al mas kazhinju munnoot poyal ulla junctioneil ninne idathott neengyal.
Opposite dumaikhi fish
@@abidm.p7592 rocky yude munnile hotel aano
Randu hotel undayirunnu avide
നജീബിക്കയുടെ കഥ കേട്ടതുമുതൽ കാണണം എന്ന് ആഗ്രഹിച്ച ആളുകളിൽ ഒരാൾ... ❤️❤️.. താങ്കൾക്ക് ആയുസും ആരോഗ്യവും സമാധാനവും ഉണ്ടാവട്ടെ 🙌🏻🙌🏻🙌🏻
ഇതാണ് നമ്മുടെ കേരളം ഇതാവണം നമ്മുടെ കേരളം മനുഷ്യന്മാർ തമ്മിൽ സ്നേഹിക്കുകയും പരസ്പരം സഹായിക്കുകയും നമ്മുടെ കേരളത്തിന്റെ നന്മകളും വാനോളം ഉയരട്ടെ അല്ലാഹു ഇക്കാക്കും കുടുംബത്തിനും എല്ലാവിധ അനുഗ്രഹവും നൽകട്ടെ🤲🏼
ആടു ജീവിതം വായിച്ചു മനസ്സും ഹൃദയവും വിങ്ങി പൊട്ടി നിൽക്കുമ്പോൾ ..,അവസാനം നജീബ് ഈ നല്ല മനുഷ്യന്റെ കയ്യിലെ ത്തുമ്പോഴാണ് വരണ്ട മരുഭൂമിയിൽ ഒരു ഇറ്റ് നീരുറവ കണ്ട സന്തോഷം നമുക്കും ഉണ്ടാകുന്നത് .!👍
ഒരുപാട് മുസ്ലിം സഹോദരങ്ങളെ കണ്ടിട്ടുണ്ട്. നിങൾ ഒരു മനുഷ്യൻ ആണ്. എൻ്റെ ഡൽഹി ജീവിതത്തിൻ്റെ ആദ്യ ഘട്ടത്തിൽ ബൈബിളും ഖുർആനും ഭാഗവത് ഗീതയും ഒരുമിച്ച് വെച്ച് പ്രാർത്ഥിച്ച വ്യക്തി ആണ്. ഇന്ന് കൊരോണക്കു ശേഷം ഒരു വിഭാഗത്തെ മാത്രം തള്ളി പറയുന്നു. പേര് നോക്കി സഹായിക്കുന്ന വ്യക്തികൾ...... അനുഭവം ...
അങ്ങ് ദൈവത്തിന് പ്രിയപ്പെട്ടവൻ. ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.
ആ സിനിമ കണ്ടവർക്കും, ആ നോവൽ വായിച്ചവർക്കും അറിയാം. ഇയാള് ദൈവം ആണ്.
😊😊
Angane parayalle sahodara, ath adhehathinte vishwasthin ethiran. Ayalk istamillatha kaaryam parayalle. Ayal eaka daiva vishwasiyan. Daivathil aareyum panku cherkatha oru nalla vishwasi
കുഞ്ഞിക്ക താങ്കൾ യഥാർത്ഥ ദൈവ ദൂദനാണ്.
ദൈവം അനുഗ്രഹിക്കട്ടെ..🤲🤲🤲
ഇതാണ് യഥാർത്ഥ മുസ്ലിം... Indian muslim... Repect🙏pure soul🤲 alham dullilah
മലപ്പുറത്തുകാരൻ അന്നും ഇന്നും എന്നും മനുഷ്യത്വത്തിന്റെ കാര്യത്തിൽ മുന്നിൽ തന്നെ..Big സല്യൂട്ട് ഇക്കാ 🙏🙏🙏
Athe .Malappuram Tirur ente naad.
ഇതു പോലെ നല്ല മനുഷ്യർ ലോകത്തിന്റെ പല ഭാഗത്തും ഉണ്ട് , ഇനിയും ധാരാളം ഉണ്ടാകട്ടെ ... ❤❤❤
സത്യം. അതുകൊണ്ടാണ് ഇപ്പോളും നമ്മൾ സമാധാനത്തിൽ കഴിയുന്നത്❤❤❤❤❤
❤❤❤❤❤❤🇦🇪🇦🇪🇦🇪🇦🇪🇦🇪🥰🥰🥰🥰🥰
ഞാൻ തിരൂർ ജോലി ചെയ്തതാണ് ഇത്രയും നല്ല മനുഷ്യ ർ ഞാൻ വേറെ എവിടെ യും കണ്ടില്ല
ജീവിതത്തിന്റെ നല്ല നാളുകൾ ആണ് മലപ്പുറത്തു 16വർഷം ജോലി ചെയ്തു
നജീബ് രോടിൽ എത്തിയപ്പോ അയാളെ കേറ്റി പോയ വാഹനത്തിൻ്റെ ഉടമ real god
അയാളെയും കിട്ടിയാൽ നന്നായിരുന്നു
അതൊരറബിയാണ്
😢😢@@mymemories8619
സത്യം❤❤
❤️🥰👍
നമസ്കാരം....ഭൂമിയിൽ നജീബിൻറ ദൈവമായി കുഞ്ഞാക്കയും മാറിയതിൽ നന്ദി....നമസ്കാരം.കുഞ്ഞാക്ക...ആയൂരാരോഗ്യസൗഖ്യമായിരിക്കട്ടേ....കഥമാറി,കരഞ്ഞുപോയി...ആടുജീവിതം നജീബേ...നിങ്ങളെയും പടച്ചോൻ കാത്തു...
നജീബ് ചാടി പോന്ന ശേഷം ആ കാട്ടറബി വേറെ ആരെയെങ്കിലും ഇത് പോലെ എയർ പോർട്ടിൽ നിന്നും പിടിച്ച് കൊണ്ട് പോയി ജോലി ചെയ്യിക്കുന്നുണ്ടാകും ഇന്ത്യ ഗവർമെണ്ട് ഇടപെട്ട് ആ കാട്ടറബിയെ കണ്ട് പിടിച്ച് തക്കശിക്ഷ വാങ്ങി കൊടുക്കണം പത്രക്കാരും ചാനൽ കാരും അതിന് ശ്രമിക്കുക
അയാൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ
നജീബ് ഇക്ക ഓടി തേടി പറ്റിയ ഈ കുഞ്ഞിക്ക എന്തു നല്ല ഒരു മനസ്സിന് ഉടമ...മാഷാഅല്ലാഹ് 🥰🥰🥰🥰🥰 റബ്ബ് അനുഗ്രഹിക്കട്ടെ... 🤲🏻🤲🏻🤲🏻🤲🏻
Aameen
അങ്ങയുടെ വിനയം ഭൂമിയ്ക്കും താഴെ ... ഇനിയും നന്മകൾ വാരിക്കോരി സർവ്വേശ്വരൻ നൽകുമാറാകട്ടെ. -----🙏🙏🙏
ദൈവത്തിനെ ഈ ഇക്കയിലൂടെ ഞാൻ കാണുന്നു. നിസ്കാരം ചെയ്യുന്ന അനുഗ്രഹം 🥰🥰🥰🥰🥰ലവ് ❤ഇക്ക
നോവൽ വായിക്കുമ്പോൾ കുഞ്ഞിക്ക പടച്ചോൻ ആണോന്നു തോന്നിപോയി.. ഇബ്രാഹിം വന്നു കഴിഞ്ഞ് അവതരിക്കുന്ന രണ്ടാം ദൈവം.. ഒരുപാട് സ്നേഹം നജീബ് ഇക്ക യുടെ നാട്ടിൽ നിന്നും.. ഹരിപ്പാട് ❤
മതം അല്ല മനുഷ്യൻ ആണ് വലുതെന്നു കാണിച്ചു തന്ന നല്ലൊരു വ്യക്തി. സ്നേഹം ഇക്കാ ദൈവം അനുഗ്രഹിക്കട്ടെ 🩷💚
ഗൾഫ് രാജ്യങ്ങളിൽ ഇദ്ദേഹത്തെപോലെ ഒരുപാട് മനുഷ്യരെ കാണാൻ പറ്റും...
നല്ലൊരു മനുഷ്യൻ 👌
ഇതൊക്കെയാണ് യഥാർത്ഥ മുസ്ലിം സഹോദരൻ. അല്ലാതെ മതഭ്രാന്ത് പറയുന്ന സുഡാപ്പികളല്ല.
Rss sunggi theetagalum same aanu
ഇദ്ദേഹത്തെ പോലെ തന്നെ ആണ് 90% മുസ്ലിങ്ങളും അത് താങ്കൾ കാണാത്തത് കൊണ്ടാണ്... ബാക്കി വരുന്നത് വെറും മുസ്ലിം നമ്മധാരികൾ മാത്രം.
. ഈ ബാക്കി വരുന്നവർ എല്ലാ മുസ്ലിങ്ങളെയും പറയിപ്പിക്കും
❤❤❤❤
Neeorupakkasangiyum
എന്റെ പോന്നു മോനെ നജീബ് സ്ഥാനത്ത് നിന്നെ പോലെ ഉള്ള sangikhal ആവണം എന്നാലേ നിങ്ങൾ പഠിക്കു പ്രവാസി മുസ്ലിം വെല അറിയൂ
എന്റെ റബ്ബേ ഈ നോവൽ വായിക്കുമ്പോൾ പോലും ഇവരെ ഒന്നും കാണാൻ പറ്റുമെന്നു കരുതിയില്ല
Sathyam
😊😊
ഈ സിനിമ പുറത്ത് ഇറങ്ങിയതിന്റെ ഗുണം കണ്ടു അതാണ്...
Sheriya..njan vijarichathu ithokke pand kaalath nadannathalle ivarokke marich poyittunddavumnna..kaanan patiyathil santhosham…aghaneyil ithokke madannitt kure kaalam onnum pinnitittilla
റിയാദിൽ ബത്തയിൽ നിന്ന് സ്നേഹത്തോടെ അഭിമാനിക്കുന്നു..നിങ്ങളെ പോലുള്ള നല്ല മനുഷ്യർ നിന്ന്പോയ ഈ പുണ്യഭൂമിയിൽ എത്താൻകഴിഞ്ഞതിൽ ❤🙏
അന്യനാട്ടിൽ ഒരഗതിക്ക് പലരും ഒരിറ്റ് വെള്ളം പോലും കൊടുക്കില്ല. അറിയാത്ത ആളിനോട് സഹകരിച്ചാൽ പിന്നെ അത് വല്ല കേസോ കൂട്ടാമോ ആകും എന്ന് ഭയക്കും. അലിവ് ഇല്ലാത്ത മനസ്സ് ഉള്ള ധാരാളം പേർ ഉണ്ട്. താങ്കളെ കണ്ടതിൽ ഒത്തിരി സന്തോഷം.
ഇദ്ദേഹത്തെ ആണ് കഥ കേട്ടപ്പൾ മുതൽ കാണണം എന്ന് ആഗ്രഹിച്ചത് 😍 അത് പോലെ car ഇൽ രക്ഷപെടുത്തിയ ആളെയും 😍
കാറിൽ രക്ഷപ്പെടുത്തിയത് ഇവിടുത്തെ അറബി ടാക്സി ഓടിക്കുന്ന ആൾ ആണ്.. അവർ ഇത് അവരുടെ ജോലിയുടെ ഭാഗമായി ചെയുന്നു.. കുഞ്ഞിക്ക അങ്ങിനെയല്ല.. മനുഷ്യ സ്നേഹിയായ കാരുണ്യത്തിന്റെ നിറ കുടം 💗💗
@@muneerkuni അയാളും മുനുഷ്യതത്തിന്റ പേരിലല്ലേ ചെയ്തത്.
എന്റെ ഉപ്പ. താങ്കൾ ആ മനുഷ്യനെ കണ്ടില്ലായിരുന്നെങ്കിൽ. ഈ ജീവിതവും. ഈ സിനിമയും ഇന്ന് വേറെ വഴിക്ക് തിരിഞ്ഞു പോയേനെ 🙏👍
❤❤❤❤❤
❤❤❤
♥️♥️
😭😭😭😭
❤
കാണാൻ ഒരുപാട് ആഗ്രഹം തോന്നിയിരുന്നു..... എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ താങ്കൾക്ക്
"നിങ്ങൾ ഭൂമിയിൽ ഉള്ളവരോട് കരുണ കാണിക്കുക ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും" - Prophet Muhammed (sw)
കേൾക്കുമ്പോൾ ഭയം..... ആർക്കും ഇതുപോലുള്ള അവസ്ഥ ഉണ്ടാകാതിരിക്കട്ടെ 🤲🤲🤲🤲
കുഞ്ഞി മുഹമ്മദ്ക്ക, നല്ല മനുഷ്യൻ,
അർഹമായ പ്രതിഫലം ആളല്ലാഹു തരട്ടെ 🤲
Aameen
Ameen
Aameen yarabbal alameen🤲
Aameen🌹🌹🌹
Aameen
പബ്ലിസിറ്റി ആഗ്രഹിക്കാത്ത നല്ല ദീനീ ചിന്തയുള്ള ഒരാളെന്ന് തോന്നുന്നു
ചേട്ടനെ കുറിച്ച് ഒരുപാട് അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം
ദൈവം ചേട്ടൻ്റെ രൂപത്തിൽ ആണ് അപ്പൊൾ നജീബ് ഇക്കയുടെ മുൻപിൽ വന്നത്
❤❤❤❤
Marubhoomiyl ninu rekshichukondvannathu eyal allallo
@@sufiyabeevi6145alla athu oru soudi aanu
ഈ ഉപ്പ ചെയ്തത് ആലോചിച്ചു നോക്കിയാൽ ദൈവതുല്യനായ ഒരു മനുഷ്യൻ...... God bless you.... Uppa ❤🙏🏻🙏🏻🙏🏻🙏🏻🙏🏻
20 വർഷത്തോളമായി പ്രവാസ ജീവിതം ജീവിക്കുന്നു,മലബാർnമേഖലയിൽ ഉള്ള കാക്കമാരുടെ ഹോട്ടിലുകളിലിൽ കഷ്ട്ടപെടുന്നവനിക്ക് ഭക്ഷണം കൊടുക്കുന്ന കാഴ്ചകൾ നിരവതി കണ്ടിട്ടുണ്ട്,ഒരുപാട് സൂപ്പർ മാർക്കറ്റ് ഉള്ള ഒരു മലപ്പുറം കാക്ക എല്ലാമാസവും നാട്ടിലുള്ള ജാതി ബേധമന്യ പാവങ്ങളെ സഹായിക്കുന്നത് ഇന്നും എനിക്ക് അറിയാം, അങ്ങിനെ നിരവതി ബിസ്സിനെസ്സുകാർ ആരും അറിയേപ്പെടാൻ ആഗ്രഹിക്കാതെ ഇന്നും സഹായം ചെയ്ത് കൊണ്ടിരിക്കുന്നു.. 🙏
ഞാൻ യുഎ ഇ യിലാണ് എനിക്ക് ഇയാളെ ബന്ധപ്പെടാൻ പറ്റുമോ
ഒന്നും ചെയ്യാതെ സോഷ്യൽ മീഡിയയിൽ ഫേമസ് ആവാൻ മനുഷ്യൻ കിടന്ന് ചാവുമ്പോൾ ഒരു മനുഷ്യൻ ❤
അതും ഇങ്ങനെ ഒരു കൂടി കാഴ്ചക്ക് വേറെ ഒരാൾ വഴി മൂന്ന് പ്രാവിശ്യം വിളിപ്പിച്ചു ഒന്ന് സമ്മതിക്കാൻ ❤
യൂട്യൂബർമാർ വരുമാനം പ്രതീക്ഷിച്ച് പുള്ളിയെ കാണാനാണ് പോവേണ്ട 😂 ഓടിക്കും
😂
😂😂😂
പുറത്ത് വരി നിൽക്കുന്നുണ്ടാവും.. 😂😂
സത്യം 👌🏻
ഇദ്ദേഹത്തെ പോലുള്ള നല്ല മനുഷ്യരുടെ സഹായത്തിൽ താമസവും ഭക്ഷണവും മാത്രമല്ല, ഒരു ജോലിയും കരസ്ഥമാക്കി, ജീവിതം കരക്ക് എത്തിച്ച നിരവധി ആളുകൾ ദുബായിലും ധാരാളം ഉണ്ടായിരുന്നു. അതൊക്കെ ഇന്നത്തെ കാലത്ത് പറഞ്ഞാല് ,ഒരു കെട്ട് കഥ പോലെ മാത്രം ഇന്നത്തെ തലമുറ മനസ്സിൽ ആക്കുകയുളു.
Ennittum!!NeeEnneyAriyunnillallo**?? AthanuIvidutheySangadam!!
ഒരു നല്ല മുസ്ലിം എന്നു പറയുന്നതിനേക്കാൾ ഒരു നല്ല മനുഷ്യൻ ❤
നല്ല മുസ്ലിമായത് കൊണ്ടാണ് നല്ല മനുഷ്യനായത്
Ah best 😂
@@AbdulAzeez-dr9zi
yes... yes..❤
നല്ല മനുഷ്യനെ മുസ്ലിം ആവുകയുളു അല്ലെകിൽ പേര് കൊണ്ട് മാത്രം മുസ്ലിം
❤
ഇത്തരം മനുഷ്യന്മാരെ ഉള്ളതുകൊണ്ട് മാത്രം ഭൂമി ലോകം അവസാനിക്കാതെ മുന്നോട്ടുപോകുന്നത് നല്ലൊരു മനുഷ്യൻ❤❤❤
പ്രിയ സഹോദരൻ കുഞ്ഞാക്കാക്ക് എത്രയോ ആളുകളുടെ പ്രാർത്ഥന കിട്ടിയിട്ടുണ്ട് അദ്ദേഹത്തിനും കഷ്ടത അനുഭവിച്ച നജീബ് എന്ന സഹോദരനും അല്ലാഹു ഇഹപര വിജയം നൽകട്ടെ
Niyyatt പോകില്ല ikka.. കാരണം ഇത് ഒക്കെ മറ്റുള്ള ആളുകള്‍ക്ക് മാതൃക ആണ് ❤❤❤
ഭഗവാൻ അനുഗ്രഹിക്കട്ടെ ❤️
Aameen
🤲
എന്റെ നാട്ടുകാരൻ.. തിരൂർ 💚
ഞാൻ ഇപ്പോഴും സൗദിയിൽ trailor ഡ്രൈവർ ആണ് വർഷങ്ങൾക് മുൻപ് ഒരു മലയാളിയെ ഞാൻ രാത്രി രണ്ട് മണിക്ക് രക്ഷപ്പെടുത്തിയുട്ടുണ്ട് മാവേലിക്കര ആണ്
എന്നാണ് എന്റെ ഓർമ ന്ഹാൻ ഞാൻ കുവൈത്തിൽ നിന്ന് വരുമ്പോൾ ബോർഡർ കഴിഞ്ഞ് ഹാഫർ ബത്തിൽ നിന്നാണ് കണ്ടത് മലയാളി ആണെന്ന് അറിഞ്ഞു റിയാദിൽ വന്നു സുഹൃത്തുക്കൾ എല്ലാവരും കൂടി എംബസി യിൽ കൂടി കയറ്റി വിട്ടു ഒരു പാട് നജീബ് മാർ ഇപ്പോഴും മരുഭൂമിയിൽ ഉണ്ട്.
ഒരു മുസൽമാൻ നോമ്പ്കാലത്ത് നോമ്പെടുക്കുമ്പോൾ വിശപ്പിൻ്റെ വിലമനസ്സിലാക്കാൻ ഇസ്ലാം പഠിപ്പിക്കുന്നു. സക്കാത്ത് കൊടുക്കാൻ പഠിപ്പിച്ചത് കൊണ്ട് ഏതൊരാൾക്കും കയ്യഴിഞ്ഞ് സഹായിക്കാനും മടിയുണ്ടാവില്ല. ഹൃദയത്തിൽ നിന്നും നിങ്ങൾക്കൊരു ബിഗ് സല്യൂട്ട്❤❤❤
യഥാർത്ത മുസ്ലിം . അല്ലാഹു അനുഗ്രഹിക്കട്ടെ. Najan ഒരു ഹിന്ദു. നങ്ങൾക്ക് ഒരു പാട് മുസ്ലിം ഫ്രണ്ട്സ് ഉണ്ട്. Bandhukkallekkal നല്ല മുസ്ലിം ഫ്രണ്ട്സ്.
എന്നെ പോലെ തന്നെ മറ്റൊ രു ആൾ എന്ന് ചിന്തിക്കുന്ന നല്ലൊരു മനുഷ്യൻ അള്ളാഹു കുഞ്ഞ,ക്കയെയും നിങ്ങളുടെ തലമുറകളെയും അനുഗ്രഹിക്കട്ടെ.
കുഞ്ഞിക്ക. നമിക്കുന്നു. നിങ്ങൾ ഒരു വലിയ മനുഷ്യൻ ആണ്. എന്റെ പ്രാർത്ഥനയിൽ നിങ്ങളും ഉണ്ടാവും. ❤
യഥാർത്ഥ കുഞ്ഞിക്ക... 🫂 മതം എന്താണെന്ന് പഠിപ്പിച്ചതെന്ന് മുറുകെ പിടിച്ചു പ്രവർത്തിച്ച മനുഷ്യൻ ബിഗ് respect 🫂 ikkaa 🤝🏻
കുഞ്ഞിക്ക
മണലാരണ്യത്തിലെ മരുപച്ച '
താങ്കളെ പോലുള്ള നല്ല മനുഷ്യരുടെ ,മനുഷ്യത്തമാണ് സമൂഹത്തെ നയിക്കേണ്ടത്.
അഭിനന്ദനങ്ങൾ
നിങൾ ഭൂമിയിൽ ഉള്ളവരോട് കരുണ ചെയ്യുവി ൻ എങ്കിൽ ആകശത്തുള്ളവൻ നിങ്ങൾക്കും കരുണ ചെയ്യും♥️♥️വിശുദ്ധ ഖുർആൻ
മനുഷ്യൻ ഇത് പോലെ ജീവിക്കണം.... അള്ളാഹു കുഞ്ഞാകാക് ദീർഘായുസ്സ് കൊടുക്കട്ടെ 🤲🏻🤲🏻🤲🏻
നോവൽ വായിച്ചപ്പോൾ തന്നെ ഇദ്ദേഹം മനസ്സിൽ കയറിയിരുന്നു. സിനിമ കണ്ടപ്പോൾ ഒന്ന് നേരിട്ട് കാണണം എന്ന് തോന്നി. ഇതിലൂടെ കാണാനായപ്പോൾ ഒരുപാട് സന്തോഷം. ഇതുപോലുള്ള മനുഷ്യരിലൂടെയാണ് ദൈവസ്പർശം അനുഭവപ്പെടുന്നത്.❤❤❤😊
അസ്സലാമു അലൈക്കും ദീർഘായുസ്സും ആരോഗ്യവും ആഗ്രഹവും നൽകട്ടെ കുഞ്ഞിക്കായുടെ അല്ലാഹുവുമായിട്ടുള്ള രാജ്യബന്ധം കുഞ്ഞിക്കയുടെ ജീവിതാവസാനം വരെ നിലനിർത്തുമാറാകട്ടെ അത് തന്നെയാണ് അതുതന്നെയാണ് നാഥനുമായുള്ള എരുമയും പ്രസക്തിയും പ്രോത്സാഹനവും എല്ലാം ദുനിയാവിൽ അല്ലെങ്കിൽ ആഖിറത്തിൽ നാഥൻ കൊടുക്കും കുഞ്ഞിക്കയുടെ ഏറ്റവും അടുത്ത ബന്ധം
നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ പരസ്യമായി ചെയ്യുന്നുവെങ്കില്‍ അത് നല്ലതു തന്നെ. എന്നാല്‍ നിങ്ങളത് രഹസ്യമാക്കുകയും ദരിദ്രര്‍ക്ക് കൊടുക്കുകയുമാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം. (Quran 2:271)
രാവും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ ധനം ചെലവഴിക്കുന്നവര്‍ക്ക് അവരുടെ നാഥന്റെ അടുക്കല്‍ അവരര്‍ഹിക്കുന്ന പ്രതിഫലമുണ്ട്. അവര്‍ക്കൊന്നും പേടിക്കാനില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല. (ഖുർആൻ-2:274)
നിങ്ങള്‍ ദാനധര്‍മങ്ങള്‍ പരസ്യമായി ചെയ്യുന്നുവെങ്കില്‍ അതു വളരെ നല്ലതുതന്നെ. എന്നാല്‍ നിങ്ങളത് രഹസ്യമാക്കുകയും പാവങ്ങള്‍ക്ക് നല്‍കുകയുമാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് കൂടുതലുത്തമം. അത് നിങ്ങളുടെ പല പിഴവുകളെയും മായ്ച്ചുകളയും. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു. (ഖുർആൻ-2:271)
എല്ലാവരും നജീബിനെ കുറിച് മാത്രം ചിന്ദിക്കുമ്പോൾ എന്റെ ചിന്ത മുഴുവൻ ആ ഭീകര രൂപീയെ ആണ് നജീബ് ഇന് മുൻപേ അവിടെ പെട്ടുപോയ അവസാനം രക്ഷപ്പെടാനുള്ള വെപ്രാളത്തിൽ ജീവൻ നഷ്ടമായ ഭീകര രൂപം
നജീബ് ഇന് ശേഷവും അതിന് മുൻപും ആ അറബി എത്ര പേരെ കൊണ്ടുപോയി ഉപദ്രവിച്ചു കാണും
ബുക്ക് വായിച്ചപ്പോ കാണണം എന്ന് ആഗ്രഹിച്ച ഒരു വ്യക്തി.... ♥️
നജിബ്ക്കയും.... ഈ കുഞ്ഞിക്കയും ക കൂടി ഒരു സംഗമം പ്രതീക്ഷിക്കുന്നവരുണ്ടോ ?
മലബാർ ഭാഗത്ത് ഉള്ളവർ ഏകദേശം ഇങ്ങനെയൊക്കെ തന്നെയാണ്
Crct
Regionalise ചെയ്യണ്ട..... എല്ലായിത്തടത്തും ഉണ്ട് നല്ല ആൾകാർ
ആട് ജീവിതം എന്ന നോവൽ വായിച്ചതിന് ശേഷം ഇദ്ദേഹം ആരാണ് എന്ന് തിരക്കുകയായിരുന്നു....
അങ്ങനെ സഹായിക്കണം എന്ന് പഠിപ്പിച്ചത് മതം തന്നെയാണ്. ഒരു മനുഷ്യനും വന്ന് പഠിപ്പിച്ച് കൊടുത്തതല്ല
അത് വെറും തോന്നലാണ്. നല്ലമനുഷ്യനാവൻ മതം ആവശ്യമില്ല
@@Fatemamalik657 ഞാൻ പറയുന്നത് ഇസ്ലാം മതം പഠിപ്പിച്ചു എന്നല്ല. എല്ലാ മതങ്ങളും അടിസ്ഥാനമായി പറയുന്നത് നന്മ ചെയ്യാനും പാവങ്ങളെ സഹായിക്കാനുമാണ്..
@@Goeson117 പക്ഷെ ഇസ്ലാമിൽ അടിമത്തവും ഉണ്ട്. അത് ഇവിടെ ഉള്ള വിശ്വാസികൾക്കു അറിയില്ല. മതം മനുഷ്യരെ ഇപ്പൊ ഭിന്നിപ്പിക്കുന്നെ ഉള്ളു
യഥാർത്ഥ മുസ്ലിം. മനുഷ്യസ്നേഹി. നിങ്ങൾ മനുഷ്യനോട് കരുണ കാണിക്കുന്നില്ലെങ്കിൽദൈവം നിങ്ങളോട് ഒരു ദാക്ഷിണ്യവും കാണിക്കില്ല (പ്രവാചകൻ മുഹമ്മദ് നബി . സ്വ)
റബ്ബേ... എന്നും നിന്റെ കാവൽ ഈ ഉപ്പാക്ക് നൽകി അനുഗ്രഹിക്കണേ 🤲
ആട് ജീവിതം സിനിമയിലെ കഥാപാത്രങ്ങളോടൊപ്പം, യഥാർത്ഥ കഥാപാത്രങ്ങൾ കൂടി ഒരുമിച്ചു കൂടുന്ന ഒരു വേദി ഉണ്ടാവണം എന്നാഗ്രഹിക്കുന്നു. കാരണം വായിച്ചും,സിനിമ നടന്മാരിലൂടെ കണ്ടും, സങ്കൽപ്പിച്ചും ഉള്ള കഥാപാത്രങ്ങളെ, നേരിൽ കാണാലോ എല്ലാവർക്കും...
പടച്ചവൻ റഹ്മത്ത് തരട്ടെ❤️❤️❤️
ആമീന്‍
“സ്നേഹമാണഖിലസാരമൂഴിയിൽ”
Thank you ഇക്ക..❤ God is great..🙏🏼