ചില്ലറയല്ല കറിവേപ്പില കൃഷിയിൽ നിന്നുള്ള ലാഭം | Curry Leaves Cultivation Kottarakkara, Kollam, Kerala

Поделиться
HTML-код
  • Опубликовано: 9 сен 2024
  • ഒരു വീട്ടില്‍ നിത്യവും ആവശ്യമുള്ള ആഹാര സാധനങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്‌കറിവേപ്പില. കേരളത്തിനാവശ്യമായ കറിവേപ്പില കൂടുതലും കീടനാശിനിയുപയോഗിച്ച്‌ തമിഴ്‌നാട്ടില്‍ കൃഷി ചെയ്‌ത്‌ കൊണ്ടു വരുന്നവയാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. എന്നാല്‍ ഫ്‌ളാറ്റുകളിലെ ബാല്‍ക്കണികളില്‍ പോലും യാതൊരു പ്രയാസവും കൂടാതെ വളര്‍ത്താമെന്ന്‌ കണ്ടെത്തിയിട്ടും മലയാളികള്‍ അതിനു ശ്രമിക്കാത്തത്‌ വളരെ ദു:ഖകരമാണ്‌. ഇവിടെയാണ്‌ കൊല്ലം ജില്ലയിലെ കൊട്ടാരക്കരക്കടുത്ത് വല്ലം നെടുവത്തൂർ സ്വദേശി സുന്ദരന്റെ കൃഷി വ്യത്യസ്തവും സാമൂഹിക പ്രസക്തിയുമുള്ളവയാകുന്നത്. അധികമാരും ചെയ്തു വിപണനം നടത്തിയില്ലാത്ത കറിവേപ്പില കൃഷി വാണീജ്യടിസ്ഥാനത്തിൽ കൃഷി ചെയ്തു വരുമാനം കണ്ടത്തുകയാണ് ഈ കർഷകൻ, അധികം മുതൽ മുടക്കില്ലാത്തതും, ജോലിക്കാരുടെ ആവശ്യമില്ലാത്തതും ഈ കറിവേപ്പില കൃഷിയുടെ മേന്മകളാണ്.
    -----------------------------
    പ്രേക്ഷകർക്ക് കർഷകനെ ബന്ധപെടുനുള്ള ഫോൺ നമ്പർ, വിലാസം എന്നിവ വീഡിയോയുടെ അവസാനഭാഗത്ത് നൽകിയിട്ടുണ്ട്
    ..........
    ഞങ്ങളുടെ WhatsApp ചാനലിൽ ജോയിൻ ചെയ്യാൻ 👇
    whatsapp.com/c...
    ===================
    Instagram : / deepupdivakaran
    നിങ്ങളുടെ നാട്, പാരമ്പര്യം, കൃഷി, ഫാം തുടങ്ങിയപ്പറ്റി ഈ ചാനൽ പരിചയപ്പെടുത്താൻ ഞങ്ങളുമായി ബന്ധപെടുക:
    For Farm Promotion etc, Please Contact:
    adithi Public Relations & Media
    Contact: 90610 25550
    WhatsApp: wa.me/+9190610...
    മനസ്സിനുള്ളിലെ ആ പഴയ മലയാളി മാറിയിട്ടില്ലങ്കിൽ സബ്സ്ക്രൈബ് ചെയ്യൂ : / @thodiyumpadavum
    പഴമയെ സ്നേഹിക്കുന്നർക്കായി... കൃഷിയെ സ്നേഹിക്കുവർക്കായി...ഒരു എളിയ സംരംഭം.. ചാനൽ സബ്സ്ക്രൈബ് ചെയ്തു പ്രോത്സാഹനം തരണേ,
    കൂടുതൽ വിഡിയോകൾ കാണാം.
    വരൂ... നമുക്കൊരുമിച്ച് യാത്ര ചെയ്യാം മനസിനെ തണുപ്പിക്കുന്ന പഴമയുടെ ആ ഗൃഹാതുരത്തിലേക്ക്...
    #curryleaves #curryleavesbenefits
    #agriculture #kerala #Malayali #farmimg #keralagarden #keralaagriculture #keralatourism

Комментарии • 35

  • @georgejoseph9316
    @georgejoseph9316 2 месяца назад +10

    നിങ്ങളുടെ ഭാഗ്യം❤ വിജയിക്കട്ടെ❤❤ ശത്രുക്കൾ കൃഷി നശിപ്പിക്കാതിരിക്കട്ടെ❤

  • @rajeshvp1529
    @rajeshvp1529 2 месяца назад +14

    നല്ല കാര്യം പച്ചക്കറികൾ എല്ലാം നമ്മുടെ നാട്ടിൽ ഉണ്ടാകട്ടെ വിഷം കഴിക്കണ്ടല്ലോ

  • @mangosaladtreat4681
    @mangosaladtreat4681 2 месяца назад +12

    എത്ര കറി വേപ്പു വച്ചിട്ടും പിടിക്കുന്നില്ല. വെറുതേ കിളിച്ചതിനെ നനച്ചു വളർത്തി... അസൂയ മൂത്ത ആരോ അതിനെ ഉണക്കി കളഞ്ഞു.. നന്നായി ....എല്ലാവർക്കും കറി വേപ്പ് ഒരു ബാലികേറാ മലയാ ....💖💕💞💙💗💓💝👌🏽👍🏽✍🏽

    • @dom4068
      @dom4068 2 месяца назад +4

      മഴക്കാലത്ത് വെള്ളക്കെട്ട് ഇല്ലാത്ത , നല്ല വെയിൽ ഉള്ള സ്ഥലത്ത്, അൽപ്പം ചെങ്കൽ പൊടിയും പൂഴിയും ചേർത്ത് , കുരു മുളച്ചു ഉണ്ടാകുന്ന ഒരു വേപ്പില തൈ നടുക.
      തലേ ദിവസത്തെ കഞ്ഞിവെള്ളം ഒഴിച്ച് കൊടുക്കുക.
      കീടങ്ങൾ വരുന്നുണ്ടെങ്കിൽ അവയെ എത്രയും തുരത്തുക.
      വേപ്പിൻ പിണ്ണാക്ക് വളമായി നൽകുകയും, soap + വേപ്പെണ്ണ, ചാരം + ചൂട് കഞ്ഞി വെള്ളം , എന്നിവ ഉപയോഗിക്കാം ...
      വേപ്പ് ഒരു 3 അടി എങ്കിലും ഉയരം വയ്ക്കുന്നത് വരെ ഇല നുള്ളാതിരിക്കുക.
      പല തവണ, വേപ്പ് നട്ട് നന്നായി വരാതെ, അവസാനം ഇങ്ങിനെ ഒക്കെ ചെയ്തപ്പോൾ നന്നായി ഫലം കിട്ടി.
      3-4 വർഷം കൊണ്ട് 7 അടി ഉയരത്തിൽ ഉള്ള ഒരു വേപ്പ് ഉണ്ടാക്കി എടുക്കുവാൻ പറ്റി.
      ഇടക്ക് ശ്രദ്ധക്കുറവ് ഉണ്ടായാൽ, വേപ്പ് മുരടിച്ചു പോകുവാൻ സാധ്യത ഉണ്ട് .

    • @AnzarMuhammed-gl6gg
      @AnzarMuhammed-gl6gg 2 месяца назад +1

      ചട്ടിയിലോ ഗ്രോ ബാഗ് ലോ വെച്ച് നോക്ക് ഉഷാർ ആവും

    • @user-ln8uc1ge6o
      @user-ln8uc1ge6o 19 дней назад

      Uddayal muzyuvan nirayaum njn okkea ethinea koddu edangatila parb muzyuvanum niranj nikkanu

    • @modiyiloppari8453
      @modiyiloppari8453 12 дней назад

      👍👍

  • @Krishi559
    @Krishi559 2 месяца назад +4

    അതാണ് വിജയം - ഭാഗ്യം
    വിത്ത് നന്നായി.👍 വിജയാശംസകൾ bro

  • @user-yo4nf5ct9z
    @user-yo4nf5ct9z 2 месяца назад +18

    ഭാവിയിൽ കുടിവെള്ളവും ശുദ്ധവായുവും വരെ കൃഷി ചെയ്യേണ്ടി വരും...😅

  • @JamshidPerambra
    @JamshidPerambra Месяц назад +1

    അടിപൊളി 👍

  • @savalindia6643
    @savalindia6643 2 месяца назад +11

    ഒരു കിലോക്ക് 20രൂപയെ കിട്ടുന്നുള്ളു.

    • @asmallride4435
      @asmallride4435 2 месяца назад

      Ath indiayil ..athukum mele po. bro

  • @bijuchoothupara4255
    @bijuchoothupara4255 Месяц назад +3

    90% പേരും പറയുന്നത് കരിയാപില എന്നാണ്. ചേട്ടൻ പറഞ്ഞത് ശരി കറിവേപ്പില✅

  • @spidy3761
    @spidy3761 2 месяца назад +7

    ആരെങ്കിലും ഒരു കൃഷി ചെയ്തു വരുമാനം കിട്ടിയാൽ അപ്പൊ തന്നെ ലാഭക്കണക്കും ആയി വീഡിയോ ചെയ്യും നാട്ടുകാര് മുഴുവൻ പിന്നെ അതിന്റെ പിന്നാലെ കൂടും.... മൊത്തത്തിൽ മാർക്കറ്റ് ഫ്ലോപ്പ് ആവും.....
    കൊക്കോ ,വാനില, മത്സ്യകൃഷി റംബൂട്ടാൻ.....

    • @thodiyumpadavum
      @thodiyumpadavum  9 дней назад +1

      വാങ്ങാൻ ആളുണ്ടെൽ ഡിമാൻഡ് ഉണ്ടേൽ ഇത് ഉത്പന്നവും വിറ്റു പോകും. പിന്നെ ഇതൊന്നും ആരും പേറ്റന്റ് എടുത്ത് വച്ചിട്ടൊന്നും ഇല്ലാലോ. ആൾക്കാർ അവർക്ക് ഇഷ്ടമുള്ളത് ചെയ്തു ജീവിക്കട്ടെന്നേ

  • @dom4068
    @dom4068 2 месяца назад +9

    കീട നിയന്ത്രണം എങ്ങിനെ ചെയ്യുന്നു എന്ന് അറിയുവാൻ താൽപ്പര്യം ഉണ്ട്.

    • @thodiyumpadavum
      @thodiyumpadavum  9 дней назад

      വീഡിയോയുടെ അവസാനഭാഗത്ത് കർഷകന്റ വിലാസവും ഫോൺ നമ്പറും നൽകിയിട്ടുണ്ട് സംശയനിവാരണം നടത്താം

  • @faisalcalicut5773
    @faisalcalicut5773 2 месяца назад +1

    Soopper 🎉🎉

  • @pappumedia6340
    @pappumedia6340 Месяц назад

    Ithu naadan curryvepu aano oru doubt chosichathaato. Ente veedinte aduthulla chechi Andra il ninnu vannapo avidathe curry leaves nte seed kondu vannu Neighbours nu koduthu ipo ellayidathu kaadu pole curry vepu aanu but nammude curry vepinte manamo ruchiyo illa

  • @shabeebmkd2670
    @shabeebmkd2670 2 месяца назад

    👍🏻

  • @musthafatp7646
    @musthafatp7646 2 месяца назад

    ❤❤❤❤❤❤

  • @ehanqasim2208
    @ehanqasim2208 7 дней назад

    കറിവേപ്പില യുടെ അടുത്ത് വേറെ ചെടികൾ പാടില്ല, ഞാനും വീട്ടിലും കുടുംബം ക്കാർക്കും 8കൊല്ലം ആയി കൊടുക്കുന്നു, വീട്ടിലെ പച്ചക്കറി വേസ്റ്റ് ഒക്കെ ഇടാം

  • @padmajaravindran3303
    @padmajaravindran3303 2 месяца назад +5

    Vithundo

    • @josekattikattu3175
      @josekattikattu3175 2 месяца назад

      withu..corier.tharumo.??price

    • @thodiyumpadavum
      @thodiyumpadavum  9 дней назад

      വീഡിയോയുടെ അവസാനഭാഗത്ത് കർഷകന്റ വിലാസവും ഫോൺ നമ്പറും നൽകിയിട്ടുണ്ട് സംശയനിവാരണം നടത്താം

  • @najimu4441
    @najimu4441 2 месяца назад +1

    വിഷമടിക്കുന്ന എന്ന് പുള്ളി സ്വന്തമായി അങ്ങ് തീരുമാനിക്കുകയാണ്..

  • @Macdonalder708
    @Macdonalder708 2 месяца назад +2

    ഈ തൈ എവിടെ കിട്ടും? എവിടുന്നാ തൈ വാങ്ങിയത്?

  • @sree-pd6bz
    @sree-pd6bz 9 дней назад

    Ithengane sale cheyum

    • @thodiyumpadavum
      @thodiyumpadavum  9 дней назад

      വിപണി കർഷകൻ കണ്ടത്തണം. ഓർഗാനിക് ആയതിനാൽ വാങ്ങാൻ ആളുണ്ടാകും

  • @alhamdulillah622
    @alhamdulillah622 Месяц назад

    ചേട്ടാ മഴക്കാലം വേപ്പില തീരെ ഇല്ല മുരടിച്ചു നിൽക്കും അത് എന്ത

    • @thodiyumpadavum
      @thodiyumpadavum  9 дней назад

      വീഡിയോയുടെ അവസാനഭാഗത്ത് കർഷകന്റ വിലാസവും ഫോൺ നമ്പറും നൽകിയിട്ടുണ്ട് സംശയനിവാരണം നടത്താം

  • @FarijaSamad
    @FarijaSamad 2 месяца назад +2

    എങ്ങനെ വെച്ചാലും ഇത് pdikulla. മടുത്തു ഞൻ nirthi

    • @xtreamvideoskerala1037
      @xtreamvideoskerala1037 Месяц назад

      വീട്ടിൽ പറിച്ച് കളഞ്ഞു

    • @user-zb1os3ks1d
      @user-zb1os3ks1d 9 дней назад

      I have two of them in the pot . Having it here in Europe . Winter less growth . 7 feet height now . I don’t want it to go height. So trim it and maintain. Every second day water it . Put kitchen waste manure