"രാവണപ്രഭുവിൽ ഭാനുമതിയുടെ കുങ്കുമം തുടച്ചത് തെറ്റായി തോന്നി "| The Real Story Behind Devasuram

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 1 тыс.

  • @Thesni314
    @Thesni314 Год назад +1165

    ഈ വ്യക്തി ത്വത്തിന് പറ്റിയ അവതാരകനെ വച്ചതിനു പ്രത്യകം അഭിനന്ദനങ്ങൾ

  • @pradeepg7121
    @pradeepg7121 Год назад +1197

    എത്ര അന്തസ്സുള്ള ഇന്റർവ്യൂ..... അവതാരകനും മാഡത്തിനെപ്പോലെ.. ഉന്നതമായ വ്യക്തിത്വം ഉള്ള ആൾ തന്നെ.... 🙏🙏🙏

  • @drupatha4762
    @drupatha4762 Год назад +391

    സ്നേഹിക്കുക എന്നതിലുപരി സ്നേഹിക്കപ്പെടാൻ കഴിയുക എന്നത് ഒരു ഭാഗ്യമാണ് ☺️

  • @soumyamolkk7222
    @soumyamolkk7222 Год назад +700

    ഈ interview കണ്ടപ്പോഴാണ് മനസ്സിലായത് ഏറ്റവും suit ആണ് casting ആണ്.. രേവതി... ഗംഭീര performance...

    • @shinybinu6154
      @shinybinu6154 Год назад +2

      Revathi, urvashi..athu kazhinje.. malayaalathil vere . strong lady actors..

    • @mininair7110
      @mininair7110 3 месяца назад

      ❤❤🎉🎉verynice presentation

  • @sureshsura3599
    @sureshsura3599 Год назад +332

    എന്റെ ചോദ്യം ഈ അവതാരകൻ ആരാണ്?പല anchorsനെയും കണ്ടിട്ടുണ്ട് അവരിൽ നിന്നെല്ലാം ഈ interviewer നെ വ്യത്യസ്ഥ മാക്കുന്നത് opostite, വ്യക്തിക്ക് വേണ്ട ബഹുമാനവുംനൽകുന്ന നല്ലൊരു കേൾവിക്കാരനും കൂടെ ആണ് അദ്ദേഹം. ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ സഹോദരാ.

  • @ജയകുമാർ-സ1ഢ
    @ജയകുമാർ-സ1ഢ Год назад +298

    ഞാൻ ഇപ്പഴാ അറിയുന്നത് ഇങ്ങനെ ഒരു റിയൽ സ്റ്റോറി ഉള്ളത് രേവതിയെ പോലെയുണ്ട് ഈ അമ്മ 👌🏻❤️

    • @m2boutplayz761
      @m2boutplayz761 Год назад +7

      Actress niranjana anoopinte grandmother aanu

    • @asd-n8r
      @asd-n8r Год назад +2

      True

    • @adhizadhu6191
      @adhizadhu6191 Год назад +4

      രേവതി ഈ അമ്മയുടെ ഫസ്റ്റ് കസിൻ ആണ്

    • @manjusreejeshmanju7474
      @manjusreejeshmanju7474 Год назад

      @@m2boutplayz761 aano evar thrissur ullavaralle

  • @suryathejas7649
    @suryathejas7649 Год назад +555

    രേവതി mam ന്റെ face cut ഉം ഉണ്ട് 😍😍😍😍നല്ല അമ്മ 👌നല്ല അവതാരകൻ 👌നല്ല അവതരണം 👌👌👌👌

  • @amnmohmmed7076
    @amnmohmmed7076 Год назад +308

    മുല്ലശ്ശേരി രാജുവിന്റെ ഭാര്യ എന്നതിന് അപ്പുറത്ത് എനിക്ക് അഭിമാനിക്കാൻ വേറെ ഒന്നും വേണ്ട ❤
    സിനിമ ഹീറോ മാറിനിൽക്കും ❤

    • @babupp3975
      @babupp3975 Год назад +10

      അമ്മയുടെ സംസാരം കിട്ടിയശേഷം സമയം പോയത് അറിഞ്ഞില്ല

    • @JaisonPaul-v2n
      @JaisonPaul-v2n 4 месяца назад +2

      Royal speech

  • @shobhitamuraleedharan4353
    @shobhitamuraleedharan4353 Год назад +325

    എത്ര സുന്ദരമായി ജീവിച്ച്, ആസ്വദിച്ച ഒരു പുണ്യ ജന്മം..
    ഈ അഭിമുഖം എന്നും മനസ്സിൽ ഞാൻ സൂക്ഷിക്കും

    • @agnaadhithya3026
      @agnaadhithya3026 Год назад +3

      അസൂയ തോന്നിപ്പോയി....സുകൃതം ചെയ്ത ജൻമം.....💕💕💕💕

    • @GokulGopakumar-GG
      @GokulGopakumar-GG 4 месяца назад

      Athu mosham ayipoyi​@@agnaadhithya3026

  • @lekshmilechu5882
    @lekshmilechu5882 Год назад +873

    പ്രായം ബാധിക്കാത്ത ശബ്ദം 🥰

    • @ismailpsps430
      @ismailpsps430 Год назад +14

      അവതാരകന്റെയോ? അതോ,
      രണ്ടാളുടെയും നല്ല ശബ്ദമാണ്
      പ്രത്യേകിച്ച് അവതാരകന്റെ!!

    • @anupnair5652
      @anupnair5652 Год назад +18

      Correct.. Ammayude sabdam nalla rasamund

    • @Rithuof
      @Rithuof Год назад +5

      Revathi De personality pole

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 Год назад +2

      അതെ

    • @alby-6742
      @alby-6742 Год назад +8

      @@ismailpsps430 അവതാരകൻ്റെ ശബ്ദം അയാളെ കണ്ടാൽ തോന്നുന്ന പ്രായത്തിനു അനുസരിച്ച് തന്നെ തോന്നുന്നുണ്ട്..പക്ഷേ ഇത്ര തലനരച്ച ഒരു സ്ത്രീയുടെ വോയ്സേ അല്ല ഇവരുടെത്..ഒരു നാൽപതിനും അമ്പതിനും ഇടയിലുള്ള ഒരാളുടെ ശബ്ദം പോലെ , പ്രായം ശബദത്തിനെ ബാധിച്ചിട്ടില്ല

  • @sylababu6579
    @sylababu6579 Год назад +568

    എന്തൊരു കുലീനത,സുന്ദരമായ ശബ്ദവും.🙏അവതാരകൻ പിന്നെ എപ്പോഴത്തെയും പോലെ👌♥️

  • @rasiyathnikhil3118
    @rasiyathnikhil3118 Год назад +155

    ഇപ്പോഴും എന്താ സൗന്ദര്യം,,, രാജുവേട്ടൻ എന്ന് ഓരോ പ്രാവശ്യം പറയുമ്പോഴും അമ്മ പ്രണയത്തിൽ ആണ്,, സ്നേഹിക്കപ്പെടാൻ ഒരുപാട് ഭാഗ്യം വേണം എന്ന അമ്മയുടെ വാക്കുകൾ,,, എല്ലാം കൊണ്ടും വളരെ മധുരമുള്ള ഓർമ്മകൾ 🌹🌹🌹ചിത്തബ്രമം വന്നില്ലെങ്കിൽ പ്രണയം എന്നും ഉള്ളിൽ കാണും,, 🙏🙏🙏

  • @sj9918
    @sj9918 Год назад +181

    ഇത്രമാത്രം പ്രശംസ്ത നേടിയ ഒരു അവതാരകൻ വേറെ കാണില്ല .... 🌹🌹🌹

  • @leenashajiup2674
    @leenashajiup2674 Год назад +455

    അമ്മയുടെ സൌണ്ട് എന്തു സുഖമാണ് കേൾക്കാൻ.... ❤യു അമ്മ

  • @journeywithjayeshpadichal2762
    @journeywithjayeshpadichal2762 Год назад +254

    ഹൃദ്യം... 🥰🙏🌱
    അവതാരകനോട് ഇത്രമാത്രം പ്രിയം തോന്നിയ നിമിഷം വേറെ ഇല്ല 🥰👍🌱

  • @jayachandrankaramana5533
    @jayachandrankaramana5533 Год назад +231

    എന്താ സൗണ്ട് ❣️❣️❣️❣️നല്ല ഐശ്വര്യമുള്ള അമ്മ 🌹🌹നല്ല വിനയം ❣️

    • @saraswatikizheyappat624
      @saraswatikizheyappat624 Год назад +2

      Sherikkum Revathiyude pole und samsaram.kananum.Revathikku vayassayal ithe pole irikkum.Nalla ayswaryam und kanan

  • @sajanedappal4339
    @sajanedappal4339 Год назад +48

    ഒരു ക്ലാസ്സ്‌ ടീച്ചർ പറഞ്ഞു തരുന്നത് പോലെ എല്ലാ മറ്റുള്ളവർക്ക് മനസ്സിലാകുന്ന രീതിയിൽ അമ്മ നമുക്ക് പറഞ്ഞു തരുന്നുണ്ട് എന്തൊരു മധുരമായ ശബ്ദആണ്

  • @vikramanraghavan3041
    @vikramanraghavan3041 Год назад +36

    ഇത്രയും സത്യസന്തമായി സ്വന്തം ഭർത്താവിനെ പറ്റി പറയുന്നത് കേൾക്കുമ്പോൾ എന്തോ ഒരു സന്തോഷം ഉള്ളിന്റെയുള്ളിൽ ഉണ്ടാകുന്നു. സ്നേഹിക്കുക സ്നേഹിക്കപെടുക ഇതാണ് ജീവിതം.

  • @swaminathan1372
    @swaminathan1372 Год назад +222

    നല്ല വ്യക്തിത്വമുള്ള അമ്മ...🙏🙏🙏
    വളരെ നല്ല ഇൻ്റർവ്യൂ...👌👌👌

    • @induindu9994
      @induindu9994 Год назад +10

      എന്റെ അമ്മായിഅമ്മേടെ അതെ സംസാരം.....എന്നെ കുട്ട്യേ എന്നുള്ള നീട്ടി വിളി...❤️❤️❤️❤️
      എനിക്ക് ഒത്തിരി ഇഷ്ടാ...
      അമ്മേടെ പേരും ഭാനുമതിന്നാണ്...

  • @Kl19Ansaa
    @Kl19Ansaa Год назад +1503

    രേവതിയെപ്പോലുണ്ട് ❤️❤️❤️❤️❤️

  • @sreejithasunilsreejithasun4796
    @sreejithasunilsreejithasun4796 Год назад +92

    എത്ര മാന്യമായി അങ്ങ് സംസാരിക്കുന്നു എന്ത് പ്രോഗ്രാം വന്നാലും കാണാറുണ്ട് അങ്ങയെ പോലുള്ളവരാണ് ഈ ജോലിക്കു അര്ഹരായിട്ടുള്ളവർ 🙏🙏🙏amma🥰🥰🥰

  • @jincyjoseph7448
    @jincyjoseph7448 Год назад +92

    എത്ര നല്ല ഇന്റർവ്യൂ. രേവതി യെ പോലെ തന്നെ.... പറയുമ്പോൾ തന്നെ പ്രണയം കാണാം....എത്ര നല്ല സംസാരം 😘😘😘😘

  • @babypc1720
    @babypc1720 Год назад +77

    ഒരു ചെറുപ്പക്കാരിയെ അമ്മമ്മ വേഷം കെട്ടിച്ച പോലെ തോന്നുന്നു.. എന്ത് നന്നായി സംസാരിക്കുന്നു... ഉഷാർ ❤❤

  • @sushamakk8426
    @sushamakk8426 Год назад +136

    മനോഹരം എന്നേ പറയാനുള്ളു. ലക്ഷ്മി ചേച്ചിയുടെ സംഭാഷണവും അവതാരകന്റെ ആസ്വാദനവും എത്ര രസമാണ് കണ്ടിരിക്കാൻ. ദേവാസുരത്തിലെ ഭാനുമതിയേ അവതരിപ്പിച്ച രേവതി എത്ര ഭംഗിയായി ലക്ഷ്മിചേച്ചിയായി ജീവിച്ചു കാണിച്ചു എന്നു ഓർക്കാതിരിക്കാൻ ആവില്ല. 🌹🌹

    • @meerajovan3450
      @meerajovan3450 Год назад +3

      സത്യം 🥰🥰🙏🙏🙏🙏

  • @തരികിടഫാമിലിp

    ഭാഗ്യം ഞാൻ വിചാരിച്ചു ആ വീണയാണ് അമ്മയെ ഇന്റർവ്യൂ ചെയ്യുന്നത് 🙏🏻 അവൾ ആണെങ്കിൽ ഇന്റർവ്യൂ ഇത്ര മനോഹരമാവില്ല 🥳

    • @sureshsura3599
      @sureshsura3599 Год назад +9

      💯

    • @radhikasunil9280
      @radhikasunil9280 Год назад +2

      എന്തിനാ ആ പാവത്തിതേ ഇങ്ങനെ പറയുന്നത്....

    • @atlasatlantic5396
      @atlasatlantic5396 Год назад

      @@radhikasunil9280 veena vedichi poori molu

    • @jojorabbit7414
      @jojorabbit7414 Год назад +36

      ഈ ചാനലിൽ വീണയുടെ ഒഴിച്ച് ബാക്കി ഉള്ളവരുടെ എല്ലാ ഇന്റർവ്യൂ കൊള്ളാം

    • @m.r.shylasekar7814
      @m.r.shylasekar7814 Год назад +2

      Yes

  • @anjuanish3439
    @anjuanish3439 Год назад +108

    ഇത് പോലെയുള്ള വ്യക്തികളുടെ ഇന്റർവ്യൂ ഈ അവതാരകൻ തന്നെ ചെയ്യണം. ചോദ്യങ്ങളും മറുപടി ശ്രദ്ധയോടെ കേട്ടിരിക്കാനുള്ള മനസ്സ് അവതരണ ശൈലിയും എല്ലാം നന്നായിരുന്നു.

  • @shilpakalady
    @shilpakalady Год назад +175

    രേവതിയുമായി എന്തൊരു സാമ്യം!!!!🥰🥰🥰

    • @Rose-no7ib
      @Rose-no7ib Год назад +3

      Yes🥰

    • @asd-n8r
      @asd-n8r Год назад +2

      True

    • @aj3271
      @aj3271 Год назад +3

      Voice um matching aanu

    • @abinmanojkumar1358
      @abinmanojkumar1358 Год назад +1

      Relative ഇവരുടെ അമ്മാവൻ്റെ മകൾ രേവതി

    • @ratheesh381
      @ratheesh381 Год назад +2

      അതു നേരേ തിരിച്ചു പറയുന്നതല്ലേ കൂടുതൽ ശരി

  • @sanujaps4321
    @sanujaps4321 Год назад +109

    കാണാൻ നല്ല ഭംഗി, നല്ല സംസാരം, നല്ല വോയിസ്‌, നല്ല വ്യക്തിത്തം. നല്ല അവതാരകൻ.

  • @shyjumalot2679
    @shyjumalot2679 Год назад +16

    ഇന്റർവ്യൂ എന്ന് പറഞ്ഞാൽ ഇതാണ് ഇന്റർവ്യൂ 👍👍മാഡത്തിന്റെ പ്രതികരണം,അവതാരകൻ,അവതരണം.. എല്ലാം ഒന്നിനൊന്നു മികച്ചത്. Superb.. അഭിനന്ദനങ്ങൾ 🙏🙏🙏

  • @sanadinavinod201
    @sanadinavinod201 Год назад +167

    ഇത് കേൾക്കുമ്പോൾ മുഴുവൻ മനസിൽ മോഹൻലാലും രേവതിയും ദേവാസുരത്തിലെ തറവാടും Background music മാണ് മനസിലെ ചിത്രം

    • @ramaniparamannil21
      @ramaniparamannil21 Год назад +3

      പ്രണയത്തിനു ഇങ്ങിനെയും ഒരു ശ്രേഷ്ഠ മുഖം. 🌹🌹🌹😊

  • @ashrafkundathil3157
    @ashrafkundathil3157 Год назад +553

    ഇന്റർവ്യൂ വീണ ചെയ്യാതിരുന്നത് ഭാഗ്യമായി. 😀

  • @mayaraju2920
    @mayaraju2920 Год назад +78

    എനിക്ക് ഈ ചേട്ടന്റെ ഇന്റർവ്യൂ ഭയങ്കര ഇഷ്ടം ആണ് കാരണം വളരെ നിറ്റ് ആയിട്ട് ആണ് പുള്ളിയുടെ ഇന്റർവ്യൂ 👍

  • @nisharifu8532
    @nisharifu8532 Год назад +247

    കണ്ണ് അടച്ചു സൗണ്ട് മാത്രം കേട്ടാൽ 21 വയസ്സ് ആയ യുവതി യുടെ സൗണ്ട് പോലെ 😍😍👍കാണുവാൻ അടിപൊളി ഇപ്പോൾ ഇങ്ങനെ annakil ആയ കാലത്ത് സൂപ്പർ ആയിരിക്കും 😍👍

  • @JAZ_WORLD
    @JAZ_WORLD Год назад +77

    *ഞാനോർത്തു രേവതി തന്നെയെന്ന് എന്തൊരു മാച്ച് ആ പല്ല് വരെ 😍😍😍*

  • @nikabii3678
    @nikabii3678 Год назад +77

    11:27 എന്തൊരു പ്രൌഡിയാണ് ആ സംസാരം.... the way of her proud 🔥🔥❤️

  • @ravilion9670
    @ravilion9670 Год назад +57

    അടുത്ത കാലത്ത് കണ്ട ഏറ്റവും നല്ല ഇൻറർവ്യൂ അതിലുപരി ചേച്ചി നല്ല വ്യക്തിത്വമുള്ള ചേച്ചിയാണ് കുറച്ചുകൂടി കഴിഞ്ഞാൽ തീർച്ചയായും രേവതി ഈ ചേച്ചിയെ പോലെ തന്നെ ആവും ചേച്ചിയുടെ പല്ല് പോലും രേവതിക്ക് ഉണ്ട് എന്തായാലും വരും തലമുറയ്ക്കും തലമുറകൾക്കും ഈ കഥകൾ പറഞ്ഞു കൊടുക്കാൻ ഹായ് ചേച്ചി ദീർഘായുസ്സ് ഉണ്ടാകട്ടെ ഒന്നുകൂടി പറയുന്നു ഇത്രയും നല്ലൊരു ഇൻ അറിവും ഉള്ള ഒരു ചേച്ചി അടുത്തകാലത്ത് ഞാൻ കണ്ടിട്ടില്ല രണ്ടുപേർക്കും എല്ലാ ഭാവുകങ്ങളും

  • @kps241
    @kps241 Год назад +46

    കുറച്ചു കണ്ട് പോവാൻ വന്നതാ.. But അമ്മയെ കണ്ടപ്പോൾ പോവാൻ തോന്നിയില്ല.. ഫുൾ കണ്ടിരുന്നു ❤

  • @ushavalsan8717
    @ushavalsan8717 Год назад +35

    എത്ര സുന്ദരിയായ അമ്മ രൂപത്തിലും ഭാവത്തിലും ഇത്ര മനോഹരമായ വ്യക്തിത്വം ഇതാണ് അ സിനിമയുടെ വിജയത്തിനു പിന്നിൽ എന്ന് അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം വീണ്ടും കണ്ടാൽ ഇ അമ്മയെ അതിൽ ഫീൽ ചെയ്യും എന്ന് 100% ഉറപ്പ്

  • @renjinirenjini7792
    @renjinirenjini7792 Год назад +176

    രേവതിയെപ്പോലെ തന്നെ സംസാരവും ചിരിയും എല്ലാം👌👌👌😍😍

    • @meeraprabhakaranmeera4714
      @meeraprabhakaranmeera4714 Год назад +6

      നല്ല അവതാരകൻ എത്ര നന്നായി ആണ് ചോദ്യങ്ങൾ ചോദിക്കുന്നത് അമ്മ രേവതി തന്നെ ശരിക്കും അങ്ങനെ തോന്നും എത്ര നന്നായി സംസാരിക്കുന്നു രണ്ട് പേർക്കും അഭിനന്ദനങ്ങൾ

    • @asd-n8r
      @asd-n8r Год назад +2

      True

    • @star8212
      @star8212 Год назад

      Ee ammayude cousin aahnu Revathi

  • @sumamole2459
    @sumamole2459 Год назад +27

    മാമിനെ കണ്ടാൽ രേവതിയെ പോലെ തന്നെയുണ്ട് 🙏🙏🙏അവതാരകന്
    പ്രത്യേക അഭിനന്ദനങ്ങൾ 🙏

  • @indiramenon5960
    @indiramenon5960 Год назад +139

    കാണാൻ ആഗ്രഹിച്ച വക്തി.പണ്ടെക്ക് പണ്ടെ ഞാൻ ആരാധിച്ചിരുന്ന രണ്ടു പേർ.കണ്ടപ്പോഴും കേട്ടപ്പോഴും കണ്ണ് നിറഞ്ഞ് പോയി . ഇൻ്റർവ്യൂ ചയ്ത ആൾക്കും.അമ്മക്കും, എൻ്റെ നമസ്ക്കാരം.

    • @thephoenix6458
      @thephoenix6458 Год назад +4

      Njan movie kanditund pakshe comments vayichapo njan endhokeyo ariyan miss cheytha pole...ivar yatharthathil aaraanu? Ee movieyil sambhavichathoke avarde lifeil sambhavichathaano? Onn explain cheyyamo?

    • @saralakrishnan5202
      @saralakrishnan5202 Год назад +1

      ആ സിനിമ ഇവരുടെ കഥയാണ്. ആ വീട് പോലും.

  • @bindumilana..4036
    @bindumilana..4036 Год назад +33

    വളരെ സന്തോഷം ഇങ്ങനെ ഉള്ള വ്യക്തിയുടെ ഇന്റർവ്യൂ കാണുമ്പോൾ.. കുലീന ആയ അമ്മ.. ഭാഗ്യം ചെയ്ത ജന്മങ്ങൾ. ❤️❤️

  • @user-ew2yg3dsuhvgj
    @user-ew2yg3dsuhvgj Год назад +82

    "ഇല്ലായ്മയിലും സന്തോഷം കണ്ടെത്താൻ സാധിച്ചവരാണ് ഞങ്ങൾ " 💎 It's all about Love 🤍
    ബന്ധങ്ങളിൽ ചെറിയ പോരായ്മകൾ ഉണ്ടാകുമ്പോൾ പോലും അവ നികത്താൻ പകരക്കാരെ തേടുന്ന...പരക്കം പായുന്ന കാലത്തിനു മുന്നിൽ പ്രണയം എന്താണെന്ന് ഇവർ ജീവിച്ചു കാണിക്കുന്നു...🤍🥰 മരണത്തിനു പോലും ഇല്ലാതാക്കാൻ സാധിക്കാത്ത പ്രണയം... ❤️✨️
    ഒരുപാട് സന്തോഷം 🥰

    • @AdithyaSriramtheariesguy1995
      @AdithyaSriramtheariesguy1995 Год назад +2

      വളരെ സത്യസന്ധമായ പ്രസ്താവന 💯👌🏻

    • @jayasreerajkumar5839
      @jayasreerajkumar5839 Год назад

      എങ്ങനയാ രാജുവേട്ടൻ കിടപ്പിലായത്
      അത് പറഞ്ഞില്ല

    • @AnoopKumar-ii1wg
      @AnoopKumar-ii1wg 4 месяца назад

      @@jayasreerajkumar5839 ആക്സിഡന്റ് പറ്റിയതാണ്,മരയ്ക്കാർ മോട്ടോർസ് ൽ ഉദ്യാഗസ്ഥൻ ആയിരുന്നു.

  • @muhammedfahad369
    @muhammedfahad369 Год назад +46

    ഈ അമ്മയുടെ പണ്ടുള്ള സൗന്ദര്യം എന്തായിരിക്കും എന്നാണ് ഞാൻ ചിന്തിക്കുന്നത്.. ഈ പ്രായത്തിൽ തന്നെ aendhoru മൊഞ്ചാണ്

  • @sugeshn8382
    @sugeshn8382 Год назад +48

    അതിഥി.. അവതാരകൻ.
    രണ്ട് പേരും ഒരു പോലെ സൂപ്പർ ആവുന്നത് വളരെ അപൂർവം ആണ്. ഇവിടെ 💕💕💕

    • @priyap2595
      @priyap2595 Год назад

      Correct .super interview

  • @sathidevi772
    @sathidevi772 Год назад +96

    വിരസത ഒട്ടും ഇല്ലാതെ,വളരെ മനോഹരമായി ചോദ്യകർത്താവ് ഈ അഭിമുഖം കാഴ്ച വെച്ചതിനു നന്ദി..അമ്മ എന്നും ആനന്ദത്തോടെ ഇരിക്കട്ടെ...

  • @chandrikadevid3671
    @chandrikadevid3671 Год назад +40

    വളരെ നല്ല interview. നല്ല ജീവിതം. നല്ല കഥ. ശിഷ്ട ജീവിതവും നല്ലതാകട്ടെ. എല്ലാ ആശംസകളും നേരുന്നു.

  • @itsmesharath8086
    @itsmesharath8086 Год назад +65

    ശെരിക്കും രേവതി ചേച്ചിയുടെ ലുക്ക്‌ ഉണ്ട് ഈ അമ്മയ്ക്ക് ✨️💞😍😍😍✨️✨️

    • @azhakodemanoj9462
      @azhakodemanoj9462 Год назад +1

      Athe....same....enikkum thonni. Revathye kaal sundari Amma.......

    • @vijikottackal1775
      @vijikottackal1775 Год назад

      I felt the same

    • @ciniemagallery4881
      @ciniemagallery4881 Год назад +1

      @@azhakodemanoj9462 no revathy aannu kooduthal bangi 😂. Devasurathil enna look✨️

  • @nishanthbabu502
    @nishanthbabu502 Год назад +177

    ഏതോ കൊട്ടാരത്തിലെ അമ്മ തമ്പുരാട്ടിയെ പോലെ ഐശ്വര്യവും സംസാരരീതിയും ഒറ്റ നോട്ടത്തിൽതന്നെ ആദരവും ബഹുമാനവും തോന്നിപ്പോകും

  • @narayanankuttynarayanankut83
    @narayanankuttynarayanankut83 Год назад +49

    സഹൃദയനും, ശുദ്ധ മനസ്സിനുs മയുമായിരുന്നവല്യ ഒരു വ്യക്തിയുടെ ജീവിത സഖി യാകാൻ കഴിഞ്ഞത് ഏറ്റവും വല്യ ഭാഗ്യമായി കരുതുന്ന,, അമ്മേ.... ആ..... കുലീന വ്യക്തിത്വത്തിന് മുന്നിൽ പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sanand6495
    @sanand6495 Год назад +26

    ഈ വീടിനടുത്തു ഞാൻ താമസിച്ചിരുന്നു ഒരു മുപ്പത്തഞ്ചു വർഷം മുൻപ്.. പല പ്രതിഭാ ശാലികൾ ആവീട്ടിൽ വരുന്നത് കാണാം... രാജുവേട്ടൻ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു വ്യക്തി ആയിരുന്നു.

  • @remyaabraham5340
    @remyaabraham5340 Год назад +13

    One of my favorite anchors. അദ്ദേഹം എന്തൊരു respectode ആണ് interview ചെയ്യുന്നത്. Always he is keeping his dignity 🥰

  • @shijiup4603
    @shijiup4603 Год назад +20

    Interview അസ്സലായിട്ടോ 👌👌👌അറിയാവുന്ന വ്യക്തിയാണ് ആ അമ്മ എന്ന feel ആയിരുന്നു ആദ്യം മുതൽ അവസാനം വരെ. പലപ്പോഴും ആ മുഖം രേവതി മാം വന്നു പോയി. എനിക്ക് തോന്നിയതാവും. ആദ്യമായിട്ടാണ് ഞാൻ ഈ interview കണ്ടത്. നിഷ്കളങ്കമായ ചിരി, സംസാരം, ഒത്തിരി ഒത്തിരി കലാകാരന്മാരെ കാണാൻ ഭാഗ്യം കിട്ടിയ അമ്മ. എന്നും നന്മകൾ ഉണ്ടാകട്ടെ. അമ്മയുടെ മകളുടെ തീരുമാനം നന്നായി അമ്മയ്ക്ക് സന്തോഷം തരുന്നത് എവിടെയാണോ അതാണ് ഉത്തമ താമസസ്ഥലം. 🙏🙏🙏നന്മ നിറഞ്ഞ അമ്മയ്ക്കും, അച്ഛനും കിട്ടിയ നന്മ മകൾ ആണ്. God bless ❤❤

  • @AGN74
    @AGN74 Год назад +27

    അത്യന്താധുനിക മലയാള പദങ്ങൾ ഒന്നുമില്ലാതെ അന്യം നിന്നുപോയ പഴയ മലയാളിതനിമയുള്ള ഒരു ഇന്റർവ്യൂ....
    2പേർക്കും ഒരുപാട് നന്ദി..

  • @vinitar1474
    @vinitar1474 Год назад +29

    ഈ സുന്ദരിഅമ്മക്ക് ഒരു ചക്കരയുമ്മ.. What a graceful person she is!! Thanks to Rajaneeshettan for bringing her 🤩🤩😍😍😍

  • @pratheeksharaju5102
    @pratheeksharaju5102 Год назад +20

    രേവതിയെ പോലുണ്ട് കാഴ്ചയിലും ശബ്ദത്തിലും ❤ എന്ത് ഭംഗിയാ ഈ സംസാരം കേൾക്കാൻ..എന്തും തന്നോളൂ താങ്ങാനുള്ള ത്രാണി കിട്ടിയാൽ മതി 🥹 Words ✨️

  • @jayakumar692
    @jayakumar692 Год назад +6

    ഞാൻ രണ്ടാമത്തെ പ്രാവിശ്യം ആണ് ഈ അവതാരകന്റെ ഇന്റർവ്യൂ കാണുന്നത്. അന്നും പറഞ്ഞു വളരെ നന്നായിരിക്കുന്നു. അവതാരകാന് എല്ലാവിധ ഐശ്വര്യങ്ങളും ഈശ്വരൻ നൽകട്ടെ. വളരെ നന്ദി

  • @MrSunildavis87
    @MrSunildavis87 Год назад +38

    കൂടുതലൊന്നും വേണ്ട.,.,., Monthly .,.ഇതുപോലെയുള്ള ഒന്നോ രണ്ടോ അഭിമുഖങ്ങൾ മതി.,.,.,. ♥♥♥

  • @AnoopKumar-ii1wg
    @AnoopKumar-ii1wg 4 месяца назад +5

    ഒന്ന് കണ്ണ് ചിമ്മുക പോലും ചെയ്യാതെ കേട്ടിരുന്ന് പോയി,ഇത്പോലെ ഒരു മുത്തശ്ശിയെ ഞാൻ കണ്ടിട്ടില്ല,എന്തൊരു തറവാടിത്തം,എന്തൊരു കുലീനത,എന്തൊരു സംസ്കാരം,എന്തൊരു നല്ല വ്യക്തിത്വം,എന്തൊരു നല്ല വീക്ഷണം 🙏.

  • @ameyasmenon7822
    @ameyasmenon7822 Год назад +6

    ബേബിചേച്ചി, നമസ്കാരം-വർഷങ്ങൾക്കു മുൻപ് ചേച്ചിയുടെ അടുത്തുള്ള ഫ്ളാറ്റിൽ താമസിയ്ക്കുന്ന കാലഘട്ടത്തിലാണ് എനിയ്ക്ക് ചേച്ചി യെ പരിചയപ്പെടാനും ചേച്ചിയുടെ വീട്ടിൽ വന്ന് കുറെ സമയം ചിലവഴിക്കാനും ഭാഗ്യ മുണ്ടായത്.ഇന്നും ചേച്ചിയുടെ എല്ലാവരും ഇഷ്ടപ്പെടുന്ന ആ സംഭാഷണം ശൈലി എൻറെ മനസ്സിൽ മായാതെ നിൽക്കുന്നു.ഈ പരിപാടി കണ്ടപ്പോൾ വീണ്ടും ആ ഓർമ്മകൾ മനസ്സിലേക്ക് കടന്നുവന്നു. ചേച്ചി യ്ക്ക് എന്നും ആരോഗ്യ വരും ആയുസ്സും നൽകാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ

  • @sanaaaaaaaas
    @sanaaaaaaaas Год назад +25

    Ee അവതാരകനോട് ഒരു പാട് ഇഷ്ട്ടം ആണ് ❤👍

  • @lizypaul7423
    @lizypaul7423 Год назад +27

    വിദ്യ സമ്പന്നയായ സുന്ദരി ആയ ഒരു അമ്മ 🥰🥰🥰🥰🙏🙏

  • @arrunvijay
    @arrunvijay Год назад +124

    The way Rajaneesh handles interviews is exceptional. He approaches subject & personalities very seriously and in depth.. the one with kaithapram was also very good.. well done..

  • @ramanip3703
    @ramanip3703 Год назад +25

    Make up ഇല്ലാതെ തന്നെ രേവതിയുടെ പല്ലു സംസാരവും എല്ലാം സാമ്യമുണ്ട്. ഇത്രയും മാന്യ മായി Interview ചെയ്യുന്ന അവതാരകന് ഒരു പാടു നന്ദി. അഭിമുഖം ചെയ്യുന്ന Personality ക്ക് importance കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നു

  • @ciniemagallery4881
    @ciniemagallery4881 Год назад +45

    ഒരിക്കലും ബാനുമതി എന്ന ശക്തമായ കഥാപാത്രത്തെ രേവതി ചേച്ചിക്ക് പകരം മറ്റൊരാളെ സങ്കല്പിക്കാൻ കഴിയില്ല. അത്രക്കും perfect ആണ് acting and that look. അമ്മ ശരിക്കും രേവതിയെ പോലെ തന്നെ face shape, sound okke. പഴയ രേവതിയെ പോലെ ഈ അമ്മയും ചെറുപ്പത്തിൽ നല്ല സുന്ദരി aayirikkum 🥰🥰

  • @vijayanp1062
    @vijayanp1062 Год назад +3

    നല്ല അമ്മ!!!

  • @gopalakrishnanc4586
    @gopalakrishnanc4586 Год назад +28

    അമ്മയുടെ മുഖം ഒരുപാട് ഇഷ്ടങ്ങളുടെ നിറകുടം ആരാജുവെട്ടൻ ആഴത്തിൽനിറഞ്ഞു രേ വതിയും മോഹൻലാലും ഇവരുടെ മനസു നിറച്ചു ആഅമ്മ ഇനിയും ഒരുപാട് ഓർമ്മകലിൽ മുഴുകി സന്ദോഷത്തോടെ കഴിയട്ടെ

  • @suryass3359
    @suryass3359 Год назад +71

    വളരെ നല്ല ഒരു അനുഭവം ആണ് ഈ interview തന്നത് അതിന് കാരണക്കാരായ എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി

  • @hrishikeshnair4051
    @hrishikeshnair4051 Год назад +7

    മനസ്സിനു കുളിർമ തോന്നിയ ഒരു ഇൻറർവ്യൂ - അമ്മയുടെ മനോവിചാരങ്ങൾ എത്ര സുന്ദരം ലളിതം, പ്രണയം എത്ര മഹത്തരം ,പ്രാർത്ഥന എത്ര അർത്ഥവത്തായത് എന്തും തന്നോളൂ കൂടെ അതു നേരിടാനുള്ള മനശ്ശക്തിയും, എന്നെന്നും നന്മകൾ നേരുന്നു അമ്മയ്ക്കും അവതാരകനും

  • @preethu7665
    @preethu7665 Год назад +40

    ഇന്റർവ്യൂ ചെയ്യാൻ ഇത്രയും നല്ല വ്യക്തികൾ ഉള്ളപ്പോൾ എന്തിനാണ് വീണയെപ്പോലുള്ളവരെ കൊണ്ടുവന്നു ചാനലിന്റെ നിലവാരം കളയുന്നത്? ആ അമ്മയെ എത്ര respect ചെയ്താണ് അദ്ദേഹം സംസാരിക്കുന്നത്... Memorable interview....

  • @simonjoseph3772
    @simonjoseph3772 Год назад +27

    എത്ര മനോഹരമായിട്ടാ സംസാരിക്കുന്നേ ഈ അമ്മ❤️❤️❤️❤️❤️❤️🥰🥰🥰🥰

  • @chandrababubabu5467
    @chandrababubabu5467 Год назад +7

    രേവതി അമ്മയുടെ പ്രായത്തിൽ എത്തുമ്പോൾ 100% ഈ രൂപം തന്നെയാകും. ഇപ്പോൾ തന്നെ തനി രേവതി. 💝💝💝

  • @madhumanjakal4949
    @madhumanjakal4949 11 месяцев назад +2

    ചേച്ചി ഇഷ്ടായി സംസാരം.... സൂപ്പർ...👍 കാണാൻ കുടുംബ സമേതം വരാൻ ആഗ്രഹം ഉണ്ട്.... ❤❤❤

  • @aiswaryathilakan2588
    @aiswaryathilakan2588 Год назад +57

    "Nallatho cheethayo enthum vannote ath thanganulla shakthi thannamathi" ❤️ heart felt words

  • @smithalal326
    @smithalal326 Год назад +5

    നമസ്കാരം 🙏🙏 വളരെ നല്ല ഇന്റർവ്യൂ, ഇങ്ങനെ ഒരു ഭാനുമതി ഉണ്ട് എന്ന് ഇപ്പോൾ ആണ് അറിയുന്നത്, അമ്മയുടെ കൊച്ചു സ്വർഗം 🙏🙏 എല്ലാം തന്നോട്ടെ അത് താങ്ങാൻ ഉള്ള ത്രാണി തരണേ, സത്യം ആണ്, എന്തായിരുന്നു ആ സ്നേഹം, ഒരു പാട് സ്നേഹം, ബഹുമാനം, നേരിട്ട് കാണാൻ ആഗ്രഹം 🙏🙏♥️♥️🤗🤗🤗 ഹരേ കൃഷ്ണ 🙏🙏

  • @raghianil4683
    @raghianil4683 Год назад +39

    Rajaneesh sir and Dhanya Varma the best interviewer ever seen so humble and calm they know the pulse of the people whom they are interviewing

    • @ma19491
      @ma19491 Год назад +2

      Very true....Rajaneesh and Dhanya Verma...👍👍👍👍the channel had sense enough to use this gentleman for this special interview and not bring that stupid female who thinks that she is the attraction of all her interviews..... cheap narcissist ,.🤨

  • @sunithapn7207
    @sunithapn7207 Год назад +5

    ഇത്ര നല്ല ഹൃദയ സ്പർശിയായ ഒരു ഇന്റർവ്യൂ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് .... നല്ല അവതരണം ...❤️

  • @sajithathambu8567
    @sajithathambu8567 Год назад +4

    നല്ലൊരു അമ്മയും അതിലേറെ ആ അമ്മയോട് ആദരവും ബഹുമാനവും കാത്തു സൂക്ഷിച്ചു സംസാരിക്കുന്ന നല്ലൊരു അവതാരകനെയും കണ്ടു എന്താ ഒരു വിനയം ആ പയ്യന് ആ അമ്മ എത്ര കൂലീനയാണ് എന്തൊരു പ്രൗഡി യാണ് സംസാരത്തിലും പെരുമാറ്റത്തിലും... ഒത്തിരി ഇഷ്ടം തോന്നിയ ആദ്യത്തെ അഭിമുഖം 🙏🙏🙏🥰🥰🥰❤️❤️❤️👌👌👌

  • @ajudkumar2
    @ajudkumar2 Год назад +15

    മനസിന് വളരെയധികം സന്തോഷം തോന്നി ഒരു നിമിഷം പോലും കണ്ണെടുക്കാൻ തോന്നിയതേയില്ല. അത്രയ്ക്ക് ഇഷ്ടമായ ഒര അഭിമുഖമായി എനിക്ക് തോന്നി🙏🙏🙏

  • @SunilKumar-nl4ux
    @SunilKumar-nl4ux Год назад +21

    മാമ്പറ്റ ഭാനുമതി 👌♥️♥️♥️

  • @radhakaruparambil2264
    @radhakaruparambil2264 Год назад +4

    ചിരിച്ചു കൊണ്ട് മാത്രം സംസാരിക്കുന്ന ഈ ചേച്ചിയെ ഇപ്പോഴെങ്കിലും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം ദേവാസുരം എനിക്കേറെ ഇഷ്ടമുള്ള സിനിമയാണ് ഇന്നലെ സിനിമ ഒരിക്കൽ കൂടെ കണ്ടിരുന്നു.

  • @aneeshani6394
    @aneeshani6394 Год назад +19

    പുണ്യമാണ് കോടി പുണ്യം
    എന്ന ഡയലോഗിന് ഈ അമ്മക്ക്
    ശരിക്കും അർത്ഥയുണ്ട് .....❤️❤️

  • @bindurajyamuna6582
    @bindurajyamuna6582 Год назад +4

    അടിപൊളി പ്രോഗ്രാം ശരിക്കും ഒർജിനൽ ആണെന്നു തോന്നിപോയി എന്തു രസംമാണ് 🙏👌🙏ഇനിയും ഒരൂ കാലം ദിർകയിസ് ഉണ്ടാകാടെ ❤️❤️🙏👌🙏Welcome 🙏❤️🙏❤️

  • @sreekumarnair9765
    @sreekumarnair9765 3 месяца назад +1

    വളരെ വ്യക്തിത്വം ഉള്ള ഇരുത്തം വന്ന സംഭാഷണം. ഭർത്താവിനോടുള്ള സ്നേഹം നിറഞ്ഞൊഴുകുന്നുണ്ട്. എന്തിനെന്നറിയാതെ അടുത്തുപോയ ജീവിതം. ലക്ഷ്മി ഏടത്തി ഒരുപാട് കാലം ഓർമകളുമായി ഇനിയും ആരോഗ്യത്തോടെ ഇരിക്കട്ടെ. 🙏🏻

  • @geethuarackal
    @geethuarackal Год назад +12

    ഈൗ anchor പൊളി ആണ്.... നല്ല mature questions 👍🏼....... ❤️❤️❤️❤️❤️❤️

  • @gouthamip13
    @gouthamip13 Год назад +58

    രാജുവേട്ടൻ ആ വാക്കിൽ തന്നെ ഉണ്ട് പ്രണയം മുഴുവനും ❤️

  • @rajasekaharancn3654
    @rajasekaharancn3654 Год назад +2

    എന്തു നല്ല അമ്മ ... ഒരായിരം ആശംസകൾ നേരുന്നു.

  • @sreegithgm3184
    @sreegithgm3184 Год назад +5

    ഇത് മുഴുവന്‍ കണ്ടിട്ട് രേവതി അല്ലാതെ വേറെ ഒരാളെ ചിന്തിക്കാന്‍ പോലും പറ്റുന്നില്ല... ❤

  • @SadhikaSUKI
    @SadhikaSUKI Год назад +9

    Wow... Good interview... Mam നെ കാണാൻ രേവതി mam നെ പോലെ തന്നെയുണ്ട്

  • @mayanarendran5011
    @mayanarendran5011 Год назад +2

    നല്ല അമ്മ. ഇതുപോലുള്ള അമ്മ മാരെ ഇപ്പോൾ കിട്ടാൻ പാടാണ്. അവതാരകൻ poli ❤❤❤

  • @sushamohan1150
    @sushamohan1150 Год назад +23

    Such a respectable personality 🙏 Hats off to the interviewer 👍 Really great 👏👏

  • @dnvlog5007
    @dnvlog5007 Год назад +3

    Wow, നല്ല ശബ്‌ദം 👌🏻👌🏻👌🏻👏🏻👏🏻👏🏻, ഒത്തിരി ഇഷ്ടമായി, ഈ അമ്മയേയും ഈ ഇന്റർവ്യൂവും 👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👍🏻🥰🥰🥰🥰😍😍😍❤❤

  • @456yoga
    @456yoga Год назад +11

    മനോഹരമായ ഹൃദ്യമായ ഇന്റർവ്യൂ. അവതാരകന് പ്രത്യേകം അഭിനന്ദനം

    • @456yoga
      @456yoga Год назад

      നന്ദി

  • @prakashankk7881
    @prakashankk7881 Год назад +14

    നല്ല സ്നേഹമുള്ള അമ്മ അമ്മയ്ക്ക് ദീർഘായുസ് ഉണ്ടാകട്ടെ 🙏

  • @girijamkurup1391
    @girijamkurup1391 Год назад +20

    അമ്മയും അവതാരകനും സൂപ്പർ ❤️❤️

  • @ashwinsajeev5628
    @ashwinsajeev5628 Год назад +3

    വിവാഹം കഴിഞ്ഞും കാലങ്ങളോളം പ്രണയിച്ചും സ്നേഹിച്ചും തന്നെ ജീവിക്കുക എന്നത് മഹത്തരമായ കാര്യമാണ്. അപൂർവ്വം വക്തികൾക്ക് മാത്രം സംഭവിക്കുന്ന കാര്യമാണ്. അത് മുഴുവനായി ഒപ്പിയെടുത്ത് സിനിമ അവതരിപ്പിക്കാൻ രജ്ഞിത്ത് ശ്രമിച്ചിട്ടല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അത് അദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യം. മുല്ലശ്ശേരി രാജുവിന്റെ ഭാര്യ എന്ന പദവിയെക്കാൾ വലുതായി എനിക്കൊന്നുമില്ല എന്ന് ബേബിച്ചേച്ചി പറയുമ്പാേൾ രാജ്യവേട്ടനുമായുള്ള അവരുടെ മനസ്സിന്റെ ഇഴയടുപ്പവും ബന്ധത്തിന്റെ തീവ്രമായ പവിത്രതയും മനസ്സിലാക്കാം. എങ്ങനെ ഇവരുടെ wave length ഉം thoughts ഉം ഒരേ പോലെയായി എന്ന് ചിന്തിക്കാൻ തുടങ്ങുമ്പോൾ പുതിയൊരു ദേവാസുരത്തിനുള്ള കഥയുടെ thread തന്നെ കിട്ടിപ്പോകും. വീട് തന്നെ അവർക്ക് ലോകമാവുമ്പോൾ ജീവിതത്തിൽ രണ്ടു പേർക്കും പരസ്പരമുള്ള communication ന് ഒരുപാട് പ്രാധാന്യം കിട്ടിയിട്ടുണ്ടാകും. ഒരേ സാഹചര്യത്തിൽ ജീവിച്ചതു കൊണ്ട് entirely different ആയിട്ടുള്ള view point മനസ്സിലേക്ക് വന്നു ചേരാനുള്ള സാധ്യതകൾ വിരളമാണ്. പിന്നെ ചെറുപ്പത്തിൽ തന്നെ ജീവിതത്തിലെ ഇരുണ്ട വശങ്ങൾ കാണുന്ന ഒരു വ്യക്തിക്ക് കൂട്ടത്തിലുള്ളവരേക്കാൾ അസാമാന്യമായ വിവേക ബുദ്ധിയും maturity യും കൈവരിക്കാറുണ്ട്. രാജുവേട്ടന്റെ കാര്യത്തിൽ അസുഖത്തിന്റെ രൂപത്തിലാണ് അത് കൈവന്നത് എന്നു മാത്രം. അപ്പോൾ തന്നെ mood swings ഉണ്ടാവാനിടയുള്ള സാഹചര്യങ്ങൾ ഇല്ലാതാവുകയാണ്. എന്തായാലും ബേബി ചേച്ചി ഒരു പുണ്യം ചെയ്ത ആത്മാവാണ് എന്ന് അവരുടെ വാക്കുകളിൽ ഉൾക്കൊള്ളുന്ന ഊർജ്ജത്തിൽ നിന്ന് മനസ്സിലാക്കാം. രാജുവേട്ടന്റെ ഓർമ്മകളുമായി ഒരുപാട് നാൾ ഇനിയുമുണ്ടാവട്ടേ അവർക്ക് എന്ന് നേരുന്നു.with♥️♥️♥️

  • @Nanc781
    @Nanc781 4 месяца назад +4

    ഇതാണ് പെണ്ണ്, ഇത്രയും നാൾ കണ്ടത് ശവങ്ങളായിരുന്നു... (ദേവാസുരത്തിലെ ഡയലോഗ് ) ആ വാക്കിലും, പ്രവർത്തിയിലും എന്താ "അന്തസ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ambilybabu6804
    @ambilybabu6804 Год назад +12

    മനസിൽ എന്നും ഓർത്തിരിക്കാൻ പറ്റിയ ഇന്റർവ്യൂ

  • @mtm369
    @mtm369 Год назад +17

    23:42 മുല്ലശ്ശേരി രാജഗോപാൽ ന്റെ റേഞ്ച് ആണ് കാണിക്കുന്നത്...

  • @subashbose7216
    @subashbose7216 Год назад +4

    ദേവാസുരം സിനിമയുടെ കഥക്ക് പുറകിലെ തെറ്റിദ്ധാരണകൾ മാറി.നല്ലൊരു ഇന്റർവ്യൂ 😍👍🏻👍🏻