Dr.T S Shyamkumarസ്വാമി വിവേകാനന്ദൻ ബ്രാഹ്മണ്യത്തിന്റെ വക്താവ്/ഡോ.ടി എസ് ശ്യാംകുമാർ/Swami Vivekanada

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 5

  • @SomankkSoman-xu2if
    @SomankkSoman-xu2if Месяц назад

    പ്രപഞ്ചത്തിലുള്ള എല്ലാം ഉണ്ടായിരിക്കുന്നത് കാര്യകാ രണബന്ധത്തിൽ കൂടിയാണ്
    കാരണമില്ലാതെ ഒരു കാര്യ വും ഇല്ല. ആകസ്മീകമായി ഒന്നും ഉണ്ടാകുന്നില്ല. ശൂന്യത യിൽ നിന്നും ഒന്നും ഉണ്ടാകു ന്നില്ല. അതുകൊണ്ട് നാം ഓരോരുത്തരും വ്യത്യസ്ത സ്വഭാവത്തോടു കൂടി ജനിക്ക ണമെങ്കിൽ അതിന് വ്യക്തമാ യ കാരണം വേണം. അതു കൊണ്ട് പൂർവ്വ ജന്മത്തെ അംഗീകരിക്കാതെ നിവർ ത്തിയില്ല. അതുകൊണ്ട് പുന ർജന്മ സിദ്ധാന്തം സത്യം തന്നെ. ഇപ്പോൾ ഇവിടെ വച്ച് നാം എന്ത് പ്രവർത്തിക്കുന്നു വോ അത് കാരണവും അടു ത്ത ജന്മം എന്തായിത്തിരുന്നു വോ അത് കാര്യവു മാകുന്നു.
    അതു കൊണ്ട് നാം ചെയ്ത കർമഫലം തന്നെയാണ് നമു ക്ക് ലഭിക്കുന്നത്. ഇതിനെ കു റിച്ച് അറിവില്ലാത്തവർക്ക് ഇ ത് അമ്മുമ്മ കഥയാകാം.

  • @rkays7459
    @rkays7459 Месяц назад

    ഹിന്ദു എന്നാൽ ആരാണ്? മാനവൻ/മനുഷ്യൻ എന്ന് മാത്രമേ അതിനു അർത്ഥമുള്ളു. കാരണം മതങ്ങളുടെ ഉത്ഭവത്തിനു മുമ്പേ തന്നെയുള്ളതാണ് മനുഷ്യനായ ഹിന്ദു😊😊😊
    മനുഷ്യന് വേണ്ടിയുള്ളതാണ് എല്ലാ ഹിന്ദുമത തത്വങ്ങളും. അതു മാറ്റങ്ങൾക്കു വിധേയവുമാണ്.
    മനുസമൃതി ഒന്നാം അദ്ധ്യായത്തിൽ
    പ്രപഞ്ചത്തിന്റെ തന്നെ evolution പ്രതിപാതിച്ചിട്ടുണ്ട്. വായിക്കേണ്ടത് തന്നെയാണത്. ആരോ അതിൽ കലർത്തിയ ജാതിയെന്ന വിഷമാലിന്യം ഒഴിവാക്കിയാൽ അത് പോലൊരു ഗ്രന്ഥം വേറെ ഇല്ല.
    *
    ഇന്ത്യയിലെ ഹിന്ദുക്കൾക്ക് യുഗാന്തരങ്ങളായി മനസ്സിലാവാത്ത ഒരു ലളിതമായ സത്യമുണ്ട് :
    ഐകമത്യം മഹാബലം, തിരിച്ചോ മഹാ ദൗർബല്യം!
    ജാതി വേർതിരിവും സ്പർദ്ധയും കൊണ്ട് ഹിന്ദുക്കൾ ആ ദൗർബല്യം സ്വായത്തമാക്കി, ജാതിയുടെ അഹങ്കാരവും അവിവേകവും കൊണ്ട് സ്വയംകൃതാനാർത്ഥങ്ങളിൽ സ്വയം നശിച്ചു കൊണ്ടിരിക്കുന്നു.
    ഇന്ത്യ ഏറ്റവും ഉൽകൃഷ്ടതയിൽ നിന്നും നികൃഷ്ടതയിലേക്കു ji പതിക്കാനും ഉണ്ടായ അടിസ്ഥാന കാരണവും ജാതി തന്നെയാണ്.
    ക്രിസ്ത്യാനികളും മുസ്ലിങ്ങളും അവരെ അടിച്ചേല്പിച്ച കപട വിശ്വാസങ്ങൾ അസത്യമാണെന്നു ഗലീലിയോയിൽ നിന്നും മനസിലാക്കിയതാണ്. എന്നിട്ടും ജാതിരഹിതമായ ഐകമത്യം കൊണ്ടും, ആചാര മര്യാദകൾ കൊണ്ടും അവർ നിരന്തരം ഉൾക്കർഷങ്ങളിലേക്കു വളരുന്നു.
    ശാസ്ത്രാധിഷ്ഠിതമായ ഹിന്ദു മത തത്വങ്ങളിൽ ആകൃഷ്ടരാവാത്ത ആരും തന്നെയില്ല. എന്നാൽ ഹിന്ദുക്കളുടെ ജാതിയെന്ന അസത്യവും അർത്ഥശൂന്യവും ആയ മാലിന്യ കൂമ്പാരത്തിലേക്കു കാലു കുത്താൻ ബഹുഭൂരിപക്ഷം ഹിന്ദുക്കൾക്ക് പോലും ആഗ്രഹമില്ല!
    ജനാധിപത്യ ആശയങ്ങൾ മിക്കവാറും ഹൈന്ദവാദർശങ്ങൾ തന്നെയാണ്! എന്നാൽ
    ജാതിവ്യവസ്ഥ അതും അർത്ഥശൂന്യമാക്കുന്നു!
    😢😢😢😢😢

  • @SomankkSoman-xu2if
    @SomankkSoman-xu2if Месяц назад

    നാരായണ ഗുര ഒരിക്കലും പുനർജന്മം ഇല്ലന്ന് പറഞ്ഞി ട്ടില്ല. അദ്ദേഹം ആത്യന്തീകമാ യ ലക്ഷ്യം പ്രാപിച്ച സിദ്ധനാ ണ്. അത്തരം ഒരവസ്ഥ ഒരാൾക്കുണ്ടാവുന്നത് ഒറ്റയ ടിക്കല്ല. പലേ ജന്മം വഴിയായി നേടിയ സംസ്കാരം കൊണ്ടാ ണ് എന്നറിയുക. ഓരോ ജീവ നും ഇന്നല്ലങ്കിൽ നാളെ അവി ടെ എത്തിയേ തീരു. ഈ പ്രകൃതി പരിണമിക്കുന്നത് അതിൻ്റെ പൂർണതക്ക് വേ ണ്ടിയാണ്. ഓരോ ജീവനേ യും ബന്ധിച്ചിരിക്കുന്ന പ്രകൃ തി പല ജന്മങ്ങളായുള്ള നിഷ്ക്കാമകർമ്മങ്ങളാലും അതിന് അനുയോജ്യ മായ ജ്ഞാനത്താലും ഇല്ലാതാകു ന്നതോടെ ഓരോ ജീവനും ആത്യന്തികമായ ലക്ഷ്യം പ്രാ പിക്കുന്നു. ഇത് വേദാന്ത സത്യമാണ്. അമ്മുമ്മ കഥയല്ല.

  • @SomankkSoman-xu2if
    @SomankkSoman-xu2if Месяц назад

    ജാതിയും വർണ്ണവും ഒന്നല്ല.
    ജാതി സാധരണയായി ശരീര ത്തെ അടിസ്ഥാനപ്പെടുത്തി കൊണ്ട് ആർക്ക് ജനിക്കുന്നു വോ അവരുടെ ജാതിയെ പറ യുന്നു. എന്നാൽ വർണ്ണം എന്നു പറയുന്നത് ഒരോരു ത്തരുടേയും നൈസർഗ്ഗീക മായ സ്വഭാവത്തെ അടിസ്ഥാ നപ്പെടുത്തി യാണ് ഉപകരി ക്കുന്നത്. മനുഷ്യ മനസ്സിനെ ശാസ്ത്രീയമായി അപഗ്രഥി ച്ചാൽ നാലു വ്യത്യസ്ത സംസ്ക്കാരമുള്ളവരെ( സ്വഭാവമുള്ളവരെ) കണ്ടെത്തുവാ ൻ സാധിക്കും. അതാണ് നാലു വ്യത്യസ്ത വർണ്ണമായി അറിയപ്പെടുന്നത്.