നിപ്പയുള്ള വവ്വാൽ ചാവാത്തതെന്ത്? connection between fruit bats and Nipah virus

Поделиться
HTML-код
  • Опубликовано: 7 сен 2024
  • പഴംതീനി വവ്വാലുകൾ ആണ് നിപ്പ വൈറസിന്റെ പ്രകൃത്യാ ഉള്ള - സംഭരണികളും വാഹകരും ആയി പ്രവർത്തിക്കുന്നത്. പഴം , പൂവ്, പൂമ്പൊടി ഒക്കെ തിന്നു ജീവിക്കുന്ന ഇവരെ പൊതുവെ ഫ്രൂട്ട് ബാറ്റുകൾ എന്നാണ് വിളിക്കുക. വവ്വാലുകളുടെ ശരീര കോശങ്ങളിൽ എത്രയോ തലമുറകളായി ഒളിച്ച് കഴിയുന്ന - ലക്ഷക്കണക്കിന് വർഷമായി അവർക്കൊപ്പമുള്ള നിപ പോലുള്ള വൈറസുകൾ അവർക്കെന്തു കൊണ്ടാണ് രോഗം വരുത്താത്തത്? ഈ സവിശേഷ സ്വഭാവം എന്തുകൊണ്ടാണ് ഇവ പ്രകടിപ്പിക്കുന്നത് എന്നത് പഠന വിധേയമാക്കീട്ടുണ്ട്. പക്ഷിചിറകുകൾ ഇല്ലാതെ പറക്കാനായി കൂടുതൽ ഊർജ്ജം ഇവർക്ക് വേണ്ടിവരുന്നതിനാൽ ഉയർന്ന ഉപാപചയ നിരക്കും മിനുട്ടിൽ ആയിരത്തിനടുത്ത് ഹൃദയമിടിപ്പും ഉണ്ട് എന്നു പറഞ്ഞല്ലോ. ഉയർന്ന മെറ്റാബോളിക് റേറ്റ് കുറേ സ്വതന്ത്ര റാഡിക്കലുകളെ (Free radicals) ഉണ്ടാക്കും.
    സ്വതന്ത്ര റാഡിക്കലുകൾ സെല്ലുകളുടെ സ്തരത്തെപോലും (Cell membrane) നശിപ്പിക്കാൻ പര്യാപ്തമാണ്. ഇത്തരത്തിൽ കോശസ്തരങ്ങൾ നശിക്കാതിരിക്കാനായി പരിണാമ പർമായി ആർജ്ജ്ജിച്ച സവിശേഷ കഴിവാണ് വാവ്വാലിനുള്ളിലെ വൈറസിനെയും തടയുന്നത്.. ഉയർന്ന ഉപാപചയ നിരക്കും ഹൃദയമിടിപ്പും പൊതുവിൽ ജീവികളുടെ ജീവിതകാലയളവ് (Life Span) കുറയ്ക്കുകയാണ് ചെയ്യുക. പക്ഷെ വവ്വാലുകൾ നാല്പത് വർഷം വരെ ജീവിക്കുന്നു. ഈ പ്രത്യേകതയും രോഗപ്രതിരോധ വ്യവസ്ഥയുടെ സവിശേഷതകളുമായി കൂട്ടിവായിക്കാവുന്നതാണ്.
    വാവലുകളെ ശത്രുസംഹാരം ചെയ്യലല്ല പരിഹാരം. വാവലുകളുമായി സമ്പർക്കത്തിൽ വന്നിരിക്കാൻ സാദ്ധ്യതയുള്ള പഴങ്ങളും മറ്റും കഴിക്കുന്നതും സ്പർശിക്കുന്നതും ഒഴിവക്കാൻ ശ്രദ്ധിക്കുക. അവ കിണറുകളിലും മറ്റും വന്ന് വിശ്രമിക്കുന്നത് ഒഴിവാക്കാനായി വലകൾ ഇടുക. വവ്വാലുകളുടെ ചേക്കേറൽ ഇടങ്ങൾ അലോസരപ്പെടുത്തി അവയെ ഭയപ്പെടുത്താതിരിക്കുക. ഭക്ഷണ പദാർത്ഥങ്ങൾ മലിനമാകാതെ നോക്കുക. കൈകാലുകൾ വൃത്തിയാക്കാതെ ഒന്നും കഴിക്കാതിരിക്കുക.
    A Nipah virus infection is a viral infection caused by the Nipah virus. Symptoms from infection vary from none to fever, cough, headache, shortness of breath, and confusion. This may worsen into a coma over a day or two, and 50 to 75% of those infected die. Complications can include inflammation of the brain and seizures following recovery. The initial case in human outbreaks of Nipah virus has always been zoonotic from exposure to contaminated secretions or tissues of infected bats or pigs. Subsequent human-to-human transmission of Nipah virus occurs via close contact with NiV-infected persons or exposure to NiV-infected body fluids
    #malayalam #സയന്സ് #wildlife #animals #bats #zoonotic #nipahvirus #nipah #fruitbats #മലയാളം #വിജയകുമാര്ബ്ലാത്തൂര് #vijayakumarblathur #educationalvideo #health #disease
    Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE
    This video includes images from Wikimedia Commons, and some other sources. I believe my use of these images falls under the fair use doctrine. I do not claim ownership of these images, and they are used for educational/illustrative purposes.
    This video uses images from Wikimedia Commons under the fair use doctrine for educational] purposes. This falls within the guidelines of fair use as it enhances the understanding of knowledge about different insects, mammels , reptails etc through visual illustration.This video is for educational purpose only.
    i strive to adhere to all relevant copyright laws and regulations. If you believe that any material in this video infringes on your copyright, please contact me immediately for rectification.

Комментарии • 393