Это видео недоступно.
Сожалеем об этом.

തലമുറകൾ കൈമാറി 100 വയസ്സുള്ള തേങ്ങ | A hundred year old coconut in Alappuzha | Kerala

Поделиться
HTML-код
  • Опубликовано: 11 сен 2020
  • പാരമ്പര്യ സ്വത്തായി വസ്തുവും വീടും മാത്രമല്ല, തേങ്ങയും കൈമാറാം. അതൊരു ചരിത്ര ഏടാണ്. ആലപ്പുഴ ബീച്ച് വാർഡിലെ ദാറുൽ നാസർ എന്ന തറവാടിനാണ് ഈ അപൂർവ്വ കൈമാറ്റക്കഥ പറയാനുള്ളത്. ചരിത്രകഥയ്ക്ക് സാക്ഷിയായുള്ളത് നൂറുകൊല്ലം പഴക്കം കണക്കാക്കുന്ന നാളികേരവും, ഓർമ്മവെച്ച നാൾ മുതൽ ഈ തേങ്ങ കാണുന്ന സൂക്ഷിപ്പുകാരനായ ഒ.മുഹമ്മദ് നാസറിന്റെയും നാട്ടുകാരുടെയും സ്മരണകളുമാണ്. ഏകദേശം നൂറ് വർഷം മുമ്പാണ് വണ്ടാനം നീർക്കുന്നം തെക്കേതിൽ ഹസൻകുട്ടി ആലപ്പുഴ കടൽത്തീരത്ത് പലവ്യഞ്ജനക്കട ആരംഭിച്ചത്. നല്ല കച്ചവടം കിട്ടാനും, കണ്ണേറ് കിട്ടാതിരിക്കാനുമായി ഒരു തങ്ങൾ മന്ത്രം ചൊല്ലി ഓതിയ തേങ്ങയും, കുപ്പിയിലെ മന്ത്രത്തകിടും കടയ്ക്കുള്ളിൽ തൂക്കിയിട്ടിരുന്നു. ഹസൻകുട്ടിയുടെ മരണത്തോടെ കടയുടെ ചുമതല മകൻ ഉമ്മർഹാജിക്ക് ലഭിച്ചു. അദ്ദേഹത്തിന്റെയും മരണത്തോടെ മകൻ മുഹമ്മദ് നാസറിനായി (58) കടയുടെ നടത്തിപ്പ് ചുമതല. 1989ൽ ബൈപ്പാസിന് സ്ഥലം ഏറ്റെടുത്തതോടെ കടയ്ക്ക് സ്ഥാനമാറ്റമുണ്ടായി. കടൽത്തീരത്ത് തന്നെ പുതിയ കടമുറിയിലേക്ക് കച്ചവടം മാറ്റിയപ്പോഴും, നാളികേര മുത്തച്ഛനെ ഒപ്പം കൂട്ടി. ഇന്നും കൊച്ചുകടമുറിക്കുള്ളിൽ അതേ നാളികേരം ഭദ്രമായിരിക്കുന്നു. വർഷങ്ങളോളം കെട്ടിയിട്ടിരുന്നതുമൂലമുണ്ടായ നേരിയ വിള്ളലൊഴികെ,യാതൊരു തകരാറും നാളികേരത്തൊണ്ടിൽ കാണാനില്ല. ഒപ്പമുണ്ടായിരുന്ന കുപ്പിയും തകിടുമൊക്കെ കാലപ്പഴക്കത്തിൽ നശിച്ചു. തൂക്കിയിടാനാവാത്തതിനാൽ കടയിലെ പലകപ്പുറത്താണിന്ന് നാളികേരം സൂക്ഷിക്കുന്നത്. കടയിലാകെ എലി ശല്യമുണ്ടെങ്കിലും, ഇന്നോളം നാളികേരത്തെ അക്രമിക്കാൻ അവ എത്തിയിട്ടില്ലെന്ന് നാസർ പറയുന്നു. തറവാട്ടിലെ തന്നെ നാളികേരമാണ് ഓതി ജപിച്ചതെന്നാണ് മുഹമ്മദ് നാസറിന്റെ അറിവ്. മൂന്നാം തലമുറയുടെ കൈകളിലിരിക്കുന്ന നാളികേരം, കടയിലെത്തുന്ന പഴമക്കാർക്കും, പുതുതലമുറക്കാർക്കും ഒരുപോലെ പരിചിതമാണ്. ഇത്ര പഴക്കമുള്ള തേങ്ങ ആരും സൂക്ഷിക്കുന്നതായി കേട്ടറിവില്ല. അതിനാൽ തന്നെ ഗിന്നസ് ബുക്കിൽ സ്ഥാനം പിടിക്കേണ്ടതാണെന്നാണ് നാട്ടുകാരുടെ പക്ഷം. ഭാവിയിൽ കട മകൻ ഇബ്രാഹിമിന് കൈമാറ്റം ചെയ്യുന്ന കാലയളവിൽ താക്കോൽ കൂട്ടത്തിനൊപ്പം ഇതേ നാളികേരവും നാലാം തലമുറയുടെ കൈകളിലേക്ക് നൽകുമെന്ന് നാസർ പറയുന്നു.
    കടയിൽ ആദ്യമായി തൂക്കിയിട്ട സമയത്ത്, നാളികേരം ഇത്രയുടെ കാലം കേടുസംഭവിക്കാതെ ഇരിക്കുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല. കാലപ്പഴക്കത്തിനപ്പുറം ഇതിൽ ദിവ്യത്വമൊന്നും കാണുന്നില്ല. പാരമ്പര്യമായി കൈമാറുന്നതിനാൽ മകൻ ഇബ്രാഹിമിന് നൽകാനാണ് തീരുമാനം - മുഹമ്മദ് നാസർ
    നൂറ് വർഷം പഴക്കമുള്ള നാളികേരമെന്ന് പറഞ്ഞാൽ പലരും വിശ്വസിക്കില്ല. എന്നാൽ ഞങ്ങൾ നാട്ടുകാർ തന്നെയാണ് ഇതിന് സാക്ഷികൾ. അച്ഛനപ്പുപ്പൻമാരുടെ കാലം മുതൽ ഇതേ നാളികേരം കണ്ടുവരുന്നു - സലിം പുളിമൂട്ടിൽ , പ്രദേശവാസി

Комментарии • 24

  • @remizmanjeri7925
    @remizmanjeri7925 3 года назад +33

    100 കൊല്ലം ആയാലും 1000 കൊല്ലം ആയാലും അന്ത വിശ്വാസം മരിക്കില്ല എന്ന് സാരം

  • @Dileepdilu2255
    @Dileepdilu2255 3 года назад +1

    Wow super 🤝🤝🤝❣️👍

  • @coldstart4795
    @coldstart4795 3 года назад +2

    ഇതാണ് പൊളി തേങ്ങാ

  • @sadh6715
    @sadh6715 3 года назад +3

    അത് പൊളിച്ചു ചമ്മന്തി ഉണ്ടാക്കി കുട്യോൾക്ക് കൊടുക്ക് നാസർക്കാ.. അത് കൊണ്ട് അങ്ങനേലും ഉപകാരം ഉണ്ടാവട്ടെ 🤦‍♂️🤦‍♂️🤦‍♂️🤦‍♂️

  • @Gkm-
    @Gkm- 3 года назад +10

    100 കൊല്ലം wow 👏 😍

    • @user-hk8tl6le8r
      @user-hk8tl6le8r 3 года назад +2

      അതിൽ തേങ കേടായി കാണും

    • @Gkm-
      @Gkm- 3 года назад

      @@user-hk8tl6le8r 100 കൊല്ലം ആയിലേ

    • @user-hk8tl6le8r
      @user-hk8tl6le8r 3 года назад +1

      100 kollam aya thenga ayathond akum alle 6 masam yki reply 😄😄😄

    • @Gkm-
      @Gkm- 3 года назад

      @@user-hk8tl6le8r 😂😂😂

  • @manyk8801
    @manyk8801 3 года назад +1

    Wow....😮

  • @siddeequesv9620
    @siddeequesv9620 3 года назад +10

    എന്നിട്ട് 100വർഷമായിട്ടും കടയിൽ കച്ചവടം കൂടിയില്ലേ
    പറഞ്ഞത് വെച്ചുനോക്കുമ്പോൾ മിനിമം ഒരു 25ഹൈപർമാർക്കട്ടെങ്കിലും ഇതിന്റെ സഹോദര സ്ഥാപനമായി ഉണ്ടാവേണ്ടതല്ലേ

    • @shahi96
      @shahi96 3 года назад

      Correct... Ippozhum pazhaya sodaakuppiyum palaka doorum🤣

  • @shahi96
    @shahi96 3 года назад +2

    Polichu nokk.thenga chammanthi arakkaa.. . Oru kedum undaavoola... Fresh aanu.. 👀

  • @sobhapsobhap9864
    @sobhapsobhap9864 3 года назад

    അതിലൊന്നുമുണ്ടാവില്ല..

  • @devikaslittleplanet1047
    @devikaslittleplanet1047 3 года назад

    🥥

  • @user-gj7fr6qu6j
    @user-gj7fr6qu6j 3 года назад +1

    Eeeeeeeeee like too

  • @PrinceDasilboy
    @PrinceDasilboy 3 года назад +3

    Entha le😁

  • @bindhubinubinu3616
    @bindhubinubinu3616 3 года назад +2

    Kpp

  • @vipinskumar6512
    @vipinskumar6512 3 года назад

    വൈറലാകാൻ കാണിക്കുന്ന ഓരോ.കഷ്‌ടപ്പാട് നോക്കണേ. ആരുടേതായാലും നല്ല ബുദ്ധി

  • @hareeshhareesh6572
    @hareeshhareesh6572 3 года назад

    തേങ്ങക്കുല

  • @angel0fangelsangel504
    @angel0fangelsangel504 3 года назад

    Koodothram 👻👻👻👻👻👻👻👻

  • @dinuraveendran7278
    @dinuraveendran7278 3 года назад

    🙄🙄🙄

  • @bindhubinubinu3616
    @bindhubinubinu3616 3 года назад +2

    Onu podu