Это видео недоступно.
Сожалеем об этом.

The coconut business of Alappuzha Kalarkode native and MBA holder Joseph James | Kerala

Поделиться
HTML-код
  • Опубликовано: 3 июл 2020
  • കാമറ: വിഷ്ണു കുമരകം
    റിപ്പോട്ട്: സിത്താര സിദ്ധ കുമാർ
    ജോസഫ് ജയിംസ്, എംബിഎ, തേങ്ങാകച്ചവടം, സിനിമ......
    ആലപ്പുഴ: ഒരു ജോലി നഷ്ടപ്പെട്ടാൽ മറ്റൊന്ന് കണ്ടെത്തുന്നതാണ് നമ്മുടെ പതിവ് ശൈലി. എന്നാൽ തകർച്ചയിൽ നിന്ന് സംരംഭകനായി ഉയിർത്തെഴുന്നേറ്റ ആലപ്പുഴ കളർകോട് സ്വദേശി ജോസഫ് ജെയിംസ് എന്ന മുപ്പത്തിയൊന്നുകാരൻ ഇന്ന് യുവതലമുറയുടെ ഹീറോയാണ്. എം.ബി.എ പൂർത്തിയായ ശേഷം വിദേശ കമ്പനിയിൽ അക്കൗണ്ടന്റായി പ്രവർത്തിച്ചെങ്കിലും അധികം വൈകാതെ നാട്ടിലേക്ക് തിരികെ വരേണ്ടി വന്നു. അങ്ങനെ ആദ്യ ബിസിനസായി രണ്ട് വർഷം മുമ്പ് കൊറിയർ സർവീസ് ആരംഭിച്ചു. തട്ടിയും മുട്ടിയും മുന്നോട്ട പോകുന്നതിനിടെയാണ് കൊവിഡ് വന്ന് കൊറിയർ വണ്ടിക്ക് സഡൻ ബ്രേക്കിട്ടത്. പ്രായമായ മാതാപിതാക്കൾ, ഭാര്യ, കുഞ്ഞ്, വാടക വീട്...കൊവിഡ് കാലത്തിന് മുന്നിൽ തോറ്റ് നിൽക്കാൻ ജോസഫ് തയാറായില്ല. സുഹൃത്തുക്കൾ ചക്കിലാട്ട് വെളിച്ചെണ്ണ വിൽപ്പന ആരംഭിച്ചതോടെ, തേങ്ങാ വ്യവസായത്തിലൊരു പരീക്ഷണം നടത്താമെന്ന് ജോസഫ് തീരുമാനിച്ചു. നവമാദ്ധ്യമങ്ങളെ കച്ചവടകേന്ദ്രങ്ങളാക്കി ഏദൻ ഗാർഡൻസ് എന്ന ബോർഡും വെച്ചു. ആദ്യം കേട്ടറിഞ്ഞെത്തിയ നാട്ടുകാരും, കൂട്ടുകാരുമെത്തി. ഇപ്പോൾ ആലപ്പുഴ ജില്ലയാകെ ഹോൾസെയിൽ വ്യവസ്ഥയിൽ തേങ്ങ വാങ്ങുന്ന മൊത്ത വ്യാപാരികൾ വരെ നീളുകയാണ് ജോസഫിന്റെ ഉപഭോക്താക്കളുടെ പട്ടിക. അന്യം നിന്നുപോയ ബാർട്ടർ സംവിധാനത്തെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഈ യുവസംരംഭകൻ. തേങ്ങയ്ക്ക് പകരം കുടംപുളിയും, കുരുമുളകും, തേനുമെല്ലാം കൈമാറാനുള്ള ആശയമുണ്ട് ജോസഫിന്റെ മനസിൽ. അതിനുള്ള അംഗീകൃത ലൈസൻസ് സ്വന്തമാക്കണം.അതാണ് അടുത്ത ലക്ഷ്യമെന്ന് ജോലഫ് പറയുന്നു. കുട്ടനാട്ടിൽ നിന്നടക്കം ശേഖരിക്കുന്ന തേങ്ങ പൊതിച്ചും, അല്ലാതെയും ആവശ്യക്കാരന്റെ വീട്ടുപടിക്കലെത്തിക്കും. കൊറിയർ സർവീസ് നടത്തിയിരുന്ന വാൻ ഇന്ന് ആയിരക്കണക്കിന് തേങ്ങകൾകൊണ്ട് നിറയുകയാണ്. സംരംഭം ക്ലിക്കായതിന്റെ സന്തോഷത്തിനിടയിലും തന്റെ ജിവിതത്തിന്റെ ഏറ്റവും വലിയ സ്വപ്നം സിനിമയാണ് ജോസഫ് പറയുന്നു. ഡ്രൈവിംഗ് ലൈസൻസ്, മാസ്റ്റർ പീസ് തുടങ്ങിയ ചിത്രങ്ങളിൽ മുഖം കാണിച്ചു. യൂ ടൂബിൽ റിലീസ് ചെയ്ത 'കൈകൾ', സൈക്കോ ത്രില്ലർ 'സീത്കാരം' തുടങ്ങിയ ഷോർട്ട് ഫിലിമുകളുടെ സംവിധായകനാണ് ജോസഫ്. സിനിമയ്ക്കുള്ള തിരക്കഥ തയാറാക്കി സംവിധായകരുമായുള്ള ചർച്ച പുരോഗമിക്കുകയാണ്. ജെയിംസും, സൂസമ്മയുമാണ് മാതാപിതാക്കൾ. ഭാര്യ രേഷ്മ ജോണിനാണ് നവമാദ്ധ്യമത്തിലെത്തുന്ന ഓർഡറുകൾ കൈകാര്യം ചെയ്യാനുള്ള ചുമതല. മകൻ ഏദൻ.

Комментарии • 73