സസ്യാഹാരം അമൃതമാണ്.....

Поделиться
HTML-код
  • Опубликовано: 20 окт 2024
  • മാംസാഹാരം മൃതമാണ്. സസ്യാഹാരം അമൃതമാണ്
    നമ്മൾ കഴിക്കുന്ന ഭക്ഷണം ആണ് ശരീരം, രക്‌തം, ബുദ്ധി, മനസ്, ചിത്തം, രേതസ്സ് ഒക്കെ ആയി മാറുന്നത്. അത് കൊണ്ട് കഴിക്കുന്ന ഭക്ഷണം സാത്വികമായിരിക്കണം എന്ന് ആചാര്യന്മാർ പറയുന്നു.
    ഒരു ചെടിയിൽ നിന്ന് നമ്മൾ ഒരു ഭാഗം അടർത്തി എടുത്താലും അത് വീണ്ടും മുളച്ചു വരും. ജീവന്റെ സാന്നിദ്ധ്യമാണ് ഇത് കാണിക്കുന്നത്. എന്നാൽ ഒരു ജീവിയുടെ ശരീരത്തിൽ നിന്ന് ഒരു ഭാഗം മാറ്റിയാൽ പുതിയതായി മുളച്ചു വരുന്നില്ല. അപ്പോൾ മാംസാഹാരം മൃതമാണ്. സസ്യാഹാരം അമൃതമാണ് എന്ന് തിരിച്ചറിയണം.
    ഒരു മരണം നടന്നാൽ കഴിയുന്നതും വേഗം അത് കത്തിച്ചു കളയുന്ന മനുഷ്യൻ തൻ്റെ വയറു ശവ പറമ്പാക്കി മാറ്റുന്നു. മറ്റു ജീവികളുടെ മൃത ശരീരം തന്റെ ഉള്ളിൽ ചുമന്നു നടക്കുന്നു. ഏറ്റവും പുതിയ കണക്കു അനുസരിച്ചു മാംസാഹാരം കൂടുതൽ ഉപയോഗിക്കുന്നത് മലയാളികൾ ആണ്. രാവിലെ മുതൽ മാംസം വിളമ്പുന്ന വീടുകൾ സർവ സാധാരണമായിരിക്കുന്നു. വീട്ടിൽ എത്ര പറഞ്ഞു മനസിലാക്കിയാലും കൂട്ടുകാരുടെ സ്വാധീനത്താൽ പലരും വഴി മാറി പോകുന്നു. അപ്പോൾ സമൂഹം ഒന്നാകെ ബോധവാൻ ആകേണ്ടത് ആവശ്യമായി വന്നിരിക്കുന്നു.
    ഭഗവാന്റെ സൃഷ്ടികൾ തന്നെ ആണ് ബലം കുറഞ്ഞ മറ്റു ജീവികളും. അവയെ ഉപദ്രവിക്കാനോ കൊന്നു തിന്നാനോ ഒന്നും മനുഷ്യന് അവകാശം ഇല്ല. തൻ്റെ കൂടെ ഇന്നലെ ഉറങ്ങിയ കൂട്ടുകാരനെ വെട്ടി മുറിക്കുന്നത് കണ്ടു നിൽക്കേണ്ട അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കൂ. അപ്പോൾ ആ ജീവിയുടെ ശരീരത്തിൽ ഉണ്ടാകുന്ന ഭയം ചീത്ത ഹോർമോണുകളെ ഉണ്ടാക്കുന്നു. ഇത് വിഷമയമാണ്. ചെറുപ്പക്കാരെ പോലും സ്ഥിരമായി രോഗികൾ ആക്കുന്ന മാംസാഹാര ശീലം ഉപക്ഷിക്കാൻ നാം ഓരോരുത്തരും ശ്രമിക്കണം.
    പദാർത്ഥ ശുദ്ധി, പാത്രശുദ്ധി, പാകശുദ്ധി ഇങ്ങനെ മൂന്നുതരം ശുദ്ധി വേണം നാം കഴിക്കുന്ന ഭക്ഷണത്തിനു എന്ന് പറയുന്നു.
    പദാർത്ഥ ശുദ്ധി: സത്യസന്ധമായി അധ്വാനിച്ചു ഉണ്ടാക്കുന്ന വസ്തുക്കൾ വേണം പാചകത്തിന് ഉപയോഗിക്കാൻ. അല്ലെങ്കിൽ ആ അന്നം മലിനമാകുന്നു.
    പാത്ര ശുദ്ധി:- വൃത്തി ആയ പാത്രങ്ങൾ തന്നെ ഉപയോഗിക്കണം. അല്ലെങ്കിൽ ഭക്ഷണം ഉപയോഗ ശൂന്യമാകും. പണ്ട് കാലത്തു ചെമ്പു, ഇരുമ്പു പാത്രങ്ങളിൽ പാകം ചെയ്തിരുന്നത് കൊണ്ട് ഇരുമ്പിന്റെ അംശം ശരീരത്തിന് വേണ്ടുവോളം കിട്ടിയിരുന്നു. ഇന്ന് ഉപയോഗിക്കുന്ന കോട്ടിങ് ഉള്ള പാത്രങ്ങൾ ആഹാരത്തെ വിഷം ആക്കുന്നു. അത് കൊണ്ട് കോട്ടിങ് ഇളകിയ പാത്രങ്ങൾ ഉപയോഗിക്കരുത് എന്ന് ഡോക്ടർ മാർ പറയുന്നു.
    പാകശുദ്ധി: ഇനി വരുന്നത് പാകം ചെയ്യുന്ന ആളിന്റെ മനോഭാവം എങ്ങനെ ആയിരിക്കണം എന്നാണ്. അമ്മമാർ സ്വന്തം കുട്ടിയുടെ അഭിവൃദ്ധി ആഗ്രഹിച്ചു കൊണ്ട് പാകം ചെയ്യുന്നത് പോലെ ആകില്ല ജോലിക്കാരി ശമ്പളത്തിനു വേണ്ടി ജോലി ചെയ്യുന്നത്. അത് കൊണ്ട് കഴിവതും അമ്മയോ വീട്ടിലെ മറ്റു അംഗങ്ങളോ തന്നെ പാചകം ചെയ്യണം എന്ന് ആചാര്യ മതം. നാമം ജപിച്ചു കൊണ്ടോ ഭജന പാടിക്കൊണ്ടോ പാചകം ചെയ്താൽ അവിടെ ഭഗവാന്റെ സാന്നിധ്യം ഉണ്ടാകുന്നു അന്നം പ്രസാദം ആയി ഭവിക്കുന്നു.
    ഇതിനു ഒരു കഥ ഉണ്ട്.
    ഒരിക്കൽ കൊട്ടാരത്തിൽ സദ്യ വിളമ്പിക്കഴിഞ്ഞു നോക്കുമ്പോൾ രാജാവിന്റെ സ്വർണ തളിക മോഷണം പോയി. അവസാനം അത് രാജ ഗുരുവിന്റെ പക്കൽ നിന്ന് അത് കണ്ടെടുത്തു. സത്യസന്ധനായ തന്റെ ഗുരുവിനോട് തന്നെ രാജാവ് ഇക്കാര്യം സംസാരിച്ചു. അന്ന് പാചകം ചെയ്തത് ആരായിരുന്നു എന്ന് അന്വേഷിച്ചപ്പോൾ ഒരു കള്ളനും ഉണ്ടായിരുന്നു എന്ന് മനസിലായി. കള്ളൻ പാകം ചെയ്ത ആഹാരം കഴിച്ചപ്പോൾ ഗുരുവിനും കള്ളന്റെ വാസന വന്നതായി ഗുരു ഉപദേശിച്ചു കൊടുത്തു. നമ്മുടെ മക്കൾ സത്യ സന്ധരായി വളരാൻ നമ്മൾ തന്നെ പാചകം ചെയ്യണം എന്ന് ഈ കഥ ഓർമ്മിപ്പിക്കുന്നു.
    ഭഗവദ് ഗീതയും (17 .10) ഭക്ഷണത്തിന്റെ ശുദ്ധിയെ പറ്റി പറയുന്നുണ്ട്.
    യാതയാമം ഗതരസം പൂതി പര്യുഷിതം ച യത്.
    ഉച്ഛിഷ്ടമപി ചാമേധ്യം ഭോജനം താമസപ്രിയം ৷৷17.10৷৷
    പാകം ചെയ്തു ഒരുപാടു സമയം കഴിഞ്ഞതും (3 മണിക്കൂർ കഴിഞ്ഞത്) അരുചി ഉള്ളതും ചീഞ്ഞതും ഉച്ഛിഷ്ടവും ആയ ഭക്ഷണം ഉപേക്ഷിക്കണം എന്ന് ഉപദേശിക്കുന്നു. അങ്ങനെ ഉള്ള ഭക്ഷണം കഴിക്കുന്നവർ താമസ സ്വഭാവം ഉള്ളവരായി ഭവിക്കുന്നു.എപ്പോഴും ഉറക്കവും അലസതയും വിഷാദവും ആണ് താമസ ലക്ഷണം. നമ്മുടെ ദന്ത ഘടന നോക്കിയാലും മാംസം കഴിക്കാൻ ഉള്ള അനുകൂലനങ്ങൾ അല്ല ഉള്ളത്. വരും ജന്മങ്ങളിൽ ഈ കൊന്നു തിന്നതിന്റെ പാപം നാം അനുഭവിച്ചു തന്നെ തീർക്കണം. അതാണ് കൊന്ന പാപം തിന്നാൽ തീരും എന്നത് കൊണ്ട് ഉപദേശിക്കുന്നത്. അല്ലാതെ ജീവിയെ കൊല്ലുന്ന പാപം അത് ഭക്ഷിച്ചാൽ തീരും എന്നല്ല.

Комментарии • 12

  • @tnsurendran7377
    @tnsurendran7377 2 месяца назад +25

    ഹിന്ദു കുട്ടികൾക്ക് വേദവും, ഉപനിഷത്തുകളും പഠിക്കാനുള്ളസാഹചര്യങ്ങൾ ആരാധനാലയങ്ങേളോഡോപ്പമുണ്ടായാൽ മാത്രമേ ഹിന്ദുവിന് അഞ്ജാനന്ദകാരത്തിൽ നിന്നും മോചനമുണ്ടാകുകയുള്ളു.

    • @rahel7792
      @rahel7792 14 дней назад

      Athokke...brahamana...samoohathinalle...padullu

  • @haridasan5699
    @haridasan5699 Месяц назад +4

    Hare Krishna pranamam Acharye 🙏🌹❤️

  • @mramachandraniyer7806
    @mramachandraniyer7806 Месяц назад +3

    Very. Nice advise God bless u❤

  • @haridasc6935
    @haridasc6935 29 дней назад +2

    Vegetable was best food

  • @haridasc6935
    @haridasc6935 29 дней назад

    Thatutharam Venda careful ayi kelku

  • @TAiTTANGAiMiNG
    @TAiTTANGAiMiNG Месяц назад +1

    ❤❤

  • @ashwinash22
    @ashwinash22 2 месяца назад +1

    HARE KRISHNA 🪔🪔🪔

  • @haridasc6935
    @haridasc6935 29 дней назад

    Sudhin sir noda

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk Месяц назад

    😮🙆

  • @sudhincr2416
    @sudhincr2416 Месяц назад +1

    മാംസ മല്ലാത്ത ഒന്നിനെ ഭക്ഷിക്കുന്ന ഒരു മനുഷ്യ നെ കാണിച്ചു തരാവോ?

  • @INDIAN-fn3gm
    @INDIAN-fn3gm 2 месяца назад +2

    ശാക്തേയം ?