ഇങ്ങനെയും ഒരു ദിവസം

Поделиться
HTML-код
  • Опубликовано: 8 окт 2024
  • കാലിക്കറ്റ് ഡിഫൻസ് ട്രസ്റ്റ് കെയർ നടത്തിവരുന്ന സ്നേഹ സദ്യ ഇത്തവണ വേളം പെരുവയൽ ( കുറ്റ്യാടി ) സാന്ത്വനം റിഹബിലിറ്റേഷൻ സെന്ററിലെ കുട്ടികളുമായി ഒത്തൊരുമിചായിരുന്നു. ഒരുപാട് സമയം അവിടെയുള്ള കുട്ടികളുമായി സംസാരിക്കുകയും അവരുമായി സല്ലപിക്കുകയും പിന്നെ ചെറിയ ചെറിയ കളികളുമായി സ്നേഹത്തിന്റെയും പ്രതീക്ഷയുടെയും പല പല ഉൾക്കാഴ്ചകളിലേക്ക് കാലിക്കറ്റ് ഡിഫെൻസ് ട്രസ്റ്റ്‌ & കെയർ പ്രതിനിധികൾ കുട്ടികളെ കൂട്ടിക്കൊണ്ടു പോയി. ജീവിതത്തിന്റെ ഇടനാഴികളിൽ കാലിടറിയ ബാല്യങ്ങൾ പ്രതീക്ഷയുടെ നോൽപ്പാലത്തിൽ നടക്കുമ്പോൾ കൂടെ നിൽക്കുക എന്നുള്ള ദൃഢനിശ്ചയത്തോടുകൂടി കാലിക്കറ്റ് ഡിഫൻസ് ട്രസ്റ്റ് എന്നും ഇങ്ങനെയുള്ള സംരംഭകരെയും സ്ഥാപനങ്ങളെയും കൂടെ നിർത്തിയിട്ടേയുള്ളൂ. മനുഷ്യസ്നേഹത്തിന്റെ പ്രതിരൂപമായ ഈ കുട്ടികളുടെ സ്നേഹത്തിനു മുന്നിൽ എന്നും കൂടെയുണ്ട് എന്ന വിശ്വാസം നിലനിർത്തി കൊണ്ടാണ് ഇന്ന് അവരോട് കാലിക്കറ്റ് ഡിഫൻസ് പ്രതിനിധികൾ യാത്ര പറഞ്ഞത്. മനസ്സിൽ എവിടെയോ ഒരു നൊമ്പരം കോറിയിട്ടു പോയെങ്കിലും എന്തെങ്കിലും ചെയ്യാനായി, കൂടെ നിൽക്കാനായി എന്ന കൃതജ്ഞതയോടെയാണ് ഇന്ന് അവിടെ നിന്നും ഞങ്ങളുടെ പ്രതിനിധികൾ യാത്രതിരിച്ചത്.

Комментарии • 5