ശെരിക്കും ഇത് ഒരു അസാധ്യ പ്രകടനം തന്നെ | Bumber Chiri Aaghosham

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 2,3 тыс.

  • @akg.2866
    @akg.2866 3 года назад +467

    കേട്ടതിൽ വച്ച് ഏറ്റവു० മികച്ച മിമിക്സ് ഗാനമേള...എല്ലാവരു० മികച്ച കലാകാരന്മാർ...പ്രത്യേകിച്ചു० ഗായകൻ ഉന്നത നിലവാരമുള്ളയാളാണ്

  • @shanavaskv2049
    @shanavaskv2049 3 года назад +98

    ഇതൊരു ക്ലാസ്സിക്ക് പെർഫോമൻസ് ആണ്. എണ്ണിയാലൊടുങ്ങാത്ത അഭിനന്ദനങ്ങൾ ഈ എല്ലാ കലാകാരൻമാർക്കും .....

  • @joseparapuram2144
    @joseparapuram2144 3 года назад +70

    ഗായകൻ സ്വര സാഗർ എന്റെ നാട്ടുകാരനാണ്. തിരുവനന്തപുരം നെട്ടയം സ്വദേശി. അദ്ദേഹത്തിന്റെ പിതാവ് മധു അണ്ണൻ നല്ല ഒരു ഗായകൻ കൂടിയാണ്... അഭിനന്ദനങ്ങൾ

    • @sudhaanil1037
      @sudhaanil1037 3 года назад +1

      Pandu Idea star singer padan vanna monalle..ethu.....

    • @superpayyans1554
      @superpayyans1554 3 года назад +2

      @@sudhaanil1037 അതേ

    • @sudhaanil1037
      @sudhaanil1037 3 года назад +1

      @@superpayyans1554 lottery yude oru kadayum undairunnu....eppom..life Yengane??...Nalla gayakan aanu🥰🥰🥰

    • @sudhalekshmy1680
      @sudhalekshmy1680 2 года назад

      Njangalude postman madhu

  • @Golden-wings337
    @Golden-wings337 3 года назад +128

    ഭഗവാനേ.... ഈ കലാകാരന്മാരെ ഇനിയും ഒരുപാട് വിജയങ്ങളിലേക്ക് എത്തിക്കണേ.... 🙏
    കണ്ണ് നിറഞ്ഞു പോയി...😍😍😍😘😘😘😘😘😘

  • @abdulrasheedwandoor
    @abdulrasheedwandoor 3 года назад +70

    എൻറെ പൊന്നോ... നമിച്ചു... ദൈവത്തിൻറെ അനുഗ്രഹം ലഭിച്ച യഥാർത്ഥ കലാകാർ ♥♥♥♥♥

  • @amaansadhik1221
    @amaansadhik1221 3 года назад +246

    ഇങ്ങനെ ഉള്ള sound ഒക്കെ എവിടന്നാ വരുന്നേ!... കിളി പോയ Perfomence ആണ് ട്ടോ ... ശരിക്കും അത്ഭുതായി കണ്ടപ്പോ.... പാട്ട് പാടിയ ചേട്ടനും കൂടെ കട്ടക്ക് നീന്ന ചേട്ടന്മാരും ഒരേ പൊളി....😍🥳

    • @chandranc.c2439
      @chandranc.c2439 3 года назад +1

      പറയാനുണ്ടോ അടിപൊളി സൂപ്പർ ഒന്നും പറയാൻ ഇല്ല ബിജുക്കുട്ടൻ പറയുന്ന പോലെ

    • @ajayakumarnanappan1962
      @ajayakumarnanappan1962 2 года назад +1

      🙏🙏🙏

  • @Mgm_Audios
    @Mgm_Audios 3 года назад +145

    വർഷങ്ങൾക്കു ശേഷം ഒരു മിമിക്സ് ഗാനമേള കേൾക്കുന്നു.
    പക്ഷെ ഇത്ര പെർഫെക്ഷനോടു കൂടി ആദ്യം.
    ഗായകൻ പുലിയാണെങ്കിൽ orchestra പുപ്പുലികൾ 👌👌👌

  • @AjmalKhan-nz1fm
    @AjmalKhan-nz1fm 3 года назад +169

    ഇത്രയും പെർഫെക്ഷനിൽ ഒരു മിമിക്സ് ഗാനമേള ആദ്യമായിട്ട കാണുന്നത്...
    ഒരു രക്ഷയുമില്ല പൊളിച്ചു..
    കിടു പെർഫോമൻസ് 👌👌❤️❤️❤️

  • @aswinb007
    @aswinb007 3 года назад +24

    കലയെന്നോ കഴിവെന്നോ പറഞ്ഞ് ചെറുതാക്കാൻ പാടില്ല... ഇത് അതിലും എത്രയോ മുകളിലാണ്... അൽഭുതം തന്നെ... 😍😍😍😍😍❤️❤️❤️❤️❤️❤️❤️

  • @solomakeoverstudio3418
    @solomakeoverstudio3418 2 года назад +7

    സംഗീത ആസ്വാദകരായിട്ടുള്ളവർക്ക് ഈ കലാകാരൻമാരുടെ കഴിവിന് ഒരു അഭിനന്ദനം പറയാതെ പോകാൻ കഴിയില്ല.അത്രക്ക് പെർഫക്ഷൻ ആയിരുന്നു ഈ ഗാനം.എല്ലാവരുംഒന്നിനൊന്ന് മെച്ചം.വോക്കൽ പാടുന്ന ആൾ പ്രത്യക അഭിനന്തനാർഹനാണ്‌

  • @asimshanedumangad6790
    @asimshanedumangad6790 3 года назад +184

    Strings :-ജയൻ മാർട്ടിൻ നെടുമങ്ങാട്, ശിവൻ ഭാവന കാട്ടാക്കട ...... Ridham-സുനിൽബാബു വെള്ളറട, രാധാകൃഷ്ണൻ, Singer -സ്വരസാഗർ നെടുമങ്ങാട്... മറ്റ് പ്രിയപ്പെട്ട സുഹൃത്തുക്കൾക്കും മനം നിറഞ്ഞ കൈയടികൾ.... പൊളി... 👏👏👏👏👏

    • @binuksunni7288
      @binuksunni7288 3 года назад +2

      Ellam ente nedumangadukar feeling proud

    • @paavamprasanth
      @paavamprasanth 3 года назад +4

      Ridham വായിച്ച് സുനിൽ അണ്ണൻ അത്ഭുതപ്പെടുത്തി ,great artist

    • @user-dg3mr7wl1k
      @user-dg3mr7wl1k 3 года назад +3

      ജയൻ മാർട്ടിൻ അണ്ണൻ കോമഡി സ്റ്റാർസിൽ ഉള്ളതല്ലേ സീസൺ ഒന്ന് .അഖിൽ കവലയൂർ അണ്ണൻ്റെ കൂടെ സൂപ്പർ മാൻ കോമഡി

    • @JOBISBINU
      @JOBISBINU 3 года назад

      Athe👍💯♥️

    • @rajanchelari8190
      @rajanchelari8190 2 года назад +1

      Very good

  • @kurukshetrawar6680
    @kurukshetrawar6680 3 года назад +178

    ആരെ പുകഴ്ത്തണം!!!
    ഗായകനേയോ, " ഉപകരണങ്ങൾ" വായിച്ചവരേയോ??
    Amazing performance...

    • @susanashish2365
      @susanashish2365 3 года назад +1

      What I can say,nothing,All mighty God blesssss

  • @snehashiju4823
    @snehashiju4823 3 года назад +343

    ഇതൊക്കെയാണ് കഴിവ് എന്ന് പറയുന്നത്, എന്റെ ചേട്ടന്മാരെ 🙏🙏🙏🙏🙏സമ്മതിച്ചു ❤

  • @Linsonmathews
    @Linsonmathews 3 года назад +3

    ദേവസഭാതലം - ഒരു നിരീക്ഷണം
    1993ൽ പുറത്തിറങ്ങിയ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിൽ കൈപം
    എഴുതി രവീന്ദ്രൻ മാഷ് സംഗീതം നൽകിയ
    ദേവസഭാതലം എന്ന ഗാനത്തെ പറ്റിയാണ്
    ഇവിടെ പറയാൻ പോകുന്നത്. ഇന്ത്യൻ
    സംഗീതത്തിൽ എന്നല്ല ലോക സംഗീതത്തിൽ
    തന്നെ ഇങ്ങനെ ഒരു ഗാനം ഉണ്ടോ എന്ന്
    സിനിമയിൽ രണ്ടു സംഗീത ശിരോമണികൾ
    തമ്മിലുള്ള മൽസരമാണ് നടന്നത്.
    പക്ഷെ ആ മത്സരത്തിൽ ജയിക്കുന്നത് ഇവർ
    രണ്ടു പേരുമല്ല, മറിച്ചു സംഗീതം തന്നെയാണ്.
    അസാധ്യമായ ഒരു ആലാപന ശൈലിയാണ് ദാസേട്ടൻ ഈ ഗാനത്തിൽ കൊണ്ടുവന്നിരിക്കുന്നത്.
    അതുപോലെ തന്നെ മോഹൻലാൽ എന്ന നടൻ ഈ ഗാന രംഗത്തോട് എത്രമാത്രം നീതിപുലർത്തിയിരിക്കുന്നു എന്ന വള
    അതിശയിപ്പിക്കുന്ന ഒരു കാര്യം ആണ്.
    ഒൻപതോളം രാഗങ്ങൾ ആണ് രവീന്ദ്രൻ മാഷ്
    ഈ ഗാനത്തിനു വേണ്ടി ഉപയോഗിച്ചത്.
    അതായത് സമ്പൂർണ്ണ രാഗങ്ങളും ഔഡവ
    ആരോഹണത്തിലും അവരോഹണത്തിലും സ്വരങ്ങൾ വീതം ഉള്ള രാഗങ്ങളെ സമ്പൂർണ്ണ രാഗങ്ങൾ എന്നും 5 സ്വരങ്ങൾ വീതം വരുന്ന രാഗങ്ങളെ ഔഡവ രാഗങ്ങൾ എന്ന് വിളിക്കുന്നു.
    ഈ ഗാനത്തിൽ ഉപയോഗിച്ചിരിക്കുന്ന
    രാഗങ്ങൾ എല്ലാം തന്നെ ആരോഹണ
    അവരോഹണം Symmetric ആണ്. അതായത്
    ആരോഹണത്തിലുള്ള സ്വരങ്ങൾ തന്നെ
    അവരോഹണത്തിലും, അന്യ സ്വരങ്ങൾ ഒന്നും
    കടന്നു വരുന്നതുമില്ല..
    അനന്തൻ നമ്പൂതിരി യായി മോഹൻലാൽ പാടുന്ന ഭാഗങ്ങൾക്കൊക്കെ ഒരു
    ഹിന്ദുസ്ഥാനി മായ രവീന്ദ്രൻ കൊടുക്കുന്നുണ്ട്.
    മാഷ്
    സംഗീത ശാസ്ത്രം അനുസരിച്ച് സപ്തസ്വരങ്ങൾ നമുക്ക് കിട്ടിയിരിക്കുന്നത് പ്രകൃതിയിൽ നിന്നാണ്.
    ഓരോ പക്ഷി മൃഗാദികളിൽ നിന്നുമാണ് ഈ സപ്ത സ്വരങ്ങൾ ഉണ്ടായിരിക്കുന്നത്.
    പഞ്ചമം പാടുന്ന കുയിൽ എന്നു പറയുന്ന
    പോലെ കുയിലിന്റെ സ്വരത്തിൽ നിന്നുമാണ്
    പ' എന്ന സ്വരം ഉണ്ടായിട്ടുള്ളത്. ഷഡ്ജം
    മുതൽ നിഷാദം വരെയുള്ള ഏഴു
    സ്വരങ്ങളേയും അവയുടെ പ്രത്യേകതകളെയും
    അവ പ്രതിനിധാനം ചെയ്യുന്ന
    പക്ഷിമൃഗാദികളെയും കുറിച്ചാണ്
    ദേവസഭാതലം എന്ന ഗാനത്തിലൂടെ
    പറയുന്നത്. സപ്തസ്വരങ്ങളും അവയ്ക്ക്
    ആധാരമായ പക്ഷിമൃഗാദികളും അവ
    ഗാനത്തിന്റെ വരികളിൽ വരുന്നതു
    എങ്ങനെയെന്ന് നോക്കാം..
    മയിൽ മധുര നാദം
    കാള
    -
    നിഷ
    സ്വരങ്ങളാൽ
    അവ
    A
    സ്വരമായ്
    ഋഷഭം ( രി ) -
    ഗാന്ധാരം ( ഗ ) ആട്
    മധ്യമം ( മ ) - കൗഞ്ച പക്ഷി
    പഞ്ചമം ( ) - കുയിൽ - പഞ്ചമം വസന്ത കോകില സ്വന്തം ധൈവതം (ധ ) - കുതിര - അശ്വ
    രവങ്ങൾ ആലന്താ ചക്രത്തിലുണർത്തും
    നിഷാദം ( നി ) ആന - ഗജമുഖനാദം ഹിന്ദോളം മുതൽ ദേവതി വരെ ഒൻപതു
    രാഗങ്ങൾ ആണ് രവീന്ദ്രൻ മാഷ് ഈ ഗാനം കമ്പോസ് ചെയ്യാൻ തിരഞ്ഞെടുത്തിരിക്കുന്നത്. എന്തുകൊണ്ട് അദ്ദേഹം തോഡിയും ഹിന്ദോള വും ഒക്കെ
    തിരഞ്ഞെടുത്തു എന്ന് രവീന്ദ്രൻ മാഷ് തന്നെ
    പറഞ്ഞിട്ടുള്ളതാണ്.
    നവരാളി
    വാക
    ദേവസഭാതലം രാഗിലമാകുവാൻ
    നാദമയൂഖമേ സ്വാഗതം (മോഹൻലാൽ
    പാടുന്നത് ) രാഗം - ഹിന്ദോളം
    ദേവസഭാതലം രാഗിലമാകുവാൻ
    നാദമയുഖമേ സ്വാഗതം (കൈതപ്രം പാടുന്നത് രാഗം -
    തോടി ഷഡ്ജം ( മയിൽ രോഗം പകരാളി
    മയൂരനാദം സ്വരമായ് വിടരും ഷഡ്ജം,
    മയൂരനടനം ലയമായ് തെളിയും ഷഡിയ
    'ഋഷഭ' സ്വരങ്ങളായ് പൌരുഷമേകും ശിവവാഹനമേ നന്ദി ഹൃദയാനന്ദമേകും ഋഷീഗതമാം
    ഗാന്ധാരം ( ആട് ) രാഗം മോഹനം സന്തോഷകാരക സ്വരം സ്വരം സ്വരം സ്വര
    'അ' വഗാന്ധാരം ഗാന്ധാരം ഗാന്ധാരം
    ആമോദകാരക സ്വരം
    മധ്യമം കൗഞ്ച പക്ഷി ) രാഗം -
    'ക്രൗഞ്ചം' ശ്രുതിയിലുണർത്തും നിസ്വനം മധ്യമം മാധവം തിയിൽ ഇണങ്ങും
    കാരുണ്യം മധ
    പഞ്ചമം കുയിൽ ) പഞ്ചമം വസന കോകില സ്വനം സ്വനം കോകിലസ്വനം വസന്തകോകിലസ്വനം
    രാഗം കല്യാണി
    ധൈവതം (കുതിര രാഗം കല്യാണി
    മേഘരാഗങ്ങളെ തൊട്ടുണരുന്നതാ
    മണ്ടകം ധൈവതം
    ആജ്ഞാ ചക്രത്തിലുണർത്തും
    സ്വരൂപം ധൈവതം
    നിഷാദം ( ആന (
    രാഗം - ചക്രവാകം
    ഗജമുഖനാദം സാന്ത്വനഭാവം ആഗജപലയ നിഷാദരൂപം നി നി നി
    ശാന്തമായ പൊഴിയും സ്വരജലകണങ്ങൾ ഏകയായ് ഒഴുകും ഗംഗാപ്രവാഹം
    അനുദാത്തമുദാത്തസ്വരിതപചയം രാഗം
    പ്രണവാകാരം സംഗീതം ആനന്ദം അനന്ദാനന്ദം ജഗദാനന്ദം സംഗീതം
    നനം നന്ദാനന്ദം ജഗദാനന്ദം സംഗീതം
    കടപ്പാട് - Akhil T Kandathil ❣️

  • @dance9122
    @dance9122 3 года назад +61

    കലകളിൽ നിന്നും ഉയർന്നു വന്ന യഥാർത്ഥ കലാകാരൻമാർ... ഇവരാണ് താരങ്ങൾ 🥰😍😍😍

  • @sibiluzzsibiluzz5774
    @sibiluzzsibiluzz5774 3 года назад +126

    ഇത്രയും മികച്ച കലാകാരന്മാർ കേരളത്തിൽ ഉണ്ടായിരുന്നോ🙄❤️❤️❤️😘😘😘😘😘😘😘😘😘

    • @wowsitivemomme2793
      @wowsitivemomme2793 2 года назад

      ദൈവിക ജന്മങ്ങൾ... അത്രയേ പറയുന്നുള്ളൂ.

  • @vahabashavahabsha1239
    @vahabashavahabsha1239 3 года назад +152

    കണ്ണ് നനയിച്ച പ്രകടനം , അഭിനന്ദനങ്ങല്ലാതെ ഒന്നും പറയാനില്ല, എല്ലാ കലാകാരൻമാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി, നമസ്കാരം👏👏👏🙏🙏🙏*

  • @sj9746
    @sj9746 3 года назад +61

    ഇത്രയും കഴിവ് നിറഞ്ഞ.. ഈ കലാകാരന്മാർക്ക് .. ഇത്രയും നല്ലൊരു വേദിഒരുക്കി കൊടുത്ത ഈ ചാനൽ ന്റെ അണിയറപ്രവർത്തകർക്ക് ഒരു big salute 🙏🙏

  • @ShamnadSham-so5ro
    @ShamnadSham-so5ro 3 года назад +26

    പഴയ കാല മിമിക്രിയിലേക്ക് ഞങ്ങളെ കൊണ്ട് പോയ പ്രകടനം സൂപ്പർ ✌️👍✌️👍👍🌹🌹🌹🌹🌹🌹

  • @jeesonfranz
    @jeesonfranz 3 года назад +1

    ഇത്രയും നന്നായി ഓർക്കസ്ട്ര മിമിക് ചെയ്യുന്നത് ആദ്യമായാണ് കേൾക്കുന്നത് എല്ലാവരും ഒന്നിനൊന്നു മെച്ചം ഇതൊരു മിമിക്സ് ഗാനമേള എന്ന് ആരും പറയില്ല ..... ഗായകൻ വളരെ സൂപ്പർ...
    നിങ്ങൾക്ക് എല്ലാവർക്കും ഒരുപാട് അവസരങ്ങൾ ലഭിക്കട്ടെ....

  • @deejasiju1831
    @deejasiju1831 3 года назад +208

    അസാധ്യം, ഈ കലാകാരൻമാർക്ക്‌ മുന്നിൽ ഒരു കോടി നമസ്കാരം 🙏 മനസ്സ് നിറഞ്ഞു

  • @pravasimess875
    @pravasimess875 3 года назад +79

    മിമിക്സ് ഗാനമേള ലൈവായിട്ടും അല്ലാതെയും ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ഇത്രയും പെർഫെക്ട് ആയിട്ട് ഇതാദ്യമാണ്.എന്തൊരു ഒറിജിനാലിറ്റി.നമിച്ചു സഹോദരന്മാരെ നിങ്ങളെ.🙏🙏

  • @sarahcolbay
    @sarahcolbay 3 года назад +86

    വാക്കുകൾ ഇല്ല പറയാൻ....അത്രയ്ക്കും ഗംഭീരമായിരിക്കുന്നു👏🏻👌👍.....എന്നാലും ഇതിന് 16 dislike കൊടുത്തവരുടെ ആ മഹാമനസ്കത ആരും കാണാതെ പോകരുത്😤

  • @manojkumarmanojkumar201
    @manojkumarmanojkumar201 2 года назад +1

    സൂപ്പർ
    ഇതുവരെ ഇത്തരം ഒരു അവതരണം കണ്ടിട്ടില്ല.
    മിമിക്രി രംഗത്ത് ഒട്ടനവധി പ്രഗൽഭരായ കലാകാരൻമാർ ഉണ്ടായിട്ടുണ്ട് ആ കാലഘട്ടം മുതൽ ഇന്ന് ഈ സമയം വരെ കേൾക്കാത്ത ഒരു പ്രകടനം ആയി ഇത്.
    അടിപൊളി Big Salut

  • @jitheshjith5368
    @jitheshjith5368 Год назад +3

    എത്ര വട്ടം കണ്ടു എന്ന് പറയാൻ കഴിയില്ല 🙏
    എഴുപേരും പൊളിച്ചു 👍
    പാട്ട് പാടിയ ചേട്ടനും
    പിന്നെ മ്യൂസിക് ഉയ്യോ അസാധ്യം 👌👌
    ഒന്നും പറയാനില്ല
    ഇനിയും കണ്ടുകൊണ്ടിരിക്കും
    അത്രേം ഇഷ്ട്ടപ്പെട്ടു 🙏🙏👌

  • @vipinu.s3441
    @vipinu.s3441 3 года назад +182

    ഒരുപാട് മിമിക്സ് ഗാനമേളകൾ കേട്ടിട്ടുണ്ട്. ഇത്രയും പെർഫെക്ഷൻ ആയിട്ട് കേൾക്കുന്നത് ആദ്യമായിട്ടാണ്. എന്റെ പൊന്നോ... സൂപ്പർ.മ്യൂസിക് പെർഫെക്ഷൻ അതി ഗംഭീരം. പാട്ടും സൂപ്പർ ആയിരുന്നു 👌👌

  • @indrankk9384
    @indrankk9384 3 года назад +419

    100% Perfect.. എണീറ്റു നിന്ന് കൈ അടിക്കേണ്ട Performance 💯💯

    • @noushiyanoushi287
      @noushiyanoushi287 3 года назад +3

      Yes🥳

    • @manojmanu6825
      @manojmanu6825 3 года назад +3

      അനുഗ്രഹീത കലാകാരന്മാർ ജഗദാംബ അനുഗ്രഹിക്കട്ടെ 🙏

    • @manikuttanmani6067
      @manikuttanmani6067 3 года назад +2

      സൂപ്പർ

    • @JijuKarunakaran
      @JijuKarunakaran 2 года назад

      Earphone allathe home theateril onnu kelkke.... Poli performence...... 🙏🙏🙏🙏🙏🌹🌹🌹🌹♥️♥️♥️

    • @JijuKarunakaran
      @JijuKarunakaran 2 года назад

      Earphone allathe home theateril onnu kelkke.... Poli performence...... 🙏🙏🙏🙏🙏🌹🌹🌹🌹♥️♥️♥️

  • @TipTop_power_CG
    @TipTop_power_CG 3 года назад +185

    Uff......
    Background Music അവതരിപ്പിച്ചവർ പൊളിച്ചു.....
    ഗായകൻ തിമിർത്തു.....🔥🔥🔥⚡⚡⚡🤩🤩🤩

    • @jaykrishnanm341
      @jaykrishnanm341 3 года назад +1

      Sageeta sandram keep it all

    • @meenasubash2294
      @meenasubash2294 3 года назад +2

      Antammo oru rekshayumilla kalaki pwolichu thimirthu koduku adipoli super super

    • @sakkeerhussainvp5192
      @sakkeerhussainvp5192 3 года назад

      കണ്ടവരെല്ലാം ലൈക് അടിച്ചു

  • @aswathyaswathy1326
    @aswathyaswathy1326 3 года назад +51

    കുറെ വർഷമായി ഇങ്ങനെ ഒരു പരിപാടി കണ്ടിട്ട് സൂപ്പർ ഒരു രക്ഷയും ഇല്ല എന്റെ ഏട്ടൻമാരെ 😘❤🌹👏👍🙏

  • @vidyadharaganakan4720
    @vidyadharaganakan4720 3 года назад +26

    നിങ്ങൾ ആണ് സംഗീതത്തിലെ രാജാക്കന്മാർ 🙏🙏🙏🙏💞💞💞🌹

  • @mohanachandran758
    @mohanachandran758 3 года назад +18

    ഈ കലാകാരന്മാർക്ക് പ്രത്ത്യേകിച്ച് ഗായകന് ഉയർന്നുവരാൻ അവസരങ്ങൾ കലലോകത്തുനിന്ന് തീർച്ചയായും ഉണ്ടാകേണ്ടതാണ്. അതുണ്ടായില്ലെങ്കിൽ തീർച്ചയായും ഒരു അപരാധം തന്നെയായിരിക്കും.

  • @ajalakumariav9775
    @ajalakumariav9775 3 года назад +27

    ഒത്തിരി കാലങ്ങൾ ക്ക് ശേഷം, 🙏🙏🙏ഹരിശ്രീ യും കലാഭവനും ശേഷം പുതിയ തലമുറയുടെ ഈ പരിപാടി കാണാൻ കഴിഞ്ഞു ❤❤❤❤❤എല്ലാ കലാകാരൻ മാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤❤🌹🌹🌹🌹🌹

  • @sajikumarkaipanal4306
    @sajikumarkaipanal4306 3 года назад +21

    കസേരയിൽ ചമ്രം പടിഞ്ഞിരുന്നുള്ള താളം ... അസാദ്ധ്യം ... അതിമനോഹരം ...

  • @sijusimonp
    @sijusimonp 3 года назад +1

    ഈ അവതരണം കണ്ടിട്ട് ഒരു comnt ഇട്ടില്ലേൽ പിന്നെ, എന്റെ കാഴ്‌ചയ്ക്കോ കേൾവിക്കോ എന്തോ തകരാറുണ്ട് എന്ന് വേണം കരുതാൻ.
    എല്ലാ കലാകാരൻമാരും ഒന്നിനൊന്നു മികച്ചത്.❤️ പാട്ടിന്റെ ചില സ്ഥലങ്ങളിൽ ശരിക്കും originality feel ചെയ്തു. ഗായകന്, മറ്റു കലാകാരന്മാര് നൽകിയ support അഭിനന്ദനങ്ങൾ അർഹിക്കുന്നു 100%. കൂടുതൽ ദൈവാനുഗ്രഹവും നിങ്ങൾക്ക് നല്കപ്പെട്ട കഴിവുകൾ എന്നും നിലനിൽക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു. All the best👍

  • @sunipazhooparampilmathai6931
    @sunipazhooparampilmathai6931 3 года назад +12

    ഒരു രക്ഷയുമില്ല...❤
    അതുല്യ കലാകാരന്മാർ...
    നമിച്ചു 🙏
    എല്ലാവരും അഭിനന്ദനങ്ങൾ...
    ആശംസകൾ 🌹🌹🌹

  • @parudeesa5247
    @parudeesa5247 3 года назад +34

    ഇതോക്ക്കെയാണ് കലാകാരന്മാർ എന്ന് പറയുന്നത് ഇതിനെ അംഗീകരിച്ചേ മതിയാവു 🙏🙏🙏🙏

  • @abuadhnankhan1268
    @abuadhnankhan1268 3 года назад +48

    ഈ പരിപാടിക്ക് ഒരു കോടി ലൈക്ക് കിട്ടണം എന്നാണെന്റെ ആഗ്രഹം 🥰🥰🥰

  • @thafseer8281
    @thafseer8281 3 года назад +48

    ഇവരെയൊക്കെ പോലെയുള്ള കലാകാരന്മാർക്കാണ് ശെരിക്കും award കൊടുക്കേണ്ടത് 💖💖

  • @aryasuguna6271
    @aryasuguna6271 3 года назад +32

    ചേട്ടന്മാർ പൊളിച്ചു സൂപ്പർ ഇനിയും ഇങ്ങനെ പല വേദിയിലും പാടാൻ സാധിക്കട്ടെ 👏👏🥳🥳🥳🥳

  • @divyavinayan8290
    @divyavinayan8290 2 года назад +1

    Woww.... ഈശ്വരന്റെ അനുഗ്രഹം എന്ന് പറഞ്ഞാൽ ഇതാണ് 🙏🙏🙏നമിച്ചിരിക്കുന്നു എല്ലാവരെയും 🙏🙏കേട്ടപ്പോൾ കുളിരു കോരിച്ചൊരിഞ്ഞു 😍കൂടെ കണ്ണും നിറഞ്ഞു പോയി ❤❤❤കൂട്ടത്തിൽ ഈശ്വരനോട്‌ അറിയാതെ പ്രാത്ഥിച്ചു എല്ലാവർക്കും. അത്രക്കും മനോഹരം.... പറയാൻ വാക്കുകൾ ഇല്ല്യാ നമിച്ചിരിക്കുന്നു 🙏🙏🙏🥰🥰🥰

  • @geethas1046
    @geethas1046 3 года назад +115

    അതിമനോഹരമായിട്ടുണ്ട് എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ എല്ലാവരും ഉയരങ്ങളിലെത്തട്ടെ

  • @mrr2041
    @mrr2041 3 года назад +72

    ദൈവം അറിഞ്ഞനുഗ്രഹിച്ച കലാകാരന്മാർ.....
    ഉയരങ്ങളിൽ എത്തട്ടെ 👏🙌💖

    • @meenasubash2294
      @meenasubash2294 3 года назад +3

      Daivame ennethudagy orgastrayude aavasyamundo. ?

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 года назад +49

    എത്ര മനോഹരമായ നിമിഷം💞💕 ജീവിതത്തിൽ ആദ്യമായി കണ്ട മികച്ച ഗാനമേള മിമിക്സ് പരേഡ് അടിപൊളി💞💞👍👏👏🙏 അസാദ്ദ്യം

    • @vijayammarajan5633
      @vijayammarajan5633 2 года назад

      "wow, very, very, very good.kalakaranmmar.niggal thanne

  • @binuemmanueljesus8373
    @binuemmanueljesus8373 2 года назад

    ഇവർക്കു ദാസേട്ടന്റെ മുന്നിൽ വച്ചു ഇതുപോലെ ഒരു അവസരം ഉണ്ടാകാൻ വേണ്ടി പ്രാത്ഥിക്കുന്നു. ഈ പാട്ട് ഒറ്റയ്ക്കു പാടാൻ പലർക്കും കഴിഞ്ഞേക്കാം പക്ഷെ. ഇതിൽ പാടുന്ന ആളുടെ ചുറ്റും ആറുപേരുടെ ഖണ്ഡനാളത്തിൽ നിന്ന് വരുന്ന ഈ ശബ്‌ദം ദൈവം അനുഗ്രഹിച്ച കലാകാരൻമാർ. ഓരോ ഇൻസ്ട്രമെൻസിന്റെ ശബ്ദം അയ്യോ എന്തൊരു പെർഫെക്ട് ആണ്. കേട്ടിരുന്നു പോകും.

  • @vinodkonchath4923
    @vinodkonchath4923 2 года назад +2

    എൻ്റെ ജീവിതത്തിൽ ഞാൻ ഒരു പാട് തവണ
    മിമിക്സ് ഗാനമേള കേട്ടിട്ടുണ്ട് ഇത്രയും
    ഗംഭീരമായ പെർഫോമൻസ്
    ഇത് ആദ്യാമായിട്ടാണ്
    നമിച്ചു തൊഴുന്നു
    ദൈവ്വാ നുഗ്രഹം

  • @aromaticmusic
    @aromaticmusic 3 года назад +136

    ആ പാട്ടു പാടിയച്ചേട്ടൻ എന്റെ പൊന്നോ റിയാലിറ്റി ഷോകളിൽ പോലും ഇത്ര നന്നായി ഈ പാട്ടു പാടി കേട്ടിട്ടില്ല.

    • @Prasiprasi-q9g
      @Prasiprasi-q9g 3 года назад +3

      റിയാലിറ്റി ഷോ താരം ആണ് സ്വരസാഗർ.. ഭാര്യ സൂര്യ ഗായത്രി യും റിയാലിറ്റി ഷോ താരം ആണ്... ഐഡിയ സ്റ്റാർ സിങ്ങർ

    • @athiraadhi7796
      @athiraadhi7796 3 года назад +1

      @@Prasiprasi-q9g വൈഫ്‌ സൂര്യ ഗായത്രി അല്ല അവരു പിരിഞ്ഞു. സ്വരസാഗർ വേറെ വിവാഹവും കഴിച്ചു

    • @Prasiprasi-q9g
      @Prasiprasi-q9g 3 года назад +1

      @@athiraadhi7796 പിരിഞ്ഞത് അറിഞ്ഞില്ല ട്ടോ

  • @topthinkmalayalam
    @topthinkmalayalam 3 года назад +236

    ഒരു രക്ഷയുമില്ല ചേട്ടൻമ്മാരെ, പൊളിച്ചു 🥰🥰

  • @baijukuriyakose2730
    @baijukuriyakose2730 3 года назад +56

    കൊച്ചിൻ രസിക ലോകത്തിന് സമ്മാനിച്ച കലാരൂപം മിമിക്സ് ഗാനമേള....
    Perfection at its best...

  • @muralimarath6251
    @muralimarath6251 8 месяцев назад +1

    അസാധ്യം അതിഭയങ്കരം സമ്മതിച്ചിരിക്കുന്നു സഹോദരരെ

  • @rahulnandan906
    @rahulnandan906 2 года назад +2

    Superbbbb.... ❤️❤️❤️
    എല്ലാവരും ഒന്നിനൊന്നു മികച്ചവർ...
    പാടുന്ന ചേട്ടന്റെ voice വേറെ ലെവൽ... ദൈവാനുഗ്രഹം ലഭിച്ചിട്ടുള്ളവരാണ്... 🙏🏻🙏🏻🙏🏻 ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ...

  • @anupeter5836
    @anupeter5836 3 года назад +39

    ഒരു രക്ഷയില്ലാത്ത പെർഫോമൻസ് പൊളിച്ചടുക്കി സുനിൽബാബു മൃതഗം, എല്ലാവർക്കും ആയിരം കോടി നമസ്കാരം പാട്ടും സൂപ്പർ സൂപ്പർ 🙏🙏🙏🙏🙏👌👌👌👌👌👌❤❤❤❤

  • @aswathykrishnadas3085
    @aswathykrishnadas3085 3 года назад +57

    കഴിവുള്ള അനുഗ്രഹീതരായ കലാകാരന്മാർ. ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ. അവസരങ്ങളും ലഭിക്കട്ടെ. ലോകം അഗീകരിക്കട്ടെ 🙏🙏🙏🙏🙏🙏😃

    • @saviosamuel9716
      @saviosamuel9716 3 года назад +1

      Wow onnum parayan illa

    • @vaigasworld1165
      @vaigasworld1165 3 года назад +1

      സൂപ്പർ.....സൂപ്പർ....എല്ലാ..ഭാവുകങ്ങളും...നേരുന്നു

  • @girieesh5919
    @girieesh5919 3 года назад +22

    ഇതു cd ഇട്ടു വായനക്കുവാനോ എന്നുപോലും സംശയിച്ചു., നിങ്ങൾ വേറെ ലെവൽ ആണ് 🙏🙏🙏

  • @thakkus_world
    @thakkus_world Год назад +1

    ഇതിനെ വെല്ലാൻ വേറെ ഒരു മിമിക്സ് ഗാനമേള ഇല്ല😍❤

  • @ridhuridhurenji5434
    @ridhuridhurenji5434 2 года назад +1

    Yellow dress ചേട്ടൻ poliiii

  • @Ayiravallimedia
    @Ayiravallimedia 3 года назад +187

    കലക്കി - പൊളിച്ചു🙏🙏🙏🙏🙏🙏🙏 ആശംസകൾ! ഭാവുകങ്ങൾ - ഓരോരുത്തർക്കും. 🙏🙏🙏🙏🙏🙏🙏🙏

    • @priyaprdeep6799
      @priyaprdeep6799 3 года назад +1

      tangale.evide kandalum tirichariyum karanam njan chodicha vedio tarate patichadale

    • @Ayiravallimedia
      @Ayiravallimedia 3 года назад

      @@priyaprdeep6799 😀😀😀😀😂😂😂 എന്താ ജി?

    • @priyaprdeep6799
      @priyaprdeep6799 3 года назад +2

      @@Ayiravallimedia mindoola eni.vend

    • @davidsadhananadhan6832
      @davidsadhananadhan6832 3 года назад +1

      ആശംസകൾ

    • @Ayiravallimedia
      @Ayiravallimedia 3 года назад

      @@priyaprdeep6799 😀😀😀😀😂😂😂😊😊

  • @ManjuManju-lc6eb
    @ManjuManju-lc6eb 3 года назад +16

    ഇവരൊക്കെ ഇവിടെ എത്തിച്ച മഴവിൽ മനോരമ ക്കു എന്റെ big salute. ഹോ മനോഹരം പറയാൻ ഒന്നുമില്ല 😳😘😘😘😘

  • @haohao99
    @haohao99 3 года назад +8

    ഒരു പ്രശംസയിൽ തീരുന്നതല്ല നിങ്ങളുടെ കഴിവ് അതുക്കും മേലെ. സത്യംപറഞ്ഞാൽ പറയാൻ വാക്കുകളില്ല അത്രയ്ക്കു ഇഷ്ട്ടപെട്ടു പൊളിച്ചു സൂപ്പർ

  • @harikumars.j.9457
    @harikumars.j.9457 3 года назад

    ഒന്നും പറയാനില്ല...
    സിനിമയിൽ ഗാനരംഗത്ത് സംഭവിക്കുന്ന പോലെ ഈ പ്രകടനം കണ്ടു കഴിഞ്ഞപ്പോൾ എന്റെ കണ്ണുകളിലും ആനന്ദാശ്രുക്കൾ നിറഞ്ഞു തുളുമ്പി...
    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🤝🤝🤝👏👏👏👏👏
    ദൈവം അനുഗ്രഹിക്കട്ടെ നിങ്ങൾ എല്ലാവരേയും...👃

  • @frjobv
    @frjobv 3 года назад +5

    വളരെ നാളുകൾക്ക് ശേഷം യഥാർത്ഥ നിലവാരമുള്ള ഒരു കലാപ്രകടനം...!!!
    അഭിനന്ദനങ്ങൾ... 👍👍👍

  • @viswakeerthifilms868
    @viswakeerthifilms868 3 года назад +13

    മിമിക്സ് ഗാനമേള വിസ്മയിപ്പിച്ചു പല സോങ്ങും കേട്ടിട്ടുണ്ട് ഇത് അതിശയം
    അഭിനന്ദനങ്ങൾ ടീം സംഗമത്തിന്

  • @murshidacm4508
    @murshidacm4508 3 года назад +27

    വാക്കുകളില്ല വർണ്ണിക്കാൻ അതിമനോഹരം

  • @RJAthul
    @RJAthul 3 года назад +48

    ഇവർ എടുക്കുന്ന effortinu ഈശ്വരൻ നല്ല അവസരങ്ങൾ നൽകട്ടെ...
    ആസദ്യ പെർഫോമൻസ്❤

    • @gopalannair1842
      @gopalannair1842 3 года назад +1

      എൻ്റെ നാട്ടിലെ പ്രിയപ്പെട്ട കലാകാരൻമാർക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

    • @RJAthul
      @RJAthul 3 года назад +1

      @@gopalannair1842 💞🤗💞

    • @kmdigitalsaji
      @kmdigitalsaji 3 года назад +2

      Sangamam tvpm youtube channel ഇവരുടേത് ആണ് അതിൽ കൂടുതൽ പാട്ടുകൾ ഉണ്ട്

    • @RJAthul
      @RJAthul 3 года назад +1

      @@kmdigitalsaji thanks

    • @sarasamuel1635
      @sarasamuel1635 3 года назад +1

      Exellent perfomance.

  • @Manuchindu
    @Manuchindu 3 года назад

    ഇത്രയും ഭംഗിയായി ആ ഗാനത്തെ മിമിക്രിയിലൂടെ ആർക്കും അനുകരിക്കാൻ പറ്റില്ല. പല സ്ഥലങ്ങളിലും ഒറിജിനാലിറ്റി തോന്നിപോയി. ടീമിന് ആശംസകൾ.

  • @arunimaremith7343
    @arunimaremith7343 3 года назад +6

    പറയാൻ വാക്കുകൾ ഇല്ല, എല്ലാരും ഒന്നിനൊന്നു മെച്ചം, വർഷങ്ങൾക്ക് ശേഷം ഒരു മിമിക്സ് ഗാനമേള കേൾക്കുന്നു. പൊളിച്ചു അണ്ണൻമാരെ. ദൈവം അനുഗ്രഹിക്കട്ടെ..

    • @babykrishnanbabykrishnan7230
      @babykrishnanbabykrishnan7230 2 года назад

      നന്നായി എത്ര അഭിനന്ദിച്ചാലും മതിയാവില്ല

  • @Unnikrishnanpp2571
    @Unnikrishnanpp2571 3 года назад +19

    സൂപ്പർ ഗംഭീരം... എത്ര അഭിനന്ദിച്ചാലും മതിയാവില്ല... കലക്കി പൊളിച്ചു.

  • @TipTop_power_CG
    @TipTop_power_CG 3 года назад +88

    *ഗാനമേള വഴി പരുപാടി പൊളിച്ചാലോ* .... *കലക്കി* .....🔥🔥🔥🔥🔥🔥🧘🔥🔥🔥🔥🔥🔥🤩🤩🤩🤩🤩🤩⚡⚡⚡⚡

  • @aneeshrahmanv3557
    @aneeshrahmanv3557 3 года назад +34

    ഈ ടൈപ്പ് പാട്ട് എടുത്ത് 100 % അതിനോട് നീധി പുലർത്തി തെറ്റാതെ വിളിക്കാം “കലാകാരന്മാർ” എന്ന്🔥🔥

    • @SIBI_Wilson.
      @SIBI_Wilson. 3 года назад +2

      തെറ്റി പോയ്‌ 🤣
      കലാകാരന്മാർ എന്നാ 😌

  • @ridhuridhurenji5434
    @ridhuridhurenji5434 Месяц назад +1

    Yellow chettan poliiiiiiiiiiiiiiiii🎉🎉🎉🎉... മൃദംഗം

  • @subinjith6966
    @subinjith6966 2 года назад +1

    സൂപ്പർ

  • @jamshilelectrocare1100
    @jamshilelectrocare1100 3 года назад +20

    കണ്ണും, മനസ്സും നിറഞ്ഞു... 🙏🏻

  • @dr.sr.bhavyasic9830
    @dr.sr.bhavyasic9830 3 года назад +13

    അതിമനോഹരം 👍👍👍👍perfect performance. അനുഗ്രഹീത കലാകാരന്മാർ 👏👏 God bless you all👏👏👏

  • @RJAthul
    @RJAthul 3 года назад +63

    ശബ്ദം കൊണ്ട് അത്ഭുതങ്ങൾ കാണിക്കുന്നവർ.... 💞🙏
    തല കുനിച്ചു വന്ദിക്കുന്നു ഞാൻ... ❤️

  • @lathak5317
    @lathak5317 3 года назад

    പാട്ടും അതിനൊപ്പമുള്ള വാദ്യവും പറയാതിരിക്കാനാവില്ല. ഗംഭീരം💐💐💐💐💐💐💐💐.. ഓരോരുത്തരുടെയും കഴിവുകൾ കങ്ങും കേട്ടും അറിയാൻ കഴിഞ്ഞു. അഭിനന്ദനങ്ങൾ

  • @akhilsanthosh2685
    @akhilsanthosh2685 2 года назад +1

    അസാധ്യ പ്രകടനം... 🙏🙏🙏💞💞💞💞. നിസാര കലാകാരൻമാർ അല്ല... അവസാനം ആയപ്പോഴേക്കും രോമാഞ്ചിഫിക്കേഷൻ ഉളവാക്കി... അത്ര മികച്ച performance എല്ലാവരും. Cngrts ❤❤❤

  • @sreerajv.s.9971
    @sreerajv.s.9971 3 года назад +23

    പറയാൻ വാക്കുകളില്ല. ഇതുകൊണ്ടാണ് ഞാൻ കലാകാരന്മാരെ ഏറെ സ്നേഹിക്കുന്നത്😍❤️

  • @praseethaalungal17
    @praseethaalungal17 3 года назад +8

    Wow സൂപ്പർ പാട്ടും മ്യൂസിക്കും ഇ ഗാനമേള കലക്കാരന്മാർക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ഇ സഹോദരൻമാർക്ക്‌

  • @സുബേദാർസുധാകരൻ

    എന്റെ പൊന്നെടാവേ... നമിച്ചു.. ഒന്നും പറയാനില്ല.. മൃദംഗം ബേസ്, വീണ, വോക്കൽ അന്യായം.. നോ രക്ഷ 🙏🙌🏻👏❤️

  • @thevinuthevaliant
    @thevinuthevaliant 3 года назад +19

    Incredible Acapella performance!! Everyone deserves a big salute. Every single instrument is being exactly reciprocated.

  • @issackurin252
    @issackurin252 3 года назад

    വളരെ പരിശ്രമത്തിലൂടെ നേടിയ കലാവിരുന്ന്‌. കലാകാരന്മാർക്ക് അഭിനന്ദനങ്ങൾ 🙏 ഇത്രയും നല്ലൊരു കലാവിരുന്ന്‌ വേദിയിൽ കനക സിംഹസനത്തിൽ കയറി ഇരുന്നവൻ ശുഭനോ അതോ ബീമനോ ?

  • @snehashiju4823
    @snehashiju4823 3 года назад +18

    ഭീമൻ രഖു ചേട്ടൻ രണ്ടണ്ണം കീറിന്ന് തോന്നുന്നു

  • @mariyammariya3057
    @mariyammariya3057 3 года назад +29

    Amazing, outstanding performance 👌👌👌♥️♥️♥️♥️♥️♥️

  • @ശംഖൊലി
    @ശംഖൊലി 3 года назад +10

    രഘു ചേട്ടന്റെ shadjam സുപ്പർ..😁😁

  • @kombanana8319
    @kombanana8319 2 года назад

    Wow ഗ്രേറ്റ്‌ 🙏🙏🙏🙏🙏ഇതു കണ്ണടച്ചിരുന്നു കേട്ടാൽ മിമിക്സ് ആണന്നു പറയില്ല 👏👏👏👏👏അഭിനന്ദനങ്ങൾ, മിമിക്രി രംഗത്തെ മഹാരാഥന്മാർ വരെ ഞെട്ടും 👏👏👏👏പറയാൻ വാക്കുകളില്ല, പാടിയതും അതി ഗംഭീരം,, ഡിറക്ടർക്കു അഭിനന്ദനങ്ങൾ 🥰🥰എല്ലാ ആർട്ടിസ്റ്റുകളും ഒന്നിനൊന്നു മെച്ചം 👍

  • @sajithakumari3429
    @sajithakumari3429 2 года назад

    പറയാൻ വാക്കുകൾ കിട്ടുന്നില്ല Bros🙏🙏🙏... ഇഇങ്ങനെയൊരു perfection... അത്ഭുതം തന്നെ..... ആ വയലിൻ അനുകരിയ്ക്കുന്നത് ഒരുപാട് ഒരുപാട് നന്നായിരിയ്ക്കുന്നു

  • @tgv4301
    @tgv4301 3 года назад +22

    ഒരുപാട് മിമിക്സ് കണ്ടിട്ടുണ്ട്, ഇത് perfect okk,,👌👌👌👍👍👍👌👍👍👍ഒരു രക്ഷയും ഇല്ല ചേട്ടന്മാരേ പൊളിച്ചു, പാടിയ ചേട്ടനും, ഓർകെസ്ട്ര ചെയ്തവരും

  • @sobhajames8335
    @sobhajames8335 3 года назад +14

    അസാധ്യം. ജഗദീശ്വരൻ നിങ്ങളെ ഒരുപാട് വേദികളിൽ അവസരം ഒരുക്കട്ടെ. ഉയരങ്ങളിൽ എത്തിക്കട്ടെ.👍❤🥰🥰🥰

    • @shanishiju9555
      @shanishiju9555 3 года назад

      എല്ലാവർക്കും നന്മ ഉണ്ടാവട്ടെ 👍👍👍

  • @akhinair3905
    @akhinair3905 3 года назад +35

    ശിവൻ ചേട്ടനും സംഘവും അടിച്ചു pwolichu അഭിനന്ദനങ്ങൾ ❤

    • @sj9746
      @sj9746 3 года назад

      ഇവരുടെ നമ്പർ കിട്ടുമോ ചേട്ടാ

    • @kmdigitalsaji
      @kmdigitalsaji 3 года назад

      Sangamam tvpm youtube channell ഇവരുടേത് ആണ്

  • @sebastianpalackal4322
    @sebastianpalackal4322 2 года назад

    ഈ കലാകാരന്മാർ ജിവിതമുള്ള കാലം വരെ എൻ്റെ മനസിൽ മരിക്കുകില്ല ഇതാണ് അവിസ്മരണീയ കല പറഞ്ഞാൽ തീരാത്ത അത്ര അഭിനന്ദനങ്ങൾ

  • @noberttj9479
    @noberttj9479 2 года назад

    ഇതാണ് അസാധ്യമായ മിമിക്രി ഗാനമേള 🙏👍👏👏👏👌നമിക്കുന്നു നിങ്ങളുടെ മുൻപിൽ ഭാവിയുടെ വാഗ്ദാനങ്ങൾ എന്നും അനശ്വരമാഗാട്ടെ 👏👏👏👏👏🌹🌹🌹🌹🌹🌹🌹

  • @parvathi2k
    @parvathi2k 3 года назад +29

    Wat a performance... If we close our eyes, it gives a feeling of exact song with live orchestra instruments.... Namichu 🙏🙏🙏🙏🙏

    • @meenasubash2294
      @meenasubash2294 3 года назад +2

      Edhuvare kettittilla allaavarum pwolichadukki

  • @nanjfamily7048
    @nanjfamily7048 3 года назад +10

    Yesudas sir paadum pole....wow njaan ketirunnu poye😊😊😊

  • @ഞാൻമലയാളി-ഭ9ഴ
    @ഞാൻമലയാളി-ഭ9ഴ 3 года назад +48

    സമ്മയ്ക്കണം എല്ലാവരെയും കാണുന്നവരുടെ കിളി പാറുന്ന മ്യാരക പെർഫോമൻസ് 😍😘😍

    • @meenasubash2294
      @meenasubash2294 3 года назад

      😁😁😁❤️❤️❤️🙏🙏🙏🙏🙏🙏🙏🙏

  • @naseerthottathil7296
    @naseerthottathil7296 3 года назад

    ഇത്രയും ബുദ്ധിമുട്ട് ഉള്ള ഒരു ഗാനം ഇത്ര പെർഫെക്ട് ആയി ഫുൾ ഓർക്സ്ട്രാ വെച്ച് പോലും ഇത്ര നന്നായി പാടാൻ കഴിയില്ല എന്നാൽ നിങ്ങൾ ഞങ്ങളെ ഞെട്ടിച്ചു 👌👌👌👌

  • @sanil508
    @sanil508 Год назад

    എന്റെ പൊന്നു കലാകാരന്മ്മാരെ നമിച്ചു. ഇതുപോലെ ഒരുത്തർക്കും പറ്റില്ല. ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ

  • @shajithumpechirayil7687
    @shajithumpechirayil7687 3 года назад +21

    ദൈവം നമുക്ക് നൽകിയ അസാധ്യ കഴിവുകൾ!
    അഭിനന്ദനം......
    ആത്മാവ് നിറയുന്ന ആനന്ദം..

  • @chandinichandini.m2711
    @chandinichandini.m2711 3 года назад +7

    വളരെ അഭിനന്മർഹിക്കുന്ന കലാകാരന്മാർ 👏👏👏👏👏🌹🌹

  • @adarshmj2371
    @adarshmj2371 3 года назад +24

    കണ്ണടച്ച് കേട്ടാൽ orchestra വേറെ ആണെന്ന് parayanpattilla athra perfection

  • @johnsonabj6440
    @johnsonabj6440 3 года назад +1

    ഞാൻ ശരിക്കും ... 21 വർഷം പിറകോട്ട് പോയി,,, മിമിക്സ് ഗാനമേളയിൽ
    എന്നിസൈ പാടുവാൻ,,, കിട്ടിയ അവസരം ഓർത്തു പോകുന്നു ',, ഞെട്ടിച്ചു...

  • @shabirshabry8581
    @shabirshabry8581 3 года назад +14

    Some people say music has to come from "inside". This whole song literally came from inside of these 7 greatly talented artists!!! Tremendous performance by the team 👍👍👍