അമൃതപുരിയിൽ അന്താരാഷ്ട്ര യോഗദിനാചരണം

Поделиться
HTML-код
  • Опубликовано: 10 сен 2024
  • അമൃതപുരിയിൽ അന്താരാഷ്ട്ര യോഗാദിനം അമ്മയുടെ സാന്നിദ്ധ്യത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. അമൃതയോഗ കോർഡിനേറ്റർ ബ്രഹ്‌മചാരിണി ശോഭനയുടെ നേതൃത്വത്തിൽ നടന്ന യോഗാപരിശീലനത്തിൽ സിആർപിഎഫിലെയും പൊലീസ് വിഭാഗത്തിലെയും ഉദ്യോഗസ്ഥരും ആശ്രമവാസികളും പങ്കെടുത്തു. ശാരീരിക ചലനത്തിലൂടെയും മാനസിക നിശ്ചലതയിലൂടെയും ശരീരത്തിന്റേയും മനസ്സിന്റേയും ആരോഗ്യം മെച്ചപ്പെടുത്തുവാൻ യോഗയിലൂടെ സാധിക്കുമെന്ന് അമ്മ തന്റെ സന്ദേശത്തിൽ പറഞ്ഞു. ഇന്നത്തെ സമ്മർദ്ദം നിറഞ്ഞ ജീവിതസാഹചര്യങ്ങളിൽ സമൂഹം യോഗയുടെ ശാസ്ത്രീയ രീതികൾ പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും അമ്മ കൂട്ടിച്ചേർത്തു.

Комментарии •