കരഞ്ഞിട്ടുണ്ട്, പട്ടിണി കിടന്നിട്ടുണ്ട്.. ഒരു സാധാരണക്കാരൻ കോടീശ്വരനായ കഥ | SPARK STORIES

Поделиться
HTML-код
  • Опубликовано: 27 сен 2024
  • സഹോദരന്റെ പഠിപ്പ് മുടങ്ങാതിരിക്കാൻ പത്താം ക്‌ളാസിൽ പഠനമുപേക്ഷിച്ച് പിതാവിനെ സഹായിക്കാൻ ബിസിനസ് മേഖലയിലേക്ക് ചേക്കേറിയ തലശ്ശേരിക്കാരൻ.. ഉമ്മ നൽകിയ സ്വർണം വിറ്റ് മാലയും, വളയും, കമ്മലും വിറ്റിരുന്ന ഫാൻസി സ്റ്റോർ തുടങ്ങി. വിശപ്പാണ് മുഖ്യമെന്ന ബോധ്യത്തിൽ ഫാൻസി സ്റ്റോറിൽ നിന്നും ബേക്കറി ബിസിനസ് ആരംഭിച്ച വ്യക്തി. ഇന്ന് മുപ്പത്തഞ്ചിൽപ്പരം ഔട്ലെറ്റുകൾ ഉള്ള, 800ൽപരം തൊഴിലാളികളുള്ള റോയൽ ബേക്കറി സാമ്രാജ്യത്തിന്റെ അധിപനായ റഫീഖിന്റെ സ്പാർക്കുള്ള കഥ..
    Spark - Coffee with Shamim Rafeek.
    Spark Coffee with Shamim Rafeek is a business talk focused on promoting business culture and showcasing successful entrepreneurs. This motivational business conversation in malayalam as a chat with Shamim Rafeek inspires millions globally.
    Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sort after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise...Here we are sharing such stories with you.....! Spark - Coffee with Shamim Rafeek.
    #sparkstories #shamimrafeek #royalgroup

Комментарии • 1,3 тыс.

  • @sreekarps
    @sreekarps 4 года назад +504

    വിദ്യാഭ്യാസം ഉള്ളവർ പോലും ഇത്ര മനോഹരമായി സംസാരിക്കില്ല ... നമിച്ചു
    അവതാരകനും സൂപ്പർ 👌

    • @kurumbanmn8883
      @kurumbanmn8883 4 года назад +2

      Teerchayaum jeevidam anu manuahyanaee samsaarikkan padippikkunnadu

    • @muhammedjunais9938
      @muhammedjunais9938 4 года назад +2

      Samsarathinu vidhyabyasam venamennilla

    • @ashrafvp1541
      @ashrafvp1541 4 года назад +1

      Sree Lakshmi paranhathu shariyaanu.Allahu sree lakshikku
      Nallathu varuthattae

    • @liyanamohammedalitms3262
      @liyanamohammedalitms3262 4 года назад +2

      ലോകക്കോളേജിലുള്ള വിദ്യഭ്യാസം ജനങ്ങളുടെ കൂടെ ഈടപ്പെട്ടുണ്ടാ.കുന്ന വിദ്യഭ്യസ o അത് കോളേജിൽ നിന്ന് കിട്ടത്തില്ല

    • @strigtway1382
      @strigtway1382 4 года назад +4

      വിദ്യ എല്ലാം അഹങ്കാരത്തിനുള്ള മാനദണ്ഡമാണ്..... വിദ്യ സമ്പന്നർ ജോലിചെയ്യുന്നത് അധികവും ഇതുപോലുള്ള ആളുകളുടെ അടുത്തായിരിക്കും

  • @santhoshkv8366
    @santhoshkv8366 4 года назад +387

    ഒരു വലിയ സ്ഥാപനത്തിന്റെ മാത്രമല്ല
    വലിയൊരു മനസ്സിന്റെ കൂടി ഉടമയാണ് ഇദ്ദേഹം.
    അഭിനന്ദനങ്ങൾ ഹൃദയത്തിൽ നിന്നും..💝

  • @rajesh.kakkanatt
    @rajesh.kakkanatt 4 года назад +227

    മനസ്സിൽ തട്ടിയ ഒരു സംഭാഷണം... കണ്ണ് നിറയിച്ച ഒരുപാട് സന്ദർഭങ്ങൾ ഉണ്ടായി...

    • @ashrafvp1541
      @ashrafvp1541 4 года назад +2

      Ningal oru nalla manushyanaayathu kondaanu
      Aa kannuneer. Thangalkum
      Kudumbathinnum Allah nallathu varuthattae

    • @gunsandlotus
      @gunsandlotus 4 года назад +1

      Sathyam... paara nanja pole

  • @Asmenshvloc
    @Asmenshvloc 4 года назад +326

    നിഷ്കളങ്കതയും മനുഷ്യത്തവും ഉളള ഈ ബിസിനസ്കാരൻ ഇനിയും വിജയത്തിന്റെ കൊടുമുടികൾ കിഴടക്കട്ടെ.

  • @vishnup8761
    @vishnup8761 4 года назад +348

    പ്രചോദനം എന്ന് പറഞ്ഞാൽ ഇതൊക്കെയാണ്.. ഉമ്മാനെ പറ്റി പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു.....

  • @anurajraj1889
    @anurajraj1889 4 года назад +213

    അള്ളാഹു നേരിട്ട് അനുഗ്രഹിച്ച മനുഷ്യൻ ആണ് ഈ മനുഷ്യൻ എന്നും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകും 🙏

    • @powerofmurikkolyhh1635
      @powerofmurikkolyhh1635 4 года назад +1

      ദൈവത്തിന്റെ എല്ലവർക്കും ഉണ്ടക്കാട്ട

    • @abdulnazer8184
      @abdulnazer8184 4 года назад

      iiiii ...............

    • @niyasks6079
      @niyasks6079 4 года назад

      Aameen

  • @reemasubin6184
    @reemasubin6184 4 года назад +124

    ഈ എളിമ ജീവിതത്തിൽ എന്നും നിലനിൽക്കട്ടെ.... പലരും കുറച്ച് പണം ഉണ്ടാകുമ്പോഴേക്കും അയാൾ എന്തോ വലിയ സംഭവം ആണെന്നും, ആരെയും വിലക്കെടുക്കാം എന്ന ഭാവമാണ് ..... കൂടെ ജോലി ചെയ്യുന്നവർക്കും ഒരു വ്യക്തിത്വമുണ്ടെന്നും അവരുടെ അഭിമാനത്തിനു വില കൽപിക്കുകയും ചെയ്താൽ ആ 800 പേരും നിങ്ങളുടെ കൂടെ ഉണ്ടാവും...... കൊടുമുടികൾ കീഴടക്കാം'' ''അതിനായി ദൈവം അനുഗ്രഹിക്കട്ടെ'''''

  • @rtdsubinspector6060
    @rtdsubinspector6060 4 года назад +27

    നാരായണൻ മേസ്ത്രി എന്റെ അടുത്ത റിലേറ്റീവ് ആണ്...ചേട്ടന്റെ വളർച്ചയിൽ അദ്ദേഹത്തിന്റെ പങ്കു ഉണ്ട്‌ എന്നതറിഞ്ഞതിൽ വളരെ സന്തോഷം

  • @prajishputhans8592
    @prajishputhans8592 4 года назад +215

    Skip ചെയ്യാതെ കാണുന്ന ഒരേ ഒരു പ്രോഗ്രാം...

  • @sinanaboobakkar4709
    @sinanaboobakkar4709 4 года назад +537

    മാതാവിന്റെ പൊരുത്തവും തൃപ്തിയും താങ്കളെ വിജയങ്ങളുടെ കൊടുമുടിയിലെത്തിച്ചു

    • @mahdqtr4476
      @mahdqtr4476 4 года назад +10

      അത് മാത്രമല്ല ആ കുട്ടിയെ കല്യാണം കഴിച്ചതും ഒരു വലിയ കാര്യമാണ്

    • @lakshmilachu8237
      @lakshmilachu8237 4 года назад +8

      കണ്ണ് നിറഞ്ഞു പോയി... ഇത് എല്ലാവർക്കും ഒരു പ്രചോദനമാവട്ടെ..
      ഇനിയും ഉയരങ്ങളിൽ എത്തട്ടെ... എല്ലാവിധ ആശംസക്ളും.. നേരുന്നു..

    • @zig_zag1284
      @zig_zag1284 4 года назад +3

      Thank god

    • @zig_zag1284
      @zig_zag1284 4 года назад +1

      Oraleyenkilum kandallo

    • @lakshmilachu8237
      @lakshmilachu8237 4 года назад +1

      @@zig_zag1284 👍

  • @shintoalappatt2634
    @shintoalappatt2634 4 года назад +113

    എനിക്ക് എറ്റവും ഇഷ്ട്പെട്ട എപ്പിസോഡ് ഇതാണ്, ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @scribes123
    @scribes123 4 года назад +861

    റഫീഖ് എന്ന ബിസിനെസ്സുകാരനെക്കാൾ റഫീഖ് എന്ന പച്ചയായ മനുഷ്യനെയാണ് എനിക്ക് കൂടുതൽ ഇഷ്ടമായത്

    • @bibinantony9314
      @bibinantony9314 4 года назад +7

      Rafeek enna perinodu ishtamundu...pakshe ivde palarum kaanikkanathu😊😊kshamikkanam kkkaaa...ningale daivame anugrahikkatte

    • @musthafamoulana7468
      @musthafamoulana7468 4 года назад +10

      അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. വിവാഹ ജീവിതതുടക്കം കേട്ടു് കണ്ണനിറഞ്ഞു് പോയി

    • @manafmaliyekkal980
      @manafmaliyekkal980 4 года назад +5

      Ethra valiya manas

    • @megapower3897
      @megapower3897 4 года назад +4

      Maa maa ki dua

    • @jalee871
      @jalee871 4 года назад

      good

  • @jishnuk2141
    @jishnuk2141 4 года назад +148

    തലശ്ശേരിക്കാരൻ🔥😍✌️ അതിലുപരി പച്ചയായ ഒരു മനുഷ്യൻ 🔥

    • @baijukachilatt4886
      @baijukachilatt4886 4 года назад

      തലശ്ശേരിക്കാരൻ...💪💪💪

  • @shibilrehman
    @shibilrehman 4 года назад +308

    അവതാരകനാണ് ഈ പ്രോഗ്രാമിന്റെ നട്ടെല്ല് ...🤝✨

    • @bibinantony9314
      @bibinantony9314 4 года назад +1

      Mashe,,,avathaarakanu kaanikkan nthelum undele avathaarakan ulllu😊

    • @arjuntk_
      @arjuntk_ 4 года назад +1

      💯

  • @abdulrazaknp7632
    @abdulrazaknp7632 2 года назад +33

    മക്കൾ വലുതായാൽ മാതാപിതാക്കൾ ചെരുതയിപ്പോവുന്ന ഈ കാലത്ത്.
    ഉമ്മയോടുള്ള ആ കുലിനതയാണ് എനിക്കേറെ രാജകീയമായി തോന്നിയത്.
    Good luck. 🙏

  • @shyamkumarkumar9513
    @shyamkumarkumar9513 4 года назад +36

    പെരുമ്പാവൂര് പഠിക്കാൻ പോകുമ്പോ ബെസ്റ്റോപ്പിന് തൊട്ട് പിന്നിലെ വായിൽ കൊതിയൂറുന്ന മണമുള്ള റോയൽ ബേക്കേഴ്‌സ് നോക്കി നിന്നിട്ടുണ്ട്...ഒരൂസം അവിടെ കേറി കഴിക്കണമെന്നും കരുതീട്ടുണ്ട്..പക്ഷെ അത്രേം വല്ല്യ ബേക്കറിയിൽ കേറാൻ പേടിയായിരുന്നു, അവിടെ കേറി വല്ലോം കഴിച്ചാൽ കയ്യിലെ പൈസ കൊടുത്താൽ തികയാതെ വരുവോ എന്ന പേടി😊...എല്ലാവിധ ആശംസകളും..നല്ലൊരു മനുഷ്യന്😍

  • @rasiqerasiqe8914
    @rasiqerasiqe8914 4 года назад +8

    സ്പാർക്കിലെ ഒട്ടുമിക്ക എപ്പിസോടുകളും ഞാൻ കണ്ടിട്ടുണ്ട് , ഇത് കണ്ടിട്ട് വല്ലാത്തൊരു ഫീൽ ആയി, റഫീഖ്ബായി താങ്കളിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട് ,താങ്കൾ ഇവിടെ വരെ എത്താൻ കാരണം താങ്കൾ മാതാപിതാക്കളെ ഇത്രെഏറെ സ്നേഹിക്കുകയും ,അനുസരിക്കുകയും ചെയ്തതുകൊണ്ടാണ്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ ..

  • @royvarghese7324
    @royvarghese7324 4 года назад +82

    ഒരാൾ രക്ഷപെടുബോൾ അതിനു ചുറ്റുമുള്ള എത്രപേർ രക്ഷപെടുന്നു രാഷ്ട്രീയക്കാർക്ക് ബിസിനസ്‌ പൂട്ടിക്കാനേ അറിയൂ ഒരാൾക്ക് ജോലി കൊടുക്കാൻ അവർക്കു കഴിയില്ല

  • @samadkksamadkk5819
    @samadkksamadkk5819 4 года назад +66

    ഉമ്മയും വപ്പയും എന്നത് ഒരു വില മതിക്കാനാവാത്ത ജീവനുകൾ ആണ്, അവർ കൂടെ ഉണ്ടെങ്കിൽ പിന്നെ life പോളി ആണ്

  • @salmankt5879
    @salmankt5879 4 года назад +20

    റഫീഖ്ക്കാ നിങ്ങളുടെ ഓരോ ചുവടു വെപ്പും കേട്ടപ്പോൾ അറിയാതെ കരഞ്ഞു പോയി അള്ളാഹു നിങ്ങളെ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ
    നിങ്ങളുടെ ഉമ്മാക്ക് ദീർഘായുസ് കൊടുക്കട്ടെ ആമീൻ

  • @shameermuhammed9673
    @shameermuhammed9673 4 года назад +14

    സ്പാർക്കിന്റെ ഏറ്റവും സുന്ദരമായ എപ്പിസോഡ്

  • @ratheesanchekkikkulam8771
    @ratheesanchekkikkulam8771 3 года назад +6

    നിങ്ങൾ വലിയ വനാണ്.. നിങ്ങളുടെ കഥയിൽ മനുഷ്യത്വം നിറഞ്ഞു നിൽക്കുന്നു.. ആശംസകൾ

  • @jilshadk7022
    @jilshadk7022 4 года назад +61

    മാതൃസ്നേഹത്തിൻ്റെ മൂല്യം മനസിലാക്കിയ മഹാൻ.....

    • @asharafashraf5235
      @asharafashraf5235 4 года назад

      ഒരുപാട് ക്ഷ്ട്ടപെട്ടാൽ ഒരു വിജയം എല്ലാവർക്കും ദൈവംനൽകും

  • @naseebikka
    @naseebikka 4 года назад +22

    Hard Work Never Fails. അവതരണ ശൈലിയും നന്നായിട്ടുണ്ട്. 4 വർഷമായി ഞാൻ ഗവേഷണം നടത്തി കൊണ്ടിരിക്കുന്ന മേഖലയിലേക്കാണ് റഫീഖ് ഇക്ക പുതുതായി ഇറങ്ങാൻ പോവുന്നത് എന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ആശംസകൾ. പിന്നെ ഇക്ക പേടിക്കണ്ട ട്ടോ. ഗവേഷണം മാത്രമുള്ളൂ.. പൈസയൊന്നും ഇല്ലാത്തതുകൊണ്ട് ശത്രുസ്ഥാപനം ആയിട്ടൊന്നും ഞാൻ വരില്ല. 😂 😂 😂

  • @mujeeb123456able
    @mujeeb123456able 4 года назад +36

    ഭയങ്കര മനുഷ്യനാണല്ലോ ഇദ്ദേഹം.... തീർത്തും ബഹുമാനം തോന്നുന്നു....

  • @arunlal8463
    @arunlal8463 4 года назад +42

    റഫീക്കാ നിങ്ങൾ തീർച്ചയായും കൂടുതൽ ഉയരത്തിൽ എത്തും .......പ്രാർഥതനകൾ ............. അരുൺ

  • @rayeesmanikothmk2957
    @rayeesmanikothmk2957 4 года назад +51

    എനിക്ക് ഇദ്ദേഹത്തെ നേരിട്ട് പരിചയപ്പെടാൻ പറ്റിയിട്ടുണ്ട്, വിനയമുള്ള ഒരു സ്ഥാപന ഉടമ ആണെന്ന് തോന്നി. പക്ഷെ ഇത് കണ്ടപ്പോഴാണ് വലിയൊരു മനസിന്റെ കൂടി ഉടമ ആണെന്ന് മനസിലായത്... സ്നേഹം ♥️♥️♥️

  • @bettercallsaul9230
    @bettercallsaul9230 4 года назад +4

    വലിയ മനസ് ഇല്ലെന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ കുറച്ച് ബുദ്ധിമുട്ട് ആണ്... ഒരുപാട് ഇഷ്ട്ടം ഇക്കാ ❤😘

  • @reenageorge2800
    @reenageorge2800 4 года назад +93

    Rafeeq എന്തൊരു എളിമ ആണ് . ജീവിതത്തിലെ വലിയ ഒരു പാഠം കാണിച്ചു thannu.

    • @rahullalvkd4626
      @rahullalvkd4626 4 года назад

      Ikka polliyann

    • @noushadpk885
      @noushadpk885 4 года назад +2

      കണ്ടത് ബിസിനസ്‌ ഇൻസ്പയർ ഉണ്ടാവാൻ
      But മനസ്സ് കൊണ്ട് എടുത്ത തീരുമാനം മറ്റൊന്നാണ് ജീവിതത്തിൽ കാണാതെപോയ പലതിലേക്കും കണ്ണ് തുറപ്പിച്ചു.

  • @mnhaj-cp3ms
    @mnhaj-cp3ms Год назад +4

    ഇദ്ദേഹത്തിൻറെ വാക്കുകൾ കേട്ട് കണ്ണ് നിറഞ്ഞു ഉമ്മയോടുള്ള സ്നേഹം ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

  • @hope..8230
    @hope..8230 4 года назад +28

    പണിയെടുത്തു നടുവൊടിഞ്ഞു കൊണ്ടുള്ള കിടപ്പിലാണ് ഇത് കാണുന്നത്... thank god.. There is a little sparkle from my heart. 🖤

    • @mhdsidheek4497
      @mhdsidheek4497 3 года назад +1

      YoU can build also a bussiness bro

  • @babunair9385
    @babunair9385 3 месяца назад +2

    ഇന്നും വന്ന വഴി മറക്കാത്ത നല്ല ഒരു മനുഷ്യൻ 🙏

  • @ജോൺജാഫർജനാർദ്ദനൻ-റ4ഞ

    ഇദ്ദേഹത്തിന്റെ വിജയം എന്ന് പറയുന്നത് സത്യസന്ധതയാണ് അദ്ദേഹത്തിന് വേണമെങ്കിൽ അനിയനെ തള്ളി പറയാം പക്ഷേ എന്റെ ഐഡിയ അല്ല അനിയന്റെ ആശയം കൊണ്ടാണ് ഇതുപോലെ ഡെവലപ്പ് ചെയ്തെടുത്തത് എന്നും നന്മകൾ നേരുന്നു

  • @usmankadher1458
    @usmankadher1458 3 месяца назад +1

    വളരെ നല്ല ഒരു മനസ്ഉള്ള ഒരു വ്യക്തിയാണ് റഫീഖ് ദുനിയാവിലും ആഹാരത്തിലും പടച്ചതമ്പുരാൻ സ്വർഗം കൊടുത്ത് അനുഗ്രഹിക്കുമാറാകട്ടെ ആമീൻ

  • @jamsheermp3103
    @jamsheermp3103 4 года назад +11

    വ്യക്തമായ കറ കളഞ്ഞ ജീവിതത്തിനു ഉടമ.. ഉമ്മാന്റെ കാലടി പാത യിലാണ് സ്വർഗം... എന്ന് അക്ഷരാർദത്തിൽ ജീവിച്ചു കാണിച്ചു തന്ന മനുഷ്യൻ... റഫീഖ് ഭായ്

  • @senasena3716
    @senasena3716 4 года назад +44

    ചില വാക്കുകൾ എനിക്ക് കൂടുതൽ തിരിച്ചറിവ് ( Spark ) ഉണ്ടാക്കിയിരിക്കുന്നു...

  • @peethumeghamalhaar1595
    @peethumeghamalhaar1595 4 года назад +9

    ഒരിക്കൽ ഇവിടെ ഞാനും വരും....
    എന്റെ സ്വപ്‌നങ്ങൾ ആണ് എന്റെ ജീവിതം....

  • @pariskerala4594
    @pariskerala4594 4 года назад +38

    സത്യത്തിൽ sparkil വരുന്ന വ്യക്തികൾ എത്ര വ്യത്യസതമുള്ളവരാണ്... റഫീക്ക സത്യത്തിൽ എന്ത് വ്യക്തി എന്നാണ് പറയുക...... റോയൾ വളരുമ്പോൾ കൂടെ കുറേ കുടുംബങ്ങൾ മുന്നോട്ട് പോകും....

  • @rizu236
    @rizu236 4 года назад +5

    ഏതൊരു പുരുഷന്റെ വിജയത്തിന്റെയും പിറകിൽ ഒരു സ്ത്രീ ഉണ്ട്,അത് ഉമ്മയാണ്💔💔💔,പച്ചയായ മനുഷ്യൻ💔

  • @sivakami5chandran
    @sivakami5chandran 4 года назад +11

    റഫിക്ക നിഞള് നല്ല വനിലൂ० വല്ലവനാണ്.ഇനിയു० ഉയരഞ്ളിൽ വളരെട്ടേ🙏🙏🙏👌👌💞💞💞

  • @omarjass
    @omarjass 4 года назад +124

    ഞാൻ ആലുവ റോയൽ ബേക്കറി ഫുഡ്‌ കോർട്ട് ഇൽ ജോലി ചെയ്ത ആളാണ് ഇദ്ദേഹത്തെ ഞാൻ അവിടെ ഇടക്ക് കണ്ടിട്ടുണ്ട്... അതിന്റെ ഓണർ ആണെന്ന് ഇപ്പോഴാ അറിയുന്നേ.... 6 ഇയർ ബിഫോർ.... 😆😆😆😆😄

    • @shabeerahammadp
      @shabeerahammadp 4 года назад +1

      Hhaa

    • @yahiyavellap4954
      @yahiyavellap4954 4 года назад +6

      ഞാനും ഇദ്ദേഹത്തിന്റെ സ്ഥാപനത്തിൽ ജോലി ചെയ്‌തിട്ടുണ്ട്‌

    • @cakenrecipe1902
      @cakenrecipe1902 4 года назад

      T

    • @arjuntk_
      @arjuntk_ 4 года назад

      😂

  • @showlight161
    @showlight161 4 года назад +38

    ഇക്ക നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @anvershan3425
    @anvershan3425 4 года назад +8

    മാഷാഅല്ലാഹ്‌, അള്ളാഹു ഇദ്ദേഹത്തിന്റെ ബിസിനെസ്സിൽ ബറക്കത് നൽകട്ടെ... ❤️

  • @anilkumar-to3yq
    @anilkumar-to3yq 4 года назад +8

    ഇദ്ദേഹത്തിൻ്റെ ഉമ്മയുടെ മനസ്സിനു മുന്നിൽ എൻ്റെ സാഷ്ടാങ്ക പ്രണാമം, കോടി പുണ്യമുള്ള അമ്മ

  • @orupolyfamilyopf6087
    @orupolyfamilyopf6087 2 года назад +2

    നേരിട്ട് അറിയാം റഫീഖ് ഇക്കയെ... പ്രയാസങ്ങൾ അറിഞ്ഞു വളർന്നു വന്നത് കൊണ്ടാവാം എന്നെ പോലെ ഒന്നുമല്ലാത്തവർക്ക് ഏറ്റവും നല്ല സപ്പോർട്ട് നൽകുന്ന വ്യക്തി... നന്മയുള്ള മനുഷ്യൻ ❤❤❤ അല്ലാഹു അനുഗ്രഹിക്കട്ടെ.. ആമീൻ

  • @fasilshamu3061
    @fasilshamu3061 4 года назад +4

    ഇത് എഴുതുന്നത് 7/9/2020 എന്റെ അടുത്ത ലക്ഷ്യം 7/9/2022 ഈ സ്റ്റേജിൽ ഞാൻ കയറും. എന്ന് ഞാൻ എന്റെ ലക്ഷ്യത്തിലേക്കു മുന്നേറുകയാണ്. മെക്കാനിക്കൽ ഡ്രാഫ്ട്മാനായി ഖത്തറിൽ വർക്ക്‌ ചെയ്യുമ്പോ ഞാൻ തുടങ്ങിയ ബിസിനസ്‌ പൊട്ടി. കടത്തിന്റെ മുകളിൽ കടമായി. ബിസിനസ്‌ എന്നാ ആഗ്രഹവുമായി UAE എത്തി . ആത്യം വാട്ടർ ഡെലിവറി ചെയുന്ന ഒരു വണ്ടിയെടുത്തു ഷാർജയിൽ മുവൈല റൂട്ടിൽ. ഇന്നെനിക് 3 വണ്ടിയായി എടുത്തത് ഇറക്കാൻ പോകുന്നു. വാക്കി എല്ലാ വണ്ടിക്കും പാർട്ണർമാരുണ്ട് . വെള്ളത്തിന്റെ ഒരു കമ്പനി പാർട്ണർഷിപിൽ തുടങ്ങിട്ടുണ്ട് 2022ഇൽ വലിയ ലക്ഷ്യം കണ്ടിട്ടുണ്ട്.

    • @Rasheed842
      @Rasheed842 2 месяца назад +2

      👍👍👍🤲🤲🤲

  • @shaineykuriakose9255
    @shaineykuriakose9255 4 года назад +63

    എല്ലാ വഴികളും അടഞ്ഞു എന്നു തോന്നുന്നിടത്തുനിന്നാണ് ജീവിതം തുടങ്ങുന്നത്

    • @radiaff9776
      @radiaff9776 4 года назад +1

      Tks

    • @akhilpkumar953
      @akhilpkumar953 4 года назад +1

      ചുമ്മാതെ ആണ്..... ഞാനൊക്കെ എങ്കിൽ........ എന്നേ രെക്ഷപെടുമായിരുന്നു

  • @anshutsr613
    @anshutsr613 4 года назад +8

    റഫീഖ് ഇക്ക അടിപൊളി പിന്നെ ഉമ്മാനെ പറഞ്ഞപ്പോൾ എനിക്ക് കണ്ണ് നിറഞ്ഞു

  • @viewpoint4543
    @viewpoint4543 4 года назад +27

    💜❤heart touching&
    Inspiring
    ഈ ചാനലിൽ വന്ന എപ്പിസോഡുകളിൽ ഞാൻ പല തവണ ആവർത്തിച്ചു കണ്ട ഏക എപ്പിസോഡ് Royal sweets... Really sweet...!!!!🍭🍡😍

  • @hamsa0123
    @hamsa0123 4 года назад +1

    വല്ലാത്ത ഒരു story, കാലത്തിനൊത്തു ഉയർന്നു ബിസിനസ്‌ ചെയ്തയാൾ. അനേകം ആശയങ്ങൾ. പരാജയത്തിൽ നിന്നും യഥാർത്ഥ ആശയതിലേക്കു മാറാൻ കഴിഞ്ഞാൽ വിജയിക്കാം. Great interview. Open heart talk. thanks

  • @Rajayogi777
    @Rajayogi777 Год назад +3

    മാതാപിതാക്കളെ ബഹുമാനിക്കുന്നവൻ അനുസരിക്കുന്നവൻ അനുഗ്രഹിക്കപ്പെടും🙏

  • @minnu4993
    @minnu4993 4 года назад +1

    ഒരു film കണ്ട പ്രതീതി ...കണ്ണു നിറഞ്ഞു സന്തോഷം കൊണ്ടു ...മാതാപിതാക്കളെ ബഹുമാനിക്കുന്നവർ എന്നും ധന്യരായിരിക്കും ..

  • @pjith9909
    @pjith9909 4 года назад +25

    നല്ലൊരു മനുഷ്യൻ..♥️

  • @muralips2600
    @muralips2600 4 года назад +1

    റഫിക്കാ.... ഞാൻ നിങ്ങളുടെ കാലിൽ നമസ്കരിക്കുന്നു.. നിങ്ങൾ നല്ല ഒരു ബിസിനസ്സുകാരനായ തുകൊണ്ടല്ല നിങ്ങൾ നല്ല ഒരു മനസ്സിന്റെ ഉടമയായതു കൊണ്ട്... ഈശ്വരൻ ഇനിയും നിങ്ങളെ ഉയരങ്ങളിലേക്ക് എത്തിക്കട്ടെ...

  • @shachamravattom4567
    @shachamravattom4567 4 года назад +89

    *നമ്മളെ പോലെ തന്നെ പഠിക്കാൻ താല്പര്യം ഇല്ലാത്ത മഹാൻ...*

  • @simbobby03
    @simbobby03 4 года назад +9

    I don't know why people (except - crazy fans) dislike this.. Education or Money is not everything .. it is the ATTITUDE makes people great. BIG salute to a GREAT HUMAN

  • @0071karthik
    @0071karthik 4 года назад +32

    great umma

  • @jayeshjayapal7352
    @jayeshjayapal7352 3 года назад +1

    നിങ്ങൾ ഒരു ബിസിനസ്‌ കാരൻ മാത്രമല്ല അതിലുപരി ഒരു മനുഷ്യ സ്നേഹികൂടിയാണ്

  • @IhsanMubarak
    @IhsanMubarak 4 года назад +32

    ഞാൻ മാത്രമാണോ ഈ വീഡിയോ കാണുന്ന പെരുമ്പാവൂർക്കാരൻ ?

  • @സിനിജോസ്
    @സിനിജോസ് 4 года назад +2

    സത്യസന്ധമായ ജീവിത വിജയ കഥ. വളരെ ലളിതമായ അവതരണം. ആശംസകൾ.

  • @Dr.Shibin
    @Dr.Shibin 4 года назад +21

    Wonderful life story 😂😊 really inspiring 🤩
    Rafeeque ഇക്കയെ പരിചയപ്പെടുത്തിയതിന് team സ്പാർക്കിന് നന്ദി 😘

    • @Dr.Shibin
      @Dr.Shibin 4 года назад

      @@SparkStories thank you for your reply, i appreciate it 🤗 you are making wonderful content with a social commitment 👍 its really helpful and inspiring ✌️ keep going guys 👍
      NB: If possible, please avoid paid promotions.
      Thank you

  • @MsBijoys
    @MsBijoys 4 года назад +2

    എന്റെ കുഞ്ഞിന്റെ ഇഷ്ട ബേക്കറി ആണ് കോലഞ്ചേരിയിൽ ഉള്ള രണ്ടു ബേക്കറി ഞാൻ നാട്ടിൽ ഉള്ളപ്പോൾ എന്നെയും കൊണ്ട് എന്റെ കുഞ്ഞിപ്പെന്ന് മിക്കാദിവസവും പോകുന്ന ബേക്കറി അവൾ അവിടുത്തെ സെക്യൂരിറ്റി യും സ്റ്റാഫുകളുമയിട്ടും നല്ല കമ്പനി.. ഈ കഥ കൂടി കേട്ടപ്പോൾ ഇഷ്ടം വീണ്ടും കൂടി ഗോഡ് bless you more and more bro

  • @sineeshsineesh2796
    @sineeshsineesh2796 4 года назад +3

    ഹൃദയം തേങ്ങി.. ദൈവം ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തിക്കും.. പ്രാർത്ഥിക്കാം..

  • @Mystichouse1890
    @Mystichouse1890 4 года назад +2

    6 മാസം കൊണ്ട് ഞാനും സ്പാർക്കിൽ എത്തും ഉറപ്പ് . ജീവിതത്തിൽ 10 വർഷം അനുഭവിച്ച കയ്‌പേറിയ അനുഭാവങ്ങളും ജയിൽ ജീവിതവും , സുഹൃത്തുക്കളുടെ വഞ്ചനയും ,തകർന്ന കുടുംബവും എല്ലാം കഴിഞ്ഞു ഇപ്പോ വിജയത്തിന്റെ 90% പൂർത്തിയാക്കികൊണ്ട് ദൈവകൃപയാൽ ഇതുവരെ എത്തി . ഒരു 33 കാരന്റെ ജീവിത കഥ 😭😭😭❤️❤️❤️😊😊😊😊💪🏻💪🏻💪🏻
    Support my loving mother only 😔😔😔😭😭😭😘😘😘😘

    • @Mystichouse1890
      @Mystichouse1890 4 года назад

      Spark Stories sure sir i will contact you , now i am in Qatar

  • @prasannan.k.tsakthi7092
    @prasannan.k.tsakthi7092 4 года назад +74

    Shamim-100 perku thozhil kodukunu
    Rafeeq-100 alla 800 perku thozhil kodukunundu
    Shamim-Kshamikanam(shows your quality )

  • @NeziyanathMN
    @NeziyanathMN 2 месяца назад

    ആ ഉമ്മ എത്രയോ ഭാഗ്യവതിയാണ്.അല്ലാഹു ദീർഘായുസ്സ് നൽകട്ടെ

  • @RajeshRaju-ix2ky
    @RajeshRaju-ix2ky 3 года назад +1

    ഇക്കാ. നിങ്ങൾ. മഹാനാണ്. ഒരുപാട്. നന്ദി. ദൈവം. നിങ്ങളെ. അനുഗ്രഹിക്കട്ടെ.

  • @bathulanvar2509
    @bathulanvar2509 5 месяцев назад

    ഇൻഷാ അല്ലാഹ് എനിക്കും പറയാനുണ്ട് ചിലത്.
    കരുണ്യവാനായ നാഥൻ കനിഞ്ഞാൽ ഞാനും വന്നിരിക്കും ആ സീറ്റിൽ.
    പടച്ചോൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ ആമീൻ.

  • @ashkarnpsharjah4644
    @ashkarnpsharjah4644 4 года назад +5

    റഫീഖ് താങ്കളുടെ ബാപ്പയുടെ അദ്ധ്വാനവും, ഉമ്മയുടെ സ്വർണവും, ത്യാഗം ചെയ്ത വിവാഹവുമാണ്
    ഈ വിജയത്തിനു പിന്നിൽ..

  • @ashraf6328
    @ashraf6328 4 года назад +5

    ഒരു നല്ല
    ഹൃദയം
    സ്വർണത്തെക്കാൾ
    വിലപിടിപ്പുള്ളതാണ്.

  • @jinosyc9885
    @jinosyc9885 4 года назад +4

    "Ente udamasthar ente ummayum uppayum aanu"... great words.. ithu thanneyaanu ningale ivde ethichath

  • @mrznk8452
    @mrznk8452 4 года назад +2

    ഉപ്പാന്റെ വിയർപ്പു ആണ് നമ്മളെ വിജയിപ്പിച്ചെങ്കിൽ അത് നില നിർത്തുന്നത് നമുക്ക് വേണ്ടി ഉമ്മ കരഞ്ഞ കണ്ണീരാണ്.... allahu നമ്മുടെ parentsinu ദീര്ഗായുസും ആരോഗ്യവും കൊടുക്കട്ടെ

  • @real-man-true-nature
    @real-man-true-nature 4 года назад +30

    കഴിഞ്ഞ കാലം മറക്കാത്ത സംരംഭകൻ..... നന്മ ഉണ്ടെങ്കിൽ നന്മ ദൈവം തരും..... ചെറിയൊരു തിരിച്ചടി തന്നത് പോലും രക്ഷപെടാനുള്ള പുതിയൊരു വഴി കാട്ടാനാണ്...

    • @sarathwayanadan8984
      @sarathwayanadan8984 4 года назад

      നല്ലയൊരു മെസ്സേജ്... 😍😍

  • @anwersadiqe
    @anwersadiqe 4 года назад +1

    സ്പാർക്കിന്റെ പലരുമായുമുള്ള ഇന്റർവ്യൂ കണ്ടിട്ടുണ്ട്.പക്ഷേ ഇത്രയും ഹൃദ്യമായ ഒന്നു വേറെയില്ല.ഒരു കച്ചവടക്കാരനിന്നതിലുപരി എനിക്ക് അനുഭവപ്പെട്ടത് റഫീഖ് എന്ന പച്ചയായ മനുഷ്യനെയാണ്.മനുഷ്യ സ്നേഹിയെയാണ് .

  • @muhammadaliali5804
    @muhammadaliali5804 4 года назад +3

    നിങ്ങളുടെ ഈ മനസ്സ് എല്ലാവർക്കും ഒരു മാത്ര കയാവട്ടെ വളരെ ഹാപ്പിയായി ഒരു പട് ഉയരങ്ങളിൽ എത്തട്ടെ

  • @mohamedalimandakathingal5843
    @mohamedalimandakathingal5843 3 года назад +1

    ലോകത്ത് 135 കോടിയിൽ പരം മനുഷ്യറ്കും ഓരോ ജീവിത കഥ. അതില് മെച്ചപ്പെട്ടവര് തുച്ഛം. ഓരോ പുതിയ കച്ചവടക്കാരനും അത് പടുത്തുയറ്തി വിജയിപ്പിക്കുന്നതിന്റെ പിന്നില് കഷ്ടപ്പാട് നിറ്ബന്ധം. ഇവിടെ ആ പെണ്‍കുട്ടിയെ ജീവിത പങ്കാളിയാകിയതിന്ന് കാരണം സ്വന്തം ഉമ്മ അമ്മാവന് കൊടുത്ത വാക്കാണ്. ഇന്നത്തെ തലമുറ ഇത് കേല്കണം. ഒരുപാട് സന്തോഷം ഒരായിരം ഭാവുകങ്ങൾ നേരുന്നു..

  • @Aswinkshekhar
    @Aswinkshekhar 4 года назад +14

    ഇജ്ജാതി ഇ൯സ്പിരേഷ൯ 😍 uff 😍 ഒരു സിനിമയ്ക്ക് ഉള്ള കഥ ഉണ്ട്

  • @navasmaliyekkal3560
    @navasmaliyekkal3560 3 года назад +2

    അള്ളാഹു അദ്ദേഹത്തിന് എല്ലാ റഹ് മത്തൂം ബർക്കത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ (ആമീൻ )

  • @harisbabu4327
    @harisbabu4327 4 года назад +4

    സൗദ്യയിലെ എന്റെ സംരഭം പൂട്ടി വേലിയബാദ്യതയുമായി നാട്ടിൽ വെന്നു ഉമ്മായുടെ സപ്പൊർട്ടും സഹായവും ഉണ്ടായത്‌ കൊണ്ട്‌ ജീവികാനുള്ള പ്രജോതനമായി ഉമ്മാക്‌ തുല്യം ഉമ്മമാത്രം. സന്തൊശം.

  • @NajmaAbdulla
    @NajmaAbdulla 4 года назад +1

    നിങ്ങളുടെ വിജയത്തിന്റെ രഹസ്യം നിങ്ങളുടെ മനസ്സും, ഉമ്മയും ഭാര്യയും തന്നെ ആണ് 🙏🙏🙏🙏, എന്റെ സഹോദരനും ഇങ്ങനെ ഉള്ള ഒരുപാട് കഥകളിലൂടെ ആണ് വന്നത്, ഇപ്പൊ മോശമല്ലാത്ത സ്വത്തിനുടമ അൽഹംദുലില്ലാഹ് 🙏

  • @90sreaction4
    @90sreaction4 4 года назад +3

    Proud of you Man... ഉമ്മയുടെ മഹത്വം ഏത്ര നിഷ്കളങ്കമായി പറഞ്ഞ് തന്നത്

  • @khalidck6930
    @khalidck6930 2 месяца назад

    ഒരായിരം അഭിനന്ദനങ്ങൾ നല്ല ഒരു മനുഷ്യൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പ്രാത്ഥന ഉണ്ടാവും എപ്പോഴും

  • @jtcalicut6318
    @jtcalicut6318 4 года назад +3

    കരഞ്ഞു പോയി, കഷ്ട്ടപെട്ടവരെ ജീവിതത്തിൽ വിജയിച്ചിട്ടുള്ളു , ഒപ്പം ഉമ്മാന്റെ ഗുരുത്വംവും

  • @basilali9767
    @basilali9767 4 года назад

    ഒരുപാട് ജീവിത യാഥാർഥ്യങ്ങളെ നേരിട്ട ഒരു പച്ചയായ മനുഷ്യൻ. ഇന്നിന്റെ കാലത്ത് ഇത്തരം ആളുകളെ കണ്ടുപിടിക്കുക പ്രയാസമാണ് അവരെ തേടി പിടിച്ചു ഈ ചാനലിലൂടെ ഞങ്ങള്ക്ക് പരിചയപ്പെടുത്തിയതിന് വളരെ നന്ദി

  • @Sirajudeen313
    @Sirajudeen313 4 года назад +5

    മാതാവിന്റെ പൊരുത്തവും പ്രാർത്ഥനയുമാണ് റഫീഖ്ഭായിയുടെ വിജയ രഹസ്യം.

  • @sbEttumanoor
    @sbEttumanoor 4 месяца назад

    Very Thrilling Life Story ................. ഇതൊരു നോവലാക്കണമോ അതോ സിനിമ പിടിക്കണോ ?
    നായകനായി കുഞ്ചാക്കോ ബോബൻ ........ കൊള്ളാല്ലേ..... പടം പൊളിക്കും ഉറപ്പാ .....

  • @hafisyousaf3309
    @hafisyousaf3309 4 года назад +6

    Great man.heart touching episode.thank u shameem sir

  • @jessyjohn2727
    @jessyjohn2727 Год назад

    ഈ സ്പാർക്കിൽ നിന്നും എനിക്കും ഒരു സ്പാർക്ക് കിട്ടുന്നു ശരിക്കും ഞാൻ തേടുന്നു എന്റെ ഉള്ളിൽ എല്ലാ കഴിവും ഉണ്ടായിട്ടും ഒന്നും ഞാൻ തിരിച്ചറിഞ്ഞില്ലല്ലോ എന്നൊരു കുറ്റബോധവും കുടി തോന്നുന്നു... പക്ഷെ ഇനി ഞാനും വരും ഒരു ദിവസം ഈ ഫ്ലോറിൽ എന്നൊരു ആത്മ വിശ്വാസം കൂടി തരുന്നു സ്പാർക്ക്.🙏 അഭിനന്ദനങ്ങൾ.. എനിക്കും ഈ inspire stories കാണുവാൻ സാധിച്ചതിൽ ഈശ്വരന് നന്ദി 🙏🙏🙏🙏കൂടാതെ താങ്കൾ ക്കും 🌹🌹🌹🌹

  • @muhammedsaheer9989
    @muhammedsaheer9989 4 года назад +48

    ഞാൻ ഒമ്പതു വർഷമായി റോയലിൽ വർക്ക്‌ ചെയ്യുന്നു

    • @akhilpkumar953
      @akhilpkumar953 4 года назад

      അവിടെ job chance ഉണ്ടോ?

    • @mancp163
      @mancp163 4 года назад +2

      Eee paranjathu pole thanne ano
      Raffeeq bhai

  • @eshaworldsalma5439
    @eshaworldsalma5439 4 года назад +1

    എത്ര പ്രാവശ്യം കണ്ടു ഞാൻ എന്നറിയില്ല ഓരോ വാക്കുകളും ഓരോ പാഠങ്ങളായി ഉൾകൊള്ളാൻ കഴിഞ്ഞു ഒരിക്കലെങ്കിലും നേരിൽ കാണണം enna ആഗ്രഹം ഉണ്ട് 2വർഷമായി business ചെയ്യണം കുടുംബത്തെ രക്ഷിക്കണം എന്ന ആഗ്രഹവുമായി അലയുന്ന ഒരു വ്യക്തിയാണ് ഞാനും എന്റേം ആഗ്രഹം ബേക്കറി and ഹോട്ടൽ തന്നെ ആണ് but ഇൻവെസ്റ്റ്‌ ചെയ്യാൻ പൈസ ഇല്ല എന്നാലും ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ട് നേടിയെടുക്കാൻ കഴിയും എന്ന വിശ്വാസവും ente allah എന്നെ സഹായിക്കും എന്നൊരു ഉറപ്പ് എനിക്കുണ്ട് ഈൗ 2020 അവസാനിക്കുമ്പൾക്കും സ്പാർക്കിൽ vannirunn ente വിജയം പങ്കു വെക്കണം ഇന്ഷാ allah
    By
    സൽമ

    • @ikkru2001
      @ikkru2001 4 года назад +1

      Ningal vijayikkum Salma. All the best. God bless you

  • @raghavanmadhavan4058
    @raghavanmadhavan4058 3 года назад +1

    റഫീഖ്, ഞാൻ ആലുവക്കാരനാണ്, പലവട്ടം കണ്ടിട്ടുണ്ട്, എന്നാൽ
    പട്ടു നൂൽകൊണ്ട് മാത്രംതുന്നി യെടുത്തതാണ് അങ്ങയുടെ ഹൃദയം എന്നറിയില്ലായിരുന്നു. ഞാൻ ഒരു
    "big hug"തരട്ടെ. സമയം
    കിട്ടുമ്പോൾ ഒരു പഴയ സിനിമ കാണുക കുടുംബത്തോടൊപ്പം.
    സിനിമ
    "കോശിഷ്".
    കൂടാതെ
    Somerset mougham എന്ന എഴുത്തു കാരന്റെ
    The Verger എന്നകഥയും വായിക്കുക.

  • @jahfarjp5226
    @jahfarjp5226 4 года назад +49

    മാഷാ അല്ലാഹ്... ദാമ്പത്യ ജീവിതം പറഞ്ഞപ്പോൾ കണ്ണുനിറഞ്ഞു.. വേറെ ഒരു കാര്യം ഈ സ്റ്റോറി സ്പാർക്കിൽ തന്നെ മുമ്പ് കേട്ടിട്ടുണ്ടല്ലോ...??

    • @jahfarjp5226
      @jahfarjp5226 4 года назад +5

      Sorry josh talk ഇൽ ആയിരിന്നു

    • @rakeshnadarajan6776
      @rakeshnadarajan6776 4 года назад

      @@jahfarjp5226 Sparkil തന്നെ യാ ഞാനും മുമ്പ് ഈ സ്റ്റോറി sparkil തന്നെ കണ്ടിട്ടുണ്ട്

  • @sayanthmanekkara
    @sayanthmanekkara 4 года назад +1

    റാഫിക്ക നിങൾ പൊളിക്കും കാരണം ഞാനും നിങ്ങളും തലശേരി സ്വദേശി ആണ്‌..all the best Rafeekka

  • @abdulhaseebok5365
    @abdulhaseebok5365 4 года назад +5

    It is first time I watch this channel, both are excellent performance and really inspiring. Hearty thanks 👍🌹

  • @kreg385
    @kreg385 4 года назад +2

    Enik Chokli vittal aluva vere sthalam onnun ila...what a humble nd simple way of talking. Great man..hatssoff😍

  • @shihabshihab651
    @shihabshihab651 4 года назад +5

    😥 ഇതാണ് തലശ്ശേരി ക്കാരൻ ഇതാവണം തലശ്ശേരി ക്കാരൻ

  • @ranarazivlog7815
    @ranarazivlog7815 4 года назад +2

    Rafeeqa ...നിങ്ങൾ പാവങ്ങളുടെ കണ്ണീർ കാണണേ എപ്പോഴും

  • @Gurudeth
    @Gurudeth 4 года назад +4

    വന്ന വഴി മറക്കാത്ത നല്ല മനുഷ്യ സ്നേഹി

  • @rasheedahammed3018
    @rasheedahammed3018 3 года назад +2

    പടച്ച തൻപുരാൻ റഫീക്ക്ക്കാന്റെ മനസ്സ് പോലുള്ള മനസ്സ് നമുക്കേവർക്കും നൽകുമാറാകട്ടെ