ഭദ്ര കാളി ..സകല ദുരിതങ്ങളും നീക്കുന്ന 'അമ്മ ഭദ്ര കാളി
HTML-код
- Опубликовано: 11 фев 2025
- കൂടുതൽ ജ്യോതിഷ സംബന്ധമായ സംശയങ്ങളും പ്രശ്ന പരിഹാരത്തിനുമായി ബന്ധപെടുക - whatssapp - 8891507673
ആദിമകാലങ്ങളിൽ ദ്രാവിഡരുടേയും പിന്നീട് ശാക്തേയരുടെയും കാലക്രമേണ ഹൈന്ദവരുടേയും ആരാധനാ മൂർത്തിയായിത്തീർന്ന ഭഗവതിയാണ് കാളി, ഭദ്രകാളി അഥവാ മഹാകാളി [അവലംബം ആവശ്യമാണ്]. സൃഷ്ടിയുടെ അടിസ്ഥാനം സ്ത്രീയാണ് എന്ന കാഴ്ചപ്പാടിൽ നിന്നാണ് ശാക്തേയർ ശക്തിയുടെ പ്രതീകമായി കാളിയെ ആരാധിച്ചു തുടങ്ങിയത്. ശാക്തേയ സമ്പ്രദായത്തിൽ സ്ത്രീക്ക് നൽകുന്ന പ്രാധാന്യം ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഹൈന്ദവ വിശ്വാസപ്രകാരം ദേവി ആദിപരാശക്തിയുടെ മൂന്ന് പ്രധാന ഭാവങ്ങളിൽ ഒന്നായി മഹാകാളിയെ കണക്കാക്കുന്നു. ഭാരതത്തിലെമ്പാടും മഹാകാളി ആരാധിക്കപ്പെടുന്നു. ഇത് ശിവപത്നി ശ്രീ പാർവതിയുടെ കറുത്ത രൂപമായി ശൈവർ വിശ്വസിക്കുന്നു. വിവിധ പ്രദേശങ്ങളിൽ പല പ്രാദേശികമായ പേരുകളിൽ കാളിയെ ആരാധിച്ചു വരുന്നുണ്ട്. മലയാളികളുടെ കുലദൈവം കൂടിയാണ് ഭദ്രകാളി. ശ്രീഭദ്ര, ഭദ്രാഭഗവതി ചുരുക്കത്തിൽ ഭഗവതി എന്നും പൊതുവേ അറിയപ്പെടുന്നു. കേരളത്തിൽ ഏതാണ്ട് എല്ലാ പ്രദേശങ്ങളിലും ഭദ്രകാളി ക്ഷേത്രങ്ങൾ കാണാം. കാളി (കാലി) എന്നാൽ "കാളുന്നവൾ, കറുത്തവൾ, രാത്രി, കാലത്തെ (സമയത്തെ) നിയന്ത്രിക്കുന്നവൾ, കാരുണ്യത്തിന്റെ ഭഗവതി" എന്നൊക്കെ പല രീതിയിൽ വിശേഷിപ്പിച്ചു കാണാറുണ്ട്. "ഭദ്രമായ കാലത്തെ നല്കുന്നവൾ, മംഗളമായ കാലത്തെ നൽകുന്നവൾ" എന്നതാണ് ഭദ്രകാലി എന്ന വാക്കിന്റെ അർത്ഥം. മനോഹരമായ കറുത്ത നിറത്തോടുകൂടിയ ഭഗവതി കരിങ്കാളി എന്നറിയപ്പെടുന്നു. ഭദ്രകാളി പല ഭാവങ്ങളിൽ കാണപ്പെടുന്നു. ബാലഭദ്ര, ശ്രീഭദ്ര, മഹാകാളി, ചാമുണ്ഡി, കരിങ്കാളി തുടങ്ങിയവ. കേരളത്തിൽ ശ്രീകുരുംമ്പ, തമിഴ്നാട്ടിൽ മുത്തുമാരി അമ്മൻ, ബംഗാളിൽ ഭവതാരിണി എന്നെല്ലാം അറിയപ്പെടുന്നതും കാളി തന്നെ. ആദികാലങ്ങളിൽ ദ്രാവിഡ ഗോത്ര ജനത കാളിയെ പ്രകൃതിയായി, ഊർവ്വരതയായി, മണ്ണിന്റെ ഫലഭൂയിഷ്ടതയായി, കാർഷിക സമൃദ്ധിക്കായി, യുദ്ധ വിജയത്തിനായി ആരാധിച്ചിരുന്നു. പൊതുവേ അവർണ്ണ വിഭാഗങ്ങളും പിന്നോക്ക സമുദായക്കാരുമാണ് ഭദ്രയെ കൂടുതലായി ആരാധിച്ചു കണ്ടിരുന്നത്. അയോധനകലകളുടെ ദൈവമായും കാളി അറിയപ്പെടുന്നു. കേരളത്തിലെ കളരികളിലും കാളീപൂജ പതിവായിരുന്നു. അതിനാൽ കളരി ദൈവമായും ഭഗവതിയെ സങ്കൽപ്പിച്ചു വരുന്നു. അബ്രാമണർ പൂജ നടത്തുന്ന ധാരാളം ഭദ്രകാളീ ക്ഷേത്രങ്ങളും കുടുംബക്കാവുകളും ഇന്നും കേരളത്തിൽ കാണാം. വീടുകളിൽ മച്ചകത്തു പരദേവതയായി ഭഗവതിയെ കാണാം. തറവാട്ടിലെ അംഗങ്ങൾ തന്നെ നേരിട്ട് ഭഗവതിയെ പൂജിച്ചിരുന്നതായും പറയപ്പെടുന്നു. ഭദ്രകാളിയെ ആരാധിക്കുന്നതിനു നിഷ്ഠയോ നിവേദ്യമോ ഇല്ലെന്നാണ് സങ്കല്പം. വിശ്വാസികളായ ആർക്കും ആരാധിക്കാം. ഭക്തർക്ക് ഇഷ്ടമുള്ള ഭക്ഷണം നിവേദ്യമായി സമർപ്പിക്കാം എന്നാണ് വിശ്വാസം. കാളികാ പുരാണം കാളിയെപ്പറ്റി സവിസ്തരം പ്രതിപാദിക്കുന്ന പൗരാണിക ഗ്രന്ഥമാണ്. കൂടാതെ ദേവി മഹാത്മ്യം, ദേവി ഭാഗവതം, ശിവ പുരാണം എന്നിവയിലും കാളിയുടെ വർണ്ണനകൾ കാണാവുന്നതാണ്.