ചാത്തൻ ഉപാസന..എല്ലാവര്ക്കും ചെയ്യാൻ സാധിക്കുന്ന ചാത്തൻ ഉപാസന
HTML-код
- Опубликовано: 11 фев 2025
- കൂടുതൽ ജോതിഷസംബന്ധമായ സംശയങ്ങൾക്കും പ്രശ്ന പരിഹാരത്തിനുമായി ബന്ധപെടുക whatssapp - 8891507673
ഹൈന്ദവ വിശ്വാസവുമായി ബന്ധപ്പെട്ട ഒരു ദേവതയാണ് വിഷ്ണുമായ സ്വാമി അഥവാ ചാത്തൻ. കേരളത്തിലാണ് ഈ വിശ്വാസത്തിന് പ്രചാരമുള്ളത്. ശിവപാർവതിമാരുടെ പുത്രൻ ആയിട്ടാണ് പൊന്നുണ്ണി വിഷ്ണുമായ സ്വാമിയെ കണക്കാക്കുന്നത്. അസുരനിഗ്രഹത്തിന് വേണ്ടി അവതരിച്ചു എന്നാണ് വിശ്വാസം. എന്നാൽ താന്ത്രിക ബുദ്ധമതത്തിൽ നിന്നുണ്ടായ ദേവതയാണ് ചാത്തൻ എന്നും ഇത് ശാസ്താവ് എന്നതിന്റെ ഗ്രാമ്യമാണെന്നും അഭിപ്രായമുണ്ട്. പോത്തിന്റെ പുറത്തു കുറുവടിയുമായി ഇരിക്കുന്ന ബാലന്റെ രൂപമാണ് വിഷ്ണുമായ ചാത്തൻ്റേത്. ഉഗ്രമൂർത്തിയാണ്. ചേക്കുട്ടി, പറക്കുട്ടി തുടങ്ങിയ മറ്റു ചാത്തന്മാർ വിഷ്ണുമായ ചാത്തന്റെ സഹോദരങ്ങൾ ആണ്.വിഷ്ണുമായ എന്ന ഈ കുഞ്ഞു മൂർത്തിയെ ആരാധിക്കുന്നവർക്ക് സകലമാന ഐശ്വര്യവും ശ്രേയസും മൂർത്തി തന്നെ പ്രധാനം ചെയ്യുന്നതും വാക്കിന് വ്യവസ്ഥ പാലിക്കുന്ന മൂർത്തിയായും അറിയപ്പെടുന്നു ... വിഷ്ണു ചൈതന്യ മൂർത്തി ആര് എന്ത് ആവശ്യപ്പെട്ടാലും ചെയ്ത് തരുന്നതായും ഉപാസനയുള്ളവർ വിളിച്ചാൽ അപ്പോൾ തന്നെ അവരിൽ വരുന്നതിനും തെളിവുകളുണ്ട്... തന്നെ ആരാധിക്കുന്നവരെ സംരക്ഷിക്കാൻ ഈ മൂർത്തിക്ക് മറ്റേത് മൂർത്തിയേക്കാളും ശക്തി ഉണ്ടെന്നും തെളിവുകളുണ്ട്... #കണ്ണങ്കേരി ഇല്ലം എന്ന നമ്പൂതിരി തറവാട്ടിലെ ഭദ്രകാളി ദേവാലയത്തിൽ ആദ്യമായി വിഷ്ണുമായ മൂർത്തി സ്വയം എത്തി തന്നെയും ദേവിയുടെ കൂടെ ചേർക്കണം എന്നും എന്നാൽ കുടുംമ്പത്തിൽ ഐശ്വര്യം താൻ കൊണ്ടുവരുമെന്നും പില്ക്കാലത്ത് തന്നെ ആരാധിക്കുന്ന വംശപരമ്പര്യക്ക് ഒരു പ്രശ്നം വരുമ്പോൾ കൂടെ നില്ക്കാമെന്നും വാക്കു കൊടുത്തു എന്നും പിന്നീട് ഗൗഢസാരസ്വത ബ്രാഹ്മണരിലെ ഒരു ബ്രഹ്മചാരിയായ ഒരു യാത്രികൻ ഈ ഇല്ലത്തോടൊപ്പം അഞ്ചു മൂർത്തികളെയും ഉപാസിച്ച് ഏറ്റെടുത്തതായും അദ്ദേഹത്തിൻ്റെ സഹോദരൻ്റെ മക്കളും അവരിലെ ചിലർ ഇന്നും ഒരു കുടുംമ്പക്ഷേത്രമായും ആരാധിച്ചു പോരുന്നതുമായി രേഖകൾ .. തൻ്റെ ശിഷ്യന്മാരായി വന്നവർക്കും ആ സാത്വികൻ ഈ സ്വാമി ശക്തി ഉപദേശിച്ചു കൊടുത്തതായും അവർ സ്വാമിയെ ആരാധിച്ച് തൃശൂർ കേന്ദ്രമാക്കി ക്ഷേത്രമുണ്ടാക്കിയതായും പിന്നീട് ഇല്ലം വിട്ടു പോന്നപ്പോൾ ഉണ്ടായിരുന്ന ദേവിയുടെ ഉടവാൾ ആണ് ഇടപ്പള്ളി പള്ളിയിൽ ഉള്ളതെന്നും.... അക്കാലത്തെ ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്... പിന്നീട് കൃസ്തുമത വിഭാഗത്തിലെ ഒരു പുരോഹിതൻ ഈ സ്ഥലം പരിശോധിച്ച് ബോധ്യപ്പെടുകയും പിന്നീട് ഇടപ്പള്ളിയിൽ കോഴി നേർച്ച വിഷ്ണുമായയും തമ്മിലുള്ള ബന്ധമാണെന്നും സൂചിപ്പിക്കുന്ന രേഖകൾ ബ്രിട്ടീഷ് ആധിപത്യകാലത്ത് മോഷ്ടിക്കപ്പെട്ടതായും ആ കുടുംമ്പത്തിലെ ഒരു കാരണവർ 1996 ൽ തൻ്റെ സ്നേഹിതരോട് പറഞ്ഞു അത്രേ .. പിന്നീട് അറിയാൻ കഴിഞ്ഞത് ആ യോഗീശ്വരന് കാപ്പിരി എന്ന മൂർത്തി ആവാഹനബലം കൊണ്ട് വന്ന് ചേരുകയും ആ മൂർത്തി പണ്ട് തൊട്ടേ കുടുംബാംഗങ്ങളെ മൊത്തം സഹായിക്കുകയും എന്തിനും എന്നെ വിളിച്ചാൽ നടക്കും എന്ന രീതിയിൽ ആ കുടുംമ്പത്തിൽ അഷ്ടമംഗല്യത്തിൽ തെളിയുകയും ചാത്തന് അടുത്ത് തന്നെ കാപ്പിരി വേണം എന്നും തെളിഞ്ഞു...