ഇരട്ട പെണ്മക്കള്‍.. കാത്തിരിപ്പിനൊടുവില്‍ ആര്യയും ആര്‍ദ്രയും ഒരേ വീട്ടിലെ മരുമക്കളായ കഥ..!! l Twins

Поделиться
HTML-код
  • Опубликовано: 8 фев 2025
  • അച്ഛനമ്മമാരെ സംബന്ധിച്ച് മക്കളുടെ വളര്‍ച്ചയിലെ ഒരു ചുവടുവെപ്പുകളും വിലപ്പെട്ടതാണ്. പഠനവും ജോലിയും വിവാഹവും അങ്ങനെ പോകും ആ സ്വപ്‌നങ്ങള്‍. ആ സ്വപ്‌നങ്ങള്‍ പൂവണിയുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനാകില്ല. അതൊക്കെ ഇരട്ടിയായി കിട്ടിയവരാണ് കൊല്ലത്തെ സോമന്‍ ഉണ്ണിത്താന്‍ ജയ ദമ്പതികളും അശോകന്‍ - രമണി ദമ്പതികളും. കാരണം, ഇരുവര്‍ക്കും ജനിച്ചത് രണ്ട് പെണ്‍മക്കളും രണ്ട് ആണ്മക്കളുമാണ്. പഠനവും ജോലിയും എല്ലാം സെറ്റായപ്പോള്‍ തന്നെ മക്കളോട് വിവാഹമോഹത്തെ കുറിച്ച് മാതാപിതാക്കള്‍ സൂചിപ്പിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ഒന്നുമാത്രമായിരുന്നു. ഇരട്ട കുട്ടികളെ തന്നെ ജീവിത പങ്കാളികളായി വേണം. പിന്നീട് അതിനുള്ള അന്വേഷണമായിരുന്നു. വ്യത്യസ്ത ചുറ്റുപാടുകളിലും സാഹചര്യങ്ങളിലും വളര്‍ന്ന ഒരുപാടുപേരുടെ ആലോചനകള്‍ വന്നെങ്കിലും അതിനൊന്നും പച്ചക്കൊടി കാട്ടുവാന്‍ മനസു സമ്മതിച്ചില്ല. ഒടുവിലാണ് കാത്തിരുന്ന പെണ്‍കുട്ടികളുടെ ആലോചന അരുണിനെയും ആനന്ദിനെയും തേടിയെത്തിയത്.
    #Arun #Anand #Arya #Ardra #twincouples #malluwedding #keralawedding #hindhubride #cutecopules #wedding #mm012 #me005

Комментарии • 5