ഇഷ്ടമുടിക്കായല്‍

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 17

  • @sreekumarkariyad3960
    @sreekumarkariyad3960 Год назад +2

    ഉഗ്രൻ കവിത! ഉഗ്രൻ ആലാപനം!🙏🙏🙏

  • @SAJIMG64
    @SAJIMG64 6 лет назад +24

    മുടിയെട്ടും കോർത്ത് കെട്ടി
    വിരൽ‍ നൂറാൽ‍ കാറ്റൊതുക്കി
    വിരിഞ്ഞങ്ങനെ തിരിഞ്ഞങ്ങനെ കിടക്കുന്നോള്‌
    എന്റെ തുഴത്തണ്ടിൽ‍ താളമിട്ട്‌ തുടിക്കുന്നോള്‌!!
    കരിങ്കക്കാ മുകിൽ‍ കൂട്ടം അമരത്തും അണിയത്തും
    തടം തിങ്ങി മെല്ലെയങ്ങനെ തുഴഞ്ഞ്‌ പോകെ!!
    എന്റെ ജലക്കൂട്ടേ നിറക്കൂട്ടേ നിറഞ്ഞ്‌ നില്ല്‌!
    ദൂരെ പകലോന്റെ പള്ളിവേട്ടക്കൊരുങ്ങി നില്ല്‌!!
    അഴുക്ക തൊണ്ടിന്റെ പോള ഇരിഞ്ഞുവച്ച്‌
    റാണി കിലുക്കത്തിൽ‍ നടകൊള്ളും പൂ നിലാവത്ത്‌!
    ഉറക്കത്തിൽ‍ ഉണരുന്നു തിരുനല്ലൂര്‌
    നിന്റെ മടിക്കുത്തിൽ‍ തൊഴിൽ‍പ്പാട്ടിൻ‍ തിരപ്പൂഞ്ചൂചൂര്
    മഴക്കോളിൽ‍ പിറക്കുന്ന നറുംകുഴലി
    ജലശീലക്കപ്പുറത്തെ മണൽ‍ കണ്ണാടി
    ഇവ തമ്മിൽ‍ കൊളുത്തുന്ന നിഴൽ‍ കൂമ്പാരം
    പ്രാച്ചിക്കരഞ്ഞാണം വിളക്കുന്ന വെയിൽ‍ കിന്നാരം
    വീരഭദ്രൻ‍ കണ്ടു നിൽ‍ക്കെ കുളിച്ചു വന്ന..
    ഉരുക്കൾ‍ക്കായി വെറും മണ്ണിൽ‍ ഉരുണ്ടുരുണ്ട‌...
    ഒടുക്കം നിൽ‍ക്കുവാൻ‍ വയ്യാതവരെ വിറ്റ്‌..
    കയർ‍ ചുറ്റിൽ‍ കാലുടക്കീ ദ്രവിച്ചുനിന്ന
    ഇറച്ചിക്ക്‌ കള്ളുമായി തിരിക്കും നിന്റെ
    തെറിച്ച മക്കളോടമ്മേ പൊറുത്തൂ നില്ല്‌!!
    മുഖം പൊള്ളിച്ചെറിഞ്ഞ പെൺ‍ ശവത്തെ കുത്തി..
    മറുതീരത്തണക്കുന്നോരിടവക്കാറ്റേ...
    മറു തായ്‌ക്ക്‌ പിറന്നോരാ ചെറ്റകൾ‍ ശൃംഖരിക്കുന്ന
    തുരുത്തിന്മേൽ‍ കരുത്തിന്റെ കയ്യൊളിപ്പിക്ക്‌..
    ദൂരെ പ്രേത ബാധ ഏറ്റപോലെ രാത്രി വണ്ടി കൂകിടുമ്പോൾ‍
    പാലവും കേളനും തീരെ കുലുങ്ങുന്നില്ല.!!!
    പെരുമൺ‍ തേരു കാണാനായി വെള്ളിമൺ‍ കാറ്റ്‌..
    പനിക്കുന്ന പ്രാക്കുളത്തെ പ്രാക്കളോടൊത്ത്‌..
    നേരമുച്ച തിരിഞ്ഞപ്പോൾ തിരിക്കുന്നുണ്ടേ!!
    കൂടെ വണ്ടി മുങ്ങി മരിച്ചോരും പറക്കുന്നുണ്ടേ...
    നയത്തിൽ‍ ചങ്ങാടമേറി കടവൂരേക്ക്‌...
    പകൽ‍ തോരും മുൻപ്‌ പോകും കോൽകുതിരക്ക്‌...
    ആളകമ്പടിയായി നിൽ‍ക്കും പരുന്തിൻ‍ കണ്ണിൽ‍
    നിന്റെ ഓളമല്ലൊ തുളുമ്പുന്നു കറുമ്പിക്കോതെ!!
    വിങ്ങും താളമായി ചര്‌രോ....പര്‌രോ....
    ചിലക്കുമ്പോൾ വിളിക്കമ്പോൾ‍
    കാഞ്ഞിരോട്ടും കരിമീന്റെ തൃക്കളിയാട്ടം!!!
    കരിക്കും വെള്ളക്കയും പെയ്‌തൊഴിഞ്ഞ തെങ്ങിൽ‍
    കരിഞ്ചെല്ലി കാവലേൽക്കും പാതിരാവത്ത്‌...
    കടും പാറാൻ‍ മധുവൂറ്റി തൊഴിച്ച തൊണ്ണാൻ‍..
    നെരിപ്പോട്‌ മാടനെയ്‌ത വടിയിൽ‍ കുത്തീ...
    കായൽ‍ ത്രസിക്കുമ്പോൾ‍ ചിങ്ങരാവേ കത്തിച്ച്‌ നില്ല്‌...
    ദുരവസ്ഥക്കവിയേ നീ ഒടുക്കം കണ്ടൂ...
    ഗുരുവിന്റെ അരുൾ‍ പൂക്കും വരക്കം കണ്ടൂ..
    വയൽ‍ പെറ്റ ധന്യമാർ‍ക്ക്‌ ‌റൗക്കയും സ്‌നേഹവും പേറി
    വില്ലുവണ്ടി ഓടിയോടി വരുന്ന കണ്ടു..
    മണ്ണി‌ൽ‍ കുരുത്തോന്‌ നടക്കാനും പഠിക്കാനും ധരിക്കാനും
    കുരുത്തോല പന്തലിട്ട നടുക്കം കേട്ടൂ...
    ഒരിക്കൽ‍ സാമ്പ്രാണിക്കോടിക്കടുത്ത്‌ വച്ച്‌..
    മടികണ്ട് നടുക്കു ഞാനിറങ്ങീ നിന്നൂ..
    ആഴമെല്ലാം ഒളിപ്പിച്ച്‌ കൊതിപ്പിച്ചോളെ..
    നിന്റെ പൂ വയറ്റിൽ പിറവികൊണ്ട തൊഴില്‍ തേടി
    പടക്കെല്ലാം പോർ‍വിളിക്കാൻ‍ ഞണ്ടുവേണം കൂന്തലും വേണം!!!!!
    കണ്ടവർ‍ക്ക്‌ പിറന്നോനെ കാട്ടുമാക്കാൻ‍ കടിച്ചോനെ..
    കടവിൽ‍ കല്ല്യാണി നിന്റെ അച്ചിയല്ല്യോടാ....
    പാടി തിമിർ‍ത്ത ബാല്യകാലത്തിൻ‍ നതോന്നത നനഞ്ഞുപോയി..
    കുരിച്ചിൽ‍ കുത്തിയെൻ‍ തൊണ്ട അടഞ്ഞു പോയീ...
    കരയെല്ലാം കരിയുമ്പോൾ‍ കരയുന്നോളേ..
    ചീനവലക്കുള്ളിൽ‍ ചൂളയിട്ട്‌ ചിരിക്കുന്നോളെ..
    ജയപാല പണിക്കർ‍ക്ക്‌ ലഹരിക്കായി
    ഇളം നീല, ചുവപ്പ്‌ പച്ചയും ചാലിച്ചൊരുക്കിയോളേ....
    ആഴിക്കഴുത്തിൽ‍ നീ നഖത്തുമ്പാൽ‍ തൊടുമ്പോള്‍
    ഞാനുമെൻ‍ നോവും മഹാലോകം തൊട്ടതായിട്ടറിയുന്നുണ്ടേ...
    മുടിയെട്ടും കോർ‍ത്ത്‌ കെട്ടി വിരൽ‍ നൂറാൽ‍ കാറ്റൊതുക്കി
    വിരിഞ്ഞങ്ങനെ തിരിഞ്ഞങ്ങനെ കിടക്കുന്നോള്‌
    എന്റെ തുഴത്തണ്ടിൽ‍ താളമിട്ട്‌ തുടിക്കുന്നോള്‌!!
    എന്റെ തുഴത്തണ്ടിൽ‍ താളമിട്ട്‌ തുടിക്കുന്നോള്‌!!

  • @arifthanalott
    @arifthanalott 7 лет назад +3

    അതിമനോഹരം മാഷേ

  • @abdullavannery3671
    @abdullavannery3671 Год назад +1

    Susan......

  • @LeelaSasi-w1t
    @LeelaSasi-w1t 3 месяца назад

    👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @saidasellath9866
    @saidasellath9866 4 года назад

    Sirjii u ve done a gr8 job

  • @9847380418
    @9847380418 7 лет назад +1

    ഇഷ്ടം ഈ വിയോജിപ്പിനോട്

  • @aiswaryakchandra4262
    @aiswaryakchandra4262 Год назад

    മാഷേ 🙏

  • @josephts436
    @josephts436 Год назад

  • @farookmohamed626
    @farookmohamed626 6 лет назад

    manoharamaya kavita

  • @venugopalnair2221
    @venugopalnair2221 2 года назад

    Septic tangan

  • @ajayanvs6520
    @ajayanvs6520 7 лет назад +2

    ♥♡♡♡♡♡♡♥

  • @vijayann4576
    @vijayann4576 7 лет назад

    ഇഷട്ടായി

  • @GreenmarkDC
    @GreenmarkDC 4 года назад

    😍👌👌

    • @saidasellath9866
      @saidasellath9866 4 года назад

      Sir naruthayude chetakal ...mosam prayagamanu

  • @RaviRavi-gn6iu
    @RaviRavi-gn6iu Год назад

    Play9

  • @adershsradershsr3153
    @adershsradershsr3153 4 года назад

    j