WLF 2024 l ലോകസാഹിത്യത്തിന്റെ മലയാളവഴികൾ | M Mukundan, KR Meera, NS Madhavan, Benyamin, NE Sudheer

Поделиться
HTML-код
  • Опубликовано: 9 фев 2025
  • #wayanadliteraturefestival #wlf2024 #malayalamliterature #politics #kerala #wayanad #literature #malayalam #mukundan #krmeera #nsmadhavan #benyamin #nesudheer #novel #shortstory #shortstories #sahityam #worldliterature #literaryinsights #literarygems
    Malayalam Literature's Journey Through Global Waters | M Mukundan, KR Meera, NS Madhavan, Benyamin, NE Sudheer
    ലോകസാഹിത്യത്തിന്റെ മലയാളവഴികൾ | എം. മുകുന്ദൻ, എൻ. എസ്. മാധവൻ, കെ. ആർ. മീര, ബെന്യാമിൻ,, എൻ. ഇ. സുധീർ
    മലയാള സാഹിത്യത്തിലെ രണ്ട് തലമുറകളും അഞ്ച് എഴുത്തുവഴികളും ഒന്നിക്കുന്ന വേദി. തങ്ങളുടെ രചനകളിലൂടെ മലയാളികളുടെ ഹൃദയങ്ങളിൽ സ്ഥാനം നേടിയ എഴുത്തുകാരും അവരെ വായിച്ച വളർന്നൊരു തലമുറയിൽ നിന്ന് ഇന്ന് മലയാളിയുടെ മനസ്സിൽ ഇടം നേടിയ എഴുത്തുകാരും ഒന്നിക്കുന്ന സാഹിത്യ സംവാദം.
    എം. മുകുന്ദൻ
    മലയാളത്തിലെ പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തും. അരനൂറ്റാണ്ടുകാലമായി മലയാളത്തിലെ നിറസാന്നിദ്ധ്യമാണ് എം. മുകുന്ദൻ. മാഹിയിൽ ജനിച്ച ഇദ്ദേഹം ഏറെക്കാലം ഡൽഹിയിൽ നയതന്ത്ര ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചു. കേരള സാഹിത്യ അക്കാദമി അധ്യക്ഷനായിരുന്നു. ഡൽഹിയിൽ തുടങ്ങി നിങ്ങൾ വരെ 55 വർഷത്തിനുള്ളിൽ നോവലുകളും ചെറുകഥകളുമായി അദ്ദേഹം മലയാളിയുടെ വായനലോകത്തിനൊപ്പമുണ്ട്. എഴുത്തച്ഛൻ പുരസ്ക്കാരം, കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്ക്കാരങ്ങൾ വയലാർ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
    എൻ. എസ്. മാധവൻ
    ശിശു മുതൽ ഭീമച്ചൻ വരെ മലയാളിയെ വേറിട്ട വായനാലോകങ്ങളിലേക്ക് നയിച്ച എഴുത്തുകാരൻ. ലന്തൻബത്തേരിയിലെ ലുത്തീനിയകൾ എന്ന നോവലിലൂടെ ചരിത്രവും ഭാവനയും ഇടകലർന്ന ലോകത്തിലൂടെയുള്ള ഭാഷാ സഞ്ചാരം. രാഷ്ട്രീയവും ചരിത്രവും എങ്ങനെ മുദ്രാവാക്യമല്ലാതെ സാഹിത്യമാക്കാം എന്ന് മലയാളിക്ക് പാഠപുസ്തകമാക്കാവുന്നവയാണ് തിരുത്ത്, വൻമരങ്ങൾ വീഴുമ്പോൾ എന്നീ കഥകൾ. യാത്ര, ഫുട്ബോൾ എന്നിവയെ കുറിച്ചും അദ്ദേഹം എഴുതുന്നു. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം വിരമിച്ച ശേഷം കൊച്ചിയിൽ താമസിക്കുന്നു.
    കഥയ്ക്കും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം, മാതൃഭൂമി സാഹിത്യ അവാർഡ്, ക്രോസ് വേഡ് ബുക്ക് അവാർഡ്, മുട്ടത്തുവർക്കി പുരസ്കാരം, ഓടക്കുഴൽ പുരസ്കാരം, പത്മപ്രഭാ പുരസ്കാരം, കഥാ പ്രൈസ് (ദില്ലി) തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
    കെ. ആർ. മീര
    പത്രപ്രവർത്തനത്തിൽ നിന്ന് സാഹിത്യത്തിലേക്ക് കടന്നു വന്ന കെ ആർ മീര, കേരളത്തിന് പുറത്ത് അറിയപ്പെടുന്ന മലയാളത്തിലെ പ്രധാനപ്പെട്ട എഴുത്തുകാരികളിലൊരാളാണ്. മീരയുടെ നോവലുകൾ ചെറുകഥകൾ എന്നിവ ഇംഗ്ലീഷിലേക്കും വിവിധ ഇന്ത്യൻ ഭാഷകളിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ, വയലാർ അവാർഡ്, ഓടക്കുഴൽ അവാർഡ്, പത്മരാജൻ കഥാപുരസ്ക്കാരം, ലളിതാംബിക അന്തർജനം പുരസ്കാരം, ഗീതാഹിര്യണ്യൻ പുരസ്ക്കാരം എന്നിങ്ങനെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
    ബെന്യാമിൻ
    ആടു ജീവിതം എന്ന ആദ്യ നോവൽ കൊണ്ട് മലയാളിയുടെ വായനാലോകത്തെ തിരുത്തിയെഴുതുകയും പ്രസാധക ലോകത്ത് ചരിത്രമാവുകയും ചെയ്ത എഴുത്തുകാരൻ. മുല്ലപ്പൂ നിറമുള്ള പകലുകൾ എന്ന നോവലിലൂടെ ജെ സി ബി യുടെ ആദ്യ പുരസ്‌ക്കാരം നേടിയ നോവലിസ്റ്റ് എന്ന ബഹുമതിയും ബെന്യാമിന് ഒപ്പമാണ്. പ്രവാസ ജീവിതം അവസാനിപ്പിച്ച് പൂർണ്ണ സമയം എഴുത്തിനായി മാറ്റിവച്ചിരിക്കുന്നു. ശ്രദ്ധേയമായ നോവലും ചെറുകഥകളും എഴുതിയിട്ടുള്ള അദ്ദേഹം തുറന്ന രാഷ്ട്രീയനിലപാടുകൾ സ്വീകരിക്കുന്ന എഴുത്തുകാരനാണ്.
    എൻ. ഇ. സുധീർ
    അച്ചടി മാധ്യമം മുതൽ നവ മാധ്യമം വരെ മാധ്യമമേഖലയിലെ എല്ലാ സാധ്യതകളിലും സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, സാഹിത്യ വിമർശനം നടത്തുന്ന സുധീർ, ശ്രദ്ധേയനായ അഭിമുഖകാരനുമാണ്. പ്രസാധക മേഖലയിൽ ജോലി ചെയ്യുന്ന അദ്ദേഹം ഗ്രന്ഥകർത്താവുമാണ്. യുക്തിവാദപരമായ നിലപാടുകളിൽ ഉറച്ചുനിന്നുകൊണ്ടുള്ള അദ്ദേഹത്തിൻറെ നിരീക്ഷണങ്ങൾ മതേതര ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവയാണ്.
    Support us: www.wlfwayanad.com/donation/
    To engage with us, Like and Subscribe :
    wlfwayanad
    WLFwayanad
    www.x.com/WLFwayanad
    www.youtube/‪‪@WLFwayanad‬

Комментарии • 15