ബഹു ഓർത്തഡോക്സ് കശീശയ്ക്കുള്ള മറുപടി.... (Part 04) Saji Varghese Bengaluru

Поделиться
HTML-код
  • Опубликовано: 21 окт 2024
  • #PastorSajiVarghese_Bengaluru #pentacost #Baptism
    This sermon was delivered by Saji Varghese Bengaluru in a zoom meeting conducted by New Life Christian Assembly New Zealand on 25 - 07 - 2024
    കൊച്ചു കുട്ടികൾക്ക് മാമ്മോദിസ കൊടുക്കരുതെന്ന് വചനം ഉണ്ടോ എന്ന ഓർത്തഡോക്സ് വൈദികനുള്ള മറുപടിയുടെ നാലാം ഭാഗം
    Email: pr.sajivarghese@gmail.com
    Phone: +91 7892944767, +91 9964923546
    Podcast:anchor.fm/4the...

Комментарии • 28

  • @4thebrideofchrist
    @4thebrideofchrist  2 месяца назад

    കമൻ്റ് ബോക്സിൽ ആശയങ്ങൾ എഴുതുന്നവർ പ്രതിപക്ഷ ബഹുമാനം സൂക്ഷിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു 🙏🙏

  • @leelakoremakil3878
    @leelakoremakil3878 Месяц назад

    ആമേൻ

  • @AlexpMathew
    @AlexpMathew Месяц назад

    ഗോഡ് ബ്ലെസ് യു ❤️❤️❤️

  • @4thebrideofchrist
    @4thebrideofchrist  2 месяца назад +4

    കൊച്ചു കുട്ടികൾക്ക് മാമ്മോദിസ കൊടുക്കരുതെന്ന് വചനം ഉണ്ടോ എന്ന ഓർത്തഡോക്സ് വൈദികനുള്ള മറുപടിയുടെ നാലാം ഭാഗം

  • @depam3268
    @depam3268 2 месяца назад

    ചോദ്യം ഉത്തരം നിയമ സഭയിൽ . follow Jesus. Pls😊

    • @4thebrideofchrist
      @4thebrideofchrist  2 месяца назад

      താങ്കൾക്ക് ചോദ്യങ്ങളും ഉത്തരങ്ങളും ഇല്ലാത്ത വ്യക്തിയാണോ ?

  • @ttsakaria7966
    @ttsakaria7966 2 месяца назад

    You are dragging. The priest is precise

  • @kuriakosekakkattilmathai8729
    @kuriakosekakkattilmathai8729 2 месяца назад

    പരിജ്ഞാനപൂർത്തി വരുന്നത് അടിസ്ഥാന വിഷയങ്ങൾ പഠിച്ചതിനു ശേഷമാകണം എന്നതിൽ ആർക്കും സംശയമുണ്ടാകയില്ല. അടിസ്ഥാനവിഷയത്തിൽപ്പെട്ടതാണ് കൈവയ്പ്പ്. കൈവയ്പ്പ് ലഭിക്കാത്തവൻ അപ്പോസ്തോലനല്ല (അയക്കപ്പെട്ടവനല്ല) "ആരും അയക്കാതെ എങ്ങനെ പ്രസംഗിക്കും, പ്രസംഗിക്കാതെ എങ്ങനെ കേൾക്കും, കേൾക്കാതെ എങ്ങനെ വിശ്വസിക്കും" ( റോമർക്കുള ലേഖനം 10: 14, 15 ) താങ്കളെ ആരാണ് അയച്ചത് ? ആരാണ് താങ്കൾക്ക് കൈവയ്പ്പ് നൽകിയത്? അധികാരം ലഭിക്കാത്തവൻ എങ്ങനെ സ്നാനപ്പെടുത്തും?
    ഇനിസ്നാനത്തിന്റെ കാര്യം പറയാം. സ്നാനവും അടിസ്ഥാന വിഷയമാണ്. (Hebrew 6: 1,2) തെരഞ്ഞെടുക്കപ്പെടുന്ന വനല്ലാതെ(പിതാവിനാൽ ആകർഷിക്കപ്പടുന്നവൻ അല്ലാതെ) ആരും സ്നാനമേൽക്കുന്നില്ല. അത് ദൈവത്തിന്റെ ദാനമാണ്, (തീത്തോസ് 3: 5,6)അത് അദൃശ്യമായ നൽവരമാണ്. ആ നൽവരത്തിനായുള്ള അർഹത നിർമ്മല ഹൃദയമാണ്. ആ നൽവരം ലഭിക്കുന്നതിന്റെ സാക്ഷ്യത്തിനായുള്ള പ്രത്യക്ഷ കർമ്മം മാത്രം ചെയ്യാനുള്ള അധികാരം ആണ് അയക്കപ്പെട്ടവന് നൽകപ്പെട്ടിരിക്കുന്നത്. ദൈവംതന്റെ മുന്നറിവിൽ സൗജന്യമായി നൽകുന്ന നൽവരം മനുഷ്യന്റെ കർമ്മത്തിന്റെ വിധത്തിൽ(method) അടിസ്ഥാനപ്പെട്ടിരിക്കുമോ? കെട്ടാനും അഴിപ്പാനും അധികാരം ലഭിച്ചവർ പാപമോചനത്തിനായുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ ദൈവം അദൃശ്യമായ നൽവരം നൽകുന്നു. വരം ലഭിക്കുന്ന വ്യക്തിയെയും കർമ്മം ചെയ്യുന്ന വ്യക്തിയെയും ദൈവം തെരെഞ്ഞടുത്തത് ആണ് . ചെയ്തത് ശരിയല്ല എന്ന് പറയുവാൻ ആർക്കാണ് അധികാരമുള്ളത്? അയക്കപ്പെട്ടവൻ(താക്കോൽ കയ്യിൽ ഉള്ളവൻ) എങ്ങനെ സ്നാനപ്പെടുത്തിയാലും തർക്കിക്കാൻ വകയില്ല.

  • @philiposep5004
    @philiposep5004 2 месяца назад

    പുരുഷൻ തല മൂടരുത് എന്നു ബൈബിളിൽ പറഞ്ഞിട്ടില്ല. പുരുഷൻ മുഖം മൂടി എന്നിയരുത് എന്നാണ് പറഞ്ഞിട്ടുള്ളത്. പൗലോസ് ശ്ലീഹാ തെസ്സ്ലിന്യർക്ക് രണ്ടാം ലേഖനം രണ്ടാം അദ്ധ്യായം 15 വാക്യത്തിൽ ഇങ്ങനെ പറയുന്നു: '' ആകയാൽ സഹോദരന്മാരെ ഞങ്ങൾ വകിനാലോ ലേഖനതലോ ഉപദേശിച്ചു തന്ന പ്രമാണങ്ങളെ മുറുകെ പിടിച്ചുകൊള്ളുവിൻ.'' പൗലോസ് ശ്ലീഹ ശിഷ്യന്മാരുടെ കൂടെ ഇല്ലാതിരുന്ന അവരതിൽ മാത്രമാണ് ലേഖനങ്ങൾ എഴുതിയിട്ടുള്ളത്. കൂടുതൽ കാര്യങ്ങളും നേരിട്ടാണ് പഠിപ്പിച്ചിരുന്നത്. ക്രിസ്തുവും വാക്കിനാൽ ആയിരുന്നു പഠിപ്പിച്ചിരുന്നത്. അതുകൊണ്ടാണ് ഓർത്തഡോക്സ് ആചര്യന്മാര് പിതാക്കന്മാരുടെ പുസ്തകങ്ങളും/ വാക്കുകൾക്കും പ്രാധാന്യം നൽകുന്നത്. അതുകൊണ്ട് പാസ്റ്ററും ഈ രീതി തുടങ്ങുന്നത് നല്ലതാണ്. പിന്നെ ശിശു സ്നാനം: നിങ്ങൽ യോഹന്നാൻ്റെ സ്നാനം പിന്തുടരുന്നു. വെള്ളതലൂല്ല സ്നാനം. അപ്പോസ്തിലിക സഭകൾ വെള്ളത്തലും പരിശുതaൽമാവിലും സ്നാനം കൊടുക്കുന്നു.

    • @Maranatha-qz5eb
      @Maranatha-qz5eb 2 месяца назад +2

      താങ്കൾ ഓർത്തഡോക്സിലെ എണ്ണം പറഞ്ഞ പണ്ഡിതനാണെന്ന് മനസ്സിലായി ,
      1 കൊരിന്ത്യർ
      11:4 മൂടുപടം ഇട്ടു പ്രാർത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതു പുരുഷനും തന്റെ തലയെ അപമാനിക്കുന്നു.
      1 Corinthians
      11:4 Every man praying or prophesying, having his head covered, dishonoureth his head.
      വിശുദ്ധ വേദപുസ്തകത്തിൽ തല അഥവ Head എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത് . Head എന്നുള്ളതിന് ഗ്രീക്കിൽ കൊടുത്തിരിക്കുന്ന വാക്ക് Kephale ( kef-al-ay) എന്നാണ് ! ഓർത്തഡോക്സുകാർക്ക് മാത്രം അത് മുഖം ആകുമോ ? ദൈവവചനത്തെ കോട്ടിക്കളയുന്ന നിങ്ങൾക്ക് വരുന്ന ന്യായവിധി ഭയാനകമായിരിക്കും .
      2 തെസ്സലൊനീക്യർ
      2:15 ആകയാൽ സഹോദരന്മാരേ, നിങ്ങൾ ഉറെച്ചുനിന്നു ഞങ്ങൾ വാക്കിനാലോ ലേഖനത്താലോ ഉപദേശിച്ചുതന്ന പ്രമാണങ്ങളെ ( പാരമ്പര്യങ്ങളെ) മുറുകെ പിടിച്ചുകൊൾവിൻ.
      2 Thessalonians
      2:15 Therefore, brethren, stand fast, and hold the traditions which ye have been taught, whether by word, or our epistle.
      ഈ വാക്യത്തിൻ്റെ അർത്ഥമെന്നും ഓർത്തഡോക്സുകാർക്ക് അറിയില്ല .
      എന്തായാലും ഞങ്ങളുടെ പാസ്റ്റേഴ്സ് ഓർത്തഡോക്സ് രീതികൾ പിന്തുടർന്ന് നരകത്തിലെത്താൻ ആഗ്രഹിക്കുമെന്ന് തോന്നുന്നില്ല 🙏

    • @Maranatha-qz5eb
      @Maranatha-qz5eb 2 месяца назад +2

      സ്നാനത്തെ കുറിച്ച് എന്തറിഞ്ഞിട്ടാണ്‌ നിങ്ങൾ ഇവിടെ വന്ന് comment ചെയ്തിരിക്കുന്നത്? സ്നാനം അഥവാ baptism എന്നതിന്റെ അര്‍ത്ഥം എന്താണ് എന്നെങ്കിലും നിങ്ങള്‍ക്ക് അറിയുമോ?
      നിങ്ങളുടെ കൂട്ടത്തിലെ മാമോദീസകള്‍ യൂട്യൂബ് ഇല്‍ ഒരുപാട് കണ്ടിട്ടുണ്ട്.. ഇതാണോ കര്‍ത്താവ് കല്‍പിച്ച രീതി? ദൈവത്തെ കളിയാക്കുകയല്ലേ നിങ്ങൾ ചെയ്യുന്നത്? നിങ്ങള്‍ക്ക്‌ ദൈവവുമായോ വേദപുസ്തകവുമായോ യാതൊരു ബന്ധവുമില്ല.. സത്യം പറയുന്നവരെ കളിയാക്കുകയല്ലേ നിങ്ങളുടെ രീതി? ഇതൊന്നും കുട്ടിക്കളിയാണെന്ന് വിചാരിക്കണ്ട, എല്ലാത്തിനും നിങ്ങൾ കണക്ക് ബോധിപ്പിക്കേണ്ടി വരും, ഈ comment ന് ഉള്‍പ്പെടെ.

    • @philiposep5004
      @philiposep5004 2 месяца назад

      പളളിയിൽ വരാതെ യൂടൂബിൽ കൂദാശകൾ കണ്ടവർ എല്ലാവരും സഭ ഉപേക്ഷിച്ച് പെണ്ടകോസ്തിൽ പോയി. ഓർത്തഡോക്സ് സഭയിൽ ശിശു സ്നാണവും മുതിർന്നവർ സ്നാനവും ഉണ്ട്. വരം ലിഭിച്ചവർ അല്ലാതെ ആരും മനസ്സിലാകുകയിയില്ല.

    • @jomeshemmanuel5286
      @jomeshemmanuel5286 2 месяца назад

      ​​@@philiposep5004
      ഇവിടെ ഒരു പള്ളിയിൽ കർബാനയ്ക്ക് മുൻപ് പുരോഹിതൻ നിലവിളക്ക് കത്തിക്കുന്നുണ്ട്,
      നിങ്ങളുടെ സഭയിൽ അങ്ങനെ പല രീതിയിൽ സ്നാനങ്ങളും മറ്റും ഉണ്ടാവും,
      ബൈബിളിന്റെ ഉപദേശം അങ്ങനെ അല്ലെന്ന് മാത്രം,

  • @philipp.a461
    @philipp.a461 2 месяца назад +1

    വേദപുസ്തകത്തിലെ വാക്യങ്ങൾ മുഴുവൻ സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിച്ചു കാടടച്ചു വെടി വയ്ക്കാതെ കുഞ്ഞുങ്ങൾക്കു സ്നാനം നൽകുന്ന എപ്പിസ്‌കോപ്പൽ സഭകൾ 2000 വർഷമായി പിന്തുടരുന്ന ശരിയായ മാമോദീസാ രീതിയെ നേരിട്ടു നിരാകരിക്കുന്ന ഒരു വാക്യമെങ്കിലും കാണിക്കാമോ എന്നുള്ള എന്റെ ചോദ്യത്തിന് മറുപടി ഇല്ല . മുതിർന്നവർക്ക് മാത്രമേ സ്നാനം നൽകാവൂ എന്ന ഒരു വാക്യമുണ്ടെങ്കിൽ അതും കാണിക്കൂ .അതിനു ശ്രമിക്കാതെ കുറെ വാക്യങ്ങളെ ദുർവ്യാഖ്യാനം ചെയ്തു തടി തപ്പുകയാണ് . അപ്പോപ്പിന്നെ ഇതുവരെ ചരിത്രത്തിൽ കാണുന്ന സ്നാനരീതി മാത്രമേ ശരിയായിട്ടുള്ളൂ

    • @jomeshemmanuel5286
      @jomeshemmanuel5286 2 месяца назад +8

      ഇങ്ങനെ ഒക്കെ വന്നു കമന്റ്‌ എഴുതി സ്വന്തം അന്ധത എല്ലാവരുടെയും മുൻപിൽ തുറന്നു കാണിക്കണോ?
      തീരുവെഴുത്തുക്കളെ ഗ്രഹിക്കുവാൻ നിങ്ങൾക്ക് പ്രാപ്തിയില്ല,ഗ്രഹിക്കുവാൻ വീണ്ടും ജനന അനുഭവത്തിലേക്ക് കടന്നുവരണം,അതുകൊണ്ടാണ് വീണ്ടും വീണ്ടും ഒരെ ഭാഷ നിങ്ങളിൽ നിന്നും വരുന്നത്,
      നിങ്ങൾ പറയുന്ന പാരമ്പര്യ രീതി ശരിയാണെന്നു നിങ്ങൾക്ക് ബൈബിളിൽ നിന്ന് തെളിയിക്കുവാൻ സാധ്യമല്ലാത്തതിനാൽ നിങ്ങൾ ചെയ്തുപോകുന്നത് ശരി എന്ന് നിങ്ങൾ വാശിപിടിക്കുന്നു അത്ര മാത്രം,
      അത് നിങ്ങളെ പോലെ കണ്ണുതുറന്നു കിട്ടാത്തവരും ശരിവയ്ക്കുന്നു,
      വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും."
      ഇവിടെ ശിശു എങ്ങനെ വിശ്വസിക്കും (തലതൊട്ടപ്പൻ വിശ്വസിക്കുന്നു എന്ന് ചക്ക എന്ന് പറയുമ്പോൾ മാങ്ങ എന്ന് പറഞ്ഞുവരരുത് )
      ഇതാണെങ്കിലോ സാമാന്യ commonsense മാത്രം മതി മനസ്സിലാവാൻ,
      അപ്പോൾ നിങ്ങൾ പിന്തുടരുന്ന പാരമ്പര്യത്തിന് 4000 വർഷത്തെ പഴക്കമുണ്ടെങ്കിലും വചന വിരുദ്ധമാണ് എന്നെ പറഞ്ഞുള്ളു,

    • @philipp.a461
      @philipp.a461 2 месяца назад +1

      കുഞ്ഞുങ്ങ്ൾക്ക് വിശ്വസിക്കുവാൻ കഴിയുമെന്ന് പറയുന്നത് നമ്മുടെ കർത്താവാണ് . കർത്താവിനെ നിഷേധിക്കാൻ നാം ആരാണ് ? താങ്കൾ മത്തായി 18 : 6 മനസ്സിരുത്തി ഒന്ന് വായിച്ചു പഠിക്കൂ . കൂടാതെ മർക്കോസ് 9: 37 പഠിക്കൂ . വേദവിപരീതം പഠിപ്പിക്കുന്നത് അവസനിപ്പിക്കൂ

    • @Maranatha-qz5eb
      @Maranatha-qz5eb 2 месяца назад +2

      ​@@philipp.a461അച്ചന്‍ സേവനം ചെയ്ത/ചെയ്യുന്ന ഇടവകകളിലെ രണ്ടും മൂന്നും മാസമായ കുഞ്ഞുങ്ങള്‍ ഇവിടെ പറഞ്ഞു കേട്ട കാര്യങ്ങള്‍ ഒക്കെ വിശ്വസിക്കുമോ?

    • @jamesjohn5244
      @jamesjohn5244 2 месяца назад +3

      ​@@philipp.a461ബഹുമാനപ്പെട്ട അച്ചൻ ഈ വാക്യങ്ങളൊക്കെ വായിച്ച് സ്വയം അപഹാസ്യനാവുകയാണ്. മത്തായി 18ന്റെ 6-ൽ പറഞ്ഞിരിക്കുന്ന വചനത്തെ അംഗീകരിക്കാൻ കഴിയാത്തതിന്റെ കാരണം, അങ്ങയുടെ ഈ 50 വയസ്സിനു മുകളിൽ ഉള്ള പ്രായം തന്നെയാണ്. ദൈവവചനത്തോടുള്ള സമീപനത്തിലെങ്കിലും മർക്കട ബുദ്ധിയുള്ള മനസ് മാറ്റി, ശിശുവിനെപ്പോലെ വചന സത്യങ്ങളെ സമീപിക്കുവാൻ കഴിയുന്നില്ല എങ്കിൽ., താങ്കളും, താങ്കളുടെ അനുയായികളും ദൈവ രാജ്യത്തിന്റെ പടിവാതിൽ കാണുകയില്ല എന്നാണ് അവിടെ ദൈവ വചനത്തിൽ പറയുന്നത്.
      പിശാച് പടച്ചുവിട്ട മണ്ടൻ പാരമ്പര്യങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് സാക്ഷാൽ ദൈവവചനത്തെ അംഗീകരിക്കണമെങ്കിൽ, 50 വയസ്സുള്ള ബഹുമാനപ്പെട്ട അച്ഛൻ തിരഞ്ഞൊരു ശിശുവിനെ പോലെ ആയിത്തീരണം.
      അങ്ങയുടെ ഹൃദയങ്ങളെ ദൈവം അതിനായി തുറക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @CherrySamuel-zh9qh
      @CherrySamuel-zh9qh 2 месяца назад +1

      ​@@philipp.a461മത്തായി
      18:4 ആകയാൽ ഈ ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആകുന്നു.
      18:5 ഇങ്ങിനെയുള്ള ശിശുവിനെ എന്റെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു.
      18:6 എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തന്നു ആരെങ്കിലും ഇടർച്ച വരുത്തിയാലോ അവന്റെ കഴുത്തിൽ വലിയോരു തിരിക്കല്ലു കെട്ടി അവനെ സമുദ്രത്തിന്റെ ആഴത്തിൽ താഴ്ത്തിക്കളയുന്നതു അവന്നു നന്നു.
      മർക്കൊസ്
      9:36 ഒരു ശിശുവിനെ എടുത്തു അവരുടെ നടുവിൽ നിറുത്തി അണെച്ചുകൊണ്ടു അവരോടു:
      9:37 ഇങ്ങനെയുള്ള ശിശുക്കളിൽ ഒന്നിനെ എന്റെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെയല്ല എന്നെ അയച്ചവനെ കൈക്കൊള്ളുന്നു എന്നു പറഞ്ഞു.
      ഈ വാക്യങ്ങൾ ശിശുവിനെ സ്നാനപ്പെടുത്തണമെന്ന കാര്യമാണോ പറയുന്നത് ? തലയിൽ കൈവയ്ക്കുകയല്ലാതെ എന്തു ചെയ്യുവാൻ !