പഴംപൊരി|easy|Techniques|Home|Hotelstyle|bananafry

Поделиться
HTML-код
  • Опубликовано: 6 фев 2025
  • മലയാളിയുടെ പ്രിയപ്പെട്ട പലഹാരമാണ് പഴംപൊരി. നാട്ടിൻപുറങ്ങളിലെ ചായക്കടകളിലെ ചില്ലലമാരകളിൽ സദാ കണ്ടിരുന്ന പലഹാരം. ഭക്ഷണശീലം മാറിയിട്ടും മാറാത്ത ഇഷ്ടങ്ങളിലൊന്നായി പഴംപൊരി എന്നും ഏത്തയ്ക്കാപ്പമെന്നുമുളള പേരിൽ ഈ മധുരപലഹാരം ഇന്നും നമ്മുടെ കൂടെയുണ്ട്.
    ആവശ്യമായ സാധനങ്ങൾ
    നേന്ത്രപ്പഴം - 4
    മൈദ- 100 ​ഗ്രാം
    മഞ്ഞക്കളർ / മഞ്ഞൾപ്പൊടി - രണ്ടു തുളളി / ഒരു നുളള്
    ദോശ മാവ് - 2 സ്പൂൺ
    അരിപ്പെടി- 1 സ്പൂൺ
    ജീരകം - ഒരു നുളള്
    പഞ്ചസാ​ര - 100 ​ഗ്രാം
    വെളിച്ചെണ്ണ - 1.5 ലിറ്റർ
    തയ്യാറാക്കുന്ന വിധം
    പഴം തൊലി കളഞ്ഞ് നീളത്തിൽ കഷണങ്ങളാക്കുക.
    മൈദ മാവിൽ ജീരകം പൊടിച്ചതും പഞ്ചസാരയും കളർ അല്ലെങ്കിൽ മഞ്ഞൾപ്പൊടി ചേർത്ത് വെളളമൊഴിച്ച് കുഴമ്പു പരുവത്തിലാക്കുക. പഴം കഷണങ്ങൾ മാവിൽ മുക്കി ചൂട് എണ്ണയിൽ പൊരിച്ചെടുക്കുക.

Комментарии •