ആലങ്ങാ|ഓണത്തിന് കറുമുറെ കഴിക്കാൻ ആലങ്ങാ | Alanga Recipe in Malayalam| Onam Special Recipe Neji Biju
HTML-код
- Опубликовано: 16 ноя 2024
- ആലങ്ങാ (ഓണം സ്പെഷ്യൽ )
ഓണത്തിന് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു പഴയ കാല പലഹാരം.
ആവശ്യമുള്ള സാധനങ്ങൾ
വറുത്ത അരിപ്പൊടി 1 കപ്പ് (ഏതു തരത്തിലുള്ള പൊടിയും എടുക്കാം കട്ടയുണ്ടെങ്കിൽ പൊടിച്ചോ അരിച്ചോ എടുക്കണം )
ശർക്കര 150 ഗ്രാം
തേങ്ങാ ചിരകിയത് 1/2 കപ്പ്
ജീരകം 1/2 ടീസ്പൂൺ
ചുക്ക് പൊടി 1/4 ടീസ്പൂൺ
ഏലക്ക 2 to 3
വെള്ളം 1 കപ്പ് കുറച്ചു കൂടി
നെയ്യ് 1 സ്പൂൺ
പാചകരീതി
ആദ്യം തന്നെ ശർക്കര വെള്ളം ഒഴിച്ച് ഉരുക്കണം. ഒരു പാനിൽ ഒരു സ്പൂൺ നെയ്യൊഴിച്ചു ചൂടാകുമ്പോൾ തേങ്ങാ ഇട്ടു കൊടുക്കാം. തേങ്ങയിലെ വെള്ളം വറ്റുമ്പോൾ ചുക്ക്, ജീരകം, ഏലക്ക ഇവ ചേർത്ത് ഇളക്കി ഉരുക്കിയെടുത്ത ശർക്കര പാനിയും ചേർത്ത് തിളപ്പിക്കുക. ഈ കൂട്ടിലേക്ക് അരിപ്പൊടി കുറേശ്ശേ ആയി ഇട്ടു ഇളക്കിയെടുക്കുക.മാവ് ഏകദേശം ഇടിയപ്പത്തിന്റെ
കൂട്ടിന്റെ പരുവത്തിൽ ആകുമ്പോൾ അടുപ്പത്തു നിന്ന് മാറ്റാം. കൈ തൊടാൻ പറ്റുന്ന ചൂട് ആകുമ്പോൾ നന്നായി കുഴച്ചു ചെറിയ ബോളുകൾ ആക്കി എടുക്കാം. എണ്ണ നന്നായി ചൂടാകുമ്പോൾ എണ്ണയിൽ ഇട്ടു കൊടുക്കാം 1 മിനിറ്റ് കഴിക്കുമ്പോൾ തീ കുറച്ചിട്ടു കൊടുക്കണം. ഇടക്ക് ഇളക്കി കൊടുക്കാം ഫോട്ടോയിൽ കാണുന്ന കളർ ആകുമ്പോൾ എണ്ണയിൽ നിന്ന് കോരി മാറ്റാം.
#cookingneji #hometipsneji #villagecooking #Kerala #india #cooking #food #recipes #cookingchannels #malayalamcooking #keralafood