നാഗർകോവിലിൽ അമൃത ആശുപത്രിയുടെ സൗജന്യ ഹൃദ്രോഗ ചികിത്സാ ക്യാമ്പ്

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ജെനിസിസ് ഫൗണ്ടേഷന്റെയും എച്ച്ഡിഎഫ്‌സി എർഗോയുടെയും സഹകരണത്തോടെ നാഗർകോവിലിലെ അമൃത വിശ്വവിദ്യാപീഠം ക്യാമ്പസിൽ കൊച്ചി അമൃത ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ പീഡിയാട്രിക് കാർഡിയോളജി ക്യാമ്പ് സംഘടിപ്പിച്ചു. 50 ഓളം കുട്ടികളിൽ ജൻമനാലുള്ള ഹൃദയ വൈകല്യങ്ങൾ കണ്ടെത്തി. അമൃതയിലെ ഡോ.ബ്രിജേഷ്, ഡോ.ബാലാജി, ഡോ.ബാലഗണേഷ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ആവശ്യമുള്ള കുട്ടികൾക്ക് ശസ്ത്രക്രിയ ഉൾപ്പെടെയുള്ള സൗജന്യ പരിചരണം തുടർന്ന് നൽകുന്നതിനുള്ള ക്രമീകരണത്തിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. രാജ്യത്ത് കുട്ടികളിലെ ഹൃദയ വൈകല്യങ്ങൾ വർധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇത് പരിഹരിക്കാൻ ലക്ഷ്യമിട്ടു കൊണ്ടുള്ള ഈ സംരംഭത്തിന് ജെനിസിസ് ഫൗണ്ടേഷന്റെയും അമൃത ഹാർട്ട് കെയർ ഫൗണ്ടേഷന്റേയും പിന്തുണയുണ്ട്.

Комментарии •