UAE# ഷാർജയിലെ ഏറ്റവും മനോഹാരിത നിറഞ്ഞ അൽ-ബുഹൈറ കോർണീഷിൻറെ സായാഹ്ന സൗന്ദര്യം

Поделиться
HTML-код
  • Опубликовано: 19 ноя 2024
  • ഐക്യ അറബ് എമിറേറ്റിലെ മൂന്നാമത്തെ ഏറ്റവും വലിയ എമിറേറ്റാണ്‌ ഷാർജ. പേർഷ്യൻ ഗൾഫിലും ‍ഒമാൻ ഗൾഫിലും ഭൂവിഭാഗമുള്ള ഒരേ ഒരു എമിറേറ്റും ഇതാണ്‌1998 ൽ യുനെസ്കോ അറബ് രാജ്യങ്ങളുടെ സാംസ്കാരിക കേന്ദ്രമായി ഷാർജയെ തിരഞ്ഞെടുക്കുകയുണ്ടായി]. ഷാർജയിലെ പതിനേഴ് മ്യൂസിയങ്ങൾ ഈ പദവി നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഷാർജയിലെ വേൾഡ് ട്രേഡ് ആൻഡ് എക്സ്പോ സെന്റർ(The Sharjah World Trade & Expo Centre) 1976 ൽ ഫ്രെഡെറിക് പിറ്റേറ എന്ന രാജ്യാന്തര എക്സിബിഷൻ/ഫെയർ നിർമ്മാതാവാണ്‌ സ്ഥാപിച്ചത്. അറബ് ലോകത്ത് ഇത്തരത്തിലുള്ള ഒരു വിവിധോദ്ദേശ്യ സ്ഥലി ആദ്യമാണ്‌. വർഷാവർഷം നടക്കുന്ന പുസ്തകമേളക്ക് പ്രസിദ്ധമാണ്‌ ഈ എക്സ്പോസെന്റർ. ഭരണസിരാകേന്ദ്രവും വാണിജ്യകേന്ദ്രങ്ങളും കൂടാതെ മനോഹരമായ പാരമ്പര്യ സാംസ്കാരിക സൗധങ്ങളും നിരവധി മ്യൂസിയങ്ങളും ഷാർജ എമിറേറ്റിലുണ്ട്. ഇസ്ലാമിക ശില്പമാതൃകയിൽ നിർമ്മിക്കപ്പെട്ട രണ്ട് പ്രധാന സൂക്കുകൾ(പരമ്പരാഗത അങ്ങാടികൾ) ഷാർജയുടെ പ്രത്യേകതയാണ്‌. ഒഴിവുസമയ വിനോദങ്ങൾക്കായി ധാരാളം പാർക്കുകളും കോർണീഷുകളും പണിതീർത്തിരിക്കുന്നു. അൽ ജസീറ ഫൺ പാർക്ക്, അൽ-ബുഹൈറ കോർണീഷ് എന്നിവ ഇവയിൽ മുഖ്യമായവയാണ്‌. ലളിതവും മനോഹാരിത നൽകുന്നതുമായ ഒട്ടുവളരെ മസ്ജിദുകളും ഇവിടെ കാണാം

Комментарии • 1