മുംബൈയിലും പൂനെയിലും മെഡിറ്റേഷൻ ശിൽപശാലകൾ സംഘടിപ്പിച്ചു

Поделиться
HTML-код
  • Опубликовано: 10 сен 2024
  • മുംബൈയിലെ ഓവൻസ് കോർണിംഗും പൂനെയിലെ ടെക് മഹീന്ദ്രയും അവരുടെ ജീവനക്കാരുടെ മാനസിക സൗഖ്യം വർദ്ധിപ്പിക്കുന്നതിനായി ഇന്റഗ്രേറ്റഡ് അമൃത മെഡിറ്റേഷൻ (IAM) ശിൽപശാലകൾ സംഘടിപ്പിച്ചു. ബ്രഹ്‌മചാരിണി അമൃതാത്മിക ചൈതന്യ, ബ്രഹ്‌മചാരിണി നിസീമ എന്നിവർ നയിച്ച സെഷനുകൾ മാനസിക സമ്മർദ്ദം കുറയ്ക്കൽ, മെന്റൽ ക്ലാരിറ്റി (mental clartiy) , ഇമോഷണൽ ബാലൻസ് (emotional balance) എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ശിൽപശാലകളിൽ പങ്കെടുത്ത ഓവൻസ് കോർണിംഗ് ജീവനക്കാരും ടെക് മഹീന്ദ്ര മാനേജർമാരും തങ്ങളുടെ തൊഴിൽ മേഖലകളിൽ മുന്നേറുന്നതിന് ഏറെ ഗുണകരമായ പരിശീലനം ഈ ശിൽപശാലയിൽ നിന്ന് ലഭിച്ചതായി അഭിപ്രായപ്പെട്ടു. പൂനെയിലെ പിസിസിഒഇ കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ പ്രൊഫസർമാർക്കും അയാമിന്റെ ഈ നേട്ടങ്ങൾ അനുഭവിച്ചറിയാനായി. പ്രൊഫഷണൽ മേഖലയിൽ ജോലി ചെയ്യുന്നവരിൽ ഇന്ന് അനിവാര്യമായിക്കൊണ്ടിരുന്ന മാനസിക സൗഖ്യത്തിന് ഊന്നൽ നൽകുന്നതായിരുന്നു ഈ ശില്പശാലകൾ.

Комментарии •