അങ്ങനെ കല്യാണം പൊടിപൊടിച്ചു | Vishnujith 🤍 Unniyarcha | Register Marriage | Sarang Family Dakshina

Поделиться
HTML-код
  • Опубликовано: 10 июл 2024
  • അങ്ങനെ കല്യാണം പൊടിപൊടിച്ചു..🥰
    2024 ജൂലൈ ഒന്നാം തീയതി രാവിലെ പത്തിനും പതിനൊന്നിനും ഇടയിൽ സംഭവിച്ച ഒരു ശുഭമുഹൂർത്തത്തിൽ കല്ലേറ്റുംകര സബ്റജിസ്റ്റ്രാർ മുമ്പാകെ ഓരോ ഒപ്പ് ദക്ഷിണയായി വച്ച് ദക്ഷിണയിലെ ഉണ്ണിയാർച്ചയും വിഷ്ണുവും അവരുടെ ഒരുമിച്ചുള്ള ജീവിതത്തിനു ദക്ഷിണവച്ചിരിക്കുന്നു.
    സാരംഗിനോടും ദക്ഷിണയോടും ഞങ്ങളുടെ മക്കളോടും നിങ്ങൾ ഓരോരുത്തരും തരുന്ന സ്നേഹവും സഹകരണവും ഒന്നു മാത്രമാണ് അവർക്കു ഭാവിയിലേക്കുള്ള കൈമുതൽ. അത് എന്നുമെന്നും അവരോടൊപ്പം ഉണ്ടാകട്ടെ🥰
    ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും
    ♥️
    .
    .
    .
    .
    .
    #specialmarriage #SPECIALMARRIAGEACT #wedding #love #happiness #family #dakshina #sarangfamily #saranghills #kallettumkara #thrissur #kerala
  • РазвлеченияРазвлечения

Комментарии • 1 тыс.

  • @shymakishore7387
    @shymakishore7387 20 дней назад +67

    ഇതുപോലെ പോരേ കല്യാണങ്ങൾ ഒക്കെ? എല്ലാരും ഒന്ന് ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു... പുതിയ തലമുറ ഇങ്ങനെ ഒരു മാറ്റത്തിനു തയ്യാറാവുമ്പോൾ സന്തോഷം തോന്നുന്നു... കുട്ടികൾക്ക് എല്ലാ അനുഗ്രഹവും...

  • @suniv9292
    @suniv9292 20 дней назад +830

    Happy married life... കല്യാണത്തിന് പൈസ ദൂർത്ത് അടിച്ചു കളയുന്ന ഈ കാലത്തും ഇത്രയും ലളിതമായ ഒരു കല്യാണം കണ്ടപ്പോ സന്തോഷം തോന്നി...

    • @kpz1123
      @kpz1123 20 дней назад +88

      One question. അത്തരം ആർഭാടം വഴി കൊറേ പേർക്ക് ജോലി ലഭിക്കുന്നുണ്ട് ഒരാൾക്ക് അഡംഭരം മറ്റൊരാൾക്ക് അന്നതിനുള്ള വഴിയാണ്

    • @M_N_D_E
      @M_N_D_E 20 дней назад +40

      ​@@kpz1123ശരിയാണ്. പക്ഷെ കാശ് ഉള്ളവർ ചെയ്യുന്നത് കണ്ടിട്ട് ഇല്ലാത്തവരും അത് പോലെ ചെയ്യാൻ നിർബന്ധിതർ ആവുന്നു

    • @simi536
      @simi536 20 дней назад +18

      ​@@kpz1123pandu nammude nattil arakallum ammikkallum okke kuthinnavar undayirunnu,thazhappaya neyyunnavarum ...avasyam kuranjappol avayokke undakkiyirunnavar mattu upajeevansmarggangal thedi .. athupole avasyangal marumbol athinanusarichu upajeevana marggangalum maarum ..Anavasya adambarangal kanichu anekarck thozhilu kodukkan vendi sadharanakkar kadathil avunna sambradayam venamo ennathanu chinthikkendath ...Nalla karyangale sweekarikkukka ...Anavasya sambradayangale thiraskarikkuka .( Ente mathram abhiprayam paranju enneyullu ... please don't feel offended)

    • @ambilisatheesan5251
      @ambilisatheesan5251 20 дней назад +2

      Yes u r correct ​@@kpz1123

    • @vijayalakshmisarang1352
      @vijayalakshmisarang1352 20 дней назад +4

      സന്തോഷം സുനീ❤❤😊

  • @jyothi5563
    @jyothi5563 20 дней назад +27

    ❤ കുറച്ച് പച്ച മനുഷ്യരെ ഇവിടെ കണ്ടു. കല്യാണം കഴിക്കുമോ എന്ന് സംശയം ആണ്. എന്നെങ്കിലും അങ്ങനെ ഒന്ന് നടക്കുന്നുണ്ടെങ്കിൽ ഇങ്ങനെ നടത്തണം എന്നാണ് ആഗ്രഹം😊

  • @aia2818
    @aia2818 19 дней назад +13

    പറയാതിരിക്കാൻ വയ്യ ഇതൊരു മാതൃക തന്നെ ആണ്... ഇന്ന് ഇൻസ്റ്റാഗ്രാം റീലുകളിൽ സ്വാധീനം ചെലുത്തിയ ലളിതം സുന്ദരം രജിസ്ട്രാർ വിവാഹങ്ങൾക്ക് ചെറുതല്ലാത്ത പ്രചോദനം തുടങ്ങിയത് കണ്ണകിയിൽ നിന്നുമാണ്...വിവാഹ മംഗളാശംസകൾ.. ❤

  • @parvathy.539
    @parvathy.539 20 дней назад +12

    ശെരിക്കും നിങ്ങൾ ഒ‌ക്കെ എനിക്ക് അത്ഭുതം ആണ്..ഇങ്ങനെ ഉള്ള മനുഷ്യർ ഭൂമിയിൽ ഉണ്ടോ എന്ന്❤❤.

  • @zai12372
    @zai12372 18 дней назад +12

    *പൊലിമകളില്ല, ചമയങ്ങളില്ല, പണം ധൂർത്തടിച്ച് കളഞ്ഞ് മറ്റുള്ളവരെ ബോധിപ്പിക്കാനുള്ള തത്രപ്പാടില്ല, ഇതാണ് പ്രകൃതിയോട് ഇണങ്ങിയ ജീവിതം. അവർ സ്നേഹത്തോടെ സന്തോഷത്തോടെ ജീവിക്കുന്നു* ❤❤

  • @greeshmaliz1
    @greeshmaliz1 20 дней назад +13

    അംബാനി കല്യാണത്തിൻ്റെ സമാന്തരമായി ഇത് കാണുമ്പോൾ എന്താ രസം 😊😊❤

  • @JishaRoby
    @JishaRoby 18 дней назад +23

    ഒരു സെറ്റ് സാരീ ഉടുത്താൽ കൂടുതൽ നന്നായിരുന്നു. ആർഭാടം ഇല്ലാത്തതു നന്നായി

  • @anujose5009
    @anujose5009 20 дней назад +30

    ഒരു സിംപിൾ സാരീ ആകരുന്നു.... കല്യാണ peninnu..അത്ര മാത്രം തോന്നി ബാക്കി എല്ലാം അതി ഗംഭീരം

    • @dakshina3475
      @dakshina3475  19 дней назад +6

      ഉണ്ണിയാർച്ചക്ക് സാരിയുടുക്കാൻ ഇഷ്ടമാണ്. പക്ഷെ കല്യാണത്തിന് സാരി വേണ്ട എന്ന് തീരുമാനിച്ചതും ഉണ്ണിയാർച്ച തന്നെയാണ്. അധികം ഉടുത്തു ശീലമില്ലാത്തതുകൊണ്ട് ബുദ്ധിമുട്ടായിരിക്കും എന്നൊരു തോന്നൽ. ഈ പ്രത്യേക ദിവസം ഏറ്റവും comfort ആയിട്ടുള്ള dress വേണമെന്നുള്ള ആഗ്രഹത്തിലാണ് ഇതെടുത്തത്..🥰❤️

    • @anujose5009
      @anujose5009 19 дней назад +3

      ​@@dakshina3475നല്ലതു..... കല്യാണ penintai സന്തോഷം ആണല്ലോ ഏറ്റവും വലുത്...... അതിനു കുടയ് നിന്നും എല്ലാരും....അടിപൊളി... ഒന്നും പറയാൻ ഇല്ല... സന്തോഷം മാത്രം........ ഏറ്റവും നല്ല ഒരു ജീവിതം ഉണ്ടാകട്ടെ... Happy married life both......... ഈ മുത്തച്ചനും മുത്തശ്ശിയും അടിപൊളി ആണ്... ♥️♥️♥️♥️

  • @binuanilkumar345
    @binuanilkumar345 20 дней назад +13

    വിവാഹ മംഗളാശംസകൾ കുട്ടികളേ ❤❤ഇതേ പോലെ ഒരു അന്തരീക്ഷത്തിൽ ജനിക്കുവാനും ജീവിക്കാനും കഴിഞ്ഞ നിങ്ങൾ ഭാഗ്യവാന്മാർ

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 18 дней назад +20

    സിംപിൾ കല്യാണങ്ങൾ നല്ലതാണ്. അതിനോടൊപ്പം പണമുള്ളവർ അനാവശ്യ ദുർത് (ഫുഡ്‌ overundakkuka, സ്ത്രീധനം പോലെ )ഉള്ളവ ഒഴിവാക്കി അർഭാടമായി നടത്തുക തന്നെ വേണം. കാരണം അതിലുടെ ഒരുപാട് തൊഴിലാളികൾക്ക് ജോലി ലഭിക്കുന്നു. രാജ്യത്തിനു നികുതി വരുമാനം ലഭിക്കുന്നു..... പിന്നെ പാവപ്പെട്ടവൻ ലോണെടുത്തു ഇതൊന്നും ചെയ്യുകയും വേണ്ട. വിവാഹിതർക്ക് മംഗളാശംസകൾ❤️

    • @TangerineSprout
      @TangerineSprout 18 дней назад +5

      I second that 👍 പൈസ ഉള്ളവർ അത് കയ്യിൽ വെച്ചിട്ട് കാര്യമില്ല. അത് ചിലവാക്കിയാൽ മാത്രമേ മറ്റുള്ളവർക്കും പ്രയോജനം ഉണ്ടാകുള്ളൂ

  • @susmyks
    @susmyks 20 дней назад +21

    ഉണ്ണിയാര്‍ച്ച വിഷ്ണു happy married life 😊😊😊😊😊👌👌👌👌👌👌👌

    • @dakshina3475
      @dakshina3475  20 дней назад +1

      ഒരുപാട് സന്തോഷം 🥰❤️

  • @fasilairshadirshad2643
    @fasilairshadirshad2643 19 дней назад +5

    ഇത് തന്നെയാണ് ജീവിതം. പച്ചയായ ചില നേർ മനുഷ്യരുടെ യഥാർത്ഥ ജീവിതം. കൊതി തോന്നുന്നു സാരങ്കിൽ എത്താൻ. എന്നെങ്കിലും കണ്ടാൽ പറയാൻ കുറേ മധുര വാക്കുകൾ കുറിച്ച് വെച്ചിട്ടുണ്ട്. കളങ്കമില്ലാത്ത സ്നേഹത്തിന്റെ കടലോളമുള്ള നന്മ വാക്കുകൾ ♥️♥️♥️♥️

  • @mariyamnishana9012
    @mariyamnishana9012 20 дней назад +9

    ഇതാണ് കല്യാണം… ഇങ്ങനെയും കൺ കുളിർമ്മയിൽ ലളിതമായി കല്യാണം കഴിക്കാം അല്ലേ😊..വിവാഹ മംഗള ആശംസകൾ യുവ മിഥുനങ്ങൾക്ക്💐

  • @smithasanthosh5957
    @smithasanthosh5957 19 дней назад +9

    ഇത്രയേ ഉള്ളൂ, ഇതു മതി, ഇങ്ങനെയാണ് വിവാഹം നടത്തേണ്ടത്. എല്ലാപേരും ഇങ്ങനെ ചിന്തിച്ചാൽ എത്ര നന്നായിരുന്നു. വിവാഹാശ൦സകൾ🎉🎉🎉🎉🎉

  • @angelwind7096
    @angelwind7096 20 дней назад +8

    ആഹാഹാ! കല്യാണം! വേണ്ടത് മനപ്പൊരുത്തം! ഉപേക്ഷിക്കണം ആർഭാടം! മനസ്സുകളുടെ സന്തോഷം... അതല്ലേ ആഘോഷം?! ആശംസ... പുഷ്പങ്ങൾ...നൽകുന്നു... ഞങ്ങൾ..

  • @nithasdreamland6237
    @nithasdreamland6237 16 дней назад +11

    വിവാഹം ലളിതമാക്കാൻ ഇത് കണ്ടെങ്കിലും പ്രചോധനമായെങ്കിൽ. എത്രെയോ കുടുംബങ്ങൾ രക്ഷപെട്ടേനെ.

  • @lordkrishna469
    @lordkrishna469 17 дней назад +9

    ലോകത്തിനു മുഴുവൻ മാതൃകയാക്കാവുന്ന കല്യാണം ❤❤🥰കുട്ടികൾക്ക് നല്ലൊരു വിവാഹജീവിതം ആശംസിക്കുന്നു. ഈശ്വരാനുഗ്രഹം ഉണ്ടാകണേ എന്ന് പ്രാർത്ഥിക്കുന്നു.. 🙏🙏

  • @paru948
    @paru948 20 дней назад +8

    മനസ്സ് നിറഞ്ഞ് ഒരു കല്യാണം കൂടി . ദക്ഷിണ model കല്യാണം ഇനി തരംഗമാവട്ടെ

  • @AMBUJAKKSHAN
    @AMBUJAKKSHAN 20 дней назад +7

    ദക്ഷിണ ❤️❤️❤️🙏🙏🙏🙏എന്ത് പറഞ്ഞാലും മതിയാവില്ല സാരംഗ് അത് ഒരു സ്വർഗം ആണ് അതിനെ നയിക്കുന്ന സാറിനും ടീച്ചറമ്മക്കും ഒരുപാട് നന്മകൾ നേരുന്നു ഈ കൊച്ചു കേരളത്തിൽ മാത്രം അല്ല ഈ ലോകം മുഴുവൻ ഈ എളിമ നിറഞ്ഞ ജീവിതവും ശൈലിയും അനുകരിക്കപ്പെടണം. Sarang ഒരു പാഠ പുസ്തകം തന്നെ ❤️❤️❤️❤️❤️❤️ഉണ്ണിയാർച്ചക്കും വിഷ്ണുവിനും എല്ലാ മംഗളങ്ങളും നേരുന്നു ❤️❤️❤️❤️🙏🙏🙏🙏👍👍

    • @vijayalakshmisarang1352
      @vijayalakshmisarang1352 20 дней назад +1

      വളരെ സന്തോഷം ❤️❤️അംബുജാക്ഷൻ🥰🥰

  • @devuvinod7966
    @devuvinod7966 20 дней назад +7

    എന്നെപോലെ ഈ കല്യാണ വീഡിയോക്ക് വേണ്ടി wait ചെയ്തവർ ഉണ്ടോ 🥰🥰

  • @pradoshk_m
    @pradoshk_m 20 дней назад +4

    തീർച്ചയായും പ്രോത്സാഹിപ്പിക്കണം ഈ രീതികൾ നമ്മുടെ വളർന്ന് വരുന്ന തലമുറയെ. ആർഭാടവും ധൂർത്തും show off ഒന്നുമല്ല മറിച്ച് ലളിതവും സുന്ദരവുമായ ഒന്നിച്ച് ചേരലാണ് കല്യണമെന്ന് കാണിച്ച് മാതൃക ആവുന്ന ഈ സംസ്കാരം ഇന്ന് നമ്മുക്ക് ചേർത്ത് നിർത്താം.. എങ്ങും നിറയട്ടെ സ്നേഹവും സന്തോഷവും നമുക്ക് ചുറ്റും. മാനവനെ മതിലുകൾ ഇല്ലാതെ മാറോട് ചേർത്ത് നിർത്താം.❤ നവ ദമ്പതികൾക്ക് ആശംസകൾ നേരുന്നു 🎉🎉

  • @KD-hg7uz
    @KD-hg7uz 20 дней назад +4

    ഇത് മതി... ഇത്രയേ വേണ്ടു 🥰 ഉണ്ണിയാർച്ചയ്ക്കും വിഷ്ണുവിനും എല്ലാ നന്മകളും നേരുന്നു 🤗

  • @sravansujith
    @sravansujith 20 дней назад +7

    കല്യാണം igane മതി അതിലൊന്നും കാര്യമില്ലെന്ന് ....അവരുടെ വിവാഹ ജീവിതത്തിൽ സന്തോഷവും സമാധാനവുo പരസ്പര സ്നേഹവും ബഹുമാനവും ഒക്കെ ഉണ്ടായാൽ മതി അതാണ് വലുത് ഒരായിരം ആശംസകൾ നേരുന്നു

  • @lifelong8527
    @lifelong8527 8 дней назад +13

    Ethra simple ayalum Dressing nkk theere ishttayilla 😊ജീവിതത്തിൻ്റെ shubhamuhoorthathil kurachonn orungi bhangiyakumpo thanneyan rasam

  • @bijhukkrishnan3784
    @bijhukkrishnan3784 15 дней назад +7

    ആഘോഷങ്ങളൊക്കെ നടക്കട്ടെ അതൊക്കെ സന്തോഷം.,... അതു നടക്കേണ്ടതാണ്.... പക്ഷെ മുത്തശ്ശിയുടെ സ്ക്രിപ്റ്റ്...... പറയാതെ വയ്യ ഒരു ശബ്ദത്തിലൂടെ എല്ലാപേരും കണ്മുന്നിലെത്തുക അതറിയണം അതിനും പ്രകൃതി അനുഗ്രഹിക്കണം മംഗളാശംസകൾ ❤

  • @neethuks2435
    @neethuks2435 20 дней назад +7

    എന്താ പറയാ... ഇംഗ്ലീഷിൽ happpy maried life.. എന്ന് പറയാം.... വളരെ മനോഹരം.. പിന്നെ ഉണ്ണിയാർച്ചക്ക് സാരി ഉടുക്കാമായിരുന്നു.... 💞💞💞

  • @sangamithranc.s1289
    @sangamithranc.s1289 20 дней назад +4

    ഈ കല്യാണം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു... ഇത് മതി ഇത്രേം ആവിശ്യം ഉള്ളു..💞🎉വിവാഹ ആശംസകൾ 🎉

  • @minigeorge2404
    @minigeorge2404 20 дней назад +4

    അടിപൊളി കല്യാണം. ഇങ്ങനെ മതി . ഒരു അർഭാടവും ഇല്ലാതെ. എന്നാൽ സ്നേഹം തുളുമ്പുന്ന ബന്ധുക്കളുടെ സാനിധ്യത്തിൽ ഹൃദയം നിറഞ്ഞു തുളുമ്പി അഭിനന്ദനങ്ങൾ അറിയിക്കുന്നവരോട് കൂടെ നിന്ന് വിവാഹിതരാവാൻ നമ്മുടെ കുട്ടികൾ എല്ലാവരും വിചാരിക്കണം. അതുപോലെ മാതാപിതാക്ക
    ളും . എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ ❤️❤️❤️❤️

  • @vidyavijayan757
    @vidyavijayan757 20 дней назад +6

    നല്ല ചുവപ്പൻ മൈലാഞ്ചി, എന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഇഷ്ടങ്ങളിൽ ഒന്ന്. 😍

  • @soorya2068
    @soorya2068 20 дней назад +7

    ലളിതം..... സുന്ദരം..... മനോഹരം.......❤

  • @keerthimadhu3242
    @keerthimadhu3242 20 дней назад +14

    ഹിപ്പാച്ചിയുടെ അച്ഛൻ അമ്മയെ ഇതുവരെ പരിചയപെടുത്തിയിട്ടില്ല..... മംഗള ആശംസകൾ രണ്ടുപേർക്കും

    • @hridhayshappyspace9080
      @hridhayshappyspace9080 19 дней назад

      5:28, 5:31 കാണൂ.... അവരാണ് ഹിപ്പാച്ചിയുടെ proud mom....❤

  • @pranavpreetha
    @pranavpreetha 19 дней назад +5

    ആശംസകൾ..ചേച്ചിയും ചേട്ടനും വളർത്തിയ കുട്ടികൾ..നന്മ അറിഞ്ഞ് വളർന്ന കുട്ടികൾ..അവർക്ക് നല്ലത് ആരും പറഞ്ഞു കൊടുക്കേണ്ടി വരില്ല...❤❤ നല്ലൊരു ജീവിതം ആശംസിക്കുന്നു..ഭാവിയിൽ മറ്റൊരു വിജയലക്ഷ്മിയും ഗോപാലകൃഷ്ണനും ആയി മാറട്ടെ അവർ..

  • @sethulekshmi884
    @sethulekshmi884 19 дней назад +10

    Teacher makkale kochumakkaleyum, introduce cheytu oru video edane,unniyarcha,indulekha,kannaki,ellam,aake confusion 😅, anyway Happy married life dears

  • @soumyavinoj3290
    @soumyavinoj3290 19 дней назад +5

    Happy married life. ജീവിതത്തിൽ oru ആഗ്രഹം എന്നെങ്കിലും sarangil എത്തണം എന്നുള്ളതാണ്. എല്ലാവരെയും onnu കാണാൻ കഴിയണം 🥰🥰🥰🥰🥰🥰🥰

  • @saraschem-nest1022
    @saraschem-nest1022 20 дней назад +4

    നല്ലൊരു കുടുംബജീവിതം സർവേശ്വരൻ നൽകട്ടെ ❤

  • @sabivaigas
    @sabivaigas 19 дней назад +5

    വിഷ്ണു ഉണ്ണിയാർച്ച ആശംസകൾ ❤️ബന്ധുക്കളുടെ കല്യാണം കൂടിയ സന്തോഷത്തോടെ vedio കണ്ടു.... 😍😍

  • @vasalini1122
    @vasalini1122 19 дней назад +6

    ഇണകുരുവികളെ നിങ്ങളുടേതാകട്ടെ ഈ നീലാകാശം ❤️❤️❤️❤️❤️❤️

  • @jipsyvymel2681
    @jipsyvymel2681 19 дней назад +5

    ലളിതം സുന്ദരം ശാന്തം ഒന്നിനെയും നോവിക്കാതെ പ്രകൃതിയോടിണങ്ങി .. ദീർഘ സുമംഗലി ഭവ: 🙏🙏

  • @shaheemahammedshane2933
    @shaheemahammedshane2933 20 дней назад +5

    ഇങ്ങടെ ഫാമിലി യിൽ ഒരു മെമ്പർ ആയില്ലല്ലോ എന്നാണ് എന്റെ സങ്കടം 😒.... നല്ലത് മാത്രം ഭവിക്കട്ടെ ❤️❤️

  • @AamiSaleema
    @AamiSaleema 20 дней назад +7

    ഒരുപാട് കല്യാണങ്ങൾ കൂടിയിട്ട് ഉണ്ട്. എങ്കിലും കണ്ണ് നിറച്ചൊരു കല്യാണം ഇതാണ്. ദൂരേ എങ്കിലും നിങ്ങള് എന്നും ഞങ്ങളുടെ എല്ലാം മനസ്സിൽ വളരെ അടുത്ത സുഹൃത്തും ബന്ധുവും വഴികാട്ടിയും ഒക്കെ ആണ്. ഇങ്ങിനൊരു സന്തോഷം ഞങ്ങളേയും കൂടി കാട്ടിത്തന്നതിൽ ഒരുപാട് സന്തോഷം. വെച്ചുകെട്ടലുകൾ ഇല്ലാതെ ഇത്രയും സുന്ദരി ആയ മണവാട്ടിമാരെ ഇവിടെ ആണ് രണ്ട് വട്ടവും കണ്ടത്. വീണ്ടും വിവാഹമംഗളാശംസകൾ വിഷ്ണുജിത്തിനും ഉണ്ണിയാർച്ചക്കും. ❤

    • @GopalakrishnanSarang
      @GopalakrishnanSarang 20 дней назад +1

      എന്നും അങ്ങനെ തന്നെ ആവട്ടെ.

    • @AamiSaleema
      @AamiSaleema 17 дней назад

      @@GopalakrishnanSarang 😍

  • @mufeenosh4751
    @mufeenosh4751 20 дней назад +4

    പ്രിയ സഹോദരനും സഹോദരിക്കും ആശംസകൾ🎉
    സാരംഗ് എന്ന സ്വർഗ്ഗത്തിൽ നീണാൾ വാഴാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ.. ആമീൻ🤲

  • @skylark3774
    @skylark3774 20 дней назад +4

    സന്തോഷം. ന്നാലും മുത്തശ്ശിയും കല്യാണ പ്പെണ്ണും ഒക്കെ സാരിയോ സെറ്റുമുണ്ടോ ധരിച്ചു കാണാൻ കൊതിച്ചുപോയി 🥰

  • @sajithakumari8768
    @sajithakumari8768 20 дней назад +6

    ദീർഘസുമംഗലിയായിരിക്കാൻ പ്രാർത്ഥിക്കുന്നു 🙏❤️

  • @saranyasreejithsharanya6670
    @saranyasreejithsharanya6670 19 дней назад +5

    എല്ലാവർക്കും ഒരു മാതൃക........ നവ ദമ്പതികൾക്ക് വിവാഹ മംഗളാശംസകൾ 💐

  • @sunilkumar-gq2xu
    @sunilkumar-gq2xu 20 дней назад +5

    ഇതാണ് കല്യാണം.... ഇങ്ങനെയാവണം കല്യാണം 👏👏👏

  • @vidhyabalakrishnan7530
    @vidhyabalakrishnan7530 19 дней назад +14

    ഉണ്ണിയാർച്ചക് ഒരു സാധാരണ സാരി ഉടുക്കാമായിരുന്നു... ആശംസകൾ നേരുന്നു 😊

    • @dakshina3475
      @dakshina3475  19 дней назад +4

      ഉണ്ണിയാർച്ചക്ക് സാരിയുടുക്കാൻ ഇഷ്ടമാണ്. പക്ഷെ കല്യാണത്തിന് സാരി വേണ്ട എന്ന് തീരുമാനിച്ചതും ഉണ്ണിയാർച്ച തന്നെയാണ്. അധികം ഉടുത്തു ശീലമില്ലാത്തതുകൊണ്ട് ബുദ്ധിമുട്ടായിരിക്കും എന്നൊരു തോന്നൽ. ഈ പ്രത്യേക ദിവസം ഏറ്റവും comfort ആയിട്ടുള്ള dress വേണമെന്നുള്ള ആഗ്രഹത്തിലാണ് ഇതെടുത്തത്..🥰❤️

  • @vimalanair1818
    @vimalanair1818 20 дней назад +5

    Vishnu and unniarcha enjoy every moment of life...

  • @krishnav2126
    @krishnav2126 19 дней назад +4

    ജീവിതത്തിൽ എന്നെങ്കിലും വിവാഹം കഴിക്കുന്നുണ്ട് എങ്കില് ഉറപ്പായും ഇത്പോലെ ആയിരിക്കും... ലളിതം മനോഹരം ❤ Happy Married Life ❤

  • @Bright_Inside
    @Bright_Inside 18 дней назад +10

    Manoharam thanne, ennalum oru set sareeyo, pattu sareeyo koodi aykude? Jeevithathile oru nalla nimisham alle? Pinne ellam namude manassinte santhosham aan, ennalum kanan oru agraham ☺

  • @Sagittarius365
    @Sagittarius365 19 дней назад +1

    4:10 വളരെ അർത്ഥവത്തായ വാക്കുകൾ ടീച്ചറെ 🥰🥰🥰🥰🥰.. വധൂ- വരനും മംഗളങ്ങൾ നേരുന്നു

  • @pranavpreetha
    @pranavpreetha 16 дней назад +3

    വിവാഹാശംസകൾ..വിളിക്കാൻ കഴിയില്ലെങ്കിലും മനസുകൊണ്ട് നിങ്ങളോടൊപ്പം ഉണ്ടാകും... എല്ലാ നമകളും ഉള്ള ഒരു ജീവിതം ആശംസിക്കുന്നു

  • @mariaissac9260
    @mariaissac9260 18 дней назад +6

    ഈ കല്യാണാഘോഷത്തിന് മുമ്പിൽ അംബാനി കല്യാണാഘോഷമൊക്കെ ശരിക്കും അലംങ്കോലമല്ലേ ?? Happy married life dear 🎉🎉

  • @sonyudayan3743
    @sonyudayan3743 22 часа назад +2

    ഉള്ളവർ ദൂർത്തടിക്കട്ടെ. എങ്കിലേ ആ പണം പല കുടുംബങ്ങളിലും എത്തൂ

  • @user-fx8wx5fj6c
    @user-fx8wx5fj6c 19 дней назад +4

    "Oru thari ponnaniyatha... minnaniyaatha.. puttiyidatha".... aa dialogue illathond.. ee video nannnayirunnu... adipoli... Simple marriage... ellavarum maathruka aakkenda Vivaaham... Hridhayam niranja vivaaha mangalashamsakal...🎉🎉🎉

  • @indujavijayan2653
    @indujavijayan2653 20 дней назад +3

    ഉണ്ണിയാർച്ചക്കും വിഷ്ണുവിനും വിവാഹമംഗളാശംസകൾ 🥰🙌🏼

  • @aadhisworld1178
    @aadhisworld1178 20 дней назад +3

    വളരെ നല്ലൊരു കല്യാണം കാണാൻ കഴിഞ്ഞതിൽ സന്തോഷം.. ഇക്കാലത്തും ഇങ്ങനെ വിവാഹം ചെയ്യാൻ കാണിചവർക്കും നന്ദി 🥰

  • @gayathrigirish296
    @gayathrigirish296 20 дней назад +6

    ആശംസകൾ മക്കളേ 🙏🙏❤️❤️🌹എങ്ങിനെ ജീവിതം സരളവും ലാളിത്യവും സർവ്വോപരി പ്രകൃതിയോടിണങ്ങി എന്ന് ജീവിതം കൊണ്ട് പഠിപ്പിക്കുന്ന അച്ഛനും അമ്മയും. അവർ പകർന്നുകൊടുത്ത അറിവുകൾ ആത്മാവിലെക്കേറ്റെടുത്തു ഭാവിയെക്കുറിച്ച് യാതൊരു ആശങ്കയുമില്ലാതെ പുതുജീവിതം തുടങ്ങുവാൻ ആന്തരിക ശക്തി കുറച്ചൊന്നുമല്ല വേണ്ടത്. സമ്പന്നതയുടെ പേക്കുത്താണ്... പ്രദർശിപ്പിക്കലാണ് നമ്മുടെ മക്കൾ കണ്ടുവളരുന്നത്. കൂടെയുള്ളവർക്കും സമൂഹത്തിനും സന്തോഷവും ചിന്താശക്തിയും നൽകുന്ന ജീവിതത്തിന് ആശംസകൾ.... 🙏🙏🙏കലർപ്പില്ലാത്ത ശുദ്ധജലം പോലെയും എല്ലാവിളകളും ആരോഗ്യത്തോടെ വളരുന്ന ഫലഭൂയിഷ്ടമായ ഭൂമിയെപോലെയും കണ്ണിനു ആനന്ദം തരുന്ന പ്രകൃതിയെപോലെയും നിങ്ങളുടെ ജീവിതം പരിലസിക്കട്ടെ 🙏🙏🙏❤️❤️❤️🥰❤️

  • @ShylajaO-fp2pc
    @ShylajaO-fp2pc 20 дней назад +2

    സാരംഗ് കുടുംബത്തിൽ ഒരംഗമാകാൻ കഴിയുന്നത്ര ഭാഗ്യം വേറെയില്ല. 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖പ്രിയപ്പെട്ട മക്കൾ സർവ്വ സൗഭാഗ്യങ്ങളോടെ, സന്തോഷത്തോടെ സമാധാനത്തോടെ ആയുരാരോഗ്യത്തോടെ സർവ്വ ഐശ്വര്യങ്ങളോടെ ചിരകാലം ജീവിക്കട്ടെ. ഹൃദയം നിറഞ്ഞ പ്രാർത്ഥനയോടെ 🙏🙏🙏🙏🙏🙏🙏🙏🙏സസ്നേഹം ശൈലജ 💖💖💖💖💖💖🥰🥰🥰

  • @hithasunil5280
    @hithasunil5280 19 дней назад +2

    എല്ലാ അനുഗ്രഹങ്ങളും വധൂവരൻമാർക്ക് . സാരംഗിന് എല്ലാ ആശംസകളും സ്നേഹവും.
    ഞാനും വിചാരിച്ചിരുന്നു, ഒരു register marriage മാത്രമേ ചെയ്യുകയുള്ളു എന്ന് . പണ്ടൊരു സിനിമയിൽ പറഞ്ഞ പോലെ ഒരു ഗ്ലാസ്സ് നാരങ്ങ വെള്ളവും. പക്ഷേ അതൊന്നും തുറന്നു പറയാനുള്ള ധൈര്യം അന്നും ഇന്നും ഇല്ല.
    പുതുതലമുറ മാറി ചിന്തിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്നതിൽ ഒരുപാടു സന്തോഷം

  • @user-uz2cq1js8w
    @user-uz2cq1js8w 19 дней назад +4

    Valare santoshom...aa kuttikale ithrayum nalla manassode valarthiyathil nigalkk abhimanikkam..nalla oru jeevithom ashamsikunnu.. dhyvangal anugrahikatte 🌹👍

  • @sunithasaji1825
    @sunithasaji1825 20 дней назад +11

    ഹിപ്പച്ചിയുടെ അമ്മ ഇതിൽ ആരാണ്. പേ൪ എന്താകുന്നു.

  • @51.anjanakk82
    @51.anjanakk82 20 дней назад +2

    ഇതെൻ മനം കവരും ഭവനം
    ഭുവനമാകവെ പിറക്കട്ടെ അനുവർത്തന പരമാമൊരു പരിവർത്തനം.
    വിവാഹ മംഗളാശംസകൾ.

  • @jessygeorge3674
    @jessygeorge3674 20 дней назад +7

    Ente mrg arranded marriage aayirunnu.engagement ellayirunnu.after mrg reception ella.photo and vedio graphy ella,dowry yum ellayirunnu.ellaam njanayittu venda ennu paranjirunnu.njan ettathu valare kurachu gold matrem athum njan job chethu sorukkoottiyathu.ente mrg oode ente parents kadakkeniyil aakaruthu ennu enikku nirbandham undayirunnu.mrg nu vannathu ente family members 30 perum.husbant relatives 150 members um undayirunnu.

  • @user-gi1oy7ic4z
    @user-gi1oy7ic4z 20 дней назад +5

    ഇവർക്ക് അയൽവാസികൾ ആരുമില്ലേ

  • @shylajaradhakrishnan4621
    @shylajaradhakrishnan4621 20 дней назад +4

    കല്യാണം സ്വർഗ്ഗത്തിൽ
    ഒരായിരം ആശംസകൾ❤❤❤❤❤

  • @geethadeviak6600
    @geethadeviak6600 19 дней назад +2

    എല്ലാം കാണുബോൾ വളരെ സന്തോഷം 🙏,.

  • @shameerap.m1277
    @shameerap.m1277 20 дней назад +14

    ഞങളുടെ ഓഫീസിൽ വെച്ച് ആണ് ഈ കല്യാണം നടന്നത്...ടീച്ചർ കണ്മുന്നിൽ വന്നിട്ടുംഎനിക്ക് തിരിച്ചറിയാൻ പറ്റിയില്ല 😢🙏🏻ക്ഷമ ചോദിക്കുന്നു

  • @vimaldhar3416
    @vimaldhar3416 18 дней назад +4

    ഇതു കണ്ടപ്പോൾ മനസിന്‌ വളെരെ സന്തോഷം 🥰🥰

  • @ambiambi1850
    @ambiambi1850 20 дней назад +5

    Kaliyanapenninu oru sari aavamayirunnu Happy mrd life both❤❤

  • @sajithabalan6329
    @sajithabalan6329 20 дней назад +2

    എന്തൊരു സുഖം തോന്നുന്നു ഈ കല്യാണം കാണുമ്പോൾ... മംഗളമായിരിക്കട്ടെ

  • @ishaansharaf3020
    @ishaansharaf3020 20 дней назад +7

    അടുത്ത ജന്മത്ത് അമ്മേ നിങ്ങടെ പൂചയെങ്കിലും അയാൽ മത്തിയാർന്നു ❤❤

  • @TravelmaniacManjuSreekumar
    @TravelmaniacManjuSreekumar 18 дней назад +3

    നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും ആശംസകൾ അറിയിക്കാൻ നേരിട്ടെത്തിയേനെ. പ്രത്യേകിച്ച് തൊട്ടടുത്തുള്ള കല്ലേറ്റുംകര reg ഓഫീസിൽ ❤

  • @killadeezz_official0987
    @killadeezz_official0987 16 дней назад +3

    Happy Married Life Aarcha chechi❤Vishnu chettaa

  • @rameshkunju6823
    @rameshkunju6823 20 дней назад +2

    ഈ സന്തോഷം, ജീവിതകാലം മുഴുവൻ നിലനിൽക്കട്ടെ.... വിവാഹമംഗളാശംസകൾ.....🎉🎉🎉🎉

  • @nrk07
    @nrk07 20 дней назад +1

    വളരെ സന്തോഷം ❤ എനിക്കും ഇതു പോലെ ലളിതമായ വിവാഹമാണ് ഇഷ്ടം. ഇരുവർക്കും ആശംസകൾ നേരുന്നു 💐

  • @mammabear..2494
    @mammabear..2494 20 дней назад +3

    വിവാഹ മംഗളാശംസകൾ ഉണ്ണിയാർച്ചക്കും വിഷ്ണുജിത്തിനും ♥️♥️

  • @sajuslinu6590
    @sajuslinu6590 19 дней назад +3

    മാതൃകാ കല്യാണം 🥰🥰
    Happy married life guys🥰🥰🎉🎉

  • @nisudana
    @nisudana 20 дней назад +2

    മണിച്ചിത്രതാഴ് സംഗീതം അടിപൊളി ആയി... 🥰🥰🥰🥰വധു വരന്മാർക് ആശംസകൾ 🥰🥰

  • @Lovela11
    @Lovela11 20 дней назад +1

    Ithrayum santhoshathode kanda video RUclips il illa! 😍🥰
    A group of real content human
    🫡

  • @aiswaryanath2399
    @aiswaryanath2399 20 дней назад +3

    രണ്ടുപേർക്കും നല്ലൊരു ജീവിതം ഉണ്ടാകട്ടെ ❤️❤️❤️❤️

  • @owl_vibez
    @owl_vibez 16 дней назад +3

    സമാധാനവും സന്തോഷവും ലളിതവുമായ ഒരു സുന്ദര വിവാഹം 🤍

  • @user-gk4pd4um3f
    @user-gk4pd4um3f 20 дней назад +2

    എല്ലാ നന്മകളും ഉണ്ടാവട്ടെ…..ലളിതവും മനോഹരവുമായ വിവാഹം നന്നായിവരട്ടെ👍🥰

  • @sheeja157
    @sheeja157 17 дней назад +1

    എത്ര ലളിതമായ കല്യാണം ഇത് എല്ലാവരും മാതൃക ആക്കാവുന്നതാണ് 👏👏👍👍

  • @prasobh_pn
    @prasobh_pn 16 дней назад +3

    Ekalathu engane oru lalithamaya oru kalayanam kantappol santosham ❤❤❤ it’s an example for all

  • @ansilaas1295
    @ansilaas1295 20 дней назад +4

    ഇന്നത്തെ കാലത്ത് വിവാഹത്തിന് വേണ്ടി ആയിരിക്കാം ആളുകൾ കൂടുതൽ പൈസ മുടക്കുന്നത്. അങ്ങനെ ഉള്ളപ്പോൾ വളരെ ലളിതമായി എന്നാൽ വളരെ മനഹോരമായി ഒരു വിവാഹം😊പുതു തലമുറയും പഴയ തലമുറക്കും ഉപകാരപ്പെടുന്ന കുറെ കാര്യങ്ങൾ മാറ്റങ്ങൾ വാരത്തേണ്ട കാര്യങ്ങൾ അങ്ങനെ ഓരോന്നും നിങ്ങളുടെ വീഡിയോ കാണിച്ച് തരുന്നു.പണം കൊണ്ട് എന്തും കാണിക്കാം എന്നുള്ള ee ലോകത്ത് പണത്തെക്കാൾ വലുത് ബന്ധങ്ങളും അഭിപ്രായ സ്വാതന്ത്ര്യം ആണെന്ന് നിങ്ങൾ കാണിച്ചു തരുന്നു 😊ജീവിതത്തിൽ ആദ്യം ആയിട്ടാണ് ഇത്ര ലളിതമായ ഒരു വിവാഹം കാണുന്നത്.. 😊😊😊 വിഷ്ണുവിനും ഉണ്ണിയർച്ചയ്ക്കും വിവാഹാശംസകൾ❤

  • @user-hi3jc5yf5n
    @user-hi3jc5yf5n 19 дней назад +1

    Saarangile oro video kaanumbolum manasinu vallathoru samadanam aanu.

  • @chandralekharmallan8314
    @chandralekharmallan8314 18 дней назад +2

    Ella bhavukangalum nerunnu God bless always both of you.

  • @ajithkumarm5064
    @ajithkumarm5064 20 дней назад +9

    സമൂഹത്തിന് മുഴുവൻ മാതൃകയായ ഈ നവദമ്പതിമാർക്ക് നൂറു നൂറായിരം മംഗളാശംസകൾ❤❤

  • @lakshmi9822
    @lakshmi9822 20 дней назад +3

    കല്ലേറ്റുംകരയോ ഇവിടെ കൊടകര അടുത്ത് ആണ്.മുന്നേ അറിഞ്ഞേല്‍ കല്യാണം കൂടാന്‍ വരാര്‍ന്നു.എല്ലാവരേം കാണാര്‍ന്നു❤❤.Happy Married Life❤

  • @Bhagi27
    @Bhagi27 19 дней назад +2

    The change we actually need..
    Peaceful marriage ceremony..
    wish u both a life like this video ..(peaceful ,happy,no hurry burry , positivity and so on😊)

  • @lillulillu2951
    @lillulillu2951 19 дней назад +1

    പറയാൻ വാക്കുകളില്ല.. അതിമനോഹരം ❤❤❤❤

  • @miniseshadri2321
    @miniseshadri2321 20 дней назад +3

    കാത്തിരിക്കുകയായിരുന്നു കല്യാണ വിശേഷങ്ങൾക്കായി... ഞങ്ങളുടെ ക്യാമറ women നും വിഷ്ണുവിനും വിവാഹാശംസകൾ... ആരും made for each other ആയി ജനിക്കുന്നില്ല. ജീവിതം കൊണ്ട് made for each other ആയി മാറാൻ സാധിക്കട്ടെ... ആശംസകൾ❤❤
    എന്തു സന്തോഷമാണ് ഇങ്ങനെയൊരു കല്യണം കണ്ടപ്പോൾ തന്നെ. മനസ് നിറഞ്ഞു...🎉🎉

    • @dakshina3475
      @dakshina3475  20 дней назад +1

      ഒരുപാടൊരുപാട് സന്തോഷം സ്നേഹം 🥰❤️

  • @mammabear..2494
    @mammabear..2494 20 дней назад +3

    എന്നെങ്കിലും നിങ്ങളെ വന്നു കാണാനും സംസാരിക്കാനും വളെരെ ആഗ്രഹമുണ്ട്

  • @Zoom-ev8jz
    @Zoom-ev8jz 20 дней назад +2

    ലളിതം സുന്ദരം മനോഹരം happy married life dears❤️❤️❤️🥰 🥰🥰🥰🥰🥰🥰🥰🥰.

  • @shijitht1402
    @shijitht1402 20 дней назад +1

    മംഗളാശംസകൾ രണ്ടുപേർക്കും 🥰🥰🥰❤️❤️❤️❤️❤️പുതു തലമുറ ഇത് പിന്തുടർന്നെങ്കിൽ എന്നാഗ്രഹിക്കുന്നു 😊😊

  • @LondonNTheWorld
    @LondonNTheWorld 19 дней назад +3

    ആഹാ.... വിവാഹമംഗളാശംസകൾ.... വിളിക്കാൻ വരുന്നത് കാണാൻ കാത്തിരുന്നു... പിന്നെ വിചാരിച്ചു കല്യാണം ഇവിടെ കാണാമെന്നു.... ഇവിടെ കണ്ടപ്പോൾ വിചാരിച്ചു അങ്ങട് വന്നു കാണാമെന്നു... അപ്പൊ വന്നു കാണാൻ കാത്തിരിക്കുന്നു... അല്ലങ്കിലും ഇങ്ങടെ അട്ടപ്പാടിക്കായി കുറെയായി കാത്തിരിക്കുന്നു, സൈലന്റ് വാല്ലിയും... കാണാം...❤❤❤🎉

  • @JijiSunil-ob7fe
    @JijiSunil-ob7fe 20 дней назад +2

    ❤️❤️❤️ദീർഘസുമംഗലി ഭവ :❤️❤️❤️സന്തോഷത്തോടെയും സമാദാനത്തോടെയും ഒരുപാട് ഒരുപാട് വർഷക്കാലം ഒരുമിച്ചു ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @neenuaneesh
    @neenuaneesh 17 дней назад +2

    Happy married life കുട്ടികളെ....

  • @ambilibaiju4595
    @ambilibaiju4595 20 дней назад +15

    കല്യാണ പെണ്ണിന് ഒരു sari എടുക്കാമായിരുന്നു