Smrithi | Jayan | SafariTV

Поделиться
HTML-код
  • Опубликовано: 19 ноя 2024

Комментарии • 425

  • @bindusanthoshhh
    @bindusanthoshhh 2 года назад +15

    സാറിന്റെ ശബ്ദവും അവതരണവും എത്ര എത്ര മനോഹരം. ജയേട്ടനെ കുറിച്ച് പറഞ്ഞപ്പോൾ വളരെ വേദനയും വിഷമവും വന്നു അദ്ദേഹത്തിന്റെ part ഇത്രയുമേ ഉള്ളു. ആ അതുല്ല്യനായ ആത്മാവ് വീണ്ടും ജനിച്ച് ഒരു നടനായി നമ്മുടെ ഇടയിൽ തന്നെയുണ്ട്. ഇതു സത്യം തന്നെയാണ്. ജയേട്ടൻ ആ രൂപത്തിൽ എന്നും ജനഹൃദയങ്ങളിൽ കുടികൊണ്ടുപോയി ലോകത്തിൽ മറ്റൊരു നടനും ഇതുപോലെ ജനങ്ങൾ നെഞ്ചിലേറ്റിയിട്ടില്ല.❤️❤️❤️

  • @seena8623
    @seena8623 4 года назад +29

    ഇത്രയും നന്നായി ജയനെ അവതരിപ്പിച്ച സാറിനെ ഒരുപാട് നന്ദി ജയൻ ജനഹൃദയങ്ങളിൽ നിന്ന് ഒരിക്കലും മായുകയില്ല മറക്കാത്ത ഓർമ്മയായി എന്നും ജീവിക്കും

  • @sonym274
    @sonym274 5 лет назад +89

    എത്ര സമ്പുഷ്ട്ടമായ വാക്‌ധോരണികളിലൂടെയാണ് സാർ, താങ്കൾ ജയൻ എന്ന അപൂർവ നടനെ വരച്ചുകാട്ടിയതു. മനോഹരം.... നന്ദി നമസ്കാരം 🙏👌👌👌🌹💮🌸💐🌼🌻🌷🌺

  • @sundaramsundaram8409
    @sundaramsundaram8409 3 года назад +28

    ജയൻ ആരാധകരുടെ മനസ്സിൽ 41അം വർഷത്തിലും ഒരു കനലായി ഇന്നും കത്തി ജ്വലിച്ചു നിൽക്കുന്നു.🌹🌹🌹💪🏻💪🏻 ഉരുക്ക് മുഷ്ടി ക്കു
    മുന്നിൽ പ്രണാമം.

  • @dixonmarcel5985
    @dixonmarcel5985 5 лет назад +110

    ഇത്രയും മനോഹരമായി ആരും ജയനെന്ന മഹാനടനെ വർണിച്ചു കണ്ടിട്ടില്ല.

  • @mallumotive_kl
    @mallumotive_kl 5 лет назад +264

    *ഈ പ്രപഞ്ചം ഉള്ള കാലത്തോളം മഹാനടൻ ജയന്റെ ഓർമ്മകൾക്ക് മരണമില്ല..*

    • @pmaya69
      @pmaya69 5 лет назад +3

      🙏🏻

    • @mallumotive_kl
      @mallumotive_kl 5 лет назад +1

      @@pmaya69 😍എന്താഡി ഒരു തൊഴുകൽ 🤨

    • @pmaya69
      @pmaya69 5 лет назад +9

      @@mallumotive_kl 🤣🤣ജയനെ കുറിച്ചുള്ള ഓർമ്മകൾക്ക് ഒരു നമസ്കാരം പറഞ്ഞതാ.

    • @mallumotive_kl
      @mallumotive_kl 5 лет назад +4

      @@pmaya69 ഓ അങ്ങനെ ഞാൻ വിചാരിച്ചു എന്റെ കമന്റുകൾ ഒക്കെ കണ്ടിട്ട് മടുത്തു എന്ന് പറയുന്നതുപോലെ തോന്നി😌

    • @AshasCorner
      @AshasCorner 5 лет назад +3

      സത്യം ആണ് പറഞ്ഞത്..👌👌

  • @mmstar9821
    @mmstar9821 4 года назад +34

    ആദ്യ 5 min ഇന്റർവ്യൂ കണ്ടപ്പോൾ തന്നെ... രോമാഞ്ചം വന്നു ആവേശം വന്നു സ്നേഹം വന്നു... ഇതിഹാസതാരത്തെ മിസ്സ്‌ ചെയുന്നത് ഫീൽ ചെയ്തു... ജയൻ ചേട്ടൻ ഇഷ്ടം 🥰💞🥰

  • @Nishadhasu1481
    @Nishadhasu1481 4 года назад +43

    ഒർമ്മവെച്ച ...നാൾ മുതൽ ആരാധിക്കുന്ന ...ഒരേ ഒരു ..ഹീറോ ....😌😢😍😘

  • @bineeshmohan4917
    @bineeshmohan4917 3 года назад +19

    ജയൻ മരിച്ചപ്പോൾ എനിക്ക് ഒരു വയസ്സു പോലും ആയില്ലയിരുന്നു പിന്നീട് അദ്ദേഹത്തിൻ്റെ സിനിമകൾ കാണുകയും മറ്റു സൂപ്പർ സ്റ്റാർ കളുടെ സിനിമകൾ കണ്ടുകൊണ്ടിരിക്കുകയും ചെയ്യുമ്പോഴും ഇത്രയും പൗരുഷമുള്ള ശരിക്കും നോട്ടത്തിലും നടത്തത്തിലും ചിരിയിലും ഇതുവരെ അദ്ദേഹത്തെ കടത്തിവെട്ടാൻ മറ്റാരുമില്ല ആ സിംഹാസനം ഒഴിഞ്ഞു തന്നെ കിടക്കുന്നു

  • @Malayalam_news_Express
    @Malayalam_news_Express 5 лет назад +79

    .... കാലമെത്ര കഴിഞ്ഞാലും ജനമനസ്സുകളിൽ വളർന്നു കൊണ്ടിരിക്കുന്ന മരണമില്ലാത്ത അപൂർവ പ്രതിഭാ വിസ്മയം .... ജയൻ 💕💕💕

    • @pmaya69
      @pmaya69 5 лет назад +1

      👍🏻

    • @Malayalam_news_Express
      @Malayalam_news_Express 5 лет назад +1

      Maya karthik 💕💕💕

    • @pmaya69
      @pmaya69 5 лет назад +1

      @@Malayalam_news_Express എന്താ ദേഷ്യം🤔

    • @Malayalam_news_Express
      @Malayalam_news_Express 5 лет назад +1

      Maya karthik sorryyyy smili maripoyatha 😎😎😎😎

    • @pmaya69
      @pmaya69 5 лет назад +1

      @@Malayalam_news_Express ശ്ശോ ഞാൻ തെറ്റിദ്ധരിച്ചു😅😅

  • @SahilMuhammad05
    @SahilMuhammad05 3 года назад +16

    ഓർക്കുമ്പോൾ ഇപ്പോഴും സഹിക്കാൻ കഴിയാത്ത ദുരന്തം.വിധി ഒരുക്കി വെച്ചത് പോലെ ഒരു ക്ലൈമാക്സ് രംഗം. ഇപ്പോഴും ചുരുൾ അഴിയാത്ത എന്തൊക്കെയോ രഹസ്യം പ്രാപിച്ചുകിടക്കുന്ന അദ്ദേഹത്തിന്റെ അപകട😢 മരണത്തിൽ പ്രണാമം...🌹🌹🌹

  • @Sargam001
    @Sargam001 4 года назад +42

    സർ അങ്ങയുടെ സംസാര രീതി എത്ര സുന്ദരം ആണ്.... എത്ര നല്ല വാക്കുകൾ

  • @royvt3673
    @royvt3673 5 лет назад +41

    ചലച്ചിത്രലോകത്ത് സൂര്യതേജസ്സോടെ ജ്വലിച്ചു നില്ക്കുന്ന ഒരു സൂപ്പർതാരം തികച്ചും അപ്രതീക്ഷിതമായി ഒരു അപകടത്തിൽ മരണപ്പെടുന്നു. സഹപ്രവർത്തകരും പ്രേക്ഷകസമൂഹവും ആരാധകരും ഒക്കെ നടുക്കത്തോടെ ആ വാർത്ത ശ്രവിക്കുന്നു. സമാനതകളില്ലാത്ത ജനാവലിയുടെ മധ്യത്തിലൂടെ ചേതനയറ്റ ആ മൃതദേഹം ജന്മഗൃഹത്തിലേക്ക് എത്തിച്ചേരുന്നു. അലമുറയിടുന്ന ബന്ധുക്കളും ആരാധകരും അടങ്ങുന്ന പതിനായിരങ്ങൾ സാക്ഷിയായി ആ മൃതദേഹം ചിതയിൽ എരിഞ്ഞമർന്നു. കനലുകൾ കെടുംമുമ്പേ ആ ചാരം പോലും ആരാധകർ വാരിക്കൊണ്ടുപോയി. ആ മരണം ഒരു യാഥാർത്ഥ്യമാണെന്ന് ബോധ്യപ്പെടാത്തവർ ആരുമുണ്ടായിരുന്നില്ല. എന്നിട്ടും അത് ഉൾക്കൊള്ളാൻ ആരാധകരുടെ മനസ്സ് വിസമ്മതിച്ചു. തങ്ങളുടെ പ്രിയനായകൻ മരിച്ചിട്ടില്ല എന്ന് വിശ്വസിക്കാൻ അവർ കിണഞ്ഞു ശ്രമിച്ചു. അത്തരക്കാരുടെ ലോലമായ ഹൃദയവികാരങ്ങൾ മുതലെടുക്കാൻ കച്ചവട താല്പര്യത്തോടെ ചിലർ ശ്രമിച്ചപ്പോൾ നിരവധി കെട്ടുകഥകൾ രൂപംകൊണ്ടു. നിങ്ങളുടെ പ്രിയതാരം മരിച്ചിട്ടില്ല, ജീവിച്ചിരിക്കുന്നു എന്ന തരത്തിലുള്ള വ്യാജവാർത്തകൾ പത്ര മാധ്യമങ്ങളിൽ നിറഞ്ഞു. ആ വാർത്ത ശരിയല്ല എന്ന് ഉത്തമ ബോധ്യമുള്ളവർ പോലും അത് സത്യമായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു, അതിനായി പ്രാർത്ഥിച്ചു. അത്തരം കെട്ടുകഥകൾ പുസ്തക രൂപത്തിലിറങ്ങി. കാലണയുടെ നിലവാരം പോലും ഇല്ലാതിരുന്ന അത്തരം പുസ്തകങ്ങൾ ചുരുങ്ങിയ ദിവസങ്ങൾക്കുളളിൽ ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞു. അവയുടെ വായനക്കാർ തങ്ങളുടെ പ്രിയനായകൻ ജീവിച്ചിരിക്കുന്നതായി സ്വപ്നംകണ്ടു. ആ മരണത്തിനു ശേഷം ജനിച്ചവരും, അവരുടെ മക്കളും അടക്കം തലമുറകൾ ആ മഹാപ്രതിഭാസത്തെ ആരാധിച്ചു. തലമുറകൾ കടന്നും ആ ആരാധന തുടരുന്നു. തന്റെ മരണശേഷവും ആളുകളെ ഇത്രയേറെ വശീകരിക്കാൻ, വിസ്മയിപ്പിക്കാൻ, ആവേശഭരിതരാക്കാൻ ലോക സിനിമയിൽത്തന്നെ ഒരു നടനു കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് ഒരാൾ മാത്രം. ഒരേയൊരാൾ മാത്രം ... ജയൻ എന്ന ഇതിഹാസ നായകൻ

  • @vinaynayar3684
    @vinaynayar3684 5 лет назад +76

    ആകാലത്ത് ഞങ്ങളുടെ ആരാധനപാത്രമായി ന്നു.ജയൻ' അദ്ദേഹത്തിന്റെ മരണത്തിൽ ഞങ്ങളുടെ സ്കൂളിൽ ഒന്നടങ്കം. ആൺ പെൺ വ്യത്യാസമില്ലാതെ ഇരുന്ന് കരഞ്ഞതായി ഓർക്കുന്നു.' ഒരു നടന് വേണ്ടി കരയുന്നത് ആദ്യ വും അവസാനവം അദ്ദേഹത്തിന് വേണ്ടി ആയിരുന്നു. ഇന്നും ജയൻ ഒരു ലഹരി ആണ്. പ്രണാമം.

    • @ബർആബാ
      @ബർആബാ 4 года назад +8

      സത്യമാണ്. അന്ന് ഞാൻ കരഞ്ഞതിന് കണക്കില്ല.
      (1980 നവംബർ 16)

    • @josephdevasia6573
      @josephdevasia6573 4 года назад +9

      എനിക്കു പത്തു വയസ് ഉണ്ടായിരുന്നു അന്ന് എന്റെ നോട്ടു ബുക്ക്‌ നിറയെ അന്നൊക്കെ ജയേട്ടന്റെ ചിത്രങ്ങൾ ആയിരുന്നു

  • @arunajay7096
    @arunajay7096 5 лет назад +81

    നാളെ മരണമില്ലാത്ത ജയന്റെ 39ആം... വാർഷികം..
    ആ സിംഹാസനം ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നു..
    'കാലമേ ഇനിയില്ല ഇതുപോലൊരു അവതാരം'... 💐💐💐😔

  • @lion8264
    @lion8264 5 лет назад +192

    ഇന്നും ആ സിംഹാസനം ഒഴിഞ്ഞു കിടക്കുന്നു... 😊😊👍👍

    • @dileept.g8776
      @dileept.g8776 5 лет назад +8

      Guess, Jayan Sir is still alive, then after Rajani Sir he would have been in next position of commercial films of South India. Miss you Sir. Pranamam.

    • @beenageorge7273
      @beenageorge7273 5 лет назад +8

      My favorite actor for ever 💪💪👍😍❤️

    • @sujeeshsujeesh8863
      @sujeeshsujeesh8863 4 года назад +4

      Not after before rajni sir

    • @abhijithkss7029
      @abhijithkss7029 4 года назад +2

      100 % True

    • @kevinsasidharan4697
      @kevinsasidharan4697 3 года назад +1

      ഇന്നും എന്നും...

  • @prakashprabhakar495
    @prakashprabhakar495 4 года назад +41

    ജയൻ എന്ന മഹാനടന്റെ ഓർമ്മകൾക്ക് മരണമില്ല

  • @salihk4441
    @salihk4441 3 года назад +10

    കാത്തിരുന്ന എപ്പിസോഡ്...... Once A King is Always A King - LEGEND

  • @sibimongeorge5044
    @sibimongeorge5044 4 года назад +17

    മലയാള ഭാഷ ഇത്ര നന്നായി പറയുന്ന വേറെ ഒരു പ്രോഗ്രാമും ഇല്ല, ഒരു ചാനലിലും, വളരെ നന്ദി സഫാരി ചാനൽ

  • @viswanathanmkviswanathamk6430
    @viswanathanmkviswanathamk6430 5 лет назад +79

    ഇന്നും ജെയൻ ഞങ്ങളുടെ മനസിൽ കത്തി ജൊലിച്ച് നിള്ക്കുന്ന താരമാണ് ഇപ്പോൾ ഇല്ലല്ലോയെന്ന് ഓർക്കുമ്പോൾ നെഞ്ചിനകത്ത് ഒരുവിങ്ങൽ💞.

    • @sivaprasadss2517
      @sivaprasadss2517 4 года назад +3

      വിങ്ങൽ അതാണ് മനസ്സ്

    • @rajalakshmip8198
      @rajalakshmip8198 4 года назад +3

      ശിഖരങ്ങൾ ഒരു ജയൻ സിനിമയാണ് ഷീല നായികയായി അഭിനയിച്ചു

  • @mpstalinpolic2836
    @mpstalinpolic2836 4 года назад +16

    ജയൻ sir നു പ്രേക്ഷകർ നൽകിയ സ്വീകാര്യത യും ആരാധന ജ്വലിച്ചു നിൽക്കുന്ന കാലഘട്ടം പറയുബോൾ goosebumps... real SUPERSTAR JAYAN SIR

    • @unnikrishnan3236
      @unnikrishnan3236 2 года назад

      ജയ് നെക്കുറിച്ചുള്ള വളരെ മനോഹരമായ വിവരണം

  • @royvt3673
    @royvt3673 5 лет назад +74

    ജയൻ എന്ന നടൻ വില്ലൻ വേഷങ്ങൾ ചെയ്യുന്ന കാലഘട്ടത്തിലും ചില പോസിറ്റീവ് റോളുകൾ ചെയ്തിട്ടുണ്ട്. 1978ന്റെ രണ്ടാം പകുതി മുതലാണ് അത്തരം വേഷങ്ങൾ കിട്ടിത്തുടങ്ങിയത്. 1978ലെ തച്ചോളി അമ്പു, ലിസ ഒക്കെ പ്രേംനസീർ ചിത്രങ്ങളിലെ ഉപനായകവേഷം ആയിരുന്നു. ഏതോ ഒരു സ്വപ്നം നായികാ പ്രാധാന്യവും, ടൈറ്റിലിൽ മൂന്നാമത്തെ പേരുകാരനും ആണ്. ആദ്യം നായകനായി അങ്കക്കുറി 1979 ജനുവരി 12ന് റിലീസ് (അതും രണ്ട് നായകൻമാരിൽ ഒരാളായി). ആദ്യം തനിച്ച് നായകനായ അവനോ അതോ അവളോ 1979 ജൂൺ 29ന്. അതു മുതൽ 1980 നവംബർ 16 വരെ ഒരു വർഷവും നാലര മാസവും മാത്രം. നായകനായി ഇത്രയും കുറഞ്ഞ കാലം മാത്രം ജീവിച്ച ഒരു നടൻ തലമുറകൾ കടന്നും ആരാധിക്കപ്പെടുന്നെങ്കിൽ ... അതും ഒരു നടന്റെ അഭിനയശേഷി വാഴ്ത്തപ്പെടുന്ന ഉന്നത കലാമൂല്യമുള്ള ചിത്രങ്ങളുടെയോ, വ്യത്യസ്ഥ കഥാപാത്രങ്ങളുടെയോ പിൻബലമില്ലാതെ, മഹാരഥൻമാർ എന്നു വിശേഷിപ്പിക്കപ്പെടുന്ന സംവിധായകരുടെയോ, തിരക്കഥാകൃത്തുക്കളുടെയോ കരലാളനം ഏല്ക്കാതെ അധികം വാഴ്ത്തപ്പെടാത്ത സാധാരണ സംവിധായകരും, തിരക്കഥാകൃത്തുക്കളും ഒരുക്കിയ സ്ഥിരംടൈപ്പ് അടി-ഇടി പടങ്ങൾ മാത്രംചെയ്ത് കാലഘട്ടം കടന്നും ഓർമ്മിക്കപ്പെടുന്നുവെങ്കിൽ ... ആ നടനെ വിളിക്കാം: മഹാ പ്രതിഹാസം

    • @kpkunjumon3149
      @kpkunjumon3149 4 года назад +4

      നല്ല നിരീക്ഷണം

    • @mahinbabu3106
      @mahinbabu3106 4 года назад +2

      Sreekumaran thampi give different type of roles

    • @teslamyhero8581
      @teslamyhero8581 4 года назад +4

      വളരെ സത്യം

    • @ബർആബാ
      @ബർആബാ 4 года назад +5

      റോയി വി.റ്റി., താങ്കളുടെ നിരീക്ഷണം, ഭാഷാപാടവം ഓർമ്മശക്തി എന്നിവവ താങ്കളേ ഒരു രണ്ടാം ജോൺപോൾ എന്ന് വിളിക്കാൻ തോന്നിപ്പോകുന്നു.
      അഭിനന്ദനങ്ങൾ !

    • @toycartravel2156
      @toycartravel2156 4 года назад +2

      👍👍👍👍

  • @rajeshkumar-pt1rb
    @rajeshkumar-pt1rb 5 лет назад +84

    എന്റെ ഏറ്റവും ഇഷ്ടപ്പെട്ട മഹാ നടൻ പകരക്കാരനില്ലാത്ത ഒരേ ഒരു നടൻ നല്ല മനസിന്റെ ഉടമ അദ് ദേഹത്തിന്റെ ഓർമ്മകൾക്ക് പ്രണാമം

    • @rahular6738
      @rahular6738 4 года назад

      സ്ത്രീലമ്പടൻ

    • @sathyantk8996
      @sathyantk8996 Год назад

      ​@@rahular6738 ഒരു മഹാൻ ഒരു ഫോട്ടോ കിട്ടുമോ

  • @PrabinPrabi-si3kv
    @PrabinPrabi-si3kv 5 лет назад +55

    കാത്തിരുന്ന episode ജയൻ🔥🔥🔥❤❤❤

  • @mechamart960
    @mechamart960 4 года назад +10

    ജയനോട് എനിക്കുള്ള ഇഷ്ടവും,ആരാധനയും സമാന വികാരം ഒരുപാടു ആളുകൾക്കുണ്ടെന്നു ഇപ്പോൾ ഈ മീഡിയകൾ വന്നു കഴിഞ്ഞപ്പോഴാണ്
    മനസ്സിലാക്കാൻ സാധിക്കുന്നത്......
    ജയനെ മനസിലാക്കിയവർ വ്യെക്തി എന്ന നിലയിലും,നടൻ എന്ന നിലയിലും ആരാധിച്ചു പോകും അതാണ് സത്യം.
    ജോൺ പോൾ സാറിന്റെ സംസാര ശൈലി എത്ര മനോഹരം പ്രശംസിക്കാതെ വയ്യ..,.പ്രണാമം 🙏🙏🙏

  • @sreeragssu
    @sreeragssu 3 года назад +19

    10 വര്‍ഷം കൂടി ജീവിച്ചിരുന്നെങ്കില്‍ 80s ല്‍ മോഹന്‍ലാല്‍ - മമ്മൂട്ടി നായകന്‍മാരായ പല ജോഷി- IV ശശി സിനികളിലും ജയന്‍ നായകന്‍ ആയേനെ

  • @kiranrs6831
    @kiranrs6831 5 лет назад +64

    മലയാള സിനിമക്ക് വേണ്ടി സ്വയം സമർപ്പിച്ച നടൻ

  • @sureshckannur7760
    @sureshckannur7760 3 года назад +28

    എക്കാലത്തെയും സൂപ്പർ സ്റ്റാർ ജയൻ ....പൌരുഷം ...തലയെടപ്പു ..ചങ്കൂറ്റം ...യഥാർത്ഥ പുരുഷ സൗന്ദര്യം !

  • @AbhijithTS-v2d
    @AbhijithTS-v2d 4 года назад +16

    Ah... പ്രതിമയ്ക്കു അരികിൽ ഒരിക്കൽ പോയി 👏👏👏വീടും കണ്ടു ♥️♥️♥️

  • @unnipkv8818
    @unnipkv8818 5 лет назад +37

    ജയൻ എന്ന മഹാനടൻ മരിച്ചിട്ടില്ല, കലാബോധമുള്ള സിനിമ പ്രേക്ഷകർ ഉള്ളിടത്തോളം കാലത്തിനതീതമായി എന്നെന്നും ജീവിക്കും.

  • @rajeshmohanvrao5290
    @rajeshmohanvrao5290 3 года назад +10

    ഒരു മുഖം മാത്രം കണ്ണിൽ ഒരു സ്വരം മാത്രം കാതിൽ ഉറങ്ങുവാൻ കഴിഞ്ഞില്ലല്ലോ എൻ്റെ ജയേട്ടാ ഒരു teangaloade മാത്രം ഓർക്കുന്നു എന്നും പ്രിയ മലയാള സിനിമക്ക് മേൽവിലാസം ഉണ്ടാക്കിയ അത്ഭുത പ്രതിഭ ജയൻ അനശ്വര നടൻ

  • @jackdanial9362
    @jackdanial9362 5 лет назад +54

    ഇന്ന് അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ നമുക്കും കിട്ടിയേനെ ഒരു രജനി കാന്തിനെ

    • @Darkdon5
      @Darkdon5 4 года назад +9

      Jayante tamil films ellaam abhinayichath rajanikanth aanu...telungu abhinayichath chiranjeevi....ivar 2 per ippol stars aanu....ithellam koode chernn 1 aal jayan sir aakumayirunnu...malayala film nte gathi maariyene....malayalam industry bhagyam ellathathaanu.

  • @kadathyshaji9475
    @kadathyshaji9475 3 года назад +6

    മലയാളത്തിലെ ഏകാലത്തേയും ഏ ക സൂപ്പർ സ്റ്റാർ

  • @ammusvlogg1247
    @ammusvlogg1247 2 года назад +2

    Wow! what a jenuine description about the Legendary actor Mr Jayan! Through this your own capacity has also been conveyed to the unknown people. Thank you very much. Actually this has been a great tribute to the legend! Let we pray to lead his soul to the Heaven!🌹🙏 Thank you...

  • @midhunmidhu7084
    @midhunmidhu7084 4 года назад +23

    മലയാള ഭാഷക് ഇത്രയും സൗന്ദര്യം ഉണ്ടെന്ന് മനസിലായത് സാറിന്റെ സംസാരം കേട്ടപ്പോഴാണ്

    • @mallikasunil2105
      @mallikasunil2105 3 года назад

      Satyam.. Ethra manoharamaayi sir samsarikunnu

  • @jjjbuzzz4871
    @jjjbuzzz4871 3 года назад +12

    ജയൻ എന്നും എല്ലാവർക്കും ലഹരി ആണ്...

  • @ajithkumar-pf1ng
    @ajithkumar-pf1ng 5 лет назад +33

    ചലനമാണ് ജീവന്റെ ലക്ഷണം. ജയന്റ ഓരോ ചലനവും ചടുലഭാവങ്ങളും ജയനെ അനശ്വര സ്മരണകളാക്കി ആരാധകരുടെ ഹൃദന്തങ്ങളിൽ ഇന്നും ജീവിപ്പിച്ചു കൊണ്ടേയിരിക്കുന്നു. പോസറ്റീവ് എനർജിയാണ് ജയന്റെ ഓരോ appearance ഉം പ്രദാനം ചെയ്തിരുന്നത്‌ .
    ജോൺ പോൾ സാറിന്റെ ഹൃദയത്തിൽ നിന്നും പൊട്ടി വിരിഞ്ഞ വാക്കുകൾ ഹൃദന്തങ്ങളിൽ മുഴങ്ങുന്നു.

  • @smithakrishnan1882
    @smithakrishnan1882 3 года назад +8

    കുറച്ച് വർഷങ്ങൾ കൊണ്ട് തന്നെ ഒരു സൂര്യനായി ജ്വലിച്ചു പെട്ടന്ന് തന്നെ അണഞ്ഞു പോയ ഒരു ദീപം......
    അതൊരു അപൂർവ ജന്മം....... 🙏🏻🙏🏻🙏🏻

  • @vpashraf2300
    @vpashraf2300 5 лет назад +71

    ജയൻ ചേട്ടൻ ഇഷ്ടം ✌️👍

  • @Dar_156
    @Dar_156 3 года назад +4

    Manasu kond parayan sadhikkunna oreyoru superstar 😘 love you Jayan sir

  • @jothimohan5123
    @jothimohan5123 2 года назад +2

    അതുല്യ നടൻ ജയനെക്കുറിച്ചു ഇത്രയും നല്ല വിവരണം ജോൺപോൾ സാറിനല്ലാതെ വേറെ ആർക്കും നൽകാനാവുമെന്ന് തോന്നുന്നില്ല.... അദ്ദേഹത്തിനും ഒപ്പം ജയൻ എന്ന. മഹാനടനും പ്രണാമം.... 🌹🙏🌹

  • @tojikdominic
    @tojikdominic 5 лет назад +90

    ജയന്റെ ജീവിതം ആസ്പദമാക്കി ആഷിക് അബു പടം സംവിധാനം ചെയാൻ ആലോചിക്കുന്നു... 2:59

    • @dileept.g8776
      @dileept.g8776 5 лет назад +7

      Ashiq Abu will mix masala...... He is not suitable.

    • @arunajay7096
      @arunajay7096 5 лет назад +1

      അത് മുൻപേ ഉള്ള news ആണ്.. ചെയ്യുമായിരിക്കും

    • @Sargam001
      @Sargam001 4 года назад +13

      വേണ്ട ജയൻ കഞ്ചാവ് അല്ല.. ഈ നാറിക് അതിനു യോഗ്യത ഇല്ല

    • @വേണംഹിന്ദുക്രിസ്ത്യൻഐക്യം
      @വേണംഹിന്ദുക്രിസ്ത്യൻഐക്യം 4 года назад +7

      വേണ്ട. ആ പട്ടി വാരിയൻ കുണ്ടൻ ഹാജി സിനിമ എടുക്കട്ടേ. ജിഹാദി ആണവൻ

    • @unnikrishnan4165
      @unnikrishnan4165 4 года назад +3

      എങ്കിൽ ജയൻ ഹാജി യർ ആണെന്ന് ആഷിക്

  • @jayammageorge2033
    @jayammageorge2033 3 года назад +6

    ഹൃദയ വേദനയോടെ മാത്രമെ കേൾക്കാൻ പറ്റുകയുള്ളു

  • @arunajay7096
    @arunajay7096 4 года назад +21

    "മരണമില്ലാത്ത കീർത്തിയുമായി ആക്ഷൻ ഇതിഹാസം അമ്പരമേറിയിട്ട് ഇത് 40ആം വർഷം" എന്നിട്ടും ജനമനസിൽ മങ്ങാതെ... മായാതെ ജയേട്ടൻ" "ഇനിയില്ല ഇതുപോലെ ഒരു താരം"🔥💪😍👌🙏🌹🌹❤️😪

  • @user-id1320shaji
    @user-id1320shaji 5 лет назад +105

    ജയൻ ഒരു തലമുറയുടെ രോമാഞ്ചം , പിന്നീട് വന്ന തലമുറകളും അത് ഏറ്റെടുത്തിരിക്കുന്നു. മലയാള സിനിമ ഉള്ളിടത്തോളം കാലം ജയൻ ഒരു ആവേശം ആയി നിലനിൽക്കും .

  • @saikrishnakrishna2499
    @saikrishnakrishna2499 5 лет назад +10

    അങ്ങ്യുടെ വാക്കുകളിലൂടെ ആണ് എല്ലാം അറിയാൻ കഴിഞ്ഞത് thanks

  • @mmstar9821
    @mmstar9821 5 лет назад +12

    ജയൻ sir... KERALA FIRST ACTION SUPER STAR 💞🥰💞🥰💞

  • @honeykanakkary
    @honeykanakkary 4 года назад +4

    What a beautiful and wonderful narration...Thank you very much for this programme...!!!

  • @rajeshkr3116
    @rajeshkr3116 3 года назад +9

    ജയനെ കുറിച് ഓർക്കാത്ത ഒരു നിമിഷം പോലും ഇല്ല... സത്യം...

  • @sunilchozan
    @sunilchozan 4 года назад +9

    ജയൻ ഒരു മഹാ നടൻ..... മറക്കില്ല ജയനെ

  • @Malluകഞ്ഞി
    @Malluകഞ്ഞി 3 года назад +5

    ജയൻ my ഗ്രേറ്റ്‌ സ്റ്റാർ 😍😍😍😍

  • @sjsignature3156
    @sjsignature3156 3 года назад +2

    enthanennariyilla...jayan sirnte ethu video thumbnail kandlum onnu cick chythu kanathe pokan pattilla...atraykkundu addehathinte magic of attraction...sir ur so lucky to be a friend of him...

  • @mohansubusubu288
    @mohansubusubu288 5 лет назад +41

    IV ശശി ആണ് എല്ലാരേം സൂപ്പർ സ്റ്റാർ ആക്കിയത് ആശിർവാദം ഇതാ ഒരു മനുഷ്യൻ ആലിംഗനം അഞ്ജലി ഇനിയും പുഴ ഒഴുകും ഇതാ ഇവിടെ വരെ കാന്തവലയം കരിമ്പന അങ്ങാടി മീൻ തുടങ്ങി യവ ആണ് ഹിറ്റ്‌ ജയൻ ചിത്രങ്ങൾ

    • @toycartravel2156
      @toycartravel2156 4 года назад +2

      Sarapancharam hit alllee?? 🤔🤔

    • @syamlalsb7161
      @syamlalsb7161 4 года назад +1

      @@toycartravel2156 hariharante movie anu sarapancharam

    • @ananthrajendar9601
      @ananthrajendar9601 4 года назад +1

      @@toycartravel2156 ശരപഞ്ജരം ഹിറ്റ് പടം ആണല്ലോ? അതിലൂടെയല്ലേ ജയൻ സാർ സൂപ്പർ സ്റ്റാർ ആയത്. ഹരിഹരൻ സാർ ആണ് സംവിധാനം ചെയ്തത്.

  • @vishnupillai4713
    @vishnupillai4713 4 года назад +23

    If Jayan was alive we would have entered 100cr club even before 2000...

  • @T2KVDO
    @T2KVDO 5 лет назад +17

    JAYAN WAS THE AMITABH BACHCHAN OF MALAYALAM CINEMA...SUCH A PITY HIS LIFE WAS SHORT LIVED DUE TO A SIMPLE RETAKE WHICH WAS NOT NEEDED.

  • @abhijithkss7029
    @abhijithkss7029 4 года назад +27

    ആയിരം വർഷം കഴിഞ്ഞാലും ജയൻ ജനമനസുകളിൽ ജീവിക്കും

  • @anoopantony9267
    @anoopantony9267 5 лет назад +17

    Answaran..the immortalized...one and only JAYAN...😍

  • @beenageorge7273
    @beenageorge7273 5 лет назад +14

    Jayan,my favorite actor for ever ❤️😣😍😍👍

  • @thomsabraham1945
    @thomsabraham1945 2 месяца назад

    In a shot period sri Jayan was popularised in his carrier as a filim star amongst the public in the Theater. I like his character roll .Pranamam.🌷🌷👏👏Sri John Abraham nicely explained very well.Good luck for ur message and God bless always.👌👌🌷🌷🌷❤👏👌

  • @ShyamKumar-mo7sm
    @ShyamKumar-mo7sm 4 года назад +11

    എല്ലാ സിനിമ നടന്മാർക്കും അസൂയയുണ്ട് ഒന്നിനൊന്ന് കണ്ടുകൂടാ

    • @ravipp9709
      @ravipp9709 2 года назад +1

      ജയനോട് prathekichum

  • @rexabraham5463
    @rexabraham5463 3 года назад +8

    മമ്മൂകയും ലാലേട്ടനും നാല്പത്തിന് മുകളിൽ വർഷങ്ങൾ കൊണ്ട് പടുത്തുയർത്തിയ താര പദവിയുടെ പത്ത് ഇരട്ടി ജയൻ വെറും 6 വർഷം കൊണ്ട് നേടി. ജയൻ സിനിമയിൽ ഉണ്ടായിരിന്നത് വെറും 6വർഷം ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല...

  • @muhammedalis.v.pmuhammedal1207
    @muhammedalis.v.pmuhammedal1207 5 лет назад +19

    വിസ്മൃതിയിലാണ്ടു പോയ പഴയ കാല നടൻമാരെക്കുറിച്ചും സ്മൃതിയിൽ പ്രതീക്ഷിക്കുന്നു

  • @Saji325-12
    @Saji325-12 4 года назад +9

    നന്നായിരിക്കുന്നു.
    ഞാനും ജയനെ എറെ
    ഇഷ്ടപ്പെടുകയും സ്നേ
    ഹിക്കുകയും ചെയ്യുന്നു.

  • @rha7420
    @rha7420 4 года назад +18

    ജയൻ ജയൻ ജയൻ ജയൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 എത്ര കൈകൂപ്പി ആയാലും മതിവരില്ല അതാണ് ജയൻ

  • @littletalks123
    @littletalks123 5 лет назад +51

    സിനിമയുടെ പൂര്ണതയ്ക്കു വേണ്ടി ആത്മസമർപ്പണം നടത്തിയ പൗരുഷ പ്രതീകം, ഓർമകളിൽ ഇന്നും ജ്വലിച്ചുനിൽക്കുന്നു ആ രൂപം

  • @rkramachandramoorthy6966
    @rkramachandramoorthy6966 3 года назад +5

    മലയാള സിനിമയുടെ അഭിമാന പാത്രങ്ങളിലൊരാൾ. പ്രണാമം

  • @sureshkattappana6048
    @sureshkattappana6048 4 года назад +7

    ജയനെ തള്ളി പറയുന്നവർ ഏറെയുണ്ടാകും , പക്ഷേ 1979,80 കാലഘട്ടത്തിൽ തീയറ്ററിൽ പോയി സിനിമ കണ്ടവർക്ക് അറിയാം ജയൻ സെല്ലുലോയിഡിലെ ഒരു വിസ്മയമായിരുന്നു എന്ന് ഒന്നോർക്കു . ജയൻ നായകനായി വിരലിലെണ്ണാവുന്ന ചിത്രങ്ങളെ ഉണ്ടായിരുന്നുണ്ടു. എങ്കിലും മലയാള സിനിമയെ ഒരു കുറഞ്ഞ സമയം കൊണ്ട് മാറ്റി മറിച്ച പകരക്കാരനില്ലാത്ത നടനായിരുന്നു ജയൻ .

  • @jahamgeera1251
    @jahamgeera1251 5 лет назад +53

    അഭിമാനം...രണ്ട് term tvm ജയൻ കലാ സാംസ്‌കാരിക വേദിയുടെ പ്രസിഡന്റ്‌ ആയിരിക്കാൻ സാധിച്ചതിൽ....

    • @renjithpr1170
      @renjithpr1170 4 года назад +1

      എന്നിട്ടു അഹ് വീടും, സ്ഥലവും നിലനിർത്താൻ, ഒരു സ്മാരകം?? അദ്ദേഹത്തിന്റെ ആരും അറിയാത്ത ഭാര്യയും, മകനും ഒന്നും നിങ്ങൾക്കു കഴിഞ്ഞില്ല

    • @sarvavyapi9439
      @sarvavyapi9439 3 года назад

      @@renjithpr1170
      മകൻ എന്നത് ചിലപ്പോൾ സത്യം ആവാം. പക്ഷേ ഭാര്യ എന്ന് പറയരുത്. ആ സ്ത്രീ മറ്റൊരാളുടെ ഭാര്യയായിരുന്നു. അതിൽ ഒരു മകനും ഉണ്ട്. അതിന്റെ ഇളയ മകൻ ആണ് ജയന്റെ മകൻ എന്ന് പറഞ്ഞു നടക്കുന്നത്.

  • @jijo2641
    @jijo2641 4 года назад +5

    പണ്ടത്തെ സ്ടണ്ട് രംഗങ്ങൾ ചിത്രീകരിച്ചിരുന്നത് വളരെ പ്രാകൃതമായ, ഒട്ടും സേഫ്റ്റി ഒന്നും ഇല്ലാത്ത രീതിയിൽ ആയിരുന്നു . അത്യന്തം റിസ്ക് ഉള്ള ഒരു സ്റ്റുണ്ട് രംഗം നടക്കുന്ന സ്ഥലത്തു ഒരു ആംബുലൻസ് പോലും ഇല്ല. ഉള്ള ഇംഗ്ലീഷ് ഫിലിമുകൾ ഒക്കെ കണ്ടു അതുപോലെ മലയാളത്തിൽ ചെയ്യാൻ ഉള്ള മരുന്നടിക്കുന്ന ഹെലികോപ്റ്ററിൽ ഒക്കെ പിടിച്ചുകയറ്റി, ആ പാവത്തിനെ കൊലക്കു കൊടുത്തു എന്ന് വേണമെങ്കിൽ പറയാം. ആ ഡിറക്ടറേയും പ്രൊഡ്യൂസറിനെയും പറഞ്ഞാ മതി.

  • @mahinbabu3106
    @mahinbabu3106 5 лет назад +29

    Jayan real hero

  • @sreedevniju2090
    @sreedevniju2090 5 лет назад +8

    Jayan💛❣...pourushathinu ithilum vlya nirvachanangalundo???
    Jognpaul sir...tnq fr this vital presentation...eagerly expect for more

  • @JoyalAntony
    @JoyalAntony 5 лет назад +14

    My One& Only Superhero JAYAN SIR😎💪

  • @rahuljohn9069
    @rahuljohn9069 3 года назад +4

    If Jayan can do then all the Keralites can do
    We all have Jayan inside us
    🌹🌹🌹❤❤❤🔥🔥🔥

  • @sugukothri7929
    @sugukothri7929 5 лет назад +40

    ജയൻ പഠിച്ച കൊല്ലം മലയാളി സഭാ സ്കൂളിൽ ജയന്റെ മൃതശരീരം പൊതുദർശനത്തിന് വെച്ചപ്പോൾ എനിക്ക് കാണാൻ കഴിഞ്ഞു ആദ്യവും അവസാനവുമായി ഞാൻ അന്നാണ് ജയനെ കാണുന്നതു

    • @shanavaskamal
      @shanavaskamal 5 лет назад +6

      you are so lucky were you able to see his face

    • @sivaprasadss2517
      @sivaprasadss2517 4 года назад +2

      ഞാനൊരു തെറ്റ് ചെയ്തു ജയൻറ് ചിതാഭസമം മോട്ടിച്ചു മുള്ങ്കാടകം മശാനത്തിൽ വെച്ചു രണ്ടാമത്തെ ദിവസം. പൃണാമം സാർ മുരളി ജയൻ എൻറ് ബന്ധു ആണ്

    • @jayakrishnanm9500
      @jayakrishnanm9500 4 года назад

      അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുകയാണ്. എങ്ങിനെയായിരുന്നു ആണ് ദിവസം നവംബർ 17

    • @amrutha.pkumaramrutha7650
      @amrutha.pkumaramrutha7650 4 года назад

      Could you please share ur experience.

  • @rajrajalex
    @rajrajalex 4 года назад +4

    I request Safari channel to show the lodge near Ernakulam south railway station where he lived before becoming an actor, the photos of his parents, brother and the place of his cremation

  • @harir3978
    @harir3978 3 года назад +8

    ജയൻ ഉയിർ ❤

  • @sdeeqdairothsdeeqdairoth3048
    @sdeeqdairothsdeeqdairoth3048 3 года назад +6

    സൂപ്പർ സാറ്റർ

  • @josekmusic2123
    @josekmusic2123 4 года назад +9

    Yes, sarikkum ഉദിച്ച് ഉയർന്ന നക്ഷത്രം ആയിരുന്നു , കണ്മുൻപിൽ തന്നെ പൊളിഞ്ഞു പോയി

  • @aneeshkumar2357
    @aneeshkumar2357 4 года назад +24

    ജയ്ക്കാനായി ജനിച്ചവൻ

  • @sureshbabun9478
    @sureshbabun9478 5 лет назад +17

    Jayan and Bruce Lee will be remembered forever.

  • @dual1796
    @dual1796 4 года назад +31

    ഒരു മിന്നായം പോലെ കടന്ന് വന്ന് ചുറ്റുപാടു മുഴുവൻ പ്രകാശം പരത്തി നക്ഷത്രമായി ജ്വലിച്ചു നിന്ന് നോക്കി നിൽക്കെ പൊടുന്നനെ അണഞ്ഞു പോയി.😥😥

  • @RajeshKumar-gw4zg
    @RajeshKumar-gw4zg 4 года назад +8

    ഒരു കാര്യം കൂടി പറയേണ്ടതുണ്ടായിരുന്നു. ദുർമേദസ് അടിഞ്ഞു കൂടി സ്വന്തം ശരീരം തുറന്നു കാട്ടാൻ വയ്യാത്ത കുറെ നായക നടന്മാരുടെ ഇടയിലാണ് ജയൻ എന്ന നല്ല ബോഡിഷേപ്പും മസിലും ഉള്ള നടൻ വന്നത്. പിന്നെയും എത്രയോ വർഷങ്ങൾ കഴിഞ്ഞാണ് ഹിന്ദിയിലും മറ്റു ഭാഷകളിലും മസിലുള്ള നായക നടന്മാർ വന്നത് എന്ന് ഓർക്കണം. കാലത്തിനു മുൻപേ പറക്കുന്ന ഒരു അവസ്ഥ അന്ന് മലയാള സിനിമക്ക് അവകാശപെട്ടതാണ്. ജയനും അതിൽ നല്ല പങ്ക് വഹിച്ചു എന്നത് സത്യമാണ്.

  • @maninair609
    @maninair609 5 лет назад +31

    മലയാളം നന്നായി സംസാരിക്കുന്നത് എങ്ങനെ എന്ന് താങ്കളുടെ സംസാരം കേള്കുമ്പോളാണ് മനസിലാകുന്നത്

    • @sibimongeorge5044
      @sibimongeorge5044 4 года назад +1

      മനോഹരമായ അവതരണം, വേറെ ഒരു ചാനലിനും ഇല്ലാത്ത ഗുണം

  • @hameedname
    @hameedname 3 года назад +5

    Legendary actor ❤️

  • @mohammadrasheedShihab
    @mohammadrasheedShihab 5 лет назад +11

    1980 നവംബർ 15 വൈകുന്നേരം പീരുമേട്ടിൽ ചിത്രീകരണം നടന്ന് കൊണ്ടിരുന്ന അറിയപ്പെടാത്ത രഹസ്യം (സംവിധാനം വേണു)എന്ന സെറ്റിൽ നിന്നും വൈകുന്നേരമാണ് അദ്ദേഹം മദ്രാസിലേക്ക് പോകുന്നത് .അവിടെ നിന്നും രാവിലെ ഷോളവരം ഹിലികോപ്റ്റർ ചിത്രീകരണം നടകുന്ന സ്ഥലം

  • @flyingafrinak6958
    @flyingafrinak6958 4 года назад +14

    മലയാളം എങ്ങനെ മനോഹരമായി സംസാരിക്കാം എന്ന് ജോൺ പോൾ സാറിനെ കണ്ടു പഠിക്കണം.

  • @mrperfect5341
    @mrperfect5341 3 года назад +5

    JAYAN🔥🔥❤️

  • @eldhopaul11
    @eldhopaul11 5 лет назад +31

    അരങ്ങിൽ മാത്രം നായകൻ ആയി ക്യാമറ ഓഫ്‌ ആവുമ്പോൾ സിനിമയിൽ പറഞ്ഞ കപട സദാചാരത്തിന്റെ ഡയലോഗ്കൾ മറക്കുന്ന ഇന്നത്തെ സിനിമാർക്കിടയിൽ തികച്ചും വേറിട്ട നിഷ്കളങ്കനായ ഒരു നടൻ.. മലയാള സിനിമയുടെ നഷ്ടം അങ്ങനെ വേറെ ഒരുപാട് സിനിമകാരുടെ നേട്ടം ആയി..

    • @pmaya69
      @pmaya69 5 лет назад +3

      അതെ

    • @eldhopaul11
      @eldhopaul11 5 лет назад +1

      @@pmaya69 ഇവിടെ ഉണ്ടായിരുന്നോ? ഞാൻ കണ്ടിട്ട് വിളിക്കാൻ നില്കുവായിരുന്നു

    • @pmaya69
      @pmaya69 5 лет назад +1

      @@eldhopaul11 ഞാൻ ഇപ്പോഴാ കണ്ടത്. ഇന്ന് ആരെയും കാണാനില്ലായിരുന്നു

    • @pmaya69
      @pmaya69 5 лет назад

      @@eldhopaul11വൈകിട്ട് മഞ്ജു വീഡിയോ ഇട്ടു. പിന്നെ എല്ലാവരും അവിടെ ആയിരുന്നു.

    • @eldhopaul11
      @eldhopaul11 5 лет назад +1

      @@pmaya69 പെയിന്റിംഗ് കഴിഞ്ഞോ? "ആ യാത്രയിലും' കണ്ടില്ലലോ? ഞാൻ വിചാരിച്ചു അപ്പൊ busy ആയിരിക്കും എന്ന്

  • @manusvlog5344
    @manusvlog5344 4 года назад +9

    പ്രണാമം. അദ്ദേഹത്തിന്‌ അപകടം പറ്റിയ ഷോളവാരത്തെ air strip ഞാന്‍ പോയി കണ്ടിട്ടുണ്ട്.. Almost area enik ariyaam .

  • @GireeshPalakkad49
    @GireeshPalakkad49 3 года назад +3

    Orupadu ishttamulla nadananu enike jayan ath annayalum innayalum

  • @avirahtk6271
    @avirahtk6271 5 лет назад +22

    His untimely death was a shock to all malayalees. By

  • @sandeepsudha1621
    @sandeepsudha1621 4 года назад +10

    19:25nothing more...nothing less...one n only JAYAN

  • @bosco1899
    @bosco1899 5 лет назад +5

    Thank you for a wonderful episode

  • @fshs1949
    @fshs1949 5 лет назад +7

    In a moment ,his life changed and made everybody's eyes full of tears. Thoughts and prayers are with us.

  • @praveelprasad3943
    @praveelprasad3943 3 года назад +5

    മരണത്തെ ജയിച്ചവൻ 💪ജയൻ ❤

  • @Gkm-
    @Gkm- 5 лет назад +47

    മലയാള സിനിമയിലെ ആദ്യത്തെ ആക്ഷൻ ഹീറോ 👍🏻

  • @jobinjoseph11
    @jobinjoseph11 5 лет назад +8

    Ashiq Abu- do it man, all possible support.

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 4 года назад +1

    Safari Channel , this time brings before the viewers one of the most celebrated film star who became the heart throb
    of film lovers with in a short span of time by conquering their hearts and left an indelible image lasting for decades
    and decades. It was nice to listen to Mr.John Paul presenting before us in his inimitable style one of the most envious
    actor that Malayalam Film Industry has witnessed , the evergreen Late Shri Jayan , a thorough gentle man , A Director's
    actor and the hero of the masses. Jayan's entry in to the Malayalam cinema saw a kind of films which has not been
    witnessed during the pre-Jayan era. With Jayan at their disposal, Film makers become busy and turned out to be in
    a hurry to make films suiting to Jayan's personality , many of such films were released , as Jayan superceded many
    actors and got transformed in to the rank of a Hero. Jayan films became hot favourites of a large number of viewers.
    Jayan's look , his style of delivering the dialogues, his physique , his smiling face all became a subject matter of
    discussion among younger generation. But his unfortunate accidental death at the most inappropriate time and at
    the prime of his acting career indeed turned out to be a big tragedy of those times, as his fans could not digest it,
    they were all left in utter disbelief. Jayan Fans , even four decades after his death, remember him as their Hero
    of the prime of their life , as they continue to keep his memories close to their hearts by showering their love and
    respects to their late hero . Late Jayan , undoubtedly will be remembered for a long time to come.

  • @RajuKanatharkunnam
    @RajuKanatharkunnam Год назад +1

    ജോൺസൻസാർ ഓർമ്മക്കുറിപ്പ്രേക്ഷകരുടെ കണ്ണ് നിറക്കന്നു മലയാള സിനിമയിൽ വീണ്ടും സൂപ്പർ നായകൻമ്മാർ മരണം വരിച്ചു എന്നാൽ അരന്നൂറ്റ ണ്ട ആയി ജയനെ ഇഴ ഒണ്ട ഓർക്കുന്ന (പ്രായഭേദമന്യ) ഞാൻ ജയനാണ് എന്റെ മരണ o വരെയയു ഞാൻ വരരെയും ഞാനാണ് ജയൻ
    ജയന് മരണമില്ല. മരിച്ചിട്ടില്ല. മരിക്കല്ല എന്റെ അച്ഛനും അമ്മയും മരിച്ച് പക്ഷെ ജയൻ മരിച്ചിട്ട് റ്റില്ല. ജയ ജ്ഞ ജയൻ

  • @manzoorrafeek3131
    @manzoorrafeek3131 5 лет назад +13

    സഞ്ചാരം episode വേണം