ലഹരി പിടിക്കുന്ന വേദനയായിരുന്നു ചങ്ങമ്പുഴ കൃഷ്ണപിള്ള എന്ന കവിക്ക് ജീവിതം. സുഖമുള്ള ഒരു നോവ്. വാതത്തിന്‍റെയും ക്ഷയരോഗത്തിന്‍റെയും ദാരിദ്ര്യത്തിന്‍റെയും ഇടയില്‍ നരകിക്കുമ്പോഴും ചങ്ങമ്പുഴ ആ ലഹരിക്കുവേണ്ടി ദാഹിച്ചു. വേദന കാര്‍ന്നു തിന്നുമ്പോഴും സുഖത്തിന്‍റെ, അനുഭൂതിയുടെ നിമിഷങ്ങള്‍ക്കായി മോഹിച്ചു - അതു കൊണ്ടായിരുന്നല്ലോ, ലഹരിക്കായി ഒരു മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് കൊത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞത്. ജീവിതമെന്ന മുന്തിരിച്ചാറിന്‍റെ അവസാന തുള്ളിയും ഊറ്റിക്കുടിക്കുവാന്‍ ആഗ്രഹിച്ച ഗന്ധര്‍വനായിരുന്നു ചങ്ങമ്പുഴ. 1911 ഒക്ടോബര്‍ 11നാണ് അദ്ദേഹം ജനിച്ചത്. അച്ഛൻ: കൊച്ചി തെക്കേടത്ത് രാമൻ മേനോൻ. അമ്മ: ചങ്ങമ്പുഴ വീട്ടിൽ പാറുക്കുട്ടിയമ്മ. എറണാകുളത്തും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. മലയാള സാഹിത്യത്തിൽ ബി എ ഓണേഴ്സ് നേടി. രണ്ടുവർഷം പട്ടാളത്തിൽ സേവനം ചെയ്തിട്ടുണ്ട്. മംഗളോദയം പത്രാധിപസമിതിയിൽ അംഗമായിരുന്നു. നാടൻ ശീലുകൾ തെരഞ്ഞെടുത്തെഴുതിയ ചങ്ങമ്പുഴക്കവിതകൾ എല്ലാത്തരത്തിലുള്ള ജനവിഭാഗങ്ങളേയും ആകർഷിച്ചു. മലയാളത്തിലെ ഓർഫ്യൂസ് എന്നാണദ്ദേഹം അറിയപ്പെടുന്നത്. ലളിതവും പ്രസാദമധുരിതവുമാണ് ചങ്ങമ്പുഴയുടെ കവിതകൾ. 1948 ജൂണ്‍ 18ന് ഈ ലോകത്തുനിന്ന് പറന്നകലുകയും ചെയ്തു. വെറും 37 വര്‍ഷക്കാലത്തെ ജീവിതം. എന്നാല്‍ അത്രയും കാലം കൊണ്ട് ചങ്ങമ്പുഴ എന്ന കവി സൃഷ്ടിച്ച തരംഗത്തിന്‍റെ അനുരണനങ്ങള്‍ ഇന്നും തുടരുന്നു. ചങ്ങമ്പുഴക്കവിതകള്‍ക്ക് ദിനംപ്രതി ആരാധകര്‍ വര്‍ദ്ധിച്ചുവരുന്നു. മലയാള സാഹിത്യ ലോകത്തിന് ഇനിയും പൂര്‍ണമായും മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരു അപൂര്‍വ പ്രതിഭാസമാണ് ചങ്ങമ്പുഴ. ജനകീയനായിരുന്നു ഈ കവി എന്നും. ദുര്‍ഗ്രഹമായ പദാവലികള്‍ നിരത്തി ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന ചില കവിപ്രമുഖര്‍ പാഠപുസ്തകമായി കണക്കാക്കേണ്ടത് ചങ്ങമ്പുഴയെയാണ്. ലളിതമായ പദങ്ങള്‍ കൊണ്ട് സാധാരണക്കാരുമായി സംവദിക്കുകയായിരുന്നു അദ്ദേഹത്തിന്‍റെ കവിതകള്‍. രമണന്‍ എന്ന കാവ്യം മലയാളികള്‍ക്കിടയില്‍ ഇന്നും ലഹരിയായി നിറഞ്ഞുനില്‍ക്കുന്നതിന്‍റെ മാന്ത്രികതയും മറ്റൊന്നല്ല. കവിതയുടെ ലാളിത്യം തന്നെ. നര്‍ത്തകി, തിലോത്തമ, ബാഷ്പാഞ്ജലി, മണിവീണ, അസ്ഥിയുടെ പൂക്കള്‍, ഹേമന്ത ചന്ദ്രിക, സ്വരരാഗ സുധ, ഉദ്യാനലക്ഷ്മി, പാടുന്ന പിശാച്, മാനസേശ്വരി, രമണന്‍, ശ്മശാനത്തിലെ തുളസി, മദിരോത്സവം, ലീലാങ്കണം, രക്‌തപുഷ്പങ്ങള്‍, ഓണപ്പൂക്കള്‍, സ്പന്ദിക്കുന്ന അസ്ഥിമാടം, അപരാധികള്‍, യവനിക, വാഴക്കുല തുടങ്ങിയവയാണ് ചങ്ങമ്പുഴയുടെ പ്രശസ്തമായ പദ്യകൃതികള്‍. സ്‌ത്രീ സൌന്ദര്യത്തിന്‍റെ ആരാധകനായിരുന്ന ചങ്ങമ്പുഴ സ്‌ത്രീമനസ് ചാപല്യത്തില്‍ അധിഷ്‌ഠിതമാണെന്ന് വിശ്വസിച്ചു. ചിലപ്പോള്‍ ഇടപ്പിള്ളിയുടെ അനുഭവമായിരിക്കാം അദ്ദേഹത്തെ ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ചങ്ങമ്പുഴയുടെ ആത്മ സുഹൃത്തായ ഇടപ്പിള്ളി രാഘവന്‍പിള്ള പ്രണയം തകര്‍ന്നതിന് ബലിയര്‍പ്പിച്ചത് സ്വന്തം ജീവിതം തന്നെയാണ്. ഇടപ്പിള്ളിയുടെ സ്മരണയിലേക്ക് രമണന്‍ രചിച്ചതിലൂടെ ചങ്ങമ്പുഴ ഒരു പിടി വിഷാദപ്പൂക്കള്‍ വാരിയെറിഞ്ഞു. ഓര്‍ക്കും തോറും വായിക്കും തോറും മലയാളിയുടെ മനസ്സില്‍ നേര്‍ത്ത മുറിവുകള്‍ രമണന്‍ കോറിയിടുന്നു. ബംഗാളിക്ക് പ്രണയ നൈരാശ്യത്തിന്‍റെ, വിഷാദരാഗത്തിന്‍റെ പ്രതീകം ദേവദാസായിരുന്നെങ്കില്‍ മലയാളിക്ക് അത് രമണനായിരുന്നു. കാലത്തെ അതിജീവിക്കുന്ന പ്രതീകമാണ് രമണന്‍. ചങ്ങമ്പുഴയെപ്പോലെ ഒരാള്‍ ഇല്ലാതായതിന്‍റെ നഷ്ടബോധം ഇന്നും മലയാളിയെ വിട്ടുമാറുന്നില്ല. എന്നാല്‍ ചങ്ങമ്പുഴയുടെ മരണം ഏഴു വരിയിലാണ് 1948ല്‍ മാതൃഭൂമി ദിനപത്രം റിപ്പോര്‍ട്ടു ചെയ്തത്. പകല്‍ മൂന്നേകാലിന് തൃശൂരില്‍ സംഭവിച്ച മരണം മാതൃഭൂമി പത്രം അടുത്ത ദിവസം റിപ്പോര്‍ട്ട് ചെയ്തത് ‘ചങ്ങമ്പുഴ മരിച്ചു’ എന്ന ഒറ്റക്കോളം തലക്കെട്ടിലായിരുന്നു. മരണം ആഘോഷമാക്കി മാറ്റുന്ന ഇന്നത്തെ മാധ്യമ സംസ്കാരമായിരുന്നു അന്ന് നിലനിന്നിരുന്നതെങ്കില്‍ എത്ര ദിവസങ്ങള്‍, എത്ര താളുകള്‍ എഴുതി നിറച്ചാലാകും പത്രങ്ങള്‍ക്ക് തൃപ്തിവരിക!
കവിതക്ക് വേണ്ടി വിഷയം തിരയുന്ന കവികൾക്കിടയിൽ കവിത തന്നെ വിഷയമാക്കി മലയാള ഭാഷയിലെ അതിസുന്ദര പദാവലിക്കു തൻ്റെ തൂലിക കൊണ്ട് നൃത്തം ചെയ്യിപ്പിച്ച അതുല്യപ്രതിഭയുടെ അമരാത്മാവിനു മുമ്പിൽ ഒരെളിയ മലയാളിയുടെ ഹൃദയാന്തരത്തിൽ നിന്ന് ശത ശത നമസ്കാരം
My dear Mash , I felt the back ground river flowing is seems to be dancing according to your great rendering .... Unable to hear and see with out tears... What a honey filled lyrics and what a beautiful rendering my dear legends.... Big big big salute. Povalle povalle mash....
മലയാളി എന്നും നെഞ്ചിലേറ്റിയ കവിത. ഓർമ്മകൾ കുട്ടിക്കാലത്തിലേക്ക് കൈ പിടിച്ചു വലിക്കുന്നു. മറക്കാൻ കഴിയില്ല ഈ കവിതയും മഹാനായ ചങ്ങമ്പുഴ യെയും. ഈ പേര് കേൾക്കുമ്പോൾ,ഓർക്കുമ്പോൾ, ആ ഓർമ്മയിൽ ഈ കവിതകളും, മനസ്സിൽ പാടിപ്പോകും.
ലഹരി പിടിക്കുന്ന വേദനയായിരുന്നു ചങ്ങമ്പുഴ കൃഷ്ണപിള്ള എന്ന കവിക്ക് ജീവിതം. സുഖമുള്ള ഒരു നോവ്. വാതത്തിന്‍റെയും ക്ഷയരോഗത്തിന്‍റെയും ദാരിദ്ര്യത്തിന്‍റെയും ഇടയില്‍ നരകിക്കുമ്പോഴും ചങ്ങമ്പുഴ ആ ലഹരിക്കുവേണ്ടി ദാഹിച്ചു. വേദന കാര്‍ന്നു തിന്നുമ്പോഴും സുഖത്തിന്‍റെ, അനുഭൂതിയുടെ നിമിഷങ്ങള്‍ക്കായി മോഹിച്ചു - അതു കൊണ്ടായിരുന്നല്ലോ, ലഹരിക്കായി ഒരു മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് കൊത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞത്. ജീവിതമെന്ന മുന്തിരിച്ചാറിന്‍റെ അവസാന തുള്ളിയും ഊറ്റിക്കുടിക്കുവാന്‍ ആഗ്രഹിച്ച ഗന്ധര്‍വനായിരുന്നു ചങ്ങമ്പുഴ.
1911 ഒക്ടോബര്‍ 11നാണ് അദ്ദേഹം ജനിച്ചത്. അച്ഛൻ: കൊച്ചി തെക്കേടത്ത് രാമൻ മേനോൻ. അമ്മ: ചങ്ങമ്പുഴ വീട്ടിൽ പാറുക്കുട്ടിയമ്മ. എറണാകുളത്തും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. മലയാള സാഹിത്യത്തിൽ ബി എ ഓണേഴ്സ് നേടി. രണ്ടുവർഷം പട്ടാളത്തിൽ സേവനം ചെയ്തിട്ടുണ്ട്. മംഗളോദയം പത്രാധിപസമിതിയിൽ അംഗമായിരുന്നു. നാടൻ ശീലുകൾ തെരഞ്ഞെടുത്തെഴുതിയ ചങ്ങമ്പുഴക്കവിതകൾ എല്ലാത്തരത്തിലുള്ള ജനവിഭാഗങ്ങളേയും ആകർഷിച്ചു. മലയാളത്തിലെ ഓർഫ്യൂസ് എന്നാണദ്ദേഹം അറിയപ്പെടുന്നത്. ലളിതവും പ്രസാദമധുരിതവുമാണ് ചങ്ങമ്പുഴയുടെ കവിതകൾ. 1948 ജൂണ്‍ 18ന് ഈ ലോകത്തുനിന്ന് പറന്നകലുകയും ചെയ്തു. വെറും 37 വര്‍ഷക്കാലത്തെ ജീവിതം. എന്നാല്‍ അത്രയും കാലം കൊണ്ട് ചങ്ങമ്പുഴ എന്ന കവി സൃഷ്ടിച്ച തരംഗത്തിന്‍റെ അനുരണനങ്ങള്‍ ഇന്നും തുടരുന്നു. ചങ്ങമ്പുഴക്കവിതകള്‍ക്ക് ദിനംപ്രതി ആരാധകര്‍ വര്‍ദ്ധിച്ചുവരുന്നു. മലയാള സാഹിത്യ ലോകത്തിന് ഇനിയും പൂര്‍ണമായും മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരു അപൂര്‍വ പ്രതിഭാസമാണ് ചങ്ങമ്പുഴ.
ജനകീയനായിരുന്നു ഈ കവി എന്നും. ദുര്‍ഗ്രഹമായ പദാവലികള്‍ നിരത്തി ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന ചില കവിപ്രമുഖര്‍ പാഠപുസ്തകമായി കണക്കാക്കേണ്ടത് ചങ്ങമ്പുഴയെയാണ്. ലളിതമായ പദങ്ങള്‍ കൊണ്ട് സാധാരണക്കാരുമായി സംവദിക്കുകയായിരുന്നു അദ്ദേഹത്തിന്‍റെ കവിതകള്‍. രമണന്‍ എന്ന കാവ്യം മലയാളികള്‍ക്കിടയില്‍ ഇന്നും ലഹരിയായി നിറഞ്ഞുനില്‍ക്കുന്നതിന്‍റെ മാന്ത്രികതയും മറ്റൊന്നല്ല. കവിതയുടെ ലാളിത്യം തന്നെ.
നര്‍ത്തകി, തിലോത്തമ, ബാഷ്പാഞ്ജലി, മണിവീണ, അസ്ഥിയുടെ പൂക്കള്‍, ഹേമന്ത ചന്ദ്രിക, സ്വരരാഗ സുധ, ഉദ്യാനലക്ഷ്മി, പാടുന്ന പിശാച്, മാനസേശ്വരി, രമണന്‍, ശ്മശാനത്തിലെ തുളസി, മദിരോത്സവം, ലീലാങ്കണം, രക്‌തപുഷ്പങ്ങള്‍, ഓണപ്പൂക്കള്‍, സ്പന്ദിക്കുന്ന അസ്ഥിമാടം, അപരാധികള്‍, യവനിക, വാഴക്കുല തുടങ്ങിയവയാണ് ചങ്ങമ്പുഴയുടെ പ്രശസ്തമായ പദ്യകൃതികള്‍.
സ്‌ത്രീ സൌന്ദര്യത്തിന്‍റെ ആരാധകനായിരുന്ന ചങ്ങമ്പുഴ സ്‌ത്രീമനസ് ചാപല്യത്തില്‍ അധിഷ്‌ഠിതമാണെന്ന് വിശ്വസിച്ചു. ചിലപ്പോള്‍ ഇടപ്പിള്ളിയുടെ അനുഭവമായിരിക്കാം അദ്ദേഹത്തെ ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ചങ്ങമ്പുഴയുടെ ആത്മ സുഹൃത്തായ ഇടപ്പിള്ളി രാഘവന്‍പിള്ള പ്രണയം തകര്‍ന്നതിന് ബലിയര്‍പ്പിച്ചത് സ്വന്തം ജീവിതം തന്നെയാണ്. ഇടപ്പിള്ളിയുടെ സ്മരണയിലേക്ക് രമണന്‍ രചിച്ചതിലൂടെ ചങ്ങമ്പുഴ ഒരു പിടി വിഷാദപ്പൂക്കള്‍ വാരിയെറിഞ്ഞു.
ഓര്‍ക്കും തോറും വായിക്കും തോറും മലയാളിയുടെ മനസ്സില്‍ നേര്‍ത്ത മുറിവുകള്‍ രമണന്‍ കോറിയിടുന്നു. ബംഗാളിക്ക് പ്രണയ നൈരാശ്യത്തിന്‍റെ, വിഷാദരാഗത്തിന്‍റെ പ്രതീകം ദേവദാസായിരുന്നെങ്കില്‍ മലയാളിക്ക് അത് രമണനായിരുന്നു. കാലത്തെ അതിജീവിക്കുന്ന പ്രതീകമാണ് രമണന്‍.
ചങ്ങമ്പുഴയെപ്പോലെ ഒരാള്‍ ഇല്ലാതായതിന്‍റെ നഷ്ടബോധം ഇന്നും മലയാളിയെ വിട്ടുമാറുന്നില്ല. എന്നാല്‍ ചങ്ങമ്പുഴയുടെ മരണം ഏഴു വരിയിലാണ് 1948ല്‍ മാതൃഭൂമി ദിനപത്രം റിപ്പോര്‍ട്ടു ചെയ്തത്. പകല്‍ മൂന്നേകാലിന് തൃശൂരില്‍ സംഭവിച്ച മരണം മാതൃഭൂമി പത്രം അടുത്ത ദിവസം റിപ്പോര്‍ട്ട് ചെയ്തത് ‘ചങ്ങമ്പുഴ മരിച്ചു’ എന്ന ഒറ്റക്കോളം തലക്കെട്ടിലായിരുന്നു. മരണം ആഘോഷമാക്കി മാറ്റുന്ന ഇന്നത്തെ മാധ്യമ സംസ്കാരമായിരുന്നു അന്ന് നിലനിന്നിരുന്നതെങ്കില്‍ എത്ര ദിവസങ്ങള്‍, എത്ര താളുകള്‍ എഴുതി നിറച്ചാലാകും പത്രങ്ങള്‍ക്ക് തൃപ്തിവരിക!
Kwrop see
കമൻ്റ് ഇഷ്ടപ്പെട്ടു. ജിമ്മി ജോർജ് !
Athe
👌👌👌👌👌👏🏻👏🏻👏🏻👏🏻👏🏻👏🏻
An offer of teaes from the depth of my heart😢🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
സൂപ്പർ കവിത ആലാപനം അതിലും മനോഹരം ഞാൻ പഠിച്ചിട്ടുണ്ട് വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം അഭിനന്ദനങ്ങൾ 🌹🌹🙏🙏🙏🙏👌👌👌👌❤❤❤❤❤
ഞാൻ എന്നും ഈ കവിത കേട്ടാണ് ഉറങ്ങാൻ കിടക്കുന്നത്. അത്രക്കും മനോഹരമാണ് ആലാപനം..
കവിതക്ക് വേണ്ടി വിഷയം തിരയുന്ന കവികൾക്കിടയിൽ കവിത തന്നെ വിഷയമാക്കി മലയാള ഭാഷയിലെ അതിസുന്ദര പദാവലിക്കു തൻ്റെ തൂലിക കൊണ്ട് നൃത്തം ചെയ്യിപ്പിച്ച അതുല്യപ്രതിഭയുടെ അമരാത്മാവിനു മുമ്പിൽ ഒരെളിയ മലയാളിയുടെ ഹൃദയാന്തരത്തിൽ നിന്ന് ശത ശത നമസ്കാരം
മഹാകവിയുടെ പാദാരവിന്ദങ്ങളിൽ ശതകോടി പ്രണാമങ്ങൾ അർപ്പിക്കുന്നു.
ഹൃദയത്തെ തൊടുന്ന ആലാപനത്തിന് അഭിനന്ദനങ്ങൾ..,,,,
നല്ല കവിത, ആലാപനം അതിഗംഭീരം 🙏🏽
ചങ്ങമ്പുഴ എന്ന അതുല്യ പ്രതിഭക്ക് പ്രണാമം. ഇന്നും ജീവിക്കുന്നു കവിതകളിലൂടെ.
😮 avarneeyam😊😊 supur🎉🎉spurI
ഭാവ,തീവ്രമായ,കവിത
ആലാപനം, മനോഹരം ആശംസകൾ
We cannot meassure in words Changambuzha. Kavitha aalapanam super. Some 'Sangathikal' are there. ❤❤❤
എത്ര കേട്ടാലും മതിവരാത്ത കവിത.
Good 😊
My dear Mash , I felt the back ground river flowing is seems to be dancing according to your great rendering .... Unable to hear and see with out tears... What a honey filled lyrics and what a beautiful rendering my dear legends.... Big big big salute. Povalle povalle mash....
സൂപ്പർ വായന ചങ്ങൻപുഴ ❤❤
എന്തൊരു പദ സ്വര നിർഗ്ഗള മാധുര്യം!
സൂപ്പർ കവിത ആലാപനം മികച്ച നിലവാരം
മമ മുന്നിലെൻതൊരു സൗന്ദര്യമേളം !!!!
നല്ല അക്ഷരസ്പുടത നല്ല ശബ്‌ദം നല്ല ആലാപനശൈലി.
സ്ഫുടത
🙏🏿🙏🏿🙏🏿👌👌👌👌❤❤❤❤സൂപ്പർ
മനോഹരമായ കവിതയും മനോഹരമായ ആലാപനവും 🙏❤❤❤
മഹാകവിയുടെ കവിത
എവിടേക്കോ നമ്മെ
കൈ പിടിച്ചുയർത്തുന്ന
ഭാഷയുടെ മാസ്മരികത
നമിക്കുന്നു❤❤❤🙏
👌👌👌👌❤️
സൗന്ദര്യപദാവലി അതുല്യം
കാവൃസൗന്ദരൃ പദാവലികൾ അതുലൃം
Rendering excellent.
VERY BEAUTIFUL...
മനോഹരം 👌❤
ഹോ...എന്തൊരു ആത്മനിർവിർധി❤
Excellent wow❤
It is the height of malayslam music nice one fr chsmgapuxha
Exelent
Fantastic and fabulous I like very much
മരണമില്ല കവിതകൾക്ക്
Kavithamanoharamchanganpuzha❤❤❤❤❤❤
👌🌹
super
Very beautiful...
Super ayi kavitha... nice sentences
Valare kalangalkku sesam Kavitha kelkkunnu .Nandhi valare nannayittundu aalapanam spastamayittulla aksharangal.
Super
Superbly super beyond words🎉worlds
പെണ്ണുങ്ങൾക്ക് പാടാൻ പറ്റിയ കവിത. എന്ത് മനോഹരം
I sang it in my poem recitation
എന്റെ കുട്ടി കാലത്ത് danceനും സാഹിത്യ സമാജങ്ങളിലും ധാരാളം ഉപയോഗിച്ചിരുന്ന കവിത വീണ്ടും കേൾക്കാൻ കഴിഞ്ഞത് സായൂജ്യം
Athi sundaramaya aalapanam !!
LOVELY POEM
ചങ്ങൻപുഴ 👌👌👌👌👌👏🏻👏🏻
Excellent..!!
🙏🏻🌹🌹🌹
Wow athimohrm enum epozum evergreen 👌👌🙏🙏🙏🙏🙏🙏
🙏🙏🙏👌
ഇഷ്ടം ഉള്ള ഒരു കവിത 👍👍👍👍👌👌
Njan pre degree kku padicha Kavitha enikku ishtapetta kavitha
❤❤❤
Very heartful.
👌👌👌
Changampuzha😭😭😭😭r😭😭😭
Mathymohan Subha narthanamadunna Kavitha nama munnil Bannu nee malayala Kavitha..,..,.......pree.digree classil yethi❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️hai🙏🏿🙏🏿🙏🏿🙏🏿🙏🏿yethra kettalum njan veendum kelkkum❤️
Very very beautiful....
Superb 🎉
എത്ര നനമസ്കാരം അർപ്പിച്ചാലും മതിയാകില്ല!
👍
♥️♥️♥️♥️♥️♥️♥️♥️♥️😘😘😘😘😘😘
CHANGAMBUZHA 🙏
🙏🙏🙏🙏🙏
ഹൈസ്കൂളിൽ പഠിച്ച കവിത മലയാളം അധ്യാപകൻ ശശിധരൻ സാർ പഠിപ്പിച്ചു
Very nice
MSM Lee 9th g veedum ormma varunnu enteee priyapetta Indhira teacher ningal vannu clss edukkunna oru feeel
മനോഹരം ♥ഇപ്പോൾ ഇതൊക്കെ കുട്ടികൾ പടിക്കുന്നുണ്ടോ ആവോ...
Super❤️
👍👏👏👏
മമ മുന്നിലെന്തൊരു സംഗീതമേളം.
Evideyo ethikkunnu
What is there to comment, who am I to comment on this lovely legend 🙏👏👏👏
Gambheeram
സഹസ്രകോടി നമസ്കാരം!
I pour the flower of my heart to the feet of changhanpuzha then also it is not enough
നർത്തകീ ,,,
നിന്നെ ഞാൻ
എൻ ഉയിർ ഉള്ള കാലത്തോളം
പ്രണയിക്കട്ടെ
"ഈ പോകുന്ന നൗകയുടെ നിയന്ത്രണം ആരുടെ കൈകളിലാണ്",,,,,,
full poem aarde engilum kayyil indo
Shiva Subramanian സുഹ്യത്തേ ഈ കവിത മുഴുവനുമുണ്ട് ദയവായി
Discription കാണുക.
മലയാളി എന്നും നെഞ്ചിലേറ്റിയ കവിത. ഓർമ്മകൾ കുട്ടിക്കാലത്തിലേക്ക് കൈ പിടിച്ചു വലിക്കുന്നു. മറക്കാൻ കഴിയില്ല ഈ കവിതയും മഹാനായ ചങ്ങമ്പുഴ യെയും. ഈ പേര് കേൾക്കുമ്പോൾ,ഓർക്കുമ്പോൾ, ആ ഓർമ്മയിൽ ഈ കവിതകളും, മനസ്സിൽ പാടിപ്പോകും.
വളരെ നല്ല കവിത പാടി വികൃതമാക്കി, മുദ്രാവാക്യം വിളിപോലെയാണോ കവിത ചൊല്ലുന്നത്???
നിനകകറിയാമോ
ഇത്രയും മനോഹരമായി ആരും പാടിയിട്ടില്ല.നന്ദി മധുസൂദനൻ നായർ സാർ.
പോടാ പൊട്ടാ നിനക്കെന്തറിയാം, മധുസൂദനൻ സാറിന് നമസ്കാരം
🎉changanpuzha❤❤❤❤❤❤❤
Schoolileclassroomilethy
✨🔥
(Thangallude channel il kandappol, njan karuthi thangal padiya version aayirikkum annu)
നിര്നിമേഷനായി ഞാൻ ❤
ഒറ്റയ്ക്കാരു കൊച്ചി തളു തന്നാൽ മതി മുററും ക്രതാർത്ഥനായ് ഞാൻ മടങ്ങാം - ചങ്ങംപുഴ
RAMENI
എത്ര മനോഹരമായ കവിത എത്ര മനോഹരമായ ആലാപനം 🙏
ഒരു കൊച്ചിതളു തന്നാൽ മതി മുററും കൃതാർത്ഥനായ് ഞാൻ മടങ്ങാം
മലയാളികൾ. ഭാഗ്യമില്ലാത്തവർ. അകാലത്തിൽ. Namma. വിട്ടു. പോയി 10:16
Kavitha kollam
എന്തൊക്കെയോ .നാം മറന്നു പോയി
അല്ലെങ്കിൽ . മന: പൂർവ്വം എന്തൊക്കെയോ മറന്നു കളഞ്ഞു.
അത് തന്നെയാണ് നമ്മുടെ നാടിന്റെ ശാപവും ....
does this poem have a vrutham? if so, what vrutham is it?
Malayala kavithe enna vruthum
😇
ഇനി ഇങ്ങനെ ഒരു കവിജനിക്കുമോ ഭുമി മലയാളത്തിൽ
Ille illa genikkilla ente kutty
Maru pakuthi yennalle
നൊസ്റ്റാൾജിയ
Malayali enthukondu hatha bhagyaranne allengil ethra pettenne edheham nammale vitte pokillarunnu 😢😢😢😢😢🎉🎉🎉🎉
Ethra nalla varnana vivarikan vakkukalilla
Mesmerising varikalum aalaapanavum. Ithu post cheythittu innaanallo kelkaan saadhichathu enna vishamam.
Pannal alla super🎉🎉 🎉😢❤❤
ചങ്ങമ്പുഴ എന്ന് എഴുതൂ
@pramod Kumar, തെറ്റ് ചൂണ്ടി കാണിച്ചു തന്നതിൽ സന്തോഷം പരമാവാധി തിരുത്തൻ ശ്രമിക്കാം..
@@JimmyGeorge1 l am glad to know that you take my comment positive
Ethilum. Nannayi. Ee. Kavitha. Challan. Kazhiyilla. Suhretha 11:29
Avasathakalkkethire dheera dheeram
ഇത് കവിത യാണോ? ഗാനം അല്ലേ!!!
'അപ്സര രമണികൾ 'എന്നല്ലേ?