Rajadhani (1994) Malayalam Full Movie | Babu Antony | Charmila |

Поделиться
HTML-код
  • Опубликовано: 29 дек 2019
  • Rajadhani is a 1994 Indian Malayalam film, directed by Joshy Mathew and produced by Stephen Njarakkal. The film stars Babu Antony, Charmila, Innocent and Nedumudi Venu in the lead roles. The film has musical score by Johnson.
    Directed : Joshy Mathew
    Produced : Stephen Njarakkal
    Written: Mani Shornur
    Screenplay : Mani Shornur
    Starring : Babu Antony | Charmila | Innocent | Nedumudi Venu
    Lyrics : Bichu Thirumala
    Music : Johnson
  • КиноКино

Комментарии • 5

  • @arunvlogmalayalam2572
    @arunvlogmalayalam2572 3 года назад +5

    ബാബുആൻ്റണിയുടെ കൂടെ കൂടുതൽ സിനിമയിലും ബൈജു ,ഷമ്മി തിലകനും, ഉണ്ട്. സൂപ്പർ കോമ്പിനേഷൻ അവർ, രാജധാനി ,സൂപ്പർ സൂപ്പർ,സിനിമ എല്ലാവരും തകർത്തു,................. ഒരു രക്ഷയും ഇല്ല
    തൊണ്ണൂറുകളിലെ കുട്ടികളുടെയും യുവാക്കളുടെയും മനസ്സിൽ ഇപ്പോഴുമുണ്ടാകും കൂളിംഗ് ഗ്ലാസ്‌ വെച്ച് ആറടി ഉയരത്തിൽ നെഞ്ച് വിരിച്ചു നടന്നു വരുന്ന ബാബു ആന്റണിയുടെ രൂപം. ബാബു ആന്റണി ഹെയർ സ്റ്റൈലും ആക്ഷനും ഒക്കെ ഒരുകാലത്ത് കേരളത്തിലെ യുവത്വം ആഘോഷിച്ചതാണ്. സ്കൂൾ കുട്ടികൾ മുതൽ കോളേജ് പിള്ളേർ വരെ ആദ്യ ഷോക്ക് ടിക്കറ്റ് എടുക്കാൻ ക്യൂവിൽ ഇടിയുണ്ടാക്കിയ മലയാള സിനിമയുടെ 'ബാബു ആന്റണിക്കാലം'.
    ആക്‌ഷൻ ഹീറോ പരിവേഷത്തിൽ റിലീസ് കേന്ദ്രങ്ങളിൽ മാത്രമല്ല ബി, സി ക്ലാസ് തിയ്യേറ്ററുകളിലും ബാബു ആന്റണിക്ക് അഭൂതപൂർവ്വമായ പ്രേക്ഷകപിന്തുണയാണ് ലഭിച്ചത്. നായകനായി അഭിനയിച്ച മിക്ക ചിത്രങ്ങളും സാമ്പത്തിക വിജയമാണ്. അറേബ്യ, ബോക്സർ പോലുള്ള പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത ചിത്രങ്ങൾ പോലും വമ്പൻ ഇനീഷ്യൽ കളക്ഷനാണ് നേടിയത്. ബാബു ആൻറണി ചിത്രങ്ങളുടെ വി.സി.ആർ കാസറ്റ് ഒക്കെ അന്ന് ചറപറ റെന്റോട്ടത്തിലായിരുന്നു.
    പേടിപ്പിക്കുന്ന വില്ലൻ വേഷങ്ങളിൽ നിന്ന് ഗാന്ധാരിയിൽ തുടങ്ങി ഉപ്പുകണ്ടത്തിലൂടെ കയ്യടി വാങ്ങി പിന്നീട് നായകനായി വന്ന ചിത്രങ്ങളിലൂടെ ശരിക്കും പറഞ്ഞാൽ മൂന്ന്, നാല് വർഷം ഇദ്ദേഹത്തിന്റെ തേരോട്ടം തന്നെയായിരുന്നു.
    ബാബു ആന്റണി ആയിരുന്നു സ്‌കൂൾ സമയത്തെ ഹീറോ. സ്റ്റണ്ട് സീനുകളുടെ എണ്ണം നോക്കി സിനിമകൾ ഇഷ്ടപ്പെട്ടിരുന്ന സ്കൂൾ കാലം. പുള്ളിയുടെ പടം നോക്കി നോട്ട് ബുക്ക് വാങ്ങിയിരുന്ന സമയം ഉണ്ടായിരുന്നു. ബാബു ആന്റണി സിനിമകൾ കണ്ട്‌ രോമാഞ്ചമണിഞ്ഞ കാലം. റ്റിഷൂ, യാഹൂ ശബ്ദം ഉണ്ടാക്കി സ്കൂളിൽ കൂട്ടുകാരോട്‌ അടിയുണ്ടാക്കിയ കാലം. ആ കാലഘട്ടത്തിലെ ഒരോ കുട്ടിയുടെ ഉള്ളിലും ഉണ്ടാകും താരപകിട്ടോടെ ജ്വലിച്ചു നിന്ന ബാബു ആന്റണിയുടെ രൂപം.
    മോഹൻലാലിനും മമ്മൂട്ടിക്കും പിന്നിൽ ഏതാണ്ട് സുരേഷ് ഗോപിക്കൊപ്പം പ്രതിഫലം വാങ്ങിയിരുന്ന താരമായിരുന്നു അന്ന് ബാബു ആന്റണി. കുടുംബ പ്രേക്ഷകരുടെ കാര്യമായ പിന്തുണ ഇല്ലാതിരുന്നിട്ട് കൂടി ഇങ്ങനെ സംഭവിക്കണമെങ്കിൽ എത്ര ശക്തമായ ഒരു ആരാധകവൃന്ദം ഉണ്ടായിരുന്നു എന്ന് മനസിലാകും. ഇന്നും ആ ആരാധന പലരുടെയും മനസ്സിൽ ബാക്കി നിൽക്കുന്നു എന്ന് തെളിഞ്ഞ സന്ദർഭങ്ങളാണ് ഗ്രാന്റ്മാസ്റ്റർ, ഇടുക്കി ഗോൾഡ്, കായംകുളം കൊച്ചുണ്ണി പോലുള്ള ചിത്രങ്ങളിൽ ബാബു ആന്റണിയുടെ സീനുകളിൽ ഉയർന്ന ഹർഷാരവങ്ങൾ.
    ഇന്നും ചില സിനിമകളിൽ അദ്ദേഹത്തിന്റെ മുഖം കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ഒമര്‍ ലുലു ചിത്രത്തിലൂടെ വർഷങ്ങൾക്ക് മുൻപ് അഴിച്ചുവച്ച നായക വേഷത്തിലേക്ക് തിരിച്ച് വരാൻ ഒരുങ്ങുമ്പോൾ ആ പഴയ കുട്ടിയായി ഒരു കൈയ്യടി ഇപ്പോഴേ മാറ്റിവയ്ക്കുന്നു.
    കണ്ടുതീർത്ത സിനിമകൾ വീണ്ടും കണ്ടും പുനർവായനകൾ കൊണ്ടും പിന്നെയും ആ വഴിയേ...

  • @rafeekmalappuramrafeekmala9504
    @rafeekmalappuramrafeekmala9504 Месяц назад

    Supper

  • @devishdev6981
    @devishdev6981 3 года назад

    Nalla padam

  • @vakermediagroupofcompany8740
    @vakermediagroupofcompany8740 3 года назад

    Action Power Star

  • @sindhuramakrishnan440
    @sindhuramakrishnan440 4 года назад

    😎😎😎😎