യുദ്ധഭീതിയില്‍ വിറങ്ങലിച്ച് പശ്ചിമേഷ്യ, വിമാനങ്ങള്‍ റദ്ദാക്കി UAE | Iran | Israel | Jordan flight

Поделиться
HTML-код
  • Опубликовано: 1 окт 2024
  • പശ്ചിമേഷ്യന്‍ മേഖലയില്‍ യുദ്ധഭീതി കനത്തതോടെ നിരവധി വിമാനങ്ങള്‍ റദ്ദാക്കി യുഎഇ. രാജ്യത്തേക്കും പുറത്തേക്കുമുള്ളതുള്‍പ്പെടെ നിരവധി വിമാനങ്ങളാണ് യുഎഇ ആസ്ഥാനമായുള്ള എയര്‍ലൈനുകള്‍ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നത്. പല വിമാനകമ്പനികളും പശ്ചിമേഷ്യന്‍ മേഖലകളിലേക്കുള്ള വിമാനങ്ങള്‍ താല്‍ക്കാലികമായി നിറുത്തിവച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചില വിമാനക്കമ്പനികളാകട്ടെ ഭീഷണിയുളള വ്യോമപാതകള്‍ ഒഴിവാക്കാനായി വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയാണ്. ദുബായിലെ മുന്‍നിര വിമാനക്കമ്പനിയായ എമിറേറ്റ്സ് ഇന്നും നാളെയും ഇറാക്ക് , ഇറാന്‍ , ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.സംഘര്‍ഷസാദ്ധ്യത ഇല്ലാതായതിനുശേഷം മാത്രമായിരിക്കും ഇവിടേയ്ക്കുളള വിമാനങ്ങള്‍ പഴയതുപോലെ സര്‍വീസ് നടത്തുക.
    #uae #flight #cancelled

Комментарии • 1