യുദ്ധം കൊടുമ്പിരി കൊണ്ടു, പശ്ചിമേഷ്യയില്‍ ഇനിയെന്ത്? | Iran | Israel War

Поделиться
HTML-код
  • Опубликовано: 1 окт 2024
  • ഇസ്രായേലിൽ ഇറാൻ നടത്തിയ വൻമിസൈൽ ആക്രമണത്തിനു പിന്നിൽ നിഗൂഢ ലക്ഷ്യങ്ങളെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഇസ്രായേലിലെ ടെൽഅവീവിൽ ഇറാൻ 180ഓളം ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ചത്. ആക്രമണത്തിൽ ഒട്ടേറെപേർ കൊല്ലപ്പെട്ടതായും വലിയ രീതിയിലുളള നാശനഷ്ടങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ ഇക്കാര്യം ഇസ്രായേൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇപ്പോഴിതാ ഇറാന്റെ അപ്രതീക്ഷിത ആക്രമണത്തിനു പിന്നിൽ വൻ ലക്ഷ്യങ്ങളും കാരണങ്ങളും ഉണ്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മിസൈൽ ആക്രമണത്തിലൂടെ ഇറാൻ ലക്ഷ്യമിട്ടത് ടെൽഅവീവിലുളള ഇസ്രായേലിന്റെ ഇന്റലിജെൻസ് ഏജൻസിയായ മൊസാദിന്റെ ആസ്ഥാനത്ത് ആയായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. മിസൈൽ ആക്രമണങ്ങൾ നടക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനകം തന്നെ ദേശീയ മാദ്ധ്യമങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. മൊസാദിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സ്ഥലത്തിനടുത്തായി മിസൈൽ ആക്രമണത്തിൽ രൂപപ്പെട്ട ഗർത്തത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ആസ്ഥാനത്ത് നിന്ന് 50 മുതൽ 100 അടി അകലെയായി 30 അടി താഴ്ചയിലും 50 അടി വീതിയിലുമുളള ഗർത്തമാണ് രൂപപ്പെട്ടത്.
    #israelwar #iran #mossad

Комментарии • 3

  • @mayinkuttykunhippa2048
    @mayinkuttykunhippa2048 2 часа назад +2

    ഇസ്റാ േയലിന് എന്തുമാകാം എന്നാൽ തിരിച്ചടി കാട്ടുംമ്പോൾ .......😢

  • @love_India
    @love_India 2 часа назад

    മോസാദ് അറിയാതെ ഒരു ഈച്ച പോലും കടക്കാത്ത ഇസ്രായേലിൽ. ഇറാന്റെ 200..സൂപ്പർ സോണിക്ക് മിസൈൽ... 😂😂😂..

  • @abdulnisar4461
    @abdulnisar4461 Час назад

    Netanyhu Bankarinullileki Odunathu Kando😂😂😂,Addu Kalli Bankarinullil Ayyirikkum Thrishoor Pooram,Enthoru Ottamane Netanyhu Odune