ശ്രീരാമ സീതാദേവി ക്ഷേത്രം( പൊൻകുഴി)
HTML-код
- Опубликовано: 4 фев 2025
- സുൽത്താൻബത്തേരിയിൽ നിന്ന് 15 കിലോമീറ്റർ
മുത്തങ്ങയിൽ നിന്ന് നാല് കിലോമീറ്റർ ദൂരത്ത് റോഡിന്റെ ഇരുവശങ്ങളിലായി സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് പൊൻകുഴി
ശ്രീരാമ സീതാദേവി ക്ഷേത്രം
റോഡിന്റെ ഒരുവശം ശ്രീരാമ ക്ഷേത്രവും മറുവശം സീതാദേവിയുടെയും ഹനുമാന്റെയും ക്ഷേത്രവുമാണ്
കുംഭ മാസത്തിലാണ് ഇവിടത്തെ ഉത്സവം നടക്കുന്നത്
ഈ ക്ഷേത്രത്തിന്റെ പുറകുവശത്തുകൂടി ഒഴുകുന്ന പൊൻകുഴി നദിയുടെ തീരത്ത് വർഷത്തിൽ 365 ദിവസവും പ്രിത് തർപ്പണം നടക്കുന്നുണ്ട്
സീതാദേവിയുടെ ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് കണ്ണീർ തടാകം ഉണ്ട്
ശ്രീരാമനാൽ ഉപേക്ഷിക്കപ്പെട്ട സീതാദേവിയെ ലക്ഷ്മണൻ ഇവിടെയുള്ള വനത്തിൽ കൊണ്ടുവന്ന ഇരുത്തിയപ്പോൾ മനോവിഷമത്താൽ കരഞ്ഞപ്പോൾ ഉണ്ടായ കണ്ണീരാണ് കണ്ണീർ തടാകം എന്നാണ് അറിയപ്പെടുന്നത് കൊടും വേനലിൽ പോലും കണ്ണീർ തടാകം വറ്റിയിട്ടില്ല എന്നത് ഒരു അത്ഭുതമാണ്