Achuvinte Amma Malayalam Full HD Movie | Meera Jasmin, Narain, Urvashi, Innocent | Grihalakshmi Film

Поделиться
HTML-код
  • Опубликовано: 6 ноя 2020
  • Achuvinte Amma is a 2005 Indian Malayalam-language film directed by Sathyan Anthikad and written by Ranjan Pramod. It stars Urvashi, Meera Jasmine and Narain in lead roles. The music is composed by Ilaiyaraaja with the lyrics by Gireesh Puthenchery.
    The film went on to win several awards including the National Film Award for Best Supporting Actress (Urvashi), Filmfare Award for Best Film - Malayalam and Filmfare Award for Best Actress - Malayalam for Meera Jasmine.
    Directed by Sathyan Anthikad
    Produced by P. V. Gangadharan
    Screenplay by Ranjan Pramod
    Story by Rajesh Jayaram
    Starring: Urvashi, Meera Jasmine, Narain, Innocent, and Oduvil Unnikrishnan
    Music by Ilaiyaraaja
    Cinematography Alagappan N.
    Edited by K. Rajagopal
    Production company: Grahalakshmi Films
    Distributed by Kalpaka Films Release
    Release date: 28 January 2005
    For More Movies Please Subscribe / scubefilms
    Instagram: / scube_films
    Facebook: / scubefilms
    Twitter: / scube_films
    Website: www.scubefilms.com
    Copyright Protected Content. Any illegal reproduction of this content in any form will result in immediate action against the person concerned.
    #AchuvinteAmma #SathyanAnthikad #MalayalamMovies #MalayalamCinema #Evergreen
  • КиноКино

Комментарии • 1,8 тыс.

  • @anaghaav1424
    @anaghaav1424 6 месяцев назад +755

    Anyone in 2024

  • @ksa7010
    @ksa7010 3 года назад +2198

    ഈ അമ്മയും മോളും എന്ന കഥാപാത്രം ഒരിക്കലും മറക്കാൻ കഴിയില്ല അത്രയ്ക്കും നല്ല അടിപൊളി ഫിലിം തന്നെ,,❤️

    • @sherin8376
      @sherin8376 2 года назад +18

      സത്യം ❤️❤️

    • @AnaswaraAjith-lu2lr
      @AnaswaraAjith-lu2lr 4 месяца назад

      ​@@sherin8376😮😮😅HD
      9ytdkxch7

    • @Sbi-f9s
      @Sbi-f9s 3 месяца назад +3

      Very true

  • @sawadcp8302
    @sawadcp8302 Год назад +535

    "ഇപ്പോൾ വെറുക്കാനാണെങ്കിലും അമ്മയുണ്ട്.. അതും സത്യമല്ലെന്ന് ഞാനെങ്ങനെ അവളോട് പറയും "
    ❤️ഉർവശി, മീരജാസ്മിൻ, സത്യൻ അന്തിക്കാട് ❤

  • @abhilashachari658
    @abhilashachari658 Год назад +81

    പണ്ട് സിഡി ഇട്ടു കണ്ട മൂവി ആണ്.. ക്ലൈമാക്സ്‌ ഒരിക്കലും ഊഹിക്കാൻ പറ്റിയില്ല.. വഞ്ചിച്ചു പോയ ഏതെങ്കിലും കാമുകന്റെ കഥ പറയും എന്ന് വിചാരിച്ചു...
    ഉർവശി ചേച്ചി ശെരിക്കും കരയിപ്പിച്ചു കളഞ്ഞു... എന്തെല്ലാം ഭാവങ്ങൾ ആണ് ആ മുഖത്ത് മിന്നിമറയുന്നത്.. അത്ഭുത പ്രതിഭ തന്നെ 😍അവസാനത്തെ സീനുകൾ
    വിഷമത്തോടെ അല്ലാതെ കണ്ട് തീർക്കാൻ പറ്റില്ല..അച്ചുവിന്റെ അമ്മ എപ്പോൾ കണ്ടാലും മടുക്കാത്ത സിനിമ... ❤️

  • @Candyflip2255
    @Candyflip2255 3 года назад +1275

    എത്ര തവണ കണ്ടു... എന്നാലും ഇപ്പഴും ക്ലൈമാക്സ്‌ കണ്ടാൽ കരയും.. 😪

    • @maheshmurali8507
      @maheshmurali8507 3 года назад +29

      ക്ലൈമാക്സ്‌ പെട്ടെന്ന് തീർന്നു. സത്യൻ അന്തിക്കാട് സിനിമകളുടെ ഒരു പ്രത്യേകത പെട്ടെന്നുള്ള ക്ലൈമാക്സ്‌ ആണ്. അത് പ്രേക്ഷകന് വിട്ടു കൊടുത്തിരിക്കുന്നു എന്ന് സത്യൻ അന്തിക്കാട് പറഞ്ഞിട്ടിട്ടുണ്ട്. അതു പോലെ തന്നെയാണ് "വരനെ ആവശ്യമുണ്ട് " എന്ന അനൂപ് സത്യന്റെ സിനിമയിലും കാണാൻ കഴിഞ്ഞത്.. ക്ലൈമാക്സ്‌ പെട്ടെന്ന് തീർന്നു

    • @Candyflip2255
      @Candyflip2255 3 года назад +2

      @@maheshmurali8507 സത്യം ❤️

    • @ArtistryybySafna
      @ArtistryybySafna 3 года назад +5

      Sathyamm

    • @Candyflip2255
      @Candyflip2255 3 года назад +1

      @@ArtistryybySafna ❤️

    • @kripasanish7621
      @kripasanish7621 3 года назад +5

      Yeah yeah you are right😭😭😭😭😭😭😭😭

  • @navyamanoj4288
    @navyamanoj4288 10 месяцев назад +90

    ഇതിൽ ചീരകാരിയായി അഭിനയിച്ചത് എന്നെ പഠിപ്പിച്ച ദിവ്യ ടീച്ചർ ആണ് കാണുമ്പോൾ ഒരുപ്പാട് സന്തോഷം 😊❤️

    • @nimmystephen765
      @nimmystephen765 2 месяца назад +2

      Athoru teacher ano eth natural aa acting

  • @itsmylife9631
    @itsmylife9631 Год назад +316

    എല്ലാരും ഉർവശിയേം മീരയേം മാത്രം പുകഴ്പ്പറയുന്നു... ഒരാള് പോലും നരേന് വേണ്ടി ഇത്ര perfect ആയി dub ചെയ്ത ശരത്തിനെ ആരും അഭിനന്ദിച്ചു കണ്ടില്ല... Best dubbing artist നുള്ള state award ശരത്തിനു ലഭിച്ചതാണ് ഈ സിനിമക്ക്

    • @ANKITHA_007
      @ANKITHA_007 Год назад +8

      Wow great

    • @navyamanoj4288
      @navyamanoj4288 10 месяцев назад +8

      ഞാൻ ശ്രെദ്ധിച്ചു 😌

    • @razeenamanaf2913
      @razeenamanaf2913 6 месяцев назад +6

      അപ്പോൾ അത് നാരായന്റെ sound അല്ലേ 🤪🤪🤪🤪🤪🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🙆🏻‍♀️

    • @Vinaya221
      @Vinaya221 6 месяцев назад +5

      ​@@razeenamanaf2913അയാളുടെ സൗണ്ട് ഒന്നും അല്ല പക്ഷെ അത് നിങ്ങൾക്ക് തോന്നിയില്ലേ അത് ആണ് ഡബ്ബിങ് ആര്ടിസ്റ് ന്റെ kaziv

    • @razeenamanaf2913
      @razeenamanaf2913 6 месяцев назад +1

      @@Vinaya221 yess off realy... 😍😍🥰🥰

  • @sarathksgd8034
    @sarathksgd8034 3 года назад +1857

    National avard കിട്ടിയ രണ്ട് മഹാ പ്രതിഭകൾ ഒന്നിച്ച സിനിമ
    ഉർവ്വശി & മീരാ ജാസ്മിൻ 💪👍

    • @shradhav8867
      @shradhav8867 3 года назад +9

      Urvashi kku National award onnum kittittilla

    • @sarathksgd8034
      @sarathksgd8034 3 года назад +163

      @@shradhav8867 അച്ചുവിന്റെ അമ്മയിലെ അഭിനയത്തിന് മികച്ച സഹ നടിക്കുള്ള national avard കിട്ടിട്ടുണ്ട് ഓക്കെ 🤗

    • @basheerkung-fu8787
      @basheerkung-fu8787 3 года назад +9

      😍😍😍💯👌

    • @haveenarebecah
      @haveenarebecah 3 года назад +123

      @@shradhav8867 Award kitiya padathinte comment il vannu thanne kitiyila ennu parayunno 😁

    • @chitrac6650
      @chitrac6650 3 года назад +1

      👌😪

  • @muhammednihasnizar7763
    @muhammednihasnizar7763 2 года назад +188

    ഉർവശി ചേച്ചിയുടെ character ന്റെ ഫ്ലാഷ് ബാക്ക് കണ്ടാൽ അറിയാതെ കണ്ണുനിറഞ്ഞുപോകും...😪
    വനജയെ പോലെ നന്മയുള്ളവർ ഈ ഭൂമിയിൽ ഉണ്ടാകുമോ....😪
    നന്ദി സത്യൻ അന്തിക്കാട് സർ...😒

  • @kevinclinton5813
    @kevinclinton5813 3 года назад +239

    സത്യൻ അന്തിക്കാടിന്റെ സിനിമകളിലെ ഓരോ കഥാപാത്രവും ഏറ്റവും മികച്ചതാണ്.
    ചീരക്കാരി ലളിത മുതൽ ആ കുട്ടി വരെ ഒന്നിനൊന്ന് നാച്ചുറൽ !!

    • @sreemesh378
      @sreemesh378 7 месяцев назад +2

      Legend❤❤❤❤❤❤

  • @fanasc1486
    @fanasc1486 2 года назад +476

    സ്ത്രീകൾക്ക് പ്രാധാന്യം നൽകിയ ചില മലയാളംസിനിമകളിൽ ഒന്ന് 👏🏻👏🏻👏🏻👏🏻

  • @vihaaphoenixfeather6160
    @vihaaphoenixfeather6160 2 года назад +202

    കുഞ്ഞല ചേടത്തിയെ മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ... 🥺
    ലളിതമ്മ 🙏🏻🙏🏻

    • @twinklingstars-d2y
      @twinklingstars-d2y 6 месяцев назад +3

      എപ്പോ കാണുമ്പോഴും കണ്ണ് നിറയും..അത്ര മിസ്സ്‌ ചെയ്യുന്നു

  • @anasa6651
    @anasa6651 3 года назад +896

    എത്ര വട്ടം കണ്ടാലും ക്ലൈമാക്സിൽ കരഞ്ഞു പോകും... ഉർവശി... great actress

    • @devikarnilackal
      @devikarnilackal 2 года назад +5

      💯💯

    • @resmijohnson5633
      @resmijohnson5633 Год назад +2

      👍🏻

    • @babukutty9104
      @babukutty9104 Год назад +5

      മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാറു കളിൽ ഒരാൾ ഊർവ്വശി 👍(സീമ, ജയഭാരതി, ഷീല,ശ്രീവിദ്യ,ഊർവ്വശി, പാർവതി, ശോഭന )

    • @lalettan2255-
      @lalettan2255- 7 месяцев назад

      🥹🥹🥹

  • @anakha_ss
    @anakha_ss Год назад +238

    അവസാനഭാഗം കാണുന്ന എല്ലാവർക്കും കണ്ണുനിറയുന്ന നിമിഷങ്ങൾ തന്നെയാണ്. അമ്മയുടെ സ്നേഹം

  • @sruthivasudevan3727
    @sruthivasudevan3727 3 года назад +548

    ഇഷ്ടമുള്ള രണ്ടു നടികൾ ഒന്നിച്ചു അഭിനയിച്ച സിനിമ.മീര ജാസ്മിൻ എക്കാലത്തെയും നല്ല നടിമാരിൽ ഒരാൾ.ഉർവശി അഭിനയകലയുടെ പാഠ പുസ്തകം...

    • @user-mf1wy1lp8m
      @user-mf1wy1lp8m 2 года назад +10

      അതെ രണ്ടു പേരും മികച്ചവർ

    • @pabloescobar8927
      @pabloescobar8927 2 года назад +7

      മീരയുടെ Culcutta ന്യൂസ്‌ ഒന്ന് കാണണം മീര ദിലീപ് ന്റെ കളികൾ അവിടെ കാണാം ഇജ്ജാതി permonce ദിലീപ് നെ കടത്തി വെട്ടിയ petfomance 👏

    • @jusjo709
      @jusjo709 Год назад

      💯

  • @vibecatcher4416
    @vibecatcher4416 3 года назад +621

    ഇതിലെ വനജയുടെ വേഷം ചെയ്യാൻ ഇന്ത്യൻ സിനിമയിൽ മറ്റൊരു നടിയ്ക്ക് കഴിയില്ല .. ഉർവ്വശിക്ക് തുല്യം ഉർവശി മാത്രം .. ചീരക്കാരി ലളിതയേയും വനജയെയും വെച് അന്തിക്കാട് പറയുന്നത് 2 തരം അമ്മമാരേ കുറിച്ച് ആണ് ..
    മനുഷ്യത്വത്തിന്റെ നീര് വറ്റാത്ത വനജമാർക്ക് നല്ലത് മാത്രം വരട്ടെ ❤️

    • @freedaysvibe3381
      @freedaysvibe3381 3 года назад +11

      അച്ചുവിന്റെ 'അമ്മ ലൊക്കേഷൻ വിശേഷങ്ങൾ ഞൻ ചെയ്തിട്ടുണ്ട് ഒന്നുപോയ് നോക്കുമോ പ്ളീസ്

    • @vibecatcher4416
      @vibecatcher4416 3 года назад +5

      @@freedaysvibe3381 kollam nannayitund

    • @freedaysvibe3381
      @freedaysvibe3381 3 года назад +3

      @@vibecatcher4416 Thank u so much❤️

    • @sijukottackal1808
      @sijukottackal1808 3 месяца назад +5

      സത്യൻ അന്തിക്കാട് പറഞ്ഞത്, ഉർവശി ok പറഞ്ഞില്ലായിരുന്നു എങ്കിൽ ഈ സിനിമ അദ്ദേഹം drop ചെയ്യും എന്നാണ്. അതാണ് ഉർവശി എന്ന നടിയുടെ കാലിബർ ❤️

  • @kiranbaby5216
    @kiranbaby5216 2 года назад +588

    നമ്മൾ ജീവനുതുല്യം സ്നേഹിക്കുന്നവരോട് വഴക്കിട്ടു പിണങ്ങി ഇരുന്നിട്ട് അതൊന്ന് കലങ്ങി തെളിയുന്ന ആ moment ❤️... Ohh !! ഒരുപാട്‌ കാലം ശ്വാസം മുട്ടി ജീവിച്ചിട്ട് ശ്വാസം കിട്ടുന്ന പോലെയാണ് ... 💙 Climax 👍🏼

  • @adithyakr2827
    @adithyakr2827 3 года назад +267

    എനിക്ക് ഉർവശി ചേച്ചിയുടെ അഭിനയം വളരെ ഇഷ്ട.എല്ലാ സിനിമകളിലും തകർത്ത് അഭിനയിക്കും❤️❤️❤️

  • @akhilthomas5974
    @akhilthomas5974 3 года назад +264

    എത്ര തവണ കണ്ടിട്ടും ഒരു മടുപ്പം തോന്നിയിട്ടില്ല. എത്ര മനോഹരമായ ചിത്രം

    • @freedaysvibe3381
      @freedaysvibe3381 3 года назад +2

      അച്ചുവിന്റെ 'അമ്മ ലൊക്കേഷൻ വിശേഷങ്ങൾ ഞൻ ചെയ്തിട്ടുണ്ട് ഒന്നുപോയ് നോക്കുമോ പ്ളീസ്

    • @akhilthomas5974
      @akhilthomas5974 3 года назад

      @@freedaysvibe3381 yes. അച്ചുവും അമ്മയും താമസിച്ച ആ വീട് ഒന്നും മറക്കാൻ കഴിയില്ല.nice keep it up 👍👌

    • @freedaysvibe3381
      @freedaysvibe3381 3 года назад +1

      @@akhilthomas5974 Thank u akhil☺️

    • @utharath5100
      @utharath5100 2 года назад +1

      @@freedaysvibe3381 ithippo elladthum undallo

    • @geethumohangeethu.7295
      @geethumohangeethu.7295 2 года назад +1

      🤣🤣🤣🤣

  • @praveenkc3627
    @praveenkc3627 3 года назад +303

    "ഇങ്ങൾ ഇതെന്താണ് ഇത്ത"
    😂😂😂😂
    ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ ❤❤❤

    • @josejohn4113
      @josejohn4113 3 года назад +11

      Rest In Peace Legend 🌹🌹😭😭

    • @praveenkc3627
      @praveenkc3627 3 года назад +6

      @@josejohn4113 😔😔

  • @gvs5920
    @gvs5920 3 года назад +964

    അച്ചുവിന്റെയും അമ്മയുടെയും വീടും വളരെ മനോഹരം

    • @anaghaam399
      @anaghaam399 3 года назад +32

      Enikkum.ithilae veedu bhayangara ishtam aan 😍😍😍.

    • @kiranghoshpa2092
      @kiranghoshpa2092 3 года назад +7

      I am here in mooriyad now.. Calicut.. Have to search for that house..

    • @radhikakr5956
      @radhikakr5956 3 года назад +4

      Eniku 😍😍 vangra esyatam anne aa veedu

    • @Ahalya_s_World
      @Ahalya_s_World 3 года назад +12

      എന്റെ വീടിനടുത്താണ് ഈ വീട് 🥰

    • @freedaysvibe3381
      @freedaysvibe3381 3 года назад +6

      അച്ചുവിന്റെ 'അമ്മ ലൊക്കേഷൻ വിശേഷങ്ങൾ ഞൻ ചെയ്തിട്ടുണ്ട് ഒന്നുപോയ് നോക്കുമോ പ്ളീസ്

  • @annmarychiramel6865
    @annmarychiramel6865 3 года назад +395

    Urvashi received National award for this movie.Sooo deservingggg❤
    Love you Urvashi Ma'am

  • @merinvarghese3660
    @merinvarghese3660 3 года назад +87

    അഭിനയത്തെ പറ്റി ചോദിച്ചപൊൾ ഒരു അഭിമുഖതിൽ ഉർവശി പറഞ്ഞിട്ടുണ്ട് തനിക്ക് ആകെ അറിയാവുന്നത് കുറച്ചു കരഞ്ഞു കാണിക്കാൻ മാത്രമാണന്നു... തീർച്ചയായും അത് ശരി ആണ്, ഉർവശി എന്ന നടിക്ക് അഭിനയം ഒട്ടും അറിയില്ല...
    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന അസാമാന്യ കലാപ്രധിഭ✨ THE LEGEND⭐

  • @sweettyayrin9315
    @sweettyayrin9315 3 года назад +3612

    വനജയുടെ കുട്ടികാലം കണ്ടു സങ്കടം വന്നവർ ഉണ്ടോ...

  • @sherin3896
    @sherin3896 2 года назад +80

    ഇത്ര ശക്തമായ സ്ത്രീ കഥാപാത്രം മലയാള സിനിമയിൽ പിന്നീട് വന്നിട്ടില്ല. ലേഡീ സൂപ്പർസ്റ്റാർ ഉർവശി🌹

  • @Ashiq-ug1qd
    @Ashiq-ug1qd Месяц назад +8

    Climax il ഉർവശി ചേച്ചിടെ കണ്ണിൽ നിന്നും കണ്ണീരു വീഴും മുൻപേ ഞങ്ങൾടെ കണ്ണ് നിറഞ്ഞു കവിഞ്ഞു....what an actress.....fan Boy ആക്കി കളഞ്ഞു...... Living legend... ഉർവശി ചേച്ചിയോട് കട്ടക്ക് കൂടെ നിന്ന് മീര ജാസ്മിനും...powli movie...

  • @TheSept94
    @TheSept94 3 года назад +78

    കുടുംബ ചിത്രങ്ങളുടെ തമ്പുരാൻ സത്യൻ അന്തിക്കാട്..
    എത്ര മനോഹരമായി രംഗങ്ങൾ കോർത്ത് ഇണക്കുന്നു പൂമാല പോലെ..

  • @muhammedshameem.k8266
    @muhammedshameem.k8266 3 года назад +41

    സത്യൻ anthikkaad സാറിന്റെ സിനിമ ഒന്നും എത്ര കണ്ടാലും മതിവരില്ല... എനിക്ക് സിനിമയിൽ തന്നെ ഏറ്റവും ഇഷ്ട്ടപെട്ട പടം ഇതും മനസ്സിനെക്കരെ ആണു... ഞാൻ എത്ര വട്ടം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല.....
    അച്ചുവിന്റെ അമ്മ.... ❤️❤️❤️❤️❤️..
    സത്യൻ anthikkadinte ചിത്രത്തിൽ എല്ലാവരുടെ ജീവിതവും ഉണ്ട്... നരന്റെ, ഇന്നസെന്റ് ന്റെ, സുകുമാരിയുട.... പറയാൻ വാക്കില്ല....acting.. 🖤..
    ആ വീടും.. എല്ലാം മനസ്സിൽ ഉണ്ട് ട്ടോ... 💟💟💟

  • @-90s56
    @-90s56 3 года назад +177

    ഈ പടത്തിലെ മികച്ച ഗാനങ്ങൾ പോലെ തന്നെ പടവും മികച്ചത് തന്നെ 👌
    ഉർവശി ചേച്ചി 💚
    മീര ജാസ്മിൻ 💚

  • @nisabmhmmd4483
    @nisabmhmmd4483 3 года назад +261

    One of finest actresses of mollywood MEERA JASMIN❤️❤️❤️..... എല്ലാവരും എരിവും പുളിയും ചേർത്ത് സിനിമകൾ സൃഷ്ടിക്കുമ്പോൾ കുടുംബപ്രേക്ഷകർകു വേണ്ടി നന്മയുള്ള കഥകൾക് ജീവൻ നൽകുന്ന സത്യനന്ദിക്കാട് സാറിന് ഒരുപാട് നന്ദിയും സ്നേഹവും ❤

    • @elinmaryroy247
      @elinmaryroy247 3 года назад +1

      I love Meera Jasmine movies

    • @diyashettysworld3835
      @diyashettysworld3835 3 года назад

      Oo aayikotte.. mr nisab

    • @user-mf1wy1lp8m
      @user-mf1wy1lp8m 2 года назад +3

      അതെ ഇപ്പോഴത്തെ directors അങ്ങനെ യല്ല

    • @nisabmhmmd4483
      @nisabmhmmd4483 2 года назад

      @@diyashettysworld3835northano southano🤔

    • @pabloescobar8927
      @pabloescobar8927 2 года назад +4

      @@user-mf1wy1lp8m ഇപ്പൊ ഇറങ്ങുന്ന ഒരു പടങ്ങളും കാണാറില്ല... എല്ലാം Plastic ആണ് കുടുംബമായി ഇരുന്നു കാണണമെങ്കിൽ ഇപ്പോഴും ഇതുപോലത്തെ പടങ്ങളും ദിലീപ് പടങ്ങളും വേണം

  • @mylordshiva3394
    @mylordshiva3394 Год назад +96

    കണ്ണീരില്ലാതെ ഈ മൂവി കണ്ട് തീർക്കാൻ കഴിയില്ല.. അത് 2004 ൽ ആയാലും ഇന്ന് ഈ 2023 ൽ ആയാലും ❤️😪👍

    • @kannans7377
      @kannans7377 6 месяцев назад

      2024 njan karayunnu❤

  • @Aparna_Remesan
    @Aparna_Remesan 3 года назад +759

    #ഉർവശി ശരിക്കും അഭിനയ പുസ്തകം ആണ് .അവരുടെ മുഖത്ത് മിന്നിമായുന്ന ഒരോ ഭാവങ്ങൾ.💚💜❤️
    ഇവരെ പോലേ ഒരു നടി ഇനി ഒരിക്കലും ഉണ്ടാകില്ല

    • @sumanchalissery
      @sumanchalissery 3 года назад +26

      The best heroine in Malayalam. Any kind of character is safe in those hands.! #UrvashiChechi

    • @Aparna_Remesan
      @Aparna_Remesan 3 года назад +17

      @@sumanchalissery പച്ച പരാമാർത്തം

    • @anilanoop9326
      @anilanoop9326 3 года назад +5

      Yes

    • @freedaysvibe3381
      @freedaysvibe3381 3 года назад +6

      അച്ചുവിന്റെ 'അമ്മ ലൊക്കേഷൻ വിശേഷങ്ങൾ ഞൻ ചെയ്തിട്ടുണ്ട് ഒന്നുപോയ് നോക്കുമോ പ്ളീസ്

    • @ANKITHA_007
      @ANKITHA_007 3 года назад +2

      @Anjana Anjuuu പരമാത്രം🥰

  • @rasithat8000
    @rasithat8000 Год назад +30

    ചെറുപ്പം മുതൽ കാണുന്നു.. ഇപ്പോളും കാണുന്നു.. Thank you സത്യൻ അന്തിക്കാട് ❣️നിങ്ങളുടെ ഒരുപിടി മികച്ച സിനിമകൾ എത്ര കണ്ടാലും മടുക്കാത്തതാണ്... മീര ജാസ്മിൻ, നരേൻ ❣️ശ്വാസത്തിൻ താളം എന്ന പാട്ട്...ഉർവശി.. ലളിത ചേച്ചി അങ്ങനെ പറഞ്ഞാൽ തീരില്ല അച്ചുവിന്റെ അമ്മ ഇഷ്ടം ❤️

  • @sibin_pinku
    @sibin_pinku 11 месяцев назад +38

    ഇതൊക്കെ തന്നെയല്ലെ സൃഷ്ടി എന്ന് പറയുന്ന മാന്ത്രികം... സംവിധായകന്റെ ആ മായാവളയത്തിൽ കടന്ന് കൂടിയിട്ട്‌ ഒരുപാട്‌ കാലങ്ങളായി ❤ ഇന്ന് 2023ൽ പിന്നെയും വരുന്നൂ ഈ സിനിമ പിന്നെയും കാണാൻ ❤

  • @MANSOORALI-wk6re
    @MANSOORALI-wk6re 3 года назад +197

    വെറുപ്പ് പ്രചരിപ്പിക്കുന്ന ഈ ലോകത്ത് സ്നേഹത്തെ കുറിച്ച് മാത്രം സംസാരിക്കുന്ന സത്യൻ അന്തിക്കാടൻ സിനിമകൾ

    • @SurajInd89
      @SurajInd89 3 года назад +3

      സ്നേഹത്തെക്കുറിച്ച് മാത്രം ആണോ സംസാരിക്കുന്നത്? ഈ സിനിമയിൽ തന്നെ എത്ര നെഗറ്റീവ് കഥാപാത്രങ്ങൾ ഉണ്ട്. സ്ത്രീകളോട് മോശമായി പെരുമാറുന്ന കഥാപാത്രങ്ങൾ തന്നെ എത്ര! 😀

    • @freedaysvibe3381
      @freedaysvibe3381 3 года назад +1

      അച്ചുവിന്റെ 'അമ്മ ലൊക്കേഷൻ വിശേഷങ്ങൾ ഞൻ ചെയ്തിട്ടുണ്ട് ഒന്നുപോയ് നോക്കുമോ പ്ളീസ്

  • @aparnarajithkumar1127
    @aparnarajithkumar1127 3 года назад +116

    ചിത്ര ചേച്ചി......... എന്തൊരു ഫീൽ ആണ് ആ സോങ് കേൾക്കാൻ
    🌹🌹എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ,.....🌹🌹🌹 ♥️♥️♥️♥️

  • @sibilm9009
    @sibilm9009 Год назад +44

    Ee പടം 2005 ഇൽ 180 ദിവസം ഓടിയ പടങ്ങളിൽ ഒന്നാണ്.
    1. രാജമാണിക്യം
    2. തൊമ്മനും മക്കളും
    3. The tiger
    4. Ben Johnson
    5. അച്ചുവിൻ്റെ അമ്മ
    6. നരൻ
    7. Bharathchandran IPS
    8. ചാന്തുപൊട്ട്
    9. അനന്തഭദ്രം
    That much deserving 🤩😍

  • @suvarnas362
    @suvarnas362 5 месяцев назад +12

    എത്ര മനോഹരമായ പടം... ഇന്നത്തെ കാലത്തെ ചിത്രങ്ങൾ വെച്ചുനോക്കുവാണെങ്കിൽ എപ്പോഴാ ഈ പടങ്ങളുടെ മൂല്യം അറിയുന്നത്.... So ബ്യൂട്ടിഫുൾ and heart touching movie's ❤️❤️❤️❤️🥰🥰🥰🥰🥰🥰

  • @donajiji4848
    @donajiji4848 6 месяцев назад +132

    2024 ൽ കാണുന്നവരെ ഉണ്ടോ 😍

  • @rashidkvk876
    @rashidkvk876 3 года назад +113

    വീട്ടിൽ TV മേടിച്ചു frst CD വാടകക്ക് കൊണ്ടുവന്നു കണ്ട movie മറകില്ല ഒരിക്കലും

    • @freedaysvibe3381
      @freedaysvibe3381 3 года назад

      അച്ചുവിന്റെ 'അമ്മ ലൊക്കേഷൻ വിശേഷങ്ങൾ ഞൻ ചെയ്തിട്ടുണ്ട് ഒന്നുപോയ് നോക്കുമോ പ്ളീസ്

    • @rashidkvk876
      @rashidkvk876 3 года назад

      @@freedaysvibe3381 ഒ നോക്കാലോ 😎

  • @swetha4844
    @swetha4844 3 года назад +358

    ഉർവശിയെ പോലെ വേറൊരു നായിക മലയാളത്തിൽ ഇല്ല....

    • @freedaysvibe3381
      @freedaysvibe3381 3 года назад +1

      അച്ചുവിന്റെ 'അമ്മ ലൊക്കേഷൻ വിശേഷങ്ങൾ ഞൻ ചെയ്തിട്ടുണ്ട് ഒന്നുപോയ് നോക്കുമോ പ്ളീസ്

  • @purbliss
    @purbliss 3 года назад +66

    കുറെ കാലത്തിന് ശേഷം ഒരു നല്ല സിനിമ കണ്ടു ഉർവശി & മീരാ ജാസ്മിൻ അഭിനയിച്ച സിനിമയല്ല ജീവിച്ച് കാട്ടി തന്ന സിനിമയാണ് 😘😍

  • @sajidibnuahammed3700
    @sajidibnuahammed3700 Год назад +47

    എത്ര കാലം കഴിഞ്ഞാലും മറക്കാനാവാത്ത സ്റ്റോറി..... Evergreen movie

  • @maheshmurali8507
    @maheshmurali8507 3 года назад +844

    ഇതിൽ സ്കോർ ചെയ്തത് ഉർവശി ചേച്ചി ആണ്. ഉർവശി ചേച്ചി ഇല്ലായിരുന്നെങ്കിൽ ഈ കഥാപാത്രം മറ്റാര് ചെയ്താലും ഇത്ര ഗംഭീരമാകില്ല

    • @mother.of.a.cute.boy87
      @mother.of.a.cute.boy87 3 года назад +69

      ഉർവശി അഭിനയിച്ചില്കെൽ ഈ പടം വേണ്ടാന്നു വെക്കും എന്നാണ് സത്യൻ sir പറഞ്ഞതെന്ന് chechi ജെ ബി ജംഗ്ഷനിൽ വന്നപ്പോൾ പറഞ്ഞിരുന്നു.

    • @maheshmurali8507
      @maheshmurali8507 3 года назад +8

      @@mother.of.a.cute.boy87 അതെ.

    • @VijayKumar-bg5px
      @VijayKumar-bg5px 3 года назад +6

      V ccu

    • @rjxx235
      @rjxx235 3 года назад +10

      The twist on the climax is exhilarating
      ....

    • @roshanz1204
      @roshanz1204 3 года назад +7

      National Award kittyille

  • @sureshsurya6781
    @sureshsurya6781 3 года назад +347

    മലയാളീസ് ഈ സിനിമ Corona Time ill Kanunavaar Undo 👍
    👇

    • @murshidamurshi3998
      @murshidamurshi3998 3 года назад +2

      Und

    • @MM-gi5vr
      @MM-gi5vr 3 года назад +2

      Ee movie 2 months munne aahn post cheyythath.

    • @diyashettysworld3835
      @diyashettysworld3835 3 года назад

      Illa

    • @freedaysvibe3381
      @freedaysvibe3381 3 года назад

      അച്ചുവിന്റെ 'അമ്മ ലൊക്കേഷൻ വിശേഷങ്ങൾ ഞൻ ചെയ്തിട്ടുണ്ട് ഒന്നുപോയ് നോക്കുമോ പ്ളീസ്

  • @vineethmv8682
    @vineethmv8682 3 года назад +88

    കണ്ണ് നിറയാതെ ഇരിക്കാൻ ഞാൻ maximum ശ്രമിച്ചു നടന്നില്ല, muscle പിടിച്ചു നൊക്കി എന്നിട്ടും ഒരു രക്ഷയും ഇല്ല. എന്റെ കണ്ണ് നിറഞ്ഞു. ഒന്നും പറയാനില്ല അത്യുഗ്രൻ. അമ്മയും മകളും തകർത്തു അഭിനയിച്ചു അല്ല ജീവിച്ചു.

  • @anurajdinesh8676
    @anurajdinesh8676 Год назад +24

    ഈ സിനിമയൊക്കെ കണ്ടിട്ടും ഉർവശിയെ പോലെ മറ്റൊരു നടി മലയാളത്തിൽ ഉണ്ടെന്ന് തോന്നുന്നുണ്ടോ ആർക്കെങ്കിലും.. Such a gem of an actress ❤️

  • @knivesout9020
    @knivesout9020 3 года назад +87

    എല്ലാ Junior Artist നും സുരാജ് വെഞ്ഞാറമൂട് ആണല്ലോ Dub ചെയ്തിരിക്കുന്നത് 😃😃

    • @freedaysvibe3381
      @freedaysvibe3381 3 года назад +2

      അച്ചുവിന്റെ 'അമ്മ ലൊക്കേഷൻ വിശേഷങ്ങൾ ഞൻ ചെയ്തിട്ടുണ്ട് ഒന്നുപോയ് നോക്കുമോ പ്ളീസ്

  • @harisbeach9067
    @harisbeach9067 Год назад +1607

    2023 ൽ ഈ സിനിമ കാണാൻ വന്ന
    മുത്ത് മണികൾ ഉണ്ടോ ഇവിടെ..😍❤️

  • @FASILASCREATION280
    @FASILASCREATION280 6 месяцев назад +52

    2024 ഇൽ കാണാൻ വന്നവരുണ്ടോ 🥰🥰🥰❤❤

  • @user-xw6gz2fb1b
    @user-xw6gz2fb1b 3 года назад +289

    Acting കണ്ടു ആരാധന തോന്നിയ ഒരേ ഒരു നടി ഉർവശി ചേച്ചി മാത്രം 😍♥️

  • @vsreelekshmi591
    @vsreelekshmi591 Год назад +108

    Ithile nareine pole sensible , intelligent , sensitive , respectful and caring of his woman gentlemen ...... Really fell for his personality - soft , strong and empathetic all together

  • @ashwathirajan447
    @ashwathirajan447 2 года назад +26

    Veendum onnu kanan 2022 ayit vannavar undo ?? Aa kaalathe very energetic heroin meera chechi ayirunnu .. i was addicted to her acting urvashi chechi n naren all r my favorite ..... I was really wishing those days to meet a person like naren's character

  • @jinujosepoul7667
    @jinujosepoul7667 Год назад +14

    റിലീസ് ടൈമിൽ തീയേറ്ററിൽ കണ്ടതാണ്. അന്ന് ഇതിന്റെ ക്ലൈമാക്സ് കണ്ട് കണ്ണു നിറഞ്ഞു. ഇപ്പോഴും അങ്ങനെ തന്നെ😭 . അന്നുമുതൽ ഇന്നുവരെ ഉർവശി ചേച്ചിയോട് വലിയ ബഹുമാനമാണ്❤️❤️❤️

  • @Gogreen7days
    @Gogreen7days 2 года назад +46

    ആരെങ്കിലും ഒന്ന് വരാമോ .. ഒരു ആശ്വാസത്തിന് .. സങ്കടം അത്രയ്ക്ക് തോന്നുന്നു പടം കണ്ടിട്ട് .. ഇ സ്നേഹം ഒക്കെ എന്നും എപ്പോഴും നിലനിൽക്കണേ എന്ന് മാത്രം ആഗ്രഹിക്കുന്നു 🙏🏼

  • @adwai8455
    @adwai8455 3 года назад +104

    One of the best performances from Meera jasmine. She had won many best actress awards for this performance including filmfare award for best actress.

  • @ranjithpariyarath3894
    @ranjithpariyarath3894 Год назад +22

    ക്ലൈമാക്സ്‌ കണ്ടിട്ട് കരയാതെ പോകില്ല
    വനജ 🧡🦋

  • @sreeragssu
    @sreeragssu 3 года назад +49

    53:02 ഉര്‍വശി ചേച്ചി പൊളിച്ചു..
    കിടിലന്‍ ഡയലോഗ് , ശരിക്കും ഞെട്ടിച്ച് കളഞ്ഞു... രോമാഞ്ചം ♥
    മീര ജാസ്മിന്‍റെ മുഖത്ത് വന്ന ഞെട്ടല്‍ തന്നെ ആയിരുന്നു ആദ്യം കാണുന്നവര്‍ക്കും തോന്നിയത്....

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo 6 месяцев назад +11

    എന്റെ ഈ വേദന , ഒറ്റപ്പെടൽ അതെനിക്ക് പുതിയ അനുഭവമല്ല. ജീവിതത്തിൽ എന്നും ഞാൻ ഒറ്റയ്ക്കായിരുന്നു.....

  • @thisisnotmyworld25
    @thisisnotmyworld25 3 года назад +49

    ഇടയ്ക്ക് ഇടയ്ക്ക് വന്ന് flashback scene കാണും. ഇളയരാജയുടെ സംഗീതം ഉർവ്വശി യില് തുടങ്ങി ഉർവശി യില് അവസാനിക്കുന്ന നരേഷൻ അതൊരു ഒന്ന് ഒന്നര അനുഭവം ആണ്.

  • @memorylane7877
    @memorylane7877 3 года назад +75

    രണ്ടു തലമുറകളിലെ രണ്ടു മികച്ച നടിമാർ ഒരുമിച്ച സിനിമ. 👏
    സുനിൽ കുമാർ എന്ന നടൻ പുതിയൊരു പേരിൽ മലയാളികൾക്ക് പരിചിതനായ സിനിമ. പിന്നീട് അധികം തിളങ്ങാൻ ആയില്ലെങ്കിലും നരേനെ ഓർക്കാൻ അച്ചുവിന്റെ അമ്മയും ക്ലാസ്സ്‌മേറ്റ്സ്സും ഒരേ കടലും അയാളും ഞാനും തമ്മിലും തന്നെ ധാരാളം.
    മലയാളികൾക്ക്‌ പ്രിയപ്പെട്ട ആ ടിപ്പിക്കൽ സത്യൻ അന്തിക്കാട് ടച്ചിൽ ഒരു എവർഗ്രീൻ സിനിമ. ❤

    • @Vishnu-Jayan™
      @Vishnu-Jayan™ 3 года назад +6

      He is back with കൈതി..💥

    • @memorylane7877
      @memorylane7877 3 года назад +4

      @@Vishnu-Jayan™ Yes. Felt happy to see him in a good character.

    • @MeeraAmmuu
      @MeeraAmmuu Год назад +1

      Classmates

    • @Al-rw2vo
      @Al-rw2vo Месяц назад

      And now again Urvashi & Parvathy❤️🔥

  • @harry-mw1im
    @harry-mw1im 2 года назад +55

    മീര ചേച്ചി എന്തൊരു സുന്ദരി ആണ് 🥰🥰 കുട്ടികാലത് asinetil Ee സിനിമ വന്നാൽ അന്ന് സ്കൂളിൽ പോകാത്ത nane🥺

  • @hannahray6120
    @hannahray6120 2 года назад +49

    ഉർവശിയുടെ റോൾ malayalam movie list എടുത്താൽ ഏറ്റവും amazing roles ഇൽ വരും.
    ഈ സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടം ലിജോ യെ ആണ്.. ചെറുപ്പത്തിൽ ഒരു അനാഥനോടുള്ള സഹതാപം മാത്രം തോന്നി.. പക്ഷെ ഇപ്പോൾ.. ഈ 24ആം വയസ്സിൽ ഈ സിനിമ വീണ്ടും കണ്ടാപ്പോ life partner ആയി വേണമെന്നു ആഗ്രഹിക്കുന്ന ആൾ ലിജോയെ പോലെ വേണമെന്ന് തോന്നുന്നു.. അയാളുടെ character വനജയുടെ character പോലെ തന്നെ വളരെ deep ആണ്...

    • @user-fv8iu7bv4r
      @user-fv8iu7bv4r 2 года назад

      wow.. Ookkaayy.. thank u for this good information

    • @AMScreations7
      @AMScreations7 Год назад +1

      ഇജോ ആണ്..എനിക്കും ഇഷ്ടം ഉള്ള character ആണ്

  • @nisabmhmmd4483
    @nisabmhmmd4483 3 года назад +275

    ക്ലൈമാക്സ്‌ manassil thattiyavarundo😪😭

    • @freedaysvibe3381
      @freedaysvibe3381 3 года назад

      അച്ചുവിന്റെ 'അമ്മ ലൊക്കേഷൻ വിശേഷങ്ങൾ ഞൻ ചെയ്തിട്ടുണ്ട് ഒന്നുപോയ് നോക്കുമോ പ്ളീസ്

  • @roshankl1697
    @roshankl1697 2 года назад +17

    ഇടക്ക് കരയാൻ തോന്നുമ്പോൾ ഇങ്ങനെ ഉള്ള സിനിമകൾ ഉണ്ടല്ലോ നമുക്ക്. My fev actress. മീര ചേച്ചി ഉർവശി ചേച്ചി. My fav ഡയറക്ടർ സത്യൻ sir

  • @user-fv8iu7bv4r
    @user-fv8iu7bv4r 2 года назад +15

    നരേൻ ഇഷ്ടം..
    ഈ കൂർക്ക അമ്മമാർക്ക് പ്രത്യേക ഒരു ഇഷ്ടമാണ്...

  • @drstorm7041
    @drstorm7041 3 года назад +61

    The ending always get me😭😭😭😭😭 just love this movie! this movie need more awards

  • @anju8923
    @anju8923 2 года назад +28

    ഉർവശിയെ മറികടക്കാൻ ആരുണ്ട് ഇന്ത്യൻ സിനിമയിൽ... Fabulous Actress..

  • @mukundadasmk8209
    @mukundadasmk8209 2 года назад +107

    Best mother and daughter combo...
    Urvashi and meera Jasmine ❤️

  • @soniyavarghese07
    @soniyavarghese07 3 года назад +153

    Oh what a performance by Urvasi. Nobody can beat her in acting. Really lady superstar

    • @kalpanabs8070
      @kalpanabs8070 3 года назад

      Good actors in acting don't get stardom only glamour and style people get noticed see Kamal, urvashi, suhasini Meera Jasmine in acting expert but recognition less

    • @amalsony1874
      @amalsony1874 2 года назад +3

      Urvashi effortless acting
      Like mohanlal

  • @poppoipoppoi4041
    @poppoipoppoi4041 3 года назад +56

    ഉർവശി ഇല്ലെങ്കിൽ ഈ സിനിമ സംഭവിക്കില്ല...ഇത്രയും വ്യത്യസ്ത വേഷങ്ങൾ ചെയ്ത് വേറെ ആരുണ്ട്...

    • @freedaysvibe3381
      @freedaysvibe3381 3 года назад +1

      അച്ചുവിന്റെ 'അമ്മ ലൊക്കേഷൻ വിശേഷങ്ങൾ ഞൻ ചെയ്തിട്ടുണ്ട് ഒന്നുപോയ് നോക്കുമോ പ്ളീസ്

  • @rafavengara4852
    @rafavengara4852 3 года назад +238

    ഇങ്ങള് ദെന്താണിത്ത 🙂.. പ്രിയപ്പെട്ട ഒടുവിൽ ചേട്ടാ.... ശത കോടി പ്രണാമം 🙏🙏

  • @rsbsarathbabu771
    @rsbsarathbabu771 3 года назад +143

    ക്ലൈമാക്സ്‌ ഒട്ടും പ്രതീക്ഷിക്കാത്തത്, വഞ്ചിച്ചു പോയ കാമുകനെ പറ്റി പറയും എന്ന് വിചാരിച്ചിടത്.....😔 രഞ്ജൻ പ്രമോദ് വല്ലാത്ത എഴുത്ത് തന്നെ...നായകനെയും നായികെയും ചേർത്ത് വെക്കാനും പുള്ളി വരുന്നുണ്ട്...😊 1:42:03

    • @freedaysvibe3381
      @freedaysvibe3381 3 года назад +2

      അച്ചുവിന്റെ 'അമ്മ ലൊക്കേഷൻ വിശേഷങ്ങൾ ഞൻ ചെയ്തിട്ടുണ്ട് ഒന്നുപോയ് നോക്കുമോ പ്ളീസ്

    • @ANKITHA_007
      @ANKITHA_007 3 года назад +2

      Correct

    • @joji23i
      @joji23i 2 года назад +4

      Ohh..ആ passenger പുള്ളിയാർന്നല്ലേ ✨✨

    • @haulchannel1775
      @haulchannel1775 2 года назад +1

      @@freedaysvibe3381 okk

  • @Suhaira-ud4sj
    @Suhaira-ud4sj Месяц назад +4

    എത്ര തവണ കണ്ടാലും പിന്നെയും കാണാൻ വരുന്നു..🤗

  • @govindjayasree2531
    @govindjayasree2531 3 года назад +239

    Mom is nothing behind a word, mom is all of our life🥰🥰

  • @vishnugcdlm581
    @vishnugcdlm581 3 года назад +54

    എത്ര തവണ കണ്ടെന്നറിയില്ല പക്ഷേ ഇന്ന്‌ ഒന്നുകൂടി കാണുന്നു....

  • @manahmoosa5464
    @manahmoosa5464 3 года назад +175

    കുടുംബ ബന്ധതേക്കൾ നല്ലത് സ്നേഹ ബന്ധത്തിന്റെ ആഴം കാണിച്ച സിനിമ

    • @meenusasidharan2164
      @meenusasidharan2164 3 года назад +9

      True

    • @bindugopan8907
      @bindugopan8907 3 года назад +3

      Sathyam 🖤

    • @freedaysvibe3381
      @freedaysvibe3381 3 года назад +3

      അച്ചുവിന്റെ 'അമ്മ ലൊക്കേഷൻ വിശേഷങ്ങൾ ഞൻ ചെയ്തിട്ടുണ്ട് ഒന്നുപോയ് നോക്കുമോ പ്ളീസ്

    • @abhayabhay2658
      @abhayabhay2658 2 года назад +1

      @@freedaysvibe3381 eneet podrey

  • @pulikkappadan.r.k3347
    @pulikkappadan.r.k3347 3 месяца назад +10

    ഇനി ഉണ്ടാകുമോ മലയാളത്തിൽ ഇതുപോലെ ഒരു ഫാമിലി സിനിമാ ❤❤

  • @kalpanabs8070
    @kalpanabs8070 3 года назад +86

    Only mom can be best friend of child in all ways.
    To share all feeling. I miss my mother. Who passed away three years back. My mother was friendly like urvashi only. I miss her lot.

  • @dancingragasmalavikamsunil
    @dancingragasmalavikamsunil 3 года назад +370

    I extend my heartfelt thanks to the person who posted this movie. it was my first movie, i was blessed to be a part of this movie as small achu. this movie gave me the warmest experience and thanks to each one of u for loving this great movie by sathyan sir.

    • @syedshaas
      @syedshaas 3 года назад +18

      Great opportunity you got.Excellent work.Are you still acting

    • @vintagebea5257
      @vintagebea5257 3 года назад +10

      Kutty alle innathe chintha vishayam movieyilum

    • @dancingragasmalavikamsunil
      @dancingragasmalavikamsunil 3 года назад +36

      Yes innathe chinthavishayam also I did. Nop I ain't acting anymore. Doing mbbs now.

    • @pauloseputhenpurackal3135
      @pauloseputhenpurackal3135 3 года назад +3

      @@dancingragasmalavikamsunil all the best

    • @godson8823
      @godson8823 3 года назад +4

      Congrats

  • @sumeshkc8929
    @sumeshkc8929 2 года назад +9

    മികച്ച ഒരു സ്ത്രീ കഥാപാത്രം ഉർവശിചേച്ചി കൈകാര്യം ചെയ്യുന്നു 🥰 അതിനോട് കൂടി മീരാജാസ്മിനും🥰 കൂടി ചേർന്നപ്പോൾ സത്യൻ അന്തിക്കാടിന്റെ മികച്ച ചിത്രമായി മാറി...
    ഒത്തിരി സന്തോഷിപ്പിക്കുകയും, ഒപ്പം നെഞ്ചിൽ കൊണ്ട് കരയിപ്പിക്കുകയും ചെയ്ത സത്യൻ അന്തിക്കാടിന്റെ സംവിധാന മികവ് 👍🏻🥰
    2022 ലും പടം കണ്ട് കരയുന്നു..🥰👍🏻
    ഒത്തിരി സ്നേഹം.. ❤

  • @sanuds4685
    @sanuds4685 25 дней назад +2

    ഒരുപാട് തവണ കണ്ടിട്ടുള്ള പാഠമാണെങ്കിലും ഇന്ന് ഒന്നുകൂടി കണ്ടു. എത്ര കണ്ടാലും വെറുപ്പ്‌ തോന്നിക്കാത്ത ഒരു കലാസൃഷ്ട്ടി. Hatsoff to sathyan sir. നരേൻ ഉർവശി ചേച്ചി മീര ലളിത അമ്മ ഇന്നേസെന്റ് ചേട്ടൻ ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ സുകുമാരിയമ്മ മറ്റു വേഷങ്ങളിൽ അഭിനയിച്ച എല്ലാവരും ഗംഭീര പ്രകടനം.ഇന്ത്യൻ സിനിമയിൽ ഇതുപോലെ അഭിനയിക്കാൻ കഴിവുള്ള ഒരു നടിയുണ്ടോ എന്ന് സംശയം തോന്നാത്ത വിധം ഉർവശി ചേച്ചിയുടെ പ്രകടനം. Hatsoff ചേച്ചി

  • @prmedia1167
    @prmedia1167 2 года назад +69

    ഉർവശിച്ചേച്ചിയുടെ കുട്ടിക്കാലം അവതരിപ്പിച്ച നടി അൽതാര 👌👌👌✨️✨️✨️✨️✨️

  • @memorylane7877
    @memorylane7877 3 года назад +174

    മീര ജാസ്മിന്റെ കരിയർ ബെസ്റ്റ് ഒരേ കടൽ ആണ്. ❤ മമ്മൂക്കയോടൊപ്പം അഭിനയിച്ചു തകർത്ത വേഷം!! 👏

    • @adwai8455
      @adwai8455 3 года назад +64

      മീര മലയാളത്തിൽ അഭിനയിച്ച എല്ലാ പടങ്ങളിലും നായികക്ക് നല്ല പ്രാധാന്യം ഉണ്ടായിരുന്നു. പല പടങ്ങളിലും നായകനെക്കാൾ പ്രാധാന്യം. കരിയർ ബെസ്റ്റ് എന്ന് പറയാവുന്ന കുറച്ചു അധികം പടങ്ങൾ മീരക്ക് ഉണ്ട്. ഒരേ കടൽ തന്നെയാണ് എന്റെയും ഏറ്റവും favorite. ഒരേ കടൽ ചെയ്ത മീര ആണ്‌ സണ്ടക്കോഴിയിലെ അടിച്ചു പൊളി കഥാപാത്രം ഇത്രയും ഗംഭീരമാക്കി tamil നാട്ടിൽ തരംഗം സൃഷ്ടിച്ചത് എന്നത് വലിയ കാര്യം ആയി തോന്നുന്നു. അത്രക്കും range ഉള്ള നടിയാണ്. സൗത്ത് ഇന്ത്യയിലെ 4 ഭാഷകളിലും എത്രയോ ശക്തമായ കഥാപാത്രങ്ങൾ.

    • @anilanoop9326
      @anilanoop9326 3 года назад +6

      @@adwai8455 yes yojikkunnu

    • @ANKITHA_007
      @ANKITHA_007 3 года назад +28

      @@adwai8455 athanne പുള്ളിക്കാരി അഭിനയം നിർത്താൻ പാടില്ലരുന്ന് ഒരുപാട് നല്ല കഥാപാത്രങ്ങൾ കിട്ടിയേനെ നായിക പ്രാധാന്യം ഉള്ള സിനിമകൾ കിട്ടാനും ഭാഗ്യം വേണം

    • @user-mf1wy1lp8m
      @user-mf1wy1lp8m 2 года назад +12

      @@adwai8455 yes അത് പോലെത്തെ നടി ഇനി ഉണ്ടാവില്ല

    • @Vishnu-bx6of
      @Vishnu-bx6of 2 года назад +2

      Madhavanum meerajasminum aanu best pair avarude Run movieyile Poi solla koodathu kadhali, enna songum ayutha ezhuthu movieyile sandakozhi enna songum pwoliyaaneeee💜

  • @pp84pp2000
    @pp84pp2000 3 года назад +137

    Both Urvashi and Kalpana were the most underrated actors in Malayalam. they lived in an era were scripts were mostly male oriented!

    • @meenunair9487
      @meenunair9487 3 года назад +21

      Urvashi💞💕💞is not underrated, got 5 state awards......

    • @shradha8509
      @shradha8509 10 месяцев назад +2

      Who told.. Urvashi is definitely not underrated..

    • @sujitho
      @sujitho 3 месяца назад

      Urvasi is the most overrated actor in south india.

    • @pp84pp2000
      @pp84pp2000 3 месяца назад

      @@sujitho ok

  • @anamikaru6585
    @anamikaru6585 2 года назад +97

    Great chemistry between urvashi and meera jasmine, truly mother and daughter

  • @salithaplackal4258
    @salithaplackal4258 10 месяцев назад +31

    Natural acting by Meera Jasmine and Urvashi.. adipoli script ❤🎉🎉🎉

  • @79784
    @79784 8 месяцев назад +9

    എന്ത് പറഞ്ഞാലും നീ എന്റേതല്ലേ വാവേ. Song കണ്ടതാ പിന്നെ ഇങ്ങുപോന്നു മൂവി കണ്ടു. 😍വളരെ ചെറുപ്പത്തിൽ കണ്ടതാ. Nostuu😊🌼

  • @jayaramanoppam1572
    @jayaramanoppam1572 3 года назад +156

    2005il ഉദയനാണു താരവും രാജമാണിക്യവും നരനും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട സിനിമ... അച്ചുവിന്റെ 'അമ്മ

    • @midhunraj5638
      @midhunraj5638 3 года назад +6

      thommanum,chandupottum kazhinjal

    • @josejohn4113
      @josejohn4113 3 года назад +12

      കൊച്ചിരാജാവ്, പാണ്ടിപ്പട , രാപകൽ, ബെൻ ജോൺസൺ, ഭരത്ചന്ദ്രൻ IPS, ദി ടൈഗർ, തന്മാത്ര വിട്ടുപോയോ

    • @shajikp8941
      @shajikp8941 3 года назад +20

      ഈ പടം കഴിഞ്ഞേ ഏത് പടവും ഉള്ളു. 2005 no.1

    • @fanasc1486
      @fanasc1486 3 года назад +7

      ,ഈ പടം 200 ഡേയ്‌സ് ഓടിയതല്ലേ?

    • @jayaramanoppam1572
      @jayaramanoppam1572 3 года назад +8

      @@fanasc1486 250 ദിവസം ഓടി.

  • @anandhubiju7171
    @anandhubiju7171 5 месяцев назад +8

    2024 ൽ ഈ സിനിമ കാണാൻ വന്നവർ ഹാജർ ഇട്ടോളൂ

  • @surendranv9863
    @surendranv9863 2 года назад +26

    ഉർവശി എന്ന ലെജൻഡ് നു മാത്രം കഴിയാവുന്ന ഫിലിം

  • @ithihasjoy4714
    @ithihasjoy4714 3 года назад +100

    Wonderful chemistry between narain and meera jasmin🥰🥰😍

  • @vidyasagaras3962
    @vidyasagaras3962 10 месяцев назад +7

    ഇതിന്റെ ക്ലൈമാക്സ്‌ എത്ര കണ്ടാലും എന്റെ കണ്ണ് നിറയും

  • @abduraheemk4524
    @abduraheemk4524 Месяц назад +1

    താമര കുരുവിക്ക് തട്ടമിട് എന്ന പാട്ടിന്റെ വരികൾ എവിടുന്നെങ്കിലും കേൾക്കും.അപ്പൊ വന്ന് യൂട്യൂബിൽ ഈ സിനിമ കാണും...അവസാനം കുറെ കണ്ണുനീരും തുടച്ചു കിടന്നുറങ്ങും ❤️

  • @MOCCHA101
    @MOCCHA101 2 года назад +181

    A movie honouring all single mothers ❤️

  • @journeytowisdom1409
    @journeytowisdom1409 3 года назад +56

    Meera..Urvashi chechi....perfect combo...😍😍😍Meeraku sesham malayalathil talentum beautym orumichulla oru nadi vannittilla..

  • @josejohn4113
    @josejohn4113 3 года назад +76

    2005 ജനുവരി 21: ഉദയനാണ് താരം
    2005 ജനുവരി 28: അച്ചുവിന്റെ അമ്മ
    2 All Time Blockbusters 😍😍😍🔥🔥🔥

    • @fanasc1486
      @fanasc1486 2 года назад +5

      കളക്ഷൻ വിന്നർ ഉദയനാണ് താരവും. ഓടിയത് അച്ചുവിന്റെ അമ്മയുo (200 days )

    • @josejohn4113
      @josejohn4113 2 года назад +1

      @@fanasc1486 🔥🔥🔥

    • @kattalalettanmammokafan7964
      @kattalalettanmammokafan7964 2 года назад +3

      Ee padam super hit ano blockbuster ano

    • @josejohn4113
      @josejohn4113 Год назад +1

      @@kattalalettanmammokafan7964 Yss

  • @user-xe7nk7jq5e
    @user-xe7nk7jq5e 2 года назад +29

    സ്പോൺടാനിയസ് ഇമോഷണൽ ചേഞ്ച്‌ ആണ് ഉർവശി... ഡയലോഗനൊപ്പം ശരീരവും അതിനോടൊപ്പം മുഖഭാവവും മുഴുവനായി conciously അല്ലാണ്ട് ചെയ്യുക... സംശയമില്ല ഇന്ത്യയിലെ ഏറ്റവും നല്ല നടി ഉർവശി തന്നെ... ഒരു മാജിക്‌ ഉണ്ട് അഭിനയത്തിൽ just like Mohanlal ♥️.... അവരുടെ മുന്നിൽ പിടിച്ചു നിന്ന് സ്കോർ ചെയ്യാൻ കഴിഞ്ഞെങ്കിൽ മീര ജാസ്മിന അൾട്രാ talented ആയ നടി തന്നെ...

    • @user-mf1wy1lp8m
      @user-mf1wy1lp8m 2 года назад +2

      നല്ല അഭിപ്രായം

  • @Alekhine-lr9cp
    @Alekhine-lr9cp 2 года назад +49

    1:37:00 that shwasathin thalam song helped me revisit my teen memories what a beautiful movie

  • @mohanmenon2066
    @mohanmenon2066 3 года назад +110

    What a movie. Only a Malayalee can think of such stories. Just love this movie

    • @freedaysvibe3381
      @freedaysvibe3381 3 года назад +2

      അച്ചുവിന്റെ 'അമ്മ ലൊക്കേഷൻ വിശേഷങ്ങൾ ഞൻ ചെയ്തിട്ടുണ്ട് ഒന്നുപോയ് നോക്കുമോ പ്ളീസ്

    • @sonasona9440
      @sonasona9440 4 месяца назад

      ​@😢freedaysvibe3381