നമ്മുടെ വാടകവീട് എല്ലാർക്കും കാണണ്ടേ 🙏🙏

Поделиться
HTML-код
  • Опубликовано: 11 сен 2024
  • നമ്മുടെ വാടകവീട് എല്ലാർക്കും കാണണ്ടേ 🙏🙏

Комментарии • 2,5 тыс.

  • @user-mn8dk3jv2g
    @user-mn8dk3jv2g 22 дня назад +1735

    സുധി മോളുടെ സന്തോഷം കാണുമ്പോൾ എനിക്ക് സങ്കടം വരുന്നു അധികം താമസിയാതെ തന്നെ സുധി മോൾക്ക് ഇതേപോലെ വലിയൊരു വീട് കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @sindhur1127
      @sindhur1127 22 дня назад +49

      സത്യം. സ്വന്തമായി ഒരു വീട് എത്രയും വേഗം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @varghesemeckamalil3049
      @varghesemeckamalil3049 22 дня назад +12

      Nice house. God bless you 🙏

    • @ambikakumari8117
      @ambikakumari8117 22 дня назад +20

      ദൈവം ഉണ്ട്. സുധി അതെ. എല്ലാം കാണുന്നുണ്ട്

    • @priyachathoth9061
      @priyachathoth9061 22 дня назад +19

      സ്വന്തമായി എത്രയും പെട്ടെന്ന് നല്ലൊരു വീട് കിട്ടട്ടെ ❤❤

    • @bhagyap3989
      @bhagyap3989 22 дня назад +10

      ഈശ്വരൻ അനുഗ്രഹിക്കട്ടെ സുധി

  • @selinmini4393
    @selinmini4393 22 дня назад +314

    വാടക വീട് കിട്ടിയപ്പോൾ ഇങ്ങനെ ആണേൽ സ്വന്തം ആയിട്ട് വീട് കിട്ടുമ്പോൾ എന്തൊരു സന്തോഷം ആവും എത്രെയും വേഗം ആ സന്തോഷം ഉണ്ടാവട്ടെ

    • @RR-sz1pu
      @RR-sz1pu 20 дней назад +13

      സത്യം ഞാനും അതോർത്തു കൊണ്ടാ ഈ വീഡിയോ കണ്ടത്...
      ഒരുപാട് സന്തോഷം 🥰🥰🥰

    • @SajithaKodengadan
      @SajithaKodengadan 17 дней назад +2

      ആമീൻ

    • @bindueapen5430
      @bindueapen5430 10 дней назад

      സത്യം..സ്വന്തം വീടിന്റെ home tour എന്തായിരിക്കും.. ❤ദൈവം സഹായിക്കട്ടെ..
      എത്രയും വേഗം സുഖമാകട്ടെ.. 🙏

  • @MarykuttyBabu-el6np
    @MarykuttyBabu-el6np 22 дня назад +749

    ഇത്രയും നല്ലൊരു നാത്തൂനെയും സഹോദരങ്ങളേയും കിട്ടിയത് തന്നെ ഭാഗ്യം

  • @albinkbiju-dt7ws
    @albinkbiju-dt7ws 19 дней назад +60

    ടൈൽ ഇട്ട വീട് വാഷ് ബേസിൻ, ഹോ സുധി മോളുടെ ആ സന്ദോഷം കാണുമ്പോൾ നമുക്കും ഭയങ്കര സന്ദോഷം തോന്നുന്നു 🫂😍

  • @jubaidithjesi6227
    @jubaidithjesi6227 21 день назад +121

    സുധി മോളുടെ അതെ അവസ്ഥയിൽ പോവുന്ന ഒരാളാണ് ഞാനും അള്ളാഹു നമുക്ക് രണ്ടുപേർക്കും സ്വന്തമായി ഒരു വീടുണ്ടാവുവാൻ നാഥൻ അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻

  • @sureshsushama7604
    @sureshsushama7604 22 дня назад +917

    കഷ്ടപ്പെടുന്നവർക്ക് ദൈവം ഒരു സമയത്ത് ഒരു നല്ല കാലം കൊടുക്കും കാണുമ്പോൾ മനസ്സിനൊരു സന്തോഷം ❤

  • @sajnaayisha969
    @sajnaayisha969 21 день назад +343

    സുധി ചേച്ചിയുടെ ആങ്ങളയ്ക്കും നാത്തൂനും ഇന്നത്തെ ലൈക്ക് ❤❤ ചേച്ചിയെ സഹായിച്ചവർക്കും ആങ്ങളക്കും നാത്തൂരും ദൈവാനുഗ്രഹം ഉണ്ടാവട്ടെ 🤲🤲🤲

    • @stevoxavier2793
      @stevoxavier2793 21 день назад +3

      Thank you Sudiyude Brothers and Nathuns❤❤❤❤❤❤

  • @afsalafsal1725
    @afsalafsal1725 22 дня назад +362

    ദൈവം എത്രയും പെട്ടെന്ന് ഇതുപോലെ ഒരു സ്വന്തം വീട്ടിൽ കിടക്കാൻ അവസരം തരട്ടെ എന്നും പ്രാർത്ഥന ഉണ്ട് കൂടെ

  • @ThahiraNilavu
    @ThahiraNilavu 19 дней назад +26

    ഒത്തിരി സന്തോഷം സുധിമോളെ 🥰🥰🥰ഷവർ കണ്ടപ്പോ സുധിയുടെ വാക്കുകൾ കേട്ടപ്പോൾ എന്റെ കുട്ടിക്കാലത്ത് ഷവറിന്റ ചോട്ടിൽ നിന്നും കുളിക്കുന്നതിനുള്ള കൊതി തീർക്കാൻ പ്ലാസ്റ്റിക് കവറിൽ വെള്ളം നിറച്ചു കെട്ടിതൂക്കിയിട്ടിട്ടു പിന്നുകൊണ്ട് കുത്തി ഹോളിട്ട് അതിന്റെ ചോട്ടിൽ നിന്നും തുള്ളിച്ചാടുമായിരുന്നു അതൊക്കെ ഓർത്തു പോയി 🥰🥰🥰 അൽഹംദുലില്ലാഹ് ഇപ്പോൾ വീട്ടിൽ ഷവർ ഉണ്ട് 🤲🤲🙏

  • @anasooyajoseph3891
    @anasooyajoseph3891 21 день назад +42

    ന്റെ ദൈവമേ.... നിഷ്കളങ്കതയുടെ ഈ മുഖം ഇനി ഒരിക്കലും വാടാതിരിക്കട്ടെ ❤ സംഭവിക്കുന്നത് എല്ലാം നല്ലതിന് സുധി 🤗

  • @sujagopan9078
    @sujagopan9078 22 дня назад +349

    സുധിയുടെ സന്തോഷം കണ്ടപ്പോൾ എനിക്കും സന്തോഷം ഈ ചിരി ഈ കുടുംബത്തിൽ നിന്നും മായാതിരിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏❤️❤️❤️

  • @Eden_justus
    @Eden_justus 21 день назад +135

    സുധി മോളേ ചെളിക്കുണ്ടിൽ നിന്നും മാറി ഇത്രയും നല്ല ഒരു വീട്ടിൽ വന്നു താമസിക്കാൻ ദൈവം അനുവദിച്ചല്ലോ. ഇനിയും നന്മകൾ ഉണ്ടാകും ഉറപ്പ്❤❤❤❤🙏🙏🙏

  • @sumamsumam320
    @sumamsumam320 22 дня назад +241

    ഇത്രയും സ്നേഹമുള്ളൊരു ആങ്ങളയും... കുടുംബവും.. എല്ലാം സുധി മോളുടെ ഭാഗ്യമാണ് 🥰🥰🥰

  • @vigneshaonline787
    @vigneshaonline787 20 дней назад +23

    ചേച്ചീ എത്രയും പണമുണ്ടെങ്കിലും പരസ്പരം സ്നേഹം സഹകരണം ഇല്ലേൽ ഒരു കാര്യവുമില്ല. പക്ഷേ ചേച്ചിക്ക് ഏറ്റവും വലിയ സ്വത്ത് ആങ്ങളയും നാത്തുന്നും ആണ്... അവരുടെ സഹകരണം സ്നേഹം എന്നും ചേച്ചിക്ക് ഉണ്ടാകട്ടെ.....❤❤❤❤

  • @aswathisuresh8912
    @aswathisuresh8912 21 день назад +47

    സുധി മോളുടെ സന്തോഷം കാണുമ്പോൾ എന്താ പറയേണ്ടത് അറിയില്ല ഭയങ്കര സന്തോഷം തോന്നുന്ന നിമിഷം❤❤

  • @sumairakpsumaira162
    @sumairakpsumaira162 22 дня назад +247

    ഇന്നത്തെ ലൈക്‌ നാത്തൂൻ, ആങ്ങള, പിന്നെ അവിടെ സഹായിച്ച മറ്റുള്ളവർക്കും ❤❤❤

  • @minivinod7263
    @minivinod7263 22 дня назад +105

    വാടക വീടാണെങ്കിലും സുധിയുടെ സന്തോഷം കാണുമ്പോൾ ഞങ്ങൾക്കും സന്തോഷം ഇനി പുതിയ വീട് വയ്ക്കും സന്തോഷമായിരിക്കൂ

  • @achuabhinav2917
    @achuabhinav2917 22 дня назад +388

    കണ്ടറിഞ്ഞ് എല്ലാം ചെയ്തു തരുന്ന നാത്തൂൻ സൂപ്പർ

  • @vinithavinayan7384
    @vinithavinayan7384 21 день назад +41

    ഇങ്ങനെ ഉള്ള നിഷ്കളങ്കത ഉള്ളവരെ സഹായിക്കണം... മെഷീൻ വാങ്ങിക്കൊടുത്ത ചേച്ചിക്... 🙏🏻🙏🏻🙏🏻സുധിമോൾടെ സന്തോഷം... 💖💖💖

  • @renjinisunil6934
    @renjinisunil6934 21 день назад +8

    ശെരിക്കും സുധിയുടെ സന്തോഷം കണ്ടപ്പോൾ കണ്ണു നിറഞ്ഞ് പോയി. എന്നും ഈ സന്തോഷം ഉണ്ടാകട്ടെ..

  • @sreekuttyrk8346
    @sreekuttyrk8346 22 дня назад +250

    കൃപാസന മാതാവിന്റെ ഫോട്ടോ കണ്ടപ്പോൾ ഒരുപാട് സതോഷം തോന്നി ചേച്ചി ഒരുപാട് ഉയരത്തിൽ എത്തും 🙏🙏🙏🙏🙏😍😍😍

    • @ranjithtr7210
      @ranjithtr7210 21 день назад +9

      മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി 😊

    • @suryas4483
      @suryas4483 17 дней назад

      Sathym chechi ente mathavine kddpoooo♥️♥️♥️♥️

  • @user-lr4yk4xu1r
    @user-lr4yk4xu1r 22 дня назад +267

    എന്റെ മോളെ എന്തൊരു സന്തോഷം എന്നറിയോ കാണുമ്പോൾ സുധിമോളെ പോലെ തന്നെ സന്തോഷം തോന്നുന്നത് ഞങ്ങൾക്കും സന്തോഷമായി ജീവിക്ക് അസൂയപ്പെടുന്നവർ ഉണ്ടാവും കണ്ണടച്ചേക്കു

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 22 дня назад +85

    ആദ്യമായാണ് സന്തോഷം കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയത് പാവം ന്റെ കൊച്ച്... അതിന് അടച്ചുറപ്പുള്ള വീട് എന്നത് തന്നെ ആണ് അവളുടെ സ്വപ്നം സന്തോഷിക്കട്ടെ അവർ സുഖമായി ഉറങ്ങട്ടെ.. നന്നായി ജീവിക്കട്ടെ

    • @sheebashyamala6057
      @sheebashyamala6057 21 день назад +1

      ❤❤❤👍👌

    • @DayanaNixon
      @DayanaNixon 21 день назад +4

      ശെരിക്കും, കണ്ണ് നിറഞ്ഞുകൊണ്ടാണ് സുധിമോൾ പറഞ്ഞതെല്ലാം കണ്ടതും കേട്ടതും

    • @devutty997
      @devutty997 21 день назад

      Athey❤❤❤❤

  • @lissydeavassylissy8143
    @lissydeavassylissy8143 21 день назад +22

    വാടക വീടാണെങ്കിലും ഐശ്വര്യമുള്ള വീട്... വേഗം സ്വന്തമായൊരു വീട് കിട്ടാൻ പ്രാർത്ഥിക്കുന്നു... സുധി മോള. ദൈവത്തിന് ഒരു യിരം നന്ദി

  • @sumangala-koodal..
    @sumangala-koodal.. 20 дней назад +6

    സുധി മോളെ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ നിന്റെ ചിരി കാണുമ്പോൾ കെട്ടിപ്പിടിച്ച് ഒരു ഉമ്മ തരാൻ തോന്നുന്നു🥰🥰🥰🥰

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 22 дня назад +64

    എത്രയും വേഗം സുധിക്ക് നല്ലൊരു സ്വന്തമായൊരു വീട് ഉണ്ടാകട്ടെ എന്നു ദൈവ ത്തോടു പ്രാർത്ഥി ക്കുന്നു. സുധിമോ ളേ തറയിൽ ടൈൽസല്ലെ തണുപ്പു കും വീടിനകത്തു ചെരിപ്പു ഇട്ടു നടക്ക ണെ ട്രീറ്റുമെൻ്റ് കഴിഞ്ഞതല്ലെ❤❤❤❤❤

  • @dsathiaseelan2649
    @dsathiaseelan2649 21 день назад +78

    ഇല്ലായ്മയിലും സുധിമോൾ പരാതി പറയാതെ ഉള്ളതു കൊണ്ട് ഓണം പോലെ കഴിഞ്ഞു. ഈ നിഷ്കളങ്കതയുടെ നിറകുടത്തിന് ദൈവം ഇനിയും അനുഗ്രഹങ്ങൾ നൽകാനിരിക്കുന്നതേയുളളു....💞💞💞❤❤❤❤

  • @bennajerry7806
    @bennajerry7806 22 дня назад +273

    സുധിയുടെ സന്തോഷം കണ്ടപ്പോൾ മനസ്സു നിറഞ്ഞു.

  • @sureshvasudevantv990
    @sureshvasudevantv990 11 дней назад +8

    സ്വന്തം ഭവനം എന്ന സുധി മോളുടെയും കുടുംബാംഗങ്ങളുടെയും സ്വപ്നം എത്രയും വേഗം സഫലീകരിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
    ♥️♥️♥️♥️

  • @user-cp6cl1wt8o
    @user-cp6cl1wt8o 21 день назад +33

    സുധിടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ആങ്ങളയും, നത്തോനും ആണ് 😊

  • @user-zu4zn5gk5z
    @user-zu4zn5gk5z 21 день назад +109

    സുധി മോളെ ഇങ്ങനെ നല്ലൊരു വീട്ടിൽ സന്തോഷത്തോടെ കണ്ടതിൽ ഒരുപാട് സന്തോഷം❤❤❤

  • @ashavasudevan4451
    @ashavasudevan4451 22 дня назад +59

    കരയിച്ചു കളഞ്ഞു സുധിമോളെ.
    ഒരുപാട് സന്തോഷം. ദൈവം നന്മകൾ വാരികോരി ചൊരിയട്ടെ.
    ❤❤❤

  • @sunil-lq2ex
    @sunil-lq2ex 22 дня назад +105

    സുധിമോളെ സുണ്ടപ്പനെ കണ്ടപ്പോൾ മനസിന്‌ വല്ലാത്ത സന്തോഷം ഈ സന്തോഷ കാരണക്കാരായ മഴവിൽ മനോരമയെക്ക് നന്ദി ❤ഇവരാണ് നിങ്ങളെ കാട്ടി തനത്

  • @NusaibaNusi-t1m
    @NusaibaNusi-t1m 21 день назад +5

    ഇവരുടെ വീഡിയോ കാണുമ്പോൾ, ഏതു സങ്കടാ വസ്ഥയിലും പടച്ചോൻ എനിക്ക് നൽകിയ അനുഗ്രഹങ്ങൾ എത്ര
    വലുതാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ഈ സന്തോഷം ഹൃദയം നിറക്കുന്നു. പ്രിയപ്പെട്ട സഹോദരിയുടെ എല്ലാ പ്രയാസങ്ങളും മാറി നല്ല രീതിയിൽ ജീവിക്കാൻ പടച്ചോൻ സഹായിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.😊

  • @ARUNSAGAR2255
    @ARUNSAGAR2255 21 день назад +1

    ചെറുതായാലും വീടിനു വീട് അതൊരു ഭാഗ്യം ആണ്... ആശംസകൾ ഖത്തറിൽ നിന്നും ❤🙏🏼✌🏼

  • @shaheer.m7626
    @shaheer.m7626 22 дня назад +51

    നല്ല വൃത്തിയുള്ള വീട്.... ഈ veed നിങ്ങളും idhu പോലെ വൃത്തിയായി കൊണ്ട് നടക്കണം... ചുമരൊന്നും വൃത്തി കെടക്കരുധ്.... കൊച്ചുങ്ങൾ ഉള്ളതല്ലേ 🥰🥰സ്നേഹം കൊണ്ട് പറയുവാട്ട്ടോ 🌹🌹

    • @RamaniRamani-us7gk
      @RamaniRamani-us7gk 21 день назад +3

      സുധിമോൾക്കെ എല്ലാവിധ ആശംസകളും നേരുന്നു

  • @DeviDevi-sg5lw
    @DeviDevi-sg5lw 22 дня назад +165

    ഈ സന്തോഷം കണ്ട് കണ്ണുനിറഞ്ഞു സുധി മോൾക്ക് ഇനി ഉയർച്ചയുടെ നാളുകൾ ആണ്

  • @vineethak3298
    @vineethak3298 22 дня назад +165

    സുധി മോളുടെ അമ്മയുടെ ആത്മാവ് ഇതൊക്കെ കണ്ടു സന്തോഷിക്കുന്നുണ്ടാവും 😢😢🥰🥰❤

    • @dineshmi7661
      @dineshmi7661 21 день назад +1

      Mmm athe 🎉🎉🎉❤❤❤❤ njan Nisha annikkum ethokke kanumbhol santhosham aanu❤

  • @lathikaprabhakaran5316
    @lathikaprabhakaran5316 21 день назад +4

    എത്രയും പെട്ടെന്ന് ഇതുപോലെ സ്വന്തമായി ഒരു വീട്. ഉണ്ടാവട്ടെ സുധി മോൾക്ക്‌ 🙏🙏😍😍❤️

  • @user-lx8lh5bq1y
    @user-lx8lh5bq1y 19 дней назад +2

    സുധി മോളുടെ സന്തോഷം കാണുമ്പോൾ കണ്ണു നി റയുന്നു❤❤❤❤കരയുന്നതിലും നല്ലത് ചിരിക്കുന്നത് ആണ് നല്ലത് എന്ന് മനസിലാക്കി തന്നത് സുധി മോളാണ് ഹാപ്പി യായി ഇരിക്കണം ട്ടോ മോളെ

  • @resmirv1
    @resmirv1 21 день назад +21

    വലിയ ഒരു വിജയത്തിന് മുന്നോടിയായി ചെറുതായി ഒന്നു വീണു 😢ഇനി ചേച്ചിയ്ക്ക് വിജയത്തിന്റെ നാളുകൾ. എല്ലാ കണ്ണ് ദോഷവും ഈ വീഴ്ചയോടെ മാറിക്കിട്ടിന്ന് കരുതിയാൽ മതി. ദൈവം അനുഗ്രഹിക്കട്ടെ ❤❤❤എന്നേലും നേരിട്ട് ചേച്ചിയെയും കുടുംബത്തെയും കാണാൻ ആഗ്രഹിക്കുന്നു.😊ഒത്തിരി സ്നേഹത്തോടെ ഒരു അനിയത്തി 🤗❤❤❤❤❤❤

  • @NaseeraNazar-gx5nq
    @NaseeraNazar-gx5nq 22 дня назад +100

    കൂടിപോയാൽ ഒരു പത്തു മിനിട്ടല്ലേ നടക്കുന്ന അതിനു കുഴപ്പമില്ല മോളെ നിന്റെയും മക്കളെയും സന്തോഷം 🤲🤲👍ഈ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് പോകാൻ അള്ളാഹു വിധി കൂട്ടിതരട്ടെ

  • @SajithaRahul
    @SajithaRahul 21 день назад +56

    എല്ലാത്തിനും നിമിത്തം ആയ ഒരു ചിരി ഇരു ചിരിക് മനസ് കൊണ്ട് നന്ദി പറയുന്നു ഒപ്പം സുധിമോൾടെ ഭാഗ്യ നക്ഷത്രം ഉദിച്ചു തുടങ്ങി നന്മ മാത്രം ഉണ്ടാവട്ടെ എന്നാശംസിക്കുന്നു റസ്റ്റ്‌ ചെയ്യുക

  • @safeeqdinu2560
    @safeeqdinu2560 12 дней назад +2

    മാഷാ അള്ളാ നിങ്ങളെ സന്തോഷം കണ്ടിട്ട് കണ്ണ് നിറഞ്ഞു അപ്പോൾ സ്വന്തം വീട് ഉണ്ടായാൽ എത്ര സന്തോഷമാവു എത്രയും പ്പെട്ടെന്ന് സ്വന്തം വീട് ഉണ്ടാവട്ടെ

  • @jiphinjoy7794
    @jiphinjoy7794 20 дней назад +4

    നന്മ യുള്ള കൊറച്ചു നിമിഷങ്ങൾ പങ്ക് വെച്ച സുധിമോൾക്ക് അഭിനന്ദനങ്ങൾ 👌🏻

  • @AjishaAneesh-tq5ti
    @AjishaAneesh-tq5ti 22 дня назад +81

    സുധിമോളുടെ സന്തോഷം കണ്ടപ്പോൾ മനസു നിറഞ്ഞു . എത്രയും വേഗം സ്വന്തമായൊരു വീടും വയ്ക്കാൻ സാധിക്കട്ടെ 🌹🌹🌹🌹🌹

  • @d2k_Nidhi_yt
    @d2k_Nidhi_yt 22 дня назад +304

    സുധി നിന്നെക്കാൾ സന്തോഷം കാണുന്ന ഞങ്ങൾക്കണ് 🥰🥰

  • @Jose-u6x3v
    @Jose-u6x3v 22 дня назад +161

    എത്രയും പെട്ടന്ന് ഒരു വീട് വാങ്ങാൻ പറ്റട്ടെയെന്ന് പ്രാർത്ഥിക്കുന്നു

  • @ABHIRAMKM-v1p
    @ABHIRAMKM-v1p 21 день назад +9

    സുധി ചേച്ചിയുടെ ഈ സന്തോഷം കണ്ട് എൻ്റെ കണ്ണ് നിറഞ്ഞും ഇനിയും ഇനിയും കൈനിറച്ച് കിട്ടട്ടെ.......

  • @nairaazrin
    @nairaazrin 21 день назад +1

    സുധി ചേച്ചിടെ സന്ദോഷം കണ്ടപ്പോ എന്റെ കണ്ണ് നിറഞ്ഞു പോയി എന്താ അറീല പാവം എത്രയും പെട്ടന്ന് ഇദ് പോലെ സ്വന്തമായി ഒരു വീട് ആവട്ടെ

  • @sheebacp9543
    @sheebacp9543 22 дня назад +28

    സുധിമോളുടെ സന്തോഷം കാണുമ്പോൾ നമ്മൾക്കും വല്ലാത്ത സന്തോഷം ഇതുപോലത്തെ വീട്ട് സ്വന്തമായിട്ട് ഉണ്ടാവട്ടെ

  • @nafeesaali-iw6jg
    @nafeesaali-iw6jg 22 дня назад +31

    സുധി മോളെ സഹായിക്കുന്ന ആങ്ങൾക്കും നാത്തൂനും നല്ല ഒരു വീടാ വട്ടെ

  • @user-ey7ke5vy5h
    @user-ey7ke5vy5h 21 день назад +27

    സുധിമോളെ നിനക്ക് എല്ലാ ദൈവം തരും നിൻ്റെ നഷ്കളങ്കമായ ഈ പറച്ചിൽ ആണ എല്ലാവരു ഇഷ്ടപെടന്നത്❤❤❤🎉

  • @shahana2k03
    @shahana2k03 19 дней назад +1

    ബമ്പർ ചിരിയിലൂടെ സുധി ചേച്ചിക് വന്ന അനുഗ്രഹങ്ങൾ ആണ് ഇതെല്ലാം. ആ പ്രോഗ്രാം കാരണം ഒരുപാട് പേർക് നല്ലത് വരുന്നുണ്ട് സുധി ചേച്ചി ഇനിയും ഉയരങ്ങളിൽ എത്തും. 😍

  • @user-mt7tb6rh3n
    @user-mt7tb6rh3n 21 день назад

    എന്റെ സുധി sudhiude സന്തോഷം കണ്ടു എന്റെ കണ്ണ് നിറഞ്ഞുപോയി ഒരുപാടൊരുപാട് സന്തോഷമായി ദൈവം എന്നും ആരേം ഒരുപോലെ കിടത്തില്ല ഇപ്പം മനസ്സിലായോ എനിക്ക് സുധിയെ വിളിക്കണമെന്നുണ്ട് നമ്പർ അറിയില്ല പിന്നൊരു കാര്യം ഒരിടത് അടങ്ങി കിടന്നോണം കുറച്ചുനാൾ കഴിയട്ടെ നടക്കാനൊക്കെ പിന്നെ വീട് പുതിയ വീട് കിട്ടിയപ്പോൾ കുഞ്ഞുങ്ങളും സന്തോഷമായി കാണും

  • @radhamaniyesodharan8208
    @radhamaniyesodharan8208 22 дня назад +62

    എത്രയും പെട്ടന്ന് ഇതുപോലൊരു വീട് സ്വന്തമായി ഉണ്ടാകാൻ സാധിക്കട്ടെ 👍ദൈവം അനുഗ്രഹിക്കട്ടെ 😂

  • @girijachandran6650
    @girijachandran6650 22 дня назад +66

    എല്ലാം ശരി ആവും.. സുധി മോളെ ദൈവം കൂടെ ഉണ്ട്. സുധി മോളുടെ സന്തോഷം കാണുമ്പോൾ കണ്ണ് നിറയുന്നു.. 🥰🥰🥰🥰

  • @mahjabynaserjabi2485
    @mahjabynaserjabi2485 22 дня назад +50

    സുദ്ധിമോളെ ചിരിച്ച മുഖം കണ്ടപ്പോൾ വളെരെയധികം സന്തോഷം
    എത്രെയും പെട്ടെന്നു സ്വന്തമായിട്ടുള്ള നല്ലോരു വീട് ഉണ്ടാവാൻ ദൈവം തുണക്കട്ടെ...

    • @user-jw6wc2cm5i
      @user-jw6wc2cm5i 21 день назад

      അസുഖം എല്ലാം മാറി സന്തോഷം ഉള്ള നല്ലൊരു ജീവിതം എന്നും ഉണ്ടാവട്ടെ❤❤❤

    • @ColoringRajeev
      @ColoringRajeev 21 день назад

      good

  • @MiniShaji-y2e
    @MiniShaji-y2e 19 дней назад +1

    ചേച്ചിയുടെ സന്തോഷം കാണുമ്പോൾ മനസു നിറഞ്ഞു പോകുന്നു - ❤❤ ഉടൻ തന്നെ സ്വന്തമായിഒരു വീടുണ്ടാകുവാൻ ദൈവം അനുഗ്രഹിക്കട്ടെ.🙏

  • @santhaayyappankutty3753
    @santhaayyappankutty3753 21 день назад

    സുധിമോളേ വേഗം സുഖമാകാൻ എന്റെ പ്രാർത്ഥന ഉണ്ടാകും സുധിമോളുടെ സന്തോഷം കാണുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം തോന്നുന്നു എല്ലാം ശരിയാകും വിഷമതകൽ എല്ലാം മാറും വേഗം സുഖാവട്ടെ 🙏❤❤👍

  • @user-mz3gy9we4h
    @user-mz3gy9we4h 22 дня назад +55

    സുധി മോളെ ദൈവം കണ്ട മകളാണ് അതാണ് വീഴ്ച്ചയിൽ നിന്നും ഉയർത്തിയത്സുധി മോളുടെ നിഷ്കളങ്കമായ സംസാരം സന്തോഷമായി❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anjumathew2090
    @anjumathew2090 21 день назад +27

    ചേച്ചിയുടെ സന്തോഷം കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു ❤️ ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @radhamonyv9079
    @radhamonyv9079 22 дня назад +29

    സുധിമോളെ സന്തോഷം കാണുമ്പോൾ കണ്ണ്നിറയുന്നു വെള്ളക്കെട്ട് മാറിയെള്ളോ സന്തോഷം ❤❤❤❤

  • @ganasoman
    @ganasoman 20 дней назад

    വാടക വീടാണെങ്കിലും സുധിയുടെ സന്തോഷം കാണുമ്പോൾ കണ്ണു നിറയുന്നു. ഇത് പോലെ സ്വന്തമായിട്ടൊരു വീടും ഉണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു. എണീറ്റ് നടന്നു കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി. നല്ലത് വരട്ടെ.❤️❤️❤️

  • @saranyais9072
    @saranyais9072 21 день назад +1

    എത്രയും പെട്ടെന്ന് തന്നെ ചേച്ചിക്ക് പുതിയൊരു വീട് വെച്ച് അവിടേക്ക് താമസിക്കാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @azhakintedevathakumary9439
    @azhakintedevathakumary9439 22 дня назад +12

    സുധിമോളും കുടുംബവും നല്ലൊരു വീട്ടിലേയ്ക്ക് മാറിയപ്പോ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം ❤
    സംഭവിച്ചതെല്ലാം നല്ലതിന്
    സംഭവിക്കാനിരിക്കുന്നതും നല്ലതിന് 🙏
    സംഭവാമി യുഗേ യുഗേ 🙏🥰

  • @radhaap5924
    @radhaap5924 22 дня назад +40

    സുധിമോളുടെ സഹോദരൻ നല്ല സ്നേഹം ഉള്ളതാണ് കേട്ടോ സുധി ആ മോനെ സഹായിക്കണം കേട്ടോ

  • @meeramenon5517
    @meeramenon5517 22 дня назад +16

    ദൈവമേ!നടക്കുന്നത് കാണുമ്പോൾ 🙏. വൃത്തിയുള്ള ഭംഗിയുള്ള വീട്!ദൈവം അനുഗ്രഹങ്ങൾ ചൊരിയട്ടെ!സ്വന്തം വീട് ഇനി കാണണം!

  • @SumiHashim-pb9fh
    @SumiHashim-pb9fh 19 дней назад +2

    ഉള്ളവർക്ക് ഒന്നിനും വില ഇല്ല. സുധി ചേച്ചിയുടെ സന്തോഷം 🥰❤️

  • @ajithastanly7164
    @ajithastanly7164 21 день назад +2

    സുധി മോളെ ഞാനും 6 വാടകവീട്ടിൽ കിടന്നു ഇപ്പോൾ സ്വന്തമായി ഒരു വീട് വാങ്ങി ഞാനും എല്ലാം സെറ്റ് ആക്കുന്ന തിരക്കിൽ ആണ് എത്രയും പെട്ടെന്ന് സുധിക്കും ഒരു വീട് ഉണ്ടാകട്ടെ 🥰

  • @jayasreemanoj2192
    @jayasreemanoj2192 22 дня назад +23

    സുധിമോളുടെ സന്തോഷം കണ്ടു ഞങളുടെ കണ്ണും മനസ്സും നിറഞ്ഞു ഒത്തിരി ഇഷ്ട്ടായി വീട് ഇനി സ്വന്തം വീട്ടിൽ നിക്കാൻ വേഗം സാധിക്കട്ടെ 🙏🙏🙏

  • @Ashadreamworld
    @Ashadreamworld 22 дня назад +16

    ഈ ഒരു സന്തോഷം കാണാൻ ആണ് ഞങ്ങൾ കാത്തിരുന്നത് 🙏🙏🙏🙏താമസിക്കാതെ സ്വന്തമായി ഒരു വീട്ടിലേക്കു മാറാൻ കഴിയട്ടെ 🙏🙏

  • @BeenaKT-wg1wn
    @BeenaKT-wg1wn 21 день назад +8

    വസുധിയുടെ സന്തോഷം കണ്ടപ്പോൾ എനിക്കും വലിയ സന്തോഷം തോന്നി. വേഗം തന്നെ സ്വന്തമായി ഒരു വീടുണ്ടാവട്ടെ. ഭഗവാൻ എല്ലാം നടത്തിത്തരും

  • @kanakamsathyaraj5210
    @kanakamsathyaraj5210 11 дней назад

    എല്ലാം നന്മക്കായിട്ടാണ് മോളേ ദൈവംചെയ്യുന്നത്.. ഇത്രയും സ്നേഹമുള്ള കൂടപിറപ്പുകൾ. ദൈവം ഇനിയും അനുഗ്രഹിക്കട്ടെ. ഒത്തിരി സന്തോഷം... സുധിയെയും ഭർത്താവിനെയും കുഞ്ഞുങ്ങളെയും ഈ നിലയിൽ കാണാൻ കഴിഞ്ഞതിൽ.. ഇനിയും ഒരു ചിരി ഇരു ചിരി ബമ്പർ ചിരിയിൽ വരണംകേട്ടോ.. ഒത്തിരിസന്തോഷം.' നിങ്ങളെ ഈ നിലയിൽ എത്തിച്ചെ ദൈവത്തിനുനന്ദി....

  • @ajithanizana-kx2zr
    @ajithanizana-kx2zr 21 день назад

    സുധിയുടെ സന്തോഷം കണ്ടപ്പോൾ.. എനിക്ക് സന്തോഷവും.. സങ്കടവും തോന്നി ❤❤❤ വേഗം സ്വന്തമായി ദൈവം ഒരു വീടു തരട്ടെ 👍🏻

  • @SarammaSebastian-zm3uj
    @SarammaSebastian-zm3uj 22 дня назад +14

    സ്വന്തമായി ഒരു വീട് കിട്ടാനായി സർവേശ്വരനോട് പ്രാർത്ഥിക്കുന്നു 🙏❤️God bless you മോളെ ❤️❤️

  • @user-rq9mc8vh6c
    @user-rq9mc8vh6c 21 день назад +56

    ദൈവത്തെ മുറുകെ പിടിക്കുക 🙏എല്ലാം അവിടുത്തെ ദാനമാണെന്ന് എപ്പോഴും ഓർത്തു നന്ദി പറയുക 🙏🙏ഇനിയും ഉയരങ്ങളിൽ എത്തും 🙏🙏🙏

  • @elsageorge2977
    @elsageorge2977 22 дня назад +9

    സുധി മോളുടെ സന്തോഷം കണ്ടിട്ട്എന്റെ കണ്ണു നിറഞ്ഞു പോയി. ഞാൻ എന്നും മാതാവിനോടു പ്രാർത്ഥിക്കുമായിര
    യിരുന്നു എത്രയു വേഗം എഴുന്നേറ്റു നടക്കാൻ സാധികക്കണേ എന്ന്..വൈദ്യന്റെ അടുത്തു പോകുന്നതും തിരികെ വരുന്നതുമെല്ലാം ഞാൻ കാണാറുണ്ടായിരുന്നു.നന്മകൾ മാത്രം വരട്ടെ എന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.

  • @SangeethaBineesh-ip9nr
    @SangeethaBineesh-ip9nr 21 день назад +2

    സന്തോഷം 💖💖❤️ഇതുപോലെ ഒരു വീട് എത്രയും പെട്ടന്ന് ഉണ്ടാകും ഞങ്ങൾ പ്രാത്ഥിക്കാം 🙏സന്തോഷം ആയിരിക്ക് ❤️❤️🥰

  • @beenavs9968
    @beenavs9968 18 дней назад +1

    ആങ്ങള യും നാത്തൂനും നല്ല സ്വഭാവമുള്ളത് ആയതുകൊണ്ട് സുധി മോൾക്ക് ഒരാനുഗ്രഹമാണ്

  • @alimongammongam91
    @alimongammongam91 22 дня назад +19

    സുദി മോളെ വീട് കണ്ടപ്പോൾ സന്തോഷം ഇനി വീട് വോഗം ആവട്ടെ നിന്റെ സന്തോഷം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു🥰

  • @SuchithraRenjith321
    @SuchithraRenjith321 22 дня назад +29

    ചേച്ചിടെ സന്തോഷം കണ്ട് എന്റെ കണ്ണ് നിറഞ്ഞുപോയി ഇതുപോലെ സ്വന്തമായ ഒരു വീട് ഉണ്ടാകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼

  • @Santosh-i9f
    @Santosh-i9f 21 день назад +9

    സ്വന്തമായി ഒരു വീട് ദൈവം തരട്ടെ. ആ വെള്ളക്കെട്ടിൽ നിന്ന് കരയിൽ എത്തിയതിന്റെ സന്തോഷം ആണ് ആ മുഖത്ത്. അനുഭവിച്ച യാതനകൾക്ക് ഉള്ള മറുപടി ദൈവം അനുഗ്രഹമായി തന്നു തുടങ്ങി. പിന്നേ ഹസ്ബൻഡ്,ആങ്ങള, നാത്തൂൻ, സ്നേഹിക്കാൻ മാത്രം അറിയാവുന്ന കുറെ മനുഷ്യർ.... കാണുമ്പോ തന്നെ സന്തോഷം 🙏🏻പൂർണ്ണ ആരോഗ്യത്തോടെ ദീർഘായുസ്സോടെ ആയിരിക്കട്ടെ. 🙏🏻🥰🥰🥰🥰🥰🥰

  • @PrasnnaShaji
    @PrasnnaShaji 20 дней назад +1

    ചേച്ചിയുടെ സന്തോഷം കണ്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ

  • @valsalakollarickal7421
    @valsalakollarickal7421 20 дней назад

    മോളെ നിന്റെ സന്തോഷം കാണുമ്പോൾ സങ്കടം തോന്നി ഇത്രയൊക്കെ ദൈവം തന്നില്ലേ
    സ്വന്തമായി എല്ലാം ഉണ്ടാകും
    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️

  • @sunithaajikumar894
    @sunithaajikumar894 22 дня назад +49

    ❤..അതിലും സന്തോഷം ഉണ്ട്...സുധി....യുടെ സന്തോഷം കാണുമ്പോൾ❤❤❤

  • @ansualby2838
    @ansualby2838 22 дня назад +20

    സന്തോഷം
    വാടക വീടാണെങ്കിലും നല്ലൊരു വീട്ടിൽ താമസിക്കുന്നത്.
    എത്രയും വേഗം സ്വന്തമായി ഒരു വീട് ദൈവം തരട്ടെ സുധി 🥰

  • @shereefap8678
    @shereefap8678 22 дня назад +27

    എന്തായാലും പ്രാർത്ഥനയിൽ ഉൾപെടുത്തുന്നുണ്ട് വീട് എന്നൊരു സ്വപ്നം പെട്ടന്ന് സഫലമാകട്ടെ

  • @jameelajacob3333
    @jameelajacob3333 21 день назад

    സുധി ക്കുട്ടാ ഒത്തിരി സന്തോഷം എഴുന്നേറ്റ് നടന്നു കണ്ടതിലും പുതിയ വീട്ടിലോട്ട് മാറിയതിനാലും പിന്നെ അങ്ങള കുട്ടനെയും ഫാമിലിയെയും ഒത്തിരി ഇഷ്ടമാണ്. നല്ല സ്നേഹമുള്ള നാത്തൂൻകൂട്ടി

  • @jalajaanil4852
    @jalajaanil4852 9 дней назад

    സുധിമോളെ കണ്ടിട്ട് എനിക്ക് സന്തോഷം കൊണ്ട് കരച്ചിൽ വരുന്നു എത്രയും പെട്ടന്ന് സ്വന്തം വീട് ഉണ്ടാവട്ടെ ❤️❤️🙏❤️

  • @sheebaci7335
    @sheebaci7335 21 день назад +10

    സുധിമോൾ ഒത്തിരി സതോഷമായി ഇനിയും കുടുതലായി ദെവം സുധിമോൾക് തരും അത്രയും നല്ലമനസ് സുധിമോൾക് ❤️❤️❤️❤️❤️

  • @SobhakrKr
    @SobhakrKr 21 день назад +11

    സുധിക്ക് സ്വന്തമായി ഒരു വീട് എത്രയും പെട്ടെന്ന് ഉണ്ടാവാൻ ദൈവത്തിനോട് പ്രാർത്ഥിക്കു💖💖

  • @user-wn7my5ng7c
    @user-wn7my5ng7c 22 дня назад +62

    അൽഹംദുലില്ലാഹ് സൂപ്പർ ഇനി എത്രയും പെട്ടെന്ന് വീടാവട്ടെ

  • @user-jk7jt2hh5z
    @user-jk7jt2hh5z 18 дней назад +7

    സുധി മോളുടെ സന്തോഷം എന്നും നിലനിൽക്കട്ടെ ❤❤

  • @mahijamahi752
    @mahijamahi752 21 день назад

    സുധി മോളെ നിന്റെ കൂടെ അപ്പോഴും ദൈവം ഉണ്ട് കേട്ടോ പിന്നെ ഒരിക്കലും ദൈവത്തെ മറക്കരുത് കേട്ടോ നിന്റെ എല്ലാ സങ്കടവും കാണുന്ന ദൈവം നിന്നെ കൈ വിടില്ല God bless you all ❤❤ ♥

  • @sreejajayakumara2969
    @sreejajayakumara2969 22 дня назад +24

    എല്ലാ നന്മകളും ഉണ്ടാകാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ

  • @leelammachacko6561
    @leelammachacko6561 21 день назад +8

    സുധിമോൾക്കു സ്വന്തമായൊരു വീടു ദൈവം തരും എല്ലാവരുടേയും പ്രാർത്ഥ യുണ്ട്.

  • @Life_today428
    @Life_today428 22 дня назад +21

    മുറ്റത്ത് വാതിൽക്കലും അടുക്കളയുടെ വാതിൽക്കളും അല്പം മിറ്റിൽ ഇട്ടാൽ വീട്ടിൽ ചെളിയും പൊടിയും കയറാതെ ഇരുന്നേനെ ❤❤. Wash ബേസിൻ, കിച്ചൺ, വാതിൽക്കൽ എല്ലാം തുണിയുടെ ചവിട്ടി വാങ്ങി ഇടണം ❤..

  • @user-hd3zw5xc9e
    @user-hd3zw5xc9e 21 день назад +3

    വാഷിംഗ് മെഷീൻതന്ന ചേച്ചിമാരെ ദൈവം അനുഗ്രഹിക്കട്ടെ.സുധി മോൾക്ക് വേഗം സുഖമാവട്ടെ.

  • @remadileep361
    @remadileep361 21 день назад

    സുധിമോളെ ഒരു പാട് സന്തോഷം . നിൻ്റെ സന്തോഷം കണ്ടിട്ട് എൻ്റെ മനസ്സും നിറഞ്ഞു. ഇനി എൻ്റെ കൊച്ചിന് നല്ലൊരു വീടുണ്ടാകട്ടെ.❤❤❤