പ്രിയ ഗുരു, അങ്ങ് ശ്രീ നാരായണ ഗുരുദേവന്റെ കൃതി ഞങ്ങൾക്ക് വളരെ ലളിതമായി വ്യാഖ്യാനിച്ച് കരിക്കിൻ വെള്ളം പോലെ മധുരവും സുഖവും തരുന്ന ഒരമ്യതാക്കിമാറ്റി. ഒരു കോടി പ്രണാമങ്ങൾ
ഗുരുവിനെ പറ്റി വികലമായ വിലയിരുത്തലുകൾ.... പൊക്കാൻ പറ്റുന്നത് എടുത്താൽ പോരേ ??? ഭയങ്കര ബോറിംഗ് ആയ വ്യാഖ്യാനം ആണ്. നിത്യ ചൈതന്യ യതി ഗുരുവും മുനി നാരായണ പ്രസാദ് ഗുരുവും ഒക്കെ എത്ര മനോഹരമായും ഗഹനമായും ഒക്കെ വ്യാഖ്യാനിച്ചു തന്നിരിക്കുന്നു. അതൊക്കെ കേട്ടിട്ട് ഇത് കേൾക്കുമ്പോൾ... 🥳
Suvyakthamaya vivaranam.angekku pranamam
പ്രിയ ഗുരു,
അങ്ങ് ശ്രീ നാരായണ ഗുരുദേവന്റെ കൃതി ഞങ്ങൾക്ക് വളരെ ലളിതമായി വ്യാഖ്യാനിച്ച് കരിക്കിൻ വെള്ളം പോലെ മധുരവും സുഖവും തരുന്ന ഒരമ്യതാക്കിമാറ്റി.
ഒരു കോടി പ്രണാമങ്ങൾ
ജനനീനവരത്നമഞ്ജരി
******************************
ഒന്നായമാമതിയിൽ നിന്നായിരം ത്രിപുടി
വന്നാശു തന്മതി മറ-
ന്നന്നാദിയിൽ പ്രിയമുയർന്നാടലാം കടലി-
ലൊന്നായി വീണുവലയും
എന്നാശയം ഗതിപെറും നാദഭൂമിയില-
മർന്നാവിരാഭ പടരും
ചിന്നാഭിയിൽ ത്രിപുടിയെന്നാണറുംപടി
കലർന്നാറിടുന്നു ജനനീ! 1
ഇല്ലാതമായയിടുമുല്ലാസമൊന്നുമറി-
വല്ലാതെയില്ലനിലനും
കല്ലാഴിയും കനലുമല്ലാതെ ശൂന്യമതു-
മെല്ലാമൊരാദിയറിവാം,
തല്ലാഘവം പറകിലില്ലാരണം ക്രിയകൾ
മല്ലാടുകില്ല മതിയീ
സല്ലാഭമൊന്നു മതിയെല്ലാവരും തിരയു-
മുല്ലാഘബോധജനനീ. 2
ഉണ്ടായി മാറുമറിവുണ്ടായി മുന്നമിതു
കണ്ടാടുമംഗമകവും
കൊണ്ടായിരം തരമിരുണ്ടാശയം പ്രതി ചു-
രുണ്ടാ മഹസ്സിൽ മറയും
കണ്ടാലുമീനിലയിലുണ്ടാകയില്ലറിവ-
ഖണ്ഡാനുഭൂതിയിലെഴും
തണ്ടാരിൽ വീണു മധുവുണ്ടാരമിക്കുമൊരു
വണ്ടാണു സൂരി സുകൃതീ. 3
ആരായുകിൽ തിരകൾ നീരായിടുന്നു, ഫണി
നാരായിടുന്നു, കുടവും
പാരായിടുന്നതിനു നേരായിടുന്നുലക,-
മോരായ്കിലുണ്ടഖിലവും,
വേരായ നിൻ കഴലിലാരാധനം തരണ-
മാരാലിതിന്നൊരു വരം
നേരായി വന്നിടുക വേറാരുമില്ല ഗതി
ഹേ, രാജയോഗജനനീ. 4
മേലായ മൂലമതിയാലാവൃതം ജനനി
നീ, ലാസ്യമാടിവിടുമീ-
കീലാലവായ്വനലകോലാഹലം ഭുവന-
മാലാപമാത്രമഖിലം,
കാലാദിയായ മൃദുനൂലാലെ നെയ്യുമൊരു
ലീലാപടം ഭവതി മെയ്-
മേലാകെ മൂടുമതിനാ, ലാരുമുള്ളതറി-
വീലാഗമാന്തനിലയേ. 5
മീനായതും ഭവതി മാനായതും ജനനി,
നീ നാഗവും നഗഖഗം-
താനായതും ധര നദീ നാരിയും നരനു-
മാ നാകവും നരകവും,
നീ നാമരൂപമതിൽ നാനാവിധപ്രകൃതി-
മാനായി നിന്നറിയുമീ-
ഞാനായതും ഭവതി, ഹേ നാദരൂപിണിയ-
ഹോ! നാടകം നിഖിലവും. 6
എൻ പാപമെയ്‌വതിനൊരമ്പായിടുന്നറിവു
നിൻ പാദതാരിലെഴുമെ-
ന്നൻപാണു മൗർവിയൊരിരുമ്പാം മനം ധനുര-
ഹംഭാവിയാണു വിജയീ
അംബാ തരുന്നു വിജയം പാപപങ്കിലമ-
ഹം ഭാനമാകുമതിനാൽ
വൻ ഭാരമാർന്ന തനുവും ഭാനമാമുലക-
വും ഭാനമാകുമഖിലം. 7
സത്തായിനിന്നുപരി ചിത്തായി രണ്ടു-
മൊരു മുത്തായി മൂന്നുമറിയും
ഹൃത്തായി നിന്നതിനു വിത്തായി വിണ്ണൊടു മ-
രുത്തായി ദൃഷ്ടി മുതലായ്
കൊത്തായിടും വിഷയ വിസ്താരമന്നമതി-
നത്താവുമായി വിലസും
സിദ്ധാനുഭൂതിയിലുമെത്താതെയാമതിമ-
ഹത്തായിടും ജനനി നീ. 8
ഭൂവാദി ഭൂതമതിനാവാസമില്ല വെറു-
മാഭാസമാമിതറിവി-
ന്നാഭാവിശേഷമിതിനാവാസമിങ്ങുലകി-
ലാപാദിതം ഭവതിയാൽ
നാവാദി തൻ വിഷയിതാവാസമറ്റ ഭവ-
ദാവാസമാകെ വിലസും
ദ്യോവാണതിന്റെ മഹിമാവാരറിഞ്ഞു ജന-
നീ വാഴ്ത്തുവാനുമരുതേ! 9
ദീർഘ കാലങ്ങളായുള്ള ആഗ്രഹം ...... മുന്നിലിരുന്നു കേൾക്കാൻ കഴിഞ്ഞില്ല എങ്കിലും ............ !!
ജനമനസ്സുകളെ വേദതത്വങ്ങളിലേക്കു അടുപ്പിച്ച ഗുരുദേവൻ. ലോകത്തിന് വഴികാട്ടി. ഗുരുപരമ്പര ചരണങ്ങളിൽ നമിക്കുന്നു 😍🙏
🙏🕉️👍👍👍👍👍
ഓം നമോ നാരായണായ 🙏
പരമഗുരുവേ നമസ്തേ .
Pranamam sathguro
Om sri narayana parama guruve namah👍👍
പ്രണാമം ഗുരുജി 🙏🙏🙏എത്രയും ലളിതമായ വിവരണം. മനസ്സ് നിറഞ്ഞു.
പ്രണാമം ഗുരുജി
Mahagurudeva namaha.SN SARANA SANGAM (trvndrm)
Swamiji pranam. You are explained each words of the poem clearly .
Ethu kelkan kazhinjathil valare santosham, sawmijiku nandhi
ഗുരുപ്രണാമം
Pranamam swamiji
Great Sashtangapranam sathguro
പ്രണാമം ഗുരുജി 🚩🚩 ജയ് ഹിന്ദു ധർമം 🚩🚩
പ്രണാമം ഗുരുജി 🙏
Great
pranamam Swamiji
Soulful
Swamiji Annadiyil......annu+aadiyil=Annadiyil ...!? Mens.. ohm .. Can I mean to.think
Like this!?
പ്രണാമം സ്വാമിജി
🙏🙏🙏🙏🙏
💞
🕉
💐💐💐pranaamam
🙏
🌹🌹🌹🙏
മഹാത്മാ പ്രണാമം 🙏
🙏🎉
Om tath sath.
ഗുരുവിനെ പറ്റി വികലമായ വിലയിരുത്തലുകൾ....
പൊക്കാൻ പറ്റുന്നത് എടുത്താൽ പോരേ ???
ഭയങ്കര ബോറിംഗ് ആയ വ്യാഖ്യാനം ആണ്.
നിത്യ ചൈതന്യ യതി ഗുരുവും മുനി നാരായണ പ്രസാദ് ഗുരുവും ഒക്കെ എത്ര മനോഹരമായും ഗഹനമായും ഒക്കെ വ്യാഖ്യാനിച്ചു തന്നിരിക്കുന്നു.
അതൊക്കെ കേട്ടിട്ട് ഇത് കേൾക്കുമ്പോൾ... 🥳
ക്ലാസ് മാറി ഇരുന്നതിനാലാവാം മനസിലാവാത്തത്.
🕉️
🙏🙏🙏
🙏