ഷൈനിങ്ങ് എന്ന സ്റ്റാൻലി കുബ്രിക് പടം കണ്ടാൽ വലിയ പേടിയൊന്നും തോന്നില്ല..അത് പക്ഷെ എക്കാലത്തെയും മികച്ച ഹൊറർ ചിത്രമാണ് നിരൂപകരുടെ കണ്ണിൽ. അത് പോലെ ഗോഡ്ഫാദർ ഗാങ്സ്റ്റർ ഡ്രാമകൾക്ക്. ഒരു ത്രില്ലർ സിനിമയുടെ സൗന്ദര്യശാസ്ത്രപരമായ കുറെ സങ്കേതങ്ങൾക്ക് ഏറ്റവും മൗലികമായ മാതൃകയാണ് യവനിക. യവനികക്ക് ചുവടുപിടിച്ചാണ് പിന്നീട് റിയലിസ്റ്റിക് കുറ്റാന്വേഷണങ്ങൾ മലയാളസിനിമയിൽ വരുന്നത്. ബോധപൂർവം സസ്പെൻസ് ഉണ്ടാക്കാനോ കൺഫ്യൂഷൻ ഉണ്ടാക്കാനോ ഒന്നും യവനിയകയിൽ ചെയ്തിട്ടില്ല. ആ കാലത്തിലെ സിനിമാശൈലി നവീകരിക്കാൻ 'യവനിക' ഒരനിവാര്യതയായിരുന്നു. ആലഭാരങ്ങൾ ഒന്നുമില്ലാത്ത ഒരാദ്യമാതൃക.
ആ കാലത്തെ മാസ്സ് മൂവി. പടത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ സംവിധായകന്റെ ഓരോ ഷോട്ടിലുമുള്ള സസ്പെൻസ്, ഡയലോഗ്, ആക്ഷൻസ് എല്ലാം അപാരമായ ദീർഘ ദൃഷ്ടി, സൂക്ഷ്മത ഉൾക്കൊണ്ടിട്ടുണ്ട്. പടത്തിന്റെ തുടക്കം തന്നെ തിലകൻ പറയുന്ന ഡയലോഗ് ' നടകത്തിന്റെ സാധനങ്ങൾ വണ്ടിയിൽ കേട്ടുമ്പോൾ 'മുറുക്കികേട്ടടാ ഇന്നലെ മുഴുവൻ മഴയായിരുന്നു '. ആ വീടിന്റെ മുറ്റം മുഴുവൻ ചെളിയും വെള്ളവും കാണുന്നു. വേണുനാഗവള്ളിയുടെ കഥാപാത്രം വണ്ടിയിൽ കേറുമ്പോൾ തൊടുപുഴ വാസന്തി ചോദിക്കുന്നു 'എന്നും നേരത്തെ വരാറുള്ള കൊല്ലപ്പള്ളിക്കിതെന്തു പറ്റി? ജഗതി ഇതേ ചോദ്യം ചോദിക്കുമ്പോൾ താക്കോൽ കളഞ്ഞു പോയ കാര്യം കൊല്ലപ്പള്ളി പറയുന്നു. വണ്ടിയിൽ കേറുമ്പോൾ മുതൽ ജലജയും വേണുനാഗവള്ളിയും തലകുനിച്ചിരിക്കുന്നു. നാടകം തുടങ്ങുമ്പോൾ ജലജയും വേണുനാഗവള്ളിയും പരസ്പരം നോക്കുന്നതില തന്നെ തലേന്നത്തെ സംഭവം അവരിൽ ഏൽപ്പിച്ച ആഘാതം തെളിയുന്നു. ഗോപിയുടെ കഥാപാത്രത്തെ കാണാതായി. എല്ലാവരും ഗോപി തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുമ്പോൾ ജലജ മാത്രം അവളുടെ വീട്ടിൽ ഒറ്റയ്ക്ക് കിടക്കാൻ പറ്റില്ലെന്ന് പറയുന്നു... അങ്ങനെ സിനിമയുടെ ഓരോ രംഗവും കുത്താൻ ഉപയോഗിച്ച കുപ്പിയുടെ കഷ്ണം പോലും കൃത്യമായി വരത്തക്ക വിധത്തിൽ വളരെ പ്ലാൻ ചെയ്തു എടുത്ത KG george മാജിക് മൂവി. നെടുമുടി വേണുവും ഭരത് ഗോപിയും അശോകനും ഒക്കെ തകർത്തഭിനയിച്ച ചിത്രം. മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്ന്.. 💞❤❤❤❤💞
മലയാള സിനിമ കണ്ട ഏറ്റവും പ്രഗത്ഭന്മാർ അണിനിരന്ന അന്നത്തെ 20-20. തിലകൻ, നെടുമുടിവേണു, ഭരത് ഗോപി, ശ്രീനിവാസൻ, ജഗതി ശ്രീകുമാർ, അശോകൻ, വേണു നാഗവള്ളി & മമ്മൂട്ടി.... ഇനിയൊരിക്കലും ഇങ്ങനെയൊരു സിനിമ ഉണ്ടാവില്ല.
Jagathy മമ്മൂട്ടിയോട് സങ്കടം പറയുമ്പോൾ ഉള്ള സീൻ കണ്ടപ്പോൾ പെട്ടെന്ന് action hero bijuvile സുരാജേട്ടന്റെ സീൻ ഓർമവന്നു.... മലയാളസിനിമയിൽ മാത്രമേ ഉണ്ടാകു ഇങ്ങനെ.... കോമെഡിയൻസ് വരെ എന്ത് സീൻ വേണമെങ്കിലും അഭിനയിച്ചു തകർക്കും ❤🙏
Comedians വരെ എന്നത് ശരിയല്ല bro.. Actually അഭിനയിച്ചു ഫലിപ്പിക്കാൻ ഏറ്റവും ബുദ്ധിമുട്ട് ഹാസ്യമാണ്... അത് ഏറ്റവും great ആയി ചെയ്തേക്കുന്ന ഇവർക്ക് character roles ഒന്നും വെല്ലുവിളി അല്ലാ...
ഇ മൂവി യിൽ അഭിനയിച്ചിരിക്കുന്നപലരും ഇന്ന് കാല യവനികക്കു അപ്പുറം മറഞ്ഞു പോയവർ ആണു !!!പക്ഷെ നമ്മൾ ഇന്നും ഇവരുടെ ഫാൻസ് ആണു !!! അവർ അഭിനയിച്ച ക്ലാസ്സിക്സ് കാണും തോറും പുതിയ തലമുറ യിൽ ഉള്ളവർ മാതൃക ആകേണ്ട പലതും ഇവരിൽ ഉണ്ട് എന്ന് കരുതുന്നു !!!!
മലയാള സിനിമയിലെ ഒരു നാഴിക കല്ല് അതാണ് ' യവനിക'. കെ.ജി ജോർജിന്റെ സംവിധാന വൈഭവവും ഒരു പറ്റം നടീ നടന്മാരുടെ പ്രകടനവും കൊണ്ട് ക്ലാസിക് വിഭാഗത്തിൽ പെടുന്ന സിനിമ.
ശരിയാണ്. റോമിയോ ,അഡ്വ. ലക്ഷ്മണൻ തുടങ്ങിയ പടങ്ങളിൽ ഒക്കെ അശോകൻ മോശം അഭിനയമാണ്. ഉള്ള അവസരങ്ങളിൽ മോശമായി അഭിനയിക്കുന്നു. കലാഭവൻ മണിയും ഇതേ അവസ്ഥയിൽ ആയിരുന്നു
അഭിനയത്തോട് ഉള്ള അഭിനിവേശം കാരണം തൻ്റെ പരിശ്രമം കൊണ്ട് തേച്ച് തേച്ച് മിനുക്കിയ ഒരു അഭിയാസം മാത്രമേ ഞൻ ഇന്നു കനികുന്നുള്ളു എന്ന് മമ്മൂക്ക പറഞ്ഞത് എത്ര ശെരി ആണ്.. അനുഭവങ്ങൾ പാളിച്ചകളിലെ ജൂനിയർ artistil തുടങ്ങി pinned kaalachakrathile തോണിക്കരനിൽ ninn okke തൻ്റെ കരിയറിലെ വെറും 10 ആമതെ ഫിലിം ആയ yavanikayil ethizhappozhekkum aa junior artist orupad വളർന്നിരിക്കുന്നു, ഭരത് ഗോപി പോലെ അന്നത്തെ oru legendinod തൻ്റെ thudakkakalam തന്നെ മമ്മൂക്ക പിടിച്ച് നിന്നിട്ട് ഉണ്ടെങ്കിൽ, ഒറ്റ കാരണമെ ഉള്ളൂ മമ്മൂക്ക പറഞ്ഞത് പോലെ abhinayathodulla ആർത്തി...അദ്ദേഹം ഓരോ പടം കഴിയുമ്പോഴും വീണ്ടും അഭിനയം പഠിച്ച് കൊണ്ട് ഇരിക്കുക ആണ്, ഇനിയും ആടി തീർക്കാതെ വേഷങ്ങൾ തേടി ഉള്ള യാത്ര യിൽ ആണ് മലയാളത്തിൻ്റെ മഹാനടൻ❤️❤️Always a Diehard fan boy of you...mammookka💯🖤
ഓരോ പടങ്ങളും കാണും തോറും K.G ജോർജ് എന്ന പ്രതിഭാശാലിയെ കുറിച്ച്, സിനിമയെ ഇത്രത്തോളം പ്രണയിച്ച ഒരു മഹാനുഭാവനെ കുറിച്ച് അത്ഭുതം കൂടിവരുന്നു.ഒപ്പം ആദരവും....... ഈ സിനിമകളുടെയൊക്കെ മഹത്വവും വലിപ്പവും അദ്ദേഹം ജീവനോടെ ഇരുന്നപ്പോൾ ഞാൻ ഉൾപ്പെടെയുളള ഇന്നത്തെ തലമുറ അറിയാതെ പോയല്ലോ എന്നോർക്കുമ്പോൾ...😔😔
ഭരത് ഗോപി അസുഖം വന്നില്ലായിരുന്നെങ്കിൽ എത്രയോ മഹത്തായ പെർഫോമൻസ് കാണാമായിരുന്നു… ഇതിൽ പുള്ളിയുടെ അഭിനയം അസാദ്ധ്യം തന്നെ…ആ ഷാപ്പിലെ സീൻ…പിന്നെ ജലജയ്ക്കൊപ്പമുള്ള സീൻ ഇതൊക്കെ അവർണനീയം. പിന്നെ അശോകന്റെ അഭിനയം, അതും ഒരു രക്ഷയില്ല…തലതിരിഞ്ഞ ചെറുപ്പക്കാരൻ ആയി പുള്ളി തകർത്തു. പിന്നെ തിലകൻ ചേട്ടൻ,മമ്മൂക്ക അതുപിന്നെ പറയേണ്ട കാര്യമില്ല അവരും മനോഹരമായി അഭിനയിച്ചു. പിന്നെ ജഗതിയുടെ തട്ടിലെ അഭിനയം അത് അധികമാരും പരാമര്ശിക്കാത്ത ഒരു പെർഫോമൻസ് ആണ്, ശ്രീനിവാസനും കൊള്ളാം. സിനിമ ആയാൽ ഇങ്ങനെ വേണം .
1982-ൽ ഇറങ്ങിയ സിനിമ ആണിത്. ആ ഒരു കാലഘട്ടത്തിൽ ഇറങ്ങിയ സിനിമയേക്കാളും വ്യത്യസ്തമായി നിൽക്കുന്ന പോലെ തോന്നി "യവനിക". ആവശ്യമില്ലാത്ത സംഭാഷണങ്ങളോ മുഖം കൊണ്ടുള്ള ഓവർ ആക്റ്റിങ്ങോ സിനിമയിൽ ഇല്ല.എന്നാൽ അന്നിറങ്ങിയ ചില സിനിമകളിൽ ഒക്കെ പലപ്പോഴും അങ്ങനെ തോന്നിയിട്ടുണ്ട്. ഇന്ന് മലയാളത്തിൽ ഇറങ്ങുന്ന സിനിമകൾ പോലെ തന്നെ തോന്നുന്നു " യവനിക"
ഗോപിയുടെ പ്രകടനം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഒന്നയി തന്നെ നിലനിൽക്കും . Mammootty, TG George, Nedumudi, Jalaja, Tilakan, Jalaja , Jagathy, Asokan എല്ലാവരും അതി ഗംഭീരം .
@@ismailpsps430 1978 to 1986 Bharath Gopiyude Careeryille Best Period annu as an Actor. Orupaddu Cinemakkal undu Bharath Gopiyude Health conditions Problem Vannathu annu Careeryillu thirichadi Ayyathu. One of the Best actor in India Ever
ഒരു കാലത്ത് എല്ലാവരുടെയും പ്രിയപ്പെട്ട അഭിനേത്രിയായിരുന്നു ജലജ ചേച്ചി. ചുരുങ്ങിയ വർഷം കൊണ്ട് നൂറിലധികം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചേച്ചി ചെയ്തു. മികച്ച സംവിധായകരുടെ സിനിമകളിൽ അഭിനയിച്ചു. അന്നും ഇന്നും ജലജ ചേച്ചിയോട് ഇഷ്ടം ❤❤❤
Remembering Thodupuzha Vasanthi....... This beautiful lady had a sad ending following bad health conditions. My respects. I spent two years of my life as violinist in various drama troupes while being a chemical engineer by profession.
ഈ സിനിമയിൽ പോലീസ് ചോദ്യംചെയ്യുന്ന രീതി ശരിക്കും സത്യമാണ്,ഇങ്ങനെ തന്നാണ് നമ്മുടെ പോലീസും ചിലപ്പോളൊക്കെ ചോദ്യം ചെയ്യുക,ഒരിക്കൽ പറഞ്ഞത് വീണ്ടും ചോദിക്കുമ്പോൾ മാറ്റിപ്പറഞ്ഞാൽ പിന്നെ നമ്മൾ പെട്ടു 🤣🤣
Thriller , mystery genere ൽ പെടുന്ന പഴയകാല സിനിമൾ. മുഖം ഈ കണ്ണി കൂടി കരിയില കാറ്റ് പോലെ ഇലഞ്ഞി പൂക്കൾ അടയാളം ഈ തണുത്ത വെളുപ്പാൻ കാലത്ത് ഉത്തരം ദി ട്രൂത്ത് ഒരു അഭിഭാഷകന്റെ കേസ് ഡയറി ഒരു സിബിഐ ഡയറിക്കുറിപ്പ് NH 47 ( സുകുമാരക്കുറുപ്പ് കഥ) ചരിത്രം നാദിയ കൊല്ലപ്പെട്ട രാത്രി ഡിറ്റക്ടീവ് No.20 മദ്രാസ് മെയിൽ മോർച്ചറി വിററനസ് കൊച്ചി ൻ എക്സ്പ്രസ് ഇത്രയും ആണ് മനസ്സിൽ പെട്ടെന്ന് ഓർമ വരുന്നത് ..
Natural acting.... Bharat Gopi Thilakan Jalaja Venu nagavalli, nedumudi venu... All are So awesome. Simple and realistic movie. Love u too all the crew....
മലയാളത്തിലെ എക്കാലത്തെയും ഏറ്റവുംമികച്ച 25 ചിത്രങ്ങൾ തെരഞ്ഞെടുത്താൽ അതിലൊന്ന് യവനിക ആയിരിക്കും എന്നുറപ്പ്. കെ. ജി. ജോർജ് എന്ന പ്രതിഭാ ധനനായ സംവിധായകന്റെ സിനിമ കൾ എല്ലാംതന്നെ മികച്ചവയാണ്. അവയിൽതന്നെ പ്രമേയത്തിലും അതിന്റെ അവതരണത്തിലും ഏറെ വ്യത്യസ്തതയും സൂക്ഷ്മത യും പുലർത്തിയ യവനിക കാലാതിവർത്തിയായി നിൽക്കുന്നു! അഭിനയത്തിന്റെ സൂക്ഷ്മവശങ്ങളി ലൂടെ സഞ്ചരിക്കുന്ന, ഈ രംഗവേദി യിലെ, നടന്മാരെയും നടിമാരെയും ഒന്ന് പരിചയപ്പെട്ടാൽ മാത്രംമതി..... ഗോപി, നെടുമുടി വേണു, മമ്മൂട്ടി, വേണു നാഗവള്ളി, ജഗതിശ്രീകുമാർ, തിലകൻ, ശ്രീനിവാസൻ, അശോകൻ, മാമുക്കോയ, ലത്തീഫ്, ജലജ,വിലാസിനി,തൊടുപുഴവാസന്തി, .... etc. ഒ. എൻ. വി... എം. ബി. എസ് കൂട്ടു കെട്ടിൽ പിറന്ന നിത്യനൂതനഗാന ങ്ങൾ ഈ ചിത്രത്തെ കൂടുതൽ മഹത്തരമാക്കുന്നു!
The best film ever produced in Malayalam. I have watched it more than 50 times. No cheating by the script writer. Super thriller. Anyone who did not watch this film please watch as early as possible. Female singer Selma is the wife of director KG George.
"യവനിക" തബലിസ്റ്റ് അയ്യപ്പൻ ആസക്തിയും ഉന്മാദവും ക്രൗരവ്യം പ്രതിഭയും കലർന്ന കഥാപാത്രം സിനിമചരിത്രത്തിൽ എന്നന്നേക്കുമായി ഇടംപിടിച്ചു. മലയാള നാടക ശാലകളുടെ പിന്നാംമ്പുറ ജീവിതദുരിതങ്ങളുടെ നേർകാഴ്ച കൂടിയായിരുന്നു; നാടകാചാര്യൻ എസ്.എൽ.പുരത്തിന്റെ തിരകഥയും സംഭാഷണവും കൂടിയായപ്പോൾ തേനിൽ കരിമ്പ് മുക്കിയത് പോലെ യവനിക ഉയർത്തിവിട്ടത് മാറ്റത്തിന്റെ ചുഴലിക്കാറ്റായിരുന്നു ആ സിനിമ എന്ന് നിസംശയം പറയാം.................. ചില സിനിമയും അതിലെ കഥാപാത്രങ്ങളും കാലാതിവർത്തിയായി നിലകൊള്ളും.ജീവിതഗന്ദ്ധിയായ കഥയും സന്ദർഭങ്ങളും ചിലപ്പോൾ നമുക്ക് ചിരപരിചിതമായി തോന്നുകയും കഥാപാത്രത്തിന്റെ മാനസിക നിലയും ആത്മസംഘർഷങ്ങളും നമ്മുടെതായി തോന്നുകയും ചെയ്യും.. ശ്രവണ സുന്ദരമായ ഗാനങ്ങൾ ആണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യകത..... ഭരതമുനി ഒരു കളം വരച്ചു.................. പ്രിയ കലാകാരന് പ്രണാമം.🙏🙏🙏
Super direction from georgettan. Bharath gopy extraordinary acting. Super screenplay. Not only gopi, venu ,jalaja , thilakan, jagathy , and of course mammooty. What a fantastic movie🍿🎥
ഞാൻ ഈ പടം ആദ്യമായാണ് കാണുന്നത്. ഒരു നാടക ആർട്ടിസ്റ്റിന്റെ തിരോധാനം അന്വേഷിക്കുന്നതാണ് ഈ സിനിമയുടെ ത്രഡ് എന്ന് കേട്ടിട്ടുണ്ട്. സിനിമയുടെ തുടക്കത്തിൽ നാടകത്തിന് പുറപ്പെടാൻ എല്ലാവരും വണ്ടിയിൽ കയറുമ്പോൾ വേണു നാഗവള്ളി വൈകി വരുന്നതിനു പറയുന്ന കാരണം താക്കോൽ കളഞ്ഞ് പോയത് കൊണ്ടാണെന്നാണ്. അപ്പോൾ തന്നെ എനിക്ക് ഒരു തോന്നലുണ്ടായി ഈ സിനിമയിൽ ആ കളഞ്ഞ് പോയ താക്കോലിന് ഒരു റോളുണ്ടാകുമെന്ന്. അത് അതുപോലെ സംഭവിച്ചു. ആ താക്കോ ലണ് അയ്യപ്പനെ കൊന്നത് ആരാണെന്ന് കണ്ട് പിടിക്കുന്നതിലെത്തിച്ചത്.
മലയാളത്തിലെ ഏറ്റവും പ്രഗത്ഭന്മാരായ നടൻമാർ മത്സരിച്ച അഭിനയിച്ച സിനിമ. ഇന്നും ഈ ചിത്രം കാണുമ്പോൾ എന്ത് പുതുമ aaanu. Bharath ഗോപി ചേട്ടന്റെ ക്ലാസ്സ് അഭിനയം, ആ തബലയടി, കള്ളുകുടി, പുകവലി, അഭിനയിച്ചു ജീവിച്ചു കാണിച്ചു തന്നു. RIP 🙏🙏
ശക്തമായ തിരക്കഥയും പ്രഗത്ഭനായ സംവിധായകനും കഴിവുള്ള അഭിനേതാക്കളും ഒത്തുചേർന്നാൽ ഇതുപോലുള്ള സിനിമകൾ ഇനിയുമുണ്ടാവും. അരനാഴികനേരം, ഒരു പെണ്ണിന്റെ കഥ, മുച്ചീട്ടുകളിക്കാരൻ്റെ മകൾ, അശ്വമേധം, ദാഹം, സിന്ദൂരച്ചെപ്പ്, ഉത്സവപ്പിറ്റേന്ന്, പൂരം തുടങ്ങി എത്രയെത്ര നല്ല സിനിമകൾ!
One of the best film in Malayalam cinema mainly in thriller series. K.G.george direction and script is brilliant.The actors performed brilliantly. Thilakan one of the best character in his starting period he got state award for his character, bharath gopi as actor proved once again his talent in this movie one of the mammokkas best movie during his starting period.Critically and commercialy the movie were hit one bigest hit during of that period.This movie is milestone in malayalam films.
മലയാള സിനിമ ആസ്വാദകർ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമകളിലൊന്ന്.മമ്മൂട്ടിക്ക് ഒരു വടക്കൻ വീരഗാഥ പോലെ,മോഹൻ ലാലിന് വാനപ്രസ്ഥം പോലെ ഭരത് ഗോപി എന്ന നടനുമുണ്ട് ഒരു സിനിമ.അതാണ് 'യവനിക'.
ഓരോരുത്തർക്കും ഓരോ ഇഷ്ടം, എന്റെ ഇഷ്ടം മമ്മൂട്ടി വിധേയനിലെ പട്ടേലർ, മോഹൻലാലിന്റെ വാനപ്രസ്ഥം, ഭരത് ഗോപിയുടെ ചിദംബരം. (വടക്കൻ വീരഗാഥയിൽ അഭിനയിക്കുന്നതിനുള്ള ആയുസ് ജയന് കിട്ടിയിരുന്നെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് )
സത്യം... ആ രണ്ട് അനിയത്തിമാരുടെയും മുഖത്തെ ദൈന്യതയും നിസ്സഹായതയും... ഇന്നും സ്ഥിതി ഒട്ടും വ്യത്യസ്തമല്ല പെൺകുട്ടികളുള്ള ദാരിദ്ര്യമനുഭവിക്കുന്ന പാവപ്പെട്ട വീടുകളിൽ തബലിസ്റ്റ് അയ്യപ്പനെ പോലെ വട്ടമിട്ട് പറന്നു റാഞ്ചുന്ന കഴുകന്മാർ ധാരാളം സമൂഹത്തിൽ ഇന്നുമുണ്ട്... ജോലി മേടിച്ചു തരാം സഹായം ചെയ്യാം ഏന്നൊക്കെ പറഞ്ഞു വന്നു കേറുന്നവരെ ദാരിദ്ര്യവും പട്ടിണിയും നിസ്സഹായതയും കാരണം വീട്ടുകാർ കണ്ണുമടച്ച് വിശ്വസ്സിക്കും.... ദയനീയമായ അവസ്ഥ
ഏറ്റവും കഷ്ടം എന്ന് പറയാവുന്നത് ദാരിദ്ര്യവും ദയനീയതയും തളംകെട്ടി നിൽക്കുന്ന ആ പാവപ്പെട്ട മുഖങ്ങളിൽ നോക്കി നിനക്കൊരു സിനിമാ കട്ടുണ്ടല്ലോ, സിനിമയിൽ ചാൻസ് നോക്കുന്നുണ്ടോ എന്നൊക്കെ ചോദിക്കാനുള്ള ആ ഉളുപ്പില്ലായ്മയാണ്. ഹൃദയങ്ങൾ ഏറ്റവും കടുത്തുപോയ പിശാചുക്കൾക്ക് മാത്രമേ അത്തരം പാവപ്പെട്ട പെൺപിള്ളേരെ പഞ്ചാര വാക്കുകൾ പറഞ്ഞ് മയക്കി ചീത്തയാക്കാൻ സാധിക്കൂ. ഗോപി എന്ന പ്രഗൽഭ നടൻ അത്തരം വിടമാരെ അതുല്യമായി അവതരിപ്പിച്ചു. പക്ഷേ യഥാർത്ഥ ജീവിതത്തിലും അത്തരം കഴുകന്മാർ ഉണ്ടല്ലോ എന്ന് ആലോചിക്കുമ്പോൾ ആണ്...
പടത്തിന്റെ തുടക്കത്തിൽ തന്നെ മനസിലാകും കൊല ഒന്നുകിൽ അയ്യപ്പന്റ ഭാര്യ അല്ലേൽ കൊല്ലപ്പള്ളി ആണ് കൊല നടത്തിയിട്ടുള്ളത് എന്ന്.... കാരണം അവരുട പരുങ്ങൽ കണ്ടാൽ mathi.... അത് നല്ല ഒരു ക്ലൂ ആണ്
ഈ സിനിമയിൽ തുടക്കം മുതൽ ഒടുക്കം വരെ ഫ്ലാഷ്ബാക്കിൽ മാത്രം വന്ന കഥാപാത്രമാണ് തബലിസ്റ്റ് അയ്യപ്പൻ. ഒരു മിസ്സിങ്ങും ഇല്ലാതെ എന്തൊരു flow യിൽ ആണ് പടം പോകുന്നത്. സമ്മതിക്കണം. ഫ്ളാഷ്ബാക്കും അതിലെ കഥാപാത്രവും നെടുംതൂണായ സിനിമ.
ഗാന്ധിമതി ബാലൻ സഫാരി ടീവിയിൽ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ പറഞ്ഞിട്ടുണ്ട് ജോർജ് സർ സ്ക്രിപ്റ്റിൽ ആണ് വെട്ടി തിരുത്ത് നടത്തുന്നത് ലാസ്റ്റ് ഷൂട്ടിംഗ് കഴിഞ്ഞു എഡിറ്റെർക്ക് വലിയ പണി ഇല്ല നല്ല കാച്ചി കുറിക്കിയ സ്ക്രിപ്റ്റ് ആണ് അദേഹത്തിന്റെ
K.G ജോർജ് സർ മരണപ്പെട്ട വാർത്തയറിഞ്ഞു അദ്ദേഹത്തിന്റെ ഓർമ പുതുക്കാൻ സിനിമ കാണാൻ വന്നതാണ്..ആദരാഞ്ജലികൾ..😢💐💐💐
❤🎉😢
ഇത് ശരിക്കും ഒരു മികച്ച സിനിമയാണ് മലയാളത്തിലാണ്
@@baburajankalluveettilanarg2222 of an
...l.
ഞാനും
ഇങ്ങനെ യുളള സിനിമ ഇനി
ഉണ്ടാക്കുമോ
ഷൈനിങ്ങ് എന്ന സ്റ്റാൻലി കുബ്രിക് പടം കണ്ടാൽ വലിയ പേടിയൊന്നും തോന്നില്ല..അത് പക്ഷെ എക്കാലത്തെയും മികച്ച ഹൊറർ ചിത്രമാണ് നിരൂപകരുടെ കണ്ണിൽ. അത് പോലെ ഗോഡ്ഫാദർ ഗാങ്സ്റ്റർ ഡ്രാമകൾക്ക്. ഒരു ത്രില്ലർ സിനിമയുടെ സൗന്ദര്യശാസ്ത്രപരമായ കുറെ സങ്കേതങ്ങൾക്ക് ഏറ്റവും മൗലികമായ മാതൃകയാണ് യവനിക. യവനികക്ക് ചുവടുപിടിച്ചാണ് പിന്നീട് റിയലിസ്റ്റിക് കുറ്റാന്വേഷണങ്ങൾ മലയാളസിനിമയിൽ വരുന്നത്. ബോധപൂർവം സസ്പെൻസ് ഉണ്ടാക്കാനോ കൺഫ്യൂഷൻ ഉണ്ടാക്കാനോ ഒന്നും യവനിയകയിൽ ചെയ്തിട്ടില്ല. ആ കാലത്തിലെ സിനിമാശൈലി നവീകരിക്കാൻ 'യവനിക' ഒരനിവാര്യതയായിരുന്നു. ആലഭാരങ്ങൾ ഒന്നുമില്ലാത്ത ഒരാദ്യമാതൃക.
Hollywood il thrillers il oru bench mark ondakiya padamanu the usual suspects
ആ കാലത്തെ മാസ്സ് മൂവി. പടത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ സംവിധായകന്റെ ഓരോ ഷോട്ടിലുമുള്ള സസ്പെൻസ്, ഡയലോഗ്, ആക്ഷൻസ് എല്ലാം അപാരമായ ദീർഘ ദൃഷ്ടി, സൂക്ഷ്മത ഉൾക്കൊണ്ടിട്ടുണ്ട്. പടത്തിന്റെ തുടക്കം തന്നെ തിലകൻ പറയുന്ന ഡയലോഗ് ' നടകത്തിന്റെ സാധനങ്ങൾ വണ്ടിയിൽ കേട്ടുമ്പോൾ 'മുറുക്കികേട്ടടാ ഇന്നലെ മുഴുവൻ മഴയായിരുന്നു '. ആ വീടിന്റെ മുറ്റം മുഴുവൻ ചെളിയും വെള്ളവും കാണുന്നു.
വേണുനാഗവള്ളിയുടെ കഥാപാത്രം വണ്ടിയിൽ കേറുമ്പോൾ തൊടുപുഴ വാസന്തി ചോദിക്കുന്നു 'എന്നും നേരത്തെ വരാറുള്ള കൊല്ലപ്പള്ളിക്കിതെന്തു പറ്റി?
ജഗതി ഇതേ ചോദ്യം ചോദിക്കുമ്പോൾ താക്കോൽ കളഞ്ഞു പോയ കാര്യം കൊല്ലപ്പള്ളി പറയുന്നു. വണ്ടിയിൽ കേറുമ്പോൾ മുതൽ ജലജയും വേണുനാഗവള്ളിയും തലകുനിച്ചിരിക്കുന്നു.
നാടകം തുടങ്ങുമ്പോൾ ജലജയും വേണുനാഗവള്ളിയും പരസ്പരം നോക്കുന്നതില തന്നെ തലേന്നത്തെ സംഭവം അവരിൽ ഏൽപ്പിച്ച ആഘാതം തെളിയുന്നു. ഗോപിയുടെ കഥാപാത്രത്തെ കാണാതായി. എല്ലാവരും ഗോപി തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുമ്പോൾ ജലജ മാത്രം അവളുടെ വീട്ടിൽ ഒറ്റയ്ക്ക് കിടക്കാൻ പറ്റില്ലെന്ന് പറയുന്നു... അങ്ങനെ സിനിമയുടെ ഓരോ രംഗവും കുത്താൻ ഉപയോഗിച്ച കുപ്പിയുടെ കഷ്ണം പോലും കൃത്യമായി വരത്തക്ക വിധത്തിൽ വളരെ പ്ലാൻ ചെയ്തു എടുത്ത KG george മാജിക് മൂവി. നെടുമുടി വേണുവും ഭരത് ഗോപിയും അശോകനും ഒക്കെ തകർത്തഭിനയിച്ച ചിത്രം. മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്ന്.. 💞❤❤❤❤💞
Correct
Ok ishu
O5
Yes
👍
ഒരു സിനിമയും, നാടകവും ഒരുമിച്ചു കണ്ടപോലെ തോന്നി ❤️
മലയാള സിനിമ കണ്ട ഏറ്റവും പ്രഗത്ഭന്മാർ അണിനിരന്ന അന്നത്തെ 20-20.
തിലകൻ, നെടുമുടിവേണു, ഭരത് ഗോപി, ശ്രീനിവാസൻ, ജഗതി ശ്രീകുമാർ, അശോകൻ, വേണു നാഗവള്ളി & മമ്മൂട്ടി.... ഇനിയൊരിക്കലും ഇങ്ങനെയൊരു സിനിമ ഉണ്ടാവില്ല.
💯
മലയാള സിനിമയെക്കുറിച്ച്
പുതുതലമുറ ക്ക് അറിയാൻ
ഈ ഒരൊററ സിനിമ കണ്ടാൽ മതി
Jagathy മമ്മൂട്ടിയോട് സങ്കടം പറയുമ്പോൾ ഉള്ള സീൻ കണ്ടപ്പോൾ പെട്ടെന്ന് action hero bijuvile സുരാജേട്ടന്റെ സീൻ ഓർമവന്നു.... മലയാളസിനിമയിൽ മാത്രമേ ഉണ്ടാകു ഇങ്ങനെ.... കോമെഡിയൻസ് വരെ എന്ത് സീൻ വേണമെങ്കിലും അഭിനയിച്ചു തകർക്കും ❤🙏
Comedians വരെ എന്നത് ശരിയല്ല bro.. Actually അഭിനയിച്ചു ഫലിപ്പിക്കാൻ ഏറ്റവും ബുദ്ധിമുട്ട് ഹാസ്യമാണ്... അത് ഏറ്റവും great ആയി ചെയ്തേക്കുന്ന ഇവർക്ക് character roles ഒന്നും വെല്ലുവിളി അല്ലാ...
ഇ മൂവി യിൽ അഭിനയിച്ചിരിക്കുന്നപലരും ഇന്ന് കാല യവനികക്കു അപ്പുറം മറഞ്ഞു പോയവർ ആണു !!!പക്ഷെ നമ്മൾ ഇന്നും ഇവരുടെ ഫാൻസ് ആണു !!! അവർ അഭിനയിച്ച ക്ലാസ്സിക്സ് കാണും തോറും പുതിയ തലമുറ യിൽ ഉള്ളവർ മാതൃക ആകേണ്ട പലതും ഇവരിൽ ഉണ്ട് എന്ന് കരുതുന്നു !!!!
മലയാള സിനിമയിലെ ഒരു നാഴിക കല്ല് അതാണ് ' യവനിക'. കെ.ജി ജോർജിന്റെ സംവിധാന വൈഭവവും ഒരു പറ്റം നടീ നടന്മാരുടെ പ്രകടനവും കൊണ്ട് ക്ലാസിക് വിഭാഗത്തിൽ പെടുന്ന സിനിമ.
"കൊന്നെങ്കിൽ കൊന്നെന്ന് പറയും.. സ്വന്തം അച്ഛനല്ലേ സാറെ.."
എജ്ജാതി തഗ് അശോകൻ 😂
പ്രായം കൂടുന്തോറും അഭിനയ മികവ് നഷ്ടപെട്ട ആളാണ് അശോകൻ . പഴയ സിനിമകളിൽ എന്തോരു
സ്കിൽ ആണ്
ath alla adhehathinte abhinayam purath kond varan aarkum kazhijit illa
pradeep suresh v chancum kittande
Nalla roles kittiyilla Ashokanu.. Skill ippozhum undu..
ശരിയാണ്. റോമിയോ ,അഡ്വ. ലക്ഷ്മണൻ തുടങ്ങിയ പടങ്ങളിൽ ഒക്കെ അശോകൻ മോശം അഭിനയമാണ്. ഉള്ള അവസരങ്ങളിൽ മോശമായി അഭിനയിക്കുന്നു. കലാഭവൻ മണിയും ഇതേ അവസ്ഥയിൽ ആയിരുന്നു
അല്ല. പുതിയ സംവിധായകർക്ക് അശോകന്റെ സ്‌കിൽ ആവശ്യത്തിന് ഉപയോഗിക്കാൻ കഴിഞ്ഞില്ല,😥
അഭിനയത്തോട് ഉള്ള അഭിനിവേശം കാരണം തൻ്റെ പരിശ്രമം കൊണ്ട് തേച്ച് തേച്ച് മിനുക്കിയ ഒരു അഭിയാസം മാത്രമേ ഞൻ ഇന്നു കനികുന്നുള്ളു എന്ന് മമ്മൂക്ക പറഞ്ഞത് എത്ര ശെരി ആണ്..
അനുഭവങ്ങൾ പാളിച്ചകളിലെ ജൂനിയർ artistil തുടങ്ങി pinned kaalachakrathile തോണിക്കരനിൽ ninn okke തൻ്റെ കരിയറിലെ വെറും 10 ആമതെ ഫിലിം ആയ yavanikayil ethizhappozhekkum aa junior artist orupad വളർന്നിരിക്കുന്നു, ഭരത് ഗോപി പോലെ അന്നത്തെ oru legendinod തൻ്റെ thudakkakalam തന്നെ മമ്മൂക്ക പിടിച്ച് നിന്നിട്ട് ഉണ്ടെങ്കിൽ, ഒറ്റ കാരണമെ ഉള്ളൂ മമ്മൂക്ക പറഞ്ഞത് പോലെ abhinayathodulla ആർത്തി...അദ്ദേഹം ഓരോ പടം കഴിയുമ്പോഴും വീണ്ടും അഭിനയം പഠിച്ച് കൊണ്ട് ഇരിക്കുക ആണ്, ഇനിയും ആടി തീർക്കാതെ വേഷങ്ങൾ തേടി ഉള്ള യാത്ര യിൽ ആണ് മലയാളത്തിൻ്റെ മഹാനടൻ❤️❤️Always a Diehard fan boy of you...mammookka💯🖤
ഭരത് ഗോപി ചേട്ടൻ...എന്ത് natural acting...❤️
ഓരോ പടങ്ങളും കാണും തോറും K.G ജോർജ് എന്ന പ്രതിഭാശാലിയെ കുറിച്ച്, സിനിമയെ ഇത്രത്തോളം പ്രണയിച്ച ഒരു മഹാനുഭാവനെ കുറിച്ച് അത്ഭുതം കൂടിവരുന്നു.ഒപ്പം ആദരവും.......
ഈ സിനിമകളുടെയൊക്കെ മഹത്വവും വലിപ്പവും അദ്ദേഹം ജീവനോടെ ഇരുന്നപ്പോൾ ഞാൻ ഉൾപ്പെടെയുളള ഇന്നത്തെ തലമുറ അറിയാതെ പോയല്ലോ എന്നോർക്കുമ്പോൾ...😔😔
ആക്കാലത്തു ഈ സിനിമ ഞാൻ കണ്ടതാണ്. ഓർമ പുതുക്കാൻ ഇപ്പോൾ കണ്ടു. ഇതിൽ ഒരൊറ്റ സീൻ പോലും അനാവശ്യ മായി ഇല്ല. നല്ല ചിത്രം.
How many people like old movies?
“👇” hit like
edit : thanks for 500 likes
exact 61 people
Habeeb Mohamed new gen ആയിട്ട് പോലും old movies ആണ് ഇഷ്ടം
Me also
Habeeb Mohamed I like old movies very much
💪😘✌️
എല്ലാവരും അവരുടെ റോളുകൾ അസ്സലായി ചെയ്തു. കെ ജി ജോർജിന്റെ സംവിധാനം എത്രയോ മികച്ചത്.ഇന്നും പുതുമ നഷ്ടപ്പെടാത്ത സിനിമ
Kidu
ഭരത് ഗോപി അസുഖം വന്നില്ലായിരുന്നെങ്കിൽ എത്രയോ മഹത്തായ പെർഫോമൻസ് കാണാമായിരുന്നു…
ഇതിൽ പുള്ളിയുടെ അഭിനയം അസാദ്ധ്യം തന്നെ…ആ ഷാപ്പിലെ സീൻ…പിന്നെ ജലജയ്ക്കൊപ്പമുള്ള സീൻ ഇതൊക്കെ അവർണനീയം.
പിന്നെ അശോകന്റെ അഭിനയം, അതും ഒരു രക്ഷയില്ല…തലതിരിഞ്ഞ ചെറുപ്പക്കാരൻ ആയി പുള്ളി തകർത്തു.
പിന്നെ തിലകൻ ചേട്ടൻ,മമ്മൂക്ക അതുപിന്നെ പറയേണ്ട കാര്യമില്ല അവരും മനോഹരമായി അഭിനയിച്ചു.
പിന്നെ ജഗതിയുടെ തട്ടിലെ അഭിനയം അത് അധികമാരും പരാമര്ശിക്കാത്ത ഒരു പെർഫോമൻസ് ആണ്,
ശ്രീനിവാസനും കൊള്ളാം.
സിനിമ ആയാൽ ഇങ്ങനെ വേണം .
അതെയതെ
Venu Nagavally excelled in his role as well.
ellavarum onninonn mecham
Satyam... classic.. ആസ്വദിച്ചു കണ്ടു.. സമയം പോയത് അറിഞ്ഞില്ല..
Bharath gopi one of the best actor I have seen
മലയാളസിനിമ കണ്ട ഏറ്റവും മികച്ച നടന്മാരായ തിലകൻ, ഭരത് ഗോപി, നെടുമുടി വേണു, ജഗതി ശ്രീകുമാർ ഒപ്പം നമ്മുടെ മെഗാസ്റ്റാറും. സൂപ്പർ സിനിമ. സൂപ്പർ ഡയറക്ഷൻ.
1:29:30 ഞാൻ എന്തിനാ സാറെ നുണപറയുന്നതു. സ്വന്തം അച്ഛനല്ലേ കൊന്നെങ്കിൽ കൊന്നെന്നു പറയും. 🤣🤣🤣💪💪 Epic dialogue Ashokan
1:29:30 aanu
😆😆😆😆
😂😂
Real hero ...ഏജ്ജാതി തഗ് ലൈഫ്
Asokettan Thuglife 😎😎
മമ്മുക്ക ചോദ്യം ചെയ്യൽ കണ്ടപ്പോൾ നമ്മുടെ ജോർജ് ജോസഫ് സാറിനെ ഓർമ വന്നു..
1982-ൽ ഇറങ്ങിയ സിനിമ ആണിത്. ആ ഒരു കാലഘട്ടത്തിൽ ഇറങ്ങിയ സിനിമയേക്കാളും വ്യത്യസ്തമായി നിൽക്കുന്ന പോലെ തോന്നി "യവനിക".
ആവശ്യമില്ലാത്ത സംഭാഷണങ്ങളോ മുഖം കൊണ്ടുള്ള ഓവർ ആക്റ്റിങ്ങോ സിനിമയിൽ ഇല്ല.എന്നാൽ അന്നിറങ്ങിയ ചില സിനിമകളിൽ ഒക്കെ പലപ്പോഴും അങ്ങനെ തോന്നിയിട്ടുണ്ട്. ഇന്ന് മലയാളത്തിൽ ഇറങ്ങുന്ന സിനിമകൾ പോലെ തന്നെ തോന്നുന്നു " യവനിക"
ഗോപിയുടെ പ്രകടനം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഒന്നയി തന്നെ നിലനിൽക്കും . Mammootty, TG George, Nedumudi, Jalaja, Tilakan, Jalaja , Jagathy, Asokan എല്ലാവരും അതി ഗംഭീരം .
gopi spr..👍👍
Ellavarum ghambeeram except Gopi ee cenima yil nannyitt thonnunnath character kudiyan aayath kondanu.😞 Kodiyettavum ,yavanikayum allathe Gopi nalla abhinayam kazhcha vecha oru cenima paranje.😞
@@ismailpsps430 akkare, kaanathayapenkutty ,nizhal moodiya nirangal angane orupaadu
@@ismailpsps430 1978 to 1986
Bharath Gopiyude Careeryille
Best Period annu as an Actor.
Orupaddu Cinemakkal undu
Bharath Gopiyude Health conditions
Problem Vannathu annu Careeryillu
thirichadi Ayyathu.
One of the Best actor in India
Ever
@@dqdq3895 കൊടിയേറ്റം, യവനിക .. കൊള്ളാം ബാക്കി എന്തോന്ന്? താങ്കൾക്ക് നല്ല നാടനാണെന്ന് തോന്നിയെങ്കിൽ സന്തോഷം 😔
ജലജ ചേച്ചി ആരും ശ്രദ്ധിക്കാതെ പോയ ശാലീന സൗന്ദര്യം.. സ്റ്റാൻഡേർഡ് ഹൈ ക്ലാസ്സ് അഭിനയം 🙏💙❤️
ആരുപറഞ്ഞു ശ്രദ്ധിക്കാതെ പോയി എന്ന് ഇപ്പോൾ സജീവമല്ലാത്തതുകൊണ്ട് ചർച്ചചെയ്യപ്പെടുന്നില്ല
ഒരു കാലത്ത് എല്ലാവരുടെയും പ്രിയപ്പെട്ട അഭിനേത്രിയായിരുന്നു ജലജ ചേച്ചി. ചുരുങ്ങിയ വർഷം കൊണ്ട് നൂറിലധികം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചേച്ചി ചെയ്തു. മികച്ച സംവിധായകരുടെ സിനിമകളിൽ അഭിനയിച്ചു. അന്നും ഇന്നും ജലജ ചേച്ചിയോട് ഇഷ്ടം ❤❤❤
Remembering Thodupuzha Vasanthi.......
This beautiful lady had a sad ending following bad health conditions.
My respects.
I spent two years of my life as violinist in various drama troupes while being a chemical engineer by profession.
തബലയില്ലെങ്കില്‍ എന്‍റെ താളം പോകും..അത് സാരൂല.. താളം പോയാല്‍ സദസിന്ന് കൂവല്‍ വന്നോളും തിലകന്‍ തഗ് ലൈഫ്...
Ha,, ha,,
Hi hii njanum athukettu athiri chirichu
A Real class l
എല്ലാവരും നാച്ചുറൽ ആയ അഭിനയം. എംബി ശ്രീനിവാസൻ സാറിന്റെ അലൗകിക സംഗീതം. കേ.ജി. ജോർജ് കിടു.
ഈ സിനിമയിൽ പോലീസ് ചോദ്യംചെയ്യുന്ന രീതി ശരിക്കും സത്യമാണ്,ഇങ്ങനെ തന്നാണ് നമ്മുടെ പോലീസും ചിലപ്പോളൊക്കെ ചോദ്യം ചെയ്യുക,ഒരിക്കൽ പറഞ്ഞത് വീണ്ടും ചോദിക്കുമ്പോൾ മാറ്റിപ്പറഞ്ഞാൽ പിന്നെ നമ്മൾ പെട്ടു 🤣🤣
Pand police training nu e cinemayile chodyam cheyunna reethi kanichu kodukarundenu pand Achan paranjirunu
What a sequence of shots??? Classical masterpiece of KG George....unmatched by any movie in any language
തുടക്കത്തിലേ ഗാനവിഷ്കരണം ...ഒന്നും പറയാനില്ല...❤
Thriller , mystery genere ൽ പെടുന്ന പഴയകാല സിനിമൾ.
മുഖം
ഈ കണ്ണി കൂടി
കരിയില കാറ്റ് പോലെ
ഇലഞ്ഞി പൂക്കൾ
അടയാളം
ഈ തണുത്ത വെളുപ്പാൻ കാലത്ത്
ഉത്തരം
ദി ട്രൂത്ത്
ഒരു അഭിഭാഷകന്റെ കേസ് ഡയറി
ഒരു സിബിഐ ഡയറിക്കുറിപ്പ്
NH 47 ( സുകുമാരക്കുറുപ്പ് കഥ)
ചരിത്രം
നാദിയ കൊല്ലപ്പെട്ട രാത്രി
ഡിറ്റക്ടീവ്
No.20 മദ്രാസ് മെയിൽ
മോർച്ചറി
വിററനസ്
കൊച്ചി ൻ എക്സ്പ്രസ്
ഇത്രയും ആണ് മനസ്സിൽ പെട്ടെന്ന് ഓർമ വരുന്നത് ..
New year ,marupuram,postbox no 27,kanathaya penkutty
ഭാരത് ഗോപി സാറിന്റെ അസാമാന്യ അഭിനയം. മലയാളത്തിലെ എക്കാലത്തെയും മികച്ച കുറ്റാന്വേഷണ സിനിമ
അതേ.അക്കാലത്ത് കുറച്ചു തീയേറ്ററിൽ മാത്രം റിലീസ് ചെയ്ത പിന്നീട് ട്രെൻഡ് സെറ്റർ ആയി മാറിയ പടം
in first 10 min itself its clearly visible that jalaja and venu n have some role in missing of bharath gopi.how it can be all time thriller?
കണ്ടിട്ട് എനിക്ക് വലിയ അഭിപ്രായമൊന്നും തോന്നുന്നില്ല. ഇപ്പോൾ kanunnond ആവും. അന്നത്തെ മികച്ച സിനിമയാവും !!
@@krishpnr1 🤔
Overrated acting
ചോദ്യം ചെയ്യുന്ന മമ്മൂക്ക യുടെ മുഖഭാവം സൂപ്പർ ജഗതി ചേട്ടൻ അടിപൊളി good film🎬🎬🎬
One of the best thriller movie in the history of Indian film
കെ ജി ജോർജിന്റെ മാസ്റ്റർ പീസ് ❤❤
Natural acting....
Bharat Gopi
Thilakan
Jalaja
Venu nagavalli, nedumudi venu... All are
So awesome. Simple and realistic movie. Love u too all the crew....
And ashokan
Apam Mammootty ille
nedumudi/jagathi/lalettan - best ever
തിരക്കഥയുടെ മേക്കിങ് കൊണ്ട് ഞെട്ടിച്ചു കളഞ്ഞ കെ.ജി ജോർജ് ക്ലാസിക്... എന്നും ഈ ചിത്രം ഫേവറിറ്റ് ആണ്... മികച്ചത് എന്ന് പറഞ്ഞ് കുറച്ച് കളയുന്നില്ല
മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നടൻ
ഭരത് ഗോപി. ....
Sathyan sir nte film kandu noku .
Murali also
Ath Noushad theerumanichal mathiyo . nedumudi thilakan lal Mammootty ivarude aduth ethilla.kudiyanayitt kollaam .😞
Sathyan sir nte film kandu noku
@@anishkumar-gq7jo sathyanu entha kuzhappam. he was born acter .njan paranjath gopiyeyanu.
മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകൻ ആരാണെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ, " കെ ജി ജോർജ് "
😍😍😍😍
Yes, absolutely.
Writor lohitdas
Not always
yes
മലയാളത്തിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ്
Nedumudi was the greatest kaattikozhi ever😂.....great acting
Why all old movies of malayalam consists him.. I would prefer bharath gopi over him
അക്കാലത്തെ കുറേ പടങ്ങളിലെ roles എല്ലാം ഏതാണ്ട് ഇതു പോലെയുള്ളതായിരുന്നു.... അഭിനയം perfect തന്നെ.
May his soul RIP
അതെ.. നെടുമുടി,ഗോപി,അശോകൻ ഇത്രയും പേർ കലക്കി
@@krishmani8872 bharath gopi is too overrated. he does overacting. i dont know why people praise him so much..
വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടു ആദ്യം കണ്ട അതേ പ്രതീതിയേടെ....
കാലത്തിനദീതമായി നിൽക്കുന്ന സിനിമ...!
മലയാളത്തിലെ എക്കാലത്തെയും
ഏറ്റവുംമികച്ച 25 ചിത്രങ്ങൾ
തെരഞ്ഞെടുത്താൽ അതിലൊന്ന്
യവനിക ആയിരിക്കും എന്നുറപ്പ്.
കെ. ജി. ജോർജ് എന്ന പ്രതിഭാ
ധനനായ സംവിധായകന്റെ സിനിമ
കൾ എല്ലാംതന്നെ മികച്ചവയാണ്. അവയിൽതന്നെ പ്രമേയത്തിലും
അതിന്റെ അവതരണത്തിലും
ഏറെ വ്യത്യസ്തതയും സൂക്ഷ്മത
യും പുലർത്തിയ യവനിക
കാലാതിവർത്തിയായി നിൽക്കുന്നു!
അഭിനയത്തിന്റെ സൂക്ഷ്മവശങ്ങളി
ലൂടെ സഞ്ചരിക്കുന്ന, ഈ രംഗവേദി
യിലെ, നടന്മാരെയും നടിമാരെയും
ഒന്ന് പരിചയപ്പെട്ടാൽ മാത്രംമതി.....
ഗോപി, നെടുമുടി വേണു, മമ്മൂട്ടി,
വേണു നാഗവള്ളി, ജഗതിശ്രീകുമാർ,
തിലകൻ, ശ്രീനിവാസൻ, അശോകൻ,
മാമുക്കോയ, ലത്തീഫ്,
ജലജ,വിലാസിനി,തൊടുപുഴവാസന്തി,
.... etc.
ഒ. എൻ. വി... എം. ബി. എസ് കൂട്ടു
കെട്ടിൽ പിറന്ന നിത്യനൂതനഗാന
ങ്ങൾ ഈ ചിത്രത്തെ കൂടുതൽ
മഹത്തരമാക്കുന്നു!
Even in 1982, when he was not such a big star, Mammootty shows the maturity and complexity to rule the Malayalam industry later on... HATS OFF.
ഇന്നും പുതുമ നഷ്ടപെടാത്ത..." യവനിക..." നന്ദി ശ്രീ കെ.ജി ജോർജ്് മമ്മൂക്കാ....!!!
The best film ever produced in Malayalam. I have watched it more than 50 times. No cheating by the script writer. Super thriller. Anyone who did not watch this film please watch as early as possible. Female singer Selma is the wife of director KG George.
on What BASIS u say It best FILIM in 50 years??
Ithu 50 vattam kandennu paranjapam thanne manasilayille angerude kili poy kidakkuvannu
"യവനിക"
തബലിസ്റ്റ് അയ്യപ്പൻ ആസക്തിയും ഉന്മാദവും ക്രൗരവ്യം പ്രതിഭയും കലർന്ന കഥാപാത്രം സിനിമചരിത്രത്തിൽ എന്നന്നേക്കുമായി ഇടംപിടിച്ചു. മലയാള നാടക ശാലകളുടെ പിന്നാംമ്പുറ ജീവിതദുരിതങ്ങളുടെ നേർകാഴ്ച കൂടിയായിരുന്നു;
നാടകാചാര്യൻ എസ്.എൽ.പുരത്തിന്റെ തിരകഥയും സംഭാഷണവും കൂടിയായപ്പോൾ തേനിൽ കരിമ്പ് മുക്കിയത് പോലെ യവനിക ഉയർത്തിവിട്ടത് മാറ്റത്തിന്റെ ചുഴലിക്കാറ്റായിരുന്നു ആ സിനിമ എന്ന് നിസംശയം പറയാം..................
ചില സിനിമയും അതിലെ കഥാപാത്രങ്ങളും കാലാതിവർത്തിയായി നിലകൊള്ളും.ജീവിതഗന്ദ്ധിയായ കഥയും സന്ദർഭങ്ങളും ചിലപ്പോൾ നമുക്ക് ചിരപരിചിതമായി തോന്നുകയും കഥാപാത്രത്തിന്റെ മാനസിക നിലയും ആത്മസംഘർഷങ്ങളും നമ്മുടെതായി തോന്നുകയും ചെയ്യും..
ശ്രവണ സുന്ദരമായ ഗാനങ്ങൾ ആണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യകത.....
ഭരതമുനി ഒരു കളം വരച്ചു..................
പ്രിയ കലാകാരന് പ്രണാമം.🙏🙏🙏
പഴയ സിനിമ കാണുമ്പോൾ ഉണ്ടാകുന്ന ഒരു കുളിര്....
പ്രകൃതി ഭംഗി ഒക്കെ ആസ്വദിച്ചു കാണാം
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത invetigation thriller എന്ന് വിശേഷിപ്പിക്കപ്പെട്ട സിനിമ
പഴയകാലത്ത് ഇതിലും മികച്ച കുറ്റാന്വേഷണ സിനിമകൾ ഉണ്ട്.
Eethokke
@@homedept1762 eethokke parayo
@@homedept1762തേങ്ങയാണ്, ഇതാണ് firtst investigate thriller
കെജി ജോർജ് മരിച്ചതിന് ശേഷം ആണ് ഞാൻ ഈ സിനിമ കാണുന്നത് ജോർജ് അനുസ്‌മരണയിൽ ഈ സിനിമയെ കുറിച്ച് റേഡിയോയിൽ കേട്ടതിന് ശേഷം,സിനിമ സൂപ്പർ ആണ് ജോർജി സാർ😪🌹
no matter how many ever times I have watched this movie, it still feels so fresh. an epic movie.
Super direction from georgettan. Bharath gopy extraordinary acting. Super screenplay. Not only gopi, venu ,jalaja , thilakan, jagathy , and of course mammooty. What a fantastic movie🍿🎥
What a movie .....Yaar... no dirty words , dressing
Until the end thrilling
Hats off to the crew
Aadaranjalikal K G George sir. Great director of Indian Cinema
എത്രയോ പ്രാവിശ്യം കണ്ടു. ഇന്ന് ഒന്നുകൂടി കണ്ടു. ഓരോ പ്രാവിശ്യം കാണുമ്പോഴും എന്ധെങ്കിലും ഒരു പുതുമ സൂക്ഷിക്കുന്ന അസാധാരണ സിനിമ ❤
ഒരു വസന്ത കാലത്തിന്റെ ഓർമ യാണ് ഈ ചിത്രം.
ചമ്പക പുഷ്പ..... മനോഹര ഗാനം, ഭാരതമുനിയും super
ഈ പടത്തിൽ ഒരുപാട് Thug ഉണ്ട്. അതിൽ കൂടുതലും അശോകന്റെ ആണ്
ഞാൻ ഈ പടം ആദ്യമായാണ് കാണുന്നത്. ഒരു നാടക ആർട്ടിസ്റ്റിന്റെ തിരോധാനം അന്വേഷിക്കുന്നതാണ് ഈ സിനിമയുടെ ത്രഡ് എന്ന് കേട്ടിട്ടുണ്ട്. സിനിമയുടെ തുടക്കത്തിൽ നാടകത്തിന് പുറപ്പെടാൻ എല്ലാവരും വണ്ടിയിൽ കയറുമ്പോൾ വേണു നാഗവള്ളി വൈകി വരുന്നതിനു പറയുന്ന കാരണം താക്കോൽ കളഞ്ഞ് പോയത് കൊണ്ടാണെന്നാണ്. അപ്പോൾ തന്നെ എനിക്ക് ഒരു തോന്നലുണ്ടായി ഈ സിനിമയിൽ ആ കളഞ്ഞ് പോയ താക്കോലിന് ഒരു റോളുണ്ടാകുമെന്ന്. അത് അതുപോലെ സംഭവിച്ചു. ആ താക്കോ ലണ് അയ്യപ്പനെ കൊന്നത് ആരാണെന്ന് കണ്ട് പിടിക്കുന്നതിലെത്തിച്ചത്.
എന്റെ പൊന്നോ... അശോകൻ എന്ത് അഭിനയമാണ്. സൂപ്പർ. 1:30ൽ ഒരു രക്ഷയുമില്ല... 👍👍👍👍
Correct
മലയാളത്തിലെ ഏറ്റവും പ്രഗത്ഭന്മാരായ നടൻമാർ മത്സരിച്ച അഭിനയിച്ച സിനിമ.
ഇന്നും ഈ ചിത്രം കാണുമ്പോൾ എന്ത് പുതുമ aaanu.
Bharath ഗോപി ചേട്ടന്റെ ക്ലാസ്സ് അഭിനയം, ആ തബലയടി, കള്ളുകുടി, പുകവലി, അഭിനയിച്ചു ജീവിച്ചു കാണിച്ചു തന്നു.
RIP 🙏🙏
വൈകിയാണ് സിനിമ കണ്ടത് കണ്ടതിൽ വെച്ച് ഏറ്റവും മികച്ച സിനിമകളിൽ ഒന്ന് യവനിക❤️❤️👍👍
ശക്തമായ തിരക്കഥയും പ്രഗത്ഭനായ സംവിധായകനും കഴിവുള്ള അഭിനേതാക്കളും ഒത്തുചേർന്നാൽ ഇതുപോലുള്ള സിനിമകൾ ഇനിയുമുണ്ടാവും.
അരനാഴികനേരം, ഒരു പെണ്ണിന്റെ കഥ, മുച്ചീട്ടുകളിക്കാരൻ്റെ മകൾ, അശ്വമേധം, ദാഹം, സിന്ദൂരച്ചെപ്പ്, ഉത്സവപ്പിറ്റേന്ന്, പൂരം തുടങ്ങി എത്രയെത്ര നല്ല സിനിമകൾ!
ഇന്നാണ് യവനിക കണ്ടത്.. big salute 👌👍💜
4 പ്രാവശ്യം കണ്ടു..
KG ജോര്‍ജ് സര്‍ ന്റെ കഥ,തിരക്കഥ,സംവിധാനം ,
One of the best film Director In India...
THANKS TO THE GREAT DIRECTOR K.G.GEORGE
👍ഭരതമുനിയൊരു കളം വരച്ചു................. George sir ... Super Film
Epic Movie. What a star cast Bharat Gopi, Thilakan, Mammooty, Jagathy, Nedumudi, Venu Nagavally, Srinivasan,Ashokan, Jalaja...
👍ഭരതമുനിയൊരു കളം വരച്ചു.................👌
എന്നും മലയാളികൾക്ക് കാണാൻ വേണ്ടി ആസ്വദിക്കാൻ വേണ്ടി "" യവനിക ""
A Great Movie of all time ...from the Legends K G George & Bharath GOPI
Don't miss mamooty thilkan ashokan charactrrs
ഭരത് ഗോപി ഇതിഹാസ താരം തന്നെ ഈ ഫിലിമിൽ ഒരാളും വേസ്റ്റല്ല എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട് ok
One of the best film in Malayalam cinema mainly in thriller series. K.G.george direction and script is brilliant.The actors performed brilliantly. Thilakan one of the best character in his starting period he got state award for his character, bharath gopi as actor proved once again his talent in this movie one of the mammokkas best movie during his starting period.Critically and commercialy the movie were hit one bigest hit during of that period.This movie is milestone in malayalam films.
Script is written by both sl puram sadanandan ang kg george
Mammookka's first police officer character. He did his best.
Re watched it today after May 1982 …39 years of this movie …still relevant …that makes it a timeless movie !
No this film is released 1982,, 40 years
Ohh i meant 1982👍😀
1982//2023🤔
മലയാള സിനിമ ആസ്വാദകർ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമകളിലൊന്ന്.മമ്മൂട്ടിക്ക് ഒരു വടക്കൻ വീരഗാഥ പോലെ,മോഹൻ ലാലിന് വാനപ്രസ്ഥം പോലെ ഭരത് ഗോപി എന്ന നടനുമുണ്ട് ഒരു സിനിമ.അതാണ് 'യവനിക'.
Super ❤❤❤
ഓരോരുത്തർക്കും ഓരോ ഇഷ്ടം, എന്റെ ഇഷ്ടം മമ്മൂട്ടി വിധേയനിലെ പട്ടേലർ, മോഹൻലാലിന്റെ വാനപ്രസ്ഥം, ഭരത് ഗോപിയുടെ ചിദംബരം. (വടക്കൻ വീരഗാഥയിൽ അഭിനയിക്കുന്നതിനുള്ള ആയുസ് ജയന് കിട്ടിയിരുന്നെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് )
There is something magical about this movie.. which forces me to watch this again and again....
True true
One of the earliest movies where Mammooty got noted.. Bharath Gopi is outstanding..
അന്ന് ഈ സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന ടെക്നിക്ക്(കഥ പറച്ചിൽ ) ആണ് ഇന്നും പലരും ഉപയോഗിക്കുന്നത്
മൺസൂൺ മീഡിയയുടെ must watch മൂവി ലിസ്റ്റ് കണ്ട് വന്നതാ 🔥🔥
ഞാനും
✋
ഞാനും 🌹👍
Super acting all actors especially Gopi,Jalaja,Thilakan, Mammootty,Nedumudi Venu,Jagathy... also outstanding camera and lightings...feels natural... 👍
1:29:01 മമ്മുക്ക :ഈ രേഖ എന്തിനുള്ളതാണെന്നു അറിയാമോടാ
അശോകൻ :കയ്യ് മടക്കാൻ 😂😂😂😂
😀😀
🤣
തഗ് 😀😀
Adipoli
Swantham achanalle konnenkil konnenn parayilllee😂😂
ഭരത് ഗോപിയുടെ മികച്ച പ്രകടനം ആണ് ഈ സിനിമയുടെ പ്ലസ് പോയിന്റ്
All time classic .Salute K.G.George and the entire team💐💐💐💐
The most elegant and classic movie in Malayalam
"....എന്നിലെ പൗരുഷം സ്ത്രീത്വത്തിന്റെ കുടിലതയിൽ കുരുങ്ങുമെന്ന് കരുതേണ്ടെടീ കുടലേ..."
"പ്ഫാ...!"
"കുലടേ.."
"ആ.."
R.I P to K.G.George, number one in malayalam film industry
Asokan mass scene at 1:28:00 👍👍👌👌
മലയാള സിനിമയിലെ ആദ്യത്തെ ലക്ഷണമൊത്ത പൊലീസ് ഓഫിസർ.
ജേക്കബ് ഈരാളി.
അതും മമ്മൂക്ക തന്റെ വെറും എട്ടാമത്തെ സിനിമയിൽ ചെയ്തു വെച്ചത്.
പക്ഷെ ഈ പടം ആണ് മമ്മൂട്ടിയെ ഇന്നീ കാണുന്ന മമ്മൂട്ടിയെ സൃഷ്ടിച്ചത്
ഇക്ക ഇഷ്ട്ടം ❤
saw the movie morethan seven times.. great script and direction..... purely legends work.. hats off K G George Sir na Gopi Sir
Can you please try to upload english subtitles?
=
r
വിഷ്ണു വന്നൊ.വിഷ്ണുവല്ല പരമശിവൻ.. അശോകൻ്റെ അഭിനയം തകർത്തു
മൺസൂൺ മീഡിയ suggest ചെയ്ത് വന്നവർ
✌✌
Me watching now
Me
💯
*ഈ കമന്റ് ഇടാൻ വന്ന ഞാൻ ആരായി...*
The scene of Gopi meeting Jalajas family is deeply moving . The real face of poverty and the condition of women in those days !
സത്യം... ആ രണ്ട് അനിയത്തിമാരുടെയും മുഖത്തെ ദൈന്യതയും നിസ്സഹായതയും... ഇന്നും സ്ഥിതി ഒട്ടും വ്യത്യസ്തമല്ല പെൺകുട്ടികളുള്ള ദാരിദ്ര്യമനുഭവിക്കുന്ന പാവപ്പെട്ട വീടുകളിൽ തബലിസ്റ്റ് അയ്യപ്പനെ പോലെ വട്ടമിട്ട് പറന്നു റാഞ്ചുന്ന കഴുകന്മാർ ധാരാളം സമൂഹത്തിൽ ഇന്നുമുണ്ട്... ജോലി മേടിച്ചു തരാം സഹായം ചെയ്യാം ഏന്നൊക്കെ പറഞ്ഞു വന്നു കേറുന്നവരെ ദാരിദ്ര്യവും പട്ടിണിയും നിസ്സഹായതയും കാരണം വീട്ടുകാർ കണ്ണുമടച്ച് വിശ്വസ്സിക്കും.... ദയനീയമായ അവസ്ഥ
ഏറ്റവും കഷ്ടം എന്ന് പറയാവുന്നത് ദാരിദ്ര്യവും ദയനീയതയും തളംകെട്ടി നിൽക്കുന്ന ആ പാവപ്പെട്ട മുഖങ്ങളിൽ നോക്കി നിനക്കൊരു സിനിമാ കട്ടുണ്ടല്ലോ, സിനിമയിൽ ചാൻസ് നോക്കുന്നുണ്ടോ എന്നൊക്കെ ചോദിക്കാനുള്ള ആ ഉളുപ്പില്ലായ്മയാണ്. ഹൃദയങ്ങൾ ഏറ്റവും കടുത്തുപോയ പിശാചുക്കൾക്ക് മാത്രമേ അത്തരം പാവപ്പെട്ട പെൺപിള്ളേരെ പഞ്ചാര വാക്കുകൾ പറഞ്ഞ് മയക്കി ചീത്തയാക്കാൻ സാധിക്കൂ. ഗോപി എന്ന പ്രഗൽഭ നടൻ അത്തരം വിടമാരെ അതുല്യമായി അവതരിപ്പിച്ചു. പക്ഷേ യഥാർത്ഥ ജീവിതത്തിലും അത്തരം കഴുകന്മാർ ഉണ്ടല്ലോ എന്ന് ആലോചിക്കുമ്പോൾ ആണ്...
മലയാള സിനിമ കണ്ട ഏറ്റവും നല്ല ക്രൈം ത്രില്ലെർ, യവനിക, ഏറ്റവും നല്ല ഹാസ്യം ചിത്രം പഞ്ചാവടി പാലവും സന്ദേശവും, യാതൊരു സന്ദേഹവുമില്ല.
യവനിക യോട് ചേർത്ത് പറയാൻ ഉള്ള യോഗ്യത ഒന്നും സന്ദേശം നു ഇല്ല.
ഏറെനാളിന് ശേഷം വീണ്ടും കണ്ടു.
അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.
അശോകൻ പൊളിച്ചടുക്കി
പടത്തിന്റെ തുടക്കത്തിൽ തന്നെ മനസിലാകും കൊല ഒന്നുകിൽ അയ്യപ്പന്റ ഭാര്യ അല്ലേൽ കൊല്ലപ്പള്ളി ആണ് കൊല നടത്തിയിട്ടുള്ളത് എന്ന്.... കാരണം അവരുട പരുങ്ങൽ കണ്ടാൽ mathi....
അത് നല്ല ഒരു ക്ലൂ ആണ്
Kollappalli kolappulli
മനപ്പൂർവ്വം പ്രേക്ഷകർക്ക് ഇട്ടുകൊടുത്തതാണ്
what a fantastic movie Gopichettan.... thanks KG George Sir
2020 ഏപ്രിൽ കഴിഞ്ഞതിനു ശേഷം കണ്ടവർ ആരൊക്കെ
ഈ സിനിമയിൽ തുടക്കം മുതൽ ഒടുക്കം വരെ ഫ്ലാഷ്ബാക്കിൽ മാത്രം വന്ന കഥാപാത്രമാണ് തബലിസ്റ്റ് അയ്യപ്പൻ. ഒരു മിസ്സിങ്ങും ഇല്ലാതെ എന്തൊരു flow യിൽ ആണ് പടം പോകുന്നത്. സമ്മതിക്കണം. ഫ്ളാഷ്ബാക്കും അതിലെ കഥാപാത്രവും നെടുംതൂണായ സിനിമ.
ഗാന്ധിമതി ബാലൻ സഫാരി ടീവിയിൽ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ പറഞ്ഞിട്ടുണ്ട് ജോർജ് സർ സ്ക്രിപ്റ്റിൽ ആണ് വെട്ടി തിരുത്ത് നടത്തുന്നത് ലാസ്റ്റ് ഷൂട്ടിംഗ് കഴിഞ്ഞു എഡിറ്റെർക്ക് വലിയ പണി ഇല്ല നല്ല കാച്ചി കുറിക്കിയ സ്ക്രിപ്റ്റ് ആണ് അദേഹത്തിന്റെ
രണ്ടും ദൈവങ്ങളാണ് ഒന്ന് അയ്യപ്പന്‍ ഒന്ന് വിഷ്ണു....ജഗതി..പൊളിച്ചു...!
What an amazing movie ! Craftman KG George ! Not even one second is not wasted.
എന്നെ കാണുമ്പോൾ ചിലർക്ക് തല്ലാൻ തോന്നും. Case എന്റെ തലയിൽ ഇരിക്കും