LATE BIRTH CERTIFICATE REGISTRATION IN MALAYALAM | വൈകിയാലും ജനനം രജിസ്റ്റര്‍ ചെയ്യാം

Поделиться
HTML-код
  • Опубликовано: 8 окт 2024
  • 3 താമസിച്ചുള്ള രജിസ്‌ട്രേഷന്‍
    3.1 30 ദിവസത്തിനകം റിപ്പോര്‍ട്ടു ചെയ്യാത്ത ജനനമരണങ്ങള്‍ ഒരുവര്‍ഷം വരെ
    ജില്ലാ രജിസ്ട്രാറുടെയും ഒരുവര്‍ഷത്തിനകം രജിസ്റ്റര്‍ ചെയ്യാത്തവ സബ്
    ഡിവിഷനല്‍ മജിസ്‌ട്രേറ്റിന്റെയും (ആര്‍.ഡി.ഒ.) അനുമതിയോടെ മാത്രമെ രജിസ്റ്റര്‍
    ചെയ്യാന്‍ പാടുള്ളു. ആക്റ്റ് നിലവില്‍ വന്ന 1.04.1970 നു മുമ്പുള്ള ജനന
    മരണങ്ങളും ഇപ്രകാരം രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 1999 ലെ കേരള ജനന
    മരണ രജിസ്‌ട്രേഷന്‍ ചട്ടങ്ങളിലെ ചട്ടം 13 ഉപചട്ടം (3) അനുസരിച്ച്
    ഏതെങ്കിലും ജനനമോ മരണമോ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ ഫാറം നമ്പര്‍
    10- ല്‍ ഒരു നോണ്‍ അവൈലബിലിറ്റി സര്‍ട്ടിഫിക്കറ്റ് ജനന മരണ രജിസ്ട്രാര്‍
    നല്‍കേതാണ്. ജനനസ്ഥലം അഥവാ മരണസ്ഥലം ഉള്‍പ്പെടുന്ന
    രജിസ്‌ട്രേഷന്‍ യൂണിറ്റില്‍ മാത്രമേ രജിസ്‌ട്രേഷന്‍ നടത്താന്‍ പാടുള്ളു
    എന്നതിനാല്‍ മറ്റൊരു രജിസ്‌ട്രേഷന്‍ യൂണിറ്റില്‍ നിന്നും സര്‍ട്ടിഫിക്കറ്റ്
    നല്‍കാന്‍ പാടില്ല.
    3.2 നോണ്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് രജിസ്‌ട്രേഷന്‍ ആവശ്യത്തിനോ,
    വിധവകളുടെ പെണ്‍മക്കളുടെ വിവാഹധനസഹായത്തിന്
    അപേക്ഷിക്കുന്നതിനോ മാത്രമേ നല്‍കാന്‍ പാടുള്ളുവെന്നും
    എന്താവശ്യത്തിനാണെന്ന വിവരം സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തണമെന്നും
    നിര്‍ദ്ദേശം നല്‍കിയിരുന്നു. 1999 ലെ കേരള ജനന മരണ രജിസ്‌ട്രേഷന്‍ ചട്ടങ്ങ
    ള്‍ നിലവില്‍ വരുന്നതിനു മുമ്പാണ് ചീഫ് രജിസ്ട്രാര്‍ ഇപ്രകാരം നിര്‍ദ്ദേശം
    നല്‍കിയിരുന്നത്. എന്നാല്‍ 1.01.2000 മുതല്‍ പ്രാബല്യത്തില്‍ വന്ന 1999 ലെ ചട്ട
    ങ്ങളില്‍ നോണ്‍ അവൈലബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള വ്യവസ്ഥ
    കളും ഫാറവും ഉള്‍പ്പെടുത്തിയിട്ടുള്ളതും പ്രസ്തുത ചട്ടങ്ങളില്‍ നോണ്‍
    അവൈലബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഏതെങ്കിലും പ്രത്യേക ആവശ്യത്തിലേക്കായി
    പരിമിതപ്പെടുത്തുന്നതിന് വ്യവസ്ഥയില്ലാത്തതുമാണ്. ഇക്കാര്യം രജിസ്ട്രാര്‍
    ജനറലും സ്പഷ്ടീകരിച്ചിട്ടു്. അതിനാല്‍ നോണ്‍ അവൈലബിലിറ്റി സര്‍ട്ടി
    ഫിക്കറ്റ് രജിസ്‌ട്രേഷന്‍ ആവശ്യത്തിനോ, വിധവകളുടെ പെണ്‍മക്കളുടെ
    വിവാഹധനസഹായത്തിന് അപേക്ഷിക്കുന്നതിനോ മാത്രമേ നല്‍കാന്‍ പാടു3
    ള്ളുവെന്നും എന്താവശ്യത്തിനാണെന്ന വിവരം സര്‍ട്ടിഫിക്കറ്റില്‍
    രേഖപ്പെടുത്തണമെന്നുമുള്ള മുന്‍ നിര്‍ദ്ദേശം ഒഴിവാക്കുന്നു.
    3.3 ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്ത ജനനമോ മരണമോ തെറ്റായ വിവരങ്ങള്‍ നല്‍കി
    നോണ്‍ അവൈലബിലിറ്റി സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ച് ജനനതീയതി അല്ലെങ്കില്‍
    മരണതീയതി വ്യത്യാസപ്പെടുത്തി വീും രജിസ്റ്റര്‍ ചെയ്യുന്നത് തടയുന്നതിന്
    താമസസ്ഥലം, ജനന സ്ഥലം മുതലായവ തെളിയിക്കുന്നതിനുള്ള രേഖകള്‍
    നിര്‍ബ്ബന്ധമായും അപേക്ഷയോടൊപ്പം ഹാജരാക്കണമെന്ന്
    നിഷ്‌കര്‍ഷിക്കേതാണ്. റേഷന്‍കാര്‍ഡ്, സ്‌കൂള്‍ രേഖ മുതലായവ
    തെളിവായി സ്വീകരിക്കാവുന്നതാണ്. ഇതിനു പുറമെ, അപേക്ഷയുടെ
    നിജസ്ഥിതി രജിസ്ട്രാര്‍ അന്വേഷിച്ച് ബോദ്ധ്യപ്പെടേതുമാണ്. മേല്‍പ്പറഞ്ഞ
    പ്രകാരമുള്ള ഒരു തെളിവും ഹാജരാക്കാന്‍ അപേക്ഷകന് സാധിച്ചില്ലെങ്കില്‍
    പോലീസ് അന്വേഷണത്തിനു ശേഷം മാത്രമേ നോണ്‍ അവൈലബിലിറ്റി
    സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പാടുള്ളു.
    3.4 നോണ്‍ അവൈല ിലിറ്റി സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകളില്‍ നടപടി സ്വീകരിക്ക
    ുന്നതിനായി ഒരു ജനന മരണ രജിസ്ട്രാര്‍ മറ്റൊരു യൂണിറ്റില്‍ ആവശ്യെ
    പ്പട്ടാല്‍ പ്രസ്തുത ജനനം അല്ലെങ്കില്‍ മരണം ആ യൂണിറ്റിലെ ബന്ധപ്പെട്ട
    രജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടുോ എന്ന് പരിശോധിച്ച് മറുപടി നല്‍കേതാണ്.
    ജനന/മരണ രജിട്രേഷന് അനുമതി നല്‍കുന്നതിനുള്ള അന്വേഷണത്തിന്റെ
    ഭാഗമായി സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റുമാര്‍ ആവശ്യപ്പെടുന്ന സംഗതികളിലും
    ഇപ്രകാരം മറുപടി നല്‍കേതാണ്. എന്നാല്‍, ഇപ്രകാരം
    ജനനം/മരണം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മറുപടി നല്‍കുന്നത് ചട്ടം 13(3)
    പ്രകാരമുള്ള നോണ്‍ അവൈല ിലിറ്റി സര്‍ട്ടിഫിക്കറ്റ് ആയി പരിഗണിക്കാന്‍
    പാടില്ലാത്തതാണ്.
    3.5 നോണ്‍ അവൈല ിലിറ്റി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനു മുമ്പ്, പ്രസ്തുത
    സംഭവം മറ്റൊരു രജിസ്‌ട്രേഷന്‍ യൂണിറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുാകാമെന്ന്
    സംശയം തോന്നുന്ന കേസുകളില്‍ മാത്രം ബന്ധപ്പെട്ട രജിസ്ട്രാറോട് രേഖാമൂലം
    വിവരം ആരായേതും അതിന് കഴിവതും വേഗം മറുപടി നല്‍കുന്നതിന് എല്ലാ
    രജിസ്ട്രാര്‍മാരും ശ്രദ്ധിക്കേതുമാണ്.
    3.6 ജനന മരണ രജിസ്‌ട്രേഷനുകളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയാക്കിയ തദ്ദേശസ്വ
    യംഭരണ സ്ഥാപനങ്ങളില്‍ നിന്ന് മേല്‍പ്പറഞ്ഞ വിവരം ആവശ്യമുെങ്കില്‍
    ബന്ധപ്പെട്ട രജിസ്ട്രാര്‍ ംംം.രൃ.ഹഴെസലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ പരിശോ
    ധിച്ച് ഉറപ്പു വരുത്തേതാണ്.
    3.7 ജനന മരണ രജിസ്റ്ററുകള്‍ കാലപ്പഴക്കം മൂലവും അല്ലാതെയും നശിച്ചു പോവു
    കയും തന്നിമിത്തം അപേക്ഷകര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ കഴിയാതെ വരി
    കയും ചെയ്യുന്ന സാഹചര്യങ്ങളില്‍ രജിസ്‌ട്രേഷന്‍ സംബന്ധിച്ച് സ്ഥാപനത്തിലോ
    വ്യക്തിയുടെ പക്കലോ തെളിവുകളുെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ രജിസ്‌്രേ
    ടഷന്‍ പുനഃസൃഷ്ടിക്കാവുന്നതും തെളിവുകളൊന്നും ലഭ്യമല്ലാത്ത കേസുകളില്‍
    സംഭവം രജിസ്‌ട്രേഷന്‍ യൂണിറ്റിന്റെ അധികാര പരിധിക്കുള്ളില്‍ നടന്നതാണെ
    ന്ന് ബോദ്ധ്യപ്പെട്ട ശേഷം നോണ്‍ അവൈല ിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കേതുമാ
    ണ്. അതോടൊപ്പം ബന്ധപ്പെട്ട വര്‍ഷത്തെ ജനന മരമ രജിസ്റ്റര്‍ നശിച്ചുപോയതായുള്ള
    ഒരു സാക്ഷ്യപത്രം കൂടി പ്രസ്തുത ജനനം/മരണം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള
    അനുമതി നല്‍കുന്നതിനായി ആര്‍.ഡി.ഒ.ക്ക് നല്‍കേതാണ്.

Комментарии • 266