മഹാബലിപുരം /മാമലപുരം

Поделиться
HTML-код
  • Опубликовано: 1 фев 2020
  • #MAHABALIPURAM#MAMALAPURAM#Traveltimestories#
    യാത്രികർക്ക് മുന്നിൽ വെല്ലുവിളി ഉയർത്തുന്ന വിസ്മയമാണ് മഹാബലിപുരം. ചെന്നൈയിൽനിന്ന് ഏകദേശം 60 കിലോമീറ്റർ തെക്കായി ബംഗാൾ ഉൾക്കടലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ പട്ടണത്തിലെ വിശാലമായ പൗരാണിക നിർമിതികൾ അതിന്റെ ചരിത്രവും പശ്ചാത്തലവും അറിഞ്ഞുകൊണ്ട് കാണുകയെന്നത് തന്നെയാണ് വെല്ലുവിളി. ആറുമുതൽ എട്ടുവരെയുള്ള നൂറ്റാണ്ടുകളിലാണ് മഹാബലിപുരത്തെ പ്രധാന ക്ഷേത്രങ്ങളും മന്ദിരങ്ങളും നിർമിക്കപ്പെട്ടത്. മലയിൽ കൊത്തിയെടുത്തവയും ഗുഹതുരന്ന് നിർമിച്ചവയും കല്ലുകൊണ്ട് പടുത്തുയർത്തിവയുമെല്ലാമുണ്ട് ഈ ക്ഷേത്രങ്ങളിൽ. പൂഴിയും പനയുടെ ചക്കരയും നാരങ്ങാനീരും എല്ലാം ചേർത്ത മിശ്രിതമാണ് കല്ലുകൾ പരസ്പരം ഉറപ്പിച്ചുനിർത്തുന്നതിനുവേണ്ടി ഉപയോഗിച്ചിരിക്കുന്നത്. കടൽത്തീരത്ത് ഏഴ് ക്ഷേത്രങ്ങളാണ് നിർമിച്ചിരുന്നത്. പിന്നീട് കടൽ കയറി ആറെണ്ണവും വെള്ളത്തിനടിയിലായി. 2004ൽ സുനാമി വന്ന സമയത്ത് കടൽ ഉൾവലിഞ്ഞപ്പോൾ രണ്ട് ക്ഷേത്രങ്ങൾ കൂടി പുറത്തുവന്നിരുന്നുവെന്ന് തദ്ദേശീയർ സാക്ഷ്യപ്പെടുത്തുന്നു. ക്രിസ്തുവിനുശേഷം 695 മുതൽ 722 വരെ പല്ലവ രാജാവായിരുന്ന നരസിംഹവർമൻ രണ്ടാമന്റെ കാലത്താണ് ഈ ക്ഷേത്രം നിർമിക്കപ്പെട്ടത്. പുറംചുമരുകളും മറ്റും തകർന്ന നിലയിലാണെങ്കിലും ക്ഷേത്രത്തിന്റെ ശ്രീകോവിൽ ഉൾപ്പെടെയുള്ള പ്രധാന ഭാഗങ്ങൾ വലിയ കേടുപാടുകളില്ലാതെ അവശേഷിക്കുന്നു.

Комментарии • 11

  • @TIMEVLOGZZZ
    @TIMEVLOGZZZ 4 года назад +2

    മഹാബലിപുരം പിന്നിക്കോ
    🔺🔺🔺🔺🔺🔺🔺🔺
    മഹാബലിപുരം പിന്നിക്കോ
    മഹാബലിപുരം ഇന്നത്തെ കാഞ്ചീപുരം (തമിഴ്നാട്) ജില്ലയിലെ അതിപുരാതനമായ ഒരു തുറമുഖ നഗരമാണ്‌. ഇവിടം മാമല്ലപുരം എന്നും അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്നും 12 മീറ്ററുകളോളം (39 അടി) ഉയർന്നാണ്‌ ഇവിടം സ്ഥിതി ചെയ്യുന്നത്.
    ക്രി.വ 7ആം നൂറ്റാണ്ടിൽ തെക്കൻ ഭാരതത്തിലെ പല്ലവ രാജവംശത്തിലെ രാജാക്കന്മാരാണ്‌, ഇന്ന് തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈ നഗരത്തിനു 60 കി.മീ തെക്കുള്ള ഈ നഗരം രൂപപ്പെടുത്തിയത്. പല്ലവരാജാവായിരുന്ന മാമല്ലന്റെ പേരിലാണ്‌ ഈ സ്ഥലം അറിയപ്പെടുന്നത്. ഇവിടത്തെ ചരിത്ര സ്മാരകങ്ങളൊക്കെ തന്നെ ക്രി.വ 7ആം നൂറ്റാണ്ടിനും 9ആം നൂറ്റാണ്ടിനും ഇടയ്ക്ക് നിർമ്മിച്ചവയാണ്‌. മഹാബലിപുരം യുനെസ്കൊ-യുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ പ്രസിദ്ധീകരിച്ച ഒന്നാണ്‌.

  • @ranjinivenugopal6497
    @ranjinivenugopal6497 Год назад

    👍

  • @craft2473
    @craft2473 4 года назад +1

    കിടു വ്ലോഗ്

  • @sheejapaulose3654
    @sheejapaulose3654 4 года назад +1

    ☺️😍

  • @SoumyaRajeshOfficial
    @SoumyaRajeshOfficial 4 года назад +1

    Nice bro
    S2R creations

  • @josephinathomas7499
    @josephinathomas7499 2 года назад

    very good explanation....👌👌👌👌🌷🌷🌷
    ഈയ്യിടെ മഹാബലിപുരം സന്ദർശിക്കാനുള്ള ഭാഗ്യം ഉണ്ടായി.
    കാണേണ്ട കാഴ്ചതന്നെ.
    ഇതിൽ പറയുന്ന ആ ക്ഷേത്രങ്ങൾ മാത്രം കണ്ടില്ല..
    ഒറ്റക്കല്ലിൽ തീർത്ത അഞ്ചു രഥങ്ങൾ
    amazing... 👌👌👌👌

  • @INSIDEOMAN
    @INSIDEOMAN 4 года назад +1

    Wow.. superb video bro,..
    nallonam research cheythittundallo..
    good detailing. very well explained..

  • @arunfrancis8253
    @arunfrancis8253 4 года назад +1

    Annachi poliku

  • @nishasundarnishasundar8130
    @nishasundarnishasundar8130 Год назад

    Vazhi parajutharumo

  • @SaanzCreativeHub
    @SaanzCreativeHub 4 года назад +1

    Ente bro in law und avide ....visit cheythitund... beautiful place...😍😍
    Ur video...super duper...👍👍👍👍

  • @craft2473
    @craft2473 4 года назад +1

    സാന്റോച്ച സമയമില്ല പ്ലേ ഇട്ടിട്ടുണ്ട്