Khabaristhanile Pookkal - Raaza Razaq - Shahul Hameed

Поделиться
HTML-код
  • Опубликовано: 20 окт 2024
  • #khabaristhanilepookkal #raazarazaq #shahulhameed #malayalamghazal #raazabeegum #sadsong #malayalamsadsong
    പ്രണയിക്കുന്നവരുടെ ഉള്ളിലെപ്പോഴും ഒരു ഖബർസ്ഥാനുണ്ട്. തോറ്റുവെന്നറിയുമ്പോൾ ഒറ്റയ്ക്ക് ചെന്നിരിയ്ക്കുവാനൊരിടം. കണ്ണിന്റെ വേരറ്റം ഹൃദയത്തിലേക്ക് എത്തുന്ന വഴിയിലായിരിയ്ക്കും അവർ ഇരിയ്ക്കുക. സുന്ദരമായ കിനാവിലുടഞ്ഞുപോയ പളുങ്ക് പാത്രമായിരിക്കും ഇവരുടെ കണ്ണുകൾ. ചില തോന്നലുകളിൽ എത്തിനോക്കി എത്തിനോക്കി ജനാലകൾ താനേ അടഞ്ഞ് പോയിട്ടുണ്ടാകും. പങ്കുവെച്ചമിടിപ്പുകളേറെയുംമറന്നുവെച്ച ഒരു ചാരുബെഞ്ചും കാണാം അവിടെ. . പറന്നു പോകുവാനിടമില്ലാതെ പൂക്കളും വീണു കിടക്കുന്നുണ്ടാവും. മഴവില്ലൊളിച്ചിരുന്ന മഴമേഘവും പൊട്ടിവീണിട്ടുണ്ട്.. നിലാവിറ്റിച്ചു എഴുതിയ വരികളെല്ലാം പിണങ്ങി വന്നിരിക്കുന്നു. . മറന്നുപോകൂ എന്നൊരു വാക്കിൽ മരിച്ചു പോയതാണിവർ. ഇത് നിന്നെ പ്രണയിച്ചു തോറ്റു പോയവന്റെ കല്ലറയാണ്.
    Shahul Hameed -
    PRESENTED BY
    WAVES BEAUTY SALON KOZHIKODE
    LYRICS - SHAHUL HAMEED
    COMPOSED & SUNG BY - RAAZA RAZAQ
    DOP - AVM SABIR
    CUTS - FARIS KILINAKKODE
    DRONE - ABID JAZ
    DIRECTION & PROJECT COORDINATION - SALJAS KONDOTTY
    ADDITIONAL PROGRAMMING, MIXED & MASTERED BY
    RAJEESH K CHANDU - SONIC SEVEN
    SITAR - JAWED ASLAM
    HARMONIUM - RAAZA RAZAQ
    LOCATION - KLM SPORTS
    For more videos & updates
    Facebook
    / raazabeegum
    Instagram
    / raazabeegumoffi. .
    RUclips
    / raazthyaz
    Watsapp Group
    chat.whatsapp.....
    Raaza & beegom
    Ghazal couple
    Contact: +919895086851

Комментарии • 265

  • @yah.family6796
    @yah.family6796 6 месяцев назад +23

    Hey raaza....
    പറഞ്ഞറിയിക്കാൻ വയ്യ.. അത്രമേൽ സന്തോഷം...ജീവിതത്തിൽ എന്നെങ്കിലും കാണണമെന്നും പാട്ട് കേൾക്കണമെന്നും ഒരുപാട് ആഗ്രഹിച്ചിരുന്നു.. ഒരു പ്രവാസിനി ആയത് കൊണ്ട് എപ്പോൾ എന്ന്ത് വളരെ സംഘടമായിരുന്നു...അവിചാരിതമായ കാണാനും മിണ്ടാനും പാട്ടു കേൾക്കാനും അവസരം കിട്ടി.i.. ഇപ്പോഴും വിശ്വസിക്കാൻ പറ്റി യിട്ടില്ല😅..പാട്ടുകൾ അത്രമേൽ മനസ്സിൽ ആയ് ന്നിറങ്ങിയിരുന്നു....ഇനിയും ഒരുപാട് പാസ്തുകൾ പാടാനും നമുക്ക് കേൾക്കാനും ഭാഗ്യമുണ്ടാകട്ടെ ❤️‍🩹
    Thankyou that wonderful moments🫂😌

  • @miniasokan7873
    @miniasokan7873 2 месяца назад +8

    എവിടെയോ എന്തോ നഷ്ടപ്പെട്ട വേദന ഈ പാട്ട് കേൾക്കുമ്പോൾ ഈ പാട്ടിൻറെ വരികൾ ഒരുപാട് അർത്ഥമുള്ളത് ആവുന്നു

  • @sonahyder6718
    @sonahyder6718 6 месяцев назад +22

    എല്ലാ ഖബറുകളും മണ്ണിലല്ല,
    ചിലത് ഹൃദയത്തിൽ,
    ചിലത് കണ്ണുകളിൽ,
    മറ്റു ചിലത്,
    ചിലരുടെ പുഞ്ചിരിയിലും....

  • @shafitkm1904
    @shafitkm1904 5 месяцев назад +25

    ഒരു മനുഷ്യൻ മരിച്ചാൽ നാം കൊണ്ട്‌ പോയി കുഴിച്ച്‌ മൂടുന്നത്‌ ഒരു ശരീരത്തെ മാത്രമല്ല.. മറിച്ച്‌ സഫലീകരിക്കാതെ ബാക്കി വെച്ച്‌ പോയ ഒരു പിടി സ്വപ്നങ്ങളെ കൂടിയാണ്.. 😢

    • @dinsole3311
      @dinsole3311 4 месяца назад +1

      ജീവിച്ചിരിക്കുമ്പോൾ അധികം സ്വപ്നം കാണാതിരുന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ (ജീവിതം നമ്മുടെ തീരുമാനങ്ങളുടെ/ആഗ്രഹങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ആയിരിക്കില്ല എപ്പോഴും . ഒഴുക്കിനനുസരിച്ച് ഒഴുകുന്ന വെറും ഇലകളെ പോലെ ആണ് പല കാര്യങ്ങളും പലപ്പോഴും ജീവിതത്തിൽ സംഭവികുക ) 🙂

    • @shamsutheranath9633
      @shamsutheranath9633 9 дней назад

      Oppam koode jeevichirunnavarude manassum😪

  • @kambar30
    @kambar30 4 месяца назад +12

    പ്രിയപ്പെട്ട ജിന്നെ നിങ്ങളുടെ ശബ്ദത്തിന് ഒരു തേങ്ങൽ ഉണ്ടല്ലോ
    വരികൾ അപാരം. ... ഒരിക്കൽ നേരിൽ കാണണം.

  • @sidheeqthelakkadan1528
    @sidheeqthelakkadan1528 2 месяца назад +7

    എല്ലാം പറഞ്ഞു തീർത്തിട്ട് മൈലാഞ്ചി ചെടിക്ക് പറയാനുള്ള ആ സ്വകാര്യം കേട്ടപ്പോൾ കരച്ചിൽ പൂർണ്ണമായി
    എങ്ങനെ എഴുതാൻ കഴിയുന്നു ഹമീദ് ഇക്ക ഇതുപോലെയുള്ള വരികൾ
    Raza ഇത്ര ആയത്തിൽ ഇതിനെ ഉൾക്കൊള്ളാൻ നിങ്ങൾക്ക് എങ്ങനെ കഴിഞ്ഞു. മീസാൻ കല്ലുകളെ കൊണ്ട് എന്നെ അടയാളപ്പെടുത്തും വരെ നിങ്ങളുടെ ശബ്ദം കേൾക്കാനുള്ള ഭാഗ്യമുണ്ടാവട്ടെ..
    പ്രിയപ്പെട്ട ജാവേദ് താങ്കളുടെ വിരലുകൾ തന്നെ തലമുറകളോളം നിങ്ങളെ അടയാളപ്പെടുത്തും തീർച്ച

  • @shabnaraneesh5563
    @shabnaraneesh5563 6 месяцев назад +6

    മരിച്ച എത്രയോ പേരുടെ ഹൃദയത്തിൽ നമ്മുടെ ഹൃദയമിരിക്കുന്നു വെന്ന് ഈ പാട്ട് ഓർമിപ്പിക്കുന്നു ❤

  • @irshadpadikka6328
    @irshadpadikka6328 6 месяцев назад +9

    അതിനേക്കാൾ മനോഹരമായ എത്ര പൂക്കളുണ്ടെന്നു പറഞ്ഞാലും,ചില പൂമ്പാറ്റകൾ ഒരു പുഷ്‌പ്പത്തിന്ന് മാത്രം അടിമപ്പെട്ടിരിക്കുമത്രേ, എന്നതുപോലെ റസായുടെ ഒരുപാട് പാട് ഉണ്ടെങ്കിലും ഈ പട്ടിൽ ആഴ്ന്നലിയാനാണ് എന്നിക് ഇഷ്ടം

  • @abdulrahmanpokkakkillath7769
    @abdulrahmanpokkakkillath7769 6 месяцев назад +5

    മനുഷ്യനായി പിറന്ന എത് ഒരാൾക്കും ഒഴിവാക്കാൻ പറ്റാത്ത. കബറെന്ന വരികളും. അതിൻ്റെ ഫീൽ ഏത്ര കണ്ടു മനസ്സിനെ മരണമെന്ന സത്യത്തെ ഓർക്കാനും ...😢😢😢. Raazha നിങ്ങൽ ഒരു.......സംഭവം തന്നെ...

  • @salahuva2164
    @salahuva2164 6 месяцев назад +10

    എവിടെയൊക്കെയോ നെമ്പരം 😢😢😢കനിയുന്ന ഒരു പിടി വാക്കുകൾ ❤❤❤ചേർത്തുവച്ചു കൊണ്ടുള്ള വരികളും✍️✍️✍️ വരികളുടെ ആത്മാവിൽ തൊട്ട ആലാപനവും🎶🎶🎶🎶 ഹൃദയത്തിൽ കൊളുത്തി വലിക്കുന്ന സിത്താറിൻ്റെ ഈണവും 🪕🪕💛💛വരികളെ വരിഞ്ഞു മുറുക്കുന്ന RAZZA യുടെ ശബ്ദവും😍😍❤️❤️❤️🎹🙏

  • @spiceoflife1372
    @spiceoflife1372 6 месяцев назад +8

    ❤😢
    നിന്നെ പോലെ മദിച്ചൊരാളിന്റെ
    നെഞ്ചിലാണിന്നെന്റെ വേര്.....😢😢

  • @lovestatusmalayalam0
    @lovestatusmalayalam0 6 месяцев назад +13

    നിന്നെ പോലെ എഴുതുന്നൊരാളിന്റെ വരികളോടാണെന്റെ സ്നേഹം...
    നിന്നെ പോലെ പാടുന്നൊരാളിന്റെ പാട്ടിലാണിന്നെന്റെ റൂഹ്....
    ഷാഹുൽ ഭായ് & റാസാ ഭായ് നിങ്ങളോട് വീണ്ടും വീണ്ടും ഇഷ്ടം ❤❤❤

  • @kripakaruna3753
    @kripakaruna3753 6 месяцев назад +5

    വരികൾ ഒരു രക്ഷയുമില്ല...❤ അതിനൊത്ത ആലാപനവും

  • @snehaz100
    @snehaz100 6 месяцев назад +10

    "നിന്നെ പോലെ മദിച്ചൊരാളിൻ്റെ നെഞ്ചിലാണെൻ്റെ വേര് " മനോഹരമായ ഹൃദയത്തിൽ തറക്കുന്ന വരികൾ ,ആലാപനവും സൂപ്പർ .

  • @beenanair8769
    @beenanair8769 3 месяца назад +7

    ഞാൻ ആദ്യമായാണ് ഈ ഗാനം കേൾക്കുന്നത് 😢എനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ല😢❤അത്രമേൽ.....😢

  • @noushadkp8403
    @noushadkp8403 6 месяцев назад +8

    നിന്നെ പോലെ മതിച്ചോരാളി ന്റെ നെഞ്ചിലാണെന്റെ വേര്... Wow 👍

  • @AnwarshaAnwarsha-h4q
    @AnwarshaAnwarsha-h4q 6 месяцев назад +29

    മരിച്ചവരുടെ ഖബറിന്റെ മുകളിലല്ല, ശെരിക്കും അവരുടെ ആഗ്രഹങ്ങളുടെ മുകളിലാണ് മീസാൻകല്ല് വെക്കുന്നത്.റാസ പറഞ്ഞത് എത്രയോ ശെരിയാ, മൈലാഞ്ചി ചെടി കൂട്ടിനുണ്ടാവും 😢😢😢😢😢😢,,, മനോഹരമായി പാടി RASA❤️

  • @saheedanalakath9564
    @saheedanalakath9564 6 месяцев назад +2

    wow. വരികൾ, ആലാപനം. മനസ്സിൽ ആഴ്ന്നിറങ്ങുന്നു. ❤️❤️❤️

  • @sabirap-9467
    @sabirap-9467 Месяц назад +2

    ഞൻ എപ്പോഴും കേൾക്കാറുണ്ട് ഇവരുടെ സോങ് ❤️❤️

  • @fasalsivapuram6124
    @fasalsivapuram6124 6 месяцев назад +5

    Raaza... Magic sound ❤❤❤
    Shaahukka great 🌹🌹🌹

  • @sufairaalikuttamboor5651
    @sufairaalikuttamboor5651 6 месяцев назад +5

    Super feel... 👌👌👌
    Shahulkka😍

  • @sajoov
    @sajoov 6 месяцев назад +4

    അർത്ഥവത്തായ വരികൾ.... അടിപൊളി ആലാപനം... മാന്ത്രിക വിണയും ഹർമോണിയവും... എന്താ പറയുക... സൂപ്പർ... റാസക്കും റ്റീമിനും ഒരായിരം കൂപ്പുകൈ....🙏🙏🙏🙏👍👍👍👍

  • @shanthilalitha4057
    @shanthilalitha4057 6 месяцев назад +7

    കബറ് സ്ഥാനിലെ ... വീഴുന്ന പൂക്കഴള എടുക്കാതെ പോകല്ലേ കാറ്റേ.. പ്രാണന്റെ പാതിയിൽ പറയാൻ കൊതിച്ചിട്ടാ വാക്കുകൾ ആണ്... കാറ്റുന്നും ചെല്ലാത്ത ചൂടാത്ത പൂക്കളിൽ.... ചുംബനം പൂത്തതും ഇല്ല....
    മൈലാഞ്ചി ചെടി വേര് പടർന്നത് ഹൃദയത്തിൽ ആണന്ന് നേര്.... അത് ആണ് ഇത്രാചുകപ്പ്.... ഹൃദയസ്പർശിയായ വരികൾ നന്ദി നമസ്കാരം നോവുന്ന മനോഹര്യത... ഒട്ടും കുറവല്ല 😭👍🏻❤️💐🙏🏻

  • @faizalptb
    @faizalptb 6 месяцев назад +3

    ഷാഹുൽക്ക മനോഹരമായ വരികൾ റാസി നല്ല ആലാപനം 🤝😍

  • @mohamedthahir3832
    @mohamedthahir3832 6 месяцев назад +3

    Great job ❤ lyrics,music, and singer ❤🎉 super team Raza and shahul

  • @aboopa5026
    @aboopa5026 6 месяцев назад +2

    Raaza, Shahulkka & Team. Great feel. Super performance. ❤️🤲

  • @nazirkp8130
    @nazirkp8130 6 месяцев назад +3

    നിന്നെ മണക്കുന്ന
    യാത്രാമൊഴിയിലെ ചുംബനം പൂത്തതുമില്ല 🥀❤ ഹൃദയം തൊടുന്ന വരികളും ആലാപനവും❤

  • @iqbalkongath8052
    @iqbalkongath8052 6 месяцев назад +2

    ഷാഹുൽ ഹമീദ് ഭായ്,
    സ്നേഹം പറയുന്നു,
    എന്താ വരികൾ, ആഴ്ന്നിറങ്ങുന്നു
    ഇടനെഞ്ചിലേക്ക്❤❤

  • @afiyaslifestyle5332
    @afiyaslifestyle5332 6 месяцев назад +4

    വരികളെ ഹൃദ്യവും മനോഹരവുമാക്കുന്ന സംഗീതവും റാസാക്കയുടെ ആലാപനവും

  • @MohamedJubeesh
    @MohamedJubeesh 6 месяцев назад +11

    പ്രാണൻ്റെ പാതിയിൽ പറയാൻ കോതിച്ചിട്ട വാക്കുകാളാണ് അതിലേറെ ❤❤❤❤❤

  • @muneerabdulabdul4226
    @muneerabdulabdul4226 6 месяцев назад +13

    ❤️ റാസ ❤ഹമീദ്ക്ക ❤
    റാസ യുടെ ഇതുവരെയുള്ള ആലാപനങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു ആലാപനം ❤❤❤❤❤നെഞ്ചു പിടക്കുന്ന ഹമീദിക്കയുടെ വരികൾ

  • @ameerc.a4827
    @ameerc.a4827 6 месяцев назад +3

    വേദനയുടെ തെരുവിലേക് വലിച്ചെറിയപ്പെടുന്നു 🍂

  • @SheroesPonnani
    @SheroesPonnani 6 месяцев назад +7

    ഖബർസ്ഥാനില് വീഴുന്ന പൂക്കളെ അത്രമേൽ വൈകാരികതയോടെ തന്നെ എടുക്കാനാവുന്നുണ്ട്...
    നിന്നെപ്പോലെ മരിച്ചൊരാളിൻ്റെ നെഞ്ചിലാണിന്നെൻ്റെ വേരെന്നതിനാൽ❤
    ഗംഭീരം വരികൾ.... അതിഗംഭീരം ആലാപനം👌

  • @araheemk001
    @araheemk001 6 месяцев назад +6

    നിന്നെപ്പോലെ മരിച്ചോരാളിന്റെ നെഞ്ചിലാണെന്റെ വേര്
    😔😔😔😔
    മനോഹരം ❤❤

    • @shahulhameed6863
      @shahulhameed6863 6 месяцев назад

    • @RazikAp
      @RazikAp 5 месяцев назад

      നിന്നെപ്പോലെ മദിച്ചഒരാളിൻ്റെ നെഞ്ചിലാണിന്നെൻ്റെ വേര്

  • @shanidabdulla4465
    @shanidabdulla4465 6 месяцев назад +2

    എന്റെ raza…ഇത്രക്കും ഫീലായ വേറെ പാട്ടില്ല ബായ്😢😢😢

  • @racersedge8243
    @racersedge8243 6 месяцев назад +11

    ഒരു മനുഷ്യനെ നശിപ്പിക്കുന്നത് മരണമല്ല മറിച്ചു ജീവിതമാണ്
    മരണം ജീവിതത്തിന്റെ തുടക്കം മാത്രമാണ്

  • @arshadabdulsalam1042
    @arshadabdulsalam1042 3 месяца назад +1

    ഒരു മനോഹര ഗാനം. അതായിരുന്നു ആദ്യം. പക്ഷെ കേട്ടു ഞാൻ ഒരുവട്ടം അല്ല പല വെട്ടം കേട്ടു...... നിങ്ങളുടെ ഇത് വരെയുള്ള പാട്ടുകൾ നോക്കുമ്പോൾ... ഒരുപാട് പറയുന്ന പാട്ട് ആണ് ഇത്. 👍മനോഹരം. മൈലാഞ്ചി ചെടികൾ പറയുന്നു ഖബർ എന്ന ആ മനോഹര തീരത്തെ......❤🙏

  • @Fasbakesandvlogs
    @Fasbakesandvlogs 6 месяцев назад +4

    വല്ലാത്ത വരികൾ😔

  • @rajeevchundampatta4192
    @rajeevchundampatta4192 6 месяцев назад +1

    നല്ല ഫീൽ. നന്നായി പാടി. പശ്ചാത്തല സംഗീതവും 👌🏻👍💞

  • @mazhathaalam1139
    @mazhathaalam1139 6 месяцев назад +3

    ഹൃദയത്തിന്റെ ആഴങ്ങളിൽ എവിടെ ഒക്കെയോ തുളച്ചു കയറുന്ന ഫീൽ..... ആത്മാവിൽ നിന്നും ഏതോ ഒരാൾ പടിയിറങ്ങി പോയ പോലെ ❤️❤️❤️❤️❤️

  • @ummoosvlog6995
    @ummoosvlog6995 6 месяцев назад +6

    തകർത്തു നല്ല വരികൾ.....

  • @yasersurabhi4062
    @yasersurabhi4062 6 месяцев назад +2

    മരണം എന്ന... മനോഹരമായ... കവിത...

  • @shajjshajahan
    @shajjshajahan 6 месяцев назад +2

    വരികൾക്ക് സൗന്ദര്യം കൂടുന്നത് നിങ്ങളുടെ സ്വരത്തിലൂടെയാണ് Raaza.... ഒരു പക്ഷെ ഇത്രയും ഫീലോടുകൂടി നിങ്ങൾ ഇതിന് മുമ്പ് പാടിയിട്ടുണ്ടാവില്ല.... U nailed it....
    ഒരു വട്ടം കൂടി കേൾക്കാൻ തോന്നുന്നൂ...🙂

  • @amanullhaaboobacker9601
    @amanullhaaboobacker9601 6 месяцев назад +2

    supper..❤

  • @khairunnisap4655
    @khairunnisap4655 6 месяцев назад +1

    നെഞ്ചിലേക്കിറങ്ങുന്ന വരികൾ, ആലാപനം
    Thank you dears👌❤️

  • @kavitajpanicker2862
    @kavitajpanicker2862 6 месяцев назад +2

    നല്ല feel ഉണ്ടാരുന്നു റാസാ, superb 💓

  • @SurprisedCaveWaterfall-fh4vc
    @SurprisedCaveWaterfall-fh4vc 6 месяцев назад +4

    Razza താങ്കളെന്റെജീവിതത്തിന്റഭാഗമായിപോയിഉറങ്ങുന്നടിനുമുൻപ് ഒരു ഗസലങ്കിലും കേൾക്കാത്ത ദിവസം കുറവാണ് അത്രക്കും ആസ്വദിക്കുന്നു താങ്കളുടേയും ബീഗംത്തിന്റെയും ഗസലുകൾ അള്ളാഹു താങ്കൾക്കും കുടുംബത്തിനും ആരോഗിത്തോടുള്ള ദീർഗായുസ്സ് നൽകുമാറാകട്ടെ

  • @badarubadru1558
    @badarubadru1558 6 месяцев назад +2

    Wahhhhhhhhh entha paatt❤❤❤❤❤❤❤❤

  • @adhilshad8129
    @adhilshad8129 6 месяцев назад +2

    Ethra kettalum mathi varilla polichu

  • @saleemsan7719
    @saleemsan7719 6 месяцев назад +3

    സൂപ്പർ അടിപൊളി 👍👍👍

  • @fazalk8649
    @fazalk8649 6 месяцев назад +4

    റാസ പ്രിയ റാസ പാടിക്കൊണ്ടേ യിരിക്കു.

  • @nabeelahakeem9937
    @nabeelahakeem9937 6 месяцев назад +4

    Beautiful song... 😍😍🥰🥰... ആലാപനവും... വരികളും... 😍😍👏🏻👏🏻👏🏻👏🏻👏🏻👏🏻❤️❤️🌹🌹

  • @hashim_16
    @hashim_16 6 месяцев назад +2

    Oooww വരികൾ 😱😱💔💔

  • @raseenanpnp6400
    @raseenanpnp6400 6 месяцев назад +13

    ദുനിയാവ് കണ്ട് കൊതി തീരാത്ത റൂഹുകളുടെ കദനം😢
    വല്ലാത്ത വരികൾ..❤🎶🎤❤

  • @shain1431
    @shain1431 6 месяцев назад +1

    Uffff.. 😍😍😍 thulachanghot kerunnu ikkaa❤❤❤❤❤

  • @nazirodangal
    @nazirodangal 6 месяцев назад +2

    അതി ഗംഭീരം 😍 വല്ലാത്തൊരു ഫീൽ

  • @jimshiya7072
    @jimshiya7072 6 месяцев назад +1

    amazing varigal paadiyathum athi madhuram maashaallaaah

  • @AdithyaManojDas2015
    @AdithyaManojDas2015 5 месяцев назад +1

    Wow, really touching....lyrics awesome

  • @rajeeshrajeeshkoyeri7162
    @rajeeshrajeeshkoyeri7162 6 месяцев назад +1

    അതിമനോഹരം❤ വരികളും ആലാപനവും❤❤❤❤

  • @ResiyaAli-o2r
    @ResiyaAli-o2r 6 месяцев назад +1

    Sooper ❤❤❤

  • @subayidasu6601
    @subayidasu6601 6 месяцев назад +2

    Hearty touch song Congratulations. 👍🌹

  • @anasazeez1999
    @anasazeez1999 6 месяцев назад +2

    ❤ Masha Allah ❤

  • @ahammedulkabeerck648
    @ahammedulkabeerck648 6 месяцев назад +4

    നെഞ്ചിലേക്ക് വേരിറങ്ങുന്ന വരികളും ആലാപനവും❤

  • @shadiharis6457
    @shadiharis6457 6 месяцев назад +4

    Heart touching lyrics😢

  • @zubairsulaiman6647
    @zubairsulaiman6647 6 месяцев назад +1

    നിങ്ങൾ ഒരു ജിന്ന് ആണ് ❤❤❤❤

  • @sumaimanoufalsumaimanoufal3429
    @sumaimanoufalsumaimanoufal3429 6 месяцев назад +2

    Very calming...and soothing...sound.❤.

  • @shams281
    @shams281 6 месяцев назад +2

    അതിമനോഹരം... പാട്ടും വരികളും സംഗീതവും... ❤️❤️❤️❤️❤️ സ്നേഹം റാസ, ഹമീദ്ക്ക ❤️❤️❤️

  • @muhhsinaasmeer736
    @muhhsinaasmeer736 6 месяцев назад +1

    Masha allah ❤❤❤❤

  • @sajidkp2628
    @sajidkp2628 6 месяцев назад +1

    Wow, super ❤❤

  • @muralikv77
    @muralikv77 6 месяцев назад +1

    നല്ല സംഗീതം നല്ല ആലാപനം.

  • @nizamnizu1195
    @nizamnizu1195 4 месяца назад +1

    ❤️❤️❤️👍🏻👍🏻👍🏻

  • @Thatamala
    @Thatamala 6 месяцев назад +1

    പാട്ടു പറഞ്ഞു തീർത്ത പോലെ തോന്നി..ചിന്തകൾ പാട്ട് ആക്കിയ പോലെ ..എങ്കിലും വിഷാദം നിറഞ്ഞ സംഗീതം -സിത്താറ്- മനസ്സിൽ വല്ലാതെ നൊമ്പരമുണർത്തി നന്ദി..ഞാൻ അയച്ച തന്ന പാട്ടൊന്നു നോക്കിയപോലുമില്ല

  • @wecleaning5981
    @wecleaning5981 6 месяцев назад +1

    ഹൃദയഹാരിയായിരിക്കുന്നു.

  • @rubysthoughts7372
    @rubysthoughts7372 6 месяцев назад

    Hameed ikkaa line super 😍

  • @reejaluckman2252
    @reejaluckman2252 6 месяцев назад +1

    ഹൃദ്യം.. മനോഹരം.. Sitar 👌👌👌ഉള്ളിലുടക്കി വലിക്കുന്ന പോലെ

  • @eanazarpaikkaterakkuth7124
    @eanazarpaikkaterakkuth7124 5 месяцев назад +1

    നമ്മളിൽ നിന്നും വേർപിരിഞ്ഞു പോയ പ്രിയപ്പെട്ടവരേയും നമ്മുടെ മുതു മുത്തച്ചൻ മാരേയും ഭൂമിയിൽ ചവിട്ടിമെതിച്ച് നടന്ന് മരണം ഏറ്റ് വാങ്ങി എങ്ങോ പോയ് മറഞ്ഞ മനുഷ്യകുലത്തിലെ മുൻഗാമികളേയും ഒരു നിമിഷം ഓർമിച്ചുപോയി..ഓ ദൈവമേ എവിടേക്കാണീ യാത്ര

  • @shihabudheencheemu6375
    @shihabudheencheemu6375 6 месяцев назад

    വാക്കുകൾ ഇല്ലാ, സൂപ്പർ ❤

  • @UmaibaSaleem-zb1gs
    @UmaibaSaleem-zb1gs 6 месяцев назад

    Superrr..... 👌🏻👌🏻

  • @rafisalalah1425
    @rafisalalah1425 6 месяцев назад +1

    ഒരു രക്ഷയുമില്ല

  • @muhammednizar7847
    @muhammednizar7847 6 месяцев назад +1

    മനോഹരം 😍

  • @JomyJose-c8f
    @JomyJose-c8f 6 месяцев назад

    🥰 മനോഹരം 😍

  • @Niya-jt6gf
    @Niya-jt6gf 6 месяцев назад +2

    🙂❤❤awww

  • @thoshibakabeer3528
    @thoshibakabeer3528 6 месяцев назад +1

    Masha Allah,touching words😢

  • @anarhamza.1881
    @anarhamza.1881 6 месяцев назад

    Masha Allah. Allah bless you and your family 😍👍

  • @shanthilalitha4057
    @shanthilalitha4057 6 месяцев назад +2

    കാറ്റ് ചെല്ലാത്ത...ചുടാത്തപുക്കളിൽ.... നിന്നെ മണക്കുന്ന ചുംബനം പുക്കളേ..... എടുക്കാതെ പോകരുതേ.... മൈലാഞ്ചി ചെടി... വേര് പടർന്നത്.... അതാണ് ഇത്ര ചുവപ്പ്....കവർസ്ഥാനിൽ...
    നിന്നെ പോലെ മറിച്ചൊരു ആളിൻറെ നെഞ്ചിലെ ആണ് ഇന്ന് എൻറെ വേര്.....❤
    ഹൃദയസ്പർശിയായ ഒത്തിരി ഒത്തിരി ഫീൽ തരുന്നുണ്ട്.. വിരഹത്തിന്റെ നൊമ്പരം പേറുന്ന മനസ്സിൻറെ വിങ്ങൽ
    ഹൃദയത്തെ കീറി മുറിക്കുന്ന നോവ് പെയ്യുന്ന മഴയിൽ നനയുന്ന പ്രാണൻ.... ഗംഭീരമായ വരികൾ ആലാപനം ശൈലി നന്നായിട്ടുണ്ട് നന്ദി നമസ്കാരം 🙏🏻❤️💐👍🏻👍🏻😭🙏🏻

  • @muhammedkallurutti5665
    @muhammedkallurutti5665 6 месяцев назад

    ഹൃദ്യം❤ മനോഹരം❤

  • @muhsinaaboobaker9160
    @muhsinaaboobaker9160 6 месяцев назад +1

    ,😢😢😢😢😢 super

  • @jpasha425
    @jpasha425 6 месяцев назад +1

    Superb jinne ❤️
    Waiting for karoke

  • @sharfurashi7670
    @sharfurashi7670 6 месяцев назад +1

    🌹🌹super

  • @bachoos2006
    @bachoos2006 6 месяцев назад +1

    Super❤❤

  • @tvsasikumar7573
    @tvsasikumar7573 6 месяцев назад +1

    Nice👍❤

  • @opalorbitopalprbit
    @opalorbitopalprbit 6 месяцев назад +1

    NICE MSCHAAAA

  • @shanavasshanu4121
    @shanavasshanu4121 6 месяцев назад +1

    വല്ലാത്ത ഒരു ഫീൽ

  • @shahidibnuramla5235
    @shahidibnuramla5235 3 месяца назад +1

    🌸🍃

  • @nubasheer
    @nubasheer 6 месяцев назад +2

    വല്ലാത്ത ഫീൽ. ഗംഭീരമായിരിക്കുന്നു 🥰🙏

  • @itsshaheer
    @itsshaheer 5 месяцев назад +1

    😢😢😢 ആഗ്രഹങ്ങൾ ബാക്കി വെച്ച് ആറടി മണ്ണിലേക്ക് യാത്ര പോകുന്നു,ആരും വരാനില്ലാത്ത വഴിവക്കിൽ ആളെയും കാത്ത് 😢😢😢

  • @Babukka003
    @Babukka003 6 месяцев назад +1

    Onum parayanilla manoharam manoharam vallathe manasu vedanichu 🥲🙏

  • @sakkeerhussain1904
    @sakkeerhussain1904 6 месяцев назад

    Super feel beautiful song ❤

  • @Eiwa_Creations
    @Eiwa_Creations 6 месяцев назад +1

    Grading❤❤

  • @satheeprasad
    @satheeprasad 5 месяцев назад +1

    ❤❤❤