അതി മനോഹരമായ ഖുർആൻ പാരായണവും അർത്ഥവും.part 2-/

Поделиться
HTML-код
  • Опубликовано: 11 сен 2024
  • മനസ്സിനെ ശാന്തമാക്കാൻ മനം കവരുന്ന ഖുർആൻ പാരായണവും അർത്ഥവും #Al. Rahman
    ആമങ്ങളാലും, ചങ്ങലകളാലും ബന്ധിക്കപ്പെട്ടുകൊണ്ടു അവര്‍ ചുട്ടുതിളക്കുന്ന വെള്ളത്തില്‍ വലിച്ചിഴക്കപ്പെടുകയും ചെയ്യും. അവരെ നരകത്തില്‍ ഇട്ടു കത്തിക്കപ്പെടുകയും ചെയ്യും. (40:71,72) നരകത്തിലെ ‘സഖ്ഖൂമാ’കുന്ന വൃക്ഷത്തില്‍നിന്നും അവര്‍ തിന്നുകയും, പിന്നീടു അതിനുമീതെ ചുട്ടുതിളച്ച വെള്ളം കുടിക്കേണ്ടി വരികയും ചെയ്യും. പിന്നീടു അവര്‍ നരകത്തിലേക്കുതന്നെ മടക്കപ്പെടുകയും ചെയ്യും. (സൂഃ സ്വാഫ്:64-68) അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീന്‍. കുറ്റവാളികളെപ്പറ്റി പ്രസ്താവിച്ചശേഷം ഭയഭക്തന്‍മാരായ സജ്ജനങ്ങളെപ്പറ്റിഓര്‍മ്മിപ്പിക്കുന്നു:-
    വിവിധ വര്‍ണ്ണത്തിലും സ്വാഭാവത്തിലുമുള്ള ഫലവര്‍ഗ്ഗങ്ങളും സുഖസൗകര്യങ്ങളും നിറഞ്ഞതാണ് അവരണ്ടും എന്നു താല്‍പര്യം. റബ്ബിന്‍റെ സ്ഥാനത്തെ (مَقَامَ رَبِّهِ) ഭയപ്പെടുക എന്നതുകൊണ്ടു വിവക്ഷ, അല്ലാഹുവിന്‍റെ മുമ്പില്‍ വിചാരണക്കു നില്‍ക്കേണ്ടിവരുന്നതിനെക്കുറിച്ചുള്ള ഭയപ്പാടാകുന്നു. ഓരോരുത്തന്‍റെയും സ്ഥിതിഗതികളെക്കുറിച്ചു അല്ലാഹു വീക്ഷിച്ചും കണ്ടറിഞ്ഞുംകൊണ്ടിരിക്കുന്നുണ്ടെന്ന ബോധം എന്നും ഇതിനു വിവക്ഷ നല്‍കപ്പെട്ടിട്ടുണ്ട്തത്വത്തില്‍ രണ്ടും ഒന്നു തന്നെ.
    വൃക്ഷങ്ങളില്‍നിന്നു ഫലം പറിച്ചെടുക്കുവാന്‍ ഒട്ടും പ്രയാസമുണ്ടാകുന്നതല്ല. ഇരുന്നോ നിന്നോ വേഗം പറിക്കുമാറു അവ അടുത്തായിരിക്കും എന്നു സാരം.
    സ്വാഭര്‍ത്താക്കളിലേക്കല്ലാതെ ദൃഷ്ടിപതിക്കാത്ത പതിവ്രതകളും, ഭര്‍ത്താക്കളെ മാത്രം സ്നേഹിക്കുന്ന തരുണീമണികളുമായ ആ ഭാര്യമാരെ സ്പര്‍ശിക്കുവാനുള്ള ഭാഗ്യം റബ്ബിന്‍റെ സ്പര്‍ശിക്കുവാനുള്ള ഭാഗ്യം അവര്‍ക്ക് റബ്ബിന്‍റെ സ്ഥാനത്തെ ഭയപ്പെടുന്നവര്‍ക്ക് അല്ലാതെ ലഭിക്കുന്നതല്ല.
    റബ്ബിന്‍റെ സ്ഥാനത്തെ ഭയപ്പെട്ടവര്‍ക്ക് ലഭിക്കുവാനിരിക്കുന്ന നന്മകള്‍ പലതും അല്ലാഹു മേല്‍വചനങ്ങളില്‍ എടുത്തുകാട്ടി. എന്നാല്‍ അതുകൊണ്ട്അതു അവസാനിക്കുന്നില്ലെന്നും, അവക്കുപുറമെ വേറെയും പല അനുഗ്രഹങ്ങള്‍ അവര്‍ക്കു ലഭിക്കുവാനിരിക്കുന്നുവെന്നും അടുത്ത വചനങ്ങളില്‍ പ്രസ്താവിക്കുന്നു :-
    ഫലവൃക്ഷങ്ങളുടെയും സസ്യലതാദികളുടെയും ആധിക്യം നിമിത്തം തോപ്പുകളുടെ വര്‍ണ്ണം കടുംപച്ചയായിരിക്കുന്നുവെന്നു സാരം
    സ്വര്‍ഗ്ഗീയവസ്തുക്കള്‍ എല്ലാംതന്നെ, ഭൗതികവസ്തുക്കളുമായി നാമമാത്ര സാദൃശ്യമേയുള്ളൂ. നമുക്കു പരിചയമുള്ള പേരുകളില്ലാതെ നമുക്കു അവയെ പരിചയപ്പെടുത്തുവാന്‍ നിവൃത്തിയില്ലല്ലോ. നബി(സ) അരുളി ചെയ്തതുപോലെ, മനുഷ്യന്‍ കണ്ടും കേട്ടും അറിഞ്ഞിട്ടില്ലാത്തതും, മനുഷ്യനെ വിഭാവനം ചെയ്‌വാന്‍ കഴിഞ്ഞിട്ടില്ലാത്തതുമാണ് സ്വര്‍ഗത്തിലെ ഓരോ വിഭാഗവും. ഇതിനെപ്പറ്റി ഒന്നിലധികം സ്ഥലത്തു നാം ഓര്‍മ്മിപ്പിച്ചിട്ടുള്ളതാണ്.ആകൃതിയിലും പ്രകൃതിയിലും വളരെ മികച്ചുനില്‍ക്കുന്ന സ്ത്രീകള്‍ എന്നാണ് خَيْرَاتٌ حِسَانٌ കൊണ്ടുദ്ദേശ്യം. ഉമ്മുസലമഃ (റ) യില്‍ നിന്നു നിവേദനം ചെയ്യപ്പെട്ട ഒരു ഹദീസില്‍ خيرات الخلاق حسن الوجوه (ഉത്തമസ്വഭാവമുള്ളവരും, മുഖസൗന്ദര്യമുള്ളവരും) എന്നു വന്നിട്ടുണ്ട്. حور (ഹൂര്‍) എന്ന വാക്കിനെപ്പറ്റി സൂഃ ദുഖാന്‍ 54ആം വചനത്തിന്‍റെ വ്യാഖ്യാനത്തില്‍ പ്രസ്താവിച്ചതു ഓര്‍ക്കുക. ലോകരക്ഷിതാവായ അല്ലാഹുവിന്‍റെ മുമ്പില്‍ നില്‍ക്കേണ്ടിവരുമെന്ന ബോധത്തോടും, അല്ലാഹുവിനെക്കുറിച്ചുള്ള ഭയപ്പാടോടുംകൂടി ജീവിക്കുകയും, മേല്‍ വിവരിച്ച സ്വര്‍ഗ്ഗീയസുഖ സൗകര്യങ്ങള്‍ക്കു പാത്രമായിത്തീരുകയും ചെയ്യുന്ന സല്‍ഭാഗ്യവാന്‍മാരില്‍ അല്ലാഹു നമ്മെയെല്ലാം ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ ആമീന്‍.
    സൂറത്തിന്‍റെ ആദ്യവചനങ്ങളില്‍ വിവരിച്ചു. അതിനെ തുടര്‍ന്ന് (26,27 വചനങ്ങളില്‍) ഭൂമിയിലുള്ളവരെല്ലാം നാശമടയുന്നവരാണെന്നുംമഹത്വത്തിന്‍റെയും, ഉദാരതയുടെയും ഉടമയായ അല്ലാഹു ശേഷിച്ചിരിക്കുന്നവനാണെന്നും ഓര്‍മ്മിപ്പിച്ചു. പിന്നീട് പ്രസ്താവിച്ച കാര്യങ്ങളെല്ലാം തന്നെ പരിശോധിച്ചാല്‍ അവ ഒന്നുകില്‍ അല്ലാഹുവിന്‍റെ മഹത്വത്തെ, അല്ലെങ്കില്‍ അവന്‍റെ ഔദാര്യത്തെ വെളിപ്പെടുത്തുന്നവയാണെന്നു കാണാം. ഈ രണ്ടു ഗുണവിശേഷങ്ങളും ഒരിക്കല്‍കൂടി ഓര്‍മിപ്പിച്ചുകൊണ്ടു ഈ സൂറത്തു അല്ലാഹു അവസാനിപ്പിക്കുന്നു :-
    جلال (ജലാല്‍) എന്നാല്‍ ‘മഹത്വം, മഹാത്മ്യം, ഗൗരവം, ഗാംഭീര്യം’ എന്നൊക്കെയാണ് അര്‍ഥം. إكرام (ഇക്റാമു) എന്നാല്‍, ‘ബഹുമാനിക്കുക, ആദരിക്കുക, ഔദാര്യം ചെയ്യുക’ എന്നിങ്ങനെയും അര്‍ത്ഥമാകുന്നു. എല്ലാവിധത്തിലുള്ള മാഹാത്മ്യത്തിന്‍റെ ഗൗരവത്തിന്‍റെയും പാരമ്യം പ്രാപിച്ച അതിമഹാനും, എല്ലാവിധ ബഹുമാനാദരവുംദയവും നല്‍കുന്ന അത്യുദാരനുമായുള്ളവന്‍ എന്നത്രെ ذِي الْجَلَالِ وَالْإِكْرَامِ എന്ന വിശേഷണത്തിന്‍റെ താല്‍പര്യം. ഒന്നാമത്തേതു അവനു യാതൊന്നിന്‍റെയും ആശ്രയമില്ലെന്നു കാണിക്കുന്നവെങ്കില്‍, രണ്ടാമത്തേതു അവന്‍റെ ആശ്രയം അവനല്ലാതെ എല്ലാറ്റിന്നും ആവശ്യമാണെന്നും കാണിക്കുന്നു. ഒന്നാമത്തെ ഗുണം നിമിത്തം മഹത്വപ്പെടുത്തപ്പെടുവാനും, ആരാധിക്കപ്പെടുവാനും അവന്‍ അര്‍ഹനാകുന്നു. രണ്ടാമത്തെ ഗുണംനിമിത്തം, അവന്‍ നന്ദി ചെയ്യപ്പെടുവാനും, ഓര്‍മ്മിക്കപ്പെടുവാനും അര്‍ഹനാകുന്നു.
    ഒരു നബിവചനത്തില്‍ ഇപ്രകാരം വന്നിരിക്കുന്നു : اجلوا الله يغفرلكم (നിങ്ങള്‍ അല്ലാഹുവിനെ മഹത്വപ്പെടുത്തുവിന്‍, അവന്‍ നിങ്ങള്‍ക്കു പൊറുത്തുതരും. (അ.) മറ്റൊരു നബിവചനം ഇപ്രകാരമാകുന്നു : انضوا ياذا الجلال والاكرام (‘യാദല്‍, ജലാലിവല്‍ ഇക്രാം’ - മഹത്വവും ഉദാരതയുമുള്ളവനേ - എന്ന വാക്യത്തെ നിങ്ങള്‍ മുറുകെ പിടിക്കുവിന്‍ (അ: തി: ഇമാം മുസ്‌ലിം(റ) ഉദ്ധരിച്ച ഹദീസു പ്രസിദ്ധമാണല്ലോ. اللَّهُمَّ أَنْتَ السَّلَامُ وَمِنْكَ السَّلَامُ، تَبَارَكْتَ يَا ذَا الْجَلَالِ وَالْإِكْرَامِ (അല്ലാഹുവേ, നീയത്രെ ശാന്തി, നിന്നില്‍നിന്നുതന്നെയാണ് താനും ശാന്തി. മഹത്വവും, ഉദാരതയും ഉള്ളവനേ, നീ വളരെ മേന്മയേറിയവനാകുന്നു.)
    ربنا ولك الحمد اولا وآخرا

Комментарии • 15

  • @saidsaidali3191
    @saidsaidali3191 Месяц назад +1

    MashaAllah ❤❤❤SubhanAllah ❤Alhamdulillah❤ Allahu Akber ❤

  • @Zellaofficial98
    @Zellaofficial98 2 месяца назад +3

    🤲🤲🤲🤲🤲🤲🤲🤲🤲

  • @Kmelezedine
    @Kmelezedine 2 месяца назад +2

    ما شاء الله صوت عذب و جميل يريح النفس. بارك الله فيكم.

  • @husnasp5853
    @husnasp5853 2 месяца назад +2

    Masha Allah

    • @ajwaadhi935
      @ajwaadhi935  2 месяца назад

      ❤️❤️❤️❤️

  • @Zellaofficial98
    @Zellaofficial98 2 месяца назад +1

    👌👌👌👌👌👌👌👌

  • @jasminnizar6670
    @jasminnizar6670 2 месяца назад +1

    Alhamdulillah 🕋👌
    The best recitation 👍👌

    • @ajwaadhi935
      @ajwaadhi935  2 месяца назад

      ❤️❤️❤️

    • @ajwaadhi935
      @ajwaadhi935  2 месяца назад +1

      ruclips.net/video/UX78WFHwIV0/видео.htmlsi=GXugoeSr9UnveiFL

    • @ajwaadhi935
      @ajwaadhi935  2 месяца назад +1

      ruclips.net/video/UX78WFHwIV0/видео.htmlsi=GXugoeSr9UnveiFL
      Share 👍

  • @mumthasat8598
    @mumthasat8598 Месяц назад +1

    👍🏻👍🏻എവിടെ നിന്നാണ് പഠിച്ചദ്. സ്ഥലം..

  • @ajwaadhi935
    @ajwaadhi935  2 месяца назад +1

    Share 👍

  • @Zellaofficial98
    @Zellaofficial98 2 месяца назад +3

    👍👍👍👍👍👍👍👍👍👍👍👍👍

  • @mumthasat8598
    @mumthasat8598 Месяц назад +1

    മക്കൾ പഠിക്കുന്നുണ്ട്. കൂടുതൽ പഠിക്കാൻ ആഗ്രഹം ഉണ്ട്. പറയു