SURAH AL WAQIAH - With Malayalam Translation | Beautiful Recitation By Qari Ismail Annuri | Nermozhi

Поделиться
HTML-код
  • Опубликовано: 5 фев 2025
  • ഇബ്ൻ അബ്ബാസ് (റ)വിൽ നിന്ന് നിവേദനം:
    അബൂബക്കർ (റ) പറഞ്ഞു: അല്ലാഹുവിൻ്റെ പ്രവാചകരേ താങ്കൾ നരച്ചു പോയല്ലോ..!!
    നബി ﷺ മറുപടി നൽകി : ഹൂദ്, അൽ വാഖിഅ, അൽ മുർസലാത്ത് , عم يتساءلون (അന്നബഅ) , إذا الشمس كورت (അൽ കുവ്വിറത്ത്) എന്നിവയാണ് എന്നെ നരപ്പിച്ചത്.
    رواه الترمذي ( 3297 )
    ലോകാവസാനസമയമാകുന്ന ഖിയാമത്തിനെക്കുറിച്ചാണ് ‘സംഭവം’ (الْوَاقِعَةُ) എന്നു പറഞ്ഞിരിക്കുന്നത്. ലോകത്തു സംഭവിക്കുവാനിരിക്കുന്ന ഏറ്റവും ഭയങ്കര സംഭവമെന്ന നിലക്കും, അതിന്റെ സംഭവ്യത സുനിശ്ചിതമാണെന്ന നിലക്കുമാണ് അതിനു ഈ പേര്‍ വന്നത്. ‘ആസന്നസംഭവം’ (الازفة), ‘ഭയങ്കര സംഭവം’ (القارعة) എന്നിങ്ങിനെയുള്ള അതിന്റെ മറ്റു പേരുകളെപ്പോലെത്തന്നെ, ഇതും അതിന്റെ ഗൗരവത്തെയും ഭയങ്കരതയെയുമാണ് ചൂണ്ടിക്കാട്ടുന്നത്. ഏതൊരു ദൃഷ്ടാന്തം കണ്ടാലും അതു ജാലമെന്നും മറ്റും പറഞ്ഞ് തള്ളിക്കളയുക അവിശ്വാസികളുടെ പതിവാണ്. എന്നാല്‍, ഈ മഹാസംഭവം സംഭവിക്കുമ്പോള്‍ അതിനെ നിഷേധിക്കുവാനോ വ്യജമാക്കുവാനോ, തടയുവാനോ ആര്‍ക്കും സാധ്യമല്ല. അതിന്റെ മുമ്പില്‍ ഭയവിഹ്വലരായി മുട്ടുകുത്താത്ത ഒരാളും ഉണ്ടായിരിക്കയുമില്ല. ചില ആളുകളെ - അതെ, ദുര്‍ജ്ജനങ്ങളെ -അതു അങ്ങേ അറ്റം തരംതാഴ് ത്തുന്നു. ചില ആളുകളെ - അതെ, സജ്ജനങ്ങളെ -അതു അങ്ങേ അറ്റം ഉയര്‍ത്തുകയും ചെയ്യുന്നു. അന്നാണല്ലോ ഓരോരുത്തന്റെയും നന്മതിന്മകളുടെ യഥാര്‍ത്ഥഫലം അനുഭവപ്പെടുക. അന്ത്യനാളില്‍ ഇന്നത്തെ ലോകഘടനഎല്ലാം മാറി മറ്റൊരു ഘടന നിലവില്‍ വരുന്നു. അന്നത്തെ സംഭവവികാസങ്ങളെപ്പറ്റി ഖുര്‍ആന്‍ പലപ്പോഴും പ്രസ്ഥാവിക്കാറുള്ളതാണ്. താഴെ സൂറത്തുകളില്‍ ഇതു കൂടുതല്‍ കാണാവുന്നതുമാണ്
    ⚫️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️⚫️
    നേർമൊഴി - ജീവിത വഴിയിലെ പ്രമാണ നാളം
    ദീനറിവുകൾ പ്രപഞ്ച സ്രഷ്ടാവിന്‍റെ ദാനമാണ്. വിശുദ്ധ ഖുർആനും പ്രവാചക മൊഴികളുമാണ് വിശ്വസീ ലോകത്തിന്‍റെ വിജ്ഞാന സ്രോതസ്സുകൾ. അറിവിന്‍റെ വെളിച്ചം നിറഞ്ഞ വിശാല ലോകം തുറന്നു കിട്ടുമ്പോൾ വിശ്വാസ, കർമ്മ, സ്വഭാവ മേഖലകൾ സുഗമമാകും
    പ്രമാണങ്ങളെ ആധാരമാക്കിയുള്ള ജീവിതമാണ് ഇഹലോകത്തും പരലോകത്തും ഉപകാരമായി ഭവിക്കൂ എന്നറിയുന്നവരാണ് സത്യവിശ്വാസികൾ.
    അന്ധമായ അനുകരണമല്ല, പ്രാമാണികമായ പ്രവർത്തനങ്ങളാകണം വിശ്വാസിയുടേത്, സ്വർഗ്ഗം നേടാൻ അതുമാത്രമാണ് വഴി
    ഇവിടെയിതാ, മത വിജ്ഞാനത്തിന്‍റെ ഉറവ തേടുന്നവർക്ക്, ഇസ്ലാമിക ആദർശത്തിന്‍റെ വെളിച്ചം കൊതിക്കുന്നവർക്ക്
    സ്വർഗ്ഗ വഴിയിലൂടെയുള്ള യാത്രക്ക് മനസ്സ് വെമ്പുന്നവർക്ക് അറിവിന്‍റെ കൈത്തിരിയുമായി ഒരു സന്നദ്ധ സംഘം, നേർമൊഴി
    ജീവിത വഴിയിലെ പ്രമാണ നാളം, ഒരു ഓണ്‍ലൈന്‍ ദഅ്വ സംരംഭം.
    ഖുർആനിക വിജ്ഞാനങ്ങൾ, ഹദീസ് പ്രാഠങ്ങൾ, നിത്യ ജീവിതത്തിലെ പ്രാർത്ഥനകൾ, കുടുംബ ജീവിത്തിനുള്ള ഉപദേശങ്ങൾ, ഇസ്ലാമിക ചരിത്ര കഥനങ്ങൾ, വ്യക്തി ജീവിതത്തിലേക്കാവശ്യമായ സ്വഭാവ ഗുണ പാഠങ്ങൾ തുടങ്ങീ നിരവധി വിഷയങ്ങളിൽ പ്രഗല്‍ഭ പണ്ഡിതന്മാർ അവതരിപ്പിക്കുന്ന ദീനറിവുകൾ ദിനേന നിങ്ങളുടെ കൈമുന്നില്‍.
    FOLLOW US ON
    ▶️website : www.nermozhi.com
    ▶️facebook : www. nermozhi
    ▶️youtube : / nermozhi
    ▶️Instagram : nermozhi
    ▶️telegram : t.me/nermozhi
    ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
    #Beautiful_Quran_Recitation_By_Ismail_Annuri
    #Nermozhi
    #Quran_Reminder
    #Sura_Waaqia

Комментарии • 1 тыс.